Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala

സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി​യ നീ​ക്കം: ത​ർ​ക്കം മു​റു​കു​ന്നു, മ​ല​യാ​ളി​ക​ളെ എ​ന്ത് വി​ളി​ക്ക​ണ​മെ​ന്ന് ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി 'കേ​ര​ളം' എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന് പി​ന്നാ​ലെ സാമൂഹിക മാധ്യമങ്ങളിൽ തർ‌ക്കം മുറുകുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരാണ് പു​തി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നത്. സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് മാ​റ്റി​യാ​ൽ മ​ല​യാ​ളി​ക​ളെ ഇം​ഗ്ലീ​ഷി​ൽ എ​ന്ത് വി​ളി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചത്. ​

നി​ല​വി​ൽ കേ​ര​ള​ത്തി​ലു​ള്ള​വ​രെ 'കേ​ര​ളൈ​റ്റ്' എ​ന്നാ​ണ് ഇം​ഗ്ലീ​ഷി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പേ​ര് 'കേ​ര​ളം' എ​ന്നാ​ക്കി മാ​റ്റു​മ്പോ​ൾ ഇ​ത് 'കേ​ര​ള​മൈ​റ്റ്' എ​ന്നോ 'കേ​ര​ള​മി​യ​ൻ' എ​ന്നോ മാ​റ്റേ​ണ്ടി വ​രു​മോ എ​ന്ന് ത​രൂ​ർ ചോ​ദി​ക്കു​ന്നു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ഭാ​ഷാ​പ​ര​മാ​യ സം​ശ​യം പ​ങ്കു​വെ​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​ന്നാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് 'കേ​ര​ളം' എ​ന്ന് തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. മ​ല​യാ​ള ഭാ​ഷ​യി​ൽ 'കേ​ര​ളം' എ​ന്നാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും മ​റ്റ് ഭാ​ഷ​ക​ളി​ൽ ഇ​ത് ഇ​പ്പോ​ഴും 'കേ​ര​ള' എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​വ്യ​ത്യാ​സം ഒ​ഴി​വാ​ക്കി എ​ല്ലാ ഭാ​ഷ​ക​ളി​ലും 'കേ​ര​ളം' എ​ന്നാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്നാ​ൽ, പേ​ര് മാ​റ്റം കൊ​ണ്ടു​വ​രു​മ്പോ​ൾ ഇം​ഗ്ലീ​ഷി​ലെ പ്ര​യോ​ഗ​ങ്ങ​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​രൂ​രി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 'മ​ല​യാ​ളി' എ​ന്ന വാ​ക്ക് ത​ന്നെ ഇം​ഗ്ലീ​ഷി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ പോ​രേ എ​ന്ന് ചി​ല​ർ ചോ​ദി​ക്കു​മ്പോ​ൾ, പേ​ര് മാ​റ്റം അ​നാ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

കേ​ര​ള എ​ന്നു​ള്ള പ്ര​യോ​ഗം കേ​ര​ളം എ​ന്നാ​ക്കി എ​ന്ന് ക​രു​തി കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടേ പേ​ര് ഇം​ഗ്ലീ​ഷി​ൽ ഹൈ​ക്കോ​ർ​ട്ട് ഓ​ഫ് കേ​ര​ള എ​ന്നു ത​ന്നെ തു​ട​രു​മെ​ന്നാ​ണ് നി​യ​മ​വ​ദ​ഗ്ധ​ർ ന​ൽ​കു​ന്ന വി​വ​രം. ഹൈ​ക്കോ​ട​തി​യു​ടെ പേ​ര് മാ​റ്റ​ണ​മെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​കം നി​യ​മം പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്ക​ണ​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സംസ്ഥാനത്തിന്‍റെ പേരുമാറ്റം അതിന്‍റെ ഐഡന്‍റിറ്റിയുടെ പ്രശ്നമാണ് അതൊരു സ്പെല്ലിംഗ് മത്സരം ആക്കേണ്ടതില്ലെന്നുമാണ് സിപിഎം രാജ്യസഭാംഗം ജോൺബ്രിട്ടാസ് പ്രതികരിച്ചത്. 

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നും ഞാ​യ​റാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

National

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി വി​​​മ​​​ർ​​​ശ​​​നം

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ നാ​​​ണം കെ​​​ടു​​​ത്താ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യ്ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി.

ഇ​​​ത്ത​​​രം ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തു വ​​​ഴി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ​​​ വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന​​​താ​​​യും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ​​​തി​​​ക്കു​​​ന്ന​​​തി​​​ന് പി​​​വി​​​സി ഫ്ല​​​ക്സ്ബോ​​​ർ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്ന എ​​​ൻ​​​ജി​​​ഒ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​ന്പോ​​​ൾ സ്വ​​​കാ​​​ര്യ​​​ വ്യ​​​ക്തി​​​ക​​​ളും എ​​​ൻ​​​ജി​​​ഒ​​​ക​​​ളും സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കാ​​​ൻ ചി​​​ല ഹ​​​ർ​​​ജി​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​താ​​​യി കാ​​​ണു​​​ന്നു​​​വെ​​​ന്ന് കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സു​​​പ്രീം​​​കോ​​​ട​​​തി​​​യെ രാ​​​ഷ്‌​​​ട്രീ​​​യ യു​​​ദ്ധ​​​ങ്ങ​​​ൾ​​​ക്കു വേ​​​ദി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് അ​​​ടി​​​സ്ഥാ​​​ന പ്ര​​​ശ്നം.

ജു​​​ഡീ​​​ഷ​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ബെ​​​ഞ്ച് ന​​​ൽ​​​കി. ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​യ സ​​​മ​​​യ​​​വും സാ​​​ഹ​​​ച​​​ര്യ​​​വും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു വി​​​മ​​​ർ​​​ശ​​​നം. അ​​​തേ​​​സ​​​മ​​​യം വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​ൻ ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി സ്വാ​​​ത​​​ന്ത്ര്യം ന​​​ൽ​​​കി.

കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​വി​​​സി ഫ്ല​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വു​​​ക​​​ളും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ൾ​​​പ്പെ​​​ടെ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

കേ​ര​ളം ആ​ഗോ​ള ഐ​ടി ഹ​ബ്ബി​ലേ​ക്ക്; 'ഐ​ടി ന​യം 2026' പ്ര​ഖ്യാ​പി​ച്ചു; അ​ഞ്ച് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ വി​ജ്ഞാ​ന അ​ധി​ഷ്ഠി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തി​യ 'ഐ​ടി ന​യം 2026' പ്ര​ഖ്യാ​പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സെ​മി​ക​ണ്ട​ക്ട​ർ ചി​പ്പ് ഡി​സൈ​നിം​ഗ് തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക മേ​ഖ​ല​ക​ളി​ൽ വ​ൻ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നാ​ണ് പു​തി​യ ന​യം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഐ​ടി മേ​ഖ​ല​യി​ൽ അ​ഞ്ച് ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും. ഇ​ന്ത്യ​യു​ടെ ആ​കെ ഐ​ടി ക​യ​റ്റു​മ​തി​യു​ടെ പ​ത്ത് ശ​ത​മാ​നം വി​ഹി​തം കേ​ര​ള​ത്തി​ന് സ്വ​ന്ത​മാ​ക്കു​ക. സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ എ​ണ്ണം 20,000 ആ​യി ഉ​യ​ർ​ത്തു​ക.

കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്കി​ന്‍റെ മൂ​ന്നാം ഘ​ട്ട​മാ​യി 'സൈ​ബ​ർ വാ​ലി' എ​ന്ന പേ​രി​ൽ പു​തി​യ ഐ​ടി ടൗ​ൺ​ഷി​പ്പ് വി​ക​സി​പ്പി​ക്കും. 300 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് സ്വ​ന്തം വീ​ടി​ന് അ​ടു​ത്താ​യി ജോ​ലി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തു​ട​നീ​ളം 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​നാ​യി 150 കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു.

ഐ​ടി പാ​ർ​ക്കു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക 'ക്രി​ട്ടി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട്' രൂ​പീ​ക​രി​ക്കും. ലാ​ൻ​ഡ് പൂ​ളിം​ഗ് വ​ഴി കൂ​ടു​ത​ൽ ഭൂ​മി ഐ​ടി വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കും.​അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 25 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് എ​ഐ, റോ​ബോ​ട്ടി​ക്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. കെ-​ഫോ​ൺ വ​ഴി എ​ല്ലാ വീ​ടു​ക​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ഉ​റ​പ്പാ​ക്കും.

 

Kerala

കൊടുംചൂടിൽ തെല്ലാശ്വാസം! ഇന്നും മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും ഞായറാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യതയുണ്ട്.

ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോടു ചേർന്നുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തിൽ നിന്നും തെക്കൻ തമിഴ്‌നാടിനും തെക്കൻ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴയെത്തുന്നത്.

Kerala

സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഏ​കീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ഏ​കീ​ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 12വ​രെ​യാ​യി​രി​ക്കും ഇ​നി മു​ത​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ബാ​റു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യാ​ൽ പു​തി​യ സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ലാ​കും. നി​ല​വി​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റു​ക​ള്‍​ക്കാ​യാ​യി​രു​ന്നു രാ​വി​ലെ 10 മു​ത​ൽ അ​ര്‍​ധ​രാ​ത്രി 12വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ഇ​തി​നു​പു​റെ പു​തു​വ​ത്സ​ര​ത്ത​ലേ​ന്ന് അ​ട​ക്കം അ​ര്‍​ധ​രാ​ത്രി 12വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​ൻ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Kerala

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം

കൊച്ചി: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു

കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ടി. ​മേ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി​മാ​രാ​യ ഡോ. ​ആ​ർ.​ജോ​സ്, എ. ​ജെ. തോ​മ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്ആ​ർ. കെ. ​ജ്യോ​തി​ഷ്, കെ.​പി. പ്ര​വീ​ൺ, പി.​എ ഷി​യാ​സ്, എം.​വി. സ​നി​ൽ, ടി.​ടി. ജ​യ​കു​മാ​ർ, എം.​കെ. മു​ഹ​മ്മ​ദ്, കെ.​എ​ൻ. ബി​നു, എ​ൻ.​വി. നി​ഷാ​ദ്, കെ.​ജി. സു​ജി​ത്ത്, സി.​എം. അ​ജി​ത്ത്, ഇ.​കെ. അ​ബ്ദു​ൾ ജ​ബ്ബാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ര​ണ​പ്പെ​ട്ട മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ സി​പി​എ​എ​സ് പ​ദ്ധ​തി​യി​ലെ ധ​ന​സ​ഹാ​യം കൈ​മാ​റി.

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്ത​ൽ മ​ഴ എ​ത്തു​ന്നു. മ​ധ്യ, തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ൽ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ഫെ​ബ്രു​വ​രി 19 മു​ത​ൽ 21 വ​രെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലുംം 20, 21 തീ​യ​തി​ക​ളി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലും നേ​രി​യ/​ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഒ​രു ജി​ല്ല​യി​ലും മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​നും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മു​ക​ളി​ലാ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങാ​നും കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ര​ള ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. കൂ​ടാ​തെ തെ​ക്ക​ൻ കേ​ര​ള തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 0.9 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്ന​താ​യും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ഴ പെ​യ്തി​രു​ന്നു. തെ​ക്ക​ൻ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന് വ​ള​രെ അ​ക​ല​യാ​യി നി​ല​നി​ൽ​ക്കു​ന്ന വെ​ത​ർ സി​സ്റ്റ​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്.

Kerala

പോരാട്ടത്തിന്‍റെ പ്രഭവകേന്ദ്രം പത്തനംതിട്ട

കേ​ര​ള രാ​ഷ്‌​ട്രീ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളു​ടെ കേന്ദ്രബിന്ദുവായി പ​ത്ത​നം​തി​ട്ട മാ​റി​യി​ട്ടു നാ​ളു​ക​ളാ​യി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഇ​പ്പോ​ഴും പ​ച്ച​പി​ടി​ച്ചു നി​ൽ​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​ധി​ക​നാ​ൾ ഇ​ല്ലെ​ന്നി​രി​ക്കേ ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന വി​ഷ​യ​വും ഇ​പ്പോ​ൾ ച​ർ​ച്ച​ക​ളി​ലേ​ക്കു വ​രു​ന്നു. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല എ​ന്താ​യാ​ലും ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം പൊ​തു​ച​ർ​ച്ച​ക​ളി​ലേ​ക്ക് ത​ള്ളി​വി​ടും.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന നി​ല​യി​ൽ ആ ​വി​വാ​ദ​ത്തി​നും പ​ത്ത​നം​തി​ട്ട ബ​ന്ധം വേ​ണ്ടു​വോ​ള​മു​ണ്ട്. മ​ല​യോ​ര​വും അ​പ്പ​ർ​കു​ട്ട​നാ​ടും ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ൽ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ള​ട​ക്കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. വി​ക​സ​ന​രം​ഗ​ത്ത് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ നേ​ട്ട​ങ്ങ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​ന് എ​ടു​ത്തു​കാ​ട്ടാ​നു​ണ്ടാ​കും. എ​ന്നാ​ൽ, ഇ​വ​യെ പ്ര​തി​രോ​ധി​ച്ച് പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​ട​ച്ചു​പൂ​ട്ട​പ്പെ​ട്ട വീ​ടു​ക​ളും, വാ​ർ​ധ​ക്യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന അ​ച്ഛ​ന​മ്മ​മാ​രും കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല കൂ​ടി​യാ​ണ് പ​ത്ത​നം​തി​ട്ട. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട മു​ന്നി​ലാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ട​ന്ന സെ​ൻ​സ​സി​ൽ ജ​ന​ന​നി​ര​ക്ക് മൈ​ന​സ് രേ​ഖ​പ്പെ​ടു​ത്തി​യ​തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. ഓ​രോ വോ​ട്ട​ർ​പ​ട്ടി​ക​യി​ലും പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്.

തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ഴും ഒ​രു ല​ക്ഷ​ത്തോ​ളം വോ​ട്ട​ർ​മാ​രു​ടെ കു​റ​വു​ണ്ടാ​യേ​ക്കും. 10,47,976 വോ​ട്ട​ർ​മാ​രി​ൽ​നി​ന്ന് 9,49,632 ആ​യി​ട്ടാ​ണ് കു​റ​വു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ ഹി​യ​റിം​ഗ് അ​ട​ക്കം പൂ​ർ​ത്തീ​ക​രി​ച്ച് അ​ന്തി​മ പ​ട്ടി​ക വ​രു​ന്പോ​ൾ പി​ന്നെ​യും കു​റ​വു​ണ്ടാ​കാം.

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്പോ​ഴും കു​റ​വാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. 70 ശ​ത​മാ​നം പോ​ളിം​ഗ് പോ​ലും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​ണ്ടാ​യി​ല്ല. മ​രി​ച്ചു​പോ​യ​വ​രെ​യും സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രെ​യും ഒ​ഴി​വാ​ക്കി പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്പോൾ പോ​ളിം​ഗ് ശ​ത​മാ​നം ഇ​നി ഉ​യ​ർ​ന്നേ​ക്കാം.

2009ൽ ​മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​നം ന​ട​ന്ന​പ്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​രെ​ണ്ണം ഭാ​ഗി​ക​മാ​യും ഇ​ല്ലാ​താ​യി. മു​ന്പ് എ​ട്ട് എം​എ​ൽ​എ​മാ​ർ ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ അ​ഞ്ചാ​യി.
മ​ണ്ഡ​ല വി​ഭ​ജ​ന​ത്തി​നു മു​ന്പ് യു​ഡി​എ​ഫ് കോ​ട്ട​യെ​ന്നു വി​ശേ​ഷ​ണ​മു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട 2011 മു​ത​ൽ ചു​വ​ടു​മാ​റ്റി​ത്തു​ട​ങ്ങി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ക​ട്ടെ ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ച് എ​ൽ​എ​ഫ് ച​രി​ത്ര​നേ​ട്ട​മു​ണ്ടാ​ക്കി. എ​ന്നാ​ൽ, 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​നാ​യി​രു​ന്നു വി​ജ​യം. പ​ത്ത​നം​തി​ട്ട​യി​ൽ തി​രി​ച്ചു​വ​ര​വി​നു ക​ള​മൊ​രു​ങ്ങി​യെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

അതേസമയം, 2016, 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ആ​വ​ർ​ത്തി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷ. കോ​ന്നി​യും ആ​റ​ന്മു​ള​യും എ​ൻ​ഡി​എ‍യു​ടെ സാ​ധ്യ​താപ​ട്ടി​ക​യി​ലു​ള്ള​താ​ണ്. തി​രു​വ​ല്ല​യ്ക്ക് ഇ​ത്ത​വ​ണ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ന​ൽ​കു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൻ​ഡി​എ നേ​ടി​യ വോ​ട്ടു​ക​ൾ ഏ​റെ ബാ​ധി​ച്ച​ത് യു​ഡി​എ​ഫി​നെ ആ​യി​രു​ന്നു.

സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ച്ചേ​ക്കും

ടേം ​നോ​ക്കാ​തെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​കൾ തീ​രു​മാ​നി​ച്ചാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​ല​വി​ലെ അ​ഞ്ചു പേ​ർ​ക്കും ന​റു​ക്കു വീ​ഴാ​നാ​ണ് സാ​ധ്യ​ത. ആ​റ​ന്മു​ള​യി​ലെ എം​എ​ൽ​എ കൂ​ടി​യാ​യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ര​ണ്ട് ടേം ​പൂ​ർ​ത്തീ​ക​രി​ച്ചു. ര​ണ്ട് ടേം ​ക​ഴി​ഞ്ഞ​വ​രെ 2021ൽ ​സി​പി​എം മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു. കോ​ന്നി എം​എ​ൽ​എ കെ.​യു. ജ​നീ​ഷ് കു​മാ​റും (സി​പി​എം) ര​ണ്ടു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ആ​ദ്യവി​ജ​യം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യ​തി​നാ​ൽ ര​ണ്ട് ടേം ​എ​ന്ന​ത് ജ​നീ​ഷി​നു ബാ​ധ​മാ​കി​ല്ല. വി​ജ​യ​സാ​ധ്യ​തകൂ​ടി പ​രി​ഗ​ണി​ച്ച് ര​ണ്ടു​പേ​രെ​യും സി​പി​എം മ​ത്സ​ര​രം​ഗ​ത്ത് നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സി​പി​ഐ പ്ര​തി​നി​ധി അ​ടൂ​ർ എം​എ​ൽ​എ​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ 2011 മു​ത​ൽ എം​എ​ൽ​എ​യാ​ണ്. മൂ​ന്ന് ടേം ​പൂ​ർ​ത്തീ​ക​രി​ച്ച ചി​റ്റ​യം ഗോ​പ​കു​മാ​ർ സി​പി​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​ണ്. സം​ഘ​ട​ന ചു​മ​ത​ല​യി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഒ​ഴി​വാ​കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ചി​റ്റ​യ​ത്തത്ത​ന്നെ വീ​ണ്ടും അ​ടൂ​രി​ൽ രം​ഗ​ത്തി​റ​ക്കാ​നും ഒ​രു​വി​ഭാ​ഗം ശ്ര​മി​ക്കു​ന്നു​ണ്ട്.

സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് 2006 മു​ത​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം ത​ന്നെ​യാ​കും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ല പ്ര​മോ​ദ് നാ​രാ​യ​ൺ റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം ഊ​ഴ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

2021ൽ ​എ​ൽ​ഡി​എ​ഫ് ത​രം​ഗം

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​യി​രു​ന്നു. ഒ​രു സീ​റ്റു പോ​ലും ല​ഭി​ച്ചി​ല്ല. യു​ഡി​എ​ഫി​ൽ നാ​ലി​ട​ത്ത് കോ​ൺ​ഗ്ര​സും ഒ​രി​ട​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സു​മാ​ണ് മ​ത്സ​രി​ച്ച​ത്.

2016ൽ ​നേ​ടി​യ​തി​നേ​ക്കാ​ൾ വ​ൻ​ നേ​ട്ട​മാ​ണ് പ​ല​യി​ട​ത്തും എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ​ത്. ആ​റ​ന്മു​ള​യി​ൽ സി​പി​എ​മ്മി​ലെ വീ​ണാ ജോ​ർ​ജ് കോ​ൺ​ഗ്ര​സി​ലെ കെ. ​ശി​വ​ദാ​സ​ൻ നാ​യ​രെ തോ​ല്പി​ച്ച​ത് 20,748 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്. തി​രു​വ​ല്ല​യി​ൽ ജ​ന​താ​ദ​ളി​ലെ മാ​ത്യു ടി. ​തോ​മ​സ്, കേ​ര​ള കോ​ൺ​ഗ്ര​സി​ലെ കു​ഞ്ഞു​കോ​ശി പോ​ളി​നെ 11,421 വോ​ട്ടി​നു തോ​ല്പി​ച്ചു. കോ​ന്നി​യി​ൽ സി​പി​എ​മ്മി​ലെ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന്‍റെ ഭൂ​രി​പ​ക്ഷം 8508 വോ​ട്ടാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ റോ​ബി​ൻ പീ​റ്റ​റാ​യി​രു​ന്നു എ​തി​രാ​ളി. അ​ടൂ​രി​ൽ സി​പി​ഐ​യി​ലെ ചി​റ്റ​യം ഗോ​പ​കു​മാ​ർ കോ​ൺ​ഗ്ര​സി​ലെ എം.​ജി. ക​ണ്ണ​നെ​തി​രേ 2919 വോ​ട്ടി​ന്‍റെ ലീ​ഡ് നേ​ടി. റാ​ന്നി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​ലെ പ്ര​മോ​ദ് നാ​രാ​യ​ൺ കോ​ൺ​ഗ്ര​സി​ലെ റി​ങ്കു ചെ​റി​യാ​നെ തോ​ൽപ്പിച്ച​ത് 1285 വോ​ട്ടു​ക​ൾ​ക്കാ​ണ്.

2016ൽ ​കോ​ന്നി ഒ​ഴി​കെ​യു​ള്ള നാ​ല് സീ​റ്റു​ക​ളി​ലും എ​ൽ​ഡി​എ​ഫാ​ണ് ജ​യി​ച്ച​ത്. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് കോ​ന്നി എം​എ​ൽ​എ അ​ടൂ​ർ പ്ര​കാ​ശ് വി​ജ​യി​ച്ച​തോ​ട കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കോ​ന്നി​യും എ​ൽ​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് തി​രി​ച്ച​ടി​ച്ചു

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ല്ലാം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്കാ​യി​രു​ന്നു ലീ​ഡ്. എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ പി​ൻ​ബ​ല​ത്തി​ൽകൂ​ടി മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന് എ​ല്ലാ​യി​ട​ത്തും കാ​ലി​ട​റി. തി​രു​വ​ല്ല - 11,530, റാ​ന്നി - 9597, ആ​റ​ന്മു​ള - 14,687, കോ​ന്നി - 2579, അ​ടൂ​ർ - 2266 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യു​ഡി​എ​ഫ് ലീ​ഡ്.

2021ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ വ​ൻ ഭൂ​രി​പ​ക്ഷം അ​ട്ടി​മ​റി​ച്ചാ​ണ് യു​ഡി​എ​ഫ് ലീ​ഡി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ, 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ലീ​ഡ് നേ​ടി​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ടു വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു വി​ജ​യി​ക്കാ​നാ​യ​ത് നേ​ട്ട​മാ​യി എ​ടു​ത്തുകാ​ട്ടു​ന്നു​മു​ണ്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തും കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​ള്ള സാ​ധ്യ​ത​യു​മൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് ജ​നം വോ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ത​ല​മു​തി​ർ​ന്ന നേ​താ​വി​നെ രം​ഗ​ത്തി​റ​ക്കി ഇ​ത്ത​വ പ​ത്ത​നം​തി​ട്ട​യെ ഒ​പ്പം നി​ർ​ത്താ​നാ​യി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളി​ലു​ണ്ടാ​യ പാ​ളി​ച്ച​യും എ​ൽ​ഡി​എ​ഫ് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​ണ്.

ത​ദ്ദേ​ശ​വും തി​രി​കെപ്പിടി​ച്ചു 

കേ​ര​ളം മു​ഴു​വ​ൻ ചു​വന്ന​പ്പോ​ഴും യു​ഡി​എ​ഫി​നൊ​പ്പം നി​ലകൊണ്ട പ​ത്ത​നം​തി​ട്ട​യി​ൽ 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. അ​ന്നു​ണ്ടാ​യ പ​രാ​ജ​യ​ത്തെ ക​വ​ച്ചു​വ​യ്ക്കു​ന്ന നേ​ട്ടം ഇ​ത്ത​വ​ണ യു​ഡി​എ​ഫി​നു​ണ്ടാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും 34 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണ​ത്തി​ലെ​ത്താ​നാ​യി. എ​ൽ​ഡി​എ​ഫ് കോ​ട്ട​യെ​ന്നു ക​രു​തി​യി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലും യു​ഡി​എ​ഫ് വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. 2010നു​ശേ​ഷം ഇ​ത്ത​ര​ത്തി​ലൊ​രു വി​ജ​യം യു​ഡി​എ​ഫി​ന് ആ​ദ്യ​മാ​യാ​ണ്. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ ക​ണ​ക്കി​ലും എ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫി​നുത​ന്നെ​യാ​ണ് ലീ​ഡ്. അ​ടൂ​ർ, കോ​ന്നി ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട ലീ​ഡാ​ണ് യു​ഡി​എ​ഫി​നു​ള്ള​ത്.

Kerala

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും; എ​ൽ​ഡി​എ​ഫ് ത​ക​രും: സ​ച്ചി​ൻ പൈ​ല​റ്റ്

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ച്ചി​ൻ പൈ​ല​റ്റ്. ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടി​യാ​യി​രി​ക്കും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

"കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ് സാ​ഹ​ച​ര്യം. കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ വ​രാ​നാ​ണ് ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷം എ​ന്ന നി​ല​യി​ലു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജ​ന​ങ്ങ​ൽ തൃ​പ്ത​രാ​ണ്.'-​സ​ച്ചി​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

നി​ല​വി​ൽ ഭ​ര​ണ​ത്തി​ലു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​രെ പു​റ​ത്താ​ക്കാ​ൻ ജ​നം കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ ത​ന്നെ എ​ൽ​ഡി​എ​ഫ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഒരുക്കങ്ങൾ വി​ല​യി​രു​ത്താ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​യെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു.

Todays Story

ഇ​രി​ട്ടി പോ​ലീ​സ് കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ...

1948ൽ ​മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​രി​ട്ടി​യി​ൽ 1952ലാ​ണ് ആ​ദ്യ​ത്തെ പോ​ലീ​സ് ഔ​ട്ട്പോ​സ്റ്റ് സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ 1953ൽ ​ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ടു.

1974ലാ​ണ് പാ​യം പ​ഞ്ചാ​യ​ത്തി​ലെ 1.6 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​ന്നു​കാ​ണു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ആ​ദ്യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കീ​ഴു​ർ, പാ​യം, വി​ള​മ​ന, അ​യ്യ​ൻ​കു​ന്നി​ലെ പാ​ല​ത്തും​ക​ട​വ്, ക​ച്ചേ​രി​ക്ക​ട​വ് വാ​ർ​ഡു​ക​ളും ചേ​ർ​ന്ന് 72.42 സ്‌​ക്വ​യ​ർ കി​ലോ​മീ​റ്റ​റാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി.

ക​ണ്ണൂ​ർ ജി​ല്ല​യെ ക​ർ​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ചെ​ക്പോ​സ്റ്റു​ക​ളി​ൽ ഒ​ന്നാ​യ കൂ​ട്ടു​പു​ഴ ഉ​ൾ​പ്പ​ടെ വ​ള​രെ പ്ര​ധാ​ന​പെ​ട്ട സ്ഥ​ല​ങ്ങ​ൾ ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ട്.

2013ലാ​ണ് ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി, ഇ​രി​ക്കൂ​ർ തു​ട​ങ്ങി അ​ഞ്ചു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ചേ​ർ​ന്ന് ഇ​രി​ട്ടി ഡി​വൈ​എ​സ്പി​യു​ടെ ഓ​ഫി​സ് നി​ല​വി​ൽ വ​ന്ന​ത്.

കേ​ര​ള​ത്തി​ൽ ന​മ്പ​ർ വ​ൺ

ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ന്ദ്ര അ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘം നേ​രി​ട്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും സ​ർ​വേ​ക​ളു​ടെ​യും അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ 564 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ഇ​രി​ട്ടി​യെ ന​മ്പ​ർ വ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്. 2025 വ​ർ​ഷ​ത്തി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ക്ര​മ​സ​മാ​ധാ​ന പാ​ല​നം, കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ൽ, മോ​ഷ​ണം ത​ട​യ​ൽ, കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ട​ൽ, സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന പ​രാ​തി​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, സ്റ്റേ​ഷ​ൻ കെ​ട്ടി​ട​വും പ​രി​സ​ര​വും സം​ര​ക്ഷ​ണം, ഓ​ഫീ​സി​ന്‍റെ കൃ​ത്യ​മാ​യ പ്ര​വ​ർ​ത്ത​ന രീ​തി, സ്റ്റേ​ഷ​ൻ സം​ബ​ധ​മാ​യ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ച​യി​രു​ന്നു കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ൽ ഇ​രി​ട്ടി​യെ ന​മ്പ​ർ വ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച​ത്.

മൂ​ന്നു ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് പ്ര​വ​ർ​ത്ത​നം

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച അ​ന്ന​ത്തെ ഇ​രി​ട്ടി എ​സ്എ​ച്ച്ഒ കു​ട്ടി​കൃ​ഷ്ണ​നാ​ണ് പു​ര​സ്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച​ത്.

സ്റ്റേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം, ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ മോ​ടി​പി​ടി​പ്പി​ക്ക​ൽ, ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണം എ​ന്നീ മൂ​ന്ന് ഗ്രു​പ്പു​ക​ളി​യി തി​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ങ്ങ​ൾ കൃ​ത്യ​മാ​യി ഏ​കോ​പി​പ്പി​ച്ച​താ​ണ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഇ​രി​ട്ടി സ്റ്റേ​ഷ​നെ എ​ത്തി​ച്ച​ത്.

കു​റ്റാ​ന്വേ​ഷ​ണ മി​ക​വും മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​വും

സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ചെ​റു​തും വ​ലു​തു​മാ​യ കേ​സു​ക​ൾ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന അ​ന്വേ​ഷ​ണ മി​ക​വ് ഇ​രി​ട്ടി പോ​ലീ​സ് പ​ല​ത​വ​ണ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് 20ല​ധി​കം മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ൾ​പ്പ​ടെ വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​ത്, ബി​എ​സ്എ​ൻ​എ​ൽ ഓ​ഫി​സി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന പ്ര​തി​യെ സൂ​ക്ഷ്മ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്,

ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്നും പ​ട്ടാ​പ​ക​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​കൂ​ടി​യ​ത്, ഇ​രി​ട്ടി​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​ന ആ​ല​യ​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്, മ​ര​വ്യാ​പാ​രി​ക​ളെ ക​ബി​ളി​പ്പി​ക്കു​ന്ന കു​പ്രി​ദ്ധ മോ​ഷ്ടാ​വി​നെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി​യ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​രി​ട്ടി പോ​ലീ​സി​ന്‍റെ കൃ​ത്യ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.

ക​ർ​മ​നി​ര​ത​രാ​യി 53 അം​ഗ സേ​ന

ഇ​രി​ട്ടി​എ​സ്എ​ച്ച്ഒ മെ​ൽ​ബി​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, റെ​ജി സ്‌​ക​റി​യ, ടി.​ജി. അ​ശോ​ക​ൻ, മു​ഹ​മ്മ​ദ് ന​ജ്‌​മി ഉ​ൾ​പ്പെ​ടെ 53 പേ​രാ​ണ് ഇ​രി​ട്ടി സ്‌​റ്റേ​ഷ​ൻ സേ​ന​യി​ൽ ഉ​ള്ള​ത്.


ഇ​രി​ട്ടി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു പ്ര​വൃ​ത്തി അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ച്ച​ത​ല്ലെ​ങ്കി​ലും എ​ന്നും ഓ​ർ​മി​ക്കേ​ണ്ട​താ​ണ്. കി​ളി​യ​ന്ത​റ​യി​ൽ വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചെ​ന്നൈ സ്വ​ദേ​ശി യു​വാ​വ് ചെ​ന്നൈ​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഇ​രി​ട്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ട് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​രി​ട്ടി​യി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​ന്നൈ​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്.

ചു​രു​ങ്ങി​യ​ത് ര​ണ്ടു​ദി​വ​സ​ത്തെ ന​ട​പ​ടി​ക്ര​മ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റ്റി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് എ​ല്ലാ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി എ​സ്ഐ റെ​ജി സ്ക​റി​യ​യെ ഫ്ലൈ​റ്റി​ൽ ചെ​ന്നൈ​യി​ലേ​ക്ക് അ​യ​ച്ച് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ത്തി​ന് മൃ​ത​ശ​രീ​രം വി​ട്ടു​കൊ​ടു​ക്കാ​ൻ കാ​ണി​ച്ച പ്ര​വ​ർ​ത്ത​നം ഏ​റെ പ്ര​ശം​സ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. എ. ​കു​ട്ടി​കൃ​ഷ്‌​ണ​ൻ ത​ന്നെ​യാ​യി​രു​ന്നു അ​ന്നും എ​സ്എ​ച്ച്ഒ.

മ​റ്റൊ​രു നേ​ട്ട​മാ​ണ് ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ "അ​ന്നം അ​ഭി​മാ​നം' പ​ദ്ധ​തി. ഇ​രി​ട്ടി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​പ്പോ​രു​ന്ന ഈ ​പ​ദ്ധ​തി മ​റ്റൊ​രു അം​ഗീ​കാ​ര​മാ​ണ്.

സം​സ്‌​ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ടു​ത്ത ക്രൈം ​കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് ഇ​രി​ട്ടി എ​സ്എ​ച്ച്ഒ പു​ര​സ്ക്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

Kerala

കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തില്‍ പോലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് മുസ്‌‍‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും ഇല്ലാതാക്കുകയാണ്. എല്ലാ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമം നടപ്പാക്കേണ്ടവരുടെ ആത്മവിശ്വാസം കളയുകയാണ്. നിയമം നിഷ്പക്ഷമായി നടപ്പാക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പോലും പാര്‍ട്ടിക്കാര്‍ എല്ലാത്തിലും ഇടപെട്ട് ഇല്ലാതാക്കുകയാണ്. ഇതിനെതിരായി ഒരു ജനരോഷം വരുന്നുണ്ട്. അത് കാത്തിരുന്ന് കാണാം.

പോലീസ് പോലും അരക്ഷിതാവസ്ഥ അനുഭവിച്ചു തുടങ്ങി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മേഖലയിലുമുണ്ട്. നിയമം കൃത്യമായി നടപ്പാക്കാത്തതു കൊണ്ടാണ് മയക്കുമരുന്ന് ഒക്കെ ഇങ്ങനെ വ്യാപിക്കുന്നത്.

