Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death

മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് ആ​ർ. ന​ല്ല​ക​ണ്ണ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും മു​തി​ർ​ന്ന സി​പി​ഐ നേ​താ​വു​മാ​യ ആ​ർ. ന​ല്ല​ക​ണ്ണ്(110) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 13 വ​ർ​ഷം സി​പി​ഐ ത​മി​ഴ്നാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

ചെ​ന്നൈ​യി​ലെ രാ​ജീ​വ് ഗാ​ന്ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഈ ​മാ​സം ഒ​ന്നാം തീ​യ​തി ന​ല്ല​ക​ണ്ണി​നെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ണു​ബാ​ധ​യ്ക്ക് പു​റ​മെ വൃ​ക്ക​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ളും സം​ഭ​വി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ്റ്റാ​ല​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ല്ല​ക​ണ്ണി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ ക​ർ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് ന​ല്ല​ക​ണ്ണ്. 15-ാം വ​യ​സി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യ ന​ല്ല​ക​ണ്ണ്, ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ നാ​യ​ക​നാ​യി​രു​ന്നു.

ജാ​തി ക​ലാ​പ​ങ്ങ​ൾ​ക്കെ​തി​രെ പ​ദ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. 1999ൽ ​കോ​യ​മ്പ​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

International

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി​ക​ളാ​യ ബ​ന്ധു​ക്ക​ൾ മ​രി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ൽ വു​സ്ത മ​ഹൂ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ർ(55), ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പു​ത്ര​നാ​ണ് ആ​കാ​ശ്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​വ​രെ നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​നി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഷ​ജി​ത്തി​നെ​യും ആ​കാ​ശി​നെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

കാ​യം​കു​ള​ത്ത് ന​വ​ജാ​ത ശി​ശു മ​രി​ച്ചു; ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു മ​രി​ച്ചു​വെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ കാ​യം​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

അ​ജീ​ഷ്-​അ​തു​ല്യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ർ​ട്ട് ബീ​റ്റ് കു​റ​വാ​യ​തി​നാ​ൽ കു​ഞ്ഞി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Kerala

പമ്പാനദിയില്‍ കാണാതായ പ്ലസ്ടു വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

റാന്നി: ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കാണാതായ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളില്‍ ബിജു സാം വര്‍ഗീസിന്‍റെ മകന്‍ ക്രിസ് സാം ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയില്‍ ബിനുവിന്‍റെ മകന്‍ ജോഷിന്‍ ബിനു(17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. റാന്നി ഐത്തലയില്‍ പമ്പാനദിയിലെ കളരിക്കല്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സഹപാഠിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഐത്തലയിലെത്തിയ പത്തംഗ സംഘത്തില്‍പെട്ടവരായിരുന്നു ഇവര്‍.

സുഹൃത്തുക്കളോടൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കുട്ടികള്‍ നദിയിലേക്കിറങ്ങുന്നതു കണ്ട പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയുന്നു. കളരിക്കല്‍ കടവിലേക്കിറങ്ങിയ ക്രിസും ജോഷിനും കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ആഴങ്ങളിലേക്ക് അകപ്പെട്ടു. ബഹളംവച്ചതിനേ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാന്നിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റ രാത്രിയില്‍ തെരച്ചില്‍ നടത്തിയിരുന്നു.

ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം ഇന്നു രാവിലെ ആറോടെ തിരച്ചില്‍ പുനരാരംഭിക്കുകയും കടവിന് തൊട്ടടുത്ത് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.

District News

അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണം: ബ​ന്ധു​ക്ക​ൾ റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ല്കും

 

വൈ​പ്പി​ൻ : അ​ർ​ജു​ൻ കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​റ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന രീ​തി​യി​ൽ ബ​ന്ധു​ക്ക​ൾ റൂ​റ​ൽ എ​സ്പി​യെ നേ​രി​ൽ ക​ണ്ട് പ​രാ​തി ന​ൽ​കും. അ​ടു​ത്ത ദി​വ​സം പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം ഞാ​റ​ക്ക​ൽ പോ​ലീ​സ് ഇ​ന്ന​ലെ അ​ർ​ജു​ൻ കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി കി​ട​പ്പു​മു​റി പ​രി​ശോ​ധി​ച്ചു. മാ​താ​പി​താ​ക്ക​ളോ​ടും അ​ടു​ത്ത ബ​ന്ധു​ക്ക​ളോ​ടും അ​ർ​ജു​ൻ കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞു.

പോ​ലീ​സ് ഇ​തു​വ​രെ ഫോ​ൺ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ഫോ​ൺ ന​ന​ഞ്ഞി​രു​ന്ന തി​നാ​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്. ഇ​ത് ഓ​ൺ ചെ​യ്യാ​നാ​വു​ന്നി​ല്ല. അ​തേ​സ​മ​യം മ​രി​ക്കു​ന്ന​തി​നു മു​മ്പ് എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ൽ ക​ണ്ട അ​ർ​ജു​ൻ ആ ​സ​മ​യ​ത്ത് ആ​രോ​ടൊ​ക്കെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന​ത് ട​വ​ർ ലൊ​ക്കേ​ഷ​ൻ വ​ച്ച് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ​യൊ​ക്കെ ക​ണ്ടെ​ത്തി അ​ർ​ജു​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.

ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​യ ഞാ​റ​ക്ക​ൽ പെ​രു​മ്പി​ള്ളി ക​മ്മ​ട്ടി​ക്കാ​ട് അ​ർ​ജു​ൻ​കു​മാ​റി (17) നെ ​ക​ഴി​ഞ്ഞ​ദി​വ​സം എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​ൺ​ലൈ​ൻ ഗെ​യിം മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ത്മ​ഹ​ത്യ​യാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. എ​ന്നാ​ൽ കാ​ണാ​താ​കു​ന്ന​തി​ന് മു​മ്പ് അ​ർ​ജു​ൻ കു​മാ​റി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​ത്.

Kerala

ഐ​ഷാ ഫാ​ത്തി​മ​യു​ടെ മ​ര​ണം; ന്യൂ​മോ​ണി​യ മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ ചി​കി​ത്സ പി​ഴ​വ് ആ​രോ​പി​ച്ച സം​ഭ​വ​ത്തി​ൽ മ​ര​ണം ന്യൂ​മോ​ണി​യ മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ച​ക്കി​പ്പാ​റ സ്വ​ദേ​ശി സി​ദ്ദി​ഖി​ന്‍റെ മ​ക​ൾ ഐ​ഷാ ഫാ​ത്തി​മ ആ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട മ​മ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക്കെ​തി​രെ ആ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. എ​ന്നാ​ൽ വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തി​ൽ അ​ന്തി​മ നി​ഗ​മ​നം സാ​ധ്യ​മാ​കൂ.

