International
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി ഇന്ത്യ.
അക്രമങ്ങളും റോഡ് തടസങ്ങളും വിമാനങ്ങൾ റദ്ദാക്കലും തുടരുന്ന സഹാചര്യത്തിൽ ആളുകൾ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു.
കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. യാത്രകൾ പരമാവധി ഒഴിവാക്കണം. പ്രാദേശിക മാധ്യമങ്ങളിലൂടെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശങ്ങൾ പാലിക്കുകകയും ചെയ്യണമെന്ന് എംബസി അറിയിച്ചു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 188 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.
20 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡിവാൾഡ് ബ്രവിസും (45) ഡോവിഡ് മില്ലറുമാണ് (63) മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ട്രിസ്റ്റ്യൻ സ്റ്റബ്സ് (44) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി.
പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നാല് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. കേശവ് മഹാരാജ്, ലുംഗി എൻഗിഡി, മാർക്കോ യാൻസൻ, ഡേവിഡ് മില്ലർ എന്നിവർ പ്ലേയിംഗ് ഇലവണിൽ തിരിച്ചെത്തി.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക്(വിക്കറ്റ് കീപ്പർ), റയാൻ റിക്കിൾടൺ, ഡിവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാഡ, ലുംഗി എൻഗിഡി.
Kerala
പരവൂർ: ലോകത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ട്രെയിൻ സർവീസ് നടത്തുന്ന രാജ്യമെന്ന ബഹുമതി ഇന്ത്യക്ക്.നാഗ്പൂർ - അജ്നി പാസഞ്ചർ ആണ് ലോകത്തിലെ ഏറ്റവും ഹ്രസ്വദൂര ട്രെയിനായി അറിയപ്പെടുന്നത്.
ഇന്ത്യൻ റെയിൽവേയുടെ വിപുലമായ ശൃംഖലയിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടുന്ന ദീർഘദൂര ട്രെയിനുകളിൽ ഏറെ കൗതുകം ഉണർത്തുന്നതാണ് ഈ പാസഞ്ചർ. വെറും മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ട്രെയിൻ സർവീസിനുള്ളത്. ഔദ്യോഗികമായി തന്നെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ഷെഡ്യൂൾഡ് ട്രെയിൻ യാത്രയായാണ് റെയിൽവേ ഔദ്യോഗികമായി ഇതിനെ കണക്കാക്കുന്നത്.
മഹാരാഷ്ട്രയിലെ നാഗ്പൂർ ജംഗ്ഷനും നാഗ്പൂർ നഗരത്തിന് തൊട്ടടുത്തുള്ള അജ്നി സ്റ്റേഷനും മധ്യേയുള്ള ട്രെയിൻ യാത്ര പൂർത്തിയാക്കാൻ അഞ്ച് മുതൽ പരമാവധി ഒമ്പത് ‘മിനിറ്റ് വരെ സമയമാണ് എടുക്കുന്നത്. ഇടയ്ക്ക് വേറെ സ്റ്റേഷനുകൾ ഒന്നുമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ചുരുങ്ങിയ യാത്രയുടെ പ്രസക്തി പ്രാദേശികമായ ചില സാങ്കേതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് .നാഗ്പൂർ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുന്നതിനും അജ്നി സ്റ്റേഷൻ പരിസരത്തുള്ള യാത്രക്കാർക്ക് നഗരത്തിന്റെ പ്രധാന ഭാഗത്തേക്ക് എളുപ്പത്തിൽ എത്തുന്നതിനുമാണ് ഈ ട്രെയിൻ സൗകര്യം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്.
പ്രധാനമായും ലോക്കോ പൈലറ്റുമാർക്കും റെയിൽവേ ജീവനക്കാർക്കും ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷനിലെ ജോലിസ്ഥലത്ത് എത്തുന്നതിനുള്ള ഒരു സ്റ്റാഫ് ഷട്ടിൽ ട്രെയിൻ എന്ന നിലയിലാണ് ഇത് ആരംഭിച്ചത്.
എന്നാൽ സാധാരണ യാത്രക്കാർക്കും ഇതിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനുള്ള അനുവാദമുണ്ട്. പ്രതിദിനം ആയിരക്കണക്കിന് ആൾക്കാർ ഈ ട്രെയിനിനെ ആശ്രയിക്കുന്നുമുണ്ട്. നാഗ്പൂർ ജംഗ്ഷൻ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് സ്വാഭാവിക വേഗം കൈവരിക്കുമ്പോഴേക്കും അടുത്ത സ്റ്റേഷനിൽ എത്തുന്ന രീതിയിലുള്ള ഈ ഹ്രസ്വയാത്ര സഞ്ചാരികൾക്കിടയിലും റെയിൽവേ പ്രേമികൾക്ക് ഇടയിലും വലിയ ചർച്ചാവിഷയമാണ്.
ആധുനിക മെമു ട്രെയിനുകളാണ് ഇപ്പോൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.ഇന്ത്യൻ റെയിൽവേയുടെ വൈവിധ്യമാർന്ന പ്രവർത്തന രീതികളുടെ മികച്ച ഉദാഹരണമായാണ് ഈ സർവീസിനെ വിശേഷിപ്പിക്കുന്നത്. കുഞ്ഞൻ യാത്രയിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ നിരവധി ആഭ്യന്തര ടൂറിസ്റ്റുകൾ അടക്കം നാഗ്പൂർ സ്റ്റേഷനിലും അജ്നി സ്റ്റേഷനിലും എത്തി വരുന്നുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ-ബ്രസീൽ വാർഷിക വ്യാപാരം അടുത്ത അഞ്ചു വർഷംകൊണ്ട് 2000 കോടി ഡോളറിന്റേതാക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സിൽവയും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.
പ്രതിരോധം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി.
എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ബ്രസീലും അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും ഉഭയകക്ഷി വ്യാപാരം 20 ബില്യൻ ഡോളറിനു മുകളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മോദി സംയുക്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ കൂടിച്ചേരൽ മാത്രമല്ല ഡിജിറ്റൽ സൂപ്പർ പവർ രാജ്യങ്ങളുടെ ഒത്തുചേരൽ കൂടിയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ പറഞ്ഞു. അഞ്ചു ദിവസത്തെ സന്ദർശത്തിനാണ് ബ്രസീലിയൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്.
National
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. യുഎസ് സുപ്രീം കോടതി വിധിയും ഇതിനുശേഷം അമേരിക്കൻ ഭരണകൂടം സ്വീകരിച്ച നടപടികളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പറഞ്ഞു.
കോടതി വിധിക്കു പിന്നാലെ യുഎസ് ഭരണകൂടം ചില നടപടികളും പ്രഖ്യാപിച്ചു. ഈ സംഭവവികാസങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചത്. രാജ്യങ്ങൾക്ക് ഏകപക്ഷീയമായി തീരുവ ചുമത്തുന്നതിലൂടെ പ്രസിഡന്റ് ഫെഡറൽ നിയമങ്ങൾ ലംഘിക്കുകയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ഇന്ത്യ എടുത്തത്.
സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രിഗസിന്റെയും അർധ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. സ്മൃതി 82 റൺസാണെടുത്തത്. 55 പന്തിൽ എട്ട് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്സ്.
ജെമീമ 59 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികൾ താരം അടിച്ചെടുത്തിരുന്നു. റിച്ചാ ഘോഷ് 18 റൺസെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഡ്ലേയ്ഡി ഓവലാണ് വേദി.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയുമാണ് വിജയിച്ചത്. ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഢി, ശ്രീ ചരണി, രേണുകാ സിംഗ് ഠാക്കൂർ.
ടീം ഓസ്ട്രേലിയ: ബെത് മൂണി (വിക്കറ്റ് കീപ്പർ), ജോജിയ വോൾ, ഫീബ ലിച്ച്ഫീൽഡ്. എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, ഗ്രെയ്സ് ഹാരിസ്, കിം ഗാർത്ത്, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ.
International
ജറുസലെം: ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ പരാമർശിക്കുന്നതിനിടെയാണ് നെതന്യാഹു ഇന്ത്യയെ വൻശക്തിയെന്ന് വിശേഷിപ്പിച്ചത്. ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) കേഡറ്റുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നടപടിയെടുക്കും. അടുത്തയാഴ്ച, ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നുണ്ട്-നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തിൽ മോദിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ച് നെതന്യാഹു പറഞ്ഞിരുന്നു.
ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സഖ്യം സംബന്ധിച്ചും എല്ലാത്തരം സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ പോകുകയാണ്. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ത്യ വളരെയധികം ശക്തമായ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
25ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇസ്രയേലിലേക്കുപോകും. അദ്ദേഹം ഇസ്രയേൽ പാർലമെന്റിൽ സംസാരിക്കും. നെതന്യാഹുവുമായും ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും കൂടിക്കാഴ്ച നടത്തും.
Viral
മുംബൈയിലെ തിരക്കേറിയ ബാന്ദ്ര-വോർളി കടൽപ്പാലത്തിലൂടെ മഴയെപ്പോലും അവഗണിച്ച് ഒരു പിതാവ് തന്റെ കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി നടത്തിയ അപകടയാത്രയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
വെറും ഏഴ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ, നനഞ്ഞുകിടക്കുന്ന വഴുക്കലുള്ള റോഡിലൂടെ അതിവേഗത്തിൽ പായുന്ന സ്കൂട്ടറിന്റെ പിൻസീറ്റിൽ യാതൊരു സുരക്ഷയുമില്ലാതെ എഴുന്നേറ്റു നിൽക്കുന്ന നാലോ അഞ്ചോ വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയെ കാണാം.
ഹെൽമെറ്റോ മറ്റ് സുരക്ഷാ കവചങ്ങളോ ഇല്ലാതെ പിതാവിന്റെ തോളിൽ മാത്രം മുറുകെ പിടിച്ചുനിൽക്കുന്ന ആ കുഞ്ഞിന്റെ നിൽപ്പ് ഏതൊരു കാഴ്ചക്കാരന്റെയും ഉള്ളിൽ ഭീതി നിറയ്ക്കുന്നതാണ്.
കുട്ടിയെ സുരക്ഷിതമായി ഇരുത്തുന്നതിന് പകരം ഇത്തരത്തിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്യാൻ അനുവദിച്ച പിതാവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.
നനഞ്ഞ റോഡിൽ വാഹനം ഒന്ന് തെന്നുകയോ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്തിരുന്നെങ്കിൽ ആ കുഞ്ഞിന് ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രവർത്തികൾ സ്നേഹമല്ല മറിച്ച് നിരുത്തരവാദപരമായ സമീപനമാണെന്നും സ്വന്തം മക്കളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്നും ആളുകൾ പ്രതികരിക്കുന്നു.
ഇന്ത്യയിലെ റോഡപകടങ്ങളിൽ 40 ശതമാനത്തിലധികം ഇരുചക്ര വാഹനങ്ങളാണെന്നിരിക്കെ, ഹെൽമെറ്റ് പോലും ധരിക്കാതെയുള്ള ഇത്തരം യാത്രകൾ നിയമലംഘനം മാത്രമല്ല വലിയൊരു ദുരന്തത്തിനുള്ള ക്ഷണവുമാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി.
നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) മേധാവിയായ അദ്ദേഹം രണ്ട് പദവികളും ഒരേസമയം കൈകാര്യം ചെയ്യും. കോൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രഫസറായിരുന്നു.
വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങൾ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അന്നത്തെ ഔദ്യോഗിക നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹത്തിന്റെ രീതി ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് മുൻ ഡയറക്ടർ സൂസൻ മൊണാരെസ് പുറത്തായ സാഹചര്യത്തിലാണ് ഈ നിയമനം. മറ്റൊരു ഇന്ത്യൻ വംശജനായ ഡോ. വിനയ് പ്രസാദ് നിലവിൽ എഫ്ഡിഎയിലെ ഉന്നത പദവി വഹിക്കുന്നുണ്ട്.
ഏകദേശം 9.7 ബില്യൺ ഡോളർ ബജറ്റുള്ള സിഡിസി, പകർച്ചവ്യാധികൾ മുതൽ ജീവിതശൈലീ രോഗങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആഗോളതലത്തിൽ പ്രതിരോധ തന്ത്രങ്ങൾ മെനയുന്ന ഏജൻസിയാണ്.
Kerala
ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചു രസകരമായ പരാമർശവുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് ഡെപ്യൂട്ടി പിഎം ഡേവിഡ് ലാമിക്കൊപ്പമുള്ള സംയുക്ത സെഷനിൽ പങ്കെടുക്കാൻ ഏതാനും മിനിറ്റുകൾ വൈകിയെത്തിയപ്പോഴാണ് അദ്ദേഹം നർമത്തിൽ ചാലിച്ച മറുപടി നൽകിയത്. "വൈകിയതിൽ ക്ഷമ ചോദിക്കുന്നു, പൂർണമായും എന്റെ തെറ്റാണ്. ഈ ആഴ്ച നമ്മൾ കേട്ടതുപോലെ നിർമിത ബുദ്ധി(എഐ)ക്കു പലതും ചെയ്യാൻ കഴിയും, പക്ഷേ ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല...' സുനക് പറഞ്ഞു.
നിർമിത ബുദ്ധിയുടെ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശംസിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കരുത്തിനെയും സുനക് അഭിനന്ദിച്ചു. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ആഗോള റാങ്കിംഗ് പ്രകാരം എഐ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മുഖ്യപ്രഭാഷകനായി എത്തിയതായിരുന്നു ഋഷി സുനക്. എഐയുടെ ആഗോള യാത്രയിൽ വികസിത രാജ്യങ്ങൾക്കു മാത്രമല്ല, വികസ്വര രാജ്യങ്ങൾക്കും വലിയ പങ്കുണ്ടെന്നും അതിനു നേതൃത്വം നൽകാൻ ഇന്ത്യക്കു കഴിയുമെന്നും സുനക് പറഞ്ഞു. എഐ സാങ്കേതികവിദ്യയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇത്തരം സ്ഥിരം വേദികൾ അത്യാവശ്യമാണെന്നും ഋഷി സുനക് അഭിപ്രായപ്പെട്ടു.
