Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police

America

വി​ർ​ജീ​നി​യ​യി​ൽ ര​ണ്ടു​വ​യ​സു​കാ​ര​ന​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

വി​ർ​ജീ​നി​യ: വിർ​ജീ​നി​യ​യി​ലു​ള്ള വു​ഡ്ബ്രി​ഡ്ജി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സി​യി ലു (35), ​ഭ​ർ​ത്താ​വ് ഡാ​ൻ​ക്സി​യോം​ഗ് ഗാ​വോ (40), ഭ​ർ​തൃ​മാ​താ​വ് കെ​ഗാം​ഗ് സി (69), ​സി​യി ലു​വി​ന്‍റെ ര​ണ്ടു​വ​യ​സു​കാ​ര​നാ​യ മ​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​യി ലു ​കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ജീ​വ​നൊ​ടി​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

വീ​ടി​ന്‍റെ ബേ​സ്‌​മെ​ന്‍റി​ലാ​യി​രു​ന്ന മു​ത്ത​ച്ഛ​നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ദ്യം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പ്രി​ൻ​സ് വി​ല്യം കൗ​ണ്ടി​യി​ൽ 2026-ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്.

Kerala

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം; മ​ര​ണ​സം​ഖ്യ നാ​ലാ​യി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ.

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ഒ​രാ​ൾ കൂ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട്ട് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

ജ​ബ്ബാ​ർ,അ​ഷ്റ​ഫ്,ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ര്‍ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ന​ട്ടെ​ല്ലി​നും ത​ല​യ്ക്കു​മാ​ണ് ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

വി​നോ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച ജ​ബ്ബാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് കി​ണാ​ശേ​രി​യി​ലെ കോ​ന്ത​നാ​രി ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​രി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

ത​ണ്ണി​ത്തോ​ട് മൂ​ഴി സ്വ​ദേ​ശി അ​ന​ന്തു (26), ത​ണ്ണി​ത്തോ​ട് കൂ​ത്താ​ടി​മ​ൺ സ്വ​ദേ​ശി വ​ലി​യ​ത​റ​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (28) എ​ന്നി​വ​രെ​യാ​ണ് കോ​ന്നി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം, വെ​ള്ള​പ്പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ.

പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യെ വ​ശീ​ക​രി​ച്ച അ​ഭി​ജി​ത്ത്, പ​ത്ത​നം​തി​ട്ട​യി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സു​ഹൃ​ത്താ​യ അ​ന​ന്തു​വി​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ന​ന്തു ഈ ​ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക്ക് വാ​ട്ട്സ്ആ​പ്പി​ൽ അ​യ​ച്ചു​കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് കു​ട്ടി​യെ പൂ​ങ്കാ​വി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

പീ​ഡ​ന​വി​വ​ര​മ​റ​ഞ്ഞ് കു​ട്ടി​യു​ടെ ര​ക്ഷ​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കോ​ന്നി പോ​ലീ​സ് അ​ന​ന്തു​വി​നെ കോ​ട്ട​യ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നും അ​ഭി​ജി​ത്തി​നെ എ​റ​ണാ​കു​ള​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

NRI

24 വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി; ദുരൂഹതകൾ ബാക്കി

നോ​ർ​ത്ത് കാ​രോ​ലി​ന: 2001ൽ ​നോ​ർ​ത്ത് കാ​രോ​ലി​ന​യി​ൽ നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. മി​ച്ച​ൽ ഹ​ണ്ട്‌​ലി സ്മി​ത്തി​നെ (62) ആ​ണ് 24 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ടെ​ത്തി​യ​ത്. റോ​ക്കിം​ഗ്ഹാം കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

2001 ഡി​സം​ബ​ർ ഒമ്പതിനാ​ണ് 38 വ​യ​സു​കാ​രി​യാ​യി​രു​ന്ന മി​ച്ച​ൽ ക്രി​സ്മ​സ് ഷോ​പ്പിംഗി​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. പി​ന്നീ​ട് അ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ഫ്ബി​ഐ, ഡി​ഇ​എ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ വ​ർ​ഷ​ങ്ങ​ളോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച പു​തി​യ വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. പോലീ​സ് അ​വ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് വ്യ​ക്തി​ത്വം സ്ഥി​രീ​ക​രി​ച്ചു.

താ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണെ​ന്ന വി​വ​രം ര​ഹ​സ്യ​മാ​യി വയ്​ക്ക​ണ​മെ​ന്നും മി​ച്ച​ൽ പോ​ലീ​സി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. മി​ച്ച​ൽ സ്വ​ന്തം ഇ​ഷ്‌‌ട​പ്ര​കാ​രം പു​തി​യൊ​രു ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​താ​ണെ​ന്ന് മ​ക​ൾ അ​മ​ണ്ട സ്മി​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

അ​മ്മ ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന അ​റി​വ് ത​ന്നെ വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നും അ​വ​ർ കൂട്ടിച്ചേർത്തു.

Kerala

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റി​ല​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു. വ​ണ്ടാ​ഴി ത​ണ്ട​ലോ​ട് സ​തീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് വ​ട്ടോം​പാ​ട​ത്തു​ള്ള തോ​ട്ടി​ൽ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സ​തീ​ഷി​ന് ഷോ​ക്കേ​റ്റ ശേ​ഷം ഉ​ട​ൻ ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും നെ​ന്മാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ വി​ജീ​ഷ്, വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ല​ത്തൂ​ർ പോ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​തി​നും മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

മ​ല​പ്പു​റ​ത്ത് 924 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പെ​രു​മ്പ​ട​പ്പി​ല്‍ ബൈ​ക്കി​ന്‍റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പെ​രു​മ്പ​ട​പ്പ് എ​ന്‍.​കെ. റോ​ഡ് മാ​ക്കാ​ലി​ക്ക​ല്‍ വീ​ട്ടി​ല്‍ ന​ജീ​ബ് (38), കി​ഴ​ക്കു​മു​റി പെ​രു​മ്പും​കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷ​ഹീ​ദ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ പെ​രു​മ്പ​ട​പ്പ് പാ​റ ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. പു​ല​ര്‍​ച്ചെ 12.20ന് ​എ​ര​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ എ​ത്തി​യ പ്ര​തി​ക​ള്‍ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ പ​രി​ഭ്ര​മി​ച്ചു. ഇ​വ​ർ വാ​ഹ​നം തി​രി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു.

സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു​നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. 924 ഗ്രാം ​ക​ഞ്ചാ​വാ​ണ് ബൈ​ക്കി​ന്‍റെ ടാ​ങ്ക് ക​വ​റി​നു​ള്ളി​ൽ നി​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പ​ട​പ്പ് എ​സ്എ​ച്ച്ഒ സി.​വി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ബ​സ​ന്ത്, എ​എ​സ്‌​ഐ ഉ​ഷ, സി​പി​ഒ​മാ​രാ​യ ശ്രീ​കു​മാ​ര്‍, വി​ഷ്ണു ത​മ്പാ​ന്‍, ഗ​ണേ​ഷ്, മു​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ടാ​സ്‌​കിനു പി​ന്നാ​ലെ ആ​ത്മ​ഹ​ത്യ ? 17കാരന്‍റെ മ​ര​ണത്തിൽ അന്വേഷണം

കൊ​ച്ചി: എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ല്‍ മ​രി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ന് അ​ഡി​ക്ട് ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. ട​ര്‍​ഫി​ല്‍ ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ അ​ര്‍​ജു​ന്‍ കു​മാ​റി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗെ​യിം ടാ​സ്‌​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണോ കു​ട്ടി ക​ട​ലി​ല്‍ ചാ​ടി മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

കു​ട്ടി സ്ഥി​ര​മാ​യി ഫ്രീ ​ഫ​യ​ര്‍ എ​ന്ന ഗെ​യിം ക​ളി​ക്കാ​റു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഗെ​യിം അ​ഡി​ക്ഷ​ന്‍ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ചോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും. ഇ​തി​ന് ശേ​ഷം മാ​ത്ര​മേ ആ​ത്മ​ഹ​ത്യ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വു​ക​യു​ള്ളു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​ര്‍​ജു​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ അ​ര്‍​ജു​ന്റെ പി​താ​വ് ഞാ​റ​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി ചാ​പ്പ ബീ​ച്ചി​ലൂ​ടെ ത​നി​യെ ന​ട​ന്നു പോ​കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

National

ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​രി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ന്ദ്കി സ്വ​ദേ​ശി​ക​ളാ​യ അ​മ​ർ​ജീ​ത് കു​ശ്വാ​ഹ (30), ഭാ​ര്യ രേ​ഖ സോ​ങ്ക​ർ (25) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​രെ​യും ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് സൂ​ച​ന. വ്യാ​ഴാ​ഴ്ച പു​ല​ർ​ചെ​യാ​ണ് അ​മ​ർ​ജീ​തി​നെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് രേ​ഖ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.
എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശു​ചി​മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി അ​മ​ർ​ജീ​തി​ന്‍റെ മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​യ പോ​ലീ​സ്, മ​റ്റൊ​രു മു​റി​യി​ൽ രേ​ഖ​യെ​യും തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്.​അ‌​ഞ്ച് മാ​സം മു​ന്പാ​ണ് ഇ​വ​ർ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. മി​ശ്ര​വി​വാ​ഹ​മാ​യ​തി​നാ​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളും എ​തി​ർ​ത്തി​രു​ന്നു.

