പരവൂർ: കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. നേടുങ്ങോലം ഒഴുകുപാറ മുതലക്കുളം മുരളി വിലാസത്തിൽ ചന്ദ്രബാബു (67) ആണ് മരിച്ചത്.
സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. പരവൂർ - പാരിപ്പള്ളി റോഡിൽ ആലിൻകൂടിനും ഡോക്ടർമുക്കിനും മധ്യേ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനായ ചന്ദ്രബാബുവിനെ ഓടികൂടിയ നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന. മകൻ: രാഹുൽ (ഗൾഫ് ).
Tags : Car scooter collide Death Chandrababu death