x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പി​ടി​യി​ൽ 


Published: February 18, 2026 05:13 PM IST | Updated: February 18, 2026 05:13 PM IST

ച​ണ്ഡീ​ഗ​ഡ്: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ യു​വാ​വ് പി​ടി​യി​ൽ. ഹ​രി​യാ​ന ബ​ഹ​ദൂ​ർ​ഗ​ഢി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹി​സാ​ർ, സെ​ക്ട​ർ 14 സ്വ​ദേ​ശി അ​ൻ​ഷു​ൽ ധ​വാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ മ​ഹാ​ക് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഫെ​ബ്രു​വ​രി 15ന് ​ആ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. പ്ര​തി ഭാ​ര്യ​യു​മൊ​ത്ത് ഹി​സാ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് ദ​മ്പ​തി​ക​ൾ അ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​ത്.

തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഏ​താ​നും പേ​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചെ​ന്നും ഭാ​ര്യ​യെ അ​ക്ര​മി​ക​ൾ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ൻ​ഷു​ൽ ധ​വാ​ൻ പോ​ലീ​സി​നെ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 ആ​ദ്യം ക​വ​ർ​ച്ചാ കേ​സാ​യി തോ​ന്നി​യെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ൻ​ഷു​ൽ ധ​വാ​നാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം മ​ഹാ​കി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

Tags : crime news arrest haryana police haryana

Recent News

Up