x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി


Published: February 15, 2026 11:43 PM IST | Updated: February 15, 2026 11:43 PM IST

കോഴിക്കോട്: കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്‌‍‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്‍ട്ടിക്കാര്‍ എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം.

പോലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്.

എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags : P. K. Kunhalikutty police policemen Kerala

Recent News

Up