ശ്വാ​സ​ത​ട​സ​വും ദേ​ഹാ​സ്വാ​സ്ഥ്യ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ കാ​ട്ടാ​ക്ക​ട മ​മ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തി​ന് ആ​വി ന​ൽ​കി​യ ശേ​ഷം കു​ട്ടി​ക്ക് ര​ണ്ട് ഇ​ഞ്ച​ക്ഷ​ൻ എ​ടു​ത്തി​രു​ന്നു. ഇ​ഞ്ച​ക്ഷ​ന് പി​ന്നാ​ലെ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആം​ബു​ല​ൻ​സി​ൽ നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ളെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു; 45 പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. 45 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ല​ക്നോ​യ്ക്ക് സ​മീ​പം പു​ർ​വാ​ഞ്ച​ൽ എ​ക്സ്പ്ര​സ് എ​ക്സ്പ്ര​സ് വേ​യി​ലു​ള്ള ടോ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ നി​ന്ന് ബി​ഹാ​റി​ലെ മോ​ത്തി​ഹ​രി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 80 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വ​ലി​യ​ങ്ങാ​ടി ദു​ര​ന്തം; മ​ര​ണ​സം​ഖ്യ നാ​ലാ​യി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ നാ​ലാ​യി. തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച നാ​ലാ​മ​ൻ.

അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദ്, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ല​വി​ൽ ഒ​രാ​ൾ കൂ​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

Kerala

കോ​ഴി​ക്കോ​ട്ട് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

ജ​ബ്ബാ​ർ,അ​ഷ്റ​ഫ്,ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള​ള പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ര്‍ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​രി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ന​ട്ടെ​ല്ലി​നും ത​ല​യ്ക്കു​മാ​ണ് ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

വി​നോ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​രി​ച്ച ജ​ബ്ബാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് കി​ണാ​ശേ​രി​യി​ലെ കോ​ന്ത​നാ​രി ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​രി​ച്ച അ​ത്തോ​ളി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ​ലി​യ​ങ്ങാ​ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി. ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ ജ​ബ്ബാ​ർ, അ​ഷ്റ​ഫ്, ബ​ഷീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ർ​പ്പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബീ​ച്ചി​ലെ പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് അ​പ​ക​ട​കാ​ര​ണം.

അ​ഞ്ച് പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​റ്റി​യെ​ങ്കി​ലും ആ​ദ്യം ര​ണ്ട് പേ​രു​ടെ​യും പി​ന്നീ​ട് ഒ​രാ​ളു​ടെ​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ബീ​ച്ചി​ലെ പ​ഴ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കാ​നി​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഒ​ട്ട​ന​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കോ​ൺ​ക്രീ​റ്റി​ന​ടി​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഫ​യ​ർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

ഇഞ്ചക്ഷനു പിന്നാലെ മരണം: തിരുവനന്തപുരത്തെ രണ്ടര വയസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് പരാതി

കാട്ടാക്കട: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.

ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പോലീസ് കേസെടുത്തു.

District News

ബാ​ങ്ക് സെ​ക്ര​ട്ട​റി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ക​യ്പ​മം​ഗ​ലം: ബാ​ങ്ക് സെ​ക്ര​ട്ട​റി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​യ്പ​മം​ഗ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി വാ​ര​ണം​കു​ട​ത്ത് മ​ധു ഭാ​ര്യ സ്മി​ജ (47)യാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ പു​ല്ല​ഴി സ്വ​ദേ​ശി​യും മൂ​ന്ന് വ​ർ​ഷ​മാ​യി ക​യ്പ​മം​ഗ​ല​ത്തെ താ​മ​സ​ക്കാ​രി​യു​മാ​ണ്. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ന​ടു​ത്തു​ള്ള വീ​ട്ടി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ഉ​ട​ൻ ത​ന്നെ മൂ​ന്നു​പീ​ടി​ക​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 12 വ​ർ​ഷ​ത്തോ​ള​മാ​യി ക​യ്പ​മം​ഗ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ഇ​വ​ർ മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് സെ​ക്ര​ട്ട​റി ആ​യ​ത്. ഭ​ർ​ത്താ​വ് മ​ധു അ​യ്യ​ന്തോ​ൾ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. സം​സ്‍​കാ​രം ഇ​ന്ന് തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ചി​റ്റ​ണ്ട​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി (വി​ദ്യാ​ർ​ഥി), ശ്രീ​രാ​ഗ് (തി​രു​വ​ന​ന്ത​പു​രം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി).

Kerala

മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റി​ല​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ഷോ​ക്ക​റ്റ് യു​വാ​വ് മ​രി​ച്ചു. വ​ണ്ടാ​ഴി ത​ണ്ട​ലോ​ട് സ​തീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് വ​ട്ടോം​പാ​ട​ത്തു​ള്ള തോ​ട്ടി​ൽ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ നി​ന്നും വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സ​തീ​ഷി​ന് ഷോ​ക്കേ​റ്റ ശേ​ഷം ഉ​ട​ൻ ത​ന്നെ സു​ഹൃ​ത്തു​ക്ക​ൾ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും നെ​ന്മാ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ വി​ജീ​ഷ്, വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ല​ത്തൂ​ർ പോ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​തി​നും മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ചികിത്സ പിഴവല്ല; പട്ടാമ്പിയിലെ ​ഗർഭിണിയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട്: പട്ടാമ്പിയിൽ ​ഗർഭിണിയായ നൗഷിജ മരിച്ചത് ചികിത്സ പിഴവ് മൂലമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്നിയോട്ടിക് ഫ്ലൂയി‍ഡ് ശ്വാസകോശത്തിൽ കയറിയതിനെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് ​ഗർഭിണിയായ യുവതിക്ക് ശ്വാസതടസവും അമിത രക്തസ്രാവവും ഉണ്ടായത്. തുടർന്നാണ് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെയെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ചികിത്സാപിഴവുണ്ടായി എന്ന് കരുതാനാകില്ലെന്നാണ് ഫോറൻസിക് സർജൻ ഡോക്ടർ ഹിതേഷ് ശങ്കർ പറയുന്നത്.

അമ്നിയോട്ടിക് ഫ്ലൂയിഡ് ശ്വാസകോശത്തിൽ കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും ചെയ്യാനാകില്ല. അത് തന്നെയാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് ഡോക്ടർ ഹിതേഷ് ശങ്കർ വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം 16നാണ് ഒൻപത് മാസം ഗർഭിണിയായ തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ യുവതിക്ക് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായത്.