എല്ലാത്തിലും ഇടപെടല്‍ വരികയാണ്. ഇത്തരത്തിലുള്ള ഏത് കേസ് വന്നാലും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ആളുകളുണ്ട്. ഇതാണ് കേരളത്തില്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Kerala

വി​ഷ​ൻ -2031 ന​വ​കേ​ര​ള നി​ർ​മി​തി​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പ്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഷ​ൻ -2031 ന​വ​കേ​ര​ള​ത്തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും അ​തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ഷ​ൻ -2031 വി​ക​സ​ന​വും ജ​നാ​ധി​പ​ത്യ​വും അ​ന്താ​രാ​ഷ്‌​ട്ര കോ​ൺ​ഫ​റ​ൻ​സ് നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന രൂ​പീ​ക​ര​ണ​ത്തി​നുശേ​ഷം ഏ​ഴ് പ​തി​റ്റാ​ണ്ടി​നു​ള്ളി​ൽ സം​സ്ഥാ​നം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​വ​കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കേ​ര​ളാ മോ​ഡ​ൽ വി​ക​സ​ന​മാ​ണ്.

കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് മാ​തൃ​ക​യെ ന​വീ​ക​രി​ച്ച് പു​തി​യ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് കേ​ര​ളം ത​യാ​റെ​ടു​ക്കു​ക​യാ​ണ്. വ്യ​വ​സാ​യ നി​ക്ഷേ​പ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ സം​സ്ഥാ​നം വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലും മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലും ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും. കാ​ർ​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ർ​ധ​ന​വി​നും വി​പ​ണ​ന​ത്തി​നും ആ​ധു​നി​ക സ്റ്റോ​റേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടാ​ൻ ശാ​സ്ത്രീ​യ​മാ​യ ജ​ല​പ​രി​പാ​ല​ന​വും പു​ന​രു​പ​യോ​ഗ ഊ​ർ​ജ സ്രോ​ത​സ്സു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കും. ഗ​വേ​ഷ​ണ​ത്തി​നും പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് രാ​ജ്യ​ത്തെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ഹ​ബ്ബാ​യി കേ​ര​ള​ത്തെ മാ​റ്റും.

ആ​രോ​ഗ്യ​രം​ഗ​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കും വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പി​ണ​റാ​യി വി​ജ​യ​ൻ അ​ടു​ത്ത ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​കും: കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. 'വി​ഷ​ൻ 2031' അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പി​ണ​റാ​യി വി​ജ​യ​നെ വേ​ദി​യി​ലി​രു​ത്തി​യാ​ണ് മ​ണി​ശ​ങ്ക​ർ അ​യ്യ​റു​ടെ പ​രാ​മ​ർ​ശം.

"അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ' എ​ന്നാ​യി​രു​ന്നു മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ​രാ​മ​ർ​ശം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തെ പു​ക​ഴ്ത്തി​യ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​നാ​യി മ​ഹാ​ത്മാ ഗാ​ന്ധി കാ​ണി​ച്ചു​ത​ന്ന ദി​ശ​യി​ലൂ​ടെ പ്ര​വ​ർ​ത്തി​ച്ച സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യൊ​രു ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ദ​ർ​ശ​നം ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കി​യ​ത് ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മാ​ർ​ക്‌​സി​സ്റ്റ് പാ​ർ​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി.

സ​മ്മേ​ള​നം ബ​ഹി​ഷ്‌​ക​രി​ച്ച ത​ന്‍റെ പാ​ർ​ട്ടി സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ വ​ള​രെ​യ​ധി​കം ഖേ​ദി​ക്കു​ന്നു. ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ലാ​ത്ത മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ മ​റ്റേ​ത് സം​സ്ഥാ​ന​ത്തേ​ക്കാ​ളും മി​ക​ച്ച രീ​തി​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ കേ​ര​ള​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കു​മെ​ന്ന് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ

പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് സിവിൽ സ​ര്‍​വീ​സി​ൽനി​ന്ന് രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ൽ പാ​ല​ക്കാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.

ദേ​ശീ​യ രാ​ഷ്ട്രീ​യം മാ​ത്ര​മ​ല്ല സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യും പ​ല​തും ചെ​യ്യാ​നു​ണ്ടെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. നി​ല​വി​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണ് പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ. പാ​ല​ക്കാ​ട് രാ​ഹു​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ സി​വി​ൽ സ​ര്‍​വീ​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ത്. പി​ന്നീ​ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​ല്ലി​യി​ലെ എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

Kerala

തങ്ങള്‍ക്ക് ഇനി നാലു കൊച്ചുമക്കളെന്ന് റെജി ശാമുവേല്‍

മല്ലപ്പള്ളി: കുഞ്ഞ് ആലിന്‍ ഷെറിന്‍ ഏബ്രഹാം വിടവാങ്ങിയെങ്കിലും തങ്ങള്‍ക്ക് ഇനി നാലു കൊച്ചുമക്കളാണുള്ളതെന്ന് മല്ലപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍റെ മുത്തച്ഛനുമായ റെജി ശാമുവേല്‍.

അവയവദാനം കുടുംബം ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് ആലിന്‍റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആലിന്‍ തിരികെവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് അവയവദാനത്തിനു കുടുംബം തയാറായത്. മകന്‍ അരുണിന്‍റെയും ഭാര്യ ഷെറിന്‍റെയും താത്പര്യം അറിയിച്ചു. താനും പൂര്‍ണ പിന്തുണ നല്‍കിയെന്നു റെജി ശാമുവേല്‍ പറഞ്ഞു. ഞങ്ങളുടെ ഒരു നാല് കുഞ്ഞുങ്ങള്‍ക്കു ഭൂമിയില്‍ ജീവിക്കാന്‍ അവസരമായല്ലോയെന്ന് റെജി സമാധാനപ്പെടുന്നു.

പത്തു മാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി, നാലുപേരെ ജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന്‍ നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്‍റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.

വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്‍റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന്‍ ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം

തീവ്ര ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.

പത്തു മാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്‍റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.

അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.

കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്തു മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.

Kerala

അതിവേഗ റെയിൽ; അതിവേഗം കേന്ദ്രത്തിനു കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ അതിവേഗ ട്രെയിൻ പദ്ധതി (ആർആർടി)യുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടു കേന്ദ്രസർക്കാരിനു കത്തയച്ചു.

ഡിപിആർ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് പുതിയ അതിവേഗ ട്രെയിൻ പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്.

ഇ.ശ്രീധരൻ മുന്നോട്ടുവച്ച പുതിയ അതിവേഗ ട്രെയിൻ പദ്ധതിക്കു ബദലായാണ് സർക്കാർ പുതിയ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, സർക്കാരിന്‍റെ ആർആർടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന്‍റെ നിലപാട്. ഇതിന്‍റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീധരനെ നിശിതമായി വിമർശിച്ചിരുന്നു.

Kerala

അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ! കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. അൾട്രാവയലറ്റ് സൂചികയിൽ എട്ട് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), വയനാട് ജില്ലയിലെ മാനന്തവാടി (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ആറ്) എന്നിവിടങ്ങളിലും യെല്ലോ അലർട്ടാണ്.

അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാ വയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

Kerala

അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്ക് കേ​ര​ള​ത്തി​ൽ പൂ​ർ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ദേ​​​ശീ​​​യ തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് പൂ​​​ർ​​​ണം. വ്യാ​​​പാ​​​ര സ്ഥാ​​​ന​​​പ​​​ങ്ങ​​​ൾ അ​​​ട​​​ഞ്ഞു​​​കി​​​ട​​​ന്നു. സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും ടാ​​​ക്സി​​​ക​​​ളും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യി​​​ല്ല. ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി.

റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ​​​ത്തി​​​യ പ​​​ല​​​രും തു​​​ട​​​ർ യാ​​​ത്ര​​​യ്ക്ക് സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​യി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​ല്ല. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വ​​​ള​​​രെ കു​​​റി​​​ച്ചു ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്ര​​​മേ എ​​​ത്തി​​​യു​​​ള്ളൂ. 10.6 ശ​​​ത​​​മാ​​​നം ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഇ​​​ന്ന​​​ലെ ജോ​​​ലി​​​ക്ക് എ​​​ത്തി​​​യ​​​ത്.

അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​​ക​​​ളെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽനി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞ​​​ത് സ​​​മ​​​ര​​​ക്കാ​​​രും യാ​​​ത്ര​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള വാ​​​ക്കേ​​​റ്റ​​​ത്തി​​​നി​​​ട​​​യാ​​​ക്കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മ്യൂ​​​സി​​​യം ജം​​​ഗ്ഷ​​​നി​​​ൽനി​​​ന്ന് ലോ​​​ക്ഭ​​​വ​​​നു മു​​​ന്നി​​​ലേ​​​ക്ക് വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ന്നു.

Kerala

ഫി​ലിം​ഫെ​യ​ര്‍ പു​ര​സ്‌​കാ​ര​നി​ശ കേ​ര​ള​ത്തി​ലേ​ക്ക്

കൊ​​​​ച്ചി: 70-ാമ​​​​ത് ഫി​​​​ലിം​ ഫെ​​​​യ​​​​ര്‍ പു​​​​ര​​​​സ്കാ​​​​ര നി​​​​ശ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക്. കേ​​​​ര​​​​ള ടൂ​​​​റി​​​​സ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പു​​​​ര​​​​സ്‌​​​​കാ​​​​ര​​​ച്ച​​​​ട​​​​ങ്ങ് 21ന് ​​​ക​​​​റു​​​​കു​​​​റ്റി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും.

മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക്, ക​​​​ന്ന​​​​ഡ ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ 2024ല്‍ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക മി​​​​ക​​​​വി​​​​നെ​​​​യു​​​​മാ​​​​ണ് ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വ​​​​ഴി ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ല്‍ ബ്ലെ​​​​സി ചി​​​​ത്രം ആ​​​​ടു​​​​ജീ​​​​വി​​​​തം എ​​​​ട്ടു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ൾ നേ​​​​ടി . മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ആ​​​​ട്ടം, ആ​​​​വേ​​​​ശം, ഭ്ര​​​​മ​​​​യു​​​​ഗം, മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്, ആ​​​​ടു​​​​ജീ​​​​വി​​​​തം, പ്രേ​​​​മ​​​​ലു, ഉ​​​​ള്ളൊ​​​​ഴു​​​​ക്ക്, കി​​​​ഷ്‌​​​​കി​​​​ന്ദാ കാ​​​​ണ്ഡം, പ്ര​​​​ഭാ​​​​യാ​​​​യ് നി​​​​ന​​​​ച്ച​​​​തെ​​​​ല്ലാം എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ണ്ട്. മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മ​​​​മ്മൂ​​​​ട്ടി, ഫ​​​​ഹ​​​​ദ് ഫാ​​​​സി​​​​ല്‍, പൃ​​​​ഥ്വി​​​​രാ​​​​ജ്, ടൊ​​​​വി​​​​നോ തോ​​​​മ​​​​സ്, ആ​​​​സി​​​​ഫ് അ​​​​ലി, ബേ​​​​സി​​​​ല്‍ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​രും മി​​​​ക​​​​ച്ച ന​​​​ടി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മ​​​​മി​​​​ത ബൈ​​​​ജു, പാ​​​​ര്‍​വ​​​​തി തി​​​​രു​​​​വോ​​​​ത്ത്, ഉ​​​​ര്‍​വ​​​​ശി, ന​​​​സ്രി​​​​യ, ദി​​​​വ്യ പ്ര​​​​ഭ, ക​​​​നി കു​​​​സൃ​​​​തി, സാ​​​​രി​​​​ന്‍ ഷി​​​​ഹാ​​​​ബ് എ​​​​ന്നി​​​​വ​​​​രും നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ത​​​​മി​​​​ഴ് സി​​​​നി​​​​മാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 10 നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി ശി​​​​വ​​​​കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍ ചി​​​​ത്രം അ​​​​മ​​​​ര​​​​നാ​​​​ണ് മു​​​​ന്നി​​​​ല്‍. ല​​​​ബ്ബ​​​​ര്‍ പ​​​​ന്തു, മെ​​​​യ്യ​​​​ഴ​​​​ഗ​​​​ന്‍ എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ളും ശ​​​​ക്ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യി വി​​​​ക്രം, ധ​​​​നു​​​​ഷ്, വി​​​​ജ​​​​യ് സേ​​​​തു​​​​പ​​​​തി, അ​​​​ര​​​​വി​​​​ന്ദ സ്വാ​​​​മി, ശി​​​​വ​​​​കാ​​​​ര്‍​ത്തി​​​​കേ​​​​യ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി സാ​​​​യി പ​​​​ല്ല​​​​വി, കീ​​​​ര്‍​ത്തി സു​​​​രേ​​​​ഷ്, അ​​​​ന്ന ബെ​​​​ന്‍, സി​​​​മ്രാ​​​​ന്‍, ശ്രീ ​​​​ഗൗ​​​​രി പ്രി​​​​യ, ഉ​​​​ര്‍​വ​​​​ശി എ​​​​ന്നി​​​​വ​​​​രും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. തെ​​​​ലു​​​​ങ്കി​​​​ല്‍ പു​​​​ഷ്പ 2: ദി ​​​​റൂ​​​​ള്‍, ല​​​​ക്കി ഭാ​​​​സ്‌​​​​ക​​​​ര്‍, ഹ​​​​നു-​​​​മാ​​​​ന്‍ എ​​​​ന്നീ ചി​​​​ത്ര​​​​ങ്ങ​​​​ള്‍ ഏ​​​​ഴു​​​വീ​​​​തം നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​മാ​​​​യി കി​​​​രീ​​​​ട​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​ല്ലു അ​​​​ര്‍​ജു​​​​ന്‍, ദു​​​​ല്‍​ഖ​​​​ര്‍ സ​​​​ല്‍​മാ​​​​ന്‍, ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍​ടി​​​​ആ​​​​ര്‍, നാ​​​​നി എ​​​​ന്നി​​​​വ​​​​രാ​​​​ണ് മി​​​​ക​​​​ച്ച ന​​​​ട​​​​ന്മാ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്.

ക​​​​ല്‍​ക്കി 2898 എ​​​​ഡി​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍ മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​നു​​​​ള്ള നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം നേ​​​​ടി​​​​യ​​​​ത് തെ​​​​ലു​​​​ങ്ക് സി​​​​നി​​​​മ​​​​യി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി. ക​​​​ന്ന​​​​ഡ സി​​​​നി​​​​മാ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ കൃ​​​​ഷ്ണം പ്ര​​​​ണ​​​​യ സ​​​​ഖി​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യ ചി​​​​ത്രം. ഭീ​​​​മ, ബ്ലി​​​​ങ്ക്, ബ​​​​ഘീ​​​​ര, ഹ​​​​ദി​​​​നെ​​​​ന്തു, ശാ​​​​ഖാ​​​​ഹാ​​​​രി എ​​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ളും മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​നു​​​​ണ്ട്.

മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ക​​​​ന്ന​​​​ഡ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ശി​​​​വ​​​​രാ​​​​ജ്കു​​​​മാ​​​​ര്‍, സു​​​​ധീ​​​​പ്, ദു​​​​നി​​​​യ വി​​​​ജ​​​​യ് എ​​​​ന്നി​​​​വ​​​​ര്‍ ഇ​​​​ടം പി​​​​ടി​​​​ച്ച​​​​താ​​​​യി ഫി​​​​ലിം​​​​ഫെ​​​​യ​​​​ര്‍ എ​​​​ഡി​​​​റ്റ​​​​ര്‍ -ഇ​​​​ന്‍-​​​​ചീ​​​​ഫ് ജി​​​​തേ​​​​ഷ് പി​​​​ള്ളൈ പ​​​​റ​​​​ഞ്ഞു.

Sports

ത്രി​​പു​​ര​​യെ കേ​​ര​​ളം ത​​ക​​ര്‍​ത്തു

റാ​​ഞ്ചി: സീ​​നി​​യ​​ര്‍ വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം 60 റ​​ണ്‍​സി​​ന് ത്രി​​പു​​ര​​യെ തോ​​ല്‍​പ്പി​​ച്ചു. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം വി​​ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത കേ​​ര​​ളം 50 ഓ​​വ​​റി​​ല്‍ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 265 റ​​ണ്‍​സ് എ​​ടു​​ത്തു.

മ​​റു​​പ​​ടി​​യി​​ല്‍ ത്രി​​പു​​ര​​യ്ക്ക് 50 ഓ​​വ​​റി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 205 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 123 പ​​ന്തി​​ല്‍ 111 റ​​ണ്‍​സും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ക്യാ​​പ്റ്റ​​ന്‍ ടി. ​​ഷാ​​നി​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പി.

കേ​​ര​​ള​​ത്തി​​നാ​​യി അ​​ക്ഷ​​യ (41), എ​​സ്. ആ​​ശ (34) എ​​ന്നി​​വ​​രും മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. കേ​​ര​​ള​​ത്തി​​ന്‍റെ മൃ​​ദു​​ല, ആ​​ശ, ഷാ​​നി എ​​ന്നി​​വ​​ര്‍ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

Kerala

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു, വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

ഓട്ടോ ടാക്സി തൊഴിലാഴിലാളികളും പണിമുടക്കിൽ പങ്കെടുത്തതോടെ യാത്രക്കാർ വലഞ്ഞു. റെയിൽവേ സ്റ്റേഷനുകളിലടക്കം എത്തിയവർ കുടുങ്ങി. പോലീസും മറ്റു സന്നദ്ധ സംഘടനകളും യാത്രക്കാർക്ക് സഹായമായി എത്തിയിട്ടുണ്ട്.

അതേസമയം, ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം കുറവാണ്.

കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം സാധാരണ നിലയിലാണ്. നിരത്തിൽ ഓട്ടോ, ടാക്സി സർവീസുകളും തടസമില്ലാതെ തുടരുന്നു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

National

കേരളം ഇന്ത്യയിലല്ലേ? ബ​​​ജ​​​റ്റി​​​ലെ അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ കേ​​​ര​​​ള​​​ത്തോ​​​ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച സ​​​മീ​​​പ​​​ന​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

കേ​​​ര​​​ളം ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണോ എ​​​ന്നു​​​പോ​​​ലും സം​​​ശ​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ബ​​​ജ​​​റ്റി​​​ൽ പെ​​​രു​​​മാ​​​റി​​​യ​​​തെ​​​ന്നും ഈ ​​​വി​​​വേ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​ജ​​​റ്റി​​​ന്മേ​​​ൽ ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

12 വ​​​ർ​​​ഷം മു​​​ന്പ് കേ​​​ര​​​ള​​​ത്തി​​​ന് എ​​​യിം​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​താ​​​ണ്. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​തു​​​വ​​​രെ​​​യും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഏ​​​ഴ് അ​​​തി​​​വേ​​​ഗ ട്രെ​​​യി​​​നു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടും അ​​​തി​​​ൽ കേ​​​ര​​​ള​​​മി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഓ​​​ർ​​​മി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ആ​​​മ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഓ​​​ർ​​​ത്ത​​​തി​​​ൽ ന​​​ന്ദി​​​യു​​​ണ്ടെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള ഈ ​​​വി​​​വ​​​ച​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച മ​​​തി​​​യാ​​​കൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ’ഭാ​​​ര​​​ത​​​മെ​​​ന്നു കേ​​​ട്ടാ​​​ൽ അ​​​ഭി​​​മാ​​​ന​​​പൂ​​​രി​​​ത​​​മാ​​​ക​​​ണം അ​​​ന്തഃ​​​രം​​​ഗം, കേ​​​ര​​​ള​​​മെ​​​ന്നു കേ​​​ട്ടാ​​​ലോ തി​​​ള​​​യ്ക്ക​​​ണം ചോ​​​ര ന​​​മു​​​ക്ക് ഞ​​​ര​​​ന്പു​​​ക​​​ളി​​​ൽ’ എ​​​ന്ന വ​​​ള്ള​​​ത്തോ​​​ളി​​​ന്‍റെ വ​​​രി​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചാ​​​ണ് വേ​​​ണു​​​ഗോ​​​പാ​​​ൽ ബ​​​ജ​​​റ്റി​​​ൽ കേ​​​ര​​​ളം നേ​​​രി​​​ട്ട അ​​​വ​​​ഗ​​​ണ​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്നി​​​ൽ ഇ​​​ന്ത്യ കീ​​​ഴ​​​ട​​​ങ്ങി. സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യു​​​ടെ മൂ​​​ല്യം അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​നു മു​​​ന്നി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​താ​​​യും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ 34 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പേ​​​രു​​​ടെ​​​യും ദി​​​വ​​​സ​​​വ​​​രു​​​മാ​​​നം 100 രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. ഇ​​​താ​​​ണ് മോ​​​ദി യു​​​ഗ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​മ​​​ർ​​​ശി​​​ച്ചു. രാ​​​ജ്യ​​​ത്തു തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ലി​​​യ​​​തോ​​​തി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​താ​​​യും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

എയിംസ് കേരളത്തില്‍ വരുമെന്ന് ടോം വടക്കൻ

കോ​ട്ട​യം: എ​യിം​സ് കേ​ര​ള​ത്തി​ല്‍ വ​രു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് ടോം ​വ​ട​ക്ക​ന്‍. എ​യിം​സ് കൃ​ത്യ​സ​മ​യ​ത്തുത​ന്നെ കേ​ര​ള​ത്തി​ല്‍ വ​രും. എ​തു ജി​ല്ല​യി​ല്‍ സ്ഥാ​പി​ക്കു​മെ​ന്നു തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍നി​ന്നാ​ണു പ​ദ്ധ​തി​ക്കാ​യി ആ​ലോ​ച​ന​യാ​ണു വ​ന്നി​രി​ക്കു​ന്ന​ത്. സ്ഥ​ലം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത​താ​ണു വൈ​കാ​ന്‍ കാ​ര​ണം.

കൃ​ത്യ​സ​മ​യ​ത്ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നും ടോം ​വ​ട​ക്ക​ന്‍ പ​റ​ഞ്ഞു.

Kerala

യുവതലമുറയില്ല, പത്തനംതിട്ടയിൽ കലാലയങ്ങൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ

പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസവും തൊഴിലും തേടി യുവതലമുറ നാടുവിട്ടപ്പോൾ പത്തനംതിട്ടയിലെ കലാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. പതിറ്റാണ്ടുകളുടെ പാരന്പര്യമുള്ള ജില്ലയിലെ കോളജുകളിൽ പോലും പല കോഴ്സുകൾക്കും കുട്ടികളെ ലഭിക്കുന്നില്ല. ബിരുദ കോഴ്സുകളിൽ വിരലിലെണ്ണാവുന്ന കുട്ടികളാണ് പലയിടത്തുമുള്ളത്. സ്വാശ്രയ മേഖലയിൽ തുടങ്ങിയ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കു പിടിച്ചു നിൽക്കാനാകുന്നില്ല. എൻജിനിയറിംഗ് കോളജുകളിലും കുട്ടികളുടെ കുറവുണ്ട്. ജില്ലയിൽ രണ്ട് എൻജിനിയറിംഗ് കോളജുകൾ കുട്ടികൾ ഇല്ലാത്തതു കാരണം അടച്ചു.

പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ കുറവ് സാരമായുണ്ട്. കഴിഞ്ഞ സെൻസസിൽ ജനസംഖ്യ നിരക്ക് മൈനസായിരുന്ന സ്ഥലമാണ് പത്തനംതിട്ട. ജനസംഖ്യയിലെ കുറവിനൊപ്പം ആളുകൾ വിദേശരാജ്യങ്ങളിലേക്കു മാറാൻ ഇഷ്ടപ്പെടുന്ന പ്രവണതയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് ആവശ്യമായ തൊഴിൽ മേഖലകൾ ഒരുക്കിക്കൊടുക്കാൻ ജില്ലയ്ക്കു കഴിയാത്തതിനാൽത്തന്നെ കൂടുതൽ കുട്ടികളും മറ്റ് സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തക്കു പോകാൻ മറ്റൊരു കാരണം. പലരും പിന്നീട് വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാകുകയും ചെയ്യുന്നു. നാലു മെഡിക്കൽ കോളജുകളാണ് ജില്ലയിൽ ഉള്ളത്. ഇതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകളുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രസക്തി ഏറിയിട്ടുമുണ്ട്.

 

National

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​ത്തു​നി​ന്ന് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം തു​ട​ച്ച് നീ​ക്ക​പ്പെ​ടും: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ്യ​ത്തു നി​ന്ന് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം തു​ട​ച്ച് നീ​ക്ക​പ്പെ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ് ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം അ​വ​ശേ​ഷി​ക്കു​ന്ന​ത്.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​നു മാ​റ്റ​മു​ണ്ടാ​കും. ത്രി​പു​ര​യി​ലും ബം​ഗാ​ളി​ലും ക​മ്യൂ​ണി​സം അ​വ​സാ​നി​ച്ചു. ക​മ്യൂ​ണി​സ​ത്തെ തു​ട​ച്ചു​നീ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​ങ്ങ​ൾ തു​ട​ക്കം ഇ​ട്ടു. ഛത്തീ​സ്ഗ​ഡി​നെ ചു​വ​ന്ന ഭീ​ക​ര​ത​യി​ൽ നി​ന്ന് മു​ക്ത​മാ​ക്കും.

ഛത്തീ​സ്ഗ​ഡ് ജ​ന​ത ത​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ ആ​ശ​യ​ത്തി​നും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. മാ​ർ​ച്ച്‌ 31 ഓ​ടെ രാ​ജ്യം ന​ക്സ​ൽ മു​ക്ത​മാ​കു​മെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

Sports

സന്തോഷം സർവീസസിന്, ഒറ്റഗോളിൽ കേരളത്തിന് നിരാശ

ദിസ്പുർ: സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. കേരളത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് തോൽപിച്ചത്. എക്സ്ട്രാ ടൈമിലായിരുന്നു സർവീസസിന്‍റെ വിജയഗോൾ പിറന്നത്.

 109-ാം മിനിറ്റിൽ അഭിഷേക് പവാറാണ് വിജയഗോൾ നേടിയത്. ഇതോടെ എട്ടാം സന്തോഷ് ട്രോഫി കിരീടത്തിലാണ് സർവീസസ് മുത്തമിട്ടത്.

കഴിഞ്ഞ തവണയും കേരളം ഫൈനലിൽ തോറ്റിരുന്നു. എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ഫൈനലിൽ തോൽക്കുന്നത് ഇത് ഒൻപതാം തവണയാണ്.കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. 

മികച്ച മുന്നേറ്റങ്ങൾ നടത്താൻ കേരളത്തിനായിരുന്നു. എന്നാൽ കേരളത്തിന്‍റെ മുന്നേറ്റങ്ങളെ സർവീസസിന്‍റെ പ്രതിരോധനിര കടിഞ്ഞാൺ ഇടുകയായിരുന്നു. സർവീസസിന്‍റെ ഗോൾകീപ്പർ ഗഗൻദീപിന്‍റെ മികച്ച സേവുകളും കേരളത്തിന് തിരിച്ചടിയായി.

Kerala

കേ​ര​ള​ത്തി​നു വ​യ​സാ​കു​ന്നു; മു​ൻ​ഗ​ണ​ന​ക​ൾ മാ​റ​ണമെന്ന് റി​സ​ർ​വ് ബാ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​വും ത​​​മി​​​ഴ്നാ​​​ടും ഈ ​​​വ​​​ർ​​​ഷം 'വ​​​യ​​​സാ​​​യ' സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ റി​​​പ്പോ​​​ർ​​​ട്ട്. 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ 15 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​കു​​​മ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​സ്ഥാ​​​നം വ​​​യ​​​സാ​​​യ ഗ​​​ണ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 10 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 15-ൽ ​​​താ​​​ഴെ വ​​​രെ ആ​​​കുമ്പോൾ ഇ​​​ട​​​ത്ത​​​രം ഗ​​​ണ​​​ത്തി​​​ലും 10-ൽ താ​​​ഴെ​​​യാ​​​ണെ​​​ങ്കി​​​ൽ യു​​​വ​​​ത്വ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​വു​​​മാ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. കേ​​​ര​​​ളം 2021-ൽ ത​​​ന്നെ വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ത​​​മി​​​ഴ്നാ​​​ടി​​​നും വ​​​യ​​​സാ​​​കു​​​ക​​​യാ​​​ണ്.

വ​​​യ​​​സാ​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ധ​​​ന​​​കാ​​​ര്യ​​​ന​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന റി​​​സ​​​ർ​​​വ് ബാ​​​ങ്ക് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കും. നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹി​​​ത​​​ത്തി​​​ലും ഇ​​​ടി​​​വു​​​ണ്ടാ​​​കും. അ​​​തു വ​​​ള​​​ർ​​​ച്ച​​​യി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തി​​​നു വ​​​യ​​​സാ​​​കു​​​ന്ന​​​തോ​​​ടെ സാമ്പ​​​ത്തി​​​ക ന​​​യ​​​ങ്ങ​​​ളി​​​ലെ മു​​​ൻ​​​ഗ​​​ണ​​​നാ ക്ര​​​മ​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രും. ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, പെ​​​ൻ​​​ഷ​​​ൻ, സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ക​​​യി​​​രു​​​ത്ത​​​ൽ വേ​​​ണ്ടിവ​​​രും. ഈ ​​​വി​​​ഭാ​​​ഗം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ സാ​​​മൂ​​​ഹ്യ മേ​​​ഖ​​​ല​​​യി​​​ലെ ചെ​​​ല​​​വു​​​ക​​​ളി​​​ൽ 30 ശ​​​ത​​​മാ​​​നം വ​​​രെ പെ​​​ൻ​​​ഷ​​​നുവേ​​​ണ്ടി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്നു എ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്.

പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​രും. ഇ​​​തു മൊ​​​ത്ത​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​കും. പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 60ന് മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​യം മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു ത​​​യാ​​​റാ​​​കേ​​​ണ്ടിവ​​​രു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു.

ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 28 ആ​​​യി​​​രി​​​ക്കു​​​മ്പോൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത് 37 ആ​​​ണ്. രാ​​​ജ്യ​​​ത്തെ ഉ​​​യ​​​ർ​​​ന്ന ശ​​​രാ​​​ശ​​​രി പ്രാ​​​യം കേ​​​ര​​​ളീ​​​യ​​​ർ​​​ക്കാ​​​ണ്. തൊ​​​ഴി​​​ൽ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ശ​​​ത​​​മാ​​​നം ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജ്യ​​​ത്ത് ഇ​​​പ്പോ​​​ൾ.

തൊ​​​ഴി​​​ൽ ചെ​​​യ്തു വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത ആ​​​ശ്രി​​​ത​​​രുടെ (കു​​​ട്ടി​​​ക​​​ളും പ്രാ​​​യ​​​മാ​​​യ​​​വ​​​രും)​​​ ശ​​​ത​​​മാ​​​നം രാ​​​ജ്യ​​​ത്ത് ശ​​​രാ​​​ശ​​​രി 17.6 ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ 30.1 ആ​​​ണ്. ജ​​​ന​​​ന​​​നി​​​ര​​​ക്കി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ശ​​​രാ​​​ശ​​​രി ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം വ​​​ർ​​​ധി​​​ച്ച​​​താ​​​ണ് ആ​​​ശ്രി​​​ത​​​രു​​​ടെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണം.

Kerala

കേ​ര​ള​ത്തി​ന്‍റെ ദ​ത്തു​പു​ത്രി ഇ​നി ഇ​ന്ത്യ​യു​ടെ സ്വ​ന്തം; പെ​പി​ത സേ​ത്തി​ന് പൗ​ര​ത്വ​രേ​ഖ കൈ​മാ​റി

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ന്‍റെ സം​സ്‌​കാ​ര​വും ക​ല​ക​ളും ലോ​ക ഭൂ​പ​ട​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ബ്രീ​ട്ട​ന്‍റെ മ​ക​ള്‍ പെ​പി​ത സേ​ത്ത് ഇ​നി ഇ​ന്ത്യ​യു​ടെ മ​ക​ള്‍.

തൃ​ശൂ​ര്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന പൗ​ര​ത്വ​രേ​ഖ കൈ​മാ​റ്റ ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നി​ല്‍​നി​ന്ന് പെ​പി​ത സേ​ത്ത് പൗ​ര​ത്വ രേ​ഖ​ക​ള്‍ ഏ​റ്റു​വാ​ങ്ങി. 84-ാം വ​യ​സി​ല്‍ ഇ​ന്ത്യ​ക്കാ​രി​യാ​കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് പെ​പി​ത സേ​ത്ത് പ​റ​ഞ്ഞു.

ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ക്കാ​ര​നാ​യി​രു​ന്ന അ​മ്മ​യു​ടെ മു​ത്ത​ച്ഛ​ന്‍റെ ഡ​യ​റി​യി​ല്‍​നി​ന്ന് ഇ​ന്ത്യ​യെ അ​റി​ഞ്ഞ പെ​പി​ത 27-ാം വ​യ​സി​ലാ​ണ് ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളെ തേ​ടി​യി​റ​ങ്ങു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫി​യും എ​ഴു​ത്തും ജീ​വ​ശ്വാ​സ​മാ​ക്കി​യ പെ​പി​ത​യ്ക്കു തൃ​ശൂ​ര്‍ ജ​ന്‍​മ​നാ​ടി​നെ വെ​ല്ലു​ന്ന പോ​റ്റ​മ്മ​യാ​യി. മ​ദ​പ്പാ​ടി​ല്‍ പ​ന​മ്പ​ട്ട​യും മ​ണ്ണും വീ​ശി​യെ​റി​യു​ന്ന ഗു​രു​വാ​യൂ​ര്‍ കേ​ശ​വ​ന്‍റെ പെ​പി​ത പ​ക​ര്‍​ത്തി​യ അ​പൂ​ര്‍​വ​ചി​ത്രം ലോ​ക​ശ്ര​ദ്ധ നേ​ടി.

1981-ൽ ​ഗു​രു​വാ​യൂ​ര് അ​ട​ക്ക​മു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല് പ്ര​വേ​ശ​നാ​നു​മ​തി കി​ട്ടി​യ​തോ​ടെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ത​ന്നെ കു​റ​ഞ്ഞു. ഗു​രു​വാ​യൂ​രി​ല് താ​മ​സി​ച്ചു ന​ട​ത്തി​യ നീ​ണ്ട​കാ​ല​ത്തെ ഗ​വേ​ഷ​ണ​ത്തി​നു​ശേ​ഷ​മാ​ണ് ഹെ​വ​ന് ഓ​ൺ എ​ർ​ത്ത്: ദ ​യൂ​ണി​വേ​ഴ്‌​സ് ഓ​ഫ് കേ​ര​ളാ​സ് ഗു​രു​വാ​യൂ​ര് ടെ​മ്പി​ള്‍​സ്‌ എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ തെ​യ്യ​ക്കോ​ല​ങ്ങ​ളു​ടെ മാ​സ്മ​രി​ക സൗ​ന്ദ​ര്യ​ത്തി​ലേ​ക്കും പെ​പി​ത​യു​ടെ ക​ണ്ണെ​ത്തി.

വ​ട​ക്ക​ന് മ​ല​ബാ​റി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ തെ​യ്യം ക​ലാ​കാ​ര​ന്‍​മാ​ര്‍​ക്കൊ​പ്പം 15 വ​ര്‍​ഷ​ത്തോ​ളം സ​ഞ്ച​രി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്‍ ഗോ​ഡ്‌​സ് മി​റ​ര്‍, ദ ​തെ​യ്യം​സ് ഓ​ഫ് മ​ല​ബാ​ര്‍ എ​ന്ന പു​സ്ത​ക​മെ​ഴു​തി​യ​ത്.

