Sports
കൊളംബോ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ എട്ട് മത്സരങ്ങൾക്ക് തുടക്കം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഒരു മാറ്റവുമായാണ് പാക്കിസ്ഥാൻ ഇന്ന് ഇറങ്ങുന്നത്. നഫായ്ക്കു പകരം ഫഖർ സമാനെ ടീമിൽ ഉൾപ്പെടുത്തി. ഒരു പേസർ മാത്രമാണ് പാക് നിരയിലുള്ളത്. മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ടിം സെയ്ഫെർട്ട്, ഫിൻ അലൻ, രച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ (സി), ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.
പാക്കിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ, ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.
Sports
ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി. ഗ്രൂപ്പിലെ നാലു മത്സരങ്ങളിലും ജയിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.
നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ, ലോകകപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എല്ലാ മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, മൂന്നു തവണ ടോസ് നഷ്ടപ്പെട്ടശേഷവും ഒരു തവണ ടോസ് നേടിയും. ടോസ് നേടിയശേഷം ആദ്യം ബാറ്റ് ചെയ്ത് നെതര്‍ലന്‍ഡ്സിന് എതിരേ നേടിയ 17 റണ്‍സ് ജയമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്‍ജിന്‍.
പാക്കിസ്ഥാനെ 61 റണ്‍സിനും നമീബിയയെ 93 റണ്‍സിനും യുഎസ്എയെ 29 റണ്‍സിനുമായിരുന്നു ഇന്ത്യ കീഴടക്കിയത്. ഒരു തവണ മാത്രമാണ് ഇന്ത്യക്ക് 200 കടക്കാന്‍ സാധിച്ചതെന്നതും ശ്രദ്ധേയം. നമീബിയയ്ക്ക് എതിരായ 209/9. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ ചുരുക്കെഴുത്ത് ഇതാണെങ്കിലും ലോകകപ്പില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് ഫേവറിറ്റുകള്‍.
◄ ടോട്ടല്‍ ടീം ഗെയിം
മിന്നിത്തിളങ്ങുന്ന വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടോട്ടല്‍ ടീം ഗെയിമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയത്. അതായത് അവശ്യഘട്ടങ്ങളില്‍ ആരെങ്കിലും തിളങ്ങും. ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് എതിരേ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 84 നോട്ടൗട്ട്), നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52 റണ്‍സും 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും), പാക്കിസ്ഥാനെതിരേ ഇഷാന് കിഷന് (40 പന്തില്‍ 77), നെതര്‍ലന്‍ഡ്സിന് എതിരേ ശിവം ദുബെ (31 പന്തില്‍ 66 റണ്‍സും 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും) എന്നിങ്ങനെ ഓരോരുത്തല്‍ മുന്നില്‍നിന്നു ടീമിനെ നയിച്ചു.
◄ മാറ്റം വരേണ്ടതുണ്ട്
ഗ്രൂപ്പില്‍ നാലു മത്സരവും ജയിച്ചെങ്കിലും താരതമ്യേന ദുര്‍ബലരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതിരാളികള്‍ക്കു മുന്നിലെ ഇന്ത്യയുടെ പ്രകടനം അത്ര ആധികാരികമല്ല. ഓപ്പണിംഗ് അടക്കം ഇപ്പോഴും കരുത്താര്ജിക്കാനുണ്ട്. അമേരിക്ക, നെതര്‍ലന്‍ഡ്സ്, പാക്കിസ്ഥാന് ടീമുകള്‍ക്കെതിരേ മാത്രം കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നു മത്സരത്തിലും പൂജ്യത്തിനു പുറത്തായി. ഇന്ത്യ ആഗ്രഹിച്ച സ്ഫോടനാത്മക തുടക്കം നല്കാന് അഭിഷേകിനു ഗ്രൂപ്പ് ഘട്ടത്തില്‍ സാധിച്ചിട്ടില്ല.
ലോകകപ്പ് കിരീടം നിലനിര്‍ത്തണമെങ്കില്‍ സൂപ്പര്‍ എട്ട് മുതലുള്ള നിര്‍ണായക മത്സരങ്ങളില്‍ ഓപ്പണിംഗ് അടക്കം മെച്ചപ്പെടേണ്ടതുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം സൂപ്പര്‍ എട്ടില്‍ മതിയായെന്നു വരില്ല. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അട്ടിമറിക്കാരായ സിംബാബ്വെ ടീമുകളാണ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയുടെ എതിരാളികള്‍.
◄ സഞ്ജുവിന്റെ സാധ്യത
അഭിഷേകിന്റെ മോശം ഫോം സൂപ്പര്‍ എട്ടില്‍ സഞ്ജു സാംസന് അവസരം നല്കാന് വഴിതെളിച്ചേക്കുമെന്നൊരു സൂചനയുണ്ട്. മോശം ഫോമിനെത്തുടര്‍ന്നാണ് സഞ്ജു പുറത്തായതും റിസര്‍വ് വിക്കറ്റ് കീപ്പറായിരുന്ന ഇഷാന് കിഷന് ഓപ്പണര്‍ സ്ഥാനത്ത് എത്തിയതും. ഐസിസി ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് ശര്‍മ. കളിച്ച മൂന്നു കളിയിലായി നേരിട്ടത് എട്ട് പന്ത്. മൂന്നിലും പൂജ്യം. അതേസമയം, സഞ്ജു നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ മാത്രമാണ് കളിച്ചത്. അന്ന് എട്ട് പന്തില്‍ മൂന്നു സിക്സ് അടക്കം 22 റണ്‍സ് നേടി.
◄ ഓള്‍റൗണ്ട് മധ്യനിര
മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോഴെല്ലാം മധ്യനിരക്കാര്‍ നിവര്ന്നുനിന്നെന്നതാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ കരുത്ത്. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമായിരുന്നു ഈ ഘട്ടത്തില്‍ ഇന്ത്യക്കു കരുത്തായത്. ഡച്ചിന് എതിരേ ശിവം ദുബെ 31 പന്തില്‍ 66 എടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 30 നേടി. നമീബിയയ്ക്ക് എതിരേ ഹാര്‍ദിക്ക് 28 പന്തില്‍ 52ഉം ദുബെ 16 പന്തില്‍ 23ഉം സ്വന്തമാക്കി. ഇരുവരും വിക്കറ്റ് വീഴ്ത്തുന്നതിലൂടെ ബൗളിംഗ് യൂണിറ്റിനും പിന്തുണ നല്‍കുന്നുണ്ട്. ഹാര്‍ദിക് അഞ്ചും ദുബെ മൂന്നും വിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ വീഴ്ത്തി.
◄ ബാറ്റിംഗില്‍ ഇഷാന്
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാന് കിഷനാണ്. നാല് മത്സരങ്ങളില്‍നിന്ന് 176 റണ്‍സ്. 202.29 ആണ് ഇഷാന്റെ സ്ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്കോര്‍ 77. ഈ ലോകകപ്പില്‍ 150ല്‍ അധികം റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ 200നു മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഏകതാരമാണ് ഇഷാന്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിച്ചതില്‍ രണ്ടാമന്. നാല് ഇന്നിംഗ്സില്‍നിന്ന് 162 റണ്‍സ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 136.12 ആണ് സ്ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്കോര്‍ 84 നോട്ടൗട്ട്.
ശിവം ദുബെ (116), തിലക് വര്‍മ (106), ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
◄ ബൗളിംഗില്‍ ചക്രവര്‍ത്തി
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. നാല് ഇന്നിംഗ്സില്‍നിന്ന് ഒമ്പത് വിക്കറ്റ് വരുണ്‍ സ്വന്തമാക്കി. നമീബിയയ്ക്ക് എതിരായ 3/7 ആണ് മികച്ച ബൗളിംഗ്. 5.16 ആണ് ഇക്കോണമി.
ആറ് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇന്ത്യക്കാരില്‍ രണ്ടാമന്. 2/20 ആണ് അക്സര്‍ പട്ടേലിന്റെ മികച്ച ബൗളിംഗ്. ഹാര്‍ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4), മുഹമ്മദ് സിറാജ് (3), അര്‍ഷദീപ് സിംഗ് (3), ശിവം ദുബൈ (3) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്പോട്ട്. ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്റെ സ്കോര്‍ പൂജ്യം.
എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ് ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന് കിഷന് കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 42 റൺസിനു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 18 ഓവറിൽ 123 റൺസിനു പുറത്തായി.
26 റൺസെടുത്ത ബെൻ മനെന്റിയാണ് ഇറ്റാലിയൻ നിരയിലെ ടോപ് സ്കോറർ. അതേസമയം, താരത്തെ കൂടാതെ, ജെ.ജെ. സ്മട്ട്സ് (24), ആന്തണി മോസ്ക (19), ഗ്രാന്റ് സ്റ്റിവാർട്ട് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
30 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷമാർ ജോസഫാണ് ഇറ്റാലിയൻ ബാറ്റിംഗ് നിരയെ തകർത്തത്. മാത്യു ഫോർഡ് മൂന്നും ഗുഡാകേഷ് മോട്ടി രണ്ടും അകീൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്റെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവരും തരക്കേടില്ലാത്ത സംഭാവനകൾ നല്കി.