കുഴഞ്ഞു വീണ യുവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്തിരുന്നു.

Kerala

ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ടാ​സ്‌​കിനു പി​ന്നാ​ലെ ആ​ത്മ​ഹ​ത്യ ? 17കാരന്‍റെ മ​ര​ണത്തിൽ അന്വേഷണം

കൊ​ച്ചി: എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ലി​ല്‍ മ​രി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ന് അ​ഡി​ക്ട് ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പോ​ലീ​സ്. ട​ര്‍​ഫി​ല്‍ ക​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ അ​ര്‍​ജു​ന്‍ കു​മാ​റി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ബീ​ച്ചി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗെ​യിം ടാ​സ്‌​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണോ കു​ട്ടി ക​ട​ലി​ല്‍ ചാ​ടി മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

കു​ട്ടി സ്ഥി​ര​മാ​യി ഫ്രീ ​ഫ​യ​ര്‍ എ​ന്ന ഗെ​യിം ക​ളി​ക്കാ​റു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഗെ​യിം അ​ഡി​ക്ഷ​ന്‍ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ചോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും. ഇ​തി​ന് ശേ​ഷം മാ​ത്ര​മേ ആ​ത്മ​ഹ​ത്യ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വു​ക​യു​ള്ളു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് അ​ര്‍​ജു​ന്‍ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ അ​ര്‍​ജു​ന്റെ പി​താ​വ് ഞാ​റ​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി ചാ​പ്പ ബീ​ച്ചി​ലൂ​ടെ ത​നി​യെ ന​ട​ന്നു പോ​കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

മദ്യലഹരിയിൽ തർക്കം; ഒരാളെ ചവിട്ടിക്കൊന്നു, ഒരു മാസം മുമ്പേ ഇവിടെ കുത്തിക്കൊല

പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.

പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്‍റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.

ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.

മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

Kerala

പാ​ല​ക്കാ​ട്ട് 28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം: ക്രൈംബ്രാ​ഞ്ചി​നോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി

കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ 13 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള 28 കു​​​​ട്ടി​​​​ക​​​​ള്‍ ദു​​​​രൂ​​​​ഹ​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​രി​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ല്‍ വ​​​​സ്തു​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ക്രൈം​​​ബ്രാ​​​​ഞ്ചി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ട്ട ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

2010നും 2023​​​​നും ഇ​​​​ട​​​​യി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യു​​​​ടെ അ​​​​തി​​​​ര്‍​ത്തി​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ 28 കു​​​​ട്ടി​​​​ക​​​​ളെ തൂ​​​​ങ്ങി​ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ൽ പ​​​​ക്ഷ​​​​പാ​​​​ത​​​​മി​​​​ല്ലാ​​​​തെ​​​​യും സ്വ​​​​ത​​​​ന്ത്ര​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ര്‍​ജി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം. ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​വ​​​​യാ​​​​ണ്.

എ​​​​ന്നാ​​​​ല്‍ പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളും മ​​​​റ്റു സാ​​​​ഹ​​​​ച​​​​ര്യ തെ​​​​ളി​​​​വു​​​​ക​​​​ളും ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ലി​​​​യ​​​തോ​​​​തി​​​​ലു​​​​ള്ള ദു​​​​രൂ​​​​ഹ​​​​ത​​​​യും കൊ​​​​ല​​​​പാ​​​​ത​​​​ക​​​സാ​​​​ധ്യ​​​​ത​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Kerala

സ്വ​കാ​ര്യ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: സ്വ​കാ​ര്യ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. വ​ളാ​ഞ്ചേ​രി മു​ക്കി​ല​പീ​ടി​ക സ്വ​ദേ​ശി ശ​ശി ആ​ണ് മ​രി​ച്ച​ത്. വ​ളാ​ഞ്ചേ​രി ടൗ​ണി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6:45ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ശ​ശി​യു​ടെ കാ​ലി​ലൂ​ടെ സ്വ​കാ​ര്യ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി-​കോ​ഴി​ക്കോ​ട് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ത്ത​ന​ത്താ​ണി ഭാ​ഗ​ത്തു നി​ന്നും വ​ന്ന സ്വ​കാ​ര്യ ബ​സ് ആ​ണ് ശ​ശി​യു​ടെ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ശ​ശി​യെ വ​ളാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ച്ചു.

Kerala

ടോറസ് ബൈക്കിൽ ഇടിച്ചു അപകടം; മധുവിധു തീരും മുമ്പേ യുവാവിനു ദാരുണാന്ത്യം

കൊച്ചി: ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോന്നൂരാൻ വീട്ടിൽ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ മറ്റൂരിലായിരുന്നു അപകടം.

ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. 41 ദിവസം മുമ്പായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

അമ്മ: ഷാലി, സഹോദരൻ: അനോൾഡ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മാണിക്കമംഗലം സെന്‍റ് റോക്കീസ് പള്ളിയിൽ.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ്ഥലം മാറ്റി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ  ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ സ്ഥ​ലം മാ​റ്റി. നി​ല​വി​ൽ ഡോ. ​ബി​ന്ദു സു​ന്ദ​റി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. 

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​ന്ന് ത​ന്നെ അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ന്നാ​ൽ ന​ട​പ​ടി ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണെ​ന്നും ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​തെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം വ്യ​ക്ത​മാ​ക്കി.​ഗ​ർ​ഭി​ണി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്നു ക​ണ്ടി​ട്ടും ശ​സ്ത്ര​ക്രി​യ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​പ്പി​ക്ക​ൽ, വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തി​രി​ക്ക​ൽ, അ​വ​സാ​ന നി​മി​ഷം മാ​ത്രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ചി​കി​ത്സാ പി​ഴ​വ് തു​ട​ങ്ങി​യ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​നെ​തി​രെ പാ​ലോ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ഉ​ന്ന​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ (സി​സേ​റി​യ​ൻ) പു​റ​ത്തെ​ടു​ത്ത കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ മ​രി​ച്ച കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ആ​ർ​ഡി​ഒ​യെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നേ​യും ത​ട​ഞ്ഞു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പാ​ലോ​ട് സ്വ​ദേ​ശി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. 

Kerala

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ര​ണ്ടു​പേ​ർ മ​രി​ച്ചെ​ന്ന സം​ശ​യം; ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു പി​ന്നാ​ലെ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്. വി​ഴി​ഞ്ഞ​ത്തെ അ​സ്മാ​ക് ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി​യും റ​ഷീ​ദാ ബീ​വി​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

ഹോ​ട്ട​ലി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ഭ​ക്ഷ​ണ സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന് ല​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച അ​ന്തി​മ സ്ഥി​രീ​ക​ര​ണ​ത്തി​ന് പ​ത്തോ​ള​ജി പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഹോ​ട്ട​ലി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മീ​ൻ​ക​റി, മു​ട്ട, മ​റ്റ് വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് ഇ​ന്ന് ല​ഭി​ക്കു​ക.

