Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ കുതിപ്പ് തുടരുന്നു. ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.
എബറിച്ചി എസെയുടെയും വിക്ടർ ഗ്യോകെെർസിന്റെയും ഇരട്ട ഗോളുകളാണ് ആഴ്സണലിന് തകർപ്പൻ ജയം സമ്മാനിച്ചത്. ജയത്തോടെ 61 പോയിന്റുമായി ആഴ്സണലൽ വൻ മുന്നേറ്റം നടത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 56 പോയിന്റാണുള്ളത്.
മത്സരത്തിന്റെ 32-ാം മിനിറ്റിൽ എബറിച്ചി എസെ ആഴ്സണലിന് ആദ്യ ലീഡ് സമ്മാനിച്ചു. 34-ാം മിനിറ്റിൽ രണ്ടാൾ കോലോ മ്യൂനി ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചു. 47-ാം മിനിറ്റിൽ വിക്ടർ ഗ്യോകെെർസി ആഴസണലിനെ വീണ്ടും മുന്നിലെത്തിച്ചു.
61-ാം മിനിറ്റിൽ എസെ ആഴ്സണലിന് 3-1ന്റെ ലീഡ് നൽകി. 90+4 മിനിറ്റിൽ ഗ്യോകെെർസി ആഴ്സണലിനായി നാലാം ഗോൾ നേടി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 1-0ന് വോൾവർഹാംപ്ടണെയും ലിവർപൂള്‍ 1-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ഫുൾഹാം 3-1ന് സുണ്ടര്ലാൻഡിനെയും പരാജയപ്പെടുത്തി.
Sports
കോല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) വിജയ കുതിപ്പ് തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്.
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെന്നൈയിൻ എഫ്സിയെ മോഹൻ ബഗാൻ പരാജയപ്പെടുത്തി.
ആദ്യ പകുതിയുടെ അവസാനം ഓസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ ബഗാനുവേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് ബഗാന്റെ ജയം ഉറപ്പിച്ചു.
മോഹൻ ബഗാൻ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചപ്പോൾ ചെന്നൈയ്ൻ എഫ്സി രണ്ടാം തോൽവിയാണ് ഏറ്റുവാങ്ങിയത്.
Sports
കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.
വാടകയും കുടിശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.
വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.
ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Sports
കൊച്ചി: ഞായറാഴ്ച ഐഎസ്എൽ മത്സരം നടക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫീസ് പൂട്ടി ജിസിഡിഎ. സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ഒരുക്കങ്ങൾ നടത്താനെത്തിയ പ്രതിനിധികളെയും ഇറക്കിവിട്ടു.
ജിസിഡിഎ ജീവനക്കാരും, സുരക്ഷാഉദ്യോഗസ്ഥരും ചേർന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ പുറത്താക്കി കെബിഎഫ്സിയുടെ ഓഫീസ് പൂട്ടിയത്. ഇതോടെ ഞായറാഴ്ച മത്സരം നടക്കുമോയെന്നാണ് നിലവിലെ ആശങ്ക.
ആദ്യ ഹോം മത്സരം നടക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താ സമ്മേളനം ഇന്ന് രാവിലെ വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പ്രസ് കോൺഫറസ് റൂമിൽ നിന്ന് മാധ്യമപ്രവർത്തകരെയും പ്രതിനിധികളെയും ഇറക്കിവിട്ടത്. പിന്നീട് ഓൺലൈനായിട്ടാണ് വാർത്താസമ്മേളനം നടത്തിയത്.
വാടക തുകയെത്തുടർന്നുള്ള തർക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്.
Sports
തിരുവനന്തപുരം: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക് ക്ലബിനു മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൽഷെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപ്പിച്ചു.
ഗോർക്ക ഗുരുസേട്ടയാണ് അത്ലറ്റിക്ക് ക്ലബിന് വേണ്ടി ഗോളുകൾ നേടിയത്. ആൻഡ്രെ സിൽവയാണ് എൽഷേയ്ക്കു വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ അത്ലറ്റിക് ക്ലബിന് 34 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് അത്ലറ്റിക് ക്ലബ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ആഴ്സണല്‍ എഫ്സിയുടെ പിടി അയയുന്നു.
വോള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സിന് എതിരായ എവേ പോരാട്ടത്തില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ ഗണ്ണേഴ്സ് 2-2ന്റെ സമനിലയില്‍ കുടുങ്ങി. രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് ആഴ്സണലിന്റെ സമനില.
27 മത്സരങ്ങളില്‍നിന്ന് 58 പോയിന്റുമായി ആഴ്സണല്‍ എഫ്സി ഒന്നാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
Sports
ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തുനിന്ന് എഫ്സി ബാഴ്സലോണ വീണു.
ജിറോണയോട് 2-1നു പരാജയപ്പെട്ടതോടെയാണിത്. ബാഴ്സയുടെ ലാമിന് യമാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 60 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 58 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തായി.
Sports
മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറിലേക്കുള്ള ആദ്യപാദ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന്, യുവന്റസ്, ഇന്റര്‍ മിലാന് ടീമുകള്‍ കളത്തിലെത്തും.
റയല്‍ മാഡ്രിഡിനെ പ്ലേ ഓഫിലേക്കു തള്ളിവിട്ട പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫികയാണ് പ്ലേ ഓഫിലും അവരുടെ എതിരാളി. ഹൊസെ മൗറീഞ്ഞോയാണ് ബെന്‍ഫികയുടെ മാനേജര്‍.
Sports
കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിന് ജയം. യൂസെഫ് എസെയാരി ഇരട്ടഗോള്‍ (65, 70) നേടിയ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 3-0ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി.
മിഗ്വേല്‍ ഫിഗ്വേരയുടെ (90+2) വകയായിരുന്നു മൂന്നാം ഗോള്‍.
Kerala
കൊച്ചി: ആലുവ കുട്ടമശേരിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 53കാരന് കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില്‍ അലി ആണ് മരിച്ചത്.
കുട്ടമശേരിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍, കോച്ചില്ലാത്ത റെനൈസിനു മുന്നില്‍ പിഎസ്ജി വീണു.
എവേ പോരാട്ടത്തില്‍ റെനൈസിനോട് 3-1നാണ് പാരീസ് സെന്റ് ജെര്മെയ്ന് പരാജയപ്പെട്ടത്.
മൂസ അല്‍ തമാരി (34), എസ്റ്റെബന് ലെപോള് (69), ബ്രീല്‍ എംബോളൊ (81) എന്നിവരുടെ വകയായിരുന്നു റെനൈസിന്റെ ഗോളുകള്‍. ഉസ്മാന് ഡെംബെലെ (71) പിഎസ്ജിയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.