Sports
ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി. ഗ്രൂപ്പിലെ നാലു മത്സരങ്ങളിലും ജയിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം.
നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ, ലോകകപ്പ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എല്ലാ മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, മൂന്നു തവണ ടോസ് നഷ്ടപ്പെട്ടശേഷവും ഒരു തവണ ടോസ് നേടിയും. ടോസ് നേടിയശേഷം ആദ്യം ബാറ്റ് ചെയ്ത് നെതര്‍ലന്‍ഡ്സിന് എതിരേ നേടിയ 17 റണ്‍സ് ജയമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്‍ജിന്‍.
പാക്കിസ്ഥാനെ 61 റണ്‍സിനും നമീബിയയെ 93 റണ്‍സിനും യുഎസ്എയെ 29 റണ്‍സിനുമായിരുന്നു ഇന്ത്യ കീഴടക്കിയത്. ഒരു തവണ മാത്രമാണ് ഇന്ത്യക്ക് 200 കടക്കാന്‍ സാധിച്ചതെന്നതും ശ്രദ്ധേയം. നമീബിയയ്ക്ക് എതിരായ 209/9. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനത്തിന്റെ ചുരുക്കെഴുത്ത് ഇതാണെങ്കിലും ലോകകപ്പില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് ഫേവറിറ്റുകള്‍.
◄ ടോട്ടല്‍ ടീം ഗെയിം
മിന്നിത്തിളങ്ങുന്ന വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടോട്ടല്‍ ടീം ഗെയിമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയത്. അതായത് അവശ്യഘട്ടങ്ങളില്‍ ആരെങ്കിലും തിളങ്ങും. ആദ്യ മത്സരത്തില്‍ അമേരിക്കയ്ക്ക് എതിരേ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 84 നോട്ടൗട്ട്), നമീബിയയ്ക്ക് എതിരായ രണ്ടാം മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52 റണ്‍സും 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും), പാക്കിസ്ഥാനെതിരേ ഇഷാന് കിഷന് (40 പന്തില്‍ 77), നെതര്‍ലന്‍ഡ്സിന് എതിരേ ശിവം ദുബെ (31 പന്തില്‍ 66 റണ്‍സും 35 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും) എന്നിങ്ങനെ ഓരോരുത്തല്‍ മുന്നില്‍നിന്നു ടീമിനെ നയിച്ചു.
◄ മാറ്റം വരേണ്ടതുണ്ട്
ഗ്രൂപ്പില്‍ നാലു മത്സരവും ജയിച്ചെങ്കിലും താരതമ്യേന ദുര്‍ബലരെന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതിരാളികള്‍ക്കു മുന്നിലെ ഇന്ത്യയുടെ പ്രകടനം അത്ര ആധികാരികമല്ല. ഓപ്പണിംഗ് അടക്കം ഇപ്പോഴും കരുത്താര്ജിക്കാനുണ്ട്. അമേരിക്ക, നെതര്‍ലന്‍ഡ്സ്, പാക്കിസ്ഥാന് ടീമുകള്‍ക്കെതിരേ മാത്രം കളിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നു മത്സരത്തിലും പൂജ്യത്തിനു പുറത്തായി. ഇന്ത്യ ആഗ്രഹിച്ച സ്ഫോടനാത്മക തുടക്കം നല്കാന് അഭിഷേകിനു ഗ്രൂപ്പ് ഘട്ടത്തില്‍ സാധിച്ചിട്ടില്ല.
ലോകകപ്പ് കിരീടം നിലനിര്‍ത്തണമെങ്കില്‍ സൂപ്പര്‍ എട്ട് മുതലുള്ള നിര്‍ണായക മത്സരങ്ങളില്‍ ഓപ്പണിംഗ് അടക്കം മെച്ചപ്പെടേണ്ടതുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം സൂപ്പര്‍ എട്ടില്‍ മതിയായെന്നു വരില്ല. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, അട്ടിമറിക്കാരായ സിംബാബ്വെ ടീമുകളാണ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യയുടെ എതിരാളികള്‍.
◄ സഞ്ജുവിന്റെ സാധ്യത
അഭിഷേകിന്റെ മോശം ഫോം സൂപ്പര്‍ എട്ടില്‍ സഞ്ജു സാംസന് അവസരം നല്കാന് വഴിതെളിച്ചേക്കുമെന്നൊരു സൂചനയുണ്ട്. മോശം ഫോമിനെത്തുടര്‍ന്നാണ് സഞ്ജു പുറത്തായതും റിസര്‍വ് വിക്കറ്റ് കീപ്പറായിരുന്ന ഇഷാന് കിഷന് ഓപ്പണര്‍ സ്ഥാനത്ത് എത്തിയതും. ഐസിസി ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് ശര്‍മ. കളിച്ച മൂന്നു കളിയിലായി നേരിട്ടത് എട്ട് പന്ത്. മൂന്നിലും പൂജ്യം. അതേസമയം, സഞ്ജു നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ മാത്രമാണ് കളിച്ചത്. അന്ന് എട്ട് പന്തില്‍ മൂന്നു സിക്സ് അടക്കം 22 റണ്‍സ് നേടി.
◄ ഓള്‍റൗണ്ട് മധ്യനിര
മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോഴെല്ലാം മധ്യനിരക്കാര്‍ നിവര്ന്നുനിന്നെന്നതാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ കരുത്ത്. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമായിരുന്നു ഈ ഘട്ടത്തില്‍ ഇന്ത്യക്കു കരുത്തായത്. ഡച്ചിന് എതിരേ ശിവം ദുബെ 31 പന്തില്‍ 66 എടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 30 നേടി. നമീബിയയ്ക്ക് എതിരേ ഹാര്‍ദിക്ക് 28 പന്തില്‍ 52ഉം ദുബെ 16 പന്തില്‍ 23ഉം സ്വന്തമാക്കി. ഇരുവരും വിക്കറ്റ് വീഴ്ത്തുന്നതിലൂടെ ബൗളിംഗ് യൂണിറ്റിനും പിന്തുണ നല്‍കുന്നുണ്ട്. ഹാര്‍ദിക് അഞ്ചും ദുബെ മൂന്നും വിക്കറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ വീഴ്ത്തി.
◄ ബാറ്റിംഗില്‍ ഇഷാന്
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാന് കിഷനാണ്. നാല് മത്സരങ്ങളില്‍നിന്ന് 176 റണ്‍സ്. 202.29 ആണ് ഇഷാന്റെ സ്ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്കോര്‍ 77. ഈ ലോകകപ്പില്‍ 150ല്‍ അധികം റണ്‍സ് നേടിയ ബാറ്റര്‍മാരില്‍ 200നു മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഏകതാരമാണ് ഇഷാന്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് എത്തിച്ചതില്‍ രണ്ടാമന്. നാല് ഇന്നിംഗ്സില്‍നിന്ന് 162 റണ്‍സ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 136.12 ആണ് സ്ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്കോര്‍ 84 നോട്ടൗട്ട്.
ശിവം ദുബെ (116), തിലക് വര്‍മ (106), ഹാര്‍ദിക് പാണ്ഡ്യ (87) എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
◄ ബൗളിംഗില്‍ ചക്രവര്‍ത്തി
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. നാല് ഇന്നിംഗ്സില്‍നിന്ന് ഒമ്പത് വിക്കറ്റ് വരുണ്‍ സ്വന്തമാക്കി. നമീബിയയ്ക്ക് എതിരായ 3/7 ആണ് മികച്ച ബൗളിംഗ്. 5.16 ആണ് ഇക്കോണമി.
ആറ് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇന്ത്യക്കാരില്‍ രണ്ടാമന്. 2/20 ആണ് അക്സര്‍ പട്ടേലിന്റെ മികച്ച ബൗളിംഗ്. ഹാര്‍ദിക് പാണ്ഡ്യ (5), ജസ്പ്രീത് ബുംറ (4), മുഹമ്മദ് സിറാജ് (3), അര്‍ഷദീപ് സിംഗ് (3), ശിവം ദുബൈ (3) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
National
ന്യൂഡല്‍ഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 21 വരെ നീട്ടി. ഉച്ചകോടിക്ക് ലഭിച്ച മികച്ച പ്രതികരണം മൂലമാണ് തീയതി നീട്ടുന്നതെന്ന് ഐടി സെക്രട്ടറി എസ്.കൃഷ്ണന് അറിയിച്ചു.
ലോക റിക്കാർഡ്
ഗിന്നസ് ലോകറിക്കാര്ഡിലും ഇടം പിടിച്ച് ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി. 24 മണിക്കൂറിനുള്ളില്‍ എഐയുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തെപ്പറ്റി ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥി പ്രതിജ്ഞകളുണ്ടായതിനാണ് റിക്കാര്‍ഡ്.
5000 പ്രതിജ്ഞകള്‍ വിദ്യാര്ഥികളെക്കൊണ്ട് ചൊല്ലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും 24 മണിക്കൂറിനുള്ളില്‍ 2,50,946 പ്രതിജ്ഞകള്‍ ഉച്ചകോടിക്കിടയിലുണ്ടായി.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനും പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം നെതർലൻഡ്സ്: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോലിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് ( ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാച്ച് ലിയൻ-കാച്ചെട്ട്, നോഹ് ക്രോയെസ്, റോയെലോഫ് വാൻ ഡെർ മെർവ്, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലെയ്ൻ.
National
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായി നിർമിത ബുദ്ധി (എഐ) മാറുമെന്ന് ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. ചന്ദ്രിക കൗശിക്. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്രതിരോധ മേഖലയിൽ നിർമിത ബുദ്ധി എന്നതു ഭാവിയിൽ വെറും സങ്കല്പമല്ലെന്നും മറിച്ച് അത്യാവശ്യമായ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധസാഹചര്യങ്ങളിൽ സൈന്യത്തിനു മുന്നിലെത്തുന്ന വിവരങ്ങളുടെ അളവ് മനുഷ്യനു വേഗത്തിൽ വിശകലനം ചെയ്യുക അസാധ്യമായ കാര്യമാണ്. ഇവിടെയാണ് നിർമിത ബുദ്ധിയുടെ പ്രസക്തി. അതിവേഗത്തിൽ വിവരങ്ങൾ വിശകലനം ചെയ്യാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും എഐ അധിഷ്ഠിത സംവിധാനങ്ങൾ സൈന്യത്തിനു വലിയ കരുത്താകും. നിരീക്ഷണം, ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ നിലവിൽ രാജ്യം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുടെ എഐ മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്നും ചന്ദ്രിക കൗശിക് മുന്നറിയിപ്പു നൽകി. വിദേശത്തുനിന്നു ലഭിക്കുന്ന ഡാറ്റാ സെറ്റുകളിൽ സുരക്ഷാവീഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ തനതായ ഡാറ്റ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ പ്രതിരോധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സൈനിക നടപടികളിൽനിന്ന് ഇന്ത്യ പഠിച്ച പ്രധാന പാഠം സ്വയംപര്യാപ്തത ആണെന്നു ചന്ദ്രിക കൗശിക് ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതുപോലെതന്നെ പ്രധാനമാണ് സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിൽ എഴുപതിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന എഐ ഉച്ചകോടിയിൽ ഭാഗഭാക്കാകുമ്പോഴും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കണമെന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.
National
ശ്രീനഗർ: സിന്ധു നദീജല കരാർ മരവിപ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലലഭ്യത കുറയ്ക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. രവി നദിയിൽനിന്നുള്ള അധികജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കുന്നതു പൂർണമായും അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പഞ്ചാബ്-ജമ്മു കാഷ്മീർ അതിർത്തിയിലുള്ള ഷാപുർ കണ്ടി അണക്കെട്ടിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും മാർച്ചോടെ ഇതു പ്രവർത്തനസജ്ജമാകുമെന്നും ജമ്മു കാഷ്മീർ മന്ത്രി ജാവേദ് അഹമ്മദ് റാണ അറിയിച്ചു.
തറക്കല്ലിട്ടത് ഇന്ദിരാഗാന്ധി
അഞ്ചു പതിറ്റാണ്ടുകൾക്കു മുമ്പ്, 1979ൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. 1982ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എന്നാൽ, പഞ്ചാബും ജമ്മു കാഷ്മീരും തമ്മിലുണ്ടായ തർക്കങ്ങളെത്തുടർന്നു നിർമാണം വർഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നു. പിന്നീട് 2008ൽ കേന്ദ്ര സർക്കാർ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. 3,394.49 കോടി രൂപ ചെലവഴിച്ചാണ് അണക്കെട്ട് നിർമാണം പൂർത്തിയാക്കുന്നത്.
നിലവിൽ മാധോപുർ വഴി പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം അണക്കെട്ട് യാഥാർഥ്യമാകുന്നതോടെ ഇന്ത്യക്കു പൂർണമായും ഉപയോഗിക്കാനാകും.
ജമ്മു കാഷ്മീരിലെ കഠുവ, സാംബ തുടങ്ങിയ വരൾച്ചാബാധിത പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ഈ വെള്ളം പ്രധാനമായും വഴിതിരിച്ചുവിടുക. പഞ്ചാബിലെ 5,000 ഹെക്ടറിലും ജമ്മു കാഷ്മീരിലെ 32,173 ഹെക്ടറിലും ജലസേചന സൗകര്യം ലഭ്യമാകും.