ഷാ​ജി​യും റ​ഷീ​ദാ ബീ​വി​യും ഭ​ക്ഷ​ണം ക​ഴി​ച്ച അ​തേ ദി​വ​സം ത​ന്നെ ഇ​തേ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ച മ​റ്റ് ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തോ​ടെ ഹോ​ട്ട​ലി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ മ​ക​ൻ മു​റ്റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ക​ൻ മു​റ്റ​ത്തേ​ക്കു ക​സേ​ര​യോ​ടെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ മ​രി​ച്ചു.​പ​ള്ളി​യാം​മൂ​ല ല​ക്ഷം​വീ​ട് ന​ഗ​റി​ലെ വി. ​ശാ​ന്ത​യാ​ണ് (88) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ചെ​ല​വി​ന് സ​ജീ​വ​ൻ പ​ണം ന​ൽ​കാ​ത്ത​ത് ശാ​ന്ത ചോ​ദ്യം ചെ​യ്ത വി​ദ്വേ​ഷ​ത്തി​ലാ​ണ് ക​സേ​ര​യി​ൽനി​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ഇ​രി​ക്കു​ന്ന ക​സേ​ര ഉ​ൾ​പ്പെ​ടെ ശാ​ന്ത​യെ മു​റ്റ​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്നു പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ വി. ​സ​ജീ​വ​നെ (58) വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ൻ. മ​റ്റ് മ​ക്ക​ൾ: ര​ഞ്ജി​നി, സ​ജി​നി, സ​ജി​ത, പ​രേ​ത​നാ​യ ബാ​ല​ൻ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശി​നി, മ​നോ​ഹ​ര​ൻ, സ​ര​സ, പ​രേ​ത​രാ​യ ര​വീ​ന്ദ്ര​ൻ, അ​നി​ൽ കു​മാ​ർ. സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് പ​യ്യാമ്പ​ല​ത്തു ന​ട​ക്കും.

Kerala

ഒരു മാസമായി മൂടിയില്ല; കലുങ്കിനെടുത്ത കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10.45 ഓടെ തൊടുപുഴ-ഉടുമ്പന്നൂര്‍ റൂട്ടില്‍ മുതലക്കോടത്തായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന ജെയ്‌സിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ കലുങ്കിനായി എടുത്തിട്ടിരുന്ന കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ജെയ്‌സിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാള്‍ട്ടയില്‍ ജോലിയില്‍ ചെയ്തിരുന്ന ജെയ്‌സ് അവധിയ്ക്ക് വന്ന ശേഷം നാളെ വീണ്ടും തിരികെ പോകാനിരിക്കെയാണ് മരണം. മൃതദേഹം ഇന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ബിന്ദുവാണ് മാതാവ്. അന്ന ഏക സഹോദരിയാണ്.

ഇതിനിടെ അപകടത്തിനു ശേഷം കടുത്ത എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. കലുങ്കിനായി എടുത്ത കുഴി മൂടാത്തതിനാലാണ് ജീവന്‍ പൊലിയാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലങ്ങളായി ഈ കുഴി മൂടാതെ കിടക്കുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. പൊതുമരാമത്ത് അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

Kerala

കോ​ഴി​ക്കോ​ട് വ​യോ​ധി​ക​ന് ഷോ​ക്കേ​റ്റ് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ചു​ങ്കം സ്വ​ദേ​ശി കു​ന്ന​ത്ത്‌​മോ​ട്ട ഏ​ളേ​ട​ത്ത് അ​ബൂ​ബ​ക്ക​ര്‍ (71) ആ​ണ് മ​രി​ച്ച​ത്. അ​ബൂ​ബ​ക്ക​റി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ അ​യ​ല്‍​വാ​സി​ക്കും ഷോ​ക്കേ​റ്റി​ട്ടു​ണ്ട്.

ടെ​റ​സി​ന് മു​ക​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​നാ​യി ക​യ​റി​യ അ​ബൂ​ബ​ക്ക​റി​ന് ടാ​ങ്കി​ന് സ​മീ​പ​ത്ത് കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​ത്. വ​യോ​ധി​ക​ൻ ഷോ​ക്കേ​റ്റ് ദൂ​ര​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണി​രു​ന്നു.

ശ​ബ്ദം കേ​ട്ട് അ​ബൂ​ബ​ക്ക​റി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ അ​യ​ല്‍​വാ​സി മാ​ടാ​ന​യി​ല്‍ ആ​ഷി​റി​നും ഷോ​ക്കേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ചു​ങ്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ബൂ​ബ​ക്ക​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ഷി​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​ബൂ​ബ​ക്ക​റി​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കി.

Kerala

തെ​ന്മ​ല ഡാ​മി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടേ​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കൊ​ല്ലം: തെ​ന്മ​ല ഡാ​മി​ൽ ക​ണ്ടെ​ത്തി​യ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടേ​തെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഡാം ​സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഡാം ​ടോ​പ്പി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ ബാ​ഗി​ൽ നി​ന്ന് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ല​ഭി​ച്ചി​രു​ന്നു.

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ഉ​ല​ക​മ​ണി (26) ആ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ർ​ന്ന് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ചു. നാ​ല് ദി​വ​സം മു​ൻ​പ് ഉ​ല​ക​മ​ണി​യെ ഡാ​മി​ന് സ​മീ​പ​ത്ത് നി​ന്ന് കാ​ണാ​താ​യി​രു​ന്നു.

ജോ​ലി തേ​ടി​യാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​നി​ടെ ഉ​ല​ക​മ​ണി​യെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ തി​രു​നെ​ൽ​വേ​ലി പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ്
ഡാ​മി​ൽ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ മൃ​ത​ദേ​ഹം ഉ​ല​ക​മ​ണി​യു​ടേ​ത് ആ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കൂ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നി​ടെ മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളൂ​രു: അ​മ്മ​യ്ക്കൊ​പ്പം മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി വ​ന്ന മൂ​ന്ന് വ​യ​സു​കാ​ര​ൻ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. ച​ര​ൺ - സ്വാ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ല​ക്ഷ്മീ​ർ ആ​ണ് മ​രി​ച്ച​ത്. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്വാ​തി മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി ല​ക്ഷ്മീ​റി​നൊ​പ്പ​മാ​ണ് എ​ത്തി​യ​ത്.

ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ, സ​മീ​പ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ്മീ​റി​ന്‍റെ പി​താ​വ് ച​ര​ൺ ഇ​ന്ന് ബം​ഗു​ളൂ​രു​വി​ൽ മ​ട​ങ്ങി എ​ത്തു​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ദു​ർ​ഗാ​പൂ​രി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നിയും പാ​ട്ന സ്വ​ദേ​ശി​യു​മാ​യ ലാ​വ​ണ്യ പ്ര​താ​പ് ആ​ണ് മ​രി​ച്ച​ത്.

ശു​ചി​മു​റ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ലാ​വ​ണ്യ​യു​ടെ സ​ഹ​പാ​ഠി​ക​ൾ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യ​നു​സ​രി​ച്ച്, അ​ടു​ത്തി​ടെ ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ൽ ലാ​വ​ണ്യ ഒ​രു വി​ഷ​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ലാ​വ​ണ്യ​യു​ടെ കു​ടും​ബം ദു​ർ​ഗാ​പു​രി​ൽ എ​ത്തി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തിന് തെളിവില്ല, ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം

ചോറ്റാനിക്കര: എറണാകുളം ചോറ്റാനിക്കരയിൽ ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ(16)യുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു. പുതിയ മോഡൽ ആയതിനാൽ ഫോൺ തുറക്കുന്നത് വെല്ലുവിളിയാണെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, കുട്ടിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ്. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്. കൊറിയൻ ഭാഷ പഠിക്കാൻ കുട്ടി താത്പര്യം കാണിച്ചിരുന്നു. കൊറിയൻ സിനിമകളും ഇഷ്ടമായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിലും കൊറിയൻ ബന്ധത്തിന് തെളിവ് കണ്ടെത്താനായിട്ടില്ല.

മകളുടെ ആത്മഹത്യക്ക് പിന്നിൽ കൊറിയൻ ബന്ധമില്ലെന്നാണ് പെൺകുട്ടിയുടെ അച്ഛൻ മഹേഷും പറയുന്നത്. അച്ഛന്‍റെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മകളുടെ കൊറിയൻ ഭാഷയോടും സംഗീതത്തോടുമുള്ള ഇഷ്ടം മനസിലാക്കിയ ആരോ അവളെ കബളിപ്പിച്ചതാകാമെന്നാണ് അദ്ദേഹം പറഞ്ഞത്.

District News

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വ​യോ​ധി​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


തൃ​ശൂ​ർ: വ​ട​ക്കു​ന്നാ​ഥ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പൂ​ങ്കു​ന്നം കു​ട്ട​ൻ​കു​ള​ങ്ങ​ര കു​റു​ങ്കാ​ട്ടി​ൽ വീ​ട്ടി​ൽ മോ​ഹ​ന​ൻ(78) കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം. എ​ല്ലാ ദി​വ​സ​വും ഇ​വി​ടെ തൊ​ഴാ​നെ​ത്തി​യി​രു​ന്നു. ശി​വ​രാ​ത്രി​ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മോ​ഹ​ന​ൻ വ​ട​ക്കു​ന്നാ​ഥ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്. കൂ​ടെ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തൊ​ഴു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ന്ന​തു​ക​ണ്ട് ക്ഷേ​ത്ര​ത്തി​ലു​ള്ള​വ​ർ വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

National

മും​ബൈ മെ​ട്രോ പി​ല്ല​ർ ഇ​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന മും​ബൈ മെ​ട്രോ പി​ല്ല​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഉ​ച്ച​യ്ക്ക് 12:30 ഓ​ടെ​യാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം ആ​റ് അ​ടി നീ​ള​വും നാ​ല് അ​ടി വീ​തി​യു​മു​ള്ള ഒ​രു കോ​ൺ​ക്രീ​റ്റ് ഭാ​ഗ​മാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യി​ലും കാ​റി​ലും വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ രാം​ധ​ൻ യാ​ദ​വ് എ​ന്ന​യാ​ൾ മ​രി​ച്ചു. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രി​ൽ രാ​ജ്കു​മാ​ർ ഇ​ന്ദ്ര​ജീ​ത് യാ​ദ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ലും മ​ഹേ​ന്ദ്ര പ്ര​താ​പ് യാ​ദ​വ്, ദീ​പ റു​ഹി​യ എ​ന്നി​വ​രു​ടെ നി​ല തൃ​പ്തി​ക​ര​വു​മാ​ണ്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും മെ​ട്രോ ജീ​വ​ന​ക്കാ​കാ​രും ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

രാം​ധ​ന്‍റെ കു​ടും​ബ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

National

ജ​യ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ അ​ഞ്ച് പേ​ർ മ​രി​ച്ചു. ച​ക്സു പ്ര​ദേ​ശ​ത്തെ ടി​ഗാ​ഡി​യ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ടി​വി​കെ റാ​ലി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ് സേ​ല​ത്ത് ന​ട​ത്തി​യ റാ​ലി​യ്ക്കി​ടെ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.

സേ​ല​ത്തെ സേ​വ​പ്പെ​ട്ടൈ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൂ​ര​ജ്(37)​ആ​ണ് മ​രി​ച്ച​ത്. റാ​ലി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ദ്ദേ​ഹം ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ സി​റാ​ജ് ഇ​രു​പ​ത് വ​ർ​ഷം മു​മ്പാ​ണ് ഭാ​ര്യ​യ്ക്കും മ​ക​നും മ​ക​ൾ​ക്കു​മൊ​പ്പം സേ​ല​ത്തെ​ത്തി​യ​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

അ​തേ​സ​മ​യം സി​റാ​ജി​ന്‍റെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ടി​വി​കെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ വാ​ക്കു​ത്ത​ർ​ക്ക​മു​ണ്ടാ​യി. ത​ങ്ങ​ളെ പാ​ർ​ട്ടി അ​നു​യാ​യി​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം.

 

Kerala

കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കൂത്താട്ടുകുളം എംസി റോഡില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചല്‍പ്പെട്ടി സ്വദേശി ചായേലില്‍ പുത്തന്‍പുരയില്‍റോയ് വര്‍ഗീസ് (60) ആണ് മരിച്ചത്. എതിരെ വന്ന കാറും ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.

മൂവാറ്റുപുഴ ഭാഗത്തുനിന്നു കൂത്താട്ടുകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിലേക്കു പണ്ടപ്പിള്ളി ഭാഗത്തുനിന്നു മൂവാറ്റുപുഴ ഭാഗത്തേക്കു തിരിയുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോയിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

അപകടത്തെത്തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പോലീസെത്തി റോഡില്‍നിന്നു വാഹനങ്ങള്‍ നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു.

