x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


Published: February 9, 2026 12:05 AM IST | Updated: February 9, 2026 12:05 AM IST

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ട്ടാ​ക്ക​ട - പൂ​വ​ച്ച​ല്‍ റോ​ഡി​ല്‍ ന​ക്രാം​ചി​റ​യ്ക്കു സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട പ​ത്മ​വി​ലാ​സ​ത്തി​ല്‍ അ​തു​ല്‍ കൃ​ഷ്ണ​ന്‍ (21) ആ​ണ് മ​രി​ച്ച​ത്.

അ​മ്മ​യു​മാ​യി സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു അ​തു​ൽ. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​തു​ലി​ന്‍റെ അ​മ്മ സ​ജി​താ റാ​ണി കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തു​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Tags : bike scooter collided death

Recent News

Up