x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം; മ​ര​ണ​സം​ഖ്യ നാ​ലാ​യി


Published: February 23, 2026 05:42 PM IST | Updated: February 23, 2026 05:42 PM IST

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ.

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ഒ​രാ​ൾ കൂ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

Tags : Valiyangadi tragedy death case police

Recent News

Up