x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ; അന്തിമ വോട്ടർ പട്ടികയിൽ പരാതികൾ വ്യാപകം


Published: February 22, 2026 09:23 AM IST | Updated: February 22, 2026 09:23 AM IST

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെ വിശദ പരിശോധനയ്ക്കൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ.

അന്തിമ പട്ടികയിലും ചിലയിടങ്ങളിൽ ഒരേ കുടുംബത്തിലുള്ളവർ പല ബൂത്തുകളിലാണെന്ന സ്ഥിതിയുണ്ട്. അതേസമയം, അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും.

അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സിപിഎം ഉന്നയിച്ചിരുന്നു.

അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാം.

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.

മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം.

18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്ത നി​​​ല​​​വി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും.

എ​​​സ്ഐ​​​ആ​​​ർ തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഫോം 6 ​​​വ​​​ഴി 13,51,151 പേ​​​രും ഫോം ആ​​​റ് എ ​​​വ​​​ഴി (പ്ര​​​വാ​​​സി​​​ക​​​ൾ)1,59,111 പേ​​​രും തി​​​രു​​​ത്ത​​​ലി​​​ന് 3,93,333 പേ​​​രും അ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Complaints final voter list Election Commission Kerala Voter list

Recent News

Up