Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ടീം ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും ഇന്ന് കളത്തിലിറങ്ങുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.
ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരെ ഓപ്പണറായി ഇറങ്ങും. ഫോമിലുള്ള ഇഷാന് കിഷന് വിശ്രമം നല്കി ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണും ഇന്ന് വീണ്ടും അവസരം നല്കാന് സാധ്യതയുണ്ട്. സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമായതിനാൽ അഭിഷേകിന് ഇന്നത്തെ കളി നിർണായകമാണ്. അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിനാണ് അഭിഷേക് പുറത്തായത്
നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് ലോകകപ്പില്‍ ഇതുവരെ സഞ്ജു കളിച്ചത്. അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോം കണക്കിലെടുത്ത് സൂപ്പര്‍ എട്ടിന് മുമ്പ് ഇന്ത്യ സഞ്ജുവിന് ഫോമിലാവാന്‍ ഒരവസരം കൂടി നല്‍കിയേക്കും.
Sports
പല്ലെകലെ: ട്വന്റി 20 ലോകകപ്പിലെ അയർലൻഡ്-സിംബാബ്വെ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്വെയ്ക്ക് ഈ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. ഇന്ന് സിംബാബ്വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡിഎൽഎസ് രീതിയിൽ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 134 റൺസ് വിജയയലക്ഷ്യം ഇന്ത്യ പിന്തുടരുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന നിലയിലായിരുന്നു. 16 റൺസെടുത്ത സ്മൃതി മന്ദാനയും ഒമ്പത് റൺസെടുത്ത ജെമീമ റോഡ്രിഗയുമായിരുന്നു ക്രീസിൽ. 11 പന്തിൽ 21 റൺസെടുത്ത ഷെഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഓവർ കുറച്ചെങ്കിലും മത്സരം പൂർത്തിയാക്കാനുള്ള ശ്രമവും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഡിഎൽഎസ് രീതി അനുസരിച്ച് 21 റൺസിന് ഇന്ത്യയെ വിജയി ആയി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പെണ്‍പട. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ എ ടീം പാക്കിസ്ഥാൻ എ ടീമിനെ എട്ട് വിക്കറ്റിനാണ് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം 18.5 ഓവറില്‍ 93 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ പാകിസ്ഥാൻ എ 18.5 ഓവറില്‍ 93ന് ഓള് ഔട്ട്, ഇന്ത്യ എ 10.1 ഓവറില്‍ 97-2.
55 റൺസെടുത്ത വൃന്ദ ദിനേഷിന്റെയും 24 റൺസെടുത്ത അനുഷ്ക ശർമയുടെയും മികവിലാണ് ഇന്ത്യ എ ടീം അനായാസമായി വിജയം നേടിയത്. പാക്കിസ്ഥാൻ എ ടീമിന് വേണ്ടി വാഹിദ അക്തറും മോമിന റിയാസത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ ഓപ്പണര്‍ ഷവാല്‍ സുര്ഫിക്കറും(23), ഗുല്‍ രുഖും(21), അനോഷ് നാസിറും(17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി സൈമ താക്കോറും ക്യാപ്റ്റൻ രാധാ യാദവും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ എ യുഎഇ വനിതകളോട് തോറ്റിരുന്നു. രണ്ട് കളികളില്‍ രണ്ട് പോയന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാമതും യുഎഇ ഒന്നാമതുമാണ്.
പാകിസ്ഥാനും രണ്ട് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും യഎഇക്കും ഏറെ പുറകിലാണ്. 17ന് നേപ്പാളുമായാണ് ഇന്ത്യൻ വനിതകളുടെ അവസാന പോരാട്ടം.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കൊളംബോ: ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് അയല്‍പ്പോരിന്റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്... വെറുമൊരു അയല്വാശിക്കപ്പുറം രാഷ്ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക.
ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില് വീര്പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്റെ നിപാടിനെ തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്ക്കുംശേഷം പാക്കിസ്ഥാന് മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഓണ്‍ ആയി.
സ്പിന്‍ പിച്ച്
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയതാണ്. മൂന്നാം ജയത്തിലൂടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്റെയും ലക്ഷ്യം. ആര്. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.
ഇന്ത്യ Vs സ്പിന്‍
ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലായി ഇന്ത്യക്ക് എതിര് ടീം സ്പിന്നര്‍മാരുടെ മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 12.23 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 99ല്‍ താഴെയും. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരേ ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 182ഉം ശരാശരി 50ഉം ആണ്. അതായത് പാക്കിസ്ഥാന്റെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. യുഎഇക്ക് എതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ഒരു പേസറെയും നാല് സ്പെഷലിസ്റ്റ് സ്പിന്നര്മാരെയുമായിരുന്നു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യവും പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചും മനസിലാക്കി, പാക്കിസ്ഥാന് സ്പിന്‍ കെണി ഒരുക്കാനാണ് സാധ്യത.