ഇറ്റലിക്കു വേണ്ടി ബെൻ മനെന്റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന് ജമ്മു കാഷ്മീർ. സെമി ഫൈനലിൽ ബംഗാളിനെ ആറ് വിക്കറ്റിന് തകർത്താണ് ജമ്മു കാഷ്മീർ ഫൈനലിലെത്തിയത്.
ബംഗാൾ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ജമ്മു കാഷ്മീർ മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 43 റൺസെടുത്ത വൻഷജ് ശർമയുടെയും 30 റൺസെടുത്ത അബ്ദുൾ സമദിന്റെയും 27 റൺസെടുത്ത ശുഭം പുന്ദിറിന്റെയും മികവിലാണ് ജമ്മു കാഷ്മീർ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ജമ്മു കാഷ്മീർ 83 റൺസ് കൂടി ചേർത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. ഇന്ന് രണ്ട് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബംഗാളിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ ആകാഷ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
ഫൈനലിൽ കർണാടക-ഉത്തരാഖണ്ഡ് സെമിയിലെ വിജയി ആയിരിക്കും ജമ്മു കാഷ്മീരിന്റെ എതിരാളികൾ. ഈ മാസം 24മുതലാണ് ഫൈനൽ.
Movies
എൺപതുകളുടെ അവസാനത്തിൽ സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന ഗോസിപ്പുകളിലൊന്നായിരുന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡും ബോളിവുഡ് നടി നീന ഗുപ്തയും തമ്മിലുള്ള പ്രണയം.
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും മകൾ മസാബയുടെ ജനനത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത. വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനം പൂർണമായും തന്റേതായിരുന്നുവെന്നും താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ വിവിയൻ റിച്ചാർഡ്സ് അതിനെ പൂർണമനസോടെ പിന്തുണച്ചിരുന്നുവെന്നും താരം പറഞ്ഞു.
അന്ന് പ്രണയത്താൽ അന്ധയായിരുന്നതിനാൽ മറ്റാരുടെയും ഉപദേശങ്ങൾ താൻ ചെവിക്കൊണ്ടില്ലെന്നും നീന പറയുന്നു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.
‘‘വിവാഹം കഴിക്കണമെങ്കിൽ ഒന്നുകിൽ എനിക്ക് കരിയർ ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകണമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്ക് വരണം. ഈ രണ്ടു കാര്യങ്ങളും അന്ന് അസാധ്യമായിരുന്നു. അന്ന് പ്രണയത്താൽ ഞാൻ അന്ധയായിരുന്നു. ആരുടെയും ഉപദേശങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം പൂർണമായും എന്റേതായിരുന്നു.
Sports
അഹമ്മദാബാദ്: സന്ദര്‍ശക ടീം ആതിഥേയ അസോസിയേഷനോട് പ്രത്യേക നെറ്റ് ബൗളര്‍മാരെ ആവശ്യപ്പെടുന്നത് സാധാരണം. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍, മിസ്റ്ററി സ്പിന്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശക ടീം ആവശ്യപ്പെടാറുണ്ട്.
എന്നാല്‍, ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന നെതര്‍ലന്‍ഡ്സ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോട് (ജിസിഎ) ആവശ്യപ്പെട്ടത് അത്യപൂര്‍വമായൊരു കാര്യമായിരുന്നു. ഡച്ച് സംഘത്തിന് ആവശ്യം ഒരു നെറ്റ് ബാറ്ററിനെ, അതും ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്തന്നെ വേണം.
ഇന്ത്യക്കെതിരായ ബൗളിംഗ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ ആവശ്യം. ടോപ് ഓര്‍ഡറില്‍ നെതര്‍ലന്‍ഡ്സിന് ഇടംകൈ ബാറ്റര്‍മാരില്ല. ഇന്ത്യയുടെ ആദ്യ എട്ടില്‍ ആറും ഇടംകൈയന്മാരാണ് (അഭിഷേക് ശര്‍മ, ഇഷാന് കിഷന്, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍).
നെതര്‍ലന്‍ഡ്സിന്റെ ആവശ്യം രണ്ടു മണിക്കൂറിനുള്ളില്‍ സാധിച്ചുകൊടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്. ഒടുവില്‍ ഗുജറാത്ത് ടീം ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയയെ നെറ്റ്സിലേക്ക് പറഞ്ഞയച്ചു. നെതര്‍ലന്‍ഡ്സിന്റെ ബൗളര്‍മാരെ തലങ്ങു വിലങ്ങും പ്രഹരിച്ചായിരുന്നു മനന്റെ മടക്കം.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ബംഗാളിനെതിരെ ജമ്മു കാഷ്മീർ വിജയത്തിലേയ്ക്ക്. ബംഗാൾ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ജമ്മു കാഷ്മീർ മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 എന്ന നിലയിലാണ്. ഇനി 83 റൺസ് കൂടി നേടിയാൽ ജമ്മു കാഷ്മീരിന് ഫൈനലിലെത്താം.
ശുഭം പുന്ദിറും വൻഷജ് ശർമയും ആണ് ക്രീസിലുള്ളത്. ശുഭം പുന്ദിർ 23 റൺസും വൻഷജ് ശർമ ഒമ്പത് റൺസും എടുത്തിട്ടുണ്ട്. ആറ് റൺെസെടുത്ത യാവെർ ഹുസൈന്റെയും ഒരു റണെടുത്ത ശുഭം ഖജൂറിയയുടെയും വിക്കറ്റുകളാണ് ജമ്മു കാഷ്മീരിന് നഷ്ടമായത്. ബംഗാളിന് വേണ്ടി ആകാശ് ദീപാണ്
രണ്ട് വിക്കറ്റും വീഴ്ത്തിയത്.
ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന് 125 റൺസ് വിജയലക്ഷ്യം ആയത്.
രണ്ടാം ഇന്നിംഗ്സിൽ 24 റൺസെടുത്ത ഷാഹ്ബാസ് അഹ്മദാണ് ബംഗാളിന്റെ ടോപ്സ്കോറർ. സൂരജ് സിന്ധു ജയ്സ്വാൾ 14 റൺസെടുത്തു. ജമ്മു കാഷ്മീരിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ബംഗാൾ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു.
ജമ്മു കാഷ്മീരിന് വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സുനിൽ കുമാറും ഓഖിബ് നബി ദറും നാല് വിക്കറ്റ് വീതം വീഴ്ത്തി. യുദ്വീർ സിംഗ് ചരക് രണ്ട് വിക്കറ്റെടുത്തു,
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് പുറത്തായിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
Sports
കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ജമ്മു കാഷ്മീരിനെതിരേ പശ്ചിമ ബംഗാളിന് 26 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 328 പിന്തുടർന്ന ജമ്മു കാഷ്മീർ 302 റൺസിന് എല്ലാവരും പുറത്തായി.
എട്ട് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയുടെ തീതുപ്പുന്ന പന്തുകളാണ് ജമ്മു കാഷ്മീരിനെ ലീഡ് നേടുന്നതിൽ നിന്നും തടഞ്ഞത്. 22.1 ഓവർ പന്തെറിഞ്ഞ ഷമി 90 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ പിഴുതത്. ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ മുകേഷ് കുമാർ സ്വന്തമാക്കി.
കാഷ്മീരിനായി വാലറ്റത്ത് ആഖ്വിബ് നബി (42), യുദ്വീർ സിംഗ് (33) എന്നിവർ പൊരുതിയെങ്കിലും ഷമിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. നേരത്തെ അബ്ദുൾ സമദ് (82), പരസ് ഡോഗ്ര (58) എന്നിവർ ബംഗാളിനായി അർധ സെഞ്ചുറി നേടിയിരുന്നു.
മൂന്നാം ദിവസത്തിലേക്ക് കടന്ന മത്സരത്തിന്റെ വിധി നിർണയത്തിൽ ബംഗാളിന് ലഭിച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നിർണായകമാകും. മത്സരം സമനിലയിൽ കലാശിച്ചാൽ ബംഗാൾ രഞ്ജി ട്രോഫി ഫൈനലിലേക്ക് കടക്കും.
Sports
റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിനു തടയിട്ട് ഡല്‍ഹി.
കേരളത്തെ 98 റണ്‍സിനു ഡല്‍ഹി തോല്‍പ്പിച്ചു. സ്കോര്‍: ഡല്‍ഹി 50 ഓവറില്‍ 318/4. കേരളം 50 ഓവറില്‍ 220/9.
Sports
ന്യൂഡല്‍ഹി: ട്വന്റി-20 ക്രിക്കറ്റില്‍ 700 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റഷീദ് ഖാനു സ്വന്തം.
ഇന്നലെ ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ യുഎഇക്ക് എതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് റഷീദ് ഈ നേട്ടത്തില്‍ എത്തിയത്.
Sports
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്.
സ്മരൻ രവിചന്ദ്രനും വിദ്യാദർ പാട്ടീലുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്.
ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും കെ.എൽ. രാഹുലിന്റെയും സ്മരന്റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്.
ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ നായരും കൃതിക് കൃഷ്ണയും 60 റൺസെടുത്ത് പുറത്തായി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് 334 റൺസാണെ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും കൃതിക് കൃഷ്ണയുടെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും അവ്നീഷ് സുധ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടക ശക്തമായ നിലയിൽ. രണ്ടാം ദിവസത്തെ ആദ്യ സെഷൻ അവസാനിപ്പിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 502 എന്ന നിലയിലാണ് കർണാടക.
സ്മരൻ രവിചന്ദ്രനും കൃതിക് കൃഷ്ണയും ആണ് ക്രീസിലുള്ളത്. സ്മരൻ 26 റൺസും കൃതിക് 12 റൺസും എടുത്തിട്ടുണ്ട്. ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ കരുൺ നായരുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിത്.
ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ 60 റൺസുമെടുത്താണ് പുറത്തായത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് ഇതുവരെ 147 റൺസാണ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും വിക്കറ്റുകളാണ് കർണാടകയ്ക്ക് നഷ്ടപ്പെട്ടത്.
ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് മൂന്ന് വിക്കറ്റെടുത്തു. അഭയ് നേഗിയും ലക്ഷ്യ രാജേഷ് റായ്ചന്ദനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.
ഇന്ത്യ ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റണ്‍സിന് ഓൾഔട്ടായി. ആദ്യ ഓവറിൽതന്നെ പാക്കിസ്ഥാനെ പ്രഹരമേൽപ്പിച്ചുകൊണ്ട് ഷാഹിദ്സാദാ ഫർഹാനെ (0) ഹാർദിക് പാണ്ഡ്യ പവലിയൻ കയറ്റി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി പിഴുതു. സയിം അയൂബ് (6), സൽമാൻ ആഘ (4) എന്നിവരെയാണ് ബുംറ മടക്കിയയച്ചത്. ഇതോടെ രണ്ട് ഓവറിൽ പാക്കിസ്ഥാൻ 13-3എന്ന നിലയിലായി.
അഞ്ചാം ഓവറിൽ അക്സർ പട്ടേൽ ബാബർ അസമിനെ (5) കൂടി മടക്കിയതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായി. ഇതോടെ 34-4 എന്ന നിലയിലായി പാക് നിര. പിന്നീട് ഉസ്മാൻ ഖാൻ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് പാക്കിസ്ഥാനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്. ഉസ്മാൻ 34 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു.
ഷദാബ് ഖാൻ 15 പന്തിൽ 14 റണ്‍സും ഫഹീം അഷ്റഫ് 10 റണ്‍സും നേടി. ഷഫീൻ അഫ്രീ പുറത്താകാതെ 19 പന്തിൽ 23 റണ്‍സെടുത്തു. നാല് പേർക്ക് മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റെടുത്തു. നായകൻ സൽമാൻ ആഘയും ഷഹീൻ അഫ്രീഡിയും ഉസ്മാൻ താരിഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലുകളിൽ കർണാടകയും ബംഗാളും മികച്ച നിലയിൽ. ഉത്തരാഖണ്ഡിനെതിരെ നടക്കുന്ന സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിലാണ് കർണാടക. ദേവ്ദത്ത് പടിക്കലും കരുൺ നായരുമാണ് ക്രീസിൽ.
തകർപ്പൻ സെഞ്ചുറി നേടിയ ദേവ്ദത്ത് 148 റൺസെടുത്തിട്ടുണ്ട്. കരുൺ 37 റൺസാണെടുത്തിട്ടുള്ളത്. കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 141 റൺസെടുത്താണ് രാഹുൽ പുറത്തായത്. നിരാശപ്പെടുത്തിയ മായങ്ക് അഞ്ച് റൺസാണെടുത്തത്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്താണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
ജമ്മു കാഷ്മീരിനെതിരായ സെമിയിൽ ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 എന്ന നിലയിലാണ് ബംഗാൾ. 136 റൺസെടുത്ത സുദീപ് കുമാർ ഖരാമിയാണ് ക്രീസിലുള്ളത്. ബംഗാളിന് അഞ്ചാം വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിച്ചതോടെയാണ് ഇത്.
ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ 49 റൺസും ഷാഹ്ബാസ് അഹ്മദ് 42 റൺസും എടുത്തു. ജമ്മു കാഷ്മീരിന് വേണ്ടി ഓഖിബ് നബി ദാറും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആബിദ് മുഷ്താഖ് ഒരു വിക്കറ്റ് എടുത്തു.
Sports
കൊളംബോ: ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് അയല്‍പ്പോരിന്റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്... വെറുമൊരു അയല്വാശിക്കപ്പുറം രാഷ്ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക.
ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില് വീര്പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്റെ നിപാടിനെ തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്ക്കുംശേഷം പാക്കിസ്ഥാന് മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഓണ്‍ ആയി.
സ്പിന്‍ പിച്ച്
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയതാണ്. മൂന്നാം ജയത്തിലൂടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്റെയും ലക്ഷ്യം. ആര്. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.
ഇന്ത്യ Vs സ്പിന്‍
ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലായി ഇന്ത്യക്ക് എതിര് ടീം സ്പിന്നര്‍മാരുടെ മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 12.23 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 99ല്‍ താഴെയും. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരേ ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 182ഉം ശരാശരി 50ഉം ആണ്. അതായത് പാക്കിസ്ഥാന്റെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. യുഎഇക്ക് എതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ഒരു പേസറെയും നാല് സ്പെഷലിസ്റ്റ് സ്പിന്നര്മാരെയുമായിരുന്നു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യവും പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചും മനസിലാക്കി, പാക്കിസ്ഥാന് സ്പിന്‍ കെണി ഒരുക്കാനാണ് സാധ്യത.
പ്രേമദാസ സ്റ്റേഡിയത്തില്‍ ജയം സ്വന്തമാക്കിയ ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ ടീമുകള്‍ മിഡില്‍ ഓവറുകളില്‍ ഒരു സിക്സ് പോലും പറത്തിയിട്ടില്ല. അതേസമയം, വിക്കറ്റുകള്‍ക്ക് ഇടയിലെ ഓട്ടത്തിലൂടെ റണ്‍സ് നേടി. പാക്കിസ്ഥാന് എതിരേ ഇന്ന് ഇന്ത്യയുടെ മധ്യ ഓവറുകളിലെ സമീപനമായിരിക്കും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക.
അഭിഷേക് ശര്‍മ/സഞ്ജു?
ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലായിരുന്നു. അഭിഷേകിനു പകരം നമീബിയയ്ക്ക് എതിരേ ഇറങ്ങിയ സഞ്ജു സാംസണ് പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നതും ശ്രദ്ധേയ ചോദ്യം.
അഭിഷേക് ശര്‍മ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ഒരുപക്ഷേ പ്ലേയിംഗ് ഇലവനില്‍ സാധ്യതയില്ല. എന്നാല്‍, നമീബിയയ്ക്ക് എതിരേ റിങ്കു സിംഗ് അടക്കം ഫിനിഷിംഗില്‍ തിളങ്ങാതിരുന്നത് സഞ്ജുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇന്ത്യന്‍ മാനേജ്മെന്റ് ഉപയോഗിക്കുമോ എന്നതും കണ്ടറിയണം.
District News
നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിവേട്ട മുസ്ലീം പള്ളിക്കു സമീപം വടക്കുംകര പുത്തൻവീട്ടിൽ സജീവ് (44) ആണ് മരിച്ചത്.
ഇന്നലെരാവിലെ 8.30യോടെ പാലൈക്കോണം സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ: ഷിഫാന, ഷിഹാന.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്.
ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്.
ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ അരങ്ങേറുന്ന 11-ാമത് വമ്പന്‍ അട്ടിമറിയാണ് ഇന്നലെ കൊളംബോയില്‍വച്ച് ഓസ്ട്രേലിയയ്ക്ക് എതിരേ 23 റണ്‍സിനു സിംബാബ്വെ കുറിച്ചത്.
2024 ലോകകപ്പില്‍ അമേരിക്ക സൂപ്പര്‍ ഓവറിലൂടെ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. 2022 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് 13 റണ്‍സിന് ദക്ഷിണാഫ്രിക്കയെയും സിംബാബ്വെ ഒരു റണ്ണിന് പാക്കിസ്ഥാനെയും അയര്‍ലന്‍ഡ് മഴനിയമത്തിലൂടെ അഞ്ച് റണ്‍സിന് ഇംഗ്ലണ്ടിനെയും നമീബിയ 55 റണ്‍സിന് ശ്രീലങ്കയെയും അട്ടിമറിച്ചു.
2016 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് റണ്‍സിന് അഫ്ഗാനിസ്ഥാന് തോല്‍പ്പിച്ചപ്പോള്‍ 2014ല്‍ ഹോങ്കോംഗ് രണ്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും കീഴടക്കി.
2009ല്‍ നെതര്‍ലന്‍ഡ്സ് നാല് വിക്കറ്റിന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചപ്പോള്‍ 2007ല്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസിനെയും സിംബാബ്വെ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയയെയും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ കാനഡയ്ക്കെതിരെ യുഎഇയ്ക്ക് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കാനഡ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സെടുത്തു.