വി​വാ​ഹ​ത്തി​ന് ശേ​ഷം ര​ണ്ട് കു​ടും​ബ​ങ്ങ​ളും ഇ​രു​വ​രു​മാ​യു​ള്ള ബ​ന്ധം പു​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. കാ​ൺ​പൂ​രി​ൽ താ​മ​സി​ച്ച ഇ​വ​ർ ജ​നു​വ​രി മു​ത​ലാ​ണ് ബി​ന്ദ്കി​യി​ലെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

മൂന്നര വയസുകാരിയെ അയൽക്കാരൻ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ മൂന്നര വയസുകാരിയെ അയൽക്കാരൻ മാനഭംഗപ്പെടുത്തിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ ബിഹാർ സ്വദേശി ശിവനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർചെ 12:30 ഓടെ കുട്ടിയെ കാണാനില്ലെന്നും ശിവനാഥ് കുട്ടിക്കൊണ്ടുപോയി എന്നും കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാനഭംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് പാ​റ​ശാ​ല പോ​ലീ​സ്. പാ​റ​ശാ​ല കൊ​ട​വി​ളാ​കം സ്വ​ദേ​ശി​യാ​യ അ​രു​ൺ( 22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ശേ​ഷം നാ​ടു​വി​ട്ട അ​രു​ണി​നെ ബം​ഗ​ളൂ​വി​ലെ​ത്തി​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​ര​ള പൊ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ "സൈ' ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു​മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​രു​ൺ. സൈ​ബ​ർ ത​ട്ടി​പ്പും ദൂ​രൂ​ഹ​മാ​യ ഇ​ട​പാ​ടു​ക​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ നേ​ര​ത്തെ അ​രു​ണി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ,പാ​സ് ബു​ക്കു​ക​ൾ,ചെ​ക്ക്, എ​ടി​എം,സിം ​കാ​ർ​ഡു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി രേ​ഖ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

മ​റ്റ് സം​ഘ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ക​മ്മീ​ഷ​നാ​യി അ​ക്കൗ​ണ്ട് വ​ഴി പി​ൻ​വ​ലി​ച്ചെ​ന്നും ഇ​യാ​ൾ ത​ട്ടി​പ്പ് സം​ഘ​ത്തി​ലു​ള്ള​യാ​ളാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞു.

പ​ല രീ​തി​ക​ളി​ൽ കൂ​ട്ടാ​ളി​ക​ളി​ൽ നി​ന്നും ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം ഇ​യാ​ളു​ടെ​യ​ട​ക്കം അ​ക്കൗ​ണ്ടി​ലേ​ക്കാ​യി​രു​ന്നു മാ​റ്റി​യി​രു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി പാ​റ​ശാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​രു​ൺ ജി​ല്ല വി​ട്ട​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​രു​ൺ ബം​ഗ​ളു​രു​വി​ലു​ള്ള​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​വി​ടെ​യെ​ത്തി മ​ടി​വാ​ള​യി​ലെ ഫ്ലാ​റ്റി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

മദ്യലഹരിയിൽ തർക്കം; ഒരാളെ ചവിട്ടിക്കൊന്നു, ഒരു മാസം മുമ്പേ ഇവിടെ കുത്തിക്കൊല

പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്‍റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

Kerala

പേ​രാ​മ്പ്ര​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം; ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. മു​തു​വ​ണ്ണാ​ച്ച വെ​ള്ള​പ്പാ​ല​ന്‍​ക​ണ്ടി നി​തി​ന്‍ ആ​ന​ന്ദ്(38), മീ​ത്ത​ലെ പാ​റ​ക്ക​ലി​ല്‍ പ്ര​ജീ​ഷ് കു​മാ​ര്‍(45) എ​ന്നി​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ കു​നീ​മ്മ​ല്‍ ദി​നേ​ശ​ന് വെ​ട്ടേ​റ്റ​ത്. രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ വെ​ളു​ത്ത​പ​റ​മ്പ​ത്ത് നി​ന്ന് മു​തു​വ​ണ്ണാ​ച്ച​ക്കു​ള്ള റോ​ഡി​ലൂ​ടെ പാ​റ​ക്കെ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ വ​ഴി​യി​ല്‍​വ​ച്ച് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​നേ​ശ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് പേ​രാ​ണ് ദി​നേ​ശ​നെ ആ​ക്ര​മി​ച്ച​ത്. അ​തി​ല്‍ ഒ​രാ​ളെ കൂ​ടി ഇ​നി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ്ര​തി​ക​ളെ ഉ​ട​ന്‍ ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി; ബ​ന്ധു​വും അ​യ​ൽ​ക്കാ​ര​നും അ​റ​സ്റ്റി​ൽ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2024-25 വ​ര്‍​ഷ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി​യാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

National

ഡ​ൽ​ഹി​യി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ന​ന്ദ് ന​ഗ​രി​യി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ബെ​യ്ഡ് സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

35 വ​യ​സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​മ​ർ ദി​ൻ ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ഉ​മ​റി​ന് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും മു​ഹ​മ്മ​ദ് ഉ​മ​റി​നെ വെ​ടി​വ​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

National

റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ തുറന്നു; ബൈക്ക് യാത്രികൻ പിടിയിൽ

ന്യൂഡൽഹി: റീൽ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ വാതിലുകൾ തുറക്കുകയും യാത്രക്കാരെ ശല്യം ചെയ്യുകയും ചെയ്ത ബൈക്ക് യാത്രികൻ പിടിയിൽ. ഖജൂരി ഖാസ് സ്വദേശി തുഷാർ പുനിയ (22) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിലെ യാത്രക്കാരെ ശല്യം ചെയ്യുകയും മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ബൈക്ക് ഓടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

തിരിച്ചറിയാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെയും ബസുകളുടെയും വാതിലുകൾ ബൈക്കിലിരുന്നു തന്നെയാണ് തുറന്നത്. 

ഫെബ്രുവരി 16 ന് ഇയാളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ഇയാൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Kerala

ക​ണ്ണൂ​രി​ൽ മ​ക​ൻ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽനി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാമ്പ​ല​ത്തു ന​ട​ക്കും.

Kerala

പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ര​ണ്ടുപേ​ർ മ​രി​ച്ചു, ഹോ​ട്ട​ൽ പോ​ലീ​സ് പൂ​ട്ടി​ച്ചു

വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് ര​ണ്ടു​പേ​ർ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്നെ​ന്ന് സം​ശ​യം. കൊ​ല്ലം നി​ല​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ റ​ഷീ​ദ ബീ​വി, മ​രു​മ​ക​ൻ ഷാ​ജി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ഇ​വ​രു​ടെ കു​ടും​ബം വി​ഴി​ഞ്ഞ​ത്തെ സാ​യാ​ഹ്ന ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. പി​ന്നാ​ലെ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​ർ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച ര​ണ്ട് പേ​രും നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള​യാ​ളും മീ​ൻ​മു​ട്ട കൊ​ണ്ടു​ള്ള വി​ഭ​വം ക​ഴി​ച്ച​താ​യാ​ണ് വി​വ​രം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച ആ​റ് പേ​രി​ൽ നാ​ല് പേ​ർ​ക്കാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. സം​ഭ​വി​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു.

ഷാ​ജി​യു​ടെ ഭാ​ര്യ സ​ജീ​ന പാ​രി​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. സ​ജീ​ന ഉ​ൾ​പ്പെ​ടെ നാ​ല് പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഷാ​ജി മ​രി​ച്ച​ത്. നി​ല​മേ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് റ​ഷീ​ദ ബീ​വിക്ക് മരണം സംഭവിച്ചത്.