Sports
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളിന്റെ 12-ാം സീസണ് ഉദ്ഘാടന ദിനമായ ഇന്നലെ കൊച്ചിയില്‍നിന്നുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ആശ്വസിക്കാന്‍ വകയില്ലെങ്കിലും ഒരു മലയാളി ഗോള്‍ പിറന്നു.
മോഹന്‍ ബഗാനോട് 2-0നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തോല്‍വി വഴങ്ങിയതിനുശേഷം മഡ്ഗാവില്‍ അരങ്ങേറിയ എഫ്സി ഗോവ x ഇന്റര്‍ കാശി പോരാട്ടത്തിലായിരുന്നു മലയാളി ഗോള്‍. കോഴിക്കോടുകാരനായ കെ. പ്രശാന്ത് ഇന്റര്‍ കാശിക്കായി വലകുലുക്കി. ഐഎസ്എല്ലില്‍ ഇന്റര്‍ കാശിയുടെ ആദ്യ ഗോൾ അതോടെ പ്രശാന്തിനു സ്വന്തം.
1-1 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ 45+2-ാം മിനിറ്റിലായിരുന്നു പ്രശാന്തിന്റെ ഉജ്വല ഫിനിഷിംഗ്. ഒറ്റയ്ക്കു മുന്നേറിയെത്തിയ പ്രശാന്ത് ഗോവന്‍ ഗോള്‍ കീപ്പറിന്റെ മുകളിലൂടെ പന്ത് വലയില്‍ നിക്ഷേപിച്ചു. 80-ാം മിനിറ്റില്‍ ലൂയിസ് ടാറെസ് ചുവപ്പുകാര്‍ഡ് കണ്ടതോടെ ഇന്റര്‍ കാശിയുടെ അംഗബലം പത്തിലേക്കു ചുരുങ്ങി. തുടര്‍ന്ന് 84-ാം മിനിറ്റില്‍ ഡിയാന് ഡ്രാസിക്കിന്റെ പെനാല്‍റ്റി ഗോളിലൂടെ എഫ്സി ഗോവ സമനില നേടി.
പ്രശാന്ത് സീനിയര്‍ അരങ്ങേറ്റം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സിലൂടെ ആയിരുന്നു. 2016 മുതല്‍ 2022വരെ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു പ്രശാന്ത്. ഇതിനിടെ ഒരു സീസണില്‍ ചെന്നൈയിന് എഫ്സിക്കായി ലോണ്‍ വ്യവസ്ഥയില്‍ കളിച്ചു. പിന്നീട് ചെന്നൈയിന്റെ ഭാഗമായി. പഞ്ചാബിനായും ഇന്റര്‍ കാശിക്കായും കളിച്ചശേഷം കാലിക്കട്ട് എഫ്സിയില്‍. ഈ വര്‍ഷം വീണ്ടും ഇന്റര്‍ കാശിയില്‍ തിരിച്ചെത്തി.
Sports
ലണ്ടൻ: എഫ്എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ചെൽസിക്ക് ഗംഭീര ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹൾ സിറ്റിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി പെഡ്രോ നെറ്റൊ ഹാട്രിക്കും എസ്റ്റേവയോ ഒരു ഗോളും നേടി. മത്സരത്തിന്റെ 40, 51, 71 എന്നീ മിനിറ്റുകളിലാണ് നെറ്റൊ ഗോളുകൾ നേടിയത്. 59-ാം മിനിറ്റിലാണ് എസ്റ്റേവയോ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസി അഞ്ചാം റൗണ്ടിലേയ്ക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ റെക്സ്ഹാം ഇപ്സ്വിച്ചിനെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് റെക്സ്ഹാം വിജയിച്ചത്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കരുത്തരായ എസി മിലാന് മിന്നും ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പിസയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
റൂബൻ ലോഫ്റ്റസ്-ചീക്കും ലൂക്ക മോഡ്രിച്ചുമാണ് മിലാന് വേണ്ടി ഗോളുകൾ നേടിയത്. ഫെലിപ് ലൊയോളയാണ് പിസയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എസി മിലാന് 53 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് എസി മിലാൻ.
Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ എഫ്സി ബാഴ്സലോണയെ ഞെട്ടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്.
സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി.
14-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന് ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്സലോണയുടെ വല നാലാം തവണയും കുലുക്കി.
അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്ലറ്റിക്കോയ്ക്ക് 4-0ന്റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ പതനം പൂര്‍ണം.തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.
മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ബെനാറ്റ് ടുറിയന്റ്സിന്റെ (62) വകയായിരുന്നു സോസിഡാഡിന്റെ ഗോള്‍.
ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദ സെമി മാര്‍ച്ച് നാലിനും സോസിഡാഡ് x ബില്‍ബാവൊ പോരാട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. കോപ്പ ഡെല്‍ റേയില്‍ എഫ്സി ബാഴ്സലോണയാണ് നിലവിലെ ചാമ്പ്യന്മാര്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ 2025-26 സീസണ് കിരീടത്തിലേക്കു കുതിക്കുന്ന ആഴ്സണല്‍ എഫ്സിക്കു സമനില കുടുക്ക്.
ബ്രെന്റ്ഫോഡ് 1-1ന് ആഴ്സണലിനെ തളച്ചു. ലീഗിൽ ഒന്നാമതുള്ള ആഴ്സണലിന് 57ഉം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 53ഉം പോയിന്റാണ്.
Sports
മുംബൈ: നാളെ ആരംഭിക്കാനിരിക്കുന്ന 2025-26 സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയെ ഉള്‍പ്പെടുത്തേണ്ടെന്നു തീരുമാനമായി.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വെര്‍ച്വല്‍ മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനമായത്. ഐഎസ്എല്‍ 2025-26 സീസണിലേക്കുള്ള ടീമുകളായെന്നും പുതിയൊരു ടീമിനെ ഉള്‍പ്പെടുത്തേണ്ടെന്നും യോഗത്തില്‍ ഐകകണ്ഠേ്യന തീരുമാനമായി.
ഐഎസ്എല്ലില്‍ 14 ക്ലബ്ബുകളില്‍ മുഹമ്മദന്‍ എസ്സി ഒഴികെയുള്ളവ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചില്ല. ഓട്ടോമാറ്റിക് പ്രമോഷന് അനുവദിക്കരുതെന്നായിരുന്നു ഏല്ലാവരുടെയും നിലപാട്.
2024-25 ഐ ലീഗ് സീസണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി. അതോടെ 2025-26 ഐഎസ്എല്‍ സീസണിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍, എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി നാല് പോയിന്റ് വെട്ടിക്കുറച്ചതിനാല്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഇന്റര്‍ കാശി എഫ്സി കായിക തര്‍ക്കപരിഹാര കോടതിയില്‍നിന്ന് അനുകൂല തീരുമാനം നേടിയെടുത്തു. അതോടെ ഐ ലീഗ് ചാമ്പ്യന്മാരായി ഇന്റര്‍ കാശി ഐഎസ്എല്‍ ടിക്കറ്റ് സ്വന്തമാക്കി. ഇതോടെയാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന് സ്ഥാനക്കയറ്റം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
നാളെ കിക്കോഫ്
നീണ്ട കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച്, 2025-26 സീസണ് ഐഎസ്എല്ലിനു നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും. നാളെ വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും.