ദി ​എ​ഡ്ജ് ഓ​ഫ് അ​ന​ദ​ര്‍ വേ​ള്‍​ഡ് (നോ​വ​ല്‍), ദ ​ഡി​വൈ​ന്‍ ഫ്രെ​ന്‍​സി- ഹി​ന്ദു മി​ത്ത്‌​സ് ആ​ന്‍​ഡ് റി​ച്വ​ല്‍​സ് ഓ​ഫ് കേ​ര​ള തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളും പെ​പി​ത​യു​ടേ​താ​യി​ട്ടു​ണ്ട്. പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര​ത്തി​നു പു​റ​മേ, ല​ണ്ട​ന്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ഷ്യാ​റ്റി​ക് സൊ​സൈ​റ്റി​യു​ടെ വി​ഖ്യാ​ത​മാ​യ റി​ച്ചാ​ർ​ഡ് ബ​ർ​ട്ട​ൺ പു​ര​സ്‌​കാ​ര​വും ഇ​വ​രെ​ത്തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

താ​ന്‍ എ​ഴു​തി​യ ഇ​ന്‍ ഗോ​ഡ്‌​സ് മി​റ​ര്‍; ദ ​തെ​യ്യം​സ് ഓ​ഫ് മ​ല​ബാ​ര്‍ എ​ന്ന പു​സ്ത​കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ്മാ​നി​ച്ചാ​ണ് ക​ള​ക്ട​റേ​റ്റി​ല്‍​നി​ന്ന് മ​ട​ങ്ങി​യ​ത്.

Kerala

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ലെ​ത്തി

കൊ​ച്ചി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ലെ​ത്തി. കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നി​തി​ൻ ന​ബീ​നെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളും സ്വീ​ക​രി​ച്ചു.

എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. നെ​ടു​മ്പാ​ശേ​രി താ​ജ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ​ത്തും.

എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 6000ത്തോ​ളം വ​രു​ന്ന ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​ത്തെ നി​തി​ന്‍ ന​ബി​ന്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കി​ട്ട് അ​ഞ്ചി​ന് പാ​ലാ​രി​വ​ട്ടം റി​നൈ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലും തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന എ​ന്‍​ഡി​എ യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ക്കും. ര​ണ്ടു ദി​വ​സം അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലു​ണ്ടാ​കും.

International

ആറ്റിങ്ങൽ സ്വദേശി യുകെയിൽ തടാകത്തിൽ മരിച്ച നിലയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി യുകെയിൽ തടാകത്തിൽ മരിച്ച നിലയിൽ. അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തന്‍റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്.

ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത്  എത്താതിരുന്നതിനെ ത്തുടർന്നു കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. പിന്നീട് ചൊവ്വാഴ്ച പൊലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ന​ത്തെ സ്വ​ർ​ണ​വി​ല 22 കാ​ര​റ്റ് ഗ്രാ​മി​ന് 190 രൂ​പ കു​റ​ഞ്ഞ് 13,965 രൂ​പ​യി​ലെ​ത്തി. 22 കാ​ര​റ്റ് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 1,520 രൂ​പ കു​റ​ഞ്ഞ് 1,11,720 രൂ​പ​യി​ലെ​ത്തി.

സം​സ്ഥാ​ന​ത്ത് 18കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 11,475 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​തേ വി​ഭാ​ഗ​ത്തി​ൽ പ​വ​ന് 91,800 രൂ​പ​യാ​ണ് വി​ല. 14 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 8,935 രൂ​പ​യും പ​വ​ന് 71,480 രൂ​പ​യു​മാ​ണ്. വെ​ള്ളി വി​ല ഗ്രാ​മി​ന് 275 രൂ​പ.

ജ​നു​വ​രി 29ന് 22 ​കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 16,395 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. അ​ന്ന് പ​വ​ന് 1.31 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വി​ല. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം വ​ൻ​തോ​തി​ൽ നി​ക്ഷേ​പ​ക​ർ ലാ​ഭ​മു​ണ്ടാ​ക്കാ​നാ​യി സ്വ​ർ​ണം വി​റ്റ​ഴി​ച്ച​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല താ​ഴ്ന്നു. ശേ​ഷം വി​ല കു​റ​ഞ്ഞ​പ്പോ​ൾ നി​ക്ഷേ​പ​ക​ർ വീ​ണ്ടും വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം വി​ല ഉ​യ​ർ​ന്നും താ​ഴ്ന്നും നി​ന്ന​ത്.

Kerala

സ്കൂ​ളു​ക​ളി​ൽ റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ് പ​ദ്ധ​തി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 'റോ​ഡ് സേ​ഫ്റ്റി കേ​ഡ​റ്റ്സ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും റോ​ഡ് അ​ച്ച​ട​ക്കം ശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കാ​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ഡ​റ്റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ റോ​ഡ് സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഠി​പ്പി​ക്കു​ക. അ​പ​ക​ട​ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ളെ മു​ൻ​നി​ർ​ത്തി മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് മാ​തൃ​ക​യി​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

 

 

Sports

ര​ണ്ട് ജ​യ​ത്തി​ന​പ്പു​റം സ​ന്തോ​ഷം; കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി സെ​മി​യി​ൽ

സി​ലാ​പ​ത്ത​ര്‍ (ആ​സാം): സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് കേ​ര​ളം. ഇ​ന്ന് നടന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​സാ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാണ് കേരളം തോൽപ്പിച്ചത്.

എം. ​മ​നോ​ജും മു​ഹ​മ്മ​ദ് അ​ജ്സ​ലും ദി​ൽ​ഷാ​ദു​മാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​നോ​ജ് 17-ാം മി​നി​റ്റി​ലും അ​ജ്സ​ൽ 45-ാം മി​നി​റ്റി​ലും ദി​ൽ​ഷാ​ദ് 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ പ​ഞ്ചാ​ബ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. ത​മി​ഴ്നാ​ടി​നെ ഷൂ​ട്ടൗ​ട്ടി​ൽ 4-1ന് ​മ​റി​ക​ട​ന്നാ​ണ് പ​ഞ്ചാ​ബ് സെ​മി ഉ​റ​പ്പി​ച്ച​ത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങാ​ൻ ബി​ജെ​പി; ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​ണ് നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ലെ​ത്തു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് നി​തി​ൻ ന​ബീ​ൻ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. ആ​റാം തീ​യ​തി കൊ​ച്ചി​യി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഏ​ഴാം തീ​യ​തി തൃ​ശൂ​രി​ൽ ബ​ജ​റ്റ് ച​ർ​ച്ച​യി​ലും ഭാ​ഗ​മാ​കും.

കൊ​ച്ചി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ സ്വീ​ക​ര​ണം ന​ൽ​കു​ക​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഒ​ന്നാം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leader Page

കേരളത്തിന് തേങ്ങയും ആമയും!

കേ​​​​ന്ദ്ര​​​​ബ​​​​ജ​​​​റ്റ് പ്ര​​​​തീ​​​​ക്ഷ​​​​യ്ക്കൊ​​​​ത്ത് ഉ​​​​യ​​​​ർ​​​​ന്നി​​​​ല്ലെ​​​​ന്ന് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലെ വ​​​​ലി​​​​യ ഇ​​​​ടി​​​​വ് സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി. കേ​​​​ര​​​​ള​​​​മ​​​​ട​​​​ക്കം അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്പോ​​​​ഴും മൂ​​​​ന്നാം ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മൂ​​​​ന്നാം ബ​​​​ജ​​​​റ്റി​​​​ൽ ജ​​​​ന​​​​പ്രി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്ല.

കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ന്‍റെ ഒ​​​​ന്പ​​​​താം ബ​​​​ജ​​​​റ്റി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു പൊ​​​​തു​​​​വെ നി​​​​രാ​​​​ശ​​​​യാ​​​​ണ്. കേ​​​​ര​​​​ളം ചോ​​​​ദി​​​​ച്ച​​​​തു​​​​മി​​​​ല്ല, മോ​​​​ഹി​​​​ച്ച​​​​തു​​​​മി​​​​ല്ല എ​​​​ന്ന നി​​​​ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നു​​​​ള്ള കേ​​​​ര​​​​ള​​​​ത്തെ​​​​യും പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​നെ​​​​യും കേ​​​​ന്ദ്രം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് ബി​​​​ജെ​​​​പി​​​​ക്കാ​​​​രെ​​​​പ്പോ​​​​ലും ഞെ​​​​ട്ടി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ കേ​​​​ന്ദ്ര​​​​ബ​​​​ജ​​​​റ്റി​​​​ൽ ബി​​​​ഹാ​​​​റി​​​​നു വാ​​​​രി​​​​ക്കോ​​​​രി കൊ​​​​ടു​​​​ത്ത​​​​ത് ജ​​​​നം മ​​​​റ​​​​ക്കാ​​​​നി​​​​ട​​​​യി​​​​ല്ല.

ഇ​​​​ല്ല എ​​​​യിം​​​​സ്, വേ​​​​ഗ റെ​​​​യി​​​​ൽ

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലു​​​​മ​​​​ട​​​​ക്കം എ​​​​ഴ് അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടും കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യി​​​​ല്ല. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​തും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി കേ​​​​ര​​​​ളം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​മാ​​​​യ എ​​​​യിം​​​​സ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​ല്ല. വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും ഒ​​​​ന്നു​​​​മി​​​​ല്ല.

ധാ​​​​തു ഖ​​​​ന​​​​ന​​​​ത്തി​​​​നു​​​​ള്ള ധാ​​​​തു ഇ​​​​ട​​​​നാ​​​​ഴി​​​​യി​​​​ലാ​​​​ണ് ത​​​​മി​​​​ഴ്നാ​​​​ടി​​​​നൊ​​​​പ്പം കേ​​​​ര​​​​ള​​​​ത്തെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​യും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ​​​​യും തീ​​​​ര​​​​ദേ​​​​ശ മ​​​​ണ്ണ് കു​​​​ഴി​​​​ച്ചെ​​​​ടു​​​​ത്ത് സ്വ​​​​കാ​​​​ര്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു കൊ​​​​ള്ള​​​​ലാ​​​​ഭം കൊ​​​​യ്യാ​​​​നു​​​​ള്ള വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാം. കേ​​​​ര​​​​ള​​​​തീ​​​​ര​​​​ത്തെ ധാ​​​​തു​​​​മ​​​​ണ​​​​ൽ ഖ​​​​ന​​​​ന​​​​ത്തി​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​വും തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു കി​​​​ട്ടു​​​​മോ​​​​യെ​​​​ന്ന​​​​താ​​​​ണു ചോ​​​​ദ്യം. കേ​​​​ര​​​​ള​​​​ത്തെ കു​​​​ഴി തോ​​​​ണ്ടാ​​​​തി​​​​രി​​​​ക്ക​​​​ട്ടെ.

റ​​​​ബ​​​​ർ അ​​​​ട​​​​ക്കം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ഒ​​​​ന്നു​​​​മി​​​​ല്ല. നാ​​​​ളി​​​​കേ​​​​ര​​​​ത്തി​​​​നും കൊ​​​​ക്കോ​​​​യ്ക്കും ക​​​​ശു​​​​വ​​​​ണ്ടി​​​​ക്കും പ്ര​​​​ഖ്യാ​​​​പി​​​​ച്ച പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തേ​​​​ക്കാ​​​​ളേ​​​​റെ ത​​​​മി​​​​ഴ്നാ​​​​ടി​​​​നും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യ്ക്കു​​​​മാ​​​​കും നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ക. ക​​​​ശു​​​​വ​​​​ണ്ടി​​​​യെയും തേ​​​​ങ്ങ​​​​യെയും ആ​​​​ഗോ​​​​ള​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യ​​​​വും ച​​​​ന്ദ​​​​ന​​​​മ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കൃ​​​​ഷി​​​​ക്കും സം​​​​സ്ക​​​​ര​​​​ണ​​​​ത്തി​​​​നും പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​വു​​​​മാ​​​​ണു മ​​​​റ്റൊ​​​​ന്ന്. രാ​​​​ജ്യ​​​​ത്താ​​​​കെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി ഭാ​​​​ര​​​​ത് വി​​​​സ്താ​​​​ർ സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ എ​​​​ന്തെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ല.

ഉ​​​​റ​​​​പ്പി​​​​ല്ല, ആ​​​​യു​​​​ർ​​​​വേ​​​​ദ എ​​​​യിം​​​​സ്

ആ​​​​യു​​​​ർ​​​​വേ​​​​ദ​​​​ത്തി​​​​ന്‍റെ ഈ​​​​റ്റി​​​​ല്ലം കേ​​​​ര​​​​ള​​​​മാ​​​​ണെ​​​​ങ്കി​​​​ലും ആ​​​​യു​​​​ർ​​​​വേ​​​​ദ​​​​ത്തി​​​​നാ​​​​യി എ​​​​യിം​​​​സ് പോ​​​​ലെ മൂ​​​​ന്നു ദേ​​​​ശീ​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ഴും കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​മെ​​​​ന്ന് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. ബി​​​​ജെ​​​​പി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​നും പ​​​​ദ്ധ​​​​തി​​​​ക​​​​ളോ കേ​​​​ന്ദ്ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ ഇ​​​​ല്ല.

ക​​​​ട​​​​ലാ​​​​മ​​​​ക​​​​ളു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​പ​​​​ദ്ധ​​​​തി​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മ​​​​റ്റൊ​​​​ന്ന്. ഒ​​​​ഡീ​​​​ഷ, ക​​​​ർ​​​​ണാ​​​​ട​​​​ക, കേ​​​​ര​​​​ളം എ​​​​ന്നി​​​​വ​​​​യു​​​​ടെ തീ​​​​ര​​​​ദേ​​​​ശ​​​​ത്താ​​​​ണ് ക​​​​ട​​​​ലാ​​​​മ​​​​ക​​​​ളു​​​​ടെ പ്ര​​​​ജ​​​​ന​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന "ട​​​​ർ​​​​ട്ടി​​​​ൽ ട്രെ​​​​യി​​​​ൽ​​​​സ്’ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക. തീ​​​​ര​​​​ദേ​​​​ശ ടൂ​​​​റി​​​​സം പ​​​​ദ്ധ​​​​തി​​​​യി​​​​ൽ കേ​​​​ര​​​​ളം ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ട്ര​​​​ക്കിം​​​​ഗ് പ്രോ​​​​ത്സാ​​​​ഹ​​​​ന​​​​വും ടൂ​​​​റി​​​​സ്റ്റ് ഗൈ​​​​ഡു​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​നും ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കും.

പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന് റി​​​​ക്കാ​​​​ർ​​​​ഡ്

പ്ര​​​​തി​​​​രോ​​​​ധ ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം ഒ​​​​രു ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ലേ​​​​റെ രൂ​​​​പ കൂ​​​​ട്ടി മൊ​​​​ത്തം 7.85 ല​​​​ക്ഷം കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ട​​​​താ​​​​ണ് നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ന്‍റെ ബ​​​​ജ​​​​റ്റി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം 6,81,210 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു മൊ​​​​ത്തം വി​​​​ഹി​​​​തം. പു​​​​ൽ​​​​വാ​​​​മ, ഡ​​​​ൽ​​​​ഹി ചെ​​​​ങ്കോ​​​​ട്ട ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റും പാ​​​​ക്കി​​​​സ്ഥാ​​​​നും ബം​​​​ഗ്ലാ​​​​ദേ​​​​ശും ചൈ​​​​ന​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യും യു​​​​ക്രെ​​​​യ്ൻ, പ​​​​ശ്ചി​​​​മേ​​​​ഷ്യ യു​​​​ദ്ധ​​​​ങ്ങ​​​​ളും മ​​​​റ്റും ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ആ​​​​ഗോ​​​​ള അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണി​​​​ത്. പ്ര​​​​തി​​​​രോ​​​​ധ ബ​​​​ജ​​​​റ്റി​​​​ലെ 2.19 ല​​​​ക്ഷം കോ​​​​ടി ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​ണ്.

മൂ​​​​ല​​​​ധ​​​​ന ആ​​​​സ്തി​​​​ക​​​​ൾ കൂ​​​​ടും

രാ​​​​ജ്യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി 12.22 ട്രി​​​​ല്യ​​​​ണ്‍ രൂ​​​​പ പൊ​​​​തു​​​​മൂ​​​​ല​​​​ധ​​​​ന ചെ​​​​ല​​​​വി​​​​ലേ​​​​ക്കു നീ​​​​ക്കി​​​​വ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​ത് സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ പു​​​​തു​​​​ക്കി​​​​യ എ​​​​സ്റ്റി​​​​മേ​​​​റ്റി​​​​നേ​​​​ക്കാ​​​​ൾ 11.5 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്. ദീ​​​​ർ​​​​ഘ​​​​കാ​​​​ല ആ​​​​സ്തി അ​​​​ടി​​​​ത്ത​​​​റ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ബ​​​​ജ​​​​റ്റി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ ശ്ര​​​​മ​​​​മു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഗ്രാ​​​​ന്‍റു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ മൂ​​​​ല​​​​ധ​​​​ന ആ​​​​സ്തി​​​​ക​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന് 17.15 ട്രി​​​​ല്യ​​​​ണ്‍ രൂ​​​​പ​​​​യാ​​​​ണു ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ജി​​​​ഡി​​​​പി​​​​യു​​​​ടെ 4.4 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​ത് 3.9 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ഉ​​​​പ​​​​ഭോ​​​​ഗ സ​​​​ബ്സി​​​​ഡി​​​​ക​​​​ളേ​​​​ക്കാ​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ൻ​​​​ഗ​​​​ണ​​​​ന മൂ​​​​ല​​​​ധ​​​​ന ചെ​​​​ല​​​​വി​​​​നാ​​​​ണ്.

