x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു വ​ർ​ഷം ക​ഴി​യു​മ്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ക​ടം 6.80 ല​ക്ഷം കോ​ടി​!

സാ​ബു ജോ​ണ്‍
Published: January 31, 2026 01:58 AM IST | Updated: January 31, 2026 01:58 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത 6,80,215.33 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​രും.

സം​​​​സ്ഥാ​​​​ന ബ​​​​ജ​​​​റ്റി​​​​നൊ​​​​പ്പം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച മ​​​​ധ്യ​​​​കാ​​​​ല ധ​​​​ന​​​​കാ​​​​ര്യ​​​​ ന​​​​യ​​​​രേ​​​​ഖ​​​​യി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മ്പോ​​​​ൾ പൊ​​​​തു​​​​ക​​​​ടം 4.88 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രി​​​​ക്കും. 2028-29 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം വ​​​​രെ​​​​യു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​കനി​​​​ല പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​ത്തി​​​​ക രേ​​​​ഖ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ക​​​​ട​​​​ബാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മൊ​​​​ത്തം സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന (ജി​​​​എ​​​​സ്ഡി​​​​പി) ത്തി​​​​ന്‍റെ അ​​​​നു​​​​പാ​​​​തം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ ക​​​​ടം ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ 34.26 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ്. മൂ​​​​ന്നു വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ ഇ​​​​ത് 33.29 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി കു​​​​റ​​​​യും.

ശ​​​​മ്പ​​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും പ​​​​ലി​​​​ശ​​​​യും ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും മൊ​​​​ത്ത വ​​​​രു​​​​മാ​​​​ന​​​​വു​​​​മാ​​​​യു​​​​ള്ള അ​​​​നു​​​​പാ​​​​തം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ൽ ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ സ്ഥി​​​​തി​​​​യി​​​​ല്ല. ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 76.68 ശ​​​​ത​​​​മാ​​​​നം ഈ ​​​​മൂ​​​​ന്നി​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​പ്പെ​​​​ടും.

ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഇ​​​​ത് 77.62 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഇ​​​​ത് 71.38 ശ​​​​ത​​​​മാ​​​​ന​​​​വും 2027-28 ൽ 70.14 ​​​​ശ​​​​ത​​​​മാ​​​​ന​​​​വും 2028-29 ൽ 68.03 ​​​​ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​യി​​​​രി​​​​ക്കും എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ൽ വ​​​​രു​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മാ​​​​കും ഈ ​​​​ല​​​​ക്ഷ്യം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക.

ഈ ​​​​വ​​​​ർ​​​​ഷം ശ​​​​മ്പ​​​ള​​​​വും പെ​​​​ൻ​​​​ഷ​​​​നും ചേ​​​​ർ​​​​ന്നാ​​​​ൽ ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ 5.14 ശ​​​​ത​​​​മാ​​​​നം വ​​​​രും. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം അ​​​​ത് 5.91 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ങ്കി​​​​ലും അ​​​​തി​​​​ന​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 5.54 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും 2028-29 ൽ 5.19 ​​​​ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യും കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്.

ന​​​​ട​​​​പ്പു സാ​​​​മ്പ​​​​ത്തി​​​​കവ​​​​ർ​​​​ഷം ശ​​​മ്പ​​​​ള​​​​ത്തി​​​​ന് 43,889.87 കോ​​​​ടി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച സ്ഥാ​​​​ന​​​​ത്ത് 2028-29 ൽ 63,464.48 ​​​​കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​രും. അ​​​​തു​​​​പോ​​​​ലെ പെ​​​​ൻ​​​​ഷ​​​​ൻ ചെ​​​​ല​​​​വ് 29,414.60 കോ​​​​ടി​​​​യി​​​​ൽനി​​​​ന്ന് 42,632.70 കോ​​​​ടി​​​​യാ​​​​യും വ​​​​ർ​​​​ധി​​​​ക്കും. വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ശ​​​മ്പ​​​​ള, പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്ക​​​​ര​​​​ണം കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചുകൊ​​​​ണ്ടാ​​​​ണ് ഈ ​​​​തു​​​​ക​​​​ക​​​​ൾ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ന​​​​തു നി​​​​കു​​​​തി വ​​​​രു​​​​മാ​​​​നം അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ർ​​​​ഷം 12 ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ൽ വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം. നി​​​​കു​​​​തി​​​​യേ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം ഒ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം നി​​​​ര​​​​ക്കി​​​​ലും വ​​​​ള​​​​രു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു. കേ​​​​ന്ദ്ര​​​​ത്തി​​​​ൽനി​​​​ന്നു​​​​ള്ള വി​​​​ഹി​​​​ത​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​തീ​​​​ക്ഷ വ​​​​ച്ചുപു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്. കേ​​​​ന്ദ്ര നി​​​​കു​​​​തിവി​​​​ഹി​​​​തം 10 ശ​​​​ത​​​​മാ​​​​നം വീ​​​​ത​​​​വും ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡ് അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വീ​​​​ത​​​​വും അ​​​​ടു​​​​ത്ത മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്നു.

അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​കവ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് സാ​​​​മ്പ​​​ത്തി​​​​കരം​​​​ഗ​​​​ത്ത് ര​​​​ണ്ടു പ്ര​​​​ധാ​​​​ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ട്. അ​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ളെ​​​​യും സ്വാ​​​​ധീ​​​​നി​​​​ക്കാം. ഒ​​​​ന്നാ​​​​മ​​​​താ​​​​യി ജി​​​​എ​​​​സ്ഡി​​​​പി ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടു​​​​ന്ന​​​​തി​​​​ലു​​​​ള്ള അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം ഈ ​​​​വ​​​​ർ​​​​ഷം മാ​​​​റും. നി​​​​ല​​​​വി​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള 2011-12 എ​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം മാ​​​​റി പ​​​​ക​​​​രം അ​​​​ടി​​​​സ്ഥാ​​​​ന വ​​​​ർ​​​​ഷം 2022-23 ആ​​​​യി മാ​​​​റും. ജി​​​​എ​​​​സ്ഡി​​​​പി​​​​യു​​​​ടെ ക​​​​ണ​​​​ക്കി​​​​ലും ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു ചെ​​​​റി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രാം.

ര​​​​ണ്ടാ​​​​മ​​​​താ​​​​യി, പ​​​​തി​​​​നാ​​​​റാം ധ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു പു​​​​തി​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ വ​​​​രും. അ​​​​ടു​​​​ത്ത സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ഈ ​​​​പു​​​​തി​​​​യ രീ​​​​തി​​​​യ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​കും വ​​​​രു​​​​മാ​​​​നം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക. നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തി​​​​നേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന കേ​​​​ന്ദ്രനി​​​​കു​​​​തി വി​​​​ഹി​​​​ത​​​​വും ഗ്രാ​​​​ന്‍റ് ഇ​​​​ൻ എ​​​​യ്ഡും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. റ​​​​വ​​​​ന്യു ക​​​​മ്മി നി​​​​ക​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഗ്രാ​​​​ന്‍റും കേ​​​​ര​​​​ളം പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

Tags : Kerala's debt Kerala Budget Kerala Debt

Recent News

Up