പ്രേമദാസ സ്റ്റേഡിയത്തില്‍ ജയം സ്വന്തമാക്കിയ ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ ടീമുകള്‍ മിഡില്‍ ഓവറുകളില്‍ ഒരു സിക്സ് പോലും പറത്തിയിട്ടില്ല. അതേസമയം, വിക്കറ്റുകള്‍ക്ക് ഇടയിലെ ഓട്ടത്തിലൂടെ റണ്‍സ് നേടി. പാക്കിസ്ഥാന് എതിരേ ഇന്ന് ഇന്ത്യയുടെ മധ്യ ഓവറുകളിലെ സമീപനമായിരിക്കും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക.
അഭിഷേക് ശര്‍മ/സഞ്ജു?
ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലായിരുന്നു. അഭിഷേകിനു പകരം നമീബിയയ്ക്ക് എതിരേ ഇറങ്ങിയ സഞ്ജു സാംസണ് പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നതും ശ്രദ്ധേയ ചോദ്യം.
അഭിഷേക് ശര്‍മ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ഒരുപക്ഷേ പ്ലേയിംഗ് ഇലവനില്‍ സാധ്യതയില്ല. എന്നാല്‍, നമീബിയയ്ക്ക് എതിരേ റിങ്കു സിംഗ് അടക്കം ഫിനിഷിംഗില്‍ തിളങ്ങാതിരുന്നത് സഞ്ജുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇന്ത്യന്‍ മാനേജ്മെന്റ് ഉപയോഗിക്കുമോ എന്നതും കണ്ടറിയണം.
District News
നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പള്ളിവേട്ട മുസ്ലീം പള്ളിക്കു സമീപം വടക്കുംകര പുത്തൻവീട്ടിൽ സജീവ് (44) ആണ് മരിച്ചത്.
ഇന്നലെരാവിലെ 8.30യോടെ പാലൈക്കോണം സ്കൂൾ ഗ്രൗണ്ടിലായിരുന്നു സംഭവം. ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കൾ: ഷിഫാന, ഷിഹാന.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്കോട്ലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി.
ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്ന് മുതലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മുല്ലൻ, റിച്ചി ബെറിംഗ്ടൺ (ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അയർലൻഡിന് ഗംഭീര ജയം. കൊളംബോയിൽ നടന്ന മത്സരത്തിൽ 96 റൺസിനാണ് അയർലൻഡ് വിജയിച്ചത്.
അയർലൻഡ് ഉയർത്തിയ 236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ 18 ഓവറിൽ 139 റൺസിൽ ഓൾഔട്ടായി. ആമിർ കലീം 50 റൺസും ഹമ്മദ് മിർസ 46 റൺസുമെടുത്ത് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
അയർലൻഡിന് വേണ്ടി ജോഷ്വ ലിറ്റിൽ മൂന്ന് വിക്കറ്റും മൂന്ന് വിക്കറ്റെടുത്തു. മാത്യു ഹംപ്രെയ്സും ബാരി മക്കാർത്തിയും രണ്ട് വിക്കറ്റ് വീതവും ജോർജ് ഡോക്ക്റൽ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് എടുത്തത്. ലോർകൻ ടക്കറിന്റെയും ഗരെത് ഡെലാനിയുടെയും അർധ സെഞ്ചുറിയുടെയും ജോർജ് ഡോക്ക്റലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ടക്കർ 94 റൺസാണ് എടുത്തത്. 51 പന്തിൽ 10 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ടക്കറിന്റെ ഇന്നിംഗ്സ്. ഡെലാനി 56 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും ഡെലാനി അടിച്ചെടുത്തിരുന്നു. ഡോക്ക്റൽ 35 റൺസാണ് എടുത്തത്.
ഒമാന്‍ വേണ്ടി ഷക്കീൽ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. ഷാ ഫൈസലും ആമിർ കലീം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മുലതാണ് മത്സരം.
ഇരു ടീമുകളും മൂന്നാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച കിവീസ് രണ്ടാം മത്സരത്തിൽ യുഎഇയെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്ക കാനഡയെ ആണ് ആദ്യം പരാജയപ്പെടുത്തിയത്. 57 റൺസിനാണ് ദക്ഷിണാഫ്രിക്ക കാനഡയെ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആവേശകരമായ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്ക വീഴ്ത്തിയത്. ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണുള്ളത്.
Sports
ലണ്ടൻ: എഫ്എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ചെൽസിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹൾ സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി പെഡ്രോ നെറ്റൊ ഹാട്രിക്കും എസ്റ്റേവയോ ഒരു ഗോളും നേടി. മത്സരത്തിന്റെ 40, 51, 71 എന്നീ മിനിറ്റുകളിലാണ് നെറ്റൊ ഗോളുകൾ നേടിയത്. 59-ാം മിനിറ്റിലാണ് എസ്റ്റേവയോ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസി അഞ്ചാം റൗണ്ടിലേയ്ക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ റെക്സ്ഹാം ഇപ്സ്വിച്ചിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് റെക്സ്ഹാം വിജയിച്ചത്.