National

നീറ്റ് പരീക്ഷാർഥിയുടെ മരണം: സിബിഐ ഏറ്റെടുത്തു

പാ​​​​റ്റ്ന: നീ​​​​റ്റ് പ​​​​രീ​​​​ക്ഷാ​​​​ർ​​​​ഥി​​​​യാ​​​​യ ജെ​​​​ഹ​​​​നാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​നി​​​​യെ പാ​​​റ്റ്ന​​​​യി​​​​ലെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ദു​​​​രൂ​​​​ഹ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി.

പാ​​​​റ്റ്ന​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. പെ​​​​ൺ​​​​കു​​​​ട്ടി ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ​​​​താ​​​​യി സം​​​​ശ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന് കു​​​​ടും​​​​ബം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നാ​​​ണു മെ​​​​ഡി​​​​ക്ക​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്.

District News

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ചു

പ​ര​വൂ​ർ: കാ​റും സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ചു. നേ​ടു​ങ്ങോ​ലം ഒ​ഴു​കു​പാ​റ മു​ത​ല​ക്കു​ളം മു​ര​ളി വി​ലാ​സ​ത്തി​ൽ ച​ന്ദ്ര​ബാ​ബു (67) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​ര​വൂ​ർ - പാ​രി​പ്പ​ള്ളി റോ​ഡി​ൽ ആ​ലി​ൻ​കൂ​ടി​നും ഡോ​ക്ട​ർ​മു​ക്കി​നും മ​ധ്യേ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ച​ന്ദ്ര​ബാ​ബു​വി​നെ ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ബീ​ന. മ​ക​ൻ: രാ​ഹു​ൽ (ഗ​ൾ​ഫ് ).

Kerala

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു

തൃ​ശൂ​ർ: ക​ണ്ണാ​റ ഒ​ര​പ്പ​ൻ​കെ​ട്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ യു​വാ​വ് മ​രി​ച്ചു. ആ​ൽ​പ്പാ​റ, ശാ​ന്തി​ന​ഗ​ർ, റോ​സ് ഗാ​ർ​ഡ​ൻ സ്വ​ദേ​ശി ചീ​ര​ൻ വീ​ട്ടി​ൽ അ​ജി (42) ആ​ണ് മ​രി​ച്ച​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​ന്ന് വൈ​കി​ട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. തൃ​ശൂ​രി​ൽ നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​ണി​റ്റും സ്കൂ​ബ സം​ഘ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ളെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

Kerala

കോ‌​ട്ട​യ​ത്ത് യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: കൊ​ടൂ​രാ​റ്റി​ൽ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പം പു​ന്ന​ക്ക​ൽ ചു​ങ്ക​ത്ത് യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി ഗോ​പ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്.

ഉ​ച്ച​ക്ക് 1.30 ഓ​ടെ ആ​ണ് സം​ഭ​വം. ഗോ​പ​കു​മാ​റും സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രും കൊ​ടൂ​രാ​റ്റി​ൽ നീ​ന്താ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പു​ന്ന​ക്ക​ൽ ചു​ങ്കം ഭാ​ഗ​ത്തു​നി​ന്നും അ​ക്ക​ര​യി​ലേ​ക്ക് അ​ഞ്ചു​പേ​രും നീ​ന്തു​ക​യാ​യി​രു​ന്നു. മ​ട​ക്ക നി​ന്ത​ലി​ൽ ഗോ​പ​കു​മാ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

National

മ​ദ്യ​ല​ഹ​രി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

ച​ണ്ഡീ​ഗ​ഢ്: ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന നി​കി​ത (24) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്.

അം​ബ​ല​യി​ൽ നി​ന്നും നാ​ല് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​മ്പോ​ഴാ​ണ് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ നി​കി​ത സ​ഞ്ച​രി​ച്ച ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​കി​ത റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണു​വെ​ന്നും നി​യ​ന്ത്ര​ണം വി​ട്ട കാ​ർ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ർ ര​വീ​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു.

നി​കി​ത​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ശു​പ​ത്രി​യു​ടെ മു​ൻ​പി​ൽ നി​കി​ത​യു​ടെ കു​ടും​ബ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ലി​യ പ്ര​തി​ഷേ​ധം ന​ട​ത്തി.
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച പോ​ലീ​സി​നെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു.

Kerala

ചിന്നു പാപ്പുവിന്‍റെ മരണത്തിൽ ദുരൂഹതയില്ല, ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കാസർഗോഡ്: സമൂഹമാധ്യമ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ചിന്നുവിന്‍റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇയാളെ വിട്ടയച്ചുവെന്നും പോലീസ് പറഞ്ഞു.

അതേസമയം കേസിൽ അന്വേഷണം തുടരും. തിങ്കളാഴ്ചയാണ് ചിന്നു പാപ്പുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.സംഭവത്തിനു പിന്നാലെ ആൺസുഹൃത്തായ യുവാവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു വാടക വീട്ടിലായിരുന്നു താമസം. മരണത്തിനു പിന്നിൽ ആദ്യ ഭർത്താവിന് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ചിന്നുവിന്‍റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

National

മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി

ലക്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. മനീഷ് കുമാർ (35), ഭാര്യ സീമ (32), ഇരുവരുടെയും മക്കൾ ഹണി (എട്ട്), പ്രിയാൻഷി (അഞ്ച്), പ്രതീക് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മനീഷ് വൈദ്യുതാഘാതമേറ്റും സീമ തൂങ്ങിയും മക്കൾ ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മനീഷും കുടുംബവും വീടിന് പുറത്തിറങ്ങാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്കരികിൽ പാൽ ഗ്ലാസുകൾ കണ്ടെതിനാൽ വിഷം കലർത്തിയ പാൽ കുടിച്ചാണ് മരിച്ചതെന്നായിരുന്നു സംശയിച്ചത്. പന്നീട് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിന്നാണ് മരണകാരണം വ്യക്തമായത്.

അടുത്തിടെ 12 ലക്ഷം രൂപയ്ക്ക് കുറച്ച് സ്ഥലം വിറ്റതായും വാങ്ങിയ വ്യക്തിയെ ഒരു വിധത്തിലും കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ആത്മഹത്യാ കുറിപ്പും വീടിന്‍റെ ഭിത്തിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

Kerala

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യയിൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം.

തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി നിർദേശിച്ചു.
 
വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു.

പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഹൈക്കോടതി നിർദേശം.