പാക്കിസ്ഥാൻ വിഷമിക്കും
ഭീകരവാദത്തോടുള്ള പാക്കിസ്ഥാന്റെ നിലപാടിൽ പ്രതിഷേധിച്ച് 2025 ഏപ്രിലിലാണ് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിക്കുന്നത്. ഇതിനു പിന്നാലെ സവാൽകോട്ട്, രത്ലെ തുടങ്ങിയ വിവിധ ജലവൈദ്യുത പദ്ധതികളുടെ നിർമാണവും കേന്ദ്രസർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്.
രവി നദിക്കു മേൽ ഇന്ത്യക്കു പൂർണ അവകാശമുള്ളതിനാൽ പുതിയ അണക്കെട്ടിന്റെ പ്രവർത്തനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകില്ല സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വേനൽക്കാലം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ നീക്കം പാക്കിസ്ഥാന്റെ കാർഷിക മേഖലയ്ക്കു വലിയ തിരിച്ചടിയാകും.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽസ് വിഷയത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരേ കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെ കേന്ദ്രസർക്കാരും ബിജെപി കേന്ദ്രനേതൃത്വവും കടുത്ത സമ്മർദത്തിൽ. സർക്കാരിന്റെ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നാണ് ബിജെപി വൃത്തങ്ങളുടെതന്നെ വിലയിരുത്തൽ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് അമേരിക്കൻ ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി അടുപ്പമുണ്ടായിരുന്നെന്ന ആരോപണം ഉന്നയിച്ചത്. എപ്സ്റ്റീൻ ഫയലുകൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനു മറുപടിയുമായി കേന്ദ്രമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു.
ഇതിൽ താൻ എപ്സ്റ്റീനെ കണ്ടിട്ടുണ്ടന്നും എന്നാൽ അതു ഏതെങ്കിലും പദവി ഏൽക്കുന്നതിനു മുമ്പായിരുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ചില സംഘടനകളുമായി ബന്ധപ്പെട്ടു വിഷയങ്ങൾക്കാണ് കണ്ടതെന്നും അദ്ദേഹം ന്യായീകരിച്ചു. രാഹുലിന്റെ ആരോപണങ്ങൾ കോമഡിയാണെന്നും മന്ത്രി പരിഹസിച്ചിരുന്നു. എന്നാൽ, കേന്ദ്രമന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി കോൺഗ്രസ് ഇന്നലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
62 ഇ മെയിലുകൾ, 14 കൂടിക്കാഴ്ചകൾ
വാളിയായ ജെഫ്രി എപ്സ്റ്റീനുമായി 2014നും 2017നുമിടയിൽ ഹർദീപ് സിംഗ് പുരി 62 ഇ-മെയിൽ സംഭാഷണങ്ങളും 14 കൂടിക്കാഴ്ചകളും നടത്തിയെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് ദേശീയ വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയുൾപ്പെടെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചതിന് 2008ൽ അറസ്റ്റിലായ എപ്സ്റ്റീനുമായി 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി എന്താണു ചർച്ച ചെയ്തതെന്നും ആർക്കുവേണ്ടിയാണ് ചർച്ചകൾ നടത്തിയതെന്നും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ഹർദീപ് സിംഗ് 32 ഇ-മെയിലുകളും എപ്സ്റ്റീൻ ഹർദീപിന് 30 മെയിലുകളും അയച്ചെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആൾ
2014 മേയിൽ മോദിസർക്കാർ അധികാരമേറ്റതിനു തൊട്ടുപിന്നാലെ 2014 ജൂണ്‍ 5, 6, 8, 9 തീയതികളിൽ ഹർദീപ് സിംഗ് എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതേവർഷം തന്നെ സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിലും കൂടിക്കാഴ്ച നടന്നുവെന്നും പവൻ പറഞ്ഞു.
ലിങ്ക്ഡ് ഇന്നിന്റെ സഹസ്ഥാപകനായ റെയ്ഡ് ഹോഫ്മാന്‍ എപ്സ്റ്റീൻ 2014 സെപ്റ്റംബർ 24ന് അയച്ചിരിക്കുന്ന ഒരു മെയിലും പവൻ ഖേര പരാമർശിച്ചു. ’റെയ്ഡ്, ഹർദീപാണ് ഇന്ത്യയിലെ നിങ്ങളുടെ ആൾ’ എന്നു പരാമർശമുള്ള മെയിൽ ചൂണ്ടിക്കാട്ടി എപ്സ്റ്റീന് ഹർദീപ് സിംഗിൽ ഇത്രത്തോളം വിശ്വാസം എങ്ങനെ വന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായി ആശയവിനിമയങ്ങൾ നടത്തുന്നത് അപരാധമാണോ അല്ലയോ എന്ന് ഹർദീപ് സിംഗ് വ്യക്തമാക്കണമെന്നും ഒന്നുകിലത് മോശം തീരുമാനമോ അതല്ലെങ്കിൽ മോശം സ്വഭാവമോ ആണെന്നു പവൻ ഖേര കുറ്റപ്പെടുത്തി.
Sports
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ എതിരാളികളായി. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പമുള്ള ടീമുകൾ.
22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് ചെന്നൈയിൽ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ മാർച്ച് ഒന്നിന് കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയും കളിക്കും.
ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അതേസമയം ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നമീബിയയെ കീഴടക്കാനായാൽ പാക്കിസ്ഥാനും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലെത്തും.
ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്വെ സൂപ്പർ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച മൂന്നു നിർമിതബുദ്ധി (എഐ) സൂപ്പർ പവറുകളിലൊന്നായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി മോദി. നിർമിതബുദ്ധിയെ പൊതുതാത്പര്യത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിലധികം നിക്ഷേപമാണ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ 7000 കോടി ഡോളർ നിക്ഷേപമുണ്ടാകും. ഇതിനുപുറമെ 9000 കോടി ഡോളർ കൂടി പ്രതീക്ഷിക്കുന്നു. ഡാറ്റ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കന്പനികൾക്ക് കേന്ദ്രബജറ്റിൽ 21 വർഷത്തെ നികുതി അവധി പ്രഖ്യാപിച്ചത് വലിയ ഉത്തേജനമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വ്യാജ നിർമിതികളുടെ (ഡീപ് ഫേക്കുകൾ) അപകടം മനസിലാക്കി ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ കാര്യത്തിൽ ഇന്ത്യ സ്വാശ്രയത്വം നേടേണ്ടതുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമാധികാര എഐയുടെ ഭാഗമാണിത്. ഈ വിശാലമായ കാഴ്ചപ്പാടിൽ മുഴുവൻ എഐ ആവാസവ്യവസ്ഥയിലും വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ രാജ്യം തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. ലോകം സാക്ഷ്യംവഹിക്കുന്ന അഞ്ചാമത്തെ വ്യാവസായിക വിപ്ലവമാണു നിർമിതബുദ്ധിയെന്ന് മന്ത്രി വിശേഷിപ്പിച്ചു.
സാങ്കേതിക, എൻജിനിയറിംഗ് വിദഗ്ധരുടെ കൂട്ടായ്മയ്ക്കുള്ള അവസരമാണ് അഞ്ചു ദിവസത്തെ എഐ ഉച്ചകോടി. എഐ സൊല്യൂഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫിസിക്കൽ ഹാർഡ്വേറും ആപ്ലിക്കേഷനുകൾ അന്തിമമായി ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ്വേറും ഉൾപ്പെടെ എഐ സ്റ്റാക്കിന്റെ അഞ്ചു ലെയറുകളിലുമുള്ള കഴിവുകളുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലും തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ആവശ്യങ്ങൾക്കായി അക്കാഡമിക് കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘സർവജൻ ഹിതായ, സർവജൻ സുഖായ’ (എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരുടെയും സന്തോഷത്തിനായി) എന്നതാണു നിർമിതബുദ്ധിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മനുഷ്യരാശിയെ പകരം വയ്ക്കാനല്ല, സേവിക്കാനാണു സാങ്കേതികവിദ്യയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ആരോഗ്യമേഖലയിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിന്റെ പ്രധാന ഘടകം ധാർമികതയാണെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, മെറ്റ തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനു കീഴിൽ പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Sports
അഹമ്മദാബാദ്: കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ചു. എന്നാല്‍, പ്രതീക്ഷിച്ച ആ സ്റ്റൈല്‍ എത്തിയില്ല. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ കുറിച്ച് പൊതുവായുള്ള നിരീക്ഷണമാണിത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്നു രാത്രി ഏഴിന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഹൈ സ്കോറിംഗ് ഗെയിമില്‍ ഇന്ത്യയുടെ സ്റ്റൈലന്‍ പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് എയില്‍ അമേരിക്കയെ 29 റണ്‍സിനും നമീബിയയെ 93 റണ്‍സിനും പാക്കിസ്ഥാനെ 61 റണ്‍സിനും കീഴടക്കിയ ഇന്ത്യ, സൂപ്പര്‍ എട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. മൂന്നു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്, നമീബിയയ്ക്കെതിരേ (209/9) മാത്രമാണ് കടക്കാന്‍ സാധിച്ചത്. അമേരിക്കയ്ക്കെതിരേ 161ഉം പാക്കിസ്ഥാനെതിരേ 175ഉം ആയിരുന്നു സ്കോര്‍.
» അഹമ്മദാബാദില്‍
മുംബൈ, ന്യൂഡല്‍ഹി, കൊളംബോ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം ഇതിനോടകം 5,551 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. ഈ മൂന്നു വേദികളേക്കാളും റണ്ണൊഴുക്ക് അഹമ്മദാബാദില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ലോകകപ്പില്‍ അഹമ്മദാബാദില്‍ അരങ്ങേറിയ മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം 210 കടന്നിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അഹമ്മദാബാദില്‍ പിറക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
» അഭിഷേക് ഫോം
ഇന്ത്യ നിലവില്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമിലാണ്. ഈ ലോകകപ്പില്‍ കളിച്ച രണ്ടു മത്സരങ്ങളിലും അഭിഷേക് ശര്‍മ പൂജ്യത്തിനു പുറത്തായി. ഐസിസി ട്വന്റി-20 ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് എന്നതും ശ്രദ്ധേയം. അമേരിക്കയ്ക്ക് എതിരേ ഗോള്‍ഡന്‍ ഡക്കായ അഭിഷേക്, നമീബിയയ്ക്ക് എതിരേ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളത്തിലെത്തിയില്ല. പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോള്‍ നാല് പന്തില്‍ പൂജ്യത്തിനും പുറത്തായി.
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് പുറത്താകലും നിരിക്ഷീച്ചു പഠിച്ചാല്‍ നെതര്‍ലന്‍ഡ്സ് ഓപ്പണിംഗ് ബൗളിംഗിനായി ഓഫ് സ്പിന്നര്‍ ആര്യന് ദത്തിനെ പന്ത് ഏല്‍പ്പിക്കാനാണ് സാധ്യത.
» കുൽപീദിനു പകരം അര്‍ഷദീപ്
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റമുണ്ടായേക്കും. പാക്കിസ്ഥാനെതിരായ കൊളംബോ മത്സരത്തില്‍ ഇറങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കരയ്ക്കിരുത്തും. പകരം പേസര്‍ അര്‍ഷദീപ് സിംഗിനെ തിരികെ കൊണ്ടുവരും. അതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് പേസര്‍മാര്‍ ഉള്‍പ്പെടും, ജസ്പ്രീത് ബുംറയും അര്‍ഷദീപും. അഹമ്മദാബാദിലെ പിച്ച് സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാര്‍ക്കു ഗുണം ചെയ്യുമെന്നതിനാലാണ് ഈ നീക്കം. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് ആണ് ഈ ലോകകപ്പില്‍ അഹമ്മദാബാദിലെ ഇതുവരെയുള്ള ഉയര്‍ന്ന ടീം ടോട്ടല്‍.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ ഇതുവരെ നെതര്‍ലന്‍ഡ്സിന് എതിരേ നാല് മത്സരങ്ങള്‍ കളിച്ചു, ഒരു ട്വന്റി-20യും മൂന്ന് ഏകദിനവും. ഈ നാലു മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2022 ലോകകപ്പിലായിരുന്നു ട്വന്റി-20യിലെ ഏക ഏറ്റുമുട്ടല്‍. സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 51*) പ്ലെയര്‍ ഓഫ് ദ മാച്ചായ അന്നത്തെ മത്സരത്തില്‍ ഇന്ത്യ 56 റണ്‍സ് ജയം സ്വന്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 16 ജയമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞില്ല. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ആയിരുന്നു ഇന്ത്യയുടെ അവസാന തോല്‍വി. ഓസ്ട്രേലിയയുടെ (15) റിക്കാര്‍ഡ് ഇന്ത്യ തിരുത്തി.
National
ഇൻഡോർ: നാലര മണിക്കൂറോളം ദൈർഘ്യമുള്ള സൂര്യഗ്രഹണത്തിന് ഇന്നു ലോകം സാക്ഷ്യംവഹിക്കും. സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് മധ്യപ്രദേശിലെ ഉജ്വയ്നിലുള്ള വാനനിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉച്ചകഴിഞ്ഞ് 3:26:06 നു തുടങ്ങി രാത്രി 7:57:06 നു സൂര്യഗ്രഹണം അവസാനിക്കുമെന്നു കേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്ര പ്രകാശ് ഗുപ്ത പറഞ്ഞു.
വൈകുന്നേരം 5:41:09 ന് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിലെത്തും. 96.20 ശതമാനത്തോളം മറയ്ക്കുന്ന അവസ്ഥയിൽ ഒരു പ്രകാശവലയം പോലെയാകും സൂര്യൻ ദൃശ്യമാകുക.