കാനഡയ്ക്കായി ഹർഷ് താക്കർ അർധ സെഞ്ചുറി നേടി. 41 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 50 റണ്‍സാണ് ഹർഷ് നേടിയത്. നവനീത് ധാലിവാൾ 28 പന്തിൽ 34 റണ്‍സും നേടി.
ശ്രേയസ് മോവ്വ 21 റണ്‍സ് നേടിയപ്പോൾ ക്യാപ്റ്റൻ ദിൽപ്രീത് ഖജ്വ 11 റണ്‍സിന് പുറത്തായി. മറ്റാരും രണ്ടക്കം പോലും കടന്നില്ല.
യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: നമീബിയയ്ക്കെതിരെ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം. 93 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടർ പ്രകടനമാണ് ഇന്ത്യയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്.
ഇന്ത്യ ഉയർത്തിയ 210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നമീബിയ 18.2 ഓവറിൽ 116 റണ്‍സിന് ഓൾഔട്ടായി. ഓപ്പണർമാരായ ലൂറൻ സ്റ്റീൻകാമ്പും ജാൻ ഫ്രൈലിങ്കും ചേർന്ന് മികച്ച തുടക്കം ഒരുക്കിയെങ്കിലും പിന്നീട് നമീബിയയ്ക്ക് താളം കണ്ടെത്താനായില്ല. ലൂറൻ 20 പന്തിൽ 29 റണ്‍സും ജാൻ 15 പന്തിൽ 22 റണ്‍സും നേടി.
ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റണ്‍ 13 റണ്‍സും ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് 18 റണ്‍സുമെടുത്തു. സെയ്ൻ ഗ്രീൻ 11 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവർത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേലും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാർ ഒരുക്കിയത്. ഇഷാൻ കിഷൻ 24 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ സഞ്ജു സാംസണ് 22 റണ്‍സും നേടി.
തിലക് വർമ 25 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഹാർദിക്കിന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 28 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 52 റണ്‍സാണ് ഹാർദിക് അടിച്ചു കൂട്ടിയത്. ശിവം ദുബെ 16 പന്തിൽ 23 റണ്‍സും നേടി.
നമീബിയയ്ക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ-യിൽ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ നമീബിയയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഇഷാൻ കിഷന്റെയും ഹാർദിക് പാണ്ഡ്യയുടെയും അർധ സെഞ്ചുറി കരുത്തിൽ ഇന്ത്യ മികച്ച നിലയിലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 209 റണ്‍സെടുത്തു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്കായി ഓപ്പണർമാർ ഒരുക്കിയത്. ഇഷാൻ കിഷൻ 24 പന്തിൽ അഞ്ച് സിക്സും ആറ് ഫോറും ഉൾപ്പെടെ 61 റണ്‍സെടുത്തു. എട്ട് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ സഞ്ജു സാംസണ് 22 റണ്‍സും നേടി.
തിലക് വർമ 25 റണ്‍സെടുത്തപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഹാർദിക്കിന്റെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. 28 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 52 റണ്‍സാണ് ഹാർദിക് അടിച്ചു കൂട്ടിയത്. ശിവം ദുബെ 16 പന്തിൽ 23 റണ്‍സും നേടി.
നമീബിയയ്ക്കായി ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ നമീബിയ ബൗളിംഗ് തെരഞ്ഞെടുത്തു. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഓപ്പണർ അഭിഷേക് ശർമയ്ക്കു പകരം മലയാളി താരം സഞ്ജു സാംസണെയും സിറാജിനു പകരം ജസ്പ്രീത് ബുംറയെയും ടീമിലുൾപ്പെടുത്തി. നമീബിയയും രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
നമീബിയ (പ്ലേയിംഗ് ഇലവൻ): ലൂറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ്, ജെജെ സ്മിറ്റ്, സെയ്ൻ ഗ്രീൻ, റൂബൻ ട്രമ്പൽമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്സ്, ബെൻ ഷികോംഗോ, മാക്സ് ഹിംഗോ
Sports
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇറ്റലിക്ക് ആദ്യ ജയം. റാങ്ക് ലിസ്റ്റിൽ തങ്ങളെക്കാൾ കരുത്തൻമാരായ നേപ്പാളിനെയാണ് ഇറ്റലി കീഴ്പ്പെടുത്തിയത്. പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇറ്റലി സ്വന്തമാക്കിയത്.
നേപ്പാൾ ഉയർത്തിയ 124 റണ്‍സ് വിജയലക്ഷ്യം 12.4 ഓവറിൽ ഇറ്റലി മറികടന്നു. ഓപ്പണറുമാരായ ജസ്റ്റിൻ മോസ്കയുടെയും ആന്റണി മോസ്കയുടെയും തകർപ്പൻ പ്രകടനമാണ് ഇറ്റലിക്ക് ആധികാരിക ജയം സമ്മാനിച്ചത്. ജസ്റ്റിൻ 44 പന്തിൽ 60 റണ്‍സും ആന്റണി 32 പന്തിൽ 62 റണ്‍സുമെടുത്തു.
ജയത്തോടെ ഗ്രൂപ്പ് സിയിൽ ഇറ്റിൽ മൂന്നാം സ്ഥാനത്തെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റണ്‍സിന് ഓൾഔട്ടായി. നേപ്പാളിനായി ഓപ്പണർ ആസിഫ് ഷേഖ് 20 റണ്‍സും ക്യാപ്റ്റൻ രോഹിത് പോഡൽ 23 റണ്‍സും നേടിയിരുന്നു.
ദീപേന്ദ്ര സിംഗ് ഐറി 17 റണ്‍സെടുത്തു. 24 പന്തിൽ 27 റണ്‍സെടുത്ത ആരിഫ് ഷേഖാണ് നേപ്പാൾ നിരയിൽ ടോപ് സ്കോറർ. കെ.സി. കരണ്‍ പുറത്താകാതെ 18 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
ഇറ്റലിക്കായി ക്രിഷൻ കലൗഗാമഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ മാനെന്റി രണ്ട് വിക്കറ്റും നേടി.
Sports
മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇറ്റലിക്ക് 124 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റണ്‍സിന് ഓൾഒൗട്ടായി.
നേപ്പാളിനായി ഓപ്പണർ ആസിഫ് ഷേഖ് 20 റണ്‍സും ക്യാപ്റ്റൻ രോഹിത് പോഡൽ 23 റണ്‍സും നേടി. ദീപേന്ദ്ര സിംഗ് ഐറി 17 റണ്‍സെടുത്തു. 24 പന്തിൽ 27 റണ്‍സെടുത്ത ആരിഫ് ഷേഖാണ് നേപ്പാൾ നിരയിൽ ടോപ് സ്കോറർ. കെ.സി. കരണ്‍ പുറത്താകാതെ 18 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
ഇറ്റലിക്കായി ക്രിഷൻ കലൗഗാമഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ മാനെന്റി രണ്ട് വിക്കറ്റും നേടി.
Sports
പല്ലേക്കലെ: ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഒമാനെ 105 റൺസിനു തകർത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന്‍ നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
അർധസെഞ്ചുറി നേടിയ മുഹമ്മദ് നദീമിന്റെ പോരാട്ടമാണ് ഒമാനെ നൂറുകടക്കാൻ സഹായിച്ചത്. 56 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 53 റൺസെടുത്ത നദീം പുറത്താകാതെ നിന്നു. അതേസമയം, താരത്തെ കൂടാതെ 27 റൺസെടുത്ത വസീം അലിക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ശ്രീലങ്കയ്ക്കു വേണ്ടി ദുശ്മന്ദ ചമീര, മഹീഷ് തീക്ഷണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, കമിന്ദു മെൻഡിസ് എന്നിവർ ഓരോ വീക്കറ്റ് വീതമെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക കുശാൽ മെൻഡിസ് (45 പന്തിൽ 64), പവൻ രത്നായകെ (28 പന്തിൽ 60), നായകൻ ദാസുൻ ശനക (20 പന്തിൽ 50) എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്.
ഒമാനു വേണ്ടി ജിതൻ രാമനന്ദി രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയ് ഒഡെഡ്ര, സുഫ്യാൻ മെഹ്മൂദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ മണ്ണില്‍ കളിക്കില്ലെന്നത് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തീരുമാനം അല്ലായിരുന്നു എന്ന വെളിപ്പെടുത്തലുമായി സ്പോര്‍ട്സ് ഉപദേശകന് ആസിഫ് നസ്റുള്‍.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും (ബിസിബി) കളിക്കാരുമാണ് ഇന്ത്യയില്‍ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്ന് ആസിഫ് നസ്റുള്‍ വെളിപ്പെടുത്തി.
പശ്ചാത്താപത്തിന്റെ കാര്യമില്ല. ബിസിബിയും കളിക്കാരും ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജ്യത്തിന്റെ ക്രിക്കറ്റിനും ജനങ്ങളുടെ സുരക്ഷയ്ക്കും ദേശീയതയ്ക്കും വേണ്ടിയെടുത്ത തീരുമാനമാണത്’’ - ആസിഫ് നസ്റുള്‍ പറഞ്ഞു.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയന്‍ ടീമിലേക്ക് സ്റ്റീവ് സ്മിത്തിനെ ഉള്‍പ്പെടുത്തി.