Kerala

തിരുവനന്തപുരത്തുനിന്നും മൂ​ന്നു​റു കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി

നേ​മം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ടു​നി​ന്നും മൂ​ന്നു​റു കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നോ​വ കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വാ​ണു തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വി​ല്‍​പ്പ​ന​യ്ക്കാ​യി പാ​ഴ്‌​സ​ല്‍ ചെ​യ്ത നി​ല​യി​ലും പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ളി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലു​മാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്‍​പ​തി​ല​ധി​കം വ​രു​ന്ന പാ​യ്ക്ക​റ്റു​ക​ളു​ണ്ടാ​യി​രു​ന്നു.

കാ​ര്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഈ ​ഭാ​ഗ​ത്ത് നി​ര്‍​ത്തി​യി​ട്ട​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കാ​ര്‍ എ​ടു​ക്കാ​നാ​യി ആ​ളെ​ത്തി​യ​പ്പോ​ള്‍ കാ​ത്തു​നി​ന്ന പോ​ലീ​സ് സം​ഘം ക​ര​കു​ളം സ്വ​ദേ​ശി​യാ​യ അ​ഫ്‌​സ​ലി​നെ (23) പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ വി​ളി​ച്ചു​വ​രു​ത്തി​യ സു​ഹൃ​ത്തും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. സം​ഭ​വ​മ​റി​ഞ്ഞു നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. കാ​റി​ല്‍​നി​ന്നും എ​ടു​ത്ത ക​ഞ്ചാ​വ് പൊ​തി​ക​ള്‍ റോ​ഡ​രി​കി​ല്‍ നി​ര​ത്തി​വ​ച്ച​ശേ​ഷം രാ​ത്രി വൈ​കി​യാ​ണു ലൈ​റ്റ് ത​യാ​റാ​ക്കി അ​ള​വെ​ടു​ത്ത് സീ​ല്‍ ചെ​യ്യാ​നാ​യ​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​കാ​ര്‍​ത്തി​ക്ക് ഐ​പി​എ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ക്കൂ. കാ​റി​ന്‍റെ പു​റ​കു​വ​ശ​ത്തെ സീ​റ്റു​ക​ള്‍ മാ​റ്റി​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​തി​ക​ളെ നേ​മം പോ​ലീ​സി​നു കൈ​മാ​റും.

Kerala

സി​പി​എം പോ​ലീ​സു​കാ​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നു ഗു​ണ്ടാ​പ്പ​ണി ന​ട​ത്തു​ന്ന​വ​ർ​ക്കും കൊ​ള്ള ന​ട​ത്തു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണു കേ​ര​ള​ത്തി​ൽ പ്രി​വി​ലേ​ജു​ള്ള​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. പോ​ലീ​സു​കാ​ർ​ക്കു നി​യ​മം നീ​തി​പൂ​ർ​വം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

സി​പി​എ​മ്മി​നു വേ​ണ്ടി രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യ​വ​ർ ജ​യി​ലി​ൽ പ്രി​വി​ലേ​ജ്ഡ് ക്ലാ​സാ​ണ്. അ​വ​രെ കൊ​ല​യാ​ളി​ക​ളാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നി​ല്ല. നി​യ​മ​സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നു താ​ത്പ​ര്യ​മി​ല്ല. അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കാ​ണു നാ​ടി​നെ പി​ണ​റാ​യി സ​ർ​ക്കാ​ർ ന​യി​ക്കു​ന്ന​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​രി​ക്കു​ന്ന വ്യ​ക്തി​യ​ല്ല മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ പ​ങ്കു​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

NRI

ഹൂ​സ്റ്റ​ണി​ൽ ദ​മ്പ​തി​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ

ഹൂ​സ്റ്റ​ൺ: ഡൗ​ൺ​ടൗ​ൺ ഹൂ​സ്റ്റ​ണി​ലെ അ​പാ​ർ​ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ യു​വ​തി​യെ​യും യു​വാ​വി​നെ​യും വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫാ​നി​ൻ സ്ട്രീ​റ്റി​ലെ അ​പാ​ർ​ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം.

യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പാ​ർ​ട്മെ​ന്‍റിന് പു​റ​ത്ത് ര​ക്തം ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​യ​ൽ​വാ​സി​യാ​ണ് പോലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ ശേ​ഷം പ​രി​ശോ​ധ​ന​യി​ൽ വെ​ടി​യേ​റ്റ നി​ല​യി​ൽ 24 വ​യ​സു​ള്ള യു​വ​തി​യെയാ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പിന്നാലെ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു.​

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

വയറ്റിലുണ്ട്, എക്സ്റേയിലുണ്ട്! പക്ഷേ, തൊണ്ടിമുതലിൽ ഇല്ല!

നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്നു മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവത്തിൽ പോലീസിനെ വട്ടം കറക്കി പ്രതി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവമായി മാറി. തൊണ്ടി മുതലിനായുള്ള ദിവസത്തെ പോലീസിന്‍റെ കാത്തിരിപ്പ് നിഷ്പ്രഭമാക്കി പ്രതി വയറ്റിൽനിന്നു പുറത്തു വന്ന സ്വർണമാല ടോയ്‌ലറ്റിൽ ഒഴുക്കിക്കളഞ്ഞു.

ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനാവാത്ത അവസ്ഥയായി. സിനിമയെ വെല്ലുന്ന ഈ മോഷണം അരങ്ങേറിയത് ഇക്കഴിഞ്ഞ ഒൻപതിനു രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിക്കു സമീപമുള്ള ക്ലിനിക്കിലാണ്. ഇവിടെ ചികിത്സക്കെത്തിയ മമ്പാട് സ്വദേശിനിയുടെ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള മാലയാണ് പാലേമാട് സ്വദേശിയായ കല്ലൻ കുന്നൻ സമീന കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു പൊട്ടിച്ചെടുത്തതായി കേസുള്ളത്.

പിടിക്കപ്പെടുമെന്നു കണ്ടതോടെ യുവതി മാല വിഴുങ്ങി. പോലീസിൽ വിവരം അറിയിച്ചതോടെ ഇവരെ പിടികൂടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നടത്തിയ എക്സറേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കണ്ടെത്തി. തുടർന്നു വയറിളക്കാൻ എനിമ നൽകി കാത്തിരിപ്പായി.

രണ്ട് വനിതാ സിപിഒമാരെ ഇവരുടെ നീക്കം നിരീക്ഷിക്കാൻ ഡ്യൂട്ടിക്കു നിയോഗിക്കുകയും ചെയ്തു. എന്നാൽ, മാല പുറത്തു വരാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ പുറത്തുവന്നില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കി ആറു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി നിലമ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

എക്സ്റേയിലുണ്ട്!

പ്രത്യേക മുറിയിൽ താമസിപ്പിച്ച് വയറിളക്കാൻ വീണ്ടും എനിമ നൽകിയെങ്കിലും തൊണ്ടി മുതൽ മാത്രം ലഭിച്ചില്ല. ഇതേത്തുടർന്ന് കോഴിക്കാട് മെഡിക്കൽ കോളജിലേക്കു മാറ്റി. നിലമ്പൂർ പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ സിപിഒമാരെ ഡ്യൂട്ടിക്കും നിയമിച്ചു.

മെഡിക്കൽ കോളജിൽ വീണ്ടും നടത്തിയ എക്സ്റേ പരിശോധനയിൽ മാല ശരീരത്തിനുള്ളിൽ കാണപ്പെട്ടു. എന്നാൽ, ശനിയാഴ്ച രാത്രി പ്രതി ബാത്ത്റൂമിൽ പോയപ്പോൾ മാല പുറത്തു വന്നു. ഇതു നഷ്ടപ്പെടാതിരിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിപിഒമാർ ഇടപ്പെട്ടതോടെ ഇവരുടെ ഡ്യൂട്ടി തടസപ്പെടുത്തി പ്രതി ക്ലോസറ്റിൽ വെള്ളം ഒഴിച്ചു തൊണ്ടി മുതൽ ഒഴുക്കിക്കളഞ്ഞു.

കൂടുതൽ വകുപ്പുകൾ

വീണ്ടുമുള്ള എക്സ്‌റേ പരിശോധനയിൽ മാല കാണാത്തതിനാൽ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ പ്രതിയെ നിലമ്പൂർ സ്റ്റേഷനിലേക്കു തിരികെ കൊണ്ടുവന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോധപൂർവം തൊണ്ടി മുതൽ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി ചേർത്തു പ്രതിക്കെതിരെ കേസെടുത്തു.

നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു മാറ്റി. മാലയ്ക്കായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പും പരിശ്രമവും നടത്തിയെങ്കിലും അതു നഷ്ടപ്പെട്ടതിന്‍റെ നിരാശയിലാണ് നിലമ്പൂർ പോലീസ്.

Kerala

ബലിതര്‍പ്പണത്തിനു ശേഷം ആഴം കൂടിയ ഭാഗത്തേക്കു യുവാവ് ചാടി

കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തിയ ഒരാള്‍ പുഴയിലേക്കു ചാടി. ബലിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ ആഴമുള്ള ഭാഗത്തേക്കു പോകാതിരിക്കാനായി വേലി കെട്ടി തിരിച്ചിരുന്നു. വേലിക്കെട്ടിനുള്ളില്‍ മാത്രമേ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്കു മുങ്ങി കുളിക്കാന്‍ പാടുള്ളു.

എന്നാല്‍, ഒരാള്‍ ഈ വേലിക്കെട്ട് ചാടിക്കടന്നു മുന്നിലേക്കു പോവുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് ഇയാളെ കരയിലേക്കു കയറ്റിയത്. താന്‍ പരിസരപ്രദേശത്തുതന്നെയുള്ള ആളാണെന്നും പുഴ കണ്ടപ്പോള്‍ ചാടിയതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.

അതേസമയം, 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഫയര്‍ഫോഴ്‌സ്, നേവി, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും കൊച്ചി മെട്രോയും അധികം സമയം സര്‍വീസ് നടത്തുന്നുണ്ട്.

ശിവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി ശിവരാത്രി വിളക്കിനു ശേഷം ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് ഉച്ചവരെ നീളും. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

Kerala

ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തിന് തെളിവില്ല, ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളും ഇഷ്ടമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.

മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. അച്ഛന്‍റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മകളുടെ കൊറിയൻ ഭാഷയോടും സംഗീതത്തോടുമുള്ള ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാകാമെന്നാണ് അദ്ദേഹം പറഞ്ഞത്.

Kerala

കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്‌‍‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്‍ട്ടിക്കാര്‍ എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം.

പോലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്.

എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kerala

മകളെ മർദിച്ചത് ചോദ്യംചെയ്തതിന് ഭാര്യാമാതാവിന്‍റെ വീടിന് തീവച്ച് യുവാവ്

കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.

റഷീദ്‌ ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.

റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

കോഴിക്കോട്ട് നടുറോഡിലിരുന്ന് മദ്യപിച്ച് യുവാക്കൾ

കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് യുവാക്കളുടെ മദ്യപാനം. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമായിരുന്നു സംഭവം.

മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്സുമായെത്തിയ ഇരുവരും റോഡിന് നടുവിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇതിനിടെയാണ് ഒരു ലോറി ഇതുവഴിയെത്തിയത്. യുവാക്കൾ റോഡിൽനിന്ന് മാറാനായി ലോറി ഡ്രൈവർ ഹോൺമുഴക്കിയെങ്കിലും ഇരുവരും മാറിയില്ല. ലോറിഡ്രൈവറെ യുവാക്കൾ ഭീഷണിപ്പെടുത്തുകയുംചെയ്തു.

പിന്നീട് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Kerala

മർദനമേറ്റ പോലീസുകാരനെതിരെ കേസ്, എന്ത് നീതി നിർവഹണമാണിതെന്ന് സതീശൻ

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.

രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.

വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?

പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.

National

മണിപ്പുരിൽ വീണ്ടും വെടിവയ്പ്

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ഉ​​​ക്രു​​​ലി​​​ൽ വെ​​​ടി​​​വ​​​യ്പ്. ലി​​​താ​​​ൻ സ​​​രീ​​​ഗോം​​​ഗി​​​ലെ തം​​​ഗ്ഖു​​​ലി​​​ൽ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ലി​​​താ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ കു​​​ക്കി​​​ക​​​ളും നാ​​​ഗ​​​ക​​​ളും സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ 10:55ന് സി​​​ക്കി​​​ബും​​​ഗി​​​നും ലി​​​താ​​​നും ഇ​​​ട​​​യി​​​ൽ കു​​​ന്നു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് വെ​​​ടി​​​യൊ​​​ച്ച ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി.

സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ബി​​​എ​​​സ്എ​​​ഫി​​​നെ​​​യും സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യും വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു.

National

ബംഗളൂരു അപകടം; അമിതവേഗം മൂലം

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ​ര​​​​​ണ്ടു മ​​​​​​ല​​​​​​യാ​​​​​​ളി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​ളു​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഏ​​​​​​ഴു​ പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ബം​​ഗ​​ളു​​രു വാ​​ഹ​​നാ​​പ​​ക​​ടം അ​​മി​​ത​​വേ​​ഗം മൂ​​ല​​മാ​​ണെ​​ന്നു പോ​​ലീ​​സ്.

വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ ഹൊ​​​​​സ്‌​​​​​കോ​​​​​ട്ട-​​​​​ദാ​​​​​ബാ​​​​​സ്‌​​​​​പേ​​​​​ട്ട് ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ ആ​​റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന മ​​​​​​ഹീ​​​​​​ന്ദ്ര എ​​​​​​ക്സ്‍​യു​​​​​​വി​​​ ബൈ​​​​​​ക്ക് യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​നെ ഇ​​​​​​ടി​​​​​​ച്ചു​​​​​​തെ​​​​​​റി​​​​​​പ്പി​​​​​​ച്ച​​ശേ​​ഷം ഡി​​​​​​വൈ​​​​​​ഡ​​​​​​റി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ച് നി​​യ​​ന്ത്ര​​ണം​​തെ​​റ്റി ച​​​​​​ര​​​​​​ക്കു​​​​​​ലോ​​​​​​റി​​​​​​യി​​​​​​ലും മ​​​​​​റ്റൊ​​​​​​രു കാ​​​​​​റി​​​​​​ലും ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റു​​​​​​ക​​​​​​യാ​​യി​​രു​​ന്നു.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വാ​​ഹ​​നം 150 കി​​ലോ​​മീ​​റ്റ​​റി​​നും 160 കി​​ലോ​​മീ​​റ്റ​​റി​​നും ഇ​​ട​​യി​​ലാ​​ണ് ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​തെ​​യാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പു​​ല​​ർ​​ച്ചെ​​യു​​ള്ള ര​​ഹ​​സ്യ​​യാ​​ത്ര.

അ​​യാ​​ൻ അ​​ലി എ​​ന്ന വി​​ദ്യാ​​ർ​​ഥി കൊ​​ണ്ടു​​വ​​ന്ന വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. അ​​യാ​​ൻ അ​​ലി ത​​ന്നെ​​യാ​​ണ് അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തും. അ​​​​​ശ്വി​​​​​ൻ നാ​​​​​യ​​​​​ർ(17), അ​​​​​ർ​​​​​ഹാ​​​​​ൻ ഷെ​​​​​രീ​​​​​ഫ്(16), ഭ​​​​​ര​​​​​ത്(17), ഫ​​​​​ർ​​​​​ഹാ​​​​​ൻ(18), ഏ​​​​​ഥ​​​​​ൻ ജോ​​​​​ർ​​​​​ജ് (17) എ​​​​​ന്നി​​​​​വ​​​​​രും ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​നാ​​​​​യ ഗ​​​​​ഗ​​​​​നും (24) ആണ് മ​​​​​രി​​​​​ച്ച​​​​​ത്.

ഹൊ​​സ്കൊ​​ട്ട എം​​വി​​ജെ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു.

Kerala

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്ഐക്ക് കുത്തേറ്റു. എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വെസ്റ്റ്ഹിൽ സ്വദേശി പ്രമോദ് ആണ് കുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രമോദ് നിരവധി കേസുകളിൽ പ്രതിയാണ്. ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് സംഭവം. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ടൗൺ സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലിൽ ചായ കുടിക്കാനായാണ് എസ്ഐ ഷാഫി എത്തിയത്. അപ്പോൾ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്ഐ ആവശ്യപ്പെട്ടു.

തൊട്ടുപിന്നാലെ പ്രമോദ് എസ്ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നിൽ നിന്നുമെത്തി എസ്ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.