അർജന്റീന, ചിലി, ദക്ഷിണാഫ്രിക്ക, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ ഗ്രഹണം വ്യക്തമായി നിരീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റെടുത്തു. നായകൻ സൽമാൻ ആഘയും ഷഹീൻ അഫ്രീഡിയും ഉസ്മാൻ താരിഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഏഴു മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണിനും അർഷ്ദീപ് സിംഗിനും പകരം അഭിഷേക് ശർമയും കുൽദീപ് യാദവും തിരിച്ചെത്തി. മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം പാക്കിസ്ഥാൻ: സയിം അയൂബ്, ഷാഹിദ്സാദാ ഫർഹാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ ( വിക്കറ്റ് കീപ്പർ), ഷഡബ് ഖാൻ, ഫഹീം അഷ്റഫ്, ഷഫീൻ അഫ്രീഡി, അബ്രാർ അഹ്മദ്, ഉസ്മാൻ താരിഖ്.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴ വില്ലനായ മത്സരത്തിൽ ഡിഎൽഎസ് രീതിയിൽ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 134 റൺസ് വിജയയലക്ഷ്യം ഇന്ത്യ പിന്തുടരുന്നതിനിടെ മഴ എത്തുകയായിരുന്നു. ഇന്ത്യ 5.1 ഓവറിൽ 50 റൺസ് എന്ന നിലയിലായിരുന്നു. 16 റൺസെടുത്ത സ്മൃതി മന്ദാനയും ഒമ്പത് റൺസെടുത്ത ജെമീമ റോഡ്രിഗയുമായിരുന്നു ക്രീസിൽ. 11 പന്തിൽ 21 റൺസെടുത്ത ഷെഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
ഓവർ കുറച്ചെങ്കിലും മത്സരം പൂർത്തിയാക്കാനുള്ള ശ്രമവും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിച്ചു. തുടർന്നാണ് ഡിഎൽഎസ് രീതി അനുസരിച്ച് 21 റൺസിന് ഇന്ത്യയെ വിജയി ആയി പ്രഖ്യാപിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
National
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പാർലമെന്റിലുണ്ടായ പോര് ഇരുകൂട്ടരും പുറത്തേക്കു വ്യാപിപ്പിക്കുകയാണ്.
വ്യവസായമന്ത്രി പീയൂഷ് ഗോയൽ കരാറിനെപ്പറ്റി നുണ പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരോപിച്ചു. അമേരിക്ക ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുകയും ഇന്ത്യക്ക് 18 ശതമാനമാക്കി നിലനിർത്തുകയും ചെയ്താൽ നമ്മുടെ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ അതു ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ആരോപിച്ചു.
അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുമെന്ന വ്യവസ്ഥയിലാണ് ബംഗ്ലാദേശിന് പൂജ്യം തീരുവ നൽകിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ നമുക്കും പൂജ്യം തീരുവ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ നമ്മുടെ പരുത്തി കർഷകർ എന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യയുടെ പരുത്തി കൂടുതലും കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുന്നതായി ബംഗ്ലാദേശ് സൂചന നൽകിത്തുടങ്ങി. ഇന്ത്യൻ തുണിവ്യവസായത്തെ നശിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയാമായിരുന്നിട്ടും മോദിസർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ, സന്പദ്വ്യവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചു.
മോദിസർക്കാരിനെ വിമർശിക്കാൻ ക്രിയാത്മകമായി ഒന്നുമില്ലാത്തതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. വ്യാപാര കരാറുകൊണ്ട് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനു നേട്ടം മാത്രമേ ഉണ്ടാകൂ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു സംസ്കരിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ആഗോളവ്യാപാരത്തിൽ തുടർന്നുപോരുന്ന നടപടിയാണെന്നും ഗോയൽ പറഞ്ഞു. കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് പ്രതിപക്ഷനേതാവിന്റെ രീതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തു മാത്രമാണ് കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്നും ബിജെപി സർക്കാർ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Sports
കൊളംബോ: ക്രിക്കറ്റിലെ ഇന്ത്യ x പാക്കിസ്ഥാന് അയല്‍പ്പോരിന്റെ വീറും വാശിയും കൂടിയ 2026 പതിപ്പ് ഇന്ന്... വെറുമൊരു അയല്വാശിക്കപ്പുറം രാഷ്ട്രീയം ശരിക്കും കലര്‍ന്നൊരു പോരാട്ടമാണ് ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഇന്ന് അരങ്ങേറുക.
ശ്രീലങ്കയിലെ കൊളംബോയിലുള്ള ആര്. പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍, ഇന്ത്യയിലേക്കില്ലെന്ന പാക് നിലപാടിനെത്തുടര്‍ന്നാണ് ശ്രീലങ്കയും വേദിയായത്. ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനുള്ള മറുപടി. നിലപാടുകള്‍ കടുത്തതോടെ ഇരു രാജ്യങ്ങളും ആതിഥേയത്വം വഹിക്കുന്ന പോരാട്ടങ്ങളില്‍ ന്യൂട്രല്‍ വേദിയെന്ന ആശയത്തിലൂടെ ഐസിസി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഏതായാലും ചരിത്രത്തിലെ ഏറ്റവും വലിയ വടംവലിക്കും മസില് വീര്പ്പിക്കലിനുംശേഷമാണ് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഇന്ന് അരങ്ങേറുന്നത്. കാരണം, സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശ് ടീമിന്റെ നിപാടിനെ തള്ളി, പകരം സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയ ഐസിസിക്കെതിരേ പാക് സര്‍ക്കാര്‍തന്നെ രംഗത്തെത്തി. ഇന്ത്യക്കെതിരേ കളിക്കില്ലെന്നതായിരുന്നു പാക് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, നീണ്ട ചര്‍ച്ചകള്‍ക്കും സമവായങ്ങള്ക്കുംശേഷം പാക്കിസ്ഥാന് മയപ്പെട്ടു. അങ്ങനെ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രം കാണുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം ഓണ്‍ ആയി.
സ്പിന്‍ പിച്ച്
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയതാണ്. മൂന്നാം ജയത്തിലൂടെ സൂപ്പര്‍ എട്ട് സ്ഥാനം ഉറപ്പിക്കുകയാണ് ഇരുടീമിന്റെയും ലക്ഷ്യം. ആര്. പ്രേമദാസ സ്റ്റേഡിയം സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ഇവിടെ നടന്ന അവസാന മൂന്നു മത്സരങ്ങളില്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കിയത് 20 വിക്കറ്റ്. അയര്‍ലന്‍ഡും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തില്‍ വീണത് 16 വിക്കറ്റുകളായിരുന്നു. അതില്‍ 10ഉം നേടിയത് സ്പിന്നര്‍മാര്‍.
ഇന്ത്യ Vs സ്പിന്‍
ഈ ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളിലായി ഇന്ത്യക്ക് എതിര് ടീം സ്പിന്നര്‍മാരുടെ മുന്നില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 12.23 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 99ല്‍ താഴെയും. അതേസമയം, ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എതിരേ ഇന്ത്യയുടെ സ്ട്രൈക്ക് റേറ്റ് 182ഉം ശരാശരി 50ഉം ആണ്. അതായത് പാക്കിസ്ഥാന്റെ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യ വിയര്‍ക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. യുഎഇക്ക് എതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ഒരു പേസറെയും നാല് സ്പെഷലിസ്റ്റ് സ്പിന്നര്മാരെയുമായിരുന്നു പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യവും പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചും മനസിലാക്കി, പാക്കിസ്ഥാന് സ്പിന്‍ കെണി ഒരുക്കാനാണ് സാധ്യത.
പ്രേമദാസ സ്റ്റേഡിയത്തില്‍ ജയം സ്വന്തമാക്കിയ ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ ടീമുകള്‍ മിഡില്‍ ഓവറുകളില്‍ ഒരു സിക്സ് പോലും പറത്തിയിട്ടില്ല. അതേസമയം, വിക്കറ്റുകള്‍ക്ക് ഇടയിലെ ഓട്ടത്തിലൂടെ റണ്‍സ് നേടി. പാക്കിസ്ഥാന് എതിരേ ഇന്ന് ഇന്ത്യയുടെ മധ്യ ഓവറുകളിലെ സമീപനമായിരിക്കും മത്സരത്തിന്റെ വിധി നിര്‍ണയിക്കുക.
അഭിഷേക് ശര്‍മ/സഞ്ജു?
ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തുമോ എന്നതാണ് സുപ്രധാന ചോദ്യം. ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇല്ലായിരുന്നു. അഭിഷേകിനു പകരം നമീബിയയ്ക്ക് എതിരേ ഇറങ്ങിയ സഞ്ജു സാംസണ് പാക്കിസ്ഥാനെതിരേ കളിക്കുമോ എന്നതും ശ്രദ്ധേയ ചോദ്യം.
അഭിഷേക് ശര്‍മ ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് ഒരുപക്ഷേ പ്ലേയിംഗ് ഇലവനില്‍ സാധ്യതയില്ല. എന്നാല്‍, നമീബിയയ്ക്ക് എതിരേ റിങ്കു സിംഗ് അടക്കം ഫിനിഷിംഗില്‍ തിളങ്ങാതിരുന്നത് സഞ്ജുവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെ ഇന്ത്യന്‍ മാനേജ്മെന്റ് ഉപയോഗിക്കുമോ എന്നതും കണ്ടറിയണം.
National
ന്യൂഡൽഹി: ആഗോള ആർട്ടിഫിഷൽ ഇന്റലിജൻസ് ചർച്ചകളുടെ കേന്ദ്രമാകാൻ ന്യൂഡൽഹി ഒരുങ്ങുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി’ക്ക് നാളെ തുടക്കമാകും. ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സാങ്കേതിക ലോകത്തെ സിഇഒമാരും രാജ്യ തലവൻമാരും പങ്കെടുക്കും. 20 രാജ്യങ്ങളിലെ പ്രസിഡന്റോ പ്രധാനമന്ത്രിയോ വൈസ് പ്രസിഡന്റോ ഉച്ചകോടിയിലെത്തും.
നാല്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും അഞ്ച് ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും. യുഎൻ സെക്രട്ടറി ജനറലും വിവിധ അന്താരാഷ്ട്ര സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഗോള എഐ ഉച്ചകോടിയാണിത്. യുകെയിലെ എഐ സേഫ്റ്റി ഉച്ചകോടി, എഐ സിയൂൾ ഉച്ചകോടി, ഫ്രാൻസ് എഐ ആക്ഷൻ ഉച്ചകോടി, ഗ്ലോബൽ എഐ സമ്മിറ്റ് ഓണ്‍ ആഫ്രിക്ക എന്നിവയുടെ ചുവടുപിടിച്ചാണ് ഈ സമ്മേളനം നടത്തുന്നത്.
ജനത, ഭൂമി, പുരോഗതി എന്നീ മൂന്ന് അടിസ്ഥാന സൂത്രങ്ങളെ മുൻനിർത്തിയാണ് ഉച്ചകോടി രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യക്ഷേമം, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്കു സ്ഥാനം നല്കുന്ന സാങ്കേതിക മുന്നേറ്റത്തിന്റെ കാതലായി പ്രതിഷ്ഠിക്കുന്ന എഐ സഹകരണത്തോടുള്ള ഇന്ത്യയുടെ ദർശനമാണ് ഈ മൂന്നു സ്തൂപങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കേവലം ഒരു സാന്പത്തികം അല്ലെങ്കിൽ തന്ത്രപ്രധാനമായ ഉപകരണം എന്നതിലുപരി, മനുഷ്യരാശിയെ ആകമാനം തുല്യമായ രീതിൽ പ്രയോജനപ്പെടുത്തുന്ന ഒരു ശക്തിയായി കാണാനാണ് ഇന്ത്യയുടെ ഈ ചട്ടക്കൂട് ലോകത്തെ ക്ഷണിക്കുന്നത്.
► ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുയീസ് ഇനാസിയോ ലുല ഡിസിൽവ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പെരസ്, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാക്കിസ്, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ. ബൊളീവിയ, ഗയാന, എസ്റ്റോണിയ, സ്ലോവാക്യ, സെർബിയ, ലിക്റ്റൻസ്റ്റെൻ, സീഷെൽസ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
► ടെക് മേഖലയിലെ പ്രമുഖർ
സുന്ദർ പിച്ചെ (ഗൂഗിൾ, സിഇഒ), സാം ഓൾട്ട്മാൻ (ഓപ്പണ്‍ എഐ, സിഇഒ), ബിൽ ഗേറ്റ്സ് (ചെയർ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ), ഡാരിയോ അമോഡെയ് (ആന്ത്രോപിക്, സിഇഒ), ഡെമിസ് ഹസാബിസ് (ഡീപ്മൈൻഡ്, സിഇഒ), ബ്രാഡ് സ്മിത് (മൈക്രോസോഫ്റ്റ് പ്രസിഡന്റ്), ക്രിസ്്റ്റ്യാനോ അമോണ്‍ (ക്വാൽകോം, സിഇഒ), ശന്തനു നാരായണ്‍ (അഡോബി, സിഇഒ). മുൻ മെറ്റ ചീഫ് സയന്റിസ്റ്റും എഎംഐ ലാബ്സ് സ്ഥാപകൻ യാൻ ലീകുൻ, ഗോഡ്ഫാദർ ഓഫ് എഐ എന്നു വിളിക്കുന്ന യോഷ്വ ബെൻജിയോ, കംപ്യൂട്ടർ സയന്റിസ്റ്റ് സ്റ്റുവർട്ട് റസൽ എന്നിവരും പങ്കെടുക്കും.