Sports
മുംബൈ: ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 30 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ 166 റണ്‍സിന് ഓൾ ഔട്ടായി.
30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ സാം കറന് പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിനായില്ല. 23 പന്തില്‍ 33 റണ്‍സെടുത്ത ജേക്കബ് ബേതലും 14 പന്തില്‍ 21 റണ്‍സെടുത്ത ജോസ് ബട്ലറും 14 പന്തില്‍ 30 റണ്‍സടിച്ച ഫില്‍ സാള്‍ട്ടും തിളങ്ങി.
മൂന്ന് വിക്കറ്റെടുത്ത ഗുടകേഷ് മോട്ടിയും രണ്ട് വിക്കറ്റെടുത്ത റോസ്റ്റൺ ചേസുമാണ് വിന്‍ഡീസിനായി ബൗളിംഗില്‍ തിളങ്ങിയത്. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 196-6, ഇംഗ്ലണ്ട് 19 ഓവറില്‍ 166ന് ഓള് ഔട്ട്.
വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ അയർലൻഡിനെ തകർത്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 67 റൺസിനാണ് ഓസീസ് വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 115 റൺസിൽ ഓൾഔട്ടായി. 41 റൺസെടുത്ത ജോർജ് ഡോക്കറലും 24 റൺസെടുത്ത ലോർക്കൻ ടക്കറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി നതാൻ എല്ലിസും ആദം സാംപയും നാല് വിക്കറ്റ് വീതം എടുത്തു. മാത്യൂ കുനെമാൻ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയെ തകർത്ത് ഇന്ത്യ എ. ഇന്ന് നടന്ന മത്സരത്തിൽ 130 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.
ഇന്ത്യ എ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 67 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡൈലൻ ലെയ്ചറിന് മാത്രമാണ് നബീയൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ജാൻ ഫ്രൈ ലിൻക്ക് 12 റൺസ് എടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യ എയ്ക്ക് വേണ്ടി മായങ്ക് യാദവ്,ഗുർജാപ്നീത് സിംഗ്, അശോക് ശർമ, വിപ്രാജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ആയുഷ് ബദോനിയും രവി ബിഷ്ണോയ്യും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 197 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.
നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയ്ക്കെതിരെ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണെടുത്ത്.
അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.
നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ 38 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.
ഇന്ത്യ എ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എ 19.4 ഓവറിൽ 200 റൺസിൽ ഓൾഔട്ടായി. 44 റൺസെടുത്ത ആൻഡ്രൈസ് ഗൗസും 41 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയും പൊരുതിയെങ്കിലും യുഎസ്എയെ വിജയിപ്പിക്കാനായില്ല. ശുഭം രൻജാന 28 റൺസും ഹർമീത് സിംഗ് 25 റൺസുമെടുത്തു.
ഇന്ത്യ എയ്ക്ക് വേണ്ടി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് എടുത്തു. ഖലീൽ അഹ്മദും നമാൻ ദിറും രണ്ട് വിക്കറ്റ് വീതവും അശോക് ശർമയും തിലക് വർമയും ആയുഷ് ബദോനിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസാണെടുത്തത്. സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്.
നാരായൺ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്റെ ഇന്നിംഗ്സ്. ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു.
38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ സ്കോട്ലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 61 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 123 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സ്കോട്ലൻഡിന് വേണ്ടി മൈക്കൽ ജോൺസും മാത്യൂ ക്രോസും 21 റൺസ് വീതം നേടി. ബ്രാണ്ടൻ മക്ക്മുല്ലൻ 20 റൺസെടുത്തു. മറ്റാർക്കും പിടിച്ച് നിൽക്കാനായില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിയൗർ റഹ്മാൻ ഷെരിഫിയും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും മൂജീബ് ഉർ റഹ്മാനും റാഷിദ് ഖാനും ഗുൽബാദിൻ നായ്ബും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് എടുത്തത്. ദർവിഷ് റസൂലിയുടെയും മുഹമ്മദ് നബിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇബ്രാഹിം സദ്രാന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് അഫ്ഗാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ദർവിഷ് റസൂലി 84 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ദർവിഷിന്റെ ഇന്നിംഗ്സ്. ഇബ്രാഹിം സദ്രാൻ 36 റൺസും നബി 34 റൺസുമാണ് എടുത്തത്.
സ്കോട്ലൻഡിന് വേണ്ടി ജാക്ക് ജർവിസും മാർക്ക് വാട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രാഡ് കറി ഒരു വിക്കറ്റെടുത്തു.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണെടുത്തത്.
സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. നാരായൺ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്റെ ഇന്നിംഗ്സ്.
ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു. 38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്ക്കെതിരെ ടോസ് നേടിയ യുഎസ്എ ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ അഞ്ച് മുതലാണ് മത്സരം.
ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. തിലക് വർമ, രവി ബിഷ്ണോയ്, പ്രിയാൻഷ് ആര്യ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. മൊനാംഗ് പട്ടേലാണ് യുഎസ്എയുടെ ക്യാപ്റ്റൻ.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ഗോവ ഉയർത്തിയ 29 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 19 റൺസെടുത്ത അഭിഷേക് നായരും ഒമ്പത് റൺസെടുത്ത സൽമാൻ നിസാറും പുറത്താകാതെ നിന്നു.
നേരത്തെ ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.
വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 32 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.
ഒന്നാം ഇന്നിംഗ്സിൽ രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
Sports
ബാഴ്സലോണ: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാൽ, ഫെറാൻ ടോറസ്, മാർക്കസ് റാഷ്ഫോഡ് എന്നിവരാണ് ഗോളുകൾ നേടിയത്. അൽവാരോ റോഡ്രിഗസാണ് എൽച്ചെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ലിഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. നിലവിൽ 55 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് ഇന്നത്തെ വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് എടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി നേടിയ നായകൻ സൂര്യകുമാർ യാദവിന്റെയും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക്ക് പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
43 പന്തിൽ 103 റൺസാണ് ഇഷാൻ കിഷൻ എടുത്തത്. ആറ് ബൗണ്ടറിയും പത്ത് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവ് 63 റൺസാണ് സ്കോർ ചെയ്തത്. 30 പന്തിൽ നാല് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്.
17 പന്തിൽ 42 റൺസാണ് ഹാർദിക് പാണ്ഡ്യ എടുത്തത്. ഒരു ഫോറും നാല് സിക്സും ഹാർദിക് അടിച്ചെടുത്തു. 30 റൺസെടുത്ത അഭിഷേക് ശർമയും തിളങ്ങി.
ന്യസിലൻഡിന് വേണ്ടി ലോക്ക് ഫെർഗൂസൻ രണ്ട് വിക്കറ്റ് എടുത്തു. ജേക്കബ് ഡഫി, കൈൽ ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണിത്.
Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ ഗോവയെക്കാൾ 153 റൺസിന് മുന്നിലാണ് കേരളം.
രണ്ടിന് 237 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 526 എന്ന നിലയിൽ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്. ആദ്യ ഇന്നിംഗ്സിൽ 355 റൺസാണ് ഗോവ എടുത്തത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഗോവ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസാണ് എടുത്തിട്ടുള്ളത്. 14 റൺസുമായി സുയാഷ് പ്രഭുദേശായിയും നാല് റൺസുമായി കശ്യപ് ബക്കാലെയും ആണ് ക്രീസിലുള്ളത്.
രോഹൻ കുന്നുമ്മലിന്റെയും ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും സെഞ്ചുറികളുടെയും സൽമാൻ നിസാറിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ എടുത്തത്. 153 റൺസെടുത്ത രോഹനാണ് കേരളത്തിന്റെ ടോപ്സ്കോറർ. 14 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്സ്.
വിഷ്ണു വിനോദ് 113 റൺസാണ് സ്കോർ ചെയ്തത്. സൽമാൻ നിസാർ 52 റൺസെടുത്തു. 37 റൺസെടുത്ത സച്ചിൻ ബേബിയും 36 റൺസെടുത്ത അങ്കിത് ശർമയും 32 റൺസെടുത്ത അഭിഷേക് നായരും തിളങ്ങി.
ഗോവയ്ക്ക് വേണ്ടി ലളിത് യാദവും അമൂല്യ പാണ്ഡ്റേക്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർജുൻ തെണ്ടുൽക്കർ രണ്ട് വിക്കറ്റെടുത്തു.
Sports
ദുബായി: യുഎഇയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ അയർലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് എടുത്തത്.
കർട്ടിസ് കാംഫെറിന്റെ അർധ സെഞ്ചുറിയുടെയും മാർക്ക് അഡയറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് അയർലൻഡ് മികച്ച സ്കോർ പടുത്തുയർത്തിയത്. 54 റൺസാണ് കർട്ടിസ് എടുത്തത്. 41 പന്തിൽ രണ്ട് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കർട്ടിസിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 34 റൺസാണ് അഡയർ സ്കോർ ചെയ്തത്. മൂന്ന് സിക്സാണ് താരം അടിച്ചെടുത്തത്. ഹാരി ടെക്ടർ 20 റൺസെടുത്തു.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖി, ഹൈദർ അലി, മുഹമ്മദ് അർഫാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്റും ലീഡ്സിന് 26 പോയിന്റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
മികച്ച ഫോമുള്ള ആർസിബി ആറാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ടീമിന് വിജയവഴിയിൽ തിരിച്ചെത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. സീസണിലെ മൂന്നാം ജയമാണ് മുംബൈ ഇന്ത്യൻസ് ലക്ഷ്യമിടുന്നത്.
