ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ ഇംഗ്ലീഷ് കരുത്തരായ ന്യൂകാസിലിന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അസർബൈജാനി ക്ലബായ കാരാബാഗ് എഫ്കെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ചൊവ്വാഴ്ചത്തെ മത്സരത്തിൽ സാൻട്രോ ടൊണാലി, ജോയ്ലിന്റൺ, സ്വെൻ ബോട്ട്മാൻ എന്നിവരാണ് ന്യൂകാസിലിന് വേണ്ടി ഗോളുകൾ നേടിയത്. കാമിലൊ ഡ്യൂരനും എൽവിൻ കാഫർഗുളിയേവുമാണ് കാരാബാഗിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
ഇരു പാദങ്ങളിലുമായി ന്യൂകാസിൽ 9-3 ന് പ്ലേഓഫ് സ്വന്തമാക്കി. പ്ലേഓഫ് വിജയത്തോടെ ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.
Tags : uefa champions league football playoff newcastle united beats qarabag