x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ന്നു പാ​പ്പു​വി​ന്‍റെ മ​ര​ണം; സു​ഹൃ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു


Published: February 10, 2026 05:30 AM IST | Updated: February 10, 2026 05:33 AM IST

കാ​സ​ര്‍​ഗോ​ഡ്: സോ​ഷ്യ​ല്‍ മീ​ഡി​യ താ​രം ചി​ന്നു പാ​പ്പു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തു​ട​ര്‍​ച്ച​യാ​യി വി​ളി​ച്ചി​ട്ടും ഫോ​ണ്‍ എ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ണ്‍​സു​ഹൃ​ത്ത് മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ചി​ന്നു​വി​നെ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​പ്പൊ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ചി​ന്നു​വി​ന്‍റെ സു​ഹൃ​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ​ള​രെ കാ​ല​മാ​യി ചി​ന്നു ആ​സാ​ദ് ന​ഗ​റി​ലെ ക്വാ​ട്ടേ​ഴ്‌​സി​ല്‍ വാ​ട​ക​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​ട​യ്ക്ക് ആ​ണ്‍​സു​ഹൃ​ത്തും ചി​ന്നു​വി​നൊ​പ്പം ഇ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Tags : Chinnu Pappu death Police case

Recent News

Up