ആ​​​​രോ​​​​ഗ്യം, വി​​​​ദ്യാ​​​​ഭ്യാ​​​​സം പോ​​​​രാ

എ​​​​ന്നാ​​​​ൽ, മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല​​​​യു​​​​ടെ ഒ​​​​ന്പ​​​​താം ബ​​​​ജ​​​​റ്റി​​​​ൽ ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​നം, ആ​​​​രോ​​​​ഗ്യം, വി​​​​ദ്യാ​​​​ഭ്യാ​​​​സം എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും സാ​​​​മൂ​​​​ഹ്യ​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും ചെ​​​​ല​​​​വു​​​​ക​​​​ളി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​യി​​​​ല്ല. തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യ​​​​ട​​​​ക്കം ചി​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​തം കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​മു​​​​ണ്ട്. ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന വി​​​​ഹി​​​​തം 2.6 ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 2.73 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി നേ​​​​രി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യേ​​​​യു​​​​ള്ളൂ.

ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ഹി​​​​തം 98,311 കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 1.04 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ മാ​​​​ത്ര​​​​മാ​​​​യാ​​​​ണു ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. മി​​​​ക്ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ന​​​​ൽ​​​​കി​​​​യ​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​പ്പെ​​​​ട്ട​​​​തു​​​​മാ​​​​യ എ​​​​യിം​​​​സ് ഇ​​​​നി​​​​യും ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​നു ന്യാ​​​​യ​​​​മി​​​​ല്ല.

വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ഹി​​​​ത​​​​ത്തി​​​​ലും നേ​​​​രി​​​​യ വ​​​​ർ​​​​ധ​​​​ന മാ​​​​ത്രം. 2025-26ലെ 1.28 ​​​​ല​​​​ക്ഷം കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 2026-27 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 1.39 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം കൂ​​​​ട്ടാ​​​​ൻ വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ത്തി​​​​നു കേ​​​​ന്ദ്രം ത​​​​യാ​​​​റാ​​​​കേ​​​​ണ്ട കാ​​​​ലം അ​​​​തി​​​​ക്ര​​​​മി​​​​ച്ചു.

ഉ​​​​റ​​​​പ്പി​​​​ല്ലാ​​​​തെ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ്

ഗ്രാ​​​​മീ​​​​ണ തൊ​​​​ഴി​​​​ൽ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ​​​​രീ​​​​ബ് ക​​​​ല്യാ​​​​ണ്‍ അ​​​​ന്ന യോ​​​​ജ​​​​ന​​​​യ്ക്കും മ​​​​ഹാ​​​​ത്മാഗാ​​​​ന്ധി ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​ക്കും (എം​​​​ജി​​​​എ​​​​ൻ​​​​ആ​​​​ർ​​​​ഇ​​​​ജി​​​​എ) മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ൽ വി​​​​ഹി​​​​തം വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​രു​​​​ന്നു. മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ പേ​​​​ര് മാ​​​​റ്റി കൊ​​​​ണ്ടു​​​​വ​​​​ന്ന വി​​​​ബി- ജി ​​​​റാം ജി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ബ​​​​ജ​​​​റ്റ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

പ​​​​ഴ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി 30,000 കോ​​​​ടി​​​​യും വി​​​​ബി- ജി ​​​​റാം ജി ​​​​പ​​​​ദ്ധ​​​​തി​​​​ക്ക് 95,692.31 കോ​​​​ടി​​​​യു​​​​മാ​​​​ണ് ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്. ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പി​​​​നാ​​​​യി മു​​​​ൻ​​​​വ​​​​ർ​​​​ഷം 88,000 കോ​​​​ടി നീ​​​​ക്കി​​​​വ​​​​ച്ചി​​​​രു​​​​ന്നു. വി​​​​ബി- ജി ​​​​റാം ജി ​​​​എ​​​​ന്ന​​​​തു പ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ഫ​​​​ണ്ട് വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യെ​​​​ന്നു​​​​മാ​​​​ണ് ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചു മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല പി​​​​ന്നീ​​​​ടു പ​​​​റ​​​​ഞ്ഞ​​​​ത്.

പു​​​​തി​​​​യ വ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ല്ല

രാ​​​​ജ്യ​​​​ത്തെ 15 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ടെ പൈ​​​​പ്പു​​​​വെ​​​​ള്ളം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ജ​​​​ൽ ജീ​​​​വ​​​​ൻ മി​​​​ഷ​​​​ൻ, എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും വീ​​​​ട് എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​വാ​​​​സ് യോ​​​​ജ​​​​ന പോ​​​​ലെ​​​​യു​​​​ള്ള പു​​​​തി​​​​യ വ​​​​ൻ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നും ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ബ​​​​ജ​​​​റ്റി​​​​ലി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം 67,000 കോ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജ​​​​ൽ ജീ​​​​വ​​​​ൻ മി​​​​ഷ​​​​ന് അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് 67,670 കോ​​​​ടി​​​​യാ​​​​ണു വി​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ്രാ​​​​മീ​​​​ണ ആ​​​​വാ​​​​സ് യോ​​​​ജ​​​​ന​​​​യ്ക്കാ​​​​യി 54,917 കോ​​​​ടി​​​​യു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഇ​​​​ത് 32,500 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ദീ​​​​ൻ​​​​ദ​​​​യാ​​​​ൽ അ​​​​ന്ത്യോ​​​​ദ​​​​യ യോ​​​​ജ​​​​ന​​​​യ്ക്കാ​​​​യി 19,200 കോ​​​​ടി​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ്രാ​​​​മീ​​​​ണ റോ​​​​ഡ് പ​​​​ദ്ധ​​​​തി​​​​ക്ക് 19,000 കോ​​​​ടി​​​​യും വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി കു​​​​തി​​​​ക്കും

നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യും (എ​​​​ഐ) സെ​​​​മി​​​​ക​​​​ണ്ട​​​​ക്‌​​​​ട​​​​റു​​​​ക​​​​ളും അ​​​​ട​​​​ക്ക​​​​മു​​​​ള്ള പു​​​​തി​​​​യ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​യ പ്രാ​​​​ധാ​​​​ന്യം നി​​​​ർ​​​​മ​​​​ല​​​​യു​​​​ടെ ബ​​​​ജ​​​​റ്റി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​ണ്. മൊ​​​​ത്തം 11 ത​​​​വ​​​​ണ​​​​യാ​​​​ണ് എ​​​​ഐ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ബ​​​​ജ​​​​റ്റ് പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​ത്. എ​​​​ഐ മി​​​​ഷ​​​​നും നാ​​​​ഷ​​​​ണ​​​​ൽ ക്വാ​​​​ണ്ടം മി​​​​ഷ​​​​നും ഭാ​​​​വി​​​​യു​​​​ടെ വ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക​​​​ളാ​​​​ണ്.

മെ​​​​ച്ച​​​​പ്പെ​​​​ട്ട പൊ​​​​തു​​​​സേ​​​​വ​​​​ന വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യെ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന​​​​താ​​​​ണു മെ​​​​ച്ചം. മ​​​​നു​​​​ഷ്യ​​​​പ്ര​​​​യ​​​​ത്ന​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​ര​​​​മാ​​​​കാ​​​​ൻ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും എ​​​​ഐ​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ളെ യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ഏ​​​​തൊ​​​​രു ശ്ര​​​​മ​​​​വും സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്.

ത്രി​​​​മു​​​​ഖ ക​​​​ർ​​​​ത്ത​​​​വ്യ പ​​​​ഥ്

2047ഓ​​​​ടെ വി​​​​ക​​​​സി​​​​ത ഭാ​​​​ര​​​​ത​​​​ത്തി​​​​നാ​​​​യു​​​​ള്ള മൂ​​​​ന്നു ക​​​​ർ​​​​ത്ത​​​​വ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള ബ​​​​ജ​​​​റ്റെ​​​​ന്നാ​​​​ണു ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​ത്. നി​​​​ർ​​​​മ​​​​ല​​​​യു​​​​ടെ "ത്രി​​​​മു​​​​ഖ ക​​​​ർ​​​​ത്ത​​​​വ്യ ച​​​​ട്ട​​​​ക്കൂ​​​​ടി’​​​​ൽ ആ​​​​ദ്യ​​​​ത്തേ​​​​തു സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച ത്വ​​​​രി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ണ്. അ​​​​സ്ഥി​​​​ര​​​​മാ​​​​യ ആ​​​​ഗോ​​​​ള ച​​​​ല​​​​നാ​​​​ത്മ​​​​ക​​​​ത​​​​യെ​​​​യും ബാ​​​​ഹ്യ ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളെ​​​​യും നേ​​​​രി​​​​ടാ​​​​നു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി വ​​​​ള​​​​ർ​​​​ത്തും. ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത, കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത, മ​​​​ത്സ​​​​ര​​​​ശേ​​​​ഷി എ​​​​ന്നി​​​​വ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലും ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

നൈ​​​​പു​​​​ണ്യ വി​​​​ക​​​​സ​​​​നം, തൊ​​​​ഴി​​​​ൽ, മ​​​​നു​​​​ഷ്യ മൂ​​​​ല​​​​ധ​​​​ന വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ൽ പൗ​​​​ര​​​​ന്മാ​​​​രെ സ​​​​ജീ​​​​വ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കു​​​​ക​​​​യാ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്തെ ക​​​​ർ​​​​ത്ത​​​​വ്യം. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ഓ​​​​രോ കു​​​​ടും​​​​ബ​​​​ത്തി​​​​നും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നും മേ​​​​ഖ​​​​ല​​​​യ്ക്കും തു​​​​ല്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് മൂ​​​​ന്നാ​​​​മ​​​​ത്തെ ക​​​​ർ​​​​ത്ത​​​​വ്യം.

Kerala

35 സീ​റ്റു​കി​ട്ടി​യാ​ൽ കേ​ര​ളം ബി​ജെ​പി ഭ​രി​ക്കും; വീ​ണ്ടും അ​വ​കാ​ശ​വാ​ദ​വു​മാ​യി കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: 35 സീ​റ്റ് കി​ട്ടി​യാ​ൽ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ച് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സാ​ഹി​ത്യോ​ത്സ​വ​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. നാ​ലു സീ​റ്റ് കൊ​ണ്ട് ഞ​ങ്ങ​ൾ മ​റ്റ​ത്തൂ​ർ ഭ​രി​ക്കു​ന്നി​ല്ലേ.

അ​തു പോ​ലെ കേ​ര​ള​വും ഭ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും സു​രേ​ന്ദ്ര​ൻ സ​മാ​ന​മാ​യ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു സീ​റ്റി​ൽ​പോ​ലും വി​ജ​യി​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ സ​ര്‍​ക്കാ​രു​ക​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യി​രു​ന്നു മ​റ്റ​ത്തൂ​രി​ലെ ബി​ജെ​പി​യു​ടെ ഓ​പ്പ​റേ​ഷ​ൻ താ​മ​ര നീ​ക്കം. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പാ​ണ് ജ​യി​ച്ച എ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് രാ​ജി​വെ​ച്ച​ത്.

നാ​ലു ബി​ജെ​പി അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം രാ​ജി​വെ​ച്ച കോ​ണ്‍​ഗ്ര​സു​കാ​രും വോ​ട്ടു ചെ​യ്ത​തോ​ടെ കോ​ണ്‍​ഗ്ര​സ് വി​മ​ത ടെ​സി ജോ​സ് ക​ല്ല​റ​ക്ക​ല്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ന​ട​ത്തി​യ അ​നു​ന​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് കൂ​റു​മാ​റി​യ എ​ല്ലാ​വ​രും തി​രി​ച്ചെ​ത്തി​യി​രു​ന്നു.

 

 

 

Sports

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം പൊ​രു​തി​ത്തോ​റ്റു

ദി​സ്പു​ർ: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​ൽ സ​ർ​വീ​സ​സി​നെ​തി​രെ കേ​ര​ളം പൊ​രു​തി​ത്തോ​റ്റു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ‌ കേ​ര​ളം ഏ​റ്റു​വാ​ങ്ങു​ന്ന ആ​ദ്യ തോ​ൽ​വി​യാ​ണി​ത്.

ഇ​തോ​ടെ സ​ർ​വീ​സ​സ് ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. 18-ാം മി​നി​റ്റി​ൽ അ​ഭി​ഷേ​ക് പ​വാ​റാ​ണ് സ​ർ​വീ​സ​സി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ മ​ധ്യ​നി​ര താ​രം മു​ഹ​മ്മ​ദ് അ​ഷ​ർ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് കേ​ര​ള​ത്തി​ന് തി​രി​ച്ച​ടി​യാ​യി.

പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി​യ കേ​ര​ള​ത്തി​ന് സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. നേ​ര​ത്തെ ത​ന്നെ കേ​ര​ളം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. മൂ​ന്നി​ന് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​സ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

 

National

മല എലിയെ പ്രസവിച്ചുവെന്ന് പറയുന്നത് പോലെയാണ് ബജറ്റ്; കേരളത്തെ അവഗണിച്ചെന്ന് കെ.സി. വേണുഗോപാൽ‌

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂർണമായും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്‍റേത് പൊള്ളയായ ന്യായീകരണമാണ്. തിരുത്തലുകൾ നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണോ ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും കെ.സി ചോദിച്ചു.

കേരളം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അല്ലാതെ ബജറ്റിൽ അവഗണിക്കുകയല്ല വേണ്ടത്. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യെ ത​ക​ർ​ത്ത് കേ​ര​ളം

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് ജ​യം. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം വി​ജ​യി​ച്ച​ത്. ഗോ​വ ഉ​യ​ർ​ത്തി​യ 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ൽ കേ​ര​ളം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 19 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും ഒ​മ്പ​ത് റ​ൺ​സെ​ടു​ത്ത സ​ൽ​മാ​ൻ നി​സാ​റും പു​റ​ത്താ​കാ​തെ നി​ന്നു.

നേ​ര​ത്തെ ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്. 153 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്.

വി​ഷ്ണു വി​നോ​ദ് 113 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സ​ൽ​മാ​ൻ നി​സാ​ർ 52 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യും 36 റ​ൺ​സെ​ടു​ത്ത അ​ങ്കി​ത് ശ​ർ​മ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും തി​ള​ങ്ങി.

ഗോ​വ​യ്ക്ക് വേ​ണ്ടി ല​ളി​ത് യാ​ദ​വും അ​മൂ​ല്യ പാ​ണ്ഡ്റേ​ക്ക​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 355 റ​ൺ​സാ​ണ് ഗോ​വ എ​ടു​ത്ത​ത്.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണി​ത്. നി​ല​വി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 19 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 10 റ​ൺ​സു​മാ​യി അ​ഭി​ഷേ​ക് നാ​യ​രും എ​ട്ട് റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Kerala

കേരളത്തോട് കടുത്ത അവഗണന; ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റ്: ഷാ​ഫി പ​റ​മ്പി​ൽ എം​പി

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ധ​ന​മ​ന്ത്രി​ക്ക് പോ​ലും ബോ​റ​ടി​ച്ച ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഷാ​ഫി വി​മ​ര്‍​ശി​ച്ചു. ന​ല്ല മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പോ​ലും സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ന​ത്തി​ന് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​മ​യു​ടെ വേ​ഗ​ത്തി​ൽ മാ​ത്രം മ​തി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം എ​ന്ന​താ​ണ് കേ​ന്ദ്ര രീ​തി. എ​യിം​സും അ​തി​വേ​ഗ റെ​യി​ലും അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​ല്ല.'-​ഷാ​ഫി വി​മ​ർ​ശി​ച്ചു.

ബ​ജ​റ്റി​നെ വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തെ അ​വ​ഗ​ണി​ച്ചെ​ന്നാ​ണ് ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ച​ത്.

പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. യു​വ​ശ​ക്തി ബ​ജ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ തൊ​ഴി​ൽ ഇ​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഇ​ല്ല. അം​ബാ​നി, അ​ദാ​നി കോ​ർ​പ​റേ​റ്റ് ബ​ജ​റ്റാ​ണ് കേ​ന്ദ്രം അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു. പാ​ലം ക​ട​ക്കു​മ്പോ​ൾ നാ​രാ​യ​ണ പി​ന്നെ കൂ​രാ​യ​ണ എ​ന്ന രീ​തി​യി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ പെ​രു​മാ​റു​ന്ന​തെ​ന്നും കു​ത്ത​ക​ളു​ടെ കൊ​ള്ള​ക്ക് കു​ട​പി​ടി​ക്കു​ന്ന ബ​ജ​റ്റാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.

National

കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ 'ട​ർ​ട്ടി​ൽ ട്ര​യി​ൽ​സ്'

ന്യൂ​ഡ​ൽ​ഹി: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​ത്ത​ര​വാ​ദി​ത്ത വി​നോ​ദ​സ​ഞ്ചാ​ര​വും മു​ൻ​നി​ർ​ത്തി ഒ​ഡീ​ഷ, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തീ​ര​ദേ​ശ​ങ്ങ​ളി​ൽ ട​ർ​ട്ടി​ൽ ട്ര​യ​ൽ​സ്' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ക​ട​ലാ​മ​ക​ൾ പ്ര​ധാ​ന​മാ​യും മു​ട്ട​യി​ടാ​ൻ എ​ത്തു​ന്ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​സം​ര​ക്ഷ​ണ പാ​ത​ക​ൾ ഒ​രു​ക്കു​ന്ന​ത്.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ട​ലാ​മ​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​ര​ക്ഷി​ക്കു​ക​യും അ​വ​യ്ക്ക് സു​ര​ക്ഷി​ത​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. പ​രി​സ്ഥി​തി​ക്ക് കോ​ട്ടം ത​ട്ടാ​ത്ത രീ​തി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണ പ്ര​ക്രി​യ​ക​ൾ കാ​ണാ​നും പ​ഠി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കും.

കേ​ര​ളം, ക​ർ​ണാ​ട​ക, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.

National

അതിവേഗ റെയിൽ പദ്ധതിയിൽ കേരളം ഇല്ല, കർണാടക, തമിഴ്നാട് ഇടം നേടി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഹൈ സ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് ഇല്ല. അതേസമയം, തമിഴ്നാടിനും ആന്ധ്രയ്ക്കും കർണാടകയ്ക്കും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഏഴു ഹൈസ്പീഡ് റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചത്.

