National
ന്യൂഡൽഹി: ഹരിയാനയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ട്രക്കുകൾ, കാറുകൾ, ബസുകൾ, മോട്ടർ സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഹിസാറിൽ, ദേശീയപാത 52 ലെ ദിക്താന മോഡയിൽ രാവിലെ എട്ടോടെ രണ്ട് റോഡ്വേ ബസുകൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. പിന്നാലെ വന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ടു.
നൂറു കണക്കിന് ആളുകൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആർക്കും തന്നെ പരിക്കില്ല. ഒരു സൈക്കിൾ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിസാറിൽ ദേശീയ പാത 352ലെ റെവാരിയിൽ നിരവധി ബസുകൾ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. മിക്ക ജില്ലകളിലും താപനില 4-6 ഡിഗ്രി സെൽഷ്യസാണ്.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയോട് 24 റണ്‍സിന് തോൽവി വഴങ്ങിയ ബംഗാൾ സൂപ്പർ ലീഗിൽ പ്രവേശിക്കാതെ പുറത്തായി.
മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. ആദ്യ രണ്ടോവറിൽ 20 റണ്‍സ് വഴങ്ങിയ ഷമി രണ്ടാം സ്പെല്ലിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. അവസാന രണ്ടോവറിൽ നാലു വിക്കറ്റ് വീഴ്ത്തിയാണ് ഷമി ബംഗളിനായി തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുത്തപ്പോൾ ബംഗാൾ 20 ഓവറിൽ 167 റണ്‍സിന് ഓൾ ഒൗട്ടായി. 31 പന്തിൽ 48 റണ്‍സെടുത്ത നിഷാന്ത് സന്ധുവിന്റെയും 30 പന്തിൽ 46 റണ്‍സെടുത്ത ക്യാപ്റ്റൻ അങ്കിത് കുമാരിന്റെയും ബാറ്റിംഗ് മികവിലാണ് ഹരിയാന 191 റണ്‍സെടുത്തത്.
National
ചണ്ഡിഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബോഡിബിൽഡറായ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. റോഹ്തക് ജില്ലയിലെ ഹുമയൂൺപുർ സ്വദേശിയായ റോഹിത് ധൻകറാണ് മരിച്ചത്.
സുഹൃത്ത് ജതിനോടൊപ്പം ഒരു വിവാഹച്ചടങ്ങിന് പോയപ്പോൾ അവിടെവച്ചുണ്ടായ വാഗ്വാദം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ബന്ധുവായ സതീഷ് പറയുന്നു.
""വെള്ളിയാഴ്ച വിവാഹം നടക്കുന്ന സ്ഥലത്ത് ഒരു സംഘം ചെറുപ്പക്കാർ പെൺകുട്ടികളുടെ മുൻപിൽ വച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട ഞങ്ങൾ അത് ചൂണ്ടിക്കാട്ടി. പിന്നീട് ഈ സംഘം ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നു.
റെയിൽവേ ഗേറ്റിന് സമീപം കാർ തടഞ്ഞുനിർത്തുകയും ധൻകറെ വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു’’,-സുഹൃത്തായ ജതിൻ പറഞ്ഞു. ഉടനടി ധൻകറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ പോലീസ് തെരയുന്നുണ്ട്.