ഇന്ത്യൻ വ്യവസായലോകത്തെ പ്രമുഖരായ റിലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റ സണ്‍സ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ടിസിഎസ് സിഇഒ കെ. കൃതിവാസൻ, ഇൻഫോസിസ് സിഇഒ സലിൽ പ്രകാശ്, എച്ച്സിഎൽ ടെക് ചെയർപേഴ്സണ്‍ റോഷ്നി നാടാർ മൽഹോത്ര തുടങ്ങിയവർ പങ്കെടുക്കും.
► ജെൻസെൻ ഹുവാംഗ് പങ്കെടുക്കില്ല
എൻവിഡിയ സിഇഒ ജെൻസെൻ ഹുവാംഗ് നാളെ ആരംഭിക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളെത്തുടർന്നാണ് അദ്ദേഹം സന്ദർശനം റദ്ദാക്കിയതെന്നും പകരം എൻവിഡി ഉന്നതല പ്രതിനിധി സംഘത്തെ സമ്മേളനത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
National
മുംബൈ: ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 75-ാം സ്ഥാനത്ത്. ഇതുവഴി 56 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കു സാധിക്കും.
2025ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. റാങ്കിംഗിൽ മുന്നേറിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഒന്നിന്റെ കുറവുണ്ടാകും.
ഐവറി കോസ്റ്റ്, ഗാബണ്‍, മഡ്ഗാസ്കർ, മൗറിടാനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്.
ഒരു രാജ്യത്തിന്റെ വിദേശനയത്തിന്റെ കരുത്തും ആഗോള രാഷ്ട്രീയത്തിൽ അതിന്റെ സ്ഥാനവുമാണ് പാസ്പോർട്ട് ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നത്. 2000ത്തിന്റെ മധ്യം മുതലാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് ആരംഭിക്കുന്നത്. അന്ന് മുതൽ സിംഗപ്പൂർ, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. സിംഗപ്പൂരാണ് ഒന്നാമത് വിസയില്ലാതെ പാസ്പോർട്ടുമായി 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഇവയുടെ പാസ്പോർട്ടുമായി 187 രാജ്യങ്ങൾ സന്ദർശിക്കാം. മൂന്നാം സ്ഥാനത്തുള്ള സ്വീഡൻ, യുഎഇ രാജ്യങ്ങളുടെ പാസ്പോർട്ടിൽ 186 രാജ്യങ്ങളിലെത്താം.
ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ നാലാം സ്ഥാനത്താണ്. വീസയില്ലാതെ 185 രാജ്യങ്ങളിൽ രാത്ര ചെയ്യാം. ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്താണ്. ഇവരുടെ പാസ്പോർട്ടുമായി 184 രാജ്യങ്ങൾ സന്ദർശിക്കാം.
ഇത്തവണത്തെ പ്രധാന മാറ്റം, യുഎസും (ഏഴാമത്) യുകെയും (10-ാമത്) ഹെൻലി പാസ്പോർട്ട് ഇൻഡക്സിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇല്ല എന്നതാണ്. ആദ്യ പത്തു സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്ക്, ഫിൻലാൻഡ്, സ്വീഡൻ, നോർവെ രാജ്യങ്ങൾ ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ മാലദ്വീപ് 49-ാം സ്ഥാനത്തും ചൈന 56-ാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെയുള്ളവരിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ്. പാക്കിസ്ഥാൻ 97-ാമതും പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള അഫ്ഗാന് 101-ാം സ്ഥാനവുമാണ്. പാക് പാസ്പോർട്ടിൽ വീസയില്ലാതെ 32 കേന്ദ്രങ്ങളും അഫ്ഗാൻ പാസ്പോർട്ടിൽ 24 കേന്ദ്രങ്ങളും സന്ദർശിക്കാം.
Sports
കൊളംബോ: ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ അഭിഷേക് ശർമ്മയെ കളിപ്പിക്കണമെന്ന സൽമാൻ അലി ആഗയുടെ നിർദേശത്തിന് മറുപടിയുമായി സൂര്യകുമാർ യാദവ്. അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ കളിപ്പിക്കാമെന്ന് സൂര്യകുമാർ പറഞ്ഞു.
അഭിഷേക് മത്സരത്തിന് പൂർണ സജ്ജനാണെന്ന സൂചനയും സൂര്യകുമാര്‍ നല്കി. ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സല്മാന് ആഗയുമായി ഹസ്തദാനം ചെയ്യുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം.
24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. പാക് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് രീതി വ്യത്യസ്തമാണ്. പക്ഷേ അയാൾക്ക് മുന്നിൽ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സൂര്യകുമാർ പറഞ്ഞു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്കർ ഇ തൊയ്ബയും വനിതകളെ ചാവേറുകളായും സായുധ പോരാളികളായും ഉപയോഗിക്കാൻ വ്യാപകനീക്കം നടത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ മുൻനിർത്തി ആക്രമണങ്ങൾ നടത്താനാണ് പാക് ഭീകരസംഘനകളുടെ നീക്കം.
വനിതാവിഭാഗം
ഇതുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് കഴിഞ്ഞ വർഷം ഒക്ടോബറിൽ "ജമാഅത്ത് ഉൽ മുമിനാത്ത്' എന്ന വനിതാ വിഭാഗത്തിനു രൂപം നൽകിയിരുന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ലഷ്കർ ഇ തൊയ്ബ തങ്ങളുടെ സ്ത്രീ വിഭാഗമായ "ത്വയിബത്ത്' എന്ന ശൃംഖലയും സജീവമാക്കിയിരിക്കുകയാണ്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിലാണ് ഭീകരർ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും.
റിക്രൂട്ട്മെന്റ്
വിദ്യാസമ്പന്നരായ മുസ്ലിം യുവതികളെ ലക്ഷ്യമിട്ടാണ് ഭീകര സംഘടനകളുടെ പ്രവർത്തനം. മുസ്ലിം ആരാധന കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖകളിലൂടെ മതവികാരം ചൂഷണം ചെയ്താണ് ഇവരെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിന് ലാഹോറിൽ ത്വയിബത്തിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ലഷ്കർ കമാൻഡർമാരുടെ ഭാര്യമാരടക്കം പങ്കെടുക്കുകയും ഭീകരവാദത്തെ മഹത്വവത്ക്കരിക്കുന്ന പ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. സ്ത്രീകളെ ഇത്തരത്തിൽ ഭീകരപ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതു സമൂഹത്തിൽ ആഴത്തിൽ വിഷം വിതയ്ക്കുന്നതിനു തുല്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.
നേരത്തെ, പുരുഷന്മാരെ മാത്രം ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്ന സംഘടനകളുടെ പ്രവർത്തനശൈലിയിൽ വന്ന മാറ്റം സുരക്ഷാ ഏജൻസികൾക്കു വലിയ വെല്ലുവിളിയായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
കടുത്ത വെല്ലുവിളി
ആശയപ്രചാരണം, സാധനങ്ങളുടെ കൈമാറ്റം, പുതിയ അംഗങ്ങളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾക്കായി സ്ത്രീകളെ ഉപയോഗിക്കുന്നതുവഴി ഭീകരപ്രവർത്തനങ്ങൾ കണ്ടെത്തുന്നത് അന്വേഷണ ഏജൻസികൾക്കു ശ്രമകരമായ ജോലിയാകും. ജെയ്ഷെ മുഹമ്മദിന്റെ ലഷ്കറിന്റെയും പുതിയ തന്ത്രത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സമിതിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2001-ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, പുൽവാമ ചാവേർ സ്ഫോടനം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഈ സംഘടനകളുടെ പുതിയ നീക്കം ദക്ഷിണേഷ്യൻ സുരക്ഷാ മേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും താരിഖ് റഹ്മാനും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി.
അയൽരാജ്യത്ത് ജനാധിപത്യ ഭരണക്രമത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നു മോദി ഉറപ്പുനൽകി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്.
"പുരോഗമനപരവും ജനാധിപത്യപരവുമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും താരിഖ് റഹ്മാനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു' -മോദി കുറിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം പരിഗണിച്ച്, പുതിയ ബിഎൻപി സർക്കാരിന്റെ നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: വിലക്കയറ്റം ഇപ്പോഴത്തേതുപോലെ മുന്‍പൊരിക്കലും കുറഞ്ഞിട്ടില്ലെന്നും രാജ്യത്തു പണപ്പെരുപ്പ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ വളർച്ച യുപിഎ കാലത്തെ കഥയായിരുന്നുവെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
കേരളമടക്കം ഏതെങ്കിലുമൊരു സംസ്ഥാനത്തിനോ പദ്ധതിക്കോ ഫണ്ട് നിഷേധിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്ന് നിർമല പറഞ്ഞു. കേന്ദ്രത്തിന്റെ ഫണ്ടുകൾ ഒരു സൗജന്യ പണ ശേഖരമല്ല. ഫണ്ട് വെട്ടിക്കുറയ്ക്കുകയല്ല, നികുതിദായകരുടെ പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്വപൂർവം വിതരണം ചെയ്യുകയാണ്.
ചെലവുകളിൽ സുതാര്യത ഉറപ്പാക്കി. യഥാർഥത്തിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെയാണ് മുൻകാലങ്ങളിൽ ട്രഷറിയിൽനിന്നു പണം പുറത്തേക്കു തള്ളിയിരുന്നതെന്ന് മന്ത്രി ആരോപിച്ചു.
അടിസ്ഥാനതല ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ടുകൾ നൽകുന്നതെന്ന് നിർമല അവകാശപ്പെട്ടു. വർധിച്ചുവരുന്ന രാജ്യത്തിന്റെ കടബാധ്യതയിൽ കോണ്‍ഗ്രസ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും നിർമല ആരോപിച്ചു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ബജറ്റിൽ പെരുമാറിയതെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നും ബജറ്റിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കെ.സി. വേണുഗോപാൽ പറഞ്ഞു.
12 വർഷം മുന്‍പ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തതാണ്. എന്നാൽ കേരളത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഏഴ് അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും അതിൽ കേരളമില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഓർമിച്ചില്ലെങ്കിലും ആമകളെക്കുറിച്ച് ഓർത്തതിൽ നന്ദിയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തോടുള്ള ഈ വിവചനം അവസാനിപ്പിച്ച മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ’ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളിൽ’ എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് വേണുഗോപാൽ ബജറ്റിൽ കേരളം നേരിട്ട അവഗണന ചൂണ്ടിക്കാട്ടിയത്.
വ്യാപാരക്കരാറിൽ അമേരിക്കയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങി. സമാനമായ രീതിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനു മുന്നിൽ കീഴടങ്ങിയതായും വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ 34 ശതമാനത്തോളം പേരുടെയും ദിവസവരുമാനം 100 രൂപ മാത്രമാണ്. ഇതാണ് മോദി യുഗമെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തു തൊഴിലില്ലായ്മ വലിയതോതിൽ ഉയർന്നതായും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
International
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തീരുവ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സംഘര്‍ഷം നിര്‍ത്തിയതെന്ന് അവകാശപ്പെട്ട ട്രംപ് സംഘര്‍ഷം ആണവയുദ്ധമാകുമായിരുന്നുവെന്നും പറഞ്ഞു. ഫോക്സ് ബിസിനസിന് നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.
ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ 10 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പറഞ്ഞ ട്രംപ് ഏതു രാജ്യത്തെ വിമാനമാണ് തകര്‍ന്നതെന്നു വ്യക്തമാക്കിയില്ല. പാക്കിസ്ഥാന്റെ 10 യുദ്ധവിമാനങ്ങൾ വീഴ്ത്തിയതായി ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു.
യുദ്ധം നിര്‍ത്തിയതോടെ താന്‍ ഒരു കോടിയിലേറെ പേരുടെ ജീവന് രക്ഷിച്ചെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി പറഞ്ഞതായും ട്രംപ് പറഞ്ഞു.
ഇതുവരെ എൺപതിലധികം തവണ, ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 10ന് തന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണു സംഘര്‍ഷം അവസാനിപ്പിച്ചതെന്നാണു ട്രംപ് പറയുന്നത്. ട്രംപിന്റെ അവകാശവാദങ്ങള്‍ നേരത്തേ ഇന്ത്യ നിഷേധിച്ചിരുന്നു.
Business
ന്യൂഡൽഹി: പ്രധാന അസംസ്കൃത വസ്തുക്കളുടെ വിതരണം സുരക്ഷിതമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്ത്യ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ നിർണായക ധാതുക്കളുടെ സംയുക്ത പര്യവേക്ഷണം, ഖനനം, സംസ്കരണം, പുനരുപയോഗം എന്നിവ ലക്ഷ്യമിട്ട് ബ്രസീൽ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുകയാണെന്ന് ഇതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമായും ലിഥിയം, അപൂർവ ധാതുക്കൾ എന്നിവയിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. കൂടാതെ, ധാതു സംസ്കരണ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം നേടാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചർച്ചകൾ അതീവ രഹസ്യമായാണ് നടക്കുന്നത്.
പല നിർണായക ധാതുക്കളുടെയും ആഗോള വിതരണത്തിൽ ആധിപത്യം പുലർത്തുന്നതും ഖനനത്തിലും സംസ്കരണത്തിലും നൂതന സാങ്കേതികവിദ്യ കൈവശമുള്ളതുമായ ചൈനയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ഉൗർജ പരിവർത്തന നടപടികൾ ഇന്ത്യ വേഗത്തിലാക്കുന്പോൾ വിവിധ രാജ്യങ്ങളുമായി സഹകരിക്കേണ്ടത് ആവശ്യകതയാണെന്ന് ഖനന വിദഗ്ധർ പറഞ്ഞു.
ധാതുക്കളുടെ കണ്ടെത്തൽ മുതൽ ഉത്പാദനം വരെയുള്ള ഖനനപ്രക്രിയയ്ക്കു വർഷങ്ങളെടുക്കും. പര്യവേക്ഷണത്തിനു മാത്രം അഞ്ചു മുതൽ ഏഴുവർഷം വരെ സമയമെടുക്കും. പലപ്പോഴും പ്രായോഗികമായ ഒരു ഖനിയില്ലാതെ പ്രവർത്തനം അവസാനിക്കുകയും ചെയ്യും.
