x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബലിതര്‍പ്പണത്തിനു ശേഷം ആഴം കൂടിയ ഭാഗത്തേക്കു യുവാവ് ചാടി

കൊച്ചി ബ്യൂറോ
Published: February 16, 2026 11:37 AM IST | Updated: February 16, 2026 11:37 AM IST

കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തിയ ഒരാള്‍ പുഴയിലേക്കു ചാടി. ബലിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ ആഴമുള്ള ഭാഗത്തേക്കു പോകാതിരിക്കാനായി വേലി കെട്ടി തിരിച്ചിരുന്നു. വേലിക്കെട്ടിനുള്ളില്‍ മാത്രമേ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്കു മുങ്ങി കുളിക്കാന്‍ പാടുള്ളു.

എന്നാല്‍, ഒരാള്‍ ഈ വേലിക്കെട്ട് ചാടിക്കടന്നു മുന്നിലേക്കു പോവുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് ഇയാളെ കരയിലേക്കു കയറ്റിയത്. താന്‍ പരിസരപ്രദേശത്തുതന്നെയുള്ള ആളാണെന്നും പുഴ കണ്ടപ്പോള്‍ ചാടിയതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.

അതേസമയം, 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഫയര്‍ഫോഴ്‌സ്, നേവി, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും കൊച്ചി മെട്രോയും അധികം സമയം സര്‍വീസ് നടത്തുന്നുണ്ട്.

ശിവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി ശിവരാത്രി വിളക്കിനു ശേഷം ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് ഉച്ചവരെ നീളും. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

Tags : prayer Aluva manappuram Periyar River young man police fire force ancestor worship Bali Tharpanam devotees sivarathri

Recent News

Up