Kerala

മകള്‍ പീഡനത്തിന് ഇരയായത് അറിഞ്ഞില്ല; എളമക്കര പോക്‌സോ കേസില്‍ അമ്മയുടെ മൊഴി

കൊച്ചി: ആറു വയസുകാരിയായ മകള്‍ പീഡനത്തിന് ഇരയായതിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. എളമക്കരയില്‍ മകള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പെണ്‍കുട്ടി അഞ്ചാം വയസു മുതല്‍ ലൈംഗികപീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ജനുവരി 16ന് ആയിരുന്നു മകളെയും അച്ഛനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായ അമ്മ സംഭവം നടന്ന സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞ് പീഡിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും തനിക്ക് ഇല്ലായിരുന്നു. അച്ഛന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നു. അതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നടക്കാറുണ്ടായിരുന്നു എന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ തന്നെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ പാടുകള്‍ പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിശദമായ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അച്ഛനെ കൂടാതെ മറ്റാരെങ്കിലും വീട്ടീല്‍ വന്നു പോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

Kerala

ഓ​ച്ചി​റ​യി​ൽ 17.05 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ട്ട​യം കു​ല​ശേ​ഖ​ര​മം​ഗ​ലം തൗ​ഫീ​ഖ് മ​ൻ​സ്സി​ലി​ൽ അ​നൂ​പി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 17.05 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ച്ചി​റ പോ​ലീ​സും ക​രു​നാ​ഗ​പ്പ​ള്ളി സ​ബ്ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന പാ​ന്‍റി​ന്‍റെ പോ​ക്ക​റ്റി​ലാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി ബെം​ഗ​ളൂ​രു​വി​ൽ നി​ന്നും എ​ത്തി​ച്ച​താ​ണ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.
എം​ഡി​എം​എ അ​ള​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും, എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യ ഹു​ക്ക​യും ക​ണ്ടെ​ത്തി.

സ്കൂ​ൾ,കോ​ള​ജ് കു​ട്ടി​ക​ൾ​ക്ക് വി​ല്പ​ന​യ്ക്കാ​യാ​ണ് രാ​സ​ല​ഹ​രി എ​ത്തി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഡാ​ൻ​സ​ഫ് ടീം ​അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ൽ എ​വി​ടെ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​തെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കു​മെ​ന്ന് ഓ​ച്ചി​റ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു.

Kerala

പള്ളിയിൽ പോയ സമയത്ത് പിൻവാതിൽ തകർത്തു വീട്ടിൽ കവർച്ച

കൂത്താട്ടുകുളം: എറണാകുളം ഇടയാറില്‍ വീടു കുത്തി തുറന്ന് മോഷണം. ഇടയാര്‍ ചെള്ളക്കാപ്പടിക്കു സമീപം കുറ്റിയാംകണ്ടത്തില്‍ ദീപക്കിന്‍റെ വീട്ടിലാണ് ഇന്നലെ വൈകുന്നേരം മോഷണം നടന്നത്. ദീപക്കും കുടുംബവും സ്ഥലത്ത് ഇല്ലാത്ത സമയത്താണ് മോഷ്ടാക്കള്‍ എത്തിയത്. മുറികള്‍ കുത്തിതുറന്ന മോഷ്ടാക്കള്‍ അലമാരികളിലെ പണം കവര്‍ന്നു.

ദീപക്കിന്‍റെ മാതാപിതാക്കള്‍ തൊട്ടടുത്തുള്ള ഇടയാര്‍ പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. പള്ളിയില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ വീടിന്‍റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

ഇതോടെ വീടിന്‍റെ പിന്‍വശത്തു ചെന്നപ്പോഴാണ്, പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നതായി കണ്ടത്. ഉടന്‍ കൂത്താട്ടുകുളം പോലീസിനെയും അയല്‍വാസികളെയും വിവരമറിയിച്ചു. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്.

ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്തു ശേഷം അടുക്കളയുടെ വാതിലിന്‍റെ കുറ്റി തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചത്. താഴത്തെ നിലയിലെ രണ്ടു കിടപ്പുമുറികളിലെ അലമാരകള്‍ തകര്‍ത്തു വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വലിച്ചുവാരിയിട്ട നിലയിലാണ്.

കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നും 7,000 രൂപയാണ് മോഷ്ടാവ് കവര്‍ന്നതെന്നുമാണ് ദീപക് പറയുന്നത്. രണ്ടാം നിലയിലെ കിടപ്പുമുറിയിലും മോഷ്ടാവ് പരിശോധന നടത്തിയിട്ടുണ്ട്.

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയും കറിക്കത്തിയും കമ്പിപ്പാരയും മുറികളിലുണ്ട്. ഒന്നിലധികം മോഷ്ടാക്കള്‍ വീട്ടില്‍ കയറിയിട്ടുണ്ടാകും എന്നാണ് നിഗമനം. ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും കൂത്താട്ടുകുളം പോലീസ് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

National

ത്രികോണ പ്ര​ണ​യം: 19 വയസുകാ​രി​യെ യുവതി വെ​ടി​വ​ച്ചു കൊ​ന്നു

മും​ബൈ: പ്രണയപ്പകയെത്തുടർന്ന് 19 വയസുകാരിയെ 25 വയസുകാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശി​വാ​ജി ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷി​ഫ ഷെ​യ്ഖ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ത്രികോണ പ്ര​ണ​യമാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പറഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യുവതിയെയും 23കാ​ര​നാ​യ യു​വാ​വി​നെ​യും മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ല​പ്പെ​ട്ട ഷി​ഫ​യും പ്ര​തി​യാ​യ യു​വ​തി​യും ഒ​രേ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ശി​വാ​ജി ന​ഗ​റി​ലെ ഫു​ർ​ഖാ​നി​യ മ​സ്ജി​ദ് പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം.

യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25 വയസുകാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു.

ക​വി​ളി​ലൂ​ടെ തു​ള​ച്ചു​ക​യ​റി​യ വെ​ടി​യു​ണ്ട ത​ല​യ്ക്കുള്ളിലേക്കു ത​റ​ച്ചുകയറിയതാണു മ​ര​ണ​കാ​ര​ണം. ഉ​ട​ൻ ത​ന്നെ ഘാ​ട്‌​കോ​പ്പ​റി​ലെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടമായിരുന്നു. സംഭവം നടന്ന് 12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോലീസ് പ്ര​തി​യെ പിടികൂടുകയും ചെയ്തു.

Kerala

ബസുകളുടെ കോപ്പര്‍ കേബിള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; എട്ടു ബസുകളില്‍ മോഷണം

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.

ട്രിപ്പ് കഴിഞ്ഞ ശേഷം പാര്‍ക്ക് ചെയ്തിരുന്ന ബസുകളുടെ ബാറ്ററിയില്‍നിന്ന് എന്‍ജിനിലേക്ക് പോകുന്ന കോപ്പര്‍ കേബിളുകളാണ് മോഷണം പോയത്. കേബിളുകള്‍ അറുത്തു മുറിച്ച നിലയിലാണ്. സ്‌കൂളിലേക്കുള്ള ട്രിപ്പ് തുടങ്ങാനായി ഡ്രൈവര്‍മാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.

ബസുകള്‍ സ്റ്റാര്‍ട്ട് ആകാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോപ്പര്‍ കേബിളുകള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെ ബസുകളുടെ ട്രിപ്പ് മുടങ്ങി. ഒരു സംഘമാണ് മോഷണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം.

ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഒരാഴ്ച മുമ്പ് ഇത്തരത്തില്‍ നാലു ബസുകളില്‍ മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവാറ്റുപുഴ പിഴക്കാപള്ളിയിലും പരിസര പ്രദേശങ്ങളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

Kerala

കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില്‍ പുത്തന്‍പുരയില്‍റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.

മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.

Kerala

പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

നിലമ്പൂർ: 16കാരിയെ പീഡിപ്പിച്ച കേസിൽ പോലീസിൽനിന്നു സ്വയം വിരമിച്ചയാൾ നിലമ്പൂർ പോലീസിന്‍റെ പിടിയിൽ. മോട്ടിവേഷണൽ സ്പീക്കറായ ഫിലിപ്പ് മമ്പാടാണ് പിടിയിലായത്.

