x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​മാ​ര​ക്കാ​ര​നെ നി​ർ​ബ​ന്ധി​ച്ച് ബാ​ല​വേ​ല ചെ​യ്യി​ച്ചു; ഒ​രാ​ൾ അ​റ​സ്റ്റി​ൽ


Published: January 10, 2026 01:49 PM IST | Updated: January 10, 2026 01:49 PM IST

ച​ണ്ഡീ​ഗ​ഡ്: കൗ​മാ​ര​ക്കാ​ര​നെ നി​ർ‌​ബ​ന്ധി​ത അ​ടി​മ​വേ​ല ചെ​യ്യി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ബി​ഹാ​റി​ലെ കി​ഷ​ൻ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ 15കാ​ര​നെ നി​ർ​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യി​പ്പി​ച്ച അ​നി​ൽ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഹ​രി​യാ​ന​യി​ലെ ബ​ഹ​ദൂ​ർ​ഗ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കു​ട്ടി ഇ​വി​ടെ​വ​ച്ച് ഒ​റ്റ​പ്പെ​ട്ടു. എ​വി​ടെ പോ​ക​ണ​മെ​ന്ന് അ​റി​യാ​തെ വി​ഷ​മി​ച്ചു​നി​ന്ന കു​ട്ടി​യെ അ​നി​ൽ സ​മീ​പി​ക്കു​ക​യും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു ഡ​യ​റി ഫാ​മി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​നി​ൽ ബാ​ല​നെ നി​ർ​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യി​പ്പി​ച്ചു. ജോ​ലി​ക്കി​ടെ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി ബാ​ല​ന്‍റെ കൈ ​മു​റി​ഞ്ഞു. പി​ന്നീ​ട് ഒ​രു​വി​ധം ഹ​രി​യാ​ന​യി​ലെ നൂ​ഹി​ലെ​ത്തി​യ കു​ട്ടി​യെ ഒ​രു അ​ധ്യാ​പ​ക​ൻ ക​ണ്ടെ​ത്തി.

അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ അ​ധ്യാ​പ​ക​ൻ കു​ട്ടി​ക്ക് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു​മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ബാ​ല​വേ​ല നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

തു​ട​ർ​ന്ന് നാ​ലു​മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഹ​രി​യാ​ന റെ​യി​ൽ​വേ പോ​ലീ​സാ​ണ് അ​നി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​ദം ബു​ദ്ധ ന​ഗ​റി​ൽ ഡ​യ​റി ഫാം​മി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Tags : Arrest Bonded Labour Haryana police

Recent News

Up