ടീം ആർസിബി: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന (ക്യാപ്റ്റൻ), ജോർജിയ വോൾ, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഗരെ , ലോറൻ ബെൽ.
ടീം മുംബൈ ഇന്ത്യൻസ്: സജന സജീവൻ, ഹെയ്ലി മാത്യൂസ്, നാട് സിവർ-ബ്രണ്ട്, ഹർമൻപ്രീത് കൗർ ( ക്യാപ്റ്റൻ), അമേലിസ കെർ, രഹില ഫിർഡൗസ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സൻസ്കൃതി ഗുപ്ത, വൈഷ്ണവി ശർമ, ശബ്നിം ഇസ്മയിൽ, പൂനം ഖെംനാർ.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒവ്യേഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാനി ഓൾമോയും റാഫീഞ്ഞയും ലമൈൻ യമാലും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡാനി 52-ാം മിനിറ്റിലും റാഫീഞ്ഞ 57-ാം മിനിറ്റിലും യമാൽ 73-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 52 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഡിഎൽഎസ് അനുസരിച്ച് പുതുക്കി നിശ്ചയിച്ച 130 റൺസ് വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആയുഷ് മാത്രെ 53 റൺസാണ് എടുത്തത്. 27 പന്തിൽ രണ്ട് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ആയുഷിന്റെ ഇന്നിംഗ്സ്. വൈഭവ് സുര്യവൻഷി 40 റൺസാണ് സ്കോർ ചെയ്തത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സും താരം അടിച്ചെടുത്തിരുന്നു.
ന്യൂസിലൻഡിന് വേണ്ടി മേസൺ ക്ലർക്ക്, ജസ്കരൺ സന്ധു, സെൽവിൻ സഞ്ജയ് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 36.2 ഓവറിൽ 135 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. എന്നാൽ ഡിഎൽഎസ് അനുസരിച്ച് വിജയലക്ഷ്യം പുതിക്കി നിശ്ചയിക്കുകയായിരുന്നു.
37 റൺസെടുത്ത കല്ലം സാംസണാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. സെൽവിൽ സഞ്ജയ് 28 റൺസും ജേക്കബ് കോട്ടർ 23 റൺസും എടുത്തു. മറ്റാർക്കും ന്യൂസിലൻഡ് നിരയിൽ തിളങ്ങാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ആർ.എസ്. അംബ്രിഷും മൂന്ന് വിക്കറ്റെടുത്ത ഹെനിൽ പട്ടേലും ചേർന്നാണ് കിവീസിനെ തകർത്തത്. ഖിലാൻ പട്ടേൽ, മുഹമ്മദ് ഇനാൻ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളം ചണ്ഡിഗഢിനെ നേരിടും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം കളിക്കാനിറങ്ങുക. സച്ചിന് ബേബി, രോഹന് കുന്നുമ്മല്‍, സല്മാന് നിസാര്‍, വിഷ്ണു വിനോദ്, എം.ഡി. നിധീഷ് തുടങ്ങിയവരടങ്ങുന്ന കരുത്തുറ്റ നിരയാണ് കേരളത്തിന്റേത്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാല് സമനിലകള്‍ മാത്രമാണ് കേരളത്തിന് ഇനിയുള്ള മത്സരങ്ങള്‍ നിർണായകമാണ്. അതുകൊണ്ടുതന്നെ വിജയം മാത്രം ലക്ഷ്യമിട്ടാകും കേരളം കളിക്കാനിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം കളത്തിലിറങ്ങുക. അഹമ്മദ് ഇമ്രാന്, അഭിജിത് പ്രവീണ്‍ എന്നിവര്‍ക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് മനന്‍ വോറയടക്കമുള്ള പരിചയസമ്പന്നരടങ്ങുന്ന ടീമാണ് ചണ്ഡിഗഢിന്റേത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് അവര്‍. ഈ സീസണിലെ പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ അവസാന ഹോം മത്സരം കൂടിയാണിത്. ഇതിനുശേഷം ഗോവയ്ക്കെതിരെയുള്ള മത്സരം ഗോവയുടെ തട്ടകത്തിലാണ് നടക്കുക.
കേരള ടീം: മുഹമ്മദ് അസറുദ്ദീന് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ. നായര്‍, രോഹന് എസ്. കുന്നുമ്മല്‍, സച്ചിന് ബേബി, ആകര്‍ഷ് എ. കൃഷ്ണമൂര്‍ത്തി, സല്മാന് നിസാര്‍, ബാബ അപരാജിത്, വി. അജിത്, അഭിഷേക് പി. നായര്‍, എം.ഡി. നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം, കെ.എം. ആസിഫ്, അങ്കിത് ശര്‍മ, ശ്രീഹരി എസ്. നായര്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍).