2025 സെപ്റ്റംബറിൽ 16കാരി കോഴിക്കോട് ചേവായൂർ പോലീസിൽ നൽകിയ പരാതി ചോവായൂർ പോലീസ് നിലമ്പൂർ പോലീസിനു കൈമാറിയിരുന്നു. കാസർഗോഡുള്ള ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

മോട്ടിവേഷൻ ക്ലാസിന്‍റെ പേരിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതെന്ന് കൗൺസലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞിരുന്നു. പെരിന്തൽമണ്ണ എസ്ഐ ആയിരിക്കെ ലഹരിക്കെതിരെ മോട്ടിവേഷൻ ക്ലാസുകൾ എടുക്കുന്നതിനായി സർവീസിൽനിന്ന് ഇയാൾ സ്വയം വിരമിക്കുകയായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നിലമ്പൂർ പോലീസ് കടന്നിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.

NRI

പോ​ലീ​സ് വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ യു​വ​തി മ​രി​ച്ച സം​ഭ​വം; കു​ടും​ബ​ത്തി​ന് 262 കോ​ടി രൂ​പ ന​ഷ്‌‌​ട​പ​രി​ഹാ​രം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ സി​യാ​റ്റി​ലി​ൽ പോ​ലീ​സ് പ​ട്രോ​ൾ വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ 23 വ​യ​സു​കാ​രി ജാ​ഹ്ന​വി കു​ണ്ഡ​ല മ​രി​ച്ച സം​ഭ​വ​ത്തി​ൽ 29 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 262 കോ​ടി രൂ​പ) ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ തീ​രു​മാ​നം.

നോ​ർ​ത്ത് ഈ​സ്റ്റേ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന യു​വ​തി 2023ൽ ​റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട് മ​രി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ​വി​ൻ ഡേ​വ് ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു ഡേ​വ്. സൈ​റ​ണും എ​മ​ർ​ജ​ൻ​സി ലൈ​റ്റു​മ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ യാ​ത്ര. മ​ണി​ക്കൂ​റി​ൽ 25 മൈ​ൽ വേ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ള്ള മേ​ഖ​ല​യി​ൽ 74 മൈ​ൽ വേ​ഗ​ത്തി​ലാ​യി​രു​ന്നു ഡേ​വ് വാ​ഹ​ന​മോ​ടി​ച്ച​ത്.

ജാ​ഹ്ന​വി​യു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഈ ​ന​ഷ്ട​പ​രി​ഹാ​രം കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും സി​റ്റി അ​റ്റോ​ർ​ണി എ​റി​ക്ക ഇ​വാ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഡേ​വ് മ​ന​പൂ​ർ​വം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഡ്രൈ​വിം​ഗ് ഓ​ഫീ​സ​റെ പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്ന് പു​റ​ത്താ​ക്കും.

കൂ​ടാ​തെ 5000 ഡോ​ള​ർ പി​ഴ അ​ട​യ്ക്കാ​ൻ കിം​ഗ് കൌ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 29 ദ​ശ​ല​ക്ഷം ഡോ​ള​റി​ൽ 20 ദ​ശ​ല​ക്ഷം ഡോ​ള​ർ ഇ​ൻ​ഷു​റ​ൻ​സി​ലൂ​ടെ​യാ​വും ക​ണ്ടെ​ത്തു​ക.

NRI

പ്രായം വെറും 15, കൊലപാതകം വെറും "ഹോബി'; സൈക്കോ ക്രിമിനലിനെ ശിക്ഷിച്ച് കോടതി

ബ​ർ​മിം​ഗ്ഹാം: 12 വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും വൃ​ദ്ധ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത 15 വ​യ​സു​കാ​ര​ന് 13 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.

നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​തി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ധി കേ​ൾ​ക്കു​മ്പോ​ൾ പ്ര​തി യാ​തൊ​രു ഭാ​വ​വ്യ​ത്യാ​സ​വും പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2025 ജ​നു​വ​രി 21നാ​യി​രു​ന്നു 12 വ​യ​സു​കാ​ര​ൻ ലി​യോ റോ​സി​നെ പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. യാ​ർ​ഡ്‌​ലി വു​ഡി​ലെ സ്കൂ​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ലി​യോ​യെ പ്ര​തി വ​യ​റ്റി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കു​ത്തി​വീ​ഴ്ത്തി​യ​തി​ന് ശേ​ഷം പ്ര​തി അ​വി​ടെ​ത്ത​ന്നെ നി​ന്ന് ലി​യോ ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്ന​ത് ക​ണ്ട് ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു ലിയോയുമായി പ്രതിക്ക് യാതൊരു മുന്‍പരിചയമില്ലെന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്, 82 വ​യ​സു​ള്ള വൃ​ദ്ധ​യെ മു​ക്കി​ക്കൊ​ല്ലാ​നും പ്ര​തി ശ്ര​മി​ച്ചി​രു​ന്നു. മ​റ്റ് ര​ണ്ട് വ​യോ​ധി​ക​രെ​യും പ്ര​തി ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ കൊ‌​ടും കു​റ്റ​വാ​ളി​യാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

National

പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​ക്കേ​സ് പ്ര​തി വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ൽ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കൊ​ല്ല​പ്പെ​ട്ടു. 40 ഓ​ളം കേ​സി​ലെ പ്ര​തി അം​ജ​ദ് (36) എ​ന്ന​യാ​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ അം​ജി​ദ് വെ​ടി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് ചൗ​ധ​രി, കോ​ൺ​സ്റ്റ​ബി​ൾ ഇ​സ്ഫാ​ക്ക് എ​ന്നി​വ​ർ​ക്ക് വെ​ടി​യേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു എ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഹ​രി​യാ​ന, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ല​പാ​ത​കം, ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ 40 ഓ​ളം കേ​സു​ക​ളി​ൽ അം​ജ​ദ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും തോ​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

National

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചെ​ന്ന് പ​രാ​തി

പാ​റ്റ്ന: ബി​ഹാ​റി​ൽ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി 22 കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലം​പ്ര​യോ​ഗി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി. സ​മ​സ്തി​പൂ​ർ ജി​ല്ല​യി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് നി​തീ​ഷ് കു​മാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യെ സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി ക​ല​ർ​ന്ന വെ​ള്ളം ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ച്ചു. ബ​ന്ദി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ നി​തീ​ഷ് ആ​രോ​പി​ക്കു​ന്ന​ത്.

നി​തീ​ഷ് കു​മാ​റി​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ​യും ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ​യും വി​ഡി​യോ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​നു ശേ​ഷ​വും ര​ണ്ടു ദി​വ​സ​ത്തോ​ളം പൂ​ട്ടി​യി​ട്ടു. ഒ​ടു​വി​ൽ ബോ​ധം വ​ന്നു നി​ല​വി​ളി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​ർ വി​ഡി​യോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, മ​ക​നെ കാ​ണു​ന്നി​ല്ലെ​ന്നു കാ​ട്ടി നി​തീ​ഷി​ന്‍റെ കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​തീ​ഷ് ത​ട​വി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Kerala

ചിന്നു പാപ്പുവിന്‍റെ മരണത്തിൽ ദുരൂഹതയില്ല, ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കാസർഗോഡ്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചിന്നുവിന്‍റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പോലീസ് പറഞ്ഞു.

അതേസമയം കേസിൽ അന്വേഷണം തുടരും. തിങ്കളാഴ്ചയാണ് ചിന്നു പാപ്പുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്‍റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

Kerala

കോ​ഴി​ക്കോ​ട്ട് ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി മ​ഠ​ത്തി​ല്‍​ത്തൊ​ടി വീ​ട്ടി​ല്‍ ര​തീ​ഷ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ് ര​തീ​ഷ്. മു​ഖ്യ​പ്ര​തി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി മ​നു ആ​ന​ന്ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

ചേ​ര്‍​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 175 കി​ലോ​ഗ്രാം ചെ​മ്പു​ക​മ്പി​യും 6000 രൂ​പ​യും ആ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്. കെ ​പി കേ​ശ​വ മേ​നോ​ന്‍ റോ​ഡി​ലെ അ​മ​ര്‍ അ​സോ​സി​യേ​റ്റ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പി​റ​കു വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം.

Kerala

സ്പായിലെ ബലാത്സംഗം; നാലാമനും പിടിയിൽ

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പാ ബലാൽസംഗക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലാം പ്രതിയും പിടിയിലായി. തിരുവല്ല ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ രൊക്കൻ എന്നു വിളിക്കുന്ന പ്രശോഭ് (26) ആണ് പിടിയിലായത്.