2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
Sports
മ്യൂണിക്: ജര്‍മന്‍ കപ്പ് ഫുട്ബോളില്‍ എഫ്സി ബയേണ്‍ മ്യൂണിക് സെമിയില്‍. ക്വാര്‍ട്ടറില്‍ 2-0നു ലൈപ്സിഗിനെ കീഴടക്കിയാണ് ബയേണ്‍ സെമിയിലേക്കു മുന്നേറിയത്.
ഹാരി കെയ്ന്‍ (64, പെനാല്‍റ്റി), ലൂയിസ് ഡിയസ് (67) എന്നിവര്‍ ബയേണിനായി ലക്ഷ്യംകണ്ടു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി, ലിവര്‍പൂള്‍ എഫ്സി ടീമുകള്‍ക്കു ജയം.
സിറ്റി ഹോം മത്സരത്തില്‍ 3-0ന് ഫുള്‍ഹാമിനെ തകര്‍ത്തപ്പോള്‍ ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ 1-0ന് സണ്ടര്‍ലന്‍ഡിനെ മറികടന്നു.
അന്റോയിന്‍ സെനെന്യൊ (24), നിക്കൊ ഒറില്ലി (30), എര്‍ലിംഗ് ഹാലണ്ട് (39) എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്കായി വലകുലുക്കിയത്. 61-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡിക്ക് നേടിയ ഗോളിന് ലിവര്‍പൂള്‍ സണ്ടര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
ആസ്റ്റണ്‍ വില്ല 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. 26 മത്സരങ്ങളില്‍നിന്ന് 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആഴ്സണലാണ് (56) ഒന്നാമത്. ലിവര്‍പൂള്‍ 42 പോയിന്റുമായി ആറാം സ്ഥാനത്തുണ്ട്.
Sports
മിലാന്: കോപ്പ ഇറ്റാലിയ ഫുട്ബോളില്‍ ആറ് തവണ ചാമ്പ്യന്മാരായ നാപ്പോളിയെ അട്ടിമറിച്ച് കോമൊ സെമിയില്‍. നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു.
ഷൂട്ടൗട്ടില്‍ 7-6ന്റെ ജയത്തോടെ കോമൊ സെമിയിലേക്കു മുന്നേറി. 40 വര്‍ഷത്തിനുശേഷമാണ് കോമൊ കോപ്പ ഇറ്റാലിയ സെമിയില്‍ പ്രവേശിക്കുന്നത്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ന്യൂകാസില്‍ യുണൈറ്റഡിന് എതിരായ ഹോം മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിനു തോല്‍വി. 2-1നായിരുന്നു ടോട്ടന്‍ഹാം വീണത്.
തോല്‍വിക്കു പിന്നാലെ ടീം മാനേജര്‍ സ്ഥാനത്തുനിന്ന് തോമസ് ഫ്രാങ്ക് പുറത്തായി. 26 മത്സരങ്ങളില്‍നിന്ന് 29 പോയിന്റുമായി 16-ാം സ്ഥാനത്താണ് ടോട്ടന്‍ഹാം. 36 പോയിന്റുമായി ന്യൂകാസില്‍ 10-ാം സ്ഥാനത്തേക്കുയര്‍ന്നു.
ചെല്‍സി, യുണൈറ്റഡ്
ചെല്‍സി 2-2ന് ലീഡ്സ് യുണൈറ്റഡുമായും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡുമായും സമനിലയില്‍ പിരിഞ്ഞു.
സ്റ്റോപ്പേജ് ടൈമില്‍ (90+6) ബെന്യാമിന് സെസ്കോയിലൂടെയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമനില ഗോള്‍. ചെല്‍സി രണ്ടു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു സമനില വഴങ്ങിയത്.
District News
മൂവാറ്റുപുഴ : എംഎല്‍എ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കാലാമ്പൂര് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തില്‍ വാളകം പായിപ്രയെ ഒരു ഗോളിന് പരാജയപ്പെടുത്തി.രണ്ടാമത്തെ മൽസരത്തിൽ ആയവന മൂന്ന് ഗോളുകള്‍ക്ക് പോത്താനിക്കാടിനെ തകർത്തു.
ഇന്ന് കലൂര്ക്കാടും ആരക്കുഴയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ മഞ്ഞളൂരും ആവോലിയും ഏറ്റുമുട്ടും.
15 വരെ നടക്കുന്ന നോക്കൗട്ട് രീതിയിലുള്ള ടൂര്‍ണമെന്റില്‍ ആകെ 12 ടീമുകളാണ് മത്സരിക്കുന്നത്. സെമിഫൈനല്‍ മത്സരങ്ങള്‍ 12നും 13നും നടക്കും.
ഫൈനല്‍ 15ന് രാത്രി എട്ടിനാണ്. വിജയികള്‍ക്ക് 30,000 രൂപയും ട്രോഫിയും ഒന്നാം സമ്മാനമായും രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും ട്രോഫിയുമാണ് സമ്മാനം.
ലഹരിക്കെതിരെ കളിക്കളം ഒരുങ്ങുന്നു എന്ന സന്ദേശം ഉയര്‍ത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്
District News
കൊല്ലം: ഫിഷർമെൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ച ഡോൺ ബോസ്കോ ചിൽഡ്രൻസ് ഫോറം ഡോൺ ബോസ്കോ ഫെസ്റ്റിനോട് അനുബന്ധിച്ചു പടക്കളം എന്ന പേരിൽ കൊല്ലം ഡോൺ ബോസ്കോ ഗ്രൗണ്ടിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരത്തിൽ പള്ളിത്തോട്ടം തണ്ടേഴ്സ് ഗ്രൂപ്പ് ഒന്നാം സ്ഥാനവും വാടി വാരിയേഴ്സ് ഗ്രൂപ്പ് രണ്ടാം സ്ഥാനവും നേടി.
ഫിഷർമെൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം ഡയറക്ടർ ഫാ. സജി ഇളമ്പാശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം സമ്മേളനം ഉദ്ഘാടനം ചെയ്തു സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫിഷർമെൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാം ഭാരവാഹികളായ ബിന്ദു ഹാരിസൺ, റിനിഷ,സിന്ധു, ടെൻസി,സ്റ്റെഫി അനു തുടങ്ങിയവർ പ്രസംഗിച്ചു.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ സ്റ്റോപ്പേജ് ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം.
നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സിക്കെതിരേ 1-2നായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ജയം സ്വന്തമാക്കിയത്. സ്റ്റോപ്പേജ് ടൈമിലെ പെനാല്‍റ്റി (90+3) ലക്ഷ്യത്തിലെത്തിച്ച് എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയമൊരുക്കി. പിന്നില്നിന്നെത്തിയായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിസണ്‍സ് വെന്നിക്കൊടി പാറിച്ചത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 74-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായിയിലൂടെ ലിവര്‍പൂള്‍ എഫ്സി ലീഡ് നേടി. 30 വാര ദൂരെനിന്നുള്ള മിന്നും ഫ്രീകിക്ക് ഗോളായിരുന്നു അത്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ആരാധകര്‍ മതിമറന്ന നിമിഷം. എന്നാല്‍, 84-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി 1-1ന് ഒപ്പമെത്തി.
ഇഞ്ചുറി ടൈമിലേക്കു നീണ്ടപ്പോള്‍ എര്‍ലിംഗ് ഹാലണ്ടിലൂടെ സിറ്റി ജയത്തില്‍. 90+13-ാം മിനിറ്റില്‍ സൊബോസ്ലായി ചുവപ്പ് കാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ എഫ്സി 10 പേരോടെയാണ് മത്സരം അവസാനിപ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എഫ്സി 1-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചു. ജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി ആഴ്സണല്‍ എഫ്സിക്കു തൊട്ടുപിന്നിലുണ്ട്.
25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ 56ഉം മാഞ്ചസ്റ്റര്‍ സിറ്റി 50 പോയിന്റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു. 39 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്താണ്.
Sports
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ലൂയിസ് ഡിയസിന്റെ ഹാട്രിക്കും ഹാരി കെയ്ന്റെ ഇരട്ടഗോളും ചേര്‍ന്നപ്പോള്‍ എഫ്സി ബയേണ്‍ മ്യൂണിക്കിന് ആധികാരിക ജയം.
ഹോം മത്സരത്തില്‍ ബയേണ്‍ മ്യൂണിക് 5-1ന് ഹൊഫെന്ഹീമിനെ കീഴടക്കി. 20, 45 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഹാരി കെയ്ന്റെ ഗോളുകള്‍. 45+2, 62, 89 മിനിറ്റുകളില്‍ ഡിയസും ലക്ഷ്യംകണ്ടു.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 54 പോയിന്റുമായി ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്നു. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (48), ഹൊഫെന്ഹീം (42) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Sports
തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടർ-20 ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കോട്ടയത്തിനും കാസർഗോഡിനും ജയം. കോട്ടയം എറണാകുളത്തെ സഡണ്‍ ഡെത്തിൽ (8- 9) പരായപ്പെടുത്തി. കാസർകോട് 4-2നു കൊല്ലത്തിനെ തോൽപ്പിച്ചു.
Sports
ദിസ്പുർ: സന്തോഷ് ട്രോഫി കിരീടം ചൂടി സർവീസസ്. കേരളത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് തോൽപിച്ചത്. എക്സ്ട്രാ ടൈമിലായിരുന്നു സർവീസസിന്റെ വിജയഗോൾ പിറന്നത്.
109-ാം മിനിറ്റിൽ അഭിഷേക് പവാറാണ് വിജയഗോൾ നേടിയത്. ഇതോടെ എട്ടാം സന്തോഷ് ട്രോഫി കിരീടത്തിലാണ് സർവീസസ് മുത്തമിട്ടത്.
കഴിഞ്ഞ തവണയും കേരളം ഫൈനലിൽ തോറ്റിരുന്നു. എട്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ഫൈനലിൽ തോൽക്കുന്നത് ഇത് ഒൻപതാം തവണയാണ്.കേരളത്തിനു തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.
മികച്ച മുന്നേറ്റങ്ങൾ നടത്താൻ കേരളത്തിനായിരുന്നു. എന്നാൽ കേരളത്തിന്റെ മുന്നേറ്റങ്ങളെ സർവീസസിന്റെ പ്രതിരോധനിര കടിഞ്ഞാൺ ഇടുകയായിരുന്നു. സർവീസസിന്റെ ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളും കേരളത്തിന് തിരിച്ചടിയായി.
Sports
ദിസ്പുർ: സന്തോഷ് ട്രോഫി ഫൈനലിൽ കേരള- സർവീസസ് മത്സരം പുരോഗമിക്കുന്നു. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
മത്സരത്തിൽ ഇരുടീമുകൾക്കും മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. സെമിയിൽ നിന്നുള്ള ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഇടതുവിങ്ങിൽ എം. വിഘ്നേഷിന് പകരം ടിയ.ഷിജിൻ എത്തി.
സെമിയില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശം. സര്‍വീസസ് 2-0ന് റെയില്‍വേസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.
Sports
ധകുഅഖാന (ആസാം): സന്തോഷ സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കിക്കോഫ്. ഫിഫ പ്ലസ് ആപ്പിലൂടെ മത്സരം തത്സമയം കാണാം.
സെമിയില്‍ പഞ്ചാബിനെ മറുപടിയില്ലാത്ത നാലു ഗോളിനു കീഴടക്കിയായിരുന്നു കേരളത്തിന്റെ ഫൈനല്‍ പ്രവേശം. സര്‍വീസസ് 2-0ന് റെയില്‍വേസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.
കൊച്ചി കണക്കു ബാക്കി
2012-13 സീസണ് ഫൈനലില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍വച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് പരാജയപ്പെട്ടതിന്റെ കണക്ക് തീര്‍ക്കാനുള്ള അവസരമാണ് കേരളത്തിന്റെ പുതുതലമുറയ്ക്കുള്ളത്.
അന്ന് നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായിരുന്ന മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3ന്റെ ജയത്തോടെ സര്‍വീസസ് കപ്പുയര്‍ത്തി. ഗാലറിയില്‍ തിങ്ങിനിറഞ്ഞ 35,000 കാണികളുടെ ഹൃദയം പിളര്‍ന്ന നിമിഷം.
എട്ടാം സന്തോഷ് ട്രോഫി കിരീടത്തിനായാണ് കേരളവും സര്‍വീസസും കളത്തില്‍ ഇറങ്ങുന്നത്. ഇരു ടീമും ഇതുവരെയായി ഏഴ് തവണ സന്തോഷ് ട്രോഫിയില്‍ മുത്തംവച്ചിട്ടുണ്ട്. 2023-24 സീസണില്‍ ആയിരുന്നു സര്‍വീസസ് അവസാനം ചാമ്പ്യന്മാരായത്. കേരളമാകട്ടെ മഞ്ചേരിയില്‍നടന്ന 2021-22 സീസണിലും. എന്നാല്‍, 2024-25 സീസണ് ഫൈനലിസ്റ്റുകളാണ് കേരളം. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ് സ്വന്തമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
സര്‍വീസസും കേരളവും തമ്മില്‍ സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2012-13 സീസണിലായിരുന്നു ഇരു ടീമും തമ്മില്‍ ഇതിനു മുമ്പ് ഫൈനല്‍ അരങ്ങേറിയത്. അന്ന് കൊച്ചിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍, പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ സര്‍വീസസ് 4-3ന്റെ ജയം സ്വന്തമാക്കി.
