x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം വൈ​കു​ന്നേ​രം ഏ​ഴി​ന്


Published: February 15, 2026 12:47 AM IST | Updated: February 15, 2026 12:47 AM IST

കൊ​ളം​ബോ: ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ അ​യ​ല്‍​പ്പോ​രി​ന്‍റെ വീ​റും വാ​ശി​യും കൂ​ടി​യ 2026 പ​തി​പ്പ് ഇ​ന്ന്... വെ​റു​മൊ​രു അ​യ​ല്‍​വാ​ശി​ക്ക​പ്പു​റം രാ​ഷ്‌​ട്രീ​യം ശ​രി​ക്കും ക​ല​ര്‍​ന്നൊ​രു പോ​രാ​ട്ട​മാ​ണ് ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് അ​ര​ങ്ങേ​റു​ക.

ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലു​ള്ള ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് മ​ത്സ​രം. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍, ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ശ്രീ​ല​ങ്ക​യും വേ​ദി​യാ​യ​ത്. ഐ​സി​സി 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്കി​ല്ലെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നു​ള്ള മ​റു​പ​ടി. നി​ല​പാ​ടു​ക​ള്‍ ക​ടു​ത്ത​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളി​ല്‍ ന്യൂ​ട്ര​ല്‍ വേ​ദി​യെ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ ഐ​സി​സി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​യാ​ലും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി​ക്കും മ​സി​ല്‍ വീ​ര്‍​പ്പി​ക്ക​ലി​നും​ശേ​ഷ​മാ​ണ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇ​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. കാ​ര​ണം, സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന ബം​ഗ്ലാ​ദേ​ശ് ടീ​മി​ന്‍റെ നി​പാ​ടി​നെ ത​ള്ളി, പ​ക​രം സ്‌​കോ​ട്ട്‌​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഐ​സി​സി​ക്കെ​തി​രേ പാ​ക് സ​ര്‍​ക്കാ​ര്‍​ത​ന്നെ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കി​ല്ലെ​ന്ന​താ​യി​രു​ന്നു പാ​ക് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും സ​മ​വാ​യ​ങ്ങ​ള്‍​ക്കും​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ മ​യ​പ്പെ​ട്ടു. അ​ങ്ങ​നെ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മാ​ത്രം കാ​ണു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഓ​ണ്‍ ആ​യി.

സ്പി​ന്‍ പി​ച്ച്

ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ങ്ങ​ളു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​താ​ണ്. മൂ​ന്നാം ജ​യ​ത്തി​ലൂ​ടെ സൂ​പ്പ​ര്‍ എ​ട്ട് സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം. ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​വി​ടെ ന​ട​ന്ന അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ സ്പി​ന്ന​ര്‍​മാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് 20 വി​ക്ക​റ്റ്. അ​യ​ര്‍​ല​ന്‍​ഡും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ വീ​ണ​ത് 16 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. അ​തി​ല്‍ 10ഉം ​നേ​ടി​യ​ത് സ്പി​ന്ന​ര്‍​മാ​ര്‍.

ഇ​ന്ത്യ Vs സ്പി​ന്‍

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​ക്ക് എ​തി​ര്‍ ടീം ​സ്പി​ന്ന​ര്‍​മാ​രു​ടെ മു​ന്നി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. 12.23 ആ​ണ് ശ​രാ​ശ​രി. സ്‌​ട്രൈ​ക്ക് റേ​റ്റ് 99ല്‍ ​താ​ഴെ​യും. അ​തേ​സ​മ​യം, ഫാ​സ്റ്റ് ബൗ​ള​ര്‍​മാ​ര്‍​ക്ക് എ​തി​രേ ഇ​ന്ത്യ​യു​ടെ സ്‌​ട്രൈ​ക്ക് റേ​റ്റ് 182ഉം ​ശ​രാ​ശ​രി 50ഉം ​ആ​ണ്. അ​താ​യ​ത് പാ​ക്കി​സ്ഥാ​ന്‍റെ സ്പി​ന്ന​ര്‍​മാ​ര്‍​ക്കു മു​ന്നി​ല്‍ ഇ​ന്ത്യ വി​യ​ര്‍​ക്കു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. യു​എ​ഇ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​രു പേ​സ​റെ​യും നാ​ല് സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​ര്‍​മാ​രെ​യു​മാ​യി​രു​ന്നു പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ദൗ​ര്‍​ബ​ല്യ​വും പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചും മ​ന​സി​ലാ​ക്കി, പാ​ക്കി​സ്ഥാ​ന്‍ സ്പി​ന്‍ കെ​ണി ഒ​രു​ക്കാ​നാ​ണ് സാ​ധ്യ​ത.

പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ല​ങ്ക, ഓ​സ്‌​ട്രേ​ലി​യ, സിം​ബാ​ബ്‌വെ ​ടീ​മു​ക​ള്‍ മി​ഡി​ല്‍ ഓ​വ​റു​ക​ളി​ല്‍ ഒ​രു സി​ക്‌​സ് പോ​ലും പ​റ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​ക്ക​റ്റു​ക​ള്‍​ക്ക് ഇ​ട​യി​ലെ ഓ​ട്ട​ത്തി​ലൂ​ടെ റ​ണ്‍​സ് നേ​ടി. പാ​ക്കി​സ്ഥാ​ന് എ​തി​രേ ഇ​ന്ന് ഇ​ന്ത്യ​യു​ടെ മ​ധ്യ ഓ​വ​റു​ക​ളി​ലെ സ​മീ​പ​ന​മാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ര്‍​ണ​യി​ക്കു​ക.

അ​ഭി​ഷേ​ക് ശ​ര്‍​മ/​സ​ഞ്ജു?

ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​ഭി​ഷേ​ക് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​യി​രു​ന്നു. അ​ഭി​ഷേ​കി​നു പ​ക​രം ന​മീ​ബി​യ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ സ​ഞ്ജു സാം​സ​ണ്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കു​മോ എ​ന്ന​തും ശ്ര​ദ്ധേ​യ ചോ​ദ്യം.

അ​ഭി​ഷേ​ക് ശ​ര്‍​മ ഓ​പ്പ​ണ​റു​ടെ റോ​ളി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ സ​ഞ്ജു​വി​ന് ഒ​രു​പ​ക്ഷേ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍, ന​മീ​ബി​യ​യ്ക്ക് എ​തി​രേ റി​ങ്കു സിം​ഗ് അ​ട​ക്കം ഫി​നി​ഷിം​ഗി​ല്‍ തി​ള​ങ്ങാ​തി​രു​ന്ന​ത് സ​ഞ്ജു​വി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഫി​നി​ഷ​ര്‍ റോ​ളി​ല്‍ സ​ഞ്ജു​വി​നെ ഇ​ന്ത്യ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​മോ എ​ന്ന​തും ക​ണ്ട​റി​യ​ണം.

K-Rail Survey

താ​രി​ഖ് മി​സ്റ്റ​റി

പാ​ക്കി​സ്ഥാ​ന്‍റെ മി​സ്റ്റ​റി സ്പി​ന്ന​റാ​യാ​ണ് ഉ​സ്മാ​ന്‍ താ​രി​ഖി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഓ​ഫ് സ്പി​ന്ന​റാ​യ താ​രി​ഖി​ന്‍റെ ബൗ​ളിം​ഗ് ആ​ക്‌​ഷ​നാ​ണ് എ​തി​രാ​ളി​ക​ള്‍​ക്കു​മു​ന്നി​ലെ മി​സ്റ്റ​റി.

വി​ക​ല​മാ​യ ആ​ക്‌​ഷ​നാ​ണെ​ന്നും ന​മ്മു​ടെ നാ​ട​ന്‍ ഭാ​ഷ​യി​ല്‍ മാ​ങ്ങാ ഏ​റാ​ണെ​ന്നും എ​ല്ലാ​മു​ള്ള വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ലാ​ഹോ​ര്‍ ട്വ​ന്‍റി-20​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ പു​റ​ത്താ​യ​ശേ​ഷം ന​ട​ത്തി​യ ആം​ഗ്യ​ത്തി​ല്‍​നി​ന്നു മ​ന​സി​ലാ​ക്കേ​ണ്ട​ത് താ​രി​ഖി​ന്‍റെ ബൗ​ളിം​ഗി​ല്‍ പ്ര​ശ്‌​ന​മു​ണ്ടെ​ന്നാ​ണ്.

ഏ​താ​യാ​ലും ഇ​ന്ന് ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കു​ന്ന​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രി​ഖ് വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടേ​ക്കാം. എ​ന്നാ​ല്‍, ഇ​ന്ത്യ​ന്‍ മു​ന്‍​താ​രം ആ​ര്‍. അ​ശ്വി​ന്‍ അ​ട​ക്കം താ​രി​ഖി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ ഏ​റെ​യു​ണ്ട്.

ഓ​ടി​യെ​ത്തി​യ​ശേ​ഷം പ​ന്ത് റി​ലീ​സ് ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു ചെ​റി​യ നി​ശ്ച​ല​ത​യും തു​ട​ര്‍​ന്ന് സൈ​ഡി​ലൂ​ടെ​യു​ള്ള ബൗ​ളിം​ഗു​മാ​ണ് താ​രി​ഖി​ന്‍റേ​ത്. 2025നു​ശേ​ഷം ഉ​സ്മാ​ന്‍ താ​രി​ഖ് എ​റി​ഞ്ഞ​ത് 88 പ​ന്തു​ക​ള്‍. ഇ​ക്കോ​ണ​മി 5.93. നേ​ടി​യ​ത് 11 വി​ക്ക​റ്റ്. ശ​രാ​ശ​രി 7.90.

Tags : India Pakistan match ICC Men's Twenty20 World Cup cricket

Recent News

Up