പരിക്കിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്നലെ അയര്‍ലന്‍ഡിന് എതിരായ ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്നതോടെയാണ് സ്മിത്തിനെ ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ടീമിലുള്‍പ്പെടുത്തിയത്.
പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മിച്ചല്‍ മാര്‍ഷ് പങ്കെടുത്തിരുന്നു. എന്നാല്‍, ഇന്നലെ ടോസിന് 15 മിനിറ്റ് മുമ്പു മാത്രമാണ് കളിക്കില്ലെന്നു സ്ഥിരീകരിക്കപ്പെട്ടത്. 2024 ഫെബ്രുവരിയിലാണ് സ്മിത്ത് അവസാനമായി ഓസ്ട്രേലിയന്‍ ജഴ്സിയില്‍ ട്വന്റി-20 കളിച്ചത്.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.
അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി-20 ലോകപ്പിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ അമേരിക്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
പേസർ സൽമാൻ മിർസയെ ഒഴിവാക്കി സ്പിന്നർ ഉസ്മാൻ താരിഖിനെ പാക്കിസ്ഥാൻ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഇന്ത്യയ്ക്കെതിരേ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് അമേരിക്ക കളത്തിലിറങ്ങുന്നത്.
Sports
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഡച്ച് ടീമിന്റെ വിജയം. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം18 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്സ് മറികടന്നു.
പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാസ് ഡി ലീഡ് ആണ് നെതർലൻഡ്സിന് അനായാസ വിജയം സമ്മാനിച്ചത്. 48 പന്തിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 72 റൺസെടുത്ത ബാസ് ഡി ലീഡ് പുറത്താകാതെ നിന്നു.
കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28), നായകൻ സ്കോട്ട് എഡ്വേർഡ്സ് (18*) എന്നിവരും താരത്തിന് മികച്ച പിന്തുണ നല്കി. നമീബിയയ്ക്കു വേണ്ടി ബെർണാഡ് ഷോൾസ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ 42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോണിന്റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്റുമായി നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വിജയത്തോടെ ഡച്ച് ടീമിന്റെ സൂപ്പർ എട്ട് സാധ്യതകൾ സജീവമായി.
Sports
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ നമീബിയയ്ക്കെതിരേ നെതർലൻഡ്സിന് 157 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.
42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ ആണ് നമീബിയ നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 57 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സെടുത്തു. ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ അർധ സെഞ്ചുറി പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.
ഓപ്പണറുമാരായ മാർക്രവും ക്വിന്റണ്‍ ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരുക്കിയത്. ഇരുവരും ചേർന്ന് 70 റണ്‍സ് അടിച്ചുകൂട്ടി. മാർക്രം 32 പന്തിൽ ഒരു സിക്സും പത്ത് ഫോളും ഉൾപ്പെടെ 59 റണ്‍സും ഡി കോക്ക് 25 റണ്‍സും നേടി.
റയാൻ റിക്കിൽടണ്‍ 33 റണ്‍സെടുത്തു. ഡേവിഡ് മില്ലർ പുറത്താകാതെ 23 പന്തിൽ 39 റണ്‍സും ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ 34 റണ്‍സും നേടി. കാനഡയ്ക്കായി അൻഷ് പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ കാനഡയ്ക്ക് നിശ്ചിത 20 ഓവരിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കാനഡയ്ക്കായി നവനീത് ധലിവാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 49 പന്തിൽ 64 റണ്‍സാണ് നവനീത് അടിച്ചുകൂട്ടിയത്. ഹർഷ് താക്കർ 29 പന്തിൽ 33 റണ്‍സ് നേടി. യുവരാജ് സമ്ര 12 റണ്‍സും സാദ് ബിൻ സഫർ 11 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി നാല് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസെൻ രണ്ട് വിക്കറ്റും നേടി.
Sports
ലാഹോർ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.
ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.
Sports
അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്കരൻ സിംഗ്, ദില്ലൺ ഹെയ്ലിഗർ, കലീം സന, അൻഷ് പട്ടേൽ.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): എയ്ഡൻ മാർക്രം, ക്വിന്റൺ ഡി കോക്ക്), റയാൻ റിക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.
Sports
ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ, കർണാടക ടീമുകൾ സെമി ഫൈനലിൽ കന്നു. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഉത്തരാഖണ്ഡ് ജാർഖണ്ഡിനെയും കർണാടക മുംബൈയെയും ജമ്മു കാഷ്മീർ മധ്യപ്രദേശിനെയും തോൽപ്പിച്ചു.
ജർഖണ്ഡിനെ ഇന്നിംഗ്സിനും ആറ് റൺസിനും തോൽപ്പിച്ചാണ് ഉത്തരാഖണ്ഡ് സെമിയിൽ പ്രവേശിച്ചത്. മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ ഉത്തരാഖണ്ഡ് സ്പിന്നർ മായങ്ക് മിശ്രയാണ് മാൻ ഓഫ് ദ മാച്ച്. ഉത്തരാഖണ്ഡിന്റെ കന്നി സെമിഫൈനൽ പ്രവേശനമാണിത്.
ത്രില്ലർ പോരാട്ടത്തിൽ മധ്യപ്രദേശിനെ 56 റൺസിന് തോൽപ്പിച്ചാണ് ജമ്മു കാഷ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമിപ്രവേശനം നേടിയത്. ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്സിൽ അഞ്ചും ഉൾപ്പടെ 12 വിക്കറ്റുകൾ പിഴുത ജമ്മു കാഷ്മീർ പേസർ ആഖ്വബ് നബിയാണ് ജയമൊരുക്കിയത്. നബിയാണ് മാൻ ഓഫ് ദ മാച്ച്.
കരുത്തരായ മുംബൈയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് കർണാടക സെമിപ്രവേശനം നേടിയത്. 325 റൺസ് പിന്തുടർന്ന കർണാടക ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ കെ.എൽ.രാഹുൽ നേടിയ മിന്നുന്ന സെഞ്ചുറിയാണ് (130) കർണാടകയ്ക്ക് കരുത്തായത്. രവിചന്ദ്രൻ സമറാൻ പുറത്താകാതെ 83 റൺസ് നേടി. വിദ്യാർഥർ പാട്ടീൽ 31 റൺസുമായി പുറത്താകാതെ നിന്നും. രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
ആന്ധ്രപ്രദേശ്-പഞ്ചിമ ബംഗാൾ ക്വാർട്ടർ ഫൈനൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നാലാം ദിനം പൂർത്തിയായപ്പോൾ മത്സരത്തിൽ വിജയികളായിട്ടില്ലെങ്കിലും ബംഗാൾ സെമിയിൽ കടക്കുമെന്ന് ഉറപ്പാണ്.
ആദ്യ ഇന്നിംഗ്സിൽ 334 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ബംഗാൾ മത്സരത്തിൽ വിജയത്തിലേക്ക് നീങ്ങുകയാണ്. ഏഴ് വിക്കറ്റ് കൈവശമുള്ള ആന്ധ്രയ്ക്ക് അവാസന ദിവസം ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 270 റൺസ് കൂടി വേണം.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒമാനെതിരെ സിംബാബ്വെയ്ക്ക് എട്ട് വിക്കറ്റ് ജയം. ഒമാൻ ഉയർത്തിയ 104 റണ്‍സ് വിജയലക്ഷ്യം സിംബാബ്വെ 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
സിംബാബ്വെയ്ക്കായി ഓപ്പണറുമാർ മികച്ച തുടക്കമാണ് ഒരുക്കിയത്. ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 36 പന്തിൽ 48 റണ്‍സെടുത്തു. തദിവനാഷെ മരുമാനി 11 പന്തിൽ 21 റണ്‍സും നേടി പുറത്തായി.
ഡിയോണ്‍ മയേഴ്സ് പൂജ്യത്തിനും പുറത്തായി. ബ്രണ്ടൻ ടെയ്ലർ 30 പന്തിൽ 31 റണ്‍സെടുത്ത് റിയർഡ് ഹർട്ടായി. ക്യാപ്റ്റൻ സിക്കന്ദർ റാസ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. ഒമാനായി സുഫ്യാൻ മെഹ്മൂദാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഒമാനായി മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. സുഫ്യാൻ മെഹ്മൂദ്-25, വിനായക് ശുക്ല-28, നദീം ഖാൻ-20 എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.
സിംബാബ്വെയ്ക്കായി ബ്രാഡ് ഇവാൻസ്, ബ്ലസിംഗ് മുസാറബാനി, റിച്ചാർഡ് നഗാരവ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഒമാനെതിരെ സിംബാബ്വെയ്ക്ക് 104 റണ്‍സ് വിജയലക്ഷ്യം. ഒമാൻ 19.5 ഓവറിൽ 103 റണ്‍സിന് ഓൾഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒമാനായി മൂന്ന് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. സുഫ്യാൻ മെഹ്മൂദ്-25, വിനായക് ശുക്ല-28, നദീം ഖാൻ-20 എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്.