2025-26 സീസണ് സന്തോഷ് ട്രോഫിയില്‍ കേരളത്തെ കീഴടക്കിയ ഏക ടീമാണ് സര്‍വീസസ്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 1-0ന് ആയിരുന്നു കേരളത്തിന്റെ തോല്‍വി. ഈ സന്തോഷ് ട്രോഫിയില്‍ കേരളത്തിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന ഏക ടീമും സര്‍വീസസാണ്.
Sports
പോഖറ (നേപ്പാള്‍): ഐസിസി അണ്ടര്‍ 19 പുരുഷ ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ കൗമാരം മറ്റൊരു ട്രോഫികൂടി രാജ്യത്ത് എത്തിച്ചു.
സാഫ് അണ്ടര്‍ 19 വനിതാ ഫുട്ബോളിലാണ് ഇന്ത്യയുടെ കൗമാരാരവും വീണ്ടും ഉയര്‍ന്നത്. ഇന്നലെ പോഖറയിലെ രംഗശാല സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ ഇന്ത്യ 4-0ന് ബംഗ്ലാദേശിനെ കീഴടക്കിയാണ് കപ്പുയര്‍ത്തിയത്.
ജുലന് നോങ്മൈഥേം (42), എലിസബത്ത് ലെഘറ (63, പെനാല്‍റ്റി), പേള്‍ ഫെര്‍ണാണ്ടസ് (68), അന്വിത രഘുരാമന് (83) എന്നിവരാണ് ഇന്ത്യക്കായി വലകുലുക്കിയത്. ലീഗ് റൗണ്ടില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് 2-0ന്റെ ജയം നേടിയിരുന്നു. അതിന്റെ കണക്കു തീര്‍ത്തുള്ള ജയമാണ് ഫൈനലില്‍ ഇന്ത്യന്‍ പെണ്‍കൊടികള്‍ സ്വന്തമാക്കിയത്.
Sports
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. ഏകപക്ഷീയമായ നാലു ഗോളിനാണ് കേരളത്തിന്റെ ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ സർവീസസാണ് കേരളത്തിന്റെ എതിരാളി.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലഭിച്ചു. വി.അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ മുഹമ്മദ് അജ്സൽ വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ഇത്തവണ മുഹമ്മദ് റിയാസാണ് ഗോൾ വല കുലുക്കിയത്.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എം. വിനേഷ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ പ്രതിരോധക്കോട്ടയിലിടിച്ചു നിന്നു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കൻകളി പുറത്തെടുത്തു.
കേരളത്തിന്റെ മുന്നേറ്റ താരം ഇ.സജീഷിനെ പിന്നിൽ നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ടു. 84-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് വീണ്ടും ഗോൾവല കുലുക്കിയതോടെ കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തു.
Sports
ബാഴ്സലോണ: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാൽ, ഫെറാൻ ടോറസ്, മാർക്കസ് റാഷ്ഫോഡ് എന്നിവരാണ് ഗോളുകൾ നേടിയത്. അൽവാരോ റോഡ്രിഗസാണ് എൽച്ചെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ലിഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. നിലവിൽ 55 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
മാർട്ടിൻ സുബിമെൻഡി, വിക്ടർ ഗ്യോകെരെസ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ലീഡ്സ് താരം കാൾ ഡർലോവിന്റെ ഓൺ ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണൽ ഗംഭീര ഫോമിലാണ്. വിജയത്തോടെ ആഴ്സണലിന് 53 പോയിന്റായി.
Sports
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ലിവർപൂളിന് വേണ്ടി ഹ്യൂഗോ എകിട്ടിക്കെ രണ്ട് ഗോളുകളും ഫ്ലോറിയൻ വിർട്ട്സും ഇബ്രാഹിമ കൊണാട്ടെ എന്നിവർ ഓരോ ഗോൾ വീതവും നേടി. ആന്തോണി ഗോർഡൺ ആണ് ന്യൂകാസിലിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കാതിരുന്ന ലിവർപൂളിന് ഇന്നത്തെ വിജയം ആശ്വാസകരമാണ്. വിജയത്തോടെ ലിവർപൂളിന് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിനെതിരെ ഡിപോർട്ടിവോ അലാവസിന് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അലാവസ് വിജയിച്ചത്.
അന്റോണിയോ ബ്ലാങ്കൊ, ലൂക്കാസ് ബോയെ എന്നിവരാണ് അലാവസിന് വേണ്ടി ഗോളുകൾ നേടിയത്. റോബെർട്ടോ ഫെർണാണ്ടസാണ് എസ്പാന്യോളിന് വേണ്ടി ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ അലാവസിന് 25 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 10-ാം സ്ഥാനത്താണ് അലാവസ്. പരാജയപ്പെട്ടെങ്കിലും എസ്പാന്യോൾ അഞ്ചാമതാണുള്ളത്.
Sports
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിലെ പ്ലേ ഓഫ് ചിത്രം വ്യക്തമായി. തങ്ങളെ പ്ലേ ഓഫിലേക്കു തള്ളിവിട്ട പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്ഫികയെത്തന്നെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്ലേ ഓഫില്‍ നേരിടും.
പ്ലേ ഓഫ് ഫിക്സ്ചര്‍
റയല്‍ x ബെന്‍ഫിക, പിഎസ്ജി x മൊണാക്കോ, യുവന്റസ് x ഗലറ്റ്സറെ, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് x അത്ലാന്റ, ന്യൂകാസില്‍ യുണൈറ്റഡ് x ഖരാബാഗ്, അത്ലറ്റിക്കോ മാഡ്രിഡ് x ക്ലബ് ബ്രൂഷ്, ഇന്റര്‍ മിലാന് x ബൊഡൊ ഗ്ലിംന്റ്, ബയെര്‍ ലെവര്കൂസെന് x ഒളിമ്പ്യാകോസ്.
Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീ്ഗ് ഫുട്ബോളിൽ എവർട്ടണെ സമനിലയിൽ തളച്ച് ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
തിയേർനോ ബാരിയാണ് എവർട്ടണ് വേണ്ടി ഗോൾ നേടിയത്. ജെയിംസ് ജസ്റ്റിൻ ആണ് ലീഡ്സിനായി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എവർട്ടണ് 33 പോയിന്റും ലീഡ്സിന് 26 പോയിന്റുമായി. ലീഗ് ടേബിളിൽ എവർടൺ പത്താം സ്ഥാനത്തും ലീഡ്സ് 16-ാം സ്ഥാനത്തുമാണുള്ളത്.