Sports
നാഗ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സത്തിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 48 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ സാധിച്ചുള്ളു. 78 റൺസുമായി ഗ്ലെൻ ഫിലിപ്പ്സും 39 റൺസുമായി മാർക്ക് ചാപ്മാനും തിളങ്ങിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഡാരിൽ മിച്ചൽ 28 റൺസും ടിം റോബിൻസൺ 21 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസെടുത്തത്. അഭിഷേക് ശർമയുടെയും റിങ്കു സിംഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
35 പന്തിൽ 84 റൺസാണ് അഭിഷേക് എടുത്തത്. അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. 44 റൺസാണ് റിങ്കു സിംഗ് എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും റിങ്കു അടിച്ചെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 25 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജേക്കബ് ഡഫിയും കൈൽ ജാമീസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ്റ്റ്യൻ ക്ലർക്ക്, ഇഷ് സോദി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ഇന്നത്തെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തന്‍ മുന്നിലെത്തി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ ബ്രൈറ്റൺ-ബേൺമൗത്ത് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബേൺമൗത്തിന് വേണ്ടി മാർക്കസ് ടവേർനിയറാണ് ഗോൾ നേടിയത്. ചരലാംപോസ് കോസ്ടൗലാസാണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ബ്രൈറ്റണ് 30 പോയിന്റും ബേൺമൗത്തിന് 27 പോയിന്റുമായി. ലീഗ് ടേബിളിൽ ബ്രൈറ്റൺ 12-ാം സ്ഥാനത്തും ബേൺമൗത്ത് 15-ാം സ്ഥാനത്തുമാണ്.
Sports
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രഞ്ജി ട്രോഫിയിൽ കളിക്കും. ഈ മാസം 22ന് സൗരാഷ്ട്രയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഗിൽ പഞ്ചാബിന് വേണ്ടി മത്സരത്തിനിറങ്ങും.
ഗിൽ രഞ്ജിയിൽ കളിക്കുമെന്ന കാര്യം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. മത്സരത്തിനുള്ള ടീമിനൊപ്പം ചേരാനായി ഗിൽ രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചു.
ഞായറായ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ നയിച്ചതിന് തൊട്ടടുത്ത ദിവസാണ് ഗിൽ രഞ്ജി പോരാട്ടത്തിനായി രാജ്ക്കോട്ടിലേയ്ക്ക് തിരിച്ചത്.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. മത്സരം അൽപസമയിത്തിനകം ആരംഭിക്കും. നേരത്തെ മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. കഴിഞ്ഞ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
ടിം ഇന്ത്യ: ആയുഷ് മാത്രെ (നായകൻ), വൈഭവ് സൂര്യവൻഷി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അബിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), കനിഷ്ക് ചൗഹാൻ, ഹർവൻഷ് പംഗാളിയ, ആർ. എസ്. അംബ്രിഷ്, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
Sports
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്. ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് ഗുജറാത്ത് ജയന്റ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രെയ്സ് ഹാരിസ്, ഡയാലൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദൈൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
ഗുജറാത്ത് ജയന്റ്സ് ടീം: ബെത് മൂണി (വിക്കറ്റ് കീപ്പർ), സോഫി ഡിവൈൻ, ആഷ്ലെ ഗാർഡ്നർ (ക്യാപ്റ്റൻ), ശിവാനി സിംഗ്, ജോർജിയ വെയർഹാം, ഭാർതി ഫുൽമാലി, കനിക അഹുജ, കാഷ്വീ ഗാതം, തനുജ കൻവർ, രാജേഷ്വരി ഗായക്വാദി, രേണുക സിംഗ് ഠാക്കൂർ
Sports
രാജ്ക്കോട്ട്: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുത്തു. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ 1.30 മുതലാണ് മത്സരം.
ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ് പരമ്പരയില്‍ നിന്ന് പുറത്തായ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഢി ടീമിലെത്തി.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഢി, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ടീം ന്യൂസിലൻഡ്: ഡിവോൺ കോൺവെ, ഹെൻറി നിക്കോൾസ്, വിൽ യംഗ്, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മിച്ചൽ ഹേ (വിക്കറ്റ് കീപ്പർ), മൈക്കൽ ബ്രെയ്സ്വെൽ (ക്യാപ്റ്റൻ), സക്കാറി ഫോൽക്ക്സ്, ജെയ്ഡൻ ലെന്നോക്സ്, കൈൽ ജാമീസൺ, ക്രിസ്റ്റ്യൻ ക്ലർക്ക്.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏഴര മുതലാണ് മത്സരം.
ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ആർസിബി മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനോട് തോറ്റ യുപി വാരിയേഴ്സ് ആദ്യ വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.
ആർസിബി ടീം: ഗ്രെയ്സ് ഹാരിസ്, സ്മൃതി മന്ദാന(ക്യാപ്റ്റൻ), ഡയാളൻ ഹേമലത, ഗൗതമി നായക്ക്, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, അരുന്ധതി റെഡ്ഢി, ശ്രേയങ്ക പാട്ടീൽ, ലിൻസി സ്മിത്ത്, ലൗറൻ ബെൽ.
