മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ജിറോണ-അലാവസ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
വ്ലാഡിസ്ലാവ് വാനത്തും വിക്ടർ സൈഗാന്കോവും ആണ് ജിറോണയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് ബോയെയാണ് അലാവസിന്റെ രണ്ട് ഗോളുകളും സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ജിറോണയ്ക്ക് 30 പോയിന്റും അലാവസിന് 27 പോയിന്റുമായി. നിലവിൽ ലീഗാ ടേബിളിൽ ജിറോണ 11-ാം സ്ഥാനത്തും അലാവസ് പതിനാലാമതുമാണ്.
Tags : laliga football girona alaves match drawn