x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ഞ്ജി ട്രോ​ഫി: ഗോ​വ​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം


Published: February 1, 2026 03:06 PM IST | Updated: February 1, 2026 03:08 PM IST

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി​യി​ൽ ഗോ​വ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന് 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ഗോ​വ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 199 റ​ൺ​സി​ൽ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണി​ത്. നി​ല​വി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കേ​ര​ളം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 19 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. 10 റ​ൺ​സു​മാ​യി അ​ഭി​ഷേ​ക് നാ​യ​രും എ​ട്ട് റ​ൺ​സു​മാ​യി സ​ൽ​മാ​ൻ നി​സാ​റു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഗോ​വ 355 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 526 റ​ൺ​സാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 171 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 18 റ​ൺ​സ് എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഗോ​വ​യ്ക്ക് 181 റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​ശ​ലിനും 3‌2 റ​ൺ​സെ​ടു​ത്ത അ​മൂ​ല്യ പാ​ണ്ഡ്റെ​ക്ക​റി​നും മാ​ത്ര​മാ​ണ് ഗോ​വ​യ്ക്ക് വേ​ണ്ടി തി​ള​ങ്ങാ​നാ​യ​ത്.

കേ​ര​ള​ത്തി​ന് വേ​ണ്ടി എം.​ഡി. നി​തീ​ഷ് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ങ്കി​ത് ശ​ർ​മ മൂ​ന്ന് വി​ക്ക​റ്റും എ​ൻ.​പി. ബേ​സി​ലും അ​ഹ​മ്മ​ദ് ഇം​മ്രാ​നും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

Tags : ranji trophy cricket kerala goa target score

Recent News

Up