National

മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ

അ​ജ്മി​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മി​റി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ത​ടാ​ക​ത്തി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ​യും ആ​ൺ​സു​ഹൃ​ത്തും പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണ​സി സ്വ​ദേ​ശി അ​ഞ്ജ​ലി സിം​ഗും ഇ​വ​രു​ടെ ലി​വ് ഇ​ൻ പ​ങ്കാ​ളി അ​ക്ലേ​ഷ് ഗു​പ്‌​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​ന സാ​ഗ​ർ ത​ടാ​ക​ത്തി​ന് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട അ​ഞ്ജ​ലി സിം​ഗി​നെ​യും സു​ഹൃ​ത്തി​നെ​യും അ​തു​വ​ഴി വ​ന്ന പ​ട്രോ​ളിം​ഗ് സം​ഘം ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

രാ​ത്രി 10 മ​ണി​യോ​ടെ മ​ക​ളു​മാ​യി പു​റ​ത്തു​പോ​യെ​ന്നും കു​ട്ടി​യെ വ​ഴി​യി​ൽ എ​വി​ടെ​യോ ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു യു​വ​തി ആ​ദ്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത?; ആ​രോ​പ​ണ​വു​മാ​യി അ​ന​ന്ത​ര​വ​ൻ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് അ​ന​ന്ത​ര​വ​ൻ രോ​ഹി​ത് പ​വാ​ർ. ഒ​രു മു​തി​ർ​ന്ന നേ​താ​വ് യാ​ത്ര മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ച്ച​തി​നാ​ലാ​ണ് ട്രെ​യി​നി​ലെ യാ​ത്ര മാ​റ്റി വി​മാ​ന മാ​ർ​ഗ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ന് തൊ​ട്ട് മു​മ്പു​ള്ള റേ​ഡി​യോ സി​ഗ്ന​ലും പ്ര​ധാ​ന പൈ​ല​റ്റി​ന്‍റെ സം​ഭാ​ഷ​ണ​വും ല​ഭി​ക്കാ​ത്ത​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് രോ​ഹി​ത്തി​ന്‍റെ ആ​രോ​പ​ണം. ക​ഴി​ഞ്ഞ 28 ന് ​പൂ​നെ​യ്ക്ക് സ​മീ​പം ബാ​രാ​മ​തി​യി​ലു​ണ്ടാ​യ വി​മാ​ന അ​പ​ക​ട​ത്തി​ലാ​ണ് അ​ജി​ത് പ​വാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും വൈ​കി​യാ​ണ് അ​വി​ടെ നി​ന്ന് പു​റ​പ്പെ​ട്ട​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് ട്രാ​ൻ​സ്പോ​ണ്ട​ർ ഓ​ഫാ​യി. പൈ​ല​റ്റാ​ണോ ഇ​ത് ചെ​യ്ത​തെ​ന്നു പ​രി​ശോ​ധി​ക്ക​ണം.

സ​ഹ പൈ​ല​റ്റ് മെ​യ് ഡേ ​സ​ന്ദേ​ശം അ​യ​ച്ചി​ല്ല. വി​മാ​നം പ​റ​ത്താ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൈ​ല​റ്റി​നെ അ​വ​സാ​ന നി​മി​ഷം മാ​റ്റി​യി​രു​ന്നു. ഒ​രു പൈ​ല​റ്റ് ഗ​താ​ഗ​ത​കു​രു​ക്കി​ൽ കു​ടു​ങ്ങി​യ​ത് കൊ​ണ്ടെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ര​ണ്ട് പൈ​ല​റ്റു​മാ​രെ​യും മാ​റ്റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും രോ​ഹി​ത് പ​വാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

Kerala

ചുമട്ടു തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മജീദിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Kerala

ചി​ന്നു പാ​പ്പു​വി​ന്‍റെ മ​ര​ണം; സു​ഹൃ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു

കാ​സ​ര്‍​ഗോ​ഡ്: സോ​ഷ്യ​ല്‍ മീ​ഡി​യ താ​രം ചി​ന്നു പാ​പ്പു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തു​ട​ര്‍​ച്ച​യാ​യി വി​ളി​ച്ചി​ട്ടും ഫോ​ണ്‍ എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ണ്‍​സു​ഹൃ​ത്ത് മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ന്നു​വി​നെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​പ്പൊ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചി​ന്നു​വി​ന്‍റെ സു​ഹൃ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ​ള​രെ കാ​ല​മാ​യി ചി​ന്നു ആ​സാ​ദ് ന​ഗ​റി​ലെ ക്വാ​ട്ടേ​ഴ്‌​സി​ല്‍ വാ​ട​ക​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്ക് ആ​ണ്‍​സു​ഹൃ​ത്തും ചി​ന്നു​വി​നൊ​പ്പം ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Kerala

പെ​രു​മ്പാ​വൂ​രി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മൂ​ക്ക​ന്നൂ​ർ കോ​ക്കു​ന്ന് കാ​ഞ്ഞു​ക്കാ​ര​ൻ വീ​ട്ടി​ൽ നോ​ബി​ൾ തോ​മ​സ് (35) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ആ​ലു​വ- മൂ​ന്നാ​ർ റോ​ഡി​ൽ ആ​ശ്ര​മം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നോ​ബി​ളി​ന്‍റെ സ്കൂ​ട്ട​റി​ൽ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന നോ​ബി​ളി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ആ​യി​രു​ന്നു നോ​ബി​ൾ.

International

ജ​നി​ച്ച് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ആ​ശു​പ​ത്രി​യി​ൽ പൊ​ള്ള​ലേ​റ്റ ന​വ​ജാ​ത ശി​ശു​വി​ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ന​വ​ജാ​ത ശി​ശു തീ​പി​ടി​ച്ച് വെ​ന്തു​മ​രി​ച്ചു. കാ​ൺ​പു​രി​ലെ ബ്ര​ഹ്മ് ന​ഗ​റി​ലു​ള്ള രാ​ജാ ന​ഴ്സിം​ഗ് ഹോ​മി​ലാ​ണ് സം​ഭ​വം.

