x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോറസ് ബൈക്കിൽ ഇടിച്ചു അപകടം; മധുവിധു തീരും മുമ്പേ യുവാവിനു ദാരുണാന്ത്യം


Published: February 19, 2026 08:42 AM IST | Updated: February 19, 2026 10:11 AM IST

കൊച്ചി: ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോന്നൂരാൻ വീട്ടിൽ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30 ഓടെ മറ്റൂരിലായിരുന്നു അപകടം.

ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. 41 ദിവസം മുമ്പായിരുന്നു അക്ഷയുടെ വിവാഹം. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.

അമ്മ: ഷാലി, സഹോദരൻ: അനോൾഡ്. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് മാണിക്കമംഗലം സെന്‍റ് റോക്കീസ് പള്ളിയിൽ.

Tags : Truck bike accident Death

Recent News

Up