യുപി വാരിയേഴ്സ് ടീം: കിരൺ നവ്ഗൗർ, മെഗ് ലാനിംഗ്(ക്യാപ്റ്റൻ), ഫീബ ലിച്ച്ഫീൽഡ്, ഹർളീൻ ഡിയോൾ, ദീപ്തി ശർമ, ശ്വേത ശെറാവത്ത് (വിക്കറ്റ് കീപ്പർ), ഡിയാൻഡ്രാ ഡോട്ടിൻ, സോഫി എക്ലെസ്റ്റോൺ, ആശാ ശോഭന, ശിഖാ പാണ്ഡെ, ക്രാന്തി ഗൗഡ്.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ഇന്നിംഗ്സുകളുടെയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറുകളിലെ കെ.എൽ. രാഹുലിന്റെയും ഹർഷിത് റാണയുടെയും പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 93 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സി. ഗിൽ 56 റൺസാണ് എടുത്തത്.
ശ്രേയസ് അയ്യർ 49 റൺസ് സ്കോർ ചെയ്തു. രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത്. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.
Sports
ദാംബുള്ള: ശ്രീലങ്ക-പാക്കിസ്ഥാൻ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ കുറച്ച് മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ സിറ്റി-ചെൽസി മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ടിജ്ജാനി റെയ്ന്തേഴ്സാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 42-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
എൻസോ ഫെർണാണ്ടസാണ് ചെൽസിക്കായി ഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എൻസോ പന്ത് ഗോൾവര കടത്തിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 42 പോയിന്റായി. ചെൽസിക്ക് 31 പോയിന്റും ആയി. ലീഗ് ടേബിളിൽ നിലവിൽ സിറ്റി രണ്ടാം സ്ഥാനത്തും ചെൽസി അഞ്ചാമതുമാണ്.
Sports
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഒന്നാം ദിനത്തിലെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
ജോ റൂട്ടൂം ഹാരി ബ്രൂക്കുമാണ് ക്രീസിൽ. റൂട്ട് 72 റൺസും ബ്രൂക്ക് 78 റൺസും എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ റൂട്ടൂം ബ്രൂക്കും ചേർന്ന് കരകയറ്റുകയായിരുന്നു.
ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ജേക്കബ് ബെതൽ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ക്രൗളി 16 റൺസും ഡക്കറ്റ് 27 റൺസും ബെതൽ 10 റൺസും എടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസെർ, സ്കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ഡാനി ഒൽമോയും റോബർട്ട് ലെവാൻഡോസ്കിയും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡാനി 86-ാം മിനിറ്റിലും ലെവാൻഡോസ്കി 90-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 49 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.
Kerala
ഇന്‍ഡോര്‍: അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണമെന്റിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളം. എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
35 ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 119 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 27.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: മുംബൈ - 31 ഓവറില്‍ 119/10. കേരളം - 27.4 ഓവറില്‍ 125/2.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാല്‍ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൊനാക്ഷി 25റൺസും റിയ 18 റണ്‍സും എടുത്തു.
എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ മുംബൈയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് തുടക്കമായി. തുടര്‍ന്നെത്തിയവരില്‍ 26 റണ്‍സെടുത്ത മുദ്ര മാത്രമാണ് പിടിച്ചു നിന്നത്. കേരളത്തിന് വേണ്ടി വൈഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ ഉയർത്തിയ 120 റൺസ് പിന്തുടർന്നിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വൈഗ അഖിലേഷും ഇവാന ഷാനിയും ചേര്‍ന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവാന 33 റണ്‍സെടുത്ത് പുറത്തായി.
പിന്നീടെത്തിയ ആര്യനന്ദയും വൈഗയും ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി. വിജയത്തിന് പത്ത് റണ്‍സകലെ 49 റണ്‍സെടുത്ത വൈഗ പുറത്തായി. ആര്യനന്ദ 34 റണ്‍സുമായി പുറത്താകാതെ നിന്നു. 28-ാം ഓവറിലെ നാലാം പന്തിൽ കേരളം വിജയലക്ഷ്യം മറികടന്നു.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.
79 റൺസാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 112 റൺസ് എടുത്തത്. 27 റൺസെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹസിനി പെരേര 25 റൺസും കവിഷ ദിൽഹരി 20 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂർ നാല് വിക്കറ്റെടുത്തു. ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും നാല് ഗോളുകൾ വീതമാണ് നേടിയത്.
