x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​ഫ്ഐ നേ​താ​വ് മൊ​യ്‌​തീ​ൻ കു​ട്ടി നെ​ടു​മ്പാ​ശേ​രി​യി​ൽ പി​ടി​യി​ൽ


Published: February 19, 2026 12:54 AM IST | Updated: February 19, 2026 12:54 AM IST

 

കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​യു​ധ പ​രി​ശീ​ല​ന വി​ഭാ​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​റെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​കൂ​ടി. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മൊ​യ്‌​തീ​ൻ കു​ട്ടി​യാ​ണ് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് പി​ടി​യി​ലാ​യ​ത്. പി​എ​ഫ്ഐ തീ​വ്ര​വാ​ദ​ക്കേ​സി​ലെ എ​ഴു​പ​താം പ്ര​തി​യാ​യ ഇ​യാ​ൾ ഏ​റെ നാ​ളാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ലാ​യി​രു​ന്നു.

പി​എ​ഫ്ഐ​യു​ടെ ആ​യു​ധ പ​രി​ശീ​ല​ന വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ഏ​കോ​പ​ന ചു​മ​ത​ല മൊ​യ്‌​തീ​ൻ കു​ട്ടി​ക്കാ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. വി​വാ​ദ​മാ​യ പ്രൊ​ഫ. ടി.​ജെ. ജോ​സ​ഫ് കൈ​വെ​ട്ട് കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. 2022-ൽ ​പി​എ​ഫ്ഐ​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​ത്. തു​ട​ർ​ന്ന് എ​ൻ​ഐ​എ ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് എ​ൻ​ഐ​എ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ നി​ല​വി​ൽ കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Tags : PFI Arrest

Recent News

Up