x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി ഇ​ഷാ​നും സൂ​ര്യയും ഹാ​ർ​ദി​ക്കും; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ


Published: January 31, 2026 08:47 PM IST | Updated: January 31, 2026 10:33 PM IST

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 271 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

43 പ​ന്തി​ൽ 103 റ​ൺ​സാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ എ​ടു​ത്ത​ത്. ആ​റ് ബൗ​ണ്ട​റി​യും പ​ത്ത് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. സൂ​ര്യ​കു​മാ​ർ യാ​ദ​വ് 63 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 30 പ​ന്തി​ൽ നാ​ല് ഫോ​റും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സൂ​ര്യ​യു​ടെ ഇ​ന്നിം​ഗ്സ്.

17 പ​ന്തി​ൽ 42 റ​ൺ​സാ​ണ് ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ടു​ത്ത​ത്. ഒ​രു ഫോ​റും നാ​ല് സി​ക്സും ഹാ​ർ​ദി​ക് അ​ടി​ച്ചെ​ടു​ത്തു. 30 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ള​ങ്ങി.

ന്യ​സി​ല​ൻ​ഡി​ന് വേ​ണ്ടി ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മി​സ​ൺ, മി​ച്ച​ൽ സാ​ന്‍റ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടി20 ​ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യയുടെ ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ന്നാ​മ​ത്തെ സ്കോ​റാ​ണി​ത്.

Tags : india new zealand t20 match karyavattom ishan kishan suryakumar yadav hardik pandya

Recent News

Up