സിംബാബ്വെയ്ക്കായി ബ്രാഡ് ഇവാൻസ്, ബ്ലസിംഗ് മുസാറബാനി, റിച്ചാർഡ് നഗാരവ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 73 റൺസിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 16.4 ഓവറിൽ 134 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ബെൻ മനെന്റിയാണ് (52) ഇറ്റലിയുടെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ഹാരി മനെന്റി (37), ജെ.ജെ. സ്മട്ട്സ് (22), ആന്തണി മോസ്ക (13) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സ്കോട്ട്ലൻഡിനു വേണ്ടി മൈക്കൽ ലീസ്ക് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വാട്ട് രണ്ടും ബ്രാഡ് കറീ, ബ്രാഡ് വീൽ, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലൻഡിന് ജോർജ് മുൻസിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 54 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 84 റൺസെടുത്ത മുൻസിയാണ് ടോപ് സ്കോറർ.
അതേസമയം, ബ്രണ്ടൻ മക്മുല്ലൻ (41), മൈക്കൽ ജോൺസ് (37), മൈക്കൽ ലീസ്ക് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇംഗ്ലണ്ടിന് ജയം. നേപ്പാളിന്റെ കടുത്ത വെല്ലുവിളിയെ മറികടന്നാണ് ഇംഗ്ലണ്ട് വിജയിച്ചത്്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
ഇംഗ്ലണ്ട് ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സെടുത്തു. നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡലിന്റെയും ദീപേന്ദ്ര സിംഗ് ഐറിയുടെയും മികവാർന്ന പ്രകടനമാണ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കിയത്. ഇരുവരും ചേർന്ന് 82 റണ്‍സെടുത്തു. രോഹിത് 34 പന്തിൽ 39 റണ്‍സും ദീപേന്ദ്ര 29 പന്തിൽ 44 റണ്‍സും നേടി.
പിന്നീട് ലോകേഷ് ബാമിന്റെ മിന്നുന്ന പ്രകടനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. 20 പന്തിൽ രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ലോകേഷ് പുറത്താകാതെ നിന്നു. ഓപ്പണർ കുശാൽ ബുർടെൽ മികച്ച തുടക്കമാണ് നേപ്പാളിനായി ഒരുക്കിയത്. 17 പന്തിൽ 29 റണ്‍സാണ് കുശാൽ സംഭാവന ചെയ്തത്.
ഇംഗ്ലണ്ടിനായി ലിയാം ഡോസണ് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, വിൽ ജാക്ക്സ്, ലൂക്ക് വുഡ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സാണ് നേടിയത്.
ജേക്കബ് ബെഥേലിന്റെയും ഹാരി ബ്രൂക്കിന്റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.
ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേപ്പാളിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സെടുത്തു.
ജേക്കബ് ബെഥേലിന്റെയും ഹാരി ബ്രൂക്കിന്റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.
ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് സി-യിലാണ് ഇംഗ്ലണ്ടും നേപ്പാളും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ബുർടെൽ, ആസിഫ് ഷേഖ്, രോഹിത് പൗഡൽ, ദിപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷേഖ്, ലോകേഷ് ബാം, ഗുൽസൻ ഝാ, കെ.സി. കരൺ, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ, ഷേർ മല്ല.
ടീം ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക്, സാം കറൻ, വിൽ ജാക്ക്സ്, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ലൂക്ക് വുഡ്.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഐസിസി അണ്ടര്‍ 19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. 7.5 കോടി രൂപയാണ് കൗമാര ചാമ്പ്യന്മാര്ക്ക് പാരിതോഷികമായി നല്‍കുക. ഹരാരെയില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനു കീഴടക്കിയായിരുന്നു ഇന്ത്യ അണ്ടര്‍ 19 എട്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
സച്ചിന്റെ പ്രശംസ
ലോകകപ്പ് നേടിയ ഇന്ത്യ അണ്ടര്‍ 19 ടീമിനെ സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ പ്രശംസിച്ചു. “ഈ യുവസംഘത്തിന്റെ ഭയമില്ലാത്ത ക്രിക്കറ്റ് കളിയില്‍ അഭിമാനംകൊള്ളുന്നു. സൂര്യവംശി നിങ്ങള്‍ക്കുള്ളപ്പോള്‍ ബ്ലോക്ബസ്റ്റര്‍ പ്രതീക്ഷിക്കാവുന്നതാണ്. വൈഭവ് അതിമനോഹരം’’- സച്ചിന് എക്സില്‍ കുറിച്ചു.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ യുഎസിന് 162 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുത്തു.
സൂര്യകുമാർ യാദവിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ വലിയ വീഴ്ചയിൽനിന്നും രക്ഷിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് നാല് സിക്സും പത്ത് ഫോറും ഉൾപ്പെടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
സൂര്യകുമാർ യാദവിന് ഒഴികെ മറ്റാർക്കും യുഎസ് ബൗളിംഗിനു മുന്നിൽ താളം കണ്ടെത്താനായില്ല. എട്ട് റണ്‍സിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ അഭിഷേക് ശർമയാണ് (0) ആദ്യം പവലിയൻ കയറിയത്.
അഭിഷേക് വീണതിനു പിന്നാലെ ഇഷാൻ കിഷനും (16 പന്തിൽ 20) തിലക് വർമയും (16 പന്തിൽ 25) ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും ഷാഡ്ലി വാൻ ഷാൽക്വിക് എറിഞ്ഞ ആറാം ഓവറിൽ ഇന്ത്യയുടെ താളം തെറ്റി. ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ എന്നി മുൻനിര ബാറ്റർമാരുടെ വിക്കറ്റാണ് ഷാഡ്ലി ഒരു ഓവറിൽ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 5.6 ഓവറിൽ 46-4 എന്ന നിലയിലായി.
പിന്നീടാണ് സൂര്യകുമാർ യാദവ് രക്ഷാപ്രവർത്തനം ഏറ്റെടുത്തത്. അകസൽ പട്ടേൽ 11 പന്തിൽ 14 റണ്‍സും നേടി. ഇന്ത്യയുടെ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കണ്ടത്.
യുഎസിനായി ഷാഡ്ലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിംഗ് രണ്ട് വിക്കറ്റും അലി ഖാനും മുഹമ്മദ് മൊഹ്സിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ യുഎസ് ബൗളിംഗ് തെരഞ്ഞെടുത്തു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-യുഎസ് മത്സരം.
ടീം യുഎസ്: ആൻഡ്രീസ് ഗൗസ്, സൈതേജ മുക്കമല്ല, മൊനാങ്ക് പട്ടേൽ, മിലിന്ദ് കുമാർ, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്സിൻ, ഷാഡ്ലി വാൻ ഷാൽക്വിക്, അലി ഖാൻ, സൗരഭ് നേത്രവൽക്കർ.
ടീം ഇന്ത്യ: ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി
Sports
കോൽക്കത്ത: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ സ്കോട്ട്ലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽലാണ് മത്സരം.
ടീം സ്കോട്ട്ലൻഡ്: ജോർജ്ജ് മുൻസി, മാത്യു ക്രോസ്, ബ്രാൻഡൻ മക്മുള്ളൻ, മൈക്കൽ ജോൺസ്, ടോം ബ്രൂസ്, റിച്ചി ബെറിംഗ്ടൺ, മൈക്കൽ ലീസ്ക്, ഒലിവർ ഡേവിഡ്സൺ, മാർക്ക് വാട്ട്, ബ്രാഡ് ക്യൂറി, സഫ്യാൻ ഷെരീഫ്.
ടീം വെസ്റ്റ് ഇൻഡീസ്: ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകീൽ ഹൊസൈൻ, മാത്യു ഫോർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ ജോസഫ്.
Sports
കൊളംബോ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് വിജയത്തുടക്കം. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നെതർലൻഡിനെ മൂന്ന് വിക്കറ്റിനാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്.
നെതർലൻഡ് ഉയർത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഹിബ്സാദ ഫർഹാനും സയിം അയൂബും ചേർന്ന് ഒരുക്കിയത്. സഹിബ്സാദ ഫർഹാൻ 31 പന്തിൽ 47 റണ്‍സ് നേടി. അയൂബ് 24 റണ്‍സെടുത്താണ് മടങ്ങിയത്. ഇരുവരും ചേർന്ന് 27 റണ്‍സ് നേടി.
ക്യാപ്റ്റൻ സൽമാൻ ആഗാ 12 റണ്‍സും ബാബർ ആസം 15 റണ്‍സും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ഫഹീം അഷ്റഫാണ് പാക്കിസ്ഥാന്റെ വിജയശിൽപി. 11 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 29 റണ്‍സാണ് അഷ്റഫ് അടിച്ചെടുത്തത്. ഷഹീൻ അഫ്രീദി പുറത്താകാതെ അഞ്ച് റണ്‍സ് നേടി. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
നെതൽലൻഡിനായി ആര്യൻ ദത്തും പോൾ വാൻ മീകെരെനും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നെതർലൻഡ് 19.5 ഓവറിൽ 147ന് ഓൾഔട്ടായി. നെതർലൻഡിനായി ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് 29 പന്തിൽ 37 റണ്‍സെടുത്തു. സ്കോട്ടാണ് നെതർലൻഡ് നിരയിൽ ടോപ് സ്കോറർ.