പു​തു​താ​യി പ്ര​ഖ്യാ​പി​ച്ച ഏ​ഴ് അ​തി​വേ​ഗ റെ​യി​ൽ ഇ​ട​നാ​ഴി​ക​ള്‍

മും​ബൈ - പൂ​ന
പൂ​ന - ഹൈ​ദ​രാ​ബാ​ദ്
ഹൈ​ദ​രാ​ബാ​ദ് - ബം​ഗ​ളൂ​രു
ഹൈ​ദ​രാ​ബാ​ദ് - ചെ​ന്നൈ
ചെ​ന്നൈ - ബം​ഗ​ളൂ​രു
ഡ​ൽ​ഹി- വാ​രാ​ണ​സി
വാ​രാ​ണ​സി - സി​ലി​ഗു​രി

കൂടുതൽ പ്രഖ്യാപനങ്ങൾ:

*വിനോദസഞ്ചാര മേഖലയ്ക്കായി സീ പ്ലെയിൻ,
*സീ പ്ലെയിൻ പദ്ധതിക്ക് ഇൻസെന്‍റീവ്.
*പതിനായിരം ടൂറിസ്റ്റ് ഗൈഡുമാർക്ക് IIM പരിശീലനം
12 ആഴ്ച ഹൈബ്രിഡ് പരിശീലനം നടപ്പാക്കും

*കണ്ടയ്നർ നിർമാണ മേഖലയ്ക്ക് 10,000 കോടി
*ഖാദി, ഹാൻഡ്‌ലൂം മേഖലയ്ക്ക് പദ്ധതി
*ബയോഫാർമ മേഖലയ്ക്ക് 10,000 കോടി
*രണ്ടാം നിര, മൂന്നാം നിര നഗരവികസനത്തിന് 5000 കോടി
*ബയോഫാർമ ഉത്പാദനമേഖലയാക്കും
*മരുന്നുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കും
*അടിസ്ഥാന സൗകര്യവികസനത്തിന് 12.2 ലക്ഷം കോടി

District News

കകേ​ര​ള കോ​ൺ -എം ​ കാ​രു​ണ്യ ദി​നം ആ​ച​രി​ച്ചു

ച​മ്പ​ക്കു​ളം: കേ​ര​ള കോ​ൺ​ഗ്ര​സ് (​എം) നേ​താ​വ്, കെ​എം മാ​ണി​യു​ടെ ജ​ന്മ​ദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു. കി​ട​ങ്ങ​റ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റാ​യ സ്നേ​ഹ​തീ​ര​ത്ത് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ കു​ഴിപ്പള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബു ലൂ​ക്കോ​സ്, കെ ​പി കു​ഞ്ഞു​മോ​ൻ, ജോ​ണി​ച്ച​ൻ മ​ണ​ലി​ൽ, ജേ​ക്ക​ബ് മാ​ത്യു മു​ട്ടാ​ർ,ജോ​സ് മാമൂട​ൻ, വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ല​ജ റെ​നി, ജി​മ്മി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Sports

സ​ന്തോ​ഷ് ട്രോ​ഫി'; കേ​ര​ളം ഇ​ന്നി​റ​ങ്ങും...

സി​ലാ​പ​ത്ത​ര്‍ (ആ​സാം): 79-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ട് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ മ​ത്സ​രം ഇ​ന്ന​ത്തേ​ക്കു മാ​റ്റി​വ​ച്ചു. സ​ര്‍വീ​സ​സ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ഫൈ​ന​ല്‍ റൗ​ണ്ട് ഗ്രൂ​പ്പ് ഘ​ട്ടം ഇ​ന്ന​ലെ സ​മാ​പി​ക്കേ​ണ്ട​താ​യി​രു​ന്നു.

കേ​ര​ള ടീം ​ഹോ​ട്ട​ലി​ല്‍നി​ന്ന് മൈ​താ​ന​ത്തേ​ക്ക് എ​ത്താ​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് മ​ത്സ​രം മാ​റ്റി​വ​ച്ച​താ​യു​ള്ള അ​റി​യി​പ്പ് എ​ത്തി​യ​ത്. മ​സിം​ഗ് ഗോ​ത്ര​ത്തി​ന്‍റെ ഗ്രാ​മ​ത്തി​ല്‍ യു​വ​ജ​നോ​ത്സ​വം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യ​താ​ണ് മ​ത്സ​രം മാ​റ്റി​വ​യ്ക്കാ​നു​ള്ള കാ​ര​ണം.

നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 10 പോ​യി​ന്‍റു​ള്ള കേ​ര​ളം ഗ്രൂ​പ്പ് ബി ​ചാ​മ്പ്യ​ന്മാ​രാ​യി ക്വാ​ര്‍ട്ട​ര്‍ ബെ​ര്‍ത്ത് ഉ​റ​പ്പി​ച്ച​താ​ണ്. ക്വാ​ര്‍ട്ട​റി​ല്‍ ഗ്രൂ​പ്പ് എ​യി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യ ആ​സാം ആ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

റെ​യി​ല്‍വേ​സ്, പ​ഞ്ചാ​ബ് ക്വാ​ര്‍ട്ട​റി​ല്‍

ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ റെ​യി​ല്‍വേ​സ് 2-2ന് ​മേ​ഘാ​ല​യ​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​പ്പോ​ള്‍ പ​ഞ്ചാ​ബ് 5-2ന് ​ഒ​ഡീ​ഷ​യെ ത​ക​ര്‍ത്തു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി ഏ​ഴ് പോ​യി​ന്‍റു​മാ​യി റെ​യി​ല്‍വേ​സും പ​ഞ്ചാ​ബും ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.

പോ​യി​ന്‍റ് തു​ല്യ​മാ​ണെ​ങ്കി​ലും ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ മു​ന്‍തൂ​ക്ക​മു​ള്ള റെ​യി​ല്‍വേ​സ് ര​ണ്ടാ​മ​താ​ണ്. ഗ്രൂ​പ്പി​ല്‍നി​ന്ന് ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ക്കു​ന്ന നാ​ലാ​മ​ത് ടീ​മി​നെ കേ​ര​ളം x സ​ര്‍വീ​സ​സ് മ​ത്സ​ര​ത്തി​നു​ ശേ​ഷ​മേ വ്യ​ക്ത​മാ​കൂ.

കേ​ര​ള​ത്തെ ചു​രു​ങ്ങി​യ​ത് 1-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ല്‍ സ​ര്‍വീ​സ​സി​ന് ആ​റ് പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാം. അ​ഞ്ച് മ​ത്സ​ര​വും പൂ​ര്‍ത്തി​യാ​ക്കി​യ മേ​ഘാ​ല​യ ആ​റ് പോ​യി​ന്‍റു​മാ​യി നി​ല​വി​ല്‍ നാ​ലാ​മ​താ​ണ്. മൂ​ന്നു പോ​യി​ന്‍റു​ള്ള സ​ര്‍വീ​സ​സ് അ​ഞ്ചാ​മ​തും.

Kerala

തെരഞ്ഞെടുപ്പ് രംഗത്തേയ്ക്കില്ല; പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കി​ല്ല: എ​സ്. രാ​ജേ​ന്ദ്ര​ന്‍

ഇ​ടു​ക്കി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്കി​ല്ലെ​ന്ന് സി​പി​എം വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ എ​സ്. രാ​ജേ​ന്ദ്ര​ൻ. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സരരം​ഗ​ത്ത് ഇ​റ​ങ്ങി​ല്ലെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

"തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ല. ദേ​വി​കു​ള​ത്ത് നി​ന്ന​ല്ല എ​വി​ടെ നി​ന്നും ജ​ന​വി​ധി തേ​ടി​ല്ല. ഈ​ക്കാ​ര്യ പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രാ​നാ​ണ് താ​ൽ​പ​ര്യം.'- രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മൂ​ന്നാ​റി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് തു​ട​ങ്ങി​യ​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യ​ല്ല. സാ​ധ​ര​ണ​കാ​രു​ടെ ന​ന്മ​ക്ക് വേ​ണ്ടി​യാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി വീ​ട് നി​ർ​മി​ക്കു​മെ​ന്നും മൂ​ന്നാ​റി​ൽ അ​ടു​ത്ത മാ​സം വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ന​ട​ത്തു​മെ​ന്നും രാ​ജേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

മു​ന്നൂ​റോ​ളം പേ​ർ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് ബി​ജെ​പി​യി​ൽ അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​ക്ക​ഴി​ഞ്ഞ പ​തി​നെ​ട്ടാം തീ​യ​തി​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍ സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്. കാ​ല​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച് വ​ന്നി​രു​ന്ന പ്ര​സ്ഥാ​ന​ത്തി​ല്‍ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന് മു​തി​ര്‍​ന്ന​തെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

ദീ​ര്‍​ഘ​കാ​ല രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന താ​ന്‍ ക​ഴി​ഞ്ഞ നാ​ല​ഞ്ച് വ​ര്‍​ഷ​മാ​യി പാ​ർ​ട്ടി പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പൊ​തു​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ വ​ള​രെ​യ​ധി​കം മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടി​രു​ന്നു​വെ​ന്നും രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു.

Sports

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ളം മി​ക​ച്ച നി​ല​യി​ൽ. മൂ​ന്നാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​മ്പോൾ ഗോ​വ​യെ​ക്കാ​ൾ 153 റ​ൺ​സി​ന് മു​ന്നി​ലാ​ണ് കേ​ര​ളം.

ര​ണ്ടി​ന് 237 എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 526 എ​ന്ന നി​ല​യി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇന്നിംഗ്‌സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 355 റ​ൺ​സാ​ണ് ഗോ​വ എ​ടു​ത്ത​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. 14 റ​ൺ​സു​മാ​യി സു​യാ​ഷ് പ്ര​ഭു​ദേ​ശാ​യി​യും നാ​ല് റ​ൺ​സു​മാ​യി ക​ശ്യ​പ് ബ​ക്കാ​ലെ​യും ആ​ണ് ക്രീ​സി​ലു​ള്ള​ത്.

രോ​ഹ​ൻ കു​ന്നു​മ്മ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ വി​ഷ്ണു വി​നോ​ദി​ന്‍റെ​യും സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് കേ​ര​ളം കൂ​റ്റ​ൻ സ്കോ​ർ എ​ടു​ത്ത​ത്. 153 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ്സ്കോ​റ​ർ. 14 ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു രോ​ഹ​ന്‍റെ ഇ​ന്നിം​ഗ്സ്.

വി​ഷ്ണു വി​നോ​ദ് 113 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. സ​ൽ​മാ​ൻ നി​സാ​ർ 52 റ​ൺ​സെ​ടു​ത്തു. 37 റ​ൺ​സെ​ടു​ത്ത സ​ച്ചി​ൻ ബേ​ബി​യും 36 റ​ൺ​സെ​ടു​ത്ത അ​ങ്കി​ത് ശ​ർ​മ​യും 32 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് നാ​യ​രും തി​ള​ങ്ങി.

ഗോ​വ​യ്ക്ക് വേ​ണ്ടി ല​ളി​ത് യാ​ദ​വും അ​മൂ​ല്യ പാ​ണ്ഡ്റേ​ക്ക​റും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​ർ​ജു​ൻ തെ​ണ്ടു​ൽ​ക്ക​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

Kerala

ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ മൂ​ഡി​ല്ല; എ​ല്ലാം പാ​ർ​ട്ടി തീ​രു​മാ​നി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മൂ​ഡി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി​യാ​യി​രി​ക്കും തീ​രു​മാ​നി​ക്കു​ക​യെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

'എ​ല്ലാ ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​തി​ൽ അ​ല്ല കാ​ര്യം. തി​രു​വ​ന​ന്ത​പു​രം അ​ട​ക്കം ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​മ​ല്ലോ.'-​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

​മു​ര​ളീ​ധ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​സ്റ്റ​റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അദ്ദേഹത്തിന്‍റെ പ്ര​തി​ക​ര​ണം. എ​ല്ലാ​യി​ട​ത്തു​നി​ന്നും വി​ളി​ക​ൾ വ​രു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ ഇ​ത് സ്നേ​ഹം കൊ​ണ്ടാ​ണോ ന​ശി​പ്പി​ക്കാ​നാ​ണോ എ​ന്ന​റി​യി​ല്ലെ​ന്നും പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വ്, ഗു​രു​വാ​യൂ​ർ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​മ്പാ​ടി, കാ​യം​കു​ളം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​ൻ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ കാ​വ​ലാ​ൾ എ​ന്നാ​ണ് തി​രു​വ​മ്പാ​ടി​യി​ലെ പോ​സ്റ്റ​ർ. ലീ​ഗി​ൽ നി​ന്നും സീ​റ്റ് ഏ​റ്റെ​ടു​ത്ത് കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്ക​ണം എ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മു​ര​ളി​ക്ക് വേ​ണ്ടി​യു​ള്ള പോ​സ്റ്റ​റു​ക​ൾ പ​ല​യി​ട​ത്തും വ​രു​ന്ന​ത്.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ലീ​ഗ് നോ​ട്ട​മി​ട്ട സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് കാ​യം​കു​ളം. സീ​റ്റ് മാ​റ്റ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വി​ടെ​യും മു​ര​ളി​ക്ക് വേ​ണ്ടി പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്ന​ത്. തി​രു​വ​മ്പാ​ടി​യി​ൽ ഉ​ട​മ​സ്ഥ​ർ ഇ​ല്ലാ​തെ​യാ​ണ് പോ​സ്റ്റ​റെ​ങ്കി​ൽ കാ​യം​കു​ള​ത്ത് കോ​ൺ​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് പോ​സ്റ്റ​ർ.

 

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മിൽ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ത​മ്മി​ലായിരിക്കുമെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് ആ​രും ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​യും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി​യെ​ന്നും ബ​ജ​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

'ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി ദു​ർ​ബ​ല​മാ​ക്കി. ബ​ജ​റ്റി​ൽ തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം, പെ​ൻ​ഷ​ൻ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി ഒ​ന്നും പ​റ​യു​ന്നി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി കോ​ൺ​ഗ്ര​സ് ത​ക​ർ​ത്ത​തു പോ​ലെ കേ​ര​ള​ത്തെ സി​പി​എം ത​ക​ർ​ത്തു.'-​രാ​ജീ​വ് വി​മ​ർ​ശി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ ക​ടം അ​ഞ്ച് ല​ക്ഷം കോ​ടി​യാ​യി. ഇ​ത് എ​ങ്ങ​നെ വീ​ട്ടും? യു​പി​എ സ​ർ​ക്കാ​ർ കാ​ല​ത്തെ​ക്കാ​ൾ 460 ശ​ത​മാ​നം കേ​ന്ദ്ര ഗ്രാ​ൻ​ഡ് എ​ൻ​ഡി​എ കാ​ല​ത്ത് കൂ​ടി. നി​കു​തി വി​ഹി​തം 224 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ 2500 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ല.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പാ​ലി​ച്ചി​ല്ല. കു​ട്ടി​ക​ൾ​ക്ക് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​ന് പ​ക​രം സ്കൂ​ൾ ന​ന്നാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്? 75 ശ​ത​മാ​നം സ്കൂ​ൾ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണോ ഇ​ൻ​ഷു​റ​ൻ​സ്? ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

Kerala

മൂ​ന്നു വ​ർ​ഷം ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ക​ടം 6.80 ല​ക്ഷം കോ​ടി​!

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത 6,80,215.33 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​രും.

സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​നൊ​​​​പ്പം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച മ​​​​ധ്യ​​​​കാ​​​​ല ധ​​​​ന​​​​കാ​​​​ര്യ​​​​ ന​​​​യ​​​​രേ​​​​ഖ​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മ്പോ​​​​ൾ പൊ​​​​തു​​​​ക​​​​ടം 4.88 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കും. 2028-29 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം വ​​​​രെ​​​​യു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​കനി​​​​ല പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​ത്തി​​​​ക രേ​​​​ഖ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ക​​​​ട​​​​ബാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മൊ​​​​ത്തം സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന (ജി​​​​എ​​​​സ്ഡി​​​​പി) ത്തി​​​​ന്‍റെ അ​​​​നു​​​​പാ​​​​തം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ ക​​​​ടം ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ 34.26 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ ഇ​​​​ത് 33.29 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യും.

ശ​​​​മ്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും പ​​​​ലി​​​​ശ​​​​യും ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മൊ​​​​ത്ത വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യു​​​​ള്ള അ​​​​നു​​​​പാ​​​​തം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ സ്ഥി​​​​തി​​​​യി​​​​ല്ല. ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 76.68 ശ​​​​ത​​​​മാ​​​​നം ഈ ​​​​മൂ​​​​ന്നി​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടും.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഇ​​​​ത് 77.62 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഇ​​​​ത് 71.38 ശ​​​​ത​​​​മാ​​​​ന​​​​വും 2027-28 ൽ 70.14 ​​​​ശ​​​​ത​​​​മാ​​​​ന​​​​വും 2028-29 ൽ 68.03 ​​​​ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ൽ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മാ​​​​കും ഈ ​​​​ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക.

ഈ ​​​​വ​​​​ർ​​​​ഷം ശ​​​​മ്പ​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും ചേ​​​​ർ​​​​ന്നാ​​​​ൽ ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ 5.14 ശ​​​​ത​​​​മാ​​​​നം വ​​​​രും. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം അ​​​​ത് 5.91 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​തി​​​​ന​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 5.54 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും 2028-29 ൽ 5.19 ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.

ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം ശ​​​മ്പ​​​​ള​​​​ത്തി​​​​ന് 43,889.87 കോ​​​​ടി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച സ്ഥാ​​​​ന​​​​ത്ത് 2028-29 ൽ 63,464.48 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​രും. അ​​​​തു​​​​പോ​​​​ലെ പെ​​​​ൻ​​​​ഷ​​​​ൻ ചെ​​​​ല​​​​വ് 29,414.60 കോ​​​​ടി​​​​യി​​​​ൽനി​​​​ന്ന് 42,632.70 കോ​​​​ടി​​​​യാ​​​​യും വ​​​​ർ​​​​ധി​​​​ക്കും. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ശ​​​മ്പ​​​​ള, പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്ക​​​​ര​​​​ണം കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചുകൊ​​​​ണ്ടാ​​​​ണ് ഈ ​​​​തു​​​​ക​​​​ക​​​​ൾ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ന​​​​തു നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ർ​​​​ഷം 12 ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ൽ വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം. നി​​​​കു​​​​തി​​​​യേ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ലും വ​​​​ള​​​​രു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു. കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​ഹി​​​​ത​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​തീ​​​​ക്ഷ വ​​​​ച്ചുപു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്. കേ​​​​ന്ദ്ര നി​​​​കു​​​​തിവി​​​​ഹി​​​​തം 10 ശ​​​​ത​​​​മാ​​​​നം വീ​​​​ത​​​​വും ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡ് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വീ​​​​ത​​​​വും അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു.

അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് സാ​​​​മ്പ​​​ത്തി​​​​കരം​​​​ഗ​​​​ത്ത് ര​​​​ണ്ടു പ്ര​​​​ധാ​​​​ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ട്. അ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ളെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കാം. ഒ​​​​ന്നാ​​​​മ​​​​താ​​​​യി ജി​​​​എ​​​​സ്ഡി​​​​പി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​തി​​​​ലു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം ഈ ​​​​വ​​​​ർ​​​​ഷം മാ​​​​റും. നി​​​​ല​​​​വി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള 2011-12 എ​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം മാ​​​​റി പ​​​​ക​​​​രം അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം 2022-23 ആ​​​​യി മാ​​​​റും. ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ ക​​​​ണ​​​​ക്കി​​​​ലും ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ചെ​​​​റി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രാം.

ര​​​​ണ്ടാ​​​​മ​​​​താ​​​​യി, പ​​​​തി​​​​നാ​​​​റാം ധ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ വ​​​​രും. അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഈ ​​​​പു​​​​തി​​​​യ രീ​​​​തി​​​​യ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കും വ​​​​രു​​​​മാ​​​​നം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന കേ​​​​ന്ദ്രനി​​​​കു​​​​തി വി​​​​ഹി​​​​ത​​​​വും ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. റ​​​​വ​​​​ന്യു ക​​​​മ്മി നി​​​​ക​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഗ്രാ​​​​ന്‍റും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

National

കേ​ന്ദ്ര ബ​ജ​റ്റ് 2026: കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​ക​ളേ​റെ; എം​യി​സും ശ​ബ​രി റെ​യി​ലും വി​ഴി​ഞ്ഞം പാ​ക്കേ​ജും പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍

ന്യൂഡൽഹി: ഫെ​ബ്രു​വ​രി ഒ​ന്നി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ കേ​ര​ളം വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ, നി​ര്‍​ണാ​യ​ക​മാ​യ പ​ല പ​ദ്ധ​തി​ക​ള്‍​ക്കും കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട് കേ​ര​ള​ത്തി​ന് ഏ​റെ നി​ര്‍​ണാ​യ​ക​മാ​ണ്.

ഏ​റെ​ക്കാ​ല​മാ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ് കോ​ഴി​ക്കോ​ട് കി​നാ​ലൂ​രി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കു​ക എ​ന്ന​ത്. ഇ​തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ ഇ​തി​നാ​യു​ള്ള പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​ശ്വാ​സം.

അ​ങ്ക​മാ​ലി എ​രു​മേ​ലി ശ​ബ​രി റെ​യി​ല്‍​വേ പാ​ത​യ്ക്കാ​യി കേ​ന്ദ്ര ബ​ജ​റ്റി​ല്‍ മ​തി​യാ​യ തു​ക നീ​ക്കി​വെ​ക്ക​ണ​മെ​ന്ന് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്കും മ​ധ്യ​തി​രു​വി​താം​കൂ​റി​നും ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ഈ ​പ​ദ്ധ​തി റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ അ​നു​ബ​ന്ധ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്നു. തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള റെ​യി​ല്‍​റോ​ഡ് ക​ണ​ക്റ്റി​വി​റ്റി​ക്കാ​യി കൂ​ടു​ത​ല്‍ ഫ​ണ്ട് ആ​വ​ശ്യ​മാ​ണ്.

റ​ബ​ര്‍ വി​ല​യി​ടി​വ് ത​ട​യാ​ന്‍ ത​റ​വി​ല 250 രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും, ഇ​തി​നാ​യി കേ​ന്ദ്രം സ​ബ്‌​സി​ഡി വി​ഹി​തം ന​ല്‍​ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ക​ട​മെ​ടു​പ്പ് പ​രി​ധി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​മാ​ണ്.

നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ് വ​രു​ത്ത​ണ​മെ​ന്ന് ധ​ന​മ​ന്ത്രി കേ​ന്ദ്ര​ത്തോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന് കൂ​ടു​ത​ല്‍ സ്ലീ​പ്പ​ര്‍ സൗ​ക​ര്യ​മു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളും പു​തി​യ അ​മൃ​ത് ഭാ​ര​ത് സ്‌​റ്റേ​ഷ​ന്‍ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ചേ​ക്കാം. സം​സ്ഥാ​നം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക​യോ പ്ര​ത്യേ​ക ഗ്രാ​ന്‍റു​ക​ളോ അ​നു​വ​ദി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും.

 

Kerala

കേ​ര​ള സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സി​ന് കൊ​ച്ചി​യി​ൽ ഇ​ന്നു തു​ട​ക്കം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (കെ​​​എ​​​സ് സി​​​എ​​​സ്ടി​​​ഇ) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 38-ാമ​​​ത് കേ​​​ര​​​ള സ​​​യ​​​ന്‍​സ് കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ല്‍​ബ​​​ര്‍​ട്‌​​​സ് കോ​​​ള​​​ജി​​​ല്‍ ആ​​​രം​​​ഭി​​​ക്കും.

നീ​​​ല സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യി​​​ൽ അ​​​ധി​​​ഷ്‌ഠിത​​​മാ​​​യ സ​​​മു​​​ദ്ര​​​ശാ​​​സ്ത്രം എ​​​ന്ന​​​താ​​​ണ് സ​​​യ​​​ൻ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ്ര​​​മേ​​​യം. നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ക്കും.

മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, സ​​​യ​​​ന്‍​സ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ചെ​​​യ​​​ര്‍​പേ​​​ഴ്സ​​​ൺ പ്ര​​​ഫ. പി. ​​​ബ​​​ല​​​റാം, ഐ​​​എ​​​സ്ആ​​​ര്‍​ഒ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​വി. നാ​​​രാ​​​യ​​​ണ​​​ന്‍, കൊ​​​ച്ചി മേ​​​യ​​​ർ അ​​​ഡ്വ. വി.​​​കെ. മി​​​നി​​​മോ​​​ള്‍, ടി.​​​ജെ. വി​​​നോ​​​ദ് എം​​​എ​​​ല്‍​എ, കെ​​​എ​​​സ് സി​​​എ​​​സ്ടി​​​ഇ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. കെ.​​​പി. സു​​​ധീ​​​ര്‍, മെ​​​മ്പ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ. എ. ​​​സാ​​​ബു, കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ർ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി തോ​​​പ്പി​​​ൽ, പ്രി​​​ന്‍​സി​​​പ്പ​​​ൽ ഡോ. ​​​ജോ​​​സ​​​ഫ് ജ​​​സ്റ്റി​​​ന്‍ റി​​​ബെ​​​ല്ലോ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും. ഡി​​​ആ​​​ർ‌​​​ഡി​​​ഒ മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ടെ​​​സി തോ​​​മ​​​സി​​​നു കേ​​​ര​​​ള ശാ​​​സ്ത്ര പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും. യു​​​വ ശാ​​​സ്ത്ര​​​ജ്ഞ, ശാ​​​സ്ത്ര​​​ജ്ഞ, ശാ​​​സ്ത്ര സാ​​​ഹി​​​ത്യ, സാ​​​ങ്കേ​​​തി​​​ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ൽ​​​കും.

ഇ​​​ന്ന് നാ​​​ഷ​​​ണ​​​ല്‍ സ​​​യ​​​ന്‍​സ് മീ​​​റ്റ് ന​​​ട​​​ക്കും. ഓ​​​ൾ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്നി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ പ്ര​​​ഫ. ടി. ​​​ജി. സീ​​​താ​​​റാം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​യ​​​ന്‍​സ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ദേ​​​ശീ​​​യ ശാ​​​സ്ത്ര പ്ര​​​ദ​​​ര്‍​ശ​​​നം സെ​​​ന്‍റ് ആ​​​ല്‍​ബ​​​ര്‍​ട്സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ക്കും.

സ​​​മു​​​ദ്ര ശാ​​​സ്ത്രം, ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി, കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റം, ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണം, സു​​​സ്ഥി​​​ര വി​​​ക​​​സ​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ന​​​വീ​​​ന ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കും നേ​​​രി​​​ട്ട് പ​​​രി​​​ച​​​യ​​​പ്പെ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ക്ക​​​ന്ന​​​താ​​​ണു ശാ​​​സ്ത്ര പ്ര​​​ദ​​​ര്‍​ശ​​​നം.

Sports

കേ​​ര​​ള​​ത്തി​​നു സ​​മ്മി​​ശ്രം


ന്യൂ​​ഡ​​ല്‍​ഹി: അ​​ഞ്ചാ​​മ​​ത് 3x3 ദേ​​ശീ​​യ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ന്‍റെ ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​നു ജ​​യ​​വും തോ​​ല്‍​വി​​യും.

കേ​​ര​​ള പു​​രു​​ഷ​​ന്മാ​​ര്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ 21-16ന് ​​മ​​ഹാ​​രാ​​ഷ്‌ട്ര​​യെ തോ​​ല്‍​പ്പി​​ച്ചു. എ​​ന്നാ​​ല്‍, വൈ​​കു​​ന്നേ​​രം 14-21ന് ​​ത​​മി​​ഴ്‌​​നാ​​ടി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​തേ​​സ​​മ​​യം, കേ​​ര​​ള വ​​നി​​താ ടീം ​​ഏ​​ക​​പ​​ക്ഷീ​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. കേ​​ര​​ള വ​​നി​​ത​​ക​​ള്‍ 21-4ന് ​​ബം​​ഗാ​​ളി​​നെ നി​​ഷ്പ്ര​​ഭ​​മാ​​ക്കി.

National

കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച; പ്ര​തീ​ക്ഷയോടെ കേരളം


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ന്ദ്ര​ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച. ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താ​മ​ത്തെ കേ​ന്ദ്ര ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്നത്.

ലോ​ക​ത്തെ അ​നി​ശ്ചി​ത​മാ​യ ഭൗ​മ​രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​താ​കും പൊ​തു​ബ​ജ​റ്റ് എ​ന്നാ​ണു പ്ര​തീ​ക്ഷ.

നി​കു​തി​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും​പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ളി​ലെ പ​ഴ​യ സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്.

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, പ​ശ്ചി​മബം​ഗാ​ൾ, ആ​സാം സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടു​ള്ള ചി​ല പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​യിം​സ്, അ​തി​വേ​ഗ റെ​യി​ൽ അ​ട​ക്കം കേ​ര​ളം കാ​ത്തി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന​തി​ൽ ഇ​പ്പോ​ഴും ഉ​റ​പ്പി​ല്ല.

അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ 50 ശ​ത​മാ​നം തീ​രു​വ, അ​വ​സാ​നി​ക്കാ​ത്ത യു​ക്രെ​യ്ൻ യു​ദ്ധം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം, ഗ്രീ​ൻ​ലാ​ൻ​ഡ് ഏ​റ്റെ​ടു​ക്കു​മെ​ന്ന ട്രം​പി​ന്‍റെ ഭീ​ഷ​ണി, ഇ​റാ​നി​ലെ അ​സ്വ​സ്ഥ​ത, പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി എ​ന്നി​വ മു​ത​ൽ 27 യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ യൂ​ണി​യ​നു​മാ​യി ഒ​പ്പു​വ​ച്ച സ്വ​ത​ന്ത്ര വ്യാ​പാ​രക്കരാ​ർ എ​ന്നി​വ​യു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​കും പു​തി​യ ബ​ജ​റ്റ്.

Viral

നീതി തേടി നടുറോഡിൽ നിസ്കാരം; ബിജി റോഡിൽ നാടകീയ രംഗങ്ങൾ

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ബി​ജി റോ​ഡി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ര​ങ്ങേ​റി​യ​ത് അ​സാ​ധാ​ര​ണ​വും നാ​ട​കീ​യ​വു​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ഐ​എം​എ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ തി​ര​ക്കേ​റി​യ റോ​ഡി​ന് ന​ടു​വി​ൽ ഒ​രു യു​വ​തി നി​സ്ക​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ക​ണ്ടു​നി​ന്ന​വ​രി​ലും യാ​ത്ര​ക്കാ​രി​ലും വ​ലി​യ അ​മ്പ​ര​പ്പാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന പ്ര​ധാ​ന പാ​ത​യി​ൽ യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ അ​വ​ർ ശാ​ന്ത​മാ​യി ഇ​രു​ന്നു പ്രാ​ർ​ഥി​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മി​നി​റ്റു​ക​ളോ​ളം സ്തം​ഭി​ച്ചു.

പ​ല​രും യു​വ​തി​യെ പി​ന്തി​രി​പ്പി​ക്കാ​നും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റോ​ഡി​ൽ നി​ന്നും മാ​റ്റാ​നും ശ്ര​മി​ച്ചെ​ങ്കി​ലും ആ​രു​ടെ​യും വാ​ക്ക് കേ​ൾ​ക്കാ​ൻ അ​വ​ർ ത​യ്യാ​റാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സൗ​ത്ത് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ റോ​ഡി​ൽ നി​ന്നും മാ​റ്റി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്വ​ത്ത് ത​ർ​ക്ക​ത്തെ​ക്കു​റി​ച്ചും അ​തി​ൽ അ​നു​ഭ​വി​ക്കു​ന്ന നീ​തി​നി​ഷേ​ധ​ത്തെ​ക്കു​റി​ച്ചും യു​വ​തി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ന്ത​രി​ച്ച ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ സ്വ​ത്തു​ക്ക​ൾ ബ​ന്ധു​ക്ക​ൾ അ​ന്യാ​യ​മാ​യി കൈ​ക്ക​ലാ​ക്കി​യെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ഫ​ല​വും ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

നി​യ​മ​പോ​രാ​ട്ട​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​ന്‍റെ നി​സ​ഹാ​യ​ത പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​വ്ര​മാ​യ പ്ര​തി​ഷേ​ധം സ്വീ​ക​രി​ച്ച​തെ​ന്ന് യു​വ​തി വി​ശ​ദീ​ക​രി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ റോ​ഡ് ത​ട​സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യ വ​ഴി​യി​ലൂ​ടെ​യാ​ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

എ​ന്നാ​ൽ, ഒ​രു സ്ത്രീ​ക്ക് ന​ടു​റോ​ഡി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത് ആ ​വ്യ​വ​സ്ഥി​തി​യു​ടെ പ​രാ​ജ​യ​മാ​ണെ​ന്നും അ​വ​രു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റൊ​രു വി​ഭാ​ഗ​വും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​താ​യും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

സജി ചെറിയാന്‍റെ ഉറപ്പ് ബജറ്റില്‍ ഇല്ല; ഇടഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോ.

കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല്‍ അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

വാക്ക് പാലിച്ചില്ല

21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

നികുതിയോടു നികുതി

ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്‌സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്‍റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Sports

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ

ദി​സ്പൂ​ർ: സ​ന്തോ​ഷ് ട്രാ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

36-ാം മി​നി​റ്റി​ൽ വി.​അ​ർ​ജു​നാ​ണ് ആ​ദ്യം എ​തി​രാ​ളി​ക​ളു​ടെ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ പി.​ടി.​മു​ഹ​മ്മ​ദ് റി​യാ​സ് ലീ​ഡ് ഉ​യ​ർ​ത്തി. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഹ​മ്മ​ദ് അ​ജ്സ​ൽ കേ​ര​ള​ത്തി​നാ​യി മൂ​ന്നാം ഗോ​ളും നേ​ടി.

ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് പ​ത്ത് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​ർ​വീ​സ​സി​നെ​യാ​ണ് കേ​ര​ളം ഇ​നി നേ​രി​ടു​ന്ന​ത്.

 

 

Kerala

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ബ​ജ​റ്റ് ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തേ​തും ആ​റാ​മ​ത്തേ​യും ബ​ജ​റ്റ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് അ​വ​ത​രി​പ്പി​ക്കും. വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും ഒ​രു പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബ​ജ​റ്റാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തേ​തെ​ന്നാ​ണ് ധ​ന​മ​ന്ത്രി കെ​എ​ൻ ബാ​ല​ഗോ​പാ​ൽ ന​ൽ​കു​ന്ന സൂ​ച​ന.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ആ​നു​കൂ​ല്യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കാം. ശ​മ്പ​ള, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം, ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന മു​ഖ്യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട​ക്കം ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം മാ​ത്ര​മാ​ണ് ത​ട​സ​മെ​ന്നാ​ണ് ധ​ന​വ​കു​പ്പ് പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​മ്പ​ള പ​രി​ഷ്ക​ര​ണം അ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് പ​ക​രം അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന പ്ര​ഖ്യാ​പ​നം ബ​ജ​റ്റി​ലു​ണ്ടാ​കും. അ​തി​വേ​ഗ പാ​ത​യും

Kerala

മുഴുവൻ എംഎൽഎമാരെയും ഇറക്കി ജാഥയ്ക്ക് എൽഡിഎഫ്; ധര്‍മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റനാകും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്‍റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്‍റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്‍റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്

കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്‍മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്‍മാരാകും.

പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്‍മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്‍മാര്‍.

എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്‍, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.

Latest News

Up