പ്രത്യേക അന്വേഷണസംഘം റാന്നിയിൽനിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മരണ സുബിൻ എന്നു വിളിക്കുന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ ( 29), സംഘാംഗമായ കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി പിടിയിലായിരുന്നു.

ഈ മാസം ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരണ സുബിൻ അടങ്ങുന്ന ആറംഗ സംഘം 50,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു സ്പായിൽ എത്തുകയായിരുന്നു. ജീവനക്കാരിയായ യുവതി പണം നൽകാൻ വിസമ്മതിച്ചതോടെ ഇവരെ മർദിച്ച ശേഷം സ്പായിലെ മറ്റൊരു ജീവനക്കാരിയെ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്പായിൽ എത്തിയ കസ്റ്റമർ ആയ യുവാവിനെ മർദിക്കുകയും ജീവനക്കാരിക്കൊപ്പം കിടത്തി നഗ്നവീഡിയോ സംഘം ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ജീവനക്കാരിയിൽനിന്ന് 2500 രൂപ സംഘം പിടിച്ചു വാങ്ങുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് പുറം ലോകം നാടിനെ നടുക്കിയ സംഭവം അറിഞ്ഞത്. ഒളിവിലുള്ള രണ്ട് പ്രതികൾ ബംഗളൂരുവിൽ ഉണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

തിരുവല്ല പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ട ആളുമാണ് സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന സുബിന്‍ കഴിഞ്ഞയിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സംഘത്തിലെ ആറു പേർക്കെതിരെയും നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.

Kerala

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കൈ​യ​ട​ക്കി എ​സ്എ​ഫ്ഐ, വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലും കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​എ ന​ൽ​കാ​ത്ത വി​സി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ സ​മ​രം.

ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നാ​ൽ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​സി മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ർ​ട്സും സ്പോ​ർ​ട്സും അ​നു​വ​ദി​ക്കി​ല്ല എ​ന്ന വി​സി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സ​ഞ്ജീ​വും സ​മ​ര​മു​ഖ​ത്തു​ണ്ട്.

 

 

Kerala

കടം വാങ്ങൽ തർക്കത്തിൽ കൊലപാതകം; മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന്‍ മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.

സംഭവത്തില്‍ മകന്‍ രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.

പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്‍റെ മറ്റൊരു മകന്‍ രാജീവ് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.

വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Kerala

ചുമട്ടു തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മജീദിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Kerala

ഗെ​യിം ല​ഹ​രി​യി​ല്‍ വീ​ഴ​ല്ലേ...; മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

കൊ​ച്ചി: ഇ​ന്ന​ത്തെ ഡി​ജി​റ്റ​ല്‍ ലോ​ക​ത്ത് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ളു​ടെ മാ​സ്മ​ര വ​ല​യ​ത്തി​ല്‍ അ​പ​ക​ട​പ്പെ​ട്ട് ജീ​വി​തം ത​ന്നെ വെ​ടി​യു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. ഗെ​യി​മിം​ഗ് ഒ​രു ല​ഹ​രി​യാ​യി മാ​റു​മ്പോ​ള്‍ അ​ത് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, സാ​മൂ​ഹി​ക, വി​കാ​ര​പ​ര​മാ​യ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത

എ​ന്താ​ണ് ഗെ​യിം ല​ഹ​രി?

ഒ​രു കു​ട്ടി​ക്ക് ഗെ​യിം ക​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹം നി​യ​ന്ത്രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യെ ആ​ണ് ഗെ​യിം ല​ഹ​രി. ഉ​റ​ക്ക​ക്ര​മം, പ​ഠ​ന കാ​ര്യ​ങ്ങ​ള്‍, കു​ടും​ബ​ബ​ന്ധ​ങ്ങ​ള്‍, വി​കാ​ര​നി​യ​ന്ത്ര​ണം, ശാ​രീ​രി​ക ആ​രോ​ഗ്യം, ഗെ​യിം നി​ര്‍​ത്താ​ന്‍ പ​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ള്‍ അ​സ്വ​സ്ഥ​രാ​കു​ക​യും കോ​പം കാ​ണി​ക്കു​ക​യും ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യ​ല്‍ ഇ​വ​യെ​ല്ലാം ഗെ​യിം ല​ഹ​രി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ളാ​ണ്.

ടാ​സ്‌​ക്–​അ​ധി​ഷ്ഠി​ത / ച​ല​ഞ്ച് ഗെ​യി​മു​ക​ള്‍?

ഇ​ന്ന​ത്തെ പ​ല ഗെ​യി​മു​ക​ളും കു​ട്ടി​ക​ളെ തു​ട​ര്‍​ച്ച​യാ​യി ആ​ക​ര്‍​ഷി​ക്കാ​ന്‍ നി​ര​വ​ധി ടാ​സ്‌​ക് ടെ​ക്‌​നി​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു. ദി​വ​സേ​ന പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട മി​ഷ​നു​ക​ള്‍, കൗ​ണ്ട്ഡൗ​ണ്‍ ടൈ​മ​റു​ക​ള്‍, റാ​ങ്ക്, ലെ​വ​ല്‍, ലീ​ഡ​ര്‍​ബോ​ര്‍​ഡ്, ടാ​സ്‌​ക് പൂ​ര്‍​ത്തി​യാ​ക്കാ​തി​രു​ന്നാ​ല്‍ പി​ഴ/​ശി​ക്ഷ പോ​ലു​ള്ള അ​നു​ഭ​വ​ങ്ങ​ള്‍ ഇ​വ​യെ​ല്ലാം അ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​പ​ക​ടം പി​ടി​ച്ച ക​ളി

കു​ട്ടി​ക​ളും കൗ​മാ​ര​ക്കാ​രും ഇ​പ്പോ​ഴും മാ​ന​സി​ക​മാ​യി വ​ള​രു​ന്ന ഘ​ട്ട​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍​ക്ക് സ​മ്മ​ര്‍​ദ്ദം കൈ​കാ​ര്യം ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാം. മ​റ്റു​ള്ള​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​മോ എ​ന്ന പേ​ടി ഉ​ണ്ടാ​കാം, ഒ​റ്റ​പ്പെ​ട​ല്‍ അ​നു​ഭ​വ​പ്പെ​ടാം, അം​ഗീ​കാ​രം തേ​ടി ഓ​ണ്‍​ലൈ​ന്‍ ലോ​ക​ത്തേ​ക്ക് മാ​റാം. ഇ​തെ​ല്ലാം മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്.

ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം

പെ​രു​മാ​റ്റ​ത്തി​ല്‍ പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ള്‍
പ​ഠ​ന​ത്തി​ലും സു​ഹൃ​ത്ത് ബ​ന്ധ​ങ്ങ​ളി​ലും താ​ല്‍​പ്പ​ര്യം കു​റ​യു​ക
ഫോ​ണ്‍ എ​ടു​ത്താ​ല്‍ ക​ടു​ത്ത പ്ര​തി​ക​ര​ണം
രാ​ത്രി​യി​ല്‍ ഉ​ണ​ര്‍​ന്നി​രി​ക്കു​ക
ഗെ​യി​മു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഒ​ളി​ച്ചു​വെ​ക്കു​ക
വി​കാ​രാ​ത്മ​ക​മാ​യി പി​ന്മാ​റു​ക

കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാം

കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാം
കു​റ്റ​പ്പെ​ടു​ത്താ​തെ സം​സാ​രി​ക്കു​ക
സ്‌​ക്രീ​ന്‍ സ​മ​യം നി​യ​ന്ത്രി​ക്കു​ക
പു​റ​ത്തു ക​ളി​യും ഹോ​ബി​ക​ളും
പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
ഡി​ജി​റ്റ​ല്‍ ബാ​ല​ന്‍​സ് പ​ഠി​പ്പി​ക്കു​ക
ഗെ​യിം ഉ​ള്ള​ട​ക്കം നി​രീ​ക്ഷി​ക്കു​ക
വി​ഷ​മം കാ​ണി​ച്ചാ​ല്‍ വി​ദ​ഗ്ധ സ​ഹാ​യം തേ​ടു​ക

ഡി- ​ഡാ​ഡി​ലേ​ക്ക് വി​ളി​ക്കാം

ഒ​രു കു​ട്ടി ഏ​തൊ​രു ഗെ​യി​മി​നേ​ക്കാ​ളും വി​ല​പ്പെ​ട്ട​വ​നാ​ണ്. ഓ​ണ്‍​ലൈ​നി​ലു​ള്ള എ​ന്തെ​ങ്കി​ലും കു​ട്ടി​ക​ള്‍​ക്ക് ഭ​യം, സ​മ്മ​ര്‍​ദ്ദം, ദുഃ​ഖം ഉ​ണ്ടാ​ക്കു​ന്നു​വെ​ങ്കി​ല്‍ ഉ​ട​ന്‍ വി​ശ്വ​സി​ക്കാ​വു​ന്ന മു​തി​ര്‍​ന്ന​വ​രോ​ട് സം​സാ​രി​ക്ക​ണം. സ​ഹാ​യം എ​പ്പോ​ഴും ല​ഭ്യ​മാ​ണ്. സ​ഹാ​യ​ത്തി​നാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ "ഡി ​ഡാ​ഡ്' അ​ഥ​വാ ഡി​ജി​റ്റ​ല്‍ ഡി​അ​ഡി​ക്ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്ക് വി​ളി​ക്കാം.

മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളെ അ​ഡി​ക്ഷ​നി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കാ​നു​ള്ള തെ​റാ​പ്പി, കൗ​ണ്‍​സ​ലി​ങ്, മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കും. 9497900200 എ​ന്ന ന​മ്പ​റി​ലൂ​ടെ ഡി​ഡാ​ഡി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Kerala

മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ഉ​ട​മ​യ്ക്ക് പ​ണി ന​ൽ​കി; ഒ​ടു​വി​ൽ ക​ള്ള​ൻ കീ​ഴ​ട​ങ്ങി

കൊ​ല്ലം: പാ​രി​പ്പ​ള്ളി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ഗ​താ​ഗ​ത ലം​ഘ​നം ന​ട​ത്തി ഉ​ട​മ​യ്ക്ക് പി​ഴ വാ​ങ്ങി ന​ൽ​കി​യ ക​ള്ള​ൻ കീ​ഴ​ട​ങ്ങി. ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ജ​നു​വ​രി 30നാ​ണ് സം​ഭ​വം. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ ക​ള്ള​ൻ യാ​ത്ര ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ട് ത​വ​ണ ബൈ​ക്ക് ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ഴ ന​ൽ​കി.

ചെ​ലാ​നി​ലെ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​ൻ ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി സു​നി​ത്താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മോ​ഷ്ടാ​വ് ബൈ​ക്ക് ഹാ​ജ​രാ​ക്കി പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Kerala

സ്പാ, ​ഗു​ണ്ടാ​ബ​ന്ധം: തി​രു​വ​ല്ല​യി​ലെ പോ​ലീ​സി​നെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്പാ ​കൂ​ട്ട​ബ​ലാ​ത്സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​നെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം. ക്രൂ​ര​ബ​ലാ​ത്സം​ഗം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ സ്പാ ​ന​ട​ത്തി​പ്പു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ഷേ​പ​ങ്ങ​ളു​യ​ര്‍​ന്ന​ത്.

സ്പാ​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് പ​ടി വാ​ങ്ങു​ന്നു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന​ത്. ബ​ലാ​ത്സം​ഗ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ല്‍ തു​ട​ക്ക​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ​ട​ക്കം ഇ​തു നി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ന​ട​ന്ന പീ​ഡ​നം സം​ബ​ന്ധി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സി​നു പ​രാ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. വി​വ​രം അ​റി​ഞ്ഞ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​നേ തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ പോ​ലീ​സ് എ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​ര​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. സ്പാ ​ഉ​ട​മ​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ക്വ​ട്ടേ​ഷ​ന്‍ ആ​ണോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട് . പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​സ​പ്പ​ടി വാ​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നു​ള്ള കാ​ര്യം ഇ​തേ​വ​രെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ക്കാ​ര്യം തെ​ളി​ഞ്ഞാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണ്. ന​ല്ല​നി​ല​യി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഗു​ണ്ടാ പി​രി​വ് എ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ക്വ​ട്ടേ​ഷ​ന്‍ ആ​ക്ര​മ​ണ​മാ​ണെ​ന്ന ത​ര​ത്തി​ല്‍ സ്പാ ​ഉ​ട​മ ഇ​തേ​വ​രെ പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ല.

സ്പാ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ഇ​തി​നൊ​പ്പം അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ് അ​റി​യി​ച്ചു.

National

100 രൂ​പ​യു​ടെ ഗോ​ത​മ്പ് മോ​ഷ്ടി​ച്ചു; 45 വ​ർ​ഷ​ത്തി​നു ​ശേ​ഷം 65കാ​ര​ൻ പി​ടി​യി​ൽ

ഖാ​ർ​ഗോ​ൺ (മ​ധ്യ​പ്ര​ദേ​ശ്): 100 രൂ​പ വി​ല​വ​രു​ന്ന ഗോ​ത​മ്പ് മോ​ഷ്ടി​ച്ച കേ​സി​ൽ 45 വ​ർ​ഷ​ത്തി​നു ശേ​ഷം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഖാ​ർ​ഗോ​ൺ ജി​ല്ല​യി​ലാ​ണു ​സം​ഭ​വം. 1980ൽ ​ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ സ​ലിം (65) ആ​ണ് ഇ​പ്പോ​ൾ നി​യ​മ​ത്തി​നു മു​ന്നി​ല​ക​പ്പെ​ട്ട​ത്.

   1980ൽ ​ബാ​ൽ​ക്കാ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബാ​ൽ​സ​മു​ണ്ടി​ലാണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് 20 കാരനായിരുന്ന സ​ലീ​മും മ​റ്റ് ആ​റു സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു പാ​ട​ത്തു​നി​ന്നു ഗോ​ത​മ്പ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അക്കാലത്ത് ഒ​രു ക്വി​ന്‍റ​ൽ ഗോ​ത​മ്പി​ന് ഏകദേശം115 രൂ​പ​യാ​യി​രു​ന്നു വി​ല.

    മോ​ഷ​ണ​ത്തി​നു പി​ന്നാ​ലെ സ​ലി​മും കു​ടും​ബ​വും ഗ്രാ​മം വി​ട്ടു. അ​യ​ൽ ജി​ല്ല​യാ​യ ധ​റി​ലേ​ക്കു താ​മ​സം മാ​റി​യ സലിം അ​വി​ടെ ഒ​രു ക​ട ന​ട​ത്തി ശാ​ന്ത​മാ​യ ജീ​വി​തം ന​യി​ച്ചുവ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി പോ​ലീ​സ് രേ​ഖ​ക​ളി​ൽ ഇ​യാ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളിയാ​യി​രു​ന്നു.

   പ​ഴ​യ കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ജ​നു​വ​രി ഒന്നു മു​ത​ൽ 31 വ​രെ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ലിം കു​ടു​ങ്ങി​യ​ത്. പ​ഴ​യ വാ​റന്‍റുക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​കേ​സ് വീ​ണ്ടും പോലീസിന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സ​ലീ​മി​നൊ​പ്പം മോ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഒ​രാ​ളി​ൽനി​ന്നു ല​ഭി​ച്ച സൂ​ച​ന​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നു പോലീസ് പ​റ​ഞ്ഞു.

Kerala

ബിനാലെ കലാകാരിക്കെതിരേ ലൈംഗികാതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസ്

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം.

പരിപാടി അവതരിപ്പിക്കാനെത്തിയ തായ്‌വാന്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാള്‍ക്കെതിരെയാണ് കേസ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയില്‍ വഴിയാണു പരാതി ലഭിച്ചത്. മൂന്നു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ചു മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

ഇയാള്‍ക്കു ബിനാലെയുമായി നേരില്‍ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.

Kerala

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; ഒ​മ്പ​തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സും എ​ക്സൈ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​മ്പ​തു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ലോ​ഡ്ജു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ച്ച മൂ​ന്ന് സ്​ത്രീ​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്.​സു​ദ​ർ​ശ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പെ​രു​മ്പാ​വൂ​ർ എ​എ​സ്‌​പി ഹാ​ർ​ദി​ക് മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​ക​ൾ. നൂ​റി​ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡോ​ഗ്‌ സ്ക്വാ​ഡ്, ബോം​ബ് സ്ക്വാ​ഡ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. പെ​രു​മ്പാ​വൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ നാ​ട്ടു​കാ​രെ​യും വി​വി​ധ സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ക്കും.

തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന്, മ​ദ്യം, ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള​ട​ക്കം സ​മ​ഗ്ര​മാ​യി പ​ഠി​ച്ച് അ​ന്വേ​ഷി​ച്ച്‌ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Latest News

Up