ജനുവരിയിൽ ജർമനിയുമായി ഒപ്പിട്ട നിർണായക ധാതു കരാറിലെ പ്രധാന കാര്യങ്ങൾ ഈ പുതിയ ചർച്ചകളിലും ഉൾപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പര്യവേഷണം, സംസ്കരണം, പുനരുപയോഗം എന്നിവയ്ക്കു പുറമെ ഇരുരാജ്യങ്ങളിലും മൂന്നാം രാജ്യങ്ങളിലും ധാതുസന്പത്ത് സ്വന്തമാക്കുന്നതിനും വികസിപ്പിക്കുന്നതിനും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ എന്നീ രാജ്യങ്ങളുമായി ചർച്ച നടന്നുവരികയാണ്. അതേസമയം കാനഡയുമായുള്ള കരാർ സജീവ പരിഗണനയിലാണെന്നും ഖനന മന്ത്രാലയമാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും പറയുന്നു.
കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി മാർച്ച് ആദ്യവാരം ഇന്ത്യ സന്ദർശിക്കുമെന്നും യുറേനിയം, ഉൗർജം, ധാതുക്കൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ കരാർ ഒപ്പിടുമെന്നും റിപ്പോർട്ടുകളുണ്ട്.
വരുന്ന ആഴ്ചകളിൽ നിർണായക ധാതുക്കളിലെ സഹകരണം ഒൗദ്യോഗികമാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് കാനഡയുടെ പ്രകൃതി വിഭവ മന്ത്രാലയം വ്യക്തമാക്കി.
ഫ്രാൻസ്, നെതർലാൻഡ്സ്, ബ്രസീൽ രാജ്യങ്ങൾ ഇതിനോടു പ്രതികരിച്ചിട്ടില്ല. നിർണായക ധാതുക്കൾക്കായി ലോകമെന്പാടും പര്യവേക്ഷണം നടത്തുന്ന ഇന്ത്യ ഇതിനകം അർജന്റീന, ഓസ്ട്രേലിയ, ജപ്പാൻ എ്ന്നീ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടാതെ നിർണായക ധാതുക്കൾ കൂടി ഉൾപ്പെടുന്ന വിപുലമായ ഉഭയകക്ഷി കരാറുകൾക്കായി പെറു, ചിലി എന്നീ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്.
ചൈനയിൽനിന്നുള്ള അപൂർവ ധാതുക്കളുടെ അമിത ആശ്രയത്വം കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ചചെയ്യാൻ ജി 7 രാജ്യങ്ങളിലെയും പ്രധാന സന്പദ്വ്യവസ്ഥകളിലെയും ധനമന്ത്രിമാർ കഴിഞ്ഞ മാസം വാഷിംഗ്ടണിൽ യോഗം ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2023ൽ ലിഥിയം ഉൾപ്പെടെ 20ലധികം ധാതുക്കൾ നിർണായകമായി ഇന്ത്യ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഉൗർജ പരിവർത്തനത്തിനും വ്യവസായ-അടിസ്ഥാന സൗകര്യമേഖലകളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണെന്നും വിലയിരുത്തുന്നു.
Sports
ന്യൂഡല്‍ഹി: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ഗ്രൂപ്പ് എയില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. നമീബിയ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനു നെതര്‍ലന്‍ഡ്സിനോട് പരാജയപ്പെട്ടു.
അഭിഷേക് ഉണ്ടാകില്ല
ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. ശക്തമായ പനിയും ബാധിച്ചതിനാലാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ അഭിഷേകിനെ ഉദരസംബന്ധപ്രശ്നം അലട്ടുന്നതിനാല്‍ ടീം പരിശീലനത്തില്‍ പങ്കാളിയായില്ല.
ഇന്നു നമീബിയയ്ക്ക് എതിരേ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് സൂചന. അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായിരുന്നു. തുടര്‍ന്ന് ഫീല്‍ഡിനായി മൈതാനത്ത് എത്തിയില്ല. സഞ്ജുവായിരുന്നു പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയത്. മാത്രമല്ല, മത്സരശേഷം ടീമുകളുടെ പരസ്പര ഹസ്തദാനത്തിനായും അഭിഷേക് ഗ്രൗണ്ടിലേക്ക് എത്തിയിരുന്നില്ല.
സഞ്ജു പ്ലേയിംഗ് ഇലവനിൽ
അഭിഷേക് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തും. ഇഷാന് കിഷനും സഞ്ജുവുമായിരിക്കും ഇന്നു നമീബിയയ്ക്കെതിരേ ഓപ്പണ്‍ ചെയ്യുക.
ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ മോശം ഫോമിനു പിന്നാലെ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായി നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനു പകരം ഇഷാന് കിഷനായിരുന്നു ഓപ്പണിംഗിന് ഇറങ്ങിയത്. പ്ലേയിംഗ് ഇലവനിലെ സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള ഏക അവസരമാണ് ഇന്നു നമീബിയയ്ക്കെതിരേ വന്നുചേര്ന്നിരിക്കുന്നതെന്നതാണ് വാസ്തവം.
ബുംറ, വാഷിംഗ്ടണ്‍
അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇന്നു പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. 10 ദിവസത്തെ ഇടവേളയ്ക്കുശേഷം ബുംറ പന്ത് എറിഞ്ഞു തുടങ്ങിയതായി അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ഡോഷെ പറഞ്ഞു.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇന്നു പ്ലേയിംഗ് ഇലവനില്‍ വാഷിംഗ്ടണ്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ബുംറ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുന്ന ബൗളര്‍ ആരായിരിക്കുമെന്നതും കണ്ടറിയണം. അമേരിക്കയ്ക്ക് എതിരേ അര്‍ഷദീപ് സിംഗും മുഹമ്മദ് സിറാജുമായിരുന്നു പേസര്‍മാരുടെ റോളില്‍ എത്തിയത്.
ഇന്ത്യയും നമീബിയയും തമ്മില്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നത് ഇതു രണ്ടാം തവണ. 2021 ലോകകപ്പിലായിരുന്നു ഇരുടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. നമീബിയയ്ക്ക് 20 ഓവറില്‍ 132/8 എന്ന സ്കോര്‍ നേടാനേ സാധിച്ചിരുന്നുള്ളൂ. രോഹിത് ശര്‍മയുടെ (56) വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, കെ.എല്‍. രാഹുല്‍ (54*), സൂര്യകുമാര്‍ യാദവ് (25*) എന്നിവരിലൂടെ ഇന്ത്യ ജയത്തിലെത്തി.
Sports
ദുബായ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ x പാക്കിസ്ഥാന് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുമെന്ന് ഉറപ്പായി. പണം മുഖ്യമെന്നു വീണ്ടും അടിവരയിട്ടു. ഇക്കാര്യം ഐസിസി മുന്‍ സിഎഫ്ഒ സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിക്കുകയും ചെയ്തു. ഒരു ഇന്ത്യ x പാക്കിസ്ഥാന് ലോകകപ്പ് മത്സരത്തിലൂടെ ഐസിസിക്കു വന്നുചേരുന്നത് 2,290 മുതല്‍ 4,500 കോടി രൂപയാണെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മത്സരം നടത്താനായി ഐസിസിക്കുമേല്‍ പണം മുടക്കിയവരുടെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഓരോ ഐസിസി ടൂര്‍ണമെന്റിന്റെയും വരുമാനത്തില്‍ ഏകദേശം 80 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിലൂടെയാണ് എത്തുന്നത്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രതിനിധികള്‍ കറാച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയുടെ ഫലമാണിത്.
ബംഗ്ലാദേശിനെ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കി പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയതോടെ, ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറുന്നതായി പാക്കിസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 15നു കൊളംബോയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് ടീം കളിക്കുമെന്ന് പാക് സര്‍ക്കാരാണ് ആദ്യം അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യം ഐസിസി സ്ഥിരീകരിക്കുകയും ചെയ്തു.
► ഐസിസിയുടെ വരുമാനം
ഇന്ത്യ x പാക്കിസ്ഥാന് രാഷ്ട്രീയ വൈരം വിറ്റ് സമ്പത്തുണ്ടാക്കുകയാണ് ഐസിസി കുറച്ചു നാളായി ചെയ്തുവരുന്നത്. 2012-13നുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ അരങ്ങേറിയിട്ടില്ല. അതേസമയം, ഐസിസി, എസിസി ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുടീമും ഏറ്റുമുട്ടുന്നുണ്ട്. 2012നു മുതല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരു ഗ്രൂപ്പില്‍ വരാന്‍ ഐസിസി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നതും പരസ്യമായ രഹസ്യം.
ഇന്ത്യ x പാക്കിസ്ഥാന് ട്വന്റി-20 ലോകകപ്പ് മത്സരം നേരത്തേ ഷെഡ്യൂള്‍ ചെയ്തതുപോലെ 15നു നടക്കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഐസിസി മുന്‍ സിഎഫ്ഒ ഫൈസല്‍ ഹസ്നൈന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ: “ക്രിക്കറ്റിലെ മറ്റൊരു മത്സരം മാത്രമല്ല ഇത്; ഐസിസി ഇവന്റിന്റെ സാമ്പത്തിക വരുമാനത്തിന്റെ മുഖ്യശ്രോതസാണിത്’’
► ജിയൊയുടെ 27,531 കോടി!
2024-2027 കാലഘട്ടത്തില്‍ അരങ്ങേറുന്ന ഐസിസി ടൂര്‍ണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണത്തിനു മാത്രമായി ജിയൊഹോട്ട്സ്റ്റാര് മുടക്കിയിരിക്കുന്നത് 27,531 കോടി രൂപയാണ് (3.04 ബില്യണ്‍ ഡോളര്‍). 2024-2027 കാലഘട്ടത്തില്‍ 179 മത്സരങ്ങളാണ് ഐസിസിയില്‍ അരങ്ങേറുന്നത്. ഇതില്‍ ഒരു മത്സരത്തിനായി 138.7 കോടി രൂപ വീതം ജിയൊഹോട്ട്സ്റ്റാര് നല്‍കുന്നെന്നു ചുരുക്കം. ഓരോ വര്‍ഷവും ഒരു പുരുഷ ടൂര്‍ണമെന്റ് മാത്രമാണ് നടക്കുന്നത് (2024ല്‍ ട്വന്റി-20 ലോകകപ്പ്, 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി, 2026ല്‍ ട്വന്റി-20 ലോകകപ്പ്, 2027ല്‍ ഏകദിന ലോകകപ്പ്).
ഇത്രയും ടൂര്‍ണമെന്റുകളിലായി ആകെയുള്ള 179 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കുന്നത് 26-30 മത്സരങ്ങള്‍ ആയിരിക്കും. അങ്ങനെ നോക്കുമ്പോള്‍ ഇതിനോടകം ഇന്ത്യ 2024 ട്വന്റി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലുമായി 14 മത്സരം കളിച്ചു.
► സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക പ്രതിസന്ധിയാണെന്നും ഐസിസിയുമായുള്ള കരാറില്‍നിന്നു ജിയൊഹോട്ട്സ്റ്റാര് പിന്മാറുമെന്നും കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കരാറില്‍നിന്നു പിന്മാറില്ലെന്ന് പിന്നീട് ജിയൊഹോട്ട്സ്റ്റാര് അധികൃതര്‍ അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കാതെവന്നാല്‍ ഐസിസിക്കുമേലുള്ള സമ്മര്‍ദം ചിന്തിക്കാവുന്നതിലും അപ്പുറം. മാത്രമല്ല, ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പരസ്യസ്ലോട്ടും വിറ്റഴിഞ്ഞതുമാണ്.
Auto
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അമേരിക്കയിൽനിന്നുള്ള ഉയർന്നശേഷിയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുമെങ്കിലും ഇന്ത്യൻ കാർ വിപണിയിൽ ഇതുണ്ടാക്കുന്ന സ്വാധീനം കുറവായിരിക്കും.
ഉയർന്ന എൻജിൻ ശേഷിയുള്ള യുഎസ് വാഹനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിപണി പ്രവേശനം വലിയൊരു അവസരമാകും. എന്നാൽ, ഘടനാപരമായ വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം പരിമിതമായ വാഹനങ്ങൾക്കു മാത്രമേ ഇവിടേക്കു പ്രവേശനം സാധ്യമാകൂ.
യുഎസിൽ നിർമിക്കുന്ന മിക്ക കാറുകളും ഇന്ത്യൻ ഡ്രൈവിംഗ് നിയമത്തിന് അനുയോജ്യമല്ല എന്നതാണ് പ്രധാന കാരണം. ഇന്ത്യയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് (വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള) വാഹനങ്ങൾ നിർബന്ധമാണ്.
നിർദിഷ്ട കരാർ പ്രകാരം തുടക്കത്തിൽ ഇന്ത്യ 2500 സിസിക്കു മുകളിലുള്ള ഡീസൽ കാറുകളുടെയും 3000 സിസിക്ക് മുകളിലുള്ള പെട്രോൾ കാറുകളുടെയും ഇറക്കുമതി തീരുവ 50 ശതമാനമായി കുറയ്ക്കും.
നിലവിലുള്ള 110 ശതമാനത്തിൽനിന്നാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. പിന്നീട് പത്ത് വർഷത്തെ കാലയളവിൽ ഇത് 30 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ലെഫ്റ്റ് ഹാൻഡ് vs റൈറ്റ് ഹാൻഡ് ഡ്രൈവ്
യുഎസ് ഇടതുവശത്ത് ഡ്രൈവിംഗ് (എൽഎച്ച്ഡി) സീറ്റുള്ള വാഹനങ്ങളാണ് നിർമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലതുവശത്ത് സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളും.