ഓപ്പണർ മൈക്കൽ ലെവിറ്റ് 24 റണ്‍സും ബാസ് ഡി ലീഡ് 30 റണ്‍സും നേടി. കോളിൻ അക്കർമാൻ 20 റണ്‍സും ആര്യൻ ദത്ത് 13 റണ്‍സും നേടി.
പാക്കിസ്ഥാനായി സൽമാൻ മിർസ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും അബ്രാർ അഹമ്മദും സയിം അയൂബും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ പത്താമുദയം ഇന്ന്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 10-ാമത് ലോകകപ്പിന് ഇന്നു തുടക്കം. ഉദ്ഘാടനദിനമായ ഇന്ന് മൂന്നു മത്സരങ്ങള്‍ അരങ്ങേറും.
പാക്കിസ്ഥാനും നെതര്‍ലന്‍ഡ്സും തമ്മില്‍ രാവിലെ 11നാണ് ആദ്യ മത്സരം. കൊളംബോയിലാണ് പാക്കിസ്ഥാന്റെ മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് കോല്‍ക്കത്ത ഈന്ഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസും സ്കോട്ട്ലന്‍ഡും ഏറ്റുമുട്ടും.
രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും യുഎസ്എയും തമ്മിലാണ് ഇന്നത്തെ അവസാന മത്സരം. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. പാക്കിസ്ഥാന് ഫൈനലില്‍ പ്രവേശിച്ചാല്‍ കലാശപ്പോരാട്ടത്തിനു കൊളംബോ വേദിയാകും. അല്ലെങ്കില്‍ അഹമ്മദാബാദില്‍ ഫൈനല്‍ അരങ്ങേറും.
ആഘോഷം
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ x യുഎസ്എ പോരാട്ടത്തിനു മുമ്പ് ലോകകപ്പിന്റെ ഉദ്ഘാടന ആഘോഷം നടക്കും. വൈകുന്നേരം ആറ് മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഋഷഭ് ശര്‍മ, ശിവമണി, ബാദ്ഷാ എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്കൊപ്പം നോറ ഫത്തേരിയുടെ നൃത്തവും ഉദ്ഘാടന ചടങ്ങ് കെങ്കേമമാക്കും.
2024 ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഐസിസി പ്രസിഡന്റ് ജയ് ഷാ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനു മാറ്റുകൂട്ടും.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി അരങ്ങേറിയ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ലോകകപ്പും നടക്കുക. നാലു ഗ്രൂപ്പുകളിലായി 20 ടീമുകള്‍ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീമിന് നാല് മത്സരം.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്കു കടക്കും. സൂപ്പര്‍ എട്ടില്‍ നാലു ടീമുകള്‍ വീതുമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ അരങ്ങേറുക.
പത്താം എഡിഷന് ട്വന്റി-20 ലോകകപ്പില്‍ ഫൈനല്‍ അടക്കം ആകെ 55 മത്സരങ്ങള്‍ അരങ്ങേറും. മത്സരങ്ങള്‍ സ്റ്റാര്‍സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയൊഹോട്ട്സ്റ്റാര് ആപ്പിലും തത്സമയം. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്.
2024 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു രോഹിത് ശര്‍മ നയിച്ച ഇന്ത്യ കപ്പുയര്‍ത്തിയത്. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിലൂടെയായിരുന്നു മത്സരം അവസാനിച്ചത്. വിരാട് കോഹ്ലി (59 പന്തില്‍ 76) പ്ലെയര്‍ ഓഫ് ദ മാച്ചും ജസ്പ്രീത് ബുംറ (15 വിക്കറ്റ്) പ്ലെയര്‍ ഓഫ് ദ സീരീസുമായിരുന്നു.
Sports
കൊളംബോ: 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഇന്നാരംഭിക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്കു കനത്തപ്രഹരം. പരിക്കിനെത്തുടര്‍ന്ന് ഓസീസ് ടീമില്‍നിന്ന് പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പുറത്തായി.
പരിക്കിനെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സും ഓസീസ് സംഘത്തിലില്ല. സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പ് ഹെയ്സല്‍വുഡ് തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
Sports
ഹരാരെ: അണ്ടർ 19 ക്രിക്കറ്റ് ലോകകീരിടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. അണ്ടർ 19 ക്രിക്കറ്റിലെ ഇന്ത്യയുടെ ആറാം ലോകകിരീടമാണിത്.
മുമ്പ് 2000, 2008, 2012, 2018, 2022 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ലോകചാമ്പ്യൻമാരായത്. ആധികാരികമായാണ് ഇത്തവണ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.
ഫൈനലിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. വെടിക്കെട്ട് സെഞ്ചുറിയുമായി കാലെബ് ഫാൽകോണറും അർധ സെഞ്ചുറിയുമായി ബെൻ ഡോവ്കിൻസും മികച്ച ഇന്നിംഗ്സുമായി ബെൻ മയെസും പൊരുതിയെങ്കിലും ടീമിനെ വിജയപ്പിക്കാനായില്ല.
ഫാൽക്കോണർ 115 റൺസാണെടുത്തത്. 67 പന്തിൽ 115 റൺസാണ് ഫാൽകോണർ എടുത്തത്. ഡോവ്കിൻസ് 66 റൺസെടുത്തു. മായെസ് 45 റൺസും സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ആർ.എസ്. അംബ്രിസ് മൂന്ന് വിക്കറ്റെടുത്തു. ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതവും ഖിലാൻ പട്ടേലും നായകൻ ആയുഷ് മാത്രെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 411 റൺസെടുത്തത്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 1
75 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി.
കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകൾ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറിൽ നേടിയ 349 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളിൽ റൺസ് എടുക്കുന്നത്. ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകൾ കുറിക്കപ്പെട്ടു.
അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വിൽ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.
Sports
ഹരാരെ: ഐസിസി അണ്ടർ19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം റിക്കാർഡ് നേട്ടത്തോടെ ഇന്ത്യ സ്വന്തമാക്കുമോ? അതോ, ഇംഗ്ലണ്ട് രണ്ടാം കപ്പുയർത്തുമോ എന്ന് ഇന്നറിയാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരം.
ചാന്പ്യൻ പട്ടത്തിൽ അഞ്ച് കിരീടവുമായി ഒന്നാമതുള്ള ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂർണമെന്റിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യക്ക് നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ല. സെമിയിൽ റിക്കാർഡ് റണ്‍ ചേസിലുടെ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 311 റണ്‍സ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. എന്നാൽ, ടൂർണമെന്റിൽ അപരാജിതരായി എത്തുന്ന ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയർത്തും.
റിക്കാർഡ് കപ്പ്
നിലവിൽ അഞ്ച് പ്രാവശ്യം കപ്പുയർത്തിയ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ഓസ്ട്രേലിയ നാല് പ്രാവശ്യം ചാന്പ്യൻമാരായി. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ 2024ൽ ഫൈനലിൽ കാലിടറി.
ശ്രദ്ധാകേന്ദ്രം
നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ സെമിയിൽ പരാജയപ്പെടുത്തി ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ബെൻ മയേഴ്സ് (399 റണ്‍സ്), റ്യൂ (299 റണ്‍സ്) എന്നിവരാണ്. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള പേസർ മാന്നി ലുസ്ഡെൻ (15) ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളിയുയർത്തും. 10 വിക്കറ്റുമായി സ്പിന്നർ റാഫി ആൽബർട്ടിന്റെ പിന്തുണയുമുണ്ട്.
പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ (264) സ്ഫോടനാത്മക ബാറ്റിംഗ് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കവും ആത്മവിശ്വാസവും നൽകും. ക്യാപ്റ്റൻ ആയുഷ് മാത്രെ, സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോർജ് എന്നിവരെല്ലാം മികവ് തെളിയിച്ചു കഴിഞ്ഞു. 11 വിക്കറ്റുമായി ഹെനിൽ പട്ടേലാണ് ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ.
Sports
ജംഷഡ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2025-26 സീസണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
ക്വാര്‍ട്ടറില്‍ ജാര്‍ഖണ്ഡ് ഉത്തരാഖണ്ഡിനെയും ബംഗാള്‍ ആന്ധ്രപ്രദേശിനെയും മധ്യപ്രദേശ് ജമ്മു-കാഷ്മീരിനെയും മുംബൈ കര്‍ണാടകയെയും നേരിടും.
Sports
കൊളംബോ/മുംബൈ: ഐസിസി 2026 പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു നാളെ തുടക്കം. ഉദ്ഘാടന ദിനമായ നാളെ മൂന്നു മത്സരങ്ങള്‍ അരങ്ങേറും. രാവിലെ കൊളംബോയില്‍ പാക്കിസ്ഥാനും നെതര്‍ലന്‍ഡും ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പിനു തുടക്കമാകുന്നത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെസ്റ്റ് ഇന്‍ഡീസും സ്കോട്ട്ലന്‍ഡും കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ കളിക്കും.ആതിഥേയരായ ഇന്ത്യ രാത്രി ഏഴിന് മുംബൈ വാങ്കഡേയില്വച്ച് അമേരിക്കയുമായി ഏറ്റുമുട്ടും.