ജ​നി​ച്ച​യു​ട​ൻ ത​ന്നെ കു​ഞ്ഞി​നെ എ​ൻ​ഐ​സി​യുി​ലെ വാ​മ​റി​നു​ള്ളി​ൽ കി​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം. തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ കു​ഞ്ഞ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​രി​ലെ ബ​ക്ക​ർ​ഗ​ഞ്ച് നി​വാ​സി​ക​ളാ​യ അ​രു​ൺ നി​ഷാ​ദ് -ബി​ട്ടു ദ​മ്പ​തി​ക​ളു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. പ്ര​സ​വം ന​ട​ന്ന​താ​യും അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. ആ​ശു​പ​ത്രി​ക്ക് നേ​രെ ആ​ക്ര​മ​ണ​വു​മു​ണ്ടാ​യി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഒ​മ്പ​തു വ​യ​സു​കാ​ര​ന്‍ സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബ​സ് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം അ​ണ്ടി​ക്ക​ട​വ് പു​ളി​ക്ക​ല്‍​വീ​ട്ടി​ല്‍ പി.​ഡി. ജോ​ണ്‍ (39) എ​ന്ന ആ​ളെ​യാ​ണ് ക​ണ്ണ​മാ​ലി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സു​നി​ല്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ജ​നു​വ​രി 31 ന് ​ചെ​ല്ലാ​നം ബ​സാ​ര്‍ ഭാ​ഗ​ത്താ​യി​രു​ന്ന അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും ഓ​ടി​ച്ചു​വ​ന്ന കെ​എ​ല്‍ 49- സി-7812 ​എ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​നോ​യ് ജൂ​ഡ് എ​ന്ന ഒ​മ്പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

National

മാ​ല മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ത​ള്ളി​യി​ട്ടു; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​ക്ക​ൾ ത​ള്ളി​യി​ട്ട വീ​ട്ട​മ്മ മ​രി​ച്ചു. ബം​ഗ​ളൂ​രു നെ​ല​മം​ഗ​ല​യി​ലാ​ണ് സം​ഭ​വം.

ഹ​സ്കൂ​ർ സ്വ​ദേ​ശി ജ്യോ​തി​യാ​ണ് മ​രി​ച്ച​ത്. എ​ട്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന താ​ലി​മാ​ല​യാ​ണ് ഇ​വ​രി​ൽ നി​ന്ന് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

ഭ​ർ​ത്താ​വ് ഓ​ടി​യെ​ത്തി ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ മ​ദ​നാ​യ്ക്ക​ന​ഹ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പാ​ല​ക്കാ​ട് ഗൃ​ഹ​നാ​ഥ​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് മു​ണ്ട​ക്കു​ന്ന് ച​ക്കം​തൊ​ടി അ​ബ്ദു സ​ലാം ( 49) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ അ​ബ്ദു സ​ലാ​മി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​ത്രി​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ കു​ള​ത്തി​ൽ അ​ബ്ദു സ​ലാ​മി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ന​യ​ടി സ്വ​ദേ​ശി സു​ജി​ത്(37) ആ​ണ് മ​രി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​രി​ലാ​ണ് സം​ഭ​വം. ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ നി​ന്നാ​ണ് സു​ജി​ത്തി​ന് ഷോ​ക്കേ​റ്റ​ത്.

ചെ​റു​മ​ങ്ങാ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ക​യ​റി ട്യൂ​ബ് കെ​ട്ടു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. സ്ട്രീ​റ്റ് ലൈ​റ്റി​ന്‍റെ വ​യ​റി​ൽ ത​ട്ടി വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

Kerala

ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ട്ടാ​ക്ക​ട - പൂ​വ​ച്ച​ല്‍ റോ​ഡി​ല്‍ ന​ക്രാം​ചി​റ​യ്ക്കു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട പ​ത്മ​വി​ലാ​സ​ത്തി​ല്‍ അ​തു​ല്‍ കൃ​ഷ്ണ​ന്‍ (21) ആ​ണ് മ​രി​ച്ച​ത്.

അ​മ്മ​യു​മാ​യി സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു അ​തു​ൽ. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​തു​ലി​ന്‍റെ അ​മ്മ സ​ജി​താ റാ​ണി കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തു​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​ന​ക്ക​ല്ല് വ​ണ്ട​ൻ​പാ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൊ​ടി​മ​റ്റം സ്വ​ദേ​ശി അ​ജേ​ഷാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​ക്ക​ല്ല് സ്വ​ദേ​ശി​യാ​യ ജ്യോ​തി​ഷി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റ് മൂ​ന്നു​പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ​യും യു​വാ​വ് ഓ​ട്ടോ ഓ​ടി​ച്ചു ക​യ​റ്റാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Kerala

വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ സ്വ​ദേ​ശി ശോ​ഭ​ന​യു​ടെ (62) മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.

എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശോ​ഭ​ന​യു​ടെ ഭ​ർ​ത്താ​വ് സു​ധാ​ക​ര​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ്. ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​ഭ​വ സ​മ​യ​ത്ത് ഇ​വ​രാ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ച​ത് 67 പേ​ര്‍

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം മ​രി​ച്ച​ത് 67 പേ​ര്‍. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ. കു​ള​ത്തൂ​ര്‍ ജ​യ്‌​സിം​ഗി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്നു ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം.

ആ​ന ആ​ക്ര​മ​ണ​ത്തി​ല്‍ 19 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പാ​മ്പു​ക​ടി​യേ​റ്റ് 34 പേ​ര്‍ മ​രി​ച്ചു. കാ​ട്ടു​പ​ന്നി, ക​ടു​വ, കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​ന്നു വീ​തം ആ​ളു​ക​ളു​ടെ ജീ​വ​ന്‍ പൊ​ലി​ഞ്ഞു. മ​റ്റി​നം വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് 11 പേ​രു​ടെ മ​ര​ണം.

കാ​ട്ടാ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ളി​ല്‍ 15 എ​ണ്ണം വ​ന​മേ​ഖ​ല​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട​തി​ല്‍ 13 പേ​ര്‍ ആ​ദി​വാ​സി​ക​ളാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ 2016-17 മു​ത​ല്‍ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 2011 മു​ത​ല്‍ 2025 വ​രെ സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ 1,549 മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചു. 1,158 പേ​ര്‍ പാ​മ്പു​ക​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 16,000 കി​ലോ​മീ​റ്റ​ര്‍ വ​നാ​തി​ര്‍​ത്തി​യു​ണ്ട്. ഇ​തി​ല്‍ 4,000 കി​ലോ​മീ​റ്റ​ര്‍ മ​നു​ഷ്യ-​മൃ​ഗ സം​ഘ​ര്‍​ഷ സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളാ​ണ്. വ​ന​മേ​ഖ​ല​യി​ല്‍ 1,000 ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷ​ര​ഹി​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ക അ​സാ​ധ്യ​മാ​ണ്.

ശ​രി​യാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യാ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തോ​ത് പ​കു​തി​യാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​യും. 2024ല്‍ ​മ​നു​ഷ്യ-​മൃ​ഗ സം​ഘ​ര്‍​ഷം സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് 36 അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചു.

28 റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണ്. ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി​ക​ളും 28 പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടെ 30 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി വ​ന്യ​ജീ​വി ആ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നും മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

 

Latest News

Up