എൽഎച്ച്ഡിയിൽനിന്ന് ആർഎച്ച്ഡിയിലേക്കു മാറ്റുന്നത് വലിയ ചെലവേറിയതും സങ്കീർണവുമായ പ്രക്രിയയാണ്. വൻതോതിൽ വിൽപ്പന ഉറപ്പില്ലെങ്കിൽ വാഹനനിർമാതാക്കൾ സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്താൻ തയാറാകില്ല.
ഫോർഡ് മസ്താംഗ് മാത്രം
അമേരിക്കൻ വാഹനനിർമാതാക്കളിൽ 3000 സിസിക്കു മുകളിൽ ശേഷിയുള്ള വലതുവശത്ത് ഡ്രൈവിംഗ് സീറ്റുള്ള പെട്രോൾ മോഡൽ ലഭ്യമായ ഏക ബ്രാൻഡ് ഫോർഡ് ആണ്.
ഫോർഡിന്റെ പ്രശസ്തമായ മസ്താംഗ് മാത്രമാണ് കന്പനി നേരിട്ട് ഫാക്ടറിയിൽനിന്ന് തന്നെ ആർഎച്ച്ഡി കോണ്‍ഫിഗറേഷനിൽ നിർമിക്കുന്ന ഏക അമേരിക്കൻ മോഡൽ.
2016ൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട മസ്താംഗ് വി8 എൻജിൻ കരുത്തും ആഗോള പ്രശസ്തിയും കാരണം വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
ഉയർന്ന വിലയും കുറഞ്ഞ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന എമിഷൻ നിയമങ്ങളും കാരണം ഈ വാഹനം അഞ്ചുവർഷത്തിനുള്ളിൽ നിർത്തലാക്കി.
2021ൽ ഫോർഡ് ഇന്ത്യയിൽനിന്ന് പിന്മാറിയെങ്കിലും പുതിയ വ്യാപാരച്ചട്ടക്കൂടിൻ കീഴിൽ തിരിച്ചുവരാൻ സാധ്യതയുള്ള ഒരേയൊരു ബ്രാൻഡ് മസ്താംഗ് മാത്രമാണ്.
ഫോർഡിന്റെ മറ്റ് മോഡലുകളുടെ എൻജിൻ ശേഷി കുറയ്ക്കുകയോ പൂർണമായും ഇലക്ട്രിക് കരുത്തിലേക്കു മാറ്റുകയോ ചെയ്തിട്ടുണ്ട്.
ജീപ്പ്: ഇന്ത്യയിലെ ശക്തമായ യുഎസ് ബ്രാൻഡ്
ഫോർഡിന്റെ പിൻവാങ്ങലിനുശേഷം നിലവിൽ ഇന്ത്യയിൽ സജീവമായുള്ള ഏറ്റവും വലിയ യുഎസ് ഓട്ടോമൊബൈൽ ബ്രാൻഡ് ജീപ്പ് ആണ്.
സ്റ്റെല്ലാന്റിസിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് പൂനയിലെ പ്ലാന്റിൽ റാംഗ് ളർ, ഗ്രാൻഡ് ചെറോക്കീ, കോംപസ് എന്നിവ പ്രാദേശികമായി നിർമിക്കുന്നു.
ചില ജീപ്പ് മോഡലുകൾക്ക് 15 ശതമാനം കുറഞ്ഞ ഇറക്കുമതി തീരുവയുടെ പ്രയോജനം ലഭിക്കുന്നു. പ്രാദേശിക അസംബ്ലിക്കു മുന്‍പ് അവ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകളായി ഇന്ത്യയിലേക്കു കൊണ്ടുവരുന്നു.
ഒഹായോയിലെ ജീപ്പിന്റെ ടോളിഡോ അസംബ്ലി കോംപ്ലക്സിൽ ആർഎച്ച്ഡി ജീപ്പ് വാഗണീർ നിർമിക്കുന്നുണ്ട്. എന്നാൽ, ഇവ 3000 സിസിക്കു താഴെയായതിനാൽ തീരുവ കുറയ്ക്കൽ പരിധിക്കു പുറത്താണ്.
ഈ ബ്രാൻഡ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
ജനറൽ മോട്ടോഴ്സും കാഡിലാക്കും
മറ്റൊരു യുഎസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിൽ അത്ര മികച്ചൊരു ചരിത്രമല്ല ഉള്ളത്. ഷെവർലേ, ഒപ്പെൽ എന്നീ ബ്രാൻഡുകളിലൂടെ ഇന്ത്യയിൽ പ്രവർത്തിച്ച ജിഎം 2017ൽ ഇന്ത്യൻ വിപണി പൂർണമായി വിട്ടു.
ജിഎം അടുത്തിടെ കാഡിലാക് ലിറിക് എന്ന ഇലക്ട്രിക് എസ്യുവി ബ്രാൻഡ് നിർമിക്കാൻ ആരംഭിച്ചു. എന്നാൽ, പുതിയ തീരുവ ഘടനയ്ക്കു കീഴിൽ ഇളവുകൾക്ക് അർഹമായ രീതിയിലുള്ള ഇലക്ട്രിക് ഇതര ആർഎച്ച്ഡി കാഡിലാക് സെഡാനോ എസ്യുവികളോ കന്പനി നിർമിക്കുന്നില്ല.
ജിഎമ്മിന്റെ പക്കൽ വ്യാപാരക്കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇന്ത്യക്ക് അനുയോജ്യമായ വാഹനങ്ങൾ നിലവിലില്ല.
ഇറക്കുമതി തീരുവയിൽ പ്രകടമായ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ആർഎച്ച്ഡി നിയമങ്ങൾ, എൻജിൻ ശേഷി പരിധികൾ, വലിയ പെട്രോൾ-ഡീസൽ എൻജിനുകളുടെ കുറഞ്ഞുവരുന്ന ലഭ്യത എന്നിവ കാരണം ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴി ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കാറുകളുടെ ഒരു പ്രവാഹം ഉണ്ടാകാൻ സാധ്യതയില്ല.
Sports
ലാഹോർ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.
ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.
Kerala
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനികശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേനയ്ക്കു കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഉടന്‍ തീരുമാനമാകും. 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി രേഖയ്ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ മാസം 18 മുതല്‍ 20 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കരാറിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്നാണു പ്രതിരോധ വൃത്തങ്ങള്‍ നല്കുന്ന വിവരം.
കരാര്‍ നടപ്പായാല്‍ നിര്‍മാണം പൂര്‍ത്തിയായ 18 റഫാല്‍ വിമാനങ്ങള്‍ കൈമാറുന്ന തരത്തിലും ബാക്കിയുള്ളവയുടെ അന്തിമ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ സജ്ജീകരിക്കുന്ന വിധത്തിലുമാകും ധാരണ. വിമാനത്തില്‍ 60 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഭാഗങ്ങള്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.
കരാര്‍ ഒപ്പിട്ട് ഉടന്‍തന്നെ പതിനഞ്ചിലേറെ വിമാനങ്ങള്‍ നല്‍കാമെന്ന് റഫാല്‍ നിര്‍മാതാക്കളായ ദാസോ ഏവിയേഷന്‍ അറിയിച്ചിട്ടുണ്ട്. കരാറില്‍ ഒപ്പിട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കുമിത്.പദ്ധതി പ്രകാരം 88 സിംഗിള്‍ സീറ്റര്‍ വിമാനങ്ങളും 26 ഇരട്ട സീറ്റര്‍ വിമാനങ്ങളുമായിരിക്കും ഇന്ത്യക്കു ലഭിക്കുക.
വ്യോമസേനയ്ക്ക് 150 റഫാൽ ആകും
സേനയുടെ കൈവശം നിലവില്‍ 36 റഫാല്‍ വിമാനങ്ങളാണുള്ളത്. നാവികസേന 26 റഫാല്‍ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വ്യോമസേനയുടെ നിലവിലെ സ്ക്വാഡ്രണ്‍ പ്രതിസന്ധിക്കു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിടുന്നത്. മിഗ് യുദ്ധവിമാനങ്ങള്‍ സേവനം അവസാനിപ്പിച്ചതോടെ വ്യോമസേനയുടെ സ്ക്വാഡ്രണ്‍ ശേഷി കുറഞ്ഞിരുന്നു. കരാര്‍ പൂര്‍ത്തിയാകുന്നതോടെ വ്യോമസേനയുടെ പക്കൽ 150 റഫാല്‍ വിമാനങ്ങളും നാവികസേനയുടെ പക്കൽ 26 എണ്ണവുമാകും.
International
ക്വലാലംപുർ: ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
ശനിയാഴ്ച മലേഷ്യൻ സമയം വൈകുന്നേരം അഞ്ചിന് വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചു.
ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
National
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണവാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്ന് ഉന്നതസമിതി നിരന്തരം നിരീക്ഷിക്കുമെന്നും റഷ്യന്‍ ഫെഡറേഷന്റെ എണ്ണ നേരിട്ടോ അല്ലാതെയോ ഇന്ത്യ ഇറക്കുമതി ചെയ്താല്‍ 25 ശതമാനം പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം ഒഴിവാക്കുകയും ചെയ്തു. റഷ്യന്‍ എണ്ണ തുടര്‍ന്നും വാങ്ങുമോയെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും വിസമ്മതിച്ചു. വിഷയം വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുമെന്നാണു മന്ത്രി ഗോയല്‍ അറിയിച്ചത്.
റഷ്യന്‍ ഫെഡറേഷന് എണ്ണയുടെ ഇറക്കുമതി നേരിട്ടും അല്ലാതെയും അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ പിന്‍വലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിലാണിത്.
റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെയും ട്രംപ് നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണവാങ്ങല്‍ മറ്റൊരു രാജ്യം നിരീക്ഷിക്കുന്നതും പിഴത്തീരുവ ഭീഷണിയും ഇന്ത്യയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്കിനെയാണ് ഇന്ത്യക്കുമേല്‍ നിരീക്ഷണം നടത്താന്‍ ട്രംപ് നിയോഗിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി, വാണിജ്യ സെക്രട്ടറിക്ക് ഉചിതമെന്നു കരുതുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്നിവര്‍ നിരീക്ഷണ സമിതിയിലുണ്ടാകും. അമേരിക്കന്‍ ഊര്‍ജ ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നും അടുത്ത പത്തു വര്‍ഷത്തേക്കു പ്രതിരോധ സഹകരണം വ്യാപിപ്പിക്കാനുള്ള ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നുണ്ട്. അധികതീരുവ പിന്‍വലിക്കുന്നത് ഇതുകൊണ്ടാണെന്ന വിശദീകരണവുമുണ്ട്.
ഇന്ത്യയുടെ എണ്ണവാങ്ങല്‍ നിരീക്ഷിക്കാനുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യക്കുമേല്‍ നിരീക്ഷണം നടത്താനുള്ള അമേരിക്കയുടെ നടപടി അസാധാരണവും അസ്വീകാര്യവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
Sports
മിലാന്: അണ്ടര്‍ 19 ഏകദിന ലോകകപ്പ്, സീനിയര്‍ ട്വന്റി-20 ലോകകപ്പ് തുടങ്ങിയ വമ്പന്‍ രാജ്യാന്തര ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്കിടെ ഇറ്റലിയിലെ മിലാനില്‍ ഒരു വിന്റര്‍ ഒളിമ്പിക്സ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു വിന്റര്‍ ഒളിമ്പിക്സ്. 140 കോടിയില്‍ അധികം ജനസംഖ്യയുള്ള, അംഗബലത്തില്‍ ലോക ഒന്നാം നമ്പറായ ഇന്ത്യയെ പ്രതിനിധീകരിച്ച് 2026 വിന്റര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് വെറും രണ്ടുപേര്‍ മാത്രം!
ആല്‍പൈന്‍ സ്കീയിംഗ് സ്ലാലോമില്‍ ആരിഫ് ഖാനും ക്രോസ് കണ്ട്രി സ്കീയിംഗ് 10 കിലോമീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്റ്റാന്സിന് ലണ്ടപ്പുമാണ് ഇന്ത്യയെ വിന്റര്‍ ഒളിമ്പിക്സില്‍ പ്രതിനിധീകരിക്കുന്നത്.
സ്വിസ് ഗോള്‍ഡ്
2026 വിന്റര്‍ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫ്രാഞ്ചൊ വോണ്‍ ആള്മന് സ്വന്തമാക്കി. ആല്‍പൈന്‍ സ്കീയിംഗ് ഡൗണ്ഹിലായിരുന്നു ഫ്രാഞ്ചൊ സ്വര്‍ണമണിഞ്ഞത്.
Sports
മുംബൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയത്തുടക്കം. ആദ്യ മത്സരത്തിൽ 29 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ഇന്ത്യ 161/9 യുഎസ്എ 132/8. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന്, അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു. 162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു.
3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (ആറ്), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്തേജ മുക്കാമല്ല (രണ്ട്) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ - സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്കോർ 71ൽ എത്തിച്ചു.
12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബൗളർമാർ ഞെട്ടിച്ചു. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു. യുഎസിനായി പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റ് വീഴ്ത്തി.
Sports
ഹരാരെ: അണ്ടർ 19 ക്രിക്കറ്റ് ലോകകീരിടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. അണ്ടർ 19 ക്രിക്കറ്റിലെ ഇന്ത്യയുടെ ആറാം ലോകകിരീടമാണിത്.
മുമ്പ് 2000, 2008, 2012, 2018, 2022 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ലോകചാമ്പ്യൻമാരായത്. ആധികാരികമായാണ് ഇത്തവണ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.
ഫൈനലിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 311 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. വെടിക്കെട്ട് സെഞ്ചുറിയുമായി കാലെബ് ഫാൽകോണറും അർധ സെഞ്ചുറിയുമായി ബെൻ ഡോവ്കിൻസും മികച്ച ഇന്നിംഗ്സുമായി ബെൻ മയെസും പൊരുതിയെങ്കിലും ടീമിനെ വിജയപ്പിക്കാനായില്ല.
ഫാൽക്കോണർ 115 റൺസാണെടുത്തത്. 67 പന്തിൽ 115 റൺസാണ് ഫാൽകോണർ എടുത്തത്. ഡോവ്കിൻസ് 66 റൺസെടുത്തു. മായെസ് 45 റൺസും സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി ആർ.എസ്. അംബ്രിസ് മൂന്ന് വിക്കറ്റെടുത്തു. ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതവും ഖിലാൻ പട്ടേലും നായകൻ ആയുഷ് മാത്രെയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 411 റൺസെടുത്തത്. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 1
75 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി.
കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകൾ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറിൽ നേടിയ 349 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളിൽ റൺസ് എടുക്കുന്നത്. ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകൾ കുറിക്കപ്പെട്ടു.
അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വിൽ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസാണെടുത്തത്.
ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും ഗംഭീര ഇന്നിംഗ്സുകളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 80 പന്തിൽ 15 ബൗണ്ടറിയും 15 സിക്സും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ആയുഷ് മാത്രെ 53 റൺസാണെടുത്തത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും ആയുഷ് അടിച്ചു. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ഡു 40 റൺസും കനിഷ്ക് ചൗഹാൻ 37 റൺസും വേദാന്ത് ത്രിവേദി 32 റൺസുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റൊ മൂന്ന് വിക്കറ്റ് എടുത്തു. സെബാസ്റ്റ്യൻ മോഗർഗനും അലക്സ് ഗ്രീനും രണ്ട് വിക്കറ്റ് വീതവും മാന്നി ലംസ്ഡെൻ ഒരു വിക്കറ്റും വീഴ്ത്തി.
കൂറ്റൻ സ്കോർ പടുത്തുയർത്തിയതോടെ ചില റിക്കാർഡുകൾ ഇന്ത്യയുടെ പേരിലായി. അണ്ടർ 19 ലോകകപ്പ് പ്ലേഓഫിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന ഇന്ത്യയുടെ തന്നെ റിക്കാർഡ് തിരുത്തിക്കുറിച്ചു. മുമ്പ് 2016 ലോകകപ്പ് ക്വാർട്ടറിൽ നേടിയ 349 റൺസായിരുന്നു ഏറ്റവും ഉയർന്ന സ്കോർ.
അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ മൂന്നാം തവണയാണ് 400 ന് മുകളിൽ റൺസ് എടുക്കുന്നത്. ഗംഭീര പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവൻഷിയുടെ പേരിലും നിരവധി റിക്കാർഡുകൾ കുറിക്കപ്പെട്ടു.
അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം റിക്കാർഡ് വൈഭവിന്റെ പേരിലായി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി നേടിയത്. ഏറ്റവും കുറഞ്ഞ പന്തിൽ നിന്ന് സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തായി. 51 പന്തിൽ സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം വിൽ മാലാക്ക്സക്ക് മാത്രമാണ് മുന്നിലുള്ളത്.
അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 150 ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാകാനും വൈഭവിന് സാധിച്ചു. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും ആയി വൈഭവ്. 30 സിക്സുകളാണ് താരം അടിച്ചെടുത്തത്.
Sports
മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കിനെ തുടർന്ന് പേസർ ഹർഷിത് റാണ ലോകകപ്പിൽ നിന്ന് പുറത്തായി.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഹർഷിതിന് പരിക്കേറ്റത്. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് താരത്തിന് എറിയാനായത്.
ഹർഷിതിന് പകരക്കാരനായി പ്രസിദ് കൃഷ്ണയൊ മുഹമ്മദ് സിറാജൊ ടീമിൽ എത്തുമെന്നാണ് സൂചന. ശനിയാഴ്ച യുഎസ്എയ്ക്കെതിരേയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
Kerala
തിരുവനന്തപുരം: ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ നഗര ഗതാഗത മാതൃകയായ കൊച്ചി വാട്ടർ മെട്രോ (കെഡബ്ല്യുഎം) പദ്ധതി രാജ്യത്തെ 21 സ്ഥലങ്ങളിൽ നടപ്പാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശ്, ബീഹാർ, അസം, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ പത്ത് നഗരങ്ങളിലെ സാധ്യതാ പഠനങ്ങൾ ഇതിനകം പൂർത്തിയായി. മറ്റ് പത്ത് നഗരങ്ങളിലെ സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണ്.
മുംബൈയിലെ വാട്ടർ മെട്രോ സേവനത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിനുള്ള ടെൻഡർ കൊച്ചി വാട്ടർ മെട്രോയ്ക്ക് ലഭിച്ചു.
കേന്ദ്രത്തിന്റെ ഏറ്റവും പുതിയ സാമ്പത്തിക സർവേയിൽ കാര്യക്ഷമമായ നഗര അടിസ്ഥാന സൗകര്യമായി പ്രശംസിക്കപ്പെട്ട കെഡബ്ല്യുഎം വൈപ്പിൻ, മട്ടാഞ്ചേരി, ബോൾഗാട്ടി തുടങ്ങിയ കൊച്ചി നഗരത്തിന് ചുറ്റുമുള്ള 10 ദ്വീപുകളിലെ താമസക്കാരുടെ യാത്രാ ദുരിതങ്ങൾ പരിഹരിക്കുന്നു.
2023 ഏപ്രിലിൽ ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ റോഡ് മാർഗം ഒരു മണിക്കൂർ യാത്രാ സമയം എന്നത് വെള്ളത്തിലൂടെ 20 മിനിറ്റായി കുറയ്ക്കാൻ സാധിച്ചു. 100 സീറ്റുകളുള്ള ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളുടെ ഉപയോഗത്തിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിച്ചതും കെഡബ്ല്യുഎമ്മിന്റെ പ്രധാന നേട്ടമാണ്. ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നത് നഗര ഗതാഗതത്തിന് വാട്ടർ മെട്രോയെ ആകർഷകമായ ഒരു ഓപ്ഷനാക്കി മാറ്റുന്നുവെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു.
International
ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ ഈ വിഷയത്തിൽ വലിയ നയതന്ത്ര ചർച്ചകൾ നടക്കുകയാണ്. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് തള്ളിക്കളഞ്ഞു. ഇന്ത്യ ഇത്തരമൊരു വിവരം തങ്ങളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇന്ത്യ എപ്പോഴും ഒന്നിലധികം സ്രോതസ്സുകളെയാണ് ആശ്രയിക്കാറുള്ളതെന്നും റഷ്യ കൂട്ടിച്ചേർത്തു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയുടെ മേലുള്ള അധിക തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതിന് പകരമായാണ് ഈ ധാരണയെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വളരെ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സ്രോതസ്സുകളെയും ഉപയോഗിക്കുമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ സൂചിപ്പിച്ചത്. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസ് വാഗ്ദാനം ചെയ്യുന്ന എണ്ണയുടെ വിലയും ലഭ്യതയും കൂടി പരിഗണിച്ചേ ഇന്ത്യ അന്തിമ തീരുമാനം കൈക്കൊള്ളു.
റഷ്യൻ എണ്ണ വാങ്ങുന്നത് പൊടുന്നനെ നിർത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവിലുള്ള കരാറുകൾ പ്രകാരം ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. എന്നാൽ ഭാവിയിൽ പുതിയ ഓർഡറുകൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചനകളുണ്ട്.
International
കൊളംബോ: ഇന്ത്യയ്ക്കെതിരെ കളിക്കണോ വേണ്ടയോ എന്നത് കളിക്കാരുടെ തീരുമാനമല്ലെന്നും സർക്കാർ പറയുന്നതനുസരിച്ച് മാത്രമേ ടീമിന് പ്രവർത്തിക്കാനാവൂവെന്നും ടി20 ലോകകപ്പിന് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.
ഇന്ത്യയ്ക്കെതിരായ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അത് സർക്കാരും ബോർഡും എടുക്കുന്ന തീരുമാനമാണ്. അവർ എന്ത് പറയുന്നുവോ അത് ഞങ്ങൾ ചെയ്യുമെന്ന് സൽമാൻ അലി ആഗ വ്യക്തമാക്കി. ഫെബ്രുവരി 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കാനുള്ള പാക് സർക്കാരിന്റെയും ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തെ ടീം പൂർണമായും ബഹുമാനിക്കുന്നുവെന്നും ആഗ പറഞ്ഞു.
എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ വീണ്ടും ഇന്ത്യയെ നേരിടേണ്ട സാഹചര്യം വന്നാൽ ഞങ്ങൾ വീണ്ടും സർക്കാരിന്റെയും പിസിബിയുടെയും ഉപദേശം തേടുമെന്നും അവർ എടുക്കുന്ന തീരുമാനത്തിനനുസരിച്ചായിരിക്കും ടീം നില്‍ക്കുകയെന്നും ആഗ പറഞ്ഞു. ലോകകപ്പിനായി പുതിയ ടീമും പുതിയ തന്ത്രങ്ങളുമായാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നതെന്നും ടീം ആവേശത്തിലാണെന്നും ആഗ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും മോദി രാജ്യസഭയിൽ പറഞ്ഞു. വികസനത്തിന്റെ ദിശ രാഷ്ട്രപതി പ്രസംഗത്തിൽ കാണിച്ചു.
ഒൻപത് വലിയ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കി. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായുള്ള കരാർ മോദി പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും മോദി പറഞ്ഞു.
എന്നാൽ മോദിയുടെ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നെഹ്റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതിനിടെ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹസിച്ചു. ഖര്‍ഗെ ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.
International
മോസ്കോ: ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെലിൻ വക്താവ് ദിമിത്രി പെസ്കോവ്.
“ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും നല്‍കുന്നത് റഷ്യ മാത്രമല്ലെന്നു ഞങ്ങൾക്കറിയാം. മറ്റു രാജ്യങ്ങളിൽനിന്നും ഇന്ത്യ എണ്ണ വാങ്ങാറുണ്ട്’’-പെസ്കോവ് പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്നു ചൊവ്വാഴ്ച പെസ്കോവ് പ്രസ്താവിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യൻ എണ്ണക്കന്പനികൾക്കു സാധിക്കില്ലെന്ന് റഷ്യയുടെ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ട് വിദഗ്ധൻ ഇഗോർ യുഷ്കോവ് പറഞ്ഞു. റഷ്യ ദിവസവും 15 ലക്ഷം മുതൽ 20 ലക്ഷം ബാരൽ എണ്ണ ഇന്ത്യക്കു നല്‍കുന്നുവെന്നും അതു നല്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും യുഷ്കോവ് കൂട്ടിച്ചേർത്തു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2021 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുണ്ടായിരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വൻതോതിൽ ഡിസ്കൗണ്ട് നല്കിയതും ഇന്ത്യക്കും പ്രയോജനമായി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയിലെ ആദ്യ മൂന്നാഴ്ച കുറഞ്ഞു. പ്രതിദിന ഇറക്കുമതി 11 ലക്ഷം ബാരലായാണ് കുറഞ്ഞത്. 2025 മധ്യത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.
ഇറാക്കിൽനിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് റഷ്യയിൽനിന്നുള്ളതിനു തുല്യമായിട്ടുണ്ട്. സൗദിയിൽനിന്നുള്ള പ്രതിദിന എണ്ണ ഇറക്കുമതി ജനുവരിയിൽ 9.24 ലക്ഷം ബാരലായി ഉയർന്നു. ഡിസംബറിൽ ഇറക്കുമതി 7.10 ലക്ഷം ബാരലായിരുന്നു.
Sports
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സെടുത്തു. ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
20 പന്തിൽ 53 റണ്‍സാണ് ഇഷാൻ അടിച്ചെടുത്തത്. ഏഴ് സിക്സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. തിലക് വർമ 19 പന്തിൽ 45 റണ്‍സും ഹാർദിക് പാണ്ഡ്യ 10 പന്തിൽ 30 റണ്‍സും നേടി. അക്സർ പട്ടേൽ-35, സൂര്യകുമാർ യാദവ്-30, അഭിഷേക് ശർമ-24 എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡൻ മാർക്രം-38, റയൻ റിക്കൽട്ടൻ-44, ട്രിസ്റ്റൻ സ്റ്റബ്സ്-45 എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ജസണ്‍ സ്മിത്ത് 35 റണ്‍സും മാർക്കോ ജാൻസൻ 31 റണ്‍സും നേടി.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ രണ്ട് വിക്കറ്റ് വീഴ്ത്തി.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആറാം കീരിടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.
ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്റെ ഇന്നിംഗ്സ്.
ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഹരാരെ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അൽസമയത്തിനകം ഹരാരെ സ്പോർട്സ് ക്ലബിൽ മത്സരം ആരംഭിക്കും.
ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിസ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
ടീം അഫ്ഗാനിസ്ഥാൻ: ഓസ്മാൻ സാദത്ത്, ഖാലിദ് അഹ്മദ്സായ്, ഫൈസൽ ഷിനോസാദ, ഉസൈറുള്ള നിയാസായ്, മഹാഭൂഭ് ഖാൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അസീസുള്ള മിയാഖിൽ, അബ്ദുൾ അസീസ്, ഖാദിർ സ്റ്റാനിക്സായ്, രൂഹുള്ള അറബ്, നൂറിസ്ഥാനി ഓമർസായ്, വാഹിദുള്ള സദ്രാൻ.
International
മോസ്കോ: ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്. ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകമ്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.