Kerala
കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച് 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്.
ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.
Kerala
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. ഫ്രഞ്ച് വിങ്ങർ കെവിൻ യോക്കിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളിലും മികവ് പുലർത്തുന്ന താരമാണ്.
1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് കൂടുതൽ വൈവിധ്യം നൽകും. ഗ്രീസിലെ പ്രൊഫഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള അനുഭവസമ്പത്തുമായാണ് കെവിൻ യോക്ക് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
2024-25 സീസണിൽ ഗ്രീക്ക് സൂപ്പർ ലീഗിൽ ലെവാഡിയാക്കോസ് എഫ്സിക്കായി കളിച്ച അദ്ദേഹം പിന്നീട് പിഎഇ ചാനിയയെയും പ്രതിനിധീകരിച്ചു. പിഎസ്ജി യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന യോക്ക്, കരിയറിൽ ഇതുവരെ 84 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ബീമാപള്ളിക്ക് സമീപം കളിക്കുന്നതിനിടെ പന്തെടുക്കാൻ കടലിൽ ഇറങ്ങിയ കൗമാരക്കാരൻ മരിച്ചു. ബീമാപള്ളി സ്വദേശി റിഹാൻ (16) ആണ് മരിച്ചത്. റിഹാനൊപ്പം കടലിൽ ഇറങ്ങിയ മറ്റ് രണ്ട് പേരെ മത്സ്യത്തൊഴിലാളികളും സമീപവാസികളും ചേർന്ന് രക്ഷപ്പെടുത്തി.
സാജിത്, ടിബിൻ എന്നിവരാണ് റിഹാനൊപ്പം കടലിൽ ഇറങ്ങിയത്. ചെറിയതുറ റോസ് മിനി കോൺവെന്റിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച വൈകുന്നേരം ബീമാപള്ളിക്ക് സമീപം കടൽതീരത്ത് പന്തുകളിക്കുകയായിരുന്നു.
ഇതിനിടെ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയപ്പോഴാണ് തിരയിൽപെട്ടതെന്ന് നാട്ടുകാർ പറയുന്നു. തിരയിൽ പെട്ടതോടെ ഇവർ ബഹളം വച്ചത് കേട്ടതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. ഇതേ തുടർന്ന് രണ്ട് പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
എന്നാൽ തിരയിൽപെട്ട റിഹാനെ കണ്ടെത്താനായില്ല. തുടർന്ന് മുങ്ങൽ വിദഗ്ധരെയടക്കം വിളിച്ചുവരുത്തി നടത്തിയ തെരച്ചിലിൽ രാത്രിയോടെ റിഹാനെ കണ്ടെത്തി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.
ബ്രയാൻ എംബിയോമോ, പാട്രിക്ക് ഡോർഗു, മത്യൂസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ മെറിനോയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിന്റെ ഓൺ ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്റായി. ലീഗ് ടേബിളിൽ നാലാമതെത്താനും യുണൈറ്റഡിനായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 50 പോയിന്റുള്ള ആഴ്സണൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ് ഹാമിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഗാം വിജയിച്ചത്.
ക്രൈസെൻസിയോ സമ്മർവില്ലെയും ജരോഡ് ബോവനും മത്യേസ് ഫെർണാണ്ടസ് എന്നിവരാണ് വെസ്റ്റ് ഹാമിന് ഗോളുകൾ നേടിയത്. ബ്രയാൻ ബ്രോബിയാണ് സണ്ടർലൻഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വെസ്റ്റ് ഹാമിന് 20 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 18-ാം സ്ഥാനത്താണ് വെസ്റ്റ് ഹാം. പരാജയപ്പെട്ടെങ്കിലും ഒമ്പതാം സ്ഥാനത്ത് തുടരുകയാണ് സണ്ടൻലൻഡ്. 33 പോയിന്റാണ് സണ്ടർലൻഡിനുള്ളത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ലെവാന്റെയ്ക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ലെവാന്റെയ്ക്ക് വേണ്ടി പാബ്ലോ മാർട്ടിനെസ്, അദ്രിയാൻ ഡാ ലാ ഫുവന്റെ , അലൻ മട്ടുരോ എന്നിവരാണ് ഗോളുകൾ നേടിയത്. എൽച്ചെയ്ക്ക് വേണ്ടി അൽവാരോ റോഡ്രിഗസും ആഡം ബൊവായാരും ആണ് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലെവാന്റെയ്ക്ക് 17 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ 19-ാം സ്ഥാനത്താണ് ലെവാന്റെ.
Sports
ഇസ്താംബുള്‍ (തുര്‍ക്കി): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ല എഫ്സി പ്രീക്വാര്‍ട്ടറില്‍.
എവേ പോരാട്ടത്തില്‍ ഫെനെര്‍ബാഷിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ല കീഴടക്കി. 25-ാം മിനിറ്റില്‍ ജാഡന്‍ സാഞ്ചോ നേടിയ ഗോളിലായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം.
ഫ്രഞ്ച് ക്ലബ് ലിയോണ്‍, ജര്‍മനിയില്‍നിന്നുള്ള എസ്സി ഫ്രൈബര്‍ഗ് ടീമുകളും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Sports
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ ശക്തരായ പഞ്ചാബിനെ വീഴ്ത്തി കേരളം. ആസാമിലെ സിലാപത്തർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.
കളിയുടെ ആദ്യ പകുതിയിൽ മറുപടിയില്ലാതെ ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മുഹമ്മദ് അജ്സൽ ഇരട്ടഗോൾ മികവിലാണ് കേരളത്തിന്റെ വിജയക്കുതിപ്പ്.
ആദ്യ പകുതിയുടെ 27-ാം മിനിറ്റിൽ പഞ്ചാബ് താരം ജതീന്ദർ സിംഗാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 55-ാം മിനിറ്റിൽ എം. മനോജിന്റെ ഗോളിൽ കേരളം സമനില പിടിച്ചു.
പിന്നാലെ കനത്ത പോരാട്ടത്തിനൊടുവിൽ 58, 62 മിനിറ്റുകളിൽ മുഹമ്മദ് അജ്സൽ തുടർച്ചയായി വലകുലുക്കിയതോടെ മത്സരം 3–1ന് അവസാനിച്ചു.
ഗ്രൂപ്പ് ബിയിൽ 24ന് റെയിൽവേസുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്.
Sports
ബോദ (നോര്‍വെ): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി വഴങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
എവേ പോരാട്ടത്തില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോദ ഗ്ലിംന്റിനോട് 3-1നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര് തോറ്റത്. 58 മിനിറ്റിനുള്ളില്‍ ആതിഥേയര്‍ 3-0ന്റെ ലീഡ് സ്വന്തമാക്കി.
