x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​​യ​​സി​​നു ഹാ​​ട്രി​​ക്ക്


Published: February 10, 2026 02:47 AM IST | Updated: February 10, 2026 02:47 AM IST

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ ലൂ​​യി​​സ് ഡി​​യ​​സി​​ന്‍റെ ഹാ​​ട്രി​​ക്കും ഹാ​​രി കെ​​യ്‌​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന് ആ​​ധി​​കാ​​രി​​ക ജ​​യം.

ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് 5-1ന് ​​ഹൊ​​ഫെ​​ന്‍​ഹീ​​മി​​നെ കീ​​ഴ​​ട​​ക്കി. 20, 45 മി​​നി​​റ്റു​​ക​​ളി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഹാ​​രി കെ​​യ്‌​​ന്‍റെ ഗോ​​ളു​​ക​​ള്‍. 45+2, 62, 89 മി​​നി​​റ്റു​​ക​​ളി​​ല്‍ ഡി​​യ​​സും ല​​ക്ഷ്യം​​ക​​ണ്ടു.

ലീ​​ഗി​​ല്‍ 21 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 54 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ട് (48), ഹൊ​​ഫെ​​ന്‍​ഹീം (42) ടീ​​മു​​ക​​ളാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Tags : Hatrick Diaz Football Bayern Munich German Bundesliga

Recent News

Up