സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിലാണ് ഇംഗ്ലണ്ട്. മഴയും വെളിച്ചക്കുറവും മൂലം ഒന്നാം ദിനത്തിലെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
ജോ റൂട്ടൂം ഹാരി ബ്രൂക്കുമാണ് ക്രീസിൽ. റൂട്ട് 72 റൺസും ബ്രൂക്ക് 78 റൺസും എടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 57 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിനെ റൂട്ടൂം ബ്രൂക്കും ചേർന്ന് കരകയറ്റുകയായിരുന്നു.
ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ജേക്കബ് ബെതൽ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ക്രൗളി 16 റൺസും ഡക്കറ്റ് 27 റൺസും ബെതൽ 10 റൺസും എടുത്താണ് പുറത്തായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, മൈക്കൽ നെസെർ, സ്കോട്ട് ബോളണ്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : ashes test sydney australia england match