അമാഡ് ഡയല്ലൊ, കസമീറോ, ബ്രൂണോ ഫെർണാണ്ടസ്, മാത്യേസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. അന്റോയ്ൻ സെമെന്യോ, ഇവാനിൽസൻ, മാർകസ് ടവേർനിയർ, എലി ജൂനിയർ ക്രൊപി എമ്മിവരാണ് ബേൺമൗത്തിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 26 പോയിന്റും ബേൺമൗത്തിന് 21 പോയിന്റും ആയി. ലീഗ് ടേബിളിൽ യുണൈറ്റഡ് ആറാം സ്ഥാനത്തും ബേൺമൗത്ത് 13-ാം സ്ഥാനത്തും ആണുള്ളത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ മല്ലോർക്ക-ഒവ്യേഡോ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനായില്ല.
ഒവ്യേഡോയിലെ എസ്റ്റാഡിയോ മുനിസിപ്പൽ കാർലോസ് ടാർടിയർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല.
മത്സരം സമനിലയിൽ അവസാനിച്ചതോടെ മല്ലോർക്കയ്ക്ക് 14 പോയിന്റും ഒവ്യേഡോയ്ക്ക് 10 പോയിന്റും ആയി. ലീഗ് ടേബിളിൽ മല്ലോർക്ക 15-ാം സ്ഥാനത്തും ഒവ്യേഡോ 19-ാം സ്ഥാനത്തുമാണുള്ളത്.
Kerala
ലക്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കേരളത്തിനെതിരെ വിദർഭയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വിദർഭ വിജയിച്ചത്. കേരളം ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒൻപത് പന്ത് ബാക്കി നിൽക്കെ വിദർഭ മറികടന്നു. നാല് വിക്കറ്റ് മാത്രമാണ് വിദർഭയ്ക്ക് നഷ്ടമായത്.
അഥർവ തായ്ഡെയുടെ അർധ സെഞ്ചുറിയുടെയും ശിവം ദേശ്മുഖിന്റെയും ധ്രുവ് ഷോറെയുടെയും വരുൺ ബിഷ്ടിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വിദർഭ വിജയലക്ഷ്യം മറികടന്നത്. തായ്ഡെ 54 റൺസാണ് എടുത്തത്.
ശിവം ദേശ്മുഖ് 29 റൺസും ധ്രുവ് ഷോറെയും വരുൺ ബിഷ്ടും 22 റൺസ് വീതമെടുത്തു. കേരളത്തിന് വേണ്ടി എം.ഡി. നിതീഷ്, വിഘ്നേഷ് പുതൂർ, ഷറഫുദീൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദും രോഹന് കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന് കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു.
16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ഓപ്പണറായി ഇറങ്ങിയ നായകൻ സഞ്ജു സാംസണ് നാലു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി.
വിദര്‍ഭയ്ക്കായി യാഷ് താക്കൂര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. അദ്യായൻ ഡഗ മൂന്ന് വിക്കറ്റും നചികേത് ഭൂട്ടെ രണ്ട് വിക്കറ്റും എടുത്തു.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ മധ്യപ്രദേശിനെ നേരിടും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ രാവിലെ 9.30നാണ് മത്സരം. നാല് കളികളില്‍ നിന്ന് 15 പോയിന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. കേരളമാകട്ടെ അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്തും.
ശുഭം ശര്‍മ്മയുടെ കീഴിലാണ് മധ്യപ്രദേശ് കളിക്കാനിറങ്ങുക. യഷ് ദുബെ, ഹര്‍പ്രീത് സിംഗ് തുടങ്ങിയ മികവുറ്റ താരങ്ങളും മധ്യപ്രദേശ് ടീമിലുണ്ട്. മധ്യപ്രദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പരിക്കിനെതുടര്‍ന്ന് എ.കെ. ആകര്‍ഷിനെയും എന്‍.പി. ബേസിലിനെയും ടീമില്‍നിന്ന് ഒഴിവാക്കി. പകരം അഭിഷേക് ജെ. നായര്‍, അഭിജിത് പ്രവീണ്‍, വൈശാഖ് ചന്ദ്രന്, ശ്രീഹരി എസ്. നായര്‍, വി. അജിത് എന്നിവരെ ഉള്‍പ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Sports
വിഗോ: ലാലീഗ ഫുട്ബോളിൽ സെൽറ്റ വിഗോയ്ക്കെതിരെ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്.
ബാഴ്സയ്ക്ക് വേണ്ടി സൂപ്പർ താരം റോബർട്ട് ലെവാൻഡോസ്കി ഹാട്രിക്ക് നേടി. 10, 37, 73 എന്നീ മിനിറ്റുകളിലാണ് ലെവാൻഡോസ്കി ഗോളുകൾ സ്കോർ ചെയ്തത്. ലമൈൻ യമാലും ബാഴ്സയ്ക്കായി ഗോൾ കണ്ടെത്തി.
സെർജിയോ കരേരയും ബോർജ ഇഗ്ലെസിയാസും ആണ് സെൽറ്റയ്ക്ക് വേണ്ടി ഗോൾ നേടിയത്. വിജയത്തോടെ ബാഴ്സയ്ക്ക് 28 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.