കാസ്പര്‍ വര്സ്റ്റ് ഹോഗ് (22, 24) ഇരട്ട ഗോളും ജെന്‍സ് ഹ്യൂഗ് (58) ഒരു ഗോളും സ്വന്തമാക്കി. റയാന് ചെര്‍ക്കിയുടെ (60) വകയായിരുന്നു സിറ്റിയുടെ ഗോള്‍.
62-ാം മിനിറ്റില്‍ റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ടതോടെ സിറ്റിയുടെ അംഗബലം 10ലേക്ക് ചുരുങ്ങുകയും പോരാട്ടത്തിനു കടിഞ്ഞാണ്‍ വീഴുകയും ചെയ്തു.
2019ല്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന്റെ സണ്‍ ഹ്യൂങ് മിന് 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ നേടിയതിനുശേഷം, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഇരട്ട ഗോള്‍ നേടുന്ന താരമായി കാസ്പര്‍ ഹോഗ്.
പിഎസ്ജിയെ വീഴ്ത്തി
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) ഹോം മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപി ഞെട്ടിച്ചു. കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ (74, 90) ഇരട്ടഗോള്‍ ബലത്തിലായിരുന്നു സ്പോർട്ടിംഗിന്റെ ജയം. ഖ്വിച ക്വാരത്സ്ഖേലിയയുടെ (79) വകയായിരുന്നു പിഎസ്ജിയുടെ ഗോള്‍.
ഏഴ് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി പിഎസ്ജി ലീഗ് ടേബിളില്‍ അഞ്ചാമതും സ്പോര്‍ട്ടിംഗ് ആറാമതുമാണ്.
Sports
സിലാപത്തര്‍ (ആസാം): 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനു നിലവിലെ ചാമ്പ്യന്മാരായ ബംഗാളിന്റെ വിജയാരാവത്തോടെ തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളിന് നാഗാലാന്ഡിനെയാണ് ബംഗാള്‍ കീഴടക്കിയത്.
എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന് 3-2ന് ഉത്തരാഖണ്ഡിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ തമിഴ്നാട് 1-0ന് ആതിഥേയരായ ആസാമിനെ തോല്‍പ്പിച്ചു.
കേരളം ഇന്നിറങ്ങും
നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം തങ്ങളുടെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം.
District News
കൂരാച്ചുണ്ട്: 40-ാമത് ഫാ. ജോർജ് വട്ടുകുളം മെമ്മോറിയൽ സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റിന് ഒരുങ്ങി കല്ലാനോട് ജൂബിലി സ്റ്റേഡിയം. നാളെ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ജോ പോൾ അഞ്ചേരി നിർവഹിക്കും. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിക്കും. പേരാമ്പ്ര ഡിവൈഎസ്പി എം.പി. രാജേഷ് മുഖ്യാതിഥിയാകും.
വിക്ടറി ചാലിടം, മിലാഷ് വാഴക്കാട്, എംഎസ്ആർഎഫ്സി തലയാട്, എഫ്സി അരീക്കോട്, യംഗ് സെറ്റ്ലേഴ്സ് കല്ലാനോട്, കോയിൻസ് കൂരാച്ചുണ്ട്, എംവൈസി കക്കയം, എഫ്സി പള്ളിക്കുന്ന് വയനാട്, ബ്ലാക്ക് സൺസ് തിരുവോട്, എംഇഎസ് കോളജ് മമ്പാട്, ജനത കരിയാത്തുംപാറ, എഫ്സി കൂരാച്ചുണ്ട് തുടങ്ങിയ ടീമുകൾ മത്സരിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഫാ. ജോർജ് വട്ടുകുളം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 100001 രൂപ കാഷ് പ്രൈസും രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി ഏബ്രഹാം കടുകൻമാക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 50001 രൂപ കാഷ് പ്രൈസും സമ്മാനമായി ലഭിക്കും. ഉദ്ഘാടന മത്സര ദിനത്തിൽ ടൂർണമെന്റ് കാണാനുള്ള പ്രവേശന പാസ് സൗജന്യമായിരിക്കുമെന്ന് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സണ്ണി കാനാട്ട്, അനു കടുകൻമാക്കൽ, മാത്യു കടുകൻമാക്കൽ, ജോൺസൺ പനക്കവയൽ, തോമസ് നരിക്കുഴി എന്നിവർ അറിയിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
ജാവോ പെഡ്രോയും കോൾ പാമറും ആണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. പെഡ്രോ 26-ാം മിനിറ്റിലും പാമർ 76-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസിക്ക് 34 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ചെൽസി.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ ബെറ്റീസിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിയാറയലിനെ തകർത്തു.
റയർ ബെറ്റീസിന് വേണ്ടി അയ്റ്റർ റൂയ്ബലും പാബ്ലോ ഫോർനൽസുമാണ് ഗോളുകൾ നേടിയത്. റൂയ്ബൽ 57-ാം മിനിറ്റിലും ഫോർനൽസ് 83-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ റയൽ ബെറ്റീസിന് 32 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് റയൽ ബെറ്റീസ്.
District News
പാലാ: രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷണൽ ഏജന്‍സിയും പാലാ സെന്റ് തോമസ് കോളജും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോള്‍ സൂപ്പര്‍ ലീഗില്‍ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഏകപക്ഷീയമായ ഒരു ഗോളിന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കടനാട് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹൈസ്കൂളിനെ നേരിടും.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ജിറോണയ്ക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
വ്ലാഡിസ്ലാവ് വാനറ്റാണ് ജിറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ ലഭിച്ച പെനാൽറ്റികൾ വാനറ്റ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 45+3-ാം മിനിറ്റിലും 90+3-ാം മിനിറ്റിലുമാണ് താരം ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ജിറോണയ്ക്ക് 24 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ജിറോണ. പരാജയപ്പെട്ടെങ്കിലും അഞ്ചാം സ്ഥാനത്ത് തുടരുകയാണ് എസ്പാന്യോൾ.
NRI
ന്യൂയോർക്ക്: 2026ൽ വടക്കേ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ബുക്കിംഗിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ 50 കോടിയിലധികംഅപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു.
കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ആതിഥേയ രാജ്യങ്ങളെ കൂടാതെ ജർമനി, ഇംഗ്ലണ്ട്, ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. അപേക്ഷകരുടെ എണ്ണം സീറ്റുകളേക്കാൾ വളരെ കൂടുതലായതിനാൽ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലികളെ തെരഞ്ഞെടുക്കുക.
ടിക്കറ്റ് ലഭിച്ചോ എന്ന് ഫെബ്രുവരി അഞ്ച് മുതൽ അപേക്ഷകരെ ഇമെയിൽ വഴി അറിയിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാത്തവർക്ക് മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ് നടക്കുന്ന ലാസ്റ്റ് മിനിറ്റ് സെയിൽ ഘട്ടത്തിൽ വീണ്ടും ശ്രമിക്കാവുന്നതാണ്.