4 ഗ്രൂപ്പ്, 20 ടീം
പ്രാഥമിക ഘട്ടത്തില്‍ നാല് ഗ്രൂപ്പിലായി 20 ടീമുകളാണ് മാറ്റുരയ്ക്കുക. ഓരോ ടീമിനും നാല് മത്സരങ്ങള്‍ വീതമുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്കു മുന്നേറും. സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്വീതുമുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. രണ്ട് സൂപ്പര്‍ എട്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി പോരാട്ടങ്ങള്‍. മാര്‍ച്ച് എട്ടിന് ഫൈനല്‍. പാക്കിസ്ഥാന് ഫൈനലില്‍ പ്രവേശിച്ചാല്‍ മത്സരം കൊളംബോയിലായിരിക്കും. പാക്കിസ്ഥാന് ഇല്ലെങ്കില്‍ അഹമ്മദാബാദില്‍ ഫൈനല്‍ അരങ്ങേറും.
അരങ്ങേറ്റക്കാര്‍ ഇറ്റലി
ലോകകപ്പ് ക്രിക്കറ്റില്‍ ഇറ്റലി ഇത്തവണ അരങ്ങേറ്റം കുറിക്കും. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, സ്കോട്ട്ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി. ഏഴിന് സ്കോട്ട്ലന്‍ഡിന് എതിരേയാണ് ഇറ്റലിയുടെ ആദ്യ മത്സരം.
International
കൊളംബോ: ഇന്ത്യയ്ക്കെതിരെ കളിക്കണോ വേണ്ടയോ എന്നത് കളിക്കാരുടെ തീരുമാനമല്ലെന്നും സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാനാവൂവെന്നും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.
ഇന്ത്യയ്ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യുമെന്ന് സൽമാൻ അലി ആഗ വ്യക്തമാക്കി. ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള പാക് സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തെ ടീം പൂർണമായും ബഹുമാനിക്കുന്നുവെന്നും ആഗ പറഞ്ഞു.
എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ വീണ്ടും ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാൽ ഞങ്ങൾ വീണ്ടും സർക്കാരിന്റെയും പിസിബിയുടെയും ഉപദേശം തേടുമെന്നും അവർ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നില്‍ക്കുകയെന്നും ആഗ പറഞ്ഞു. ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും ആഗ കൂട്ടിച്ചേർത്തു.
Sports
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സെടുത്തു. ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
20 പന്തിൽ 53 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. ഏഴ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. തിലക് വർമ 19 പന്തിൽ 45 റണ്‍സും ഹാർദിക് പാണ്ഡ്യ 10 പന്തിൽ 30 റണ്‍സും നേടി. അക്സർ പട്ടേൽ-35, സൂര്യകുമാർ യാദവ്-30, അഭിഷേക് ശർമ-24 എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം-38, റയൻ റിക്കൽട്ടൻ-44, ട്രിസ്റ്റൻ സ്റ്റബ്സ്-45 എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജസണ്‍ സ്മിത്ത് 35 റണ്‍സും മാർക്കോ ജാൻസൻ 31 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
മുംബൈ: ഐസിസി ട്വന്റി20 പുരുഷ ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
2024 ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. അതും സ്വന്തം നാട്ടില്‍. ശസ്ത്രക്രിയയ്ക്കുശേഷം തിലക് വര്‍മ ടീമിൽ തിരിച്ചെത്തി.
Sports
മുംബൈ: ഇന്ന് അവസാനവട്ട ഒരുക്കം, തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പോരാട്ടം. ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്നു നടക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രാത്രി ഏഴിന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2024 ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. അതും സ്വന്തം നാട്ടില്‍. ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ. 2007ല്‍ ട്വന്റി-20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ ഒരു എഡിഷനില്പോലും ഒരു ടീമും ഫേവറിറ്റുകളായി ടൂര്‍ണമെന്റില്‍ എത്തിയിട്ടില്ലെന്നതും ചരിത്രം.
തിലക്, പ്ലേയിംഗ് ഇലവന്
ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്തിയ തിലക് വര്‍മ ഇന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യുഎസ്എയ്ക്ക് എതിരായ ഇന്ത്യ എയുടെ സൗഹൃദ മത്സരത്തില്‍ തിലക് ഇറങ്ങിയിരുന്നു. മൂന്നാം നമ്പറായി ക്രീസിലെത്തിയ തിലക്, 24 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 38 റണ്‍സ് നേടി. ഇന്നു തിലക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് എങ്ങനെ ആയിരിക്കും എന്നതും ചോദ്യമാണ്. ഫോമില്ലാതെ വിഷമിക്കുന്ന സഞ്ജു സാംസണ് ഫസ്റ്റ് ഇലവനില്‍ ഉണ്ടാകുമോ എന്നും കണ്ടറിയാം. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ തിലകിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷനായിരുന്നു കളിച്ചത്.
ചരിത്രം പിറക്കുമോ..?
ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ല. മാത്രമല്ല, ഒരു ആതിഥേയ രാജ്യവും ചാമ്പ്യന്മാരായിട്ടുമില്ല. ഈ രണ്ട് ചരിത്രവും തിരുത്താന്‍ സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. 2026 കിരീടം സ്വന്തമാക്കിയാല്‍ ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പില്‍ മൂന്നു തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന ചരിത്രവും ഇന്ത്യക്കു സ്വന്തമാക്കാം. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് (2010, 2022), വെസ്റ്റ് ഇന്‍ഡീസ് (2012, 2016) ടീമുകളും രണ്ടു തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഗ്രേഡ് ടീം
ഒരു കാര്യം ഉറപ്പാണ്. 2024ല്‍ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനേക്കാള്‍ ഗ്രേഡ് കൂടിയ സംഘമാണ് ഇത്തവണത്തേത്. കാരണം ട്വന്റി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് 2026 ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റുകളുടെ സീറ്റില്‍ ഇരിക്കുന്നത്.
2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലെ വേറിട്ട സാഹചര്യങ്ങളില്‍ കപ്പുയര്‍ത്തിയ ടീമാണ് ഇന്ത്യയുടേത്. ഇത്തവണ പരിചിത സാഹചര്യത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നതെന്നതാണ് ഹൈലൈറ്റ്.
Sports
ലണ്ടന്‍: എംസിസി (മാരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്) ചില ക്രിക്കറ്റ് നിയമങ്ങളില്‍ പരിഷ്കാരംവരുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍, ടീമിനു വിക്കറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അന്നത്തെ മത്സരം അവസാനിക്കില്ല എന്നതാണ് പുതിയ നിയമത്തില്‍ ശ്രദ്ധേയം. നിലവില്‍ ടെസ്റ്റിലെ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ മത്സരം അവിടെ നിര്‍ത്തുന്നതാണ് പതിവ്.
എന്നാല്‍, എംസിസിയുടെ പുതിയ നിയമപ്രകാരം, ടീമിന്റെ അവസാന വിക്കറ്റ് അല്ല വീണതെങ്കില്‍ ഓവര്‍ പൂര്‍ത്തിയാക്കി മാത്രമേ ഓരോദിവസവും മത്സരം അവസാനിപ്പിക്കാന്‍ പാടുള്ളൂ.
ലാമിനേറ്റഡ് ബാറ്റുകള്‍ ഉപയോഗിക്കാനും എംസിസി അനുമതി നല്കി. പൂര്‍ണമായി വില്ലോ ട്രീ ഉപയോഗിച്ചല്ലാത്ത ബാറ്റുകളാണ് ലാമിനേറ്റഡ് ബാറ്റ്. ഹിറ്റ് വിക്കറ്റ് നിയമത്തിലാണ് മറ്റൊരു ശ്രദ്ധേയം പരിഷ്കരണം. ബാറ്ററിന്റെ ബാറ്റ് എതിര് ടീം അംഗവുമായി (വിക്കറ്റ് കീപ്പര്‍, ക്ലോസ് ഫീല്‍ഡേഴ്സ്) കോണ്ടാക്റ്റ് വന്നശേഷമാണ് ഹിറ്റ് വിക്കറ്റ് ആകുന്നതെങ്കില്‍ അത് ഔട്ടായി പരിഗണിക്കില്ലെന്നതാണ് പുതിയ നിയമം.
Sports
ഹരാരെ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നു. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്.
ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരത്തിനിറങ്ങുന്പോൾ ആറാം കിരീടത്തിനുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ബാറ്റ് & ബോൾ
വെടിക്കെട്ട് തുടക്കം നൽകുന്ന ഓപ്പണർ വൈഭവ് സൂര്യവംശിയിൽ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. അഞ്ച് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി സഹിതം 196 റണ്‍സ് വൈഭവ് നേടി.
മിന്നും ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ടു (രണ്ട് അർധസെഞ്ചുറിയടക്കം 199 റണ്‍സ്), ഓൾ റൗണ്ടർ വിഹാൻ മൽഹോത്ര (ഒരു സെഞ്ചുറിയടക്കം 172 റണ്‍സ്) എന്നിവരുടെ പ്രകടനം നിർണായകമാകും. ആരോണ്‍ ജോർജും ക്യാപ്റ്റൻ ആയുഷ് മാത്രെയും ബാറ്റിംഗ് കരുത്താണ്.