60 ഡോളർ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ഉയർന്ന കാറ്റഗറിയിലുള്ള ടിക്കറ്റുകൾക്ക് ലക്ഷങ്ങൾ വിലവരും. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 11 മുതലാണ് ആരംഭിക്കുക. ജൂലെെ 19ന് ന്യൂജഴ്സി സ്റ്റേഡിയത്തിലാണ് ഫെെനൽ നടക്കുന്നത്.
Sports
റാബത്ത് (മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ഫൈനലില്‍ സെനഗലും ആതിഥേയരായ മൊറോക്കോയും ഏറ്റുമുട്ടും. മുഹമ്മദ് സലയുടെ ഈജിപ്തിനെ സാദിയൊ മാനെ 78-ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-0നു കീഴടക്കിയായിരുന്നു സെനഗലിന്റെ ഫൈനല്‍ പ്രവേശം.
മൊറോക്കോ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ നൈജീരിയയെ 4-2നു കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം ഗോള്‍രഹിത സമനിലയായിരുന്നു.
Sports
മാഞ്ചസ്റ്റർ: കാരാബാവോ കപ്പ് ഫുട്ബോളിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചു.
അന്റോയ്ൻ സെമെന്യോയും റയാൻ ചെർക്കിയുമാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. സെമെന്യോ 53-ാം മിനിറ്റിലും ചെർക്കി 90+9-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ഫെബ്രുവരി നാലിനാണ് രണ്ടാം പാദ സെമി. ചെൽസിയും ആഴ്സണലും തമ്മിലുള്ള സെമിഫൈനലിന്റെ ആദ്യപാദം ഇന്ന് രാത്രി നടക്കും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം.
Sports
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്‍ബത്തൂത്ത സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
Sports
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാന്‍ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി നല്കി കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ കളിക്കണോ എന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നു ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചു.
ആലോചനയിൽ
ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാല്‍, അതില്‍ സ്ഥീരികരണമൊന്നും ആയിട്ടില്ല. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഹോം ഗ്രൗണ്ട് ആയി നോക്കുന്നത്. ഇക്കാര്യവും ഉറപ്പായിട്ടില്ല - ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഫെബ്രുവരി 14ന് ആണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഹോം ഗ്രൗണ്ട് തെരഞ്ഞെടുക്കാനായി ബ്ലാസ്റ്റേഴ്സ് നല്കിയ ലിസ്റ്റിലാണ് മൂന്നു വേദികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു കലൂര്‍ ഹോം ഗ്രൗണ്ട് ആകാന്‍ സാധ്യത കുറവാണ്. അതിനാല്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ കളിക്കാനും സാധ്യതയില്ല. അതേസമയം, കഴിഞ്ഞ സീസണുകളില്‍ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ആദ്യ മത്സരങ്ങളില്‍ ജയിച്ചു മുന്നേറുന്ന ടീമിനു പിന്നീടു സ്ഥിരത നഷ്ടപ്പെടുന്ന കാഴ്ച പോയ വര്‍ഷങ്ങളില്‍ കണ്ടു. ഇത് ആരാധകരുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്കിനെയും ടിക്കറ്റ് വരുമാനത്തെയും ബാധിക്കാറുണ്ട്.
കളിയില്ല, വിദേശ താരങ്ങൾ കളംവിട്ടു
മാത്രമല്ല, വിദേശ താരങ്ങളില്‍ പലരും ടീം വിട്ടുകഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മിഡ് ഫീല്‍ഡറും ഏറ്റവും മികച്ച താരവുമായിരുന്ന അഡ്രിയാന്‍ ലൂണ, മറ്റൊരു വിദേശ താരമായ നോവ സദോയ് എന്നിവര്‍ ലോണില്‍ മറ്റൊരു ക്ലബ്ബില്‍ ചേര്‍ന്നു. ഈ സീസണില്‍ ഇവര്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല. അതിനാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ മാത്രമേ ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിലേക്കു മടങ്ങാനാവുകയുള്ളു. ഒരു വര്‍ഷത്തെ കരാറില്‍ കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ സ്പാനിഷ് താരം ജുവാന്‍ റോഡ്രിഗസും ക്ലബ്ബ് വിട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന തിയാഗോ ആല്‍വസ് മത്സരങ്ങള്‍ നടക്കാത്തതിനാല്‍ ഡിസംബറില്‍തന്നെ ക്ലബ്ബ് വിട്ടു. ഇന്ത്യന്‍ ഫുട്ബോളിലെ അനിശ്ചിതാവസ്ഥ തന്നെയാണ് തിയാഗോയും ക്ലബ്ബ് വിടാന്‍ കാരണമായത്. അതിനാൽ ഈ സീസണിലെ ടീം എങ്ങനെയാകും എന്ന കാര്യത്തില്‍ ആരാധകര്‍ക്കും പിടിത്തമില്ല.
മലബാർ ആരാധകരിൽ പ്രതീക്ഷ
കളി കാണാൻ ആരാധകരുടെ ഒഴുക്കുണ്ടാകുമോയെന്നതിൽ ആർക്കും ഉറപ്പില്ല. അതിനാല്‍ സാമ്പത്തികമായി കലൂര്‍ സ്റ്റേഡിയത്തെ ആശ്രയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ആവില്ല. എന്നാല്‍, കോഴിക്കോടും മലപ്പുറത്തും ഏറെ ഫുട്ബോള്‍ ആരാധകര്‍ ഉള്ളതിനാല്‍, ഈ ജില്ലകളില്‍ ടൂര്‍ണമെന്റ് നടക്കുകയാണെങ്കില്‍ ആളു കൂടും എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ നിഗമനം. ഈ ജില്ലകളില്‍നിന്നുള്ള ആരാധകര്‍ ടീമിന്റെ മോശം സമയത്തും നല്ല സമയത്തും ഒരുപോലെ പിന്തുണ നല്‍കിയിട്ടുണ്ട്. കളികള്‍ കാണാന്‍ ആവേശത്തോടെ ആരാധകര്‍ എത്തുന്നത് കളിക്കാരിലും ആവേശം പകരും.
Sports
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ആഴ്സണലിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ പോർട്ട്സ്മൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ആഴ്സണലിന് വേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലി ഹാട്രിക്ക് നേടി. മത്സരത്തിന്റെ 25,51,72 എന്നീ മിനിറ്റുകളിലാണ് മാർട്ടിനെല്ലി ഗോളുകൾ നേടിയത്. പോർട്ട്സ്മൗത്ത് താരം ആൻഡ്രെ ഡൊസെല്ലിയുടെ സെൽഫ് ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
കോൽബിയാണ് പോർട്ട്സ്മൗത്തിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മറ്റൊരു മത്സരത്തിൽ ചെൽസി ചാൾട്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.