x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x പാ​​ക്കിസ്ഥാൻ ട്വ​​ന്‍റി-20 ലോകകപ്പ് ക്രി​​ക്ക​​റ്റ് ; പ​​ണം മു​​ഖ്യം


Published: February 11, 2026 12:00 AM IST | Updated: February 11, 2026 12:00 AM IST

ദു​​ബാ​​യ്: ദി​​വ​​സ​​ങ്ങ​​ള്‍ നീ​​ണ്ട അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ള്‍​ക്കൊ​​ടു​​വി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് മ​​ത്സ​​രം ന​​ട​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. പ​​ണം മു​​ഖ്യ​​മെ​​ന്നു വീ​​ണ്ടും അ​​ടി​​വ​​ര​​യി​​ട്ടു. ഇ​​ക്കാ​​ര്യം ഐ​​സി​​സി മു​​ന്‍ സി​​എ​​ഫ്ഒ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ തു​​റ​​ന്ന​​ടി​​ക്കു​​ക​​യും ചെ​​യ്തു. ഒ​​രു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ലൂ​​ടെ ഐ​​സി​​സി​​ക്കു വ​​ന്നു​​ചേ​​രു​​ന്ന​​ത് 2,290 മു​​ത​​ല്‍ 4,500 കോ​​ടി രൂ​​പ​​യാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ത്സ​​രം ന​​ട​​ത്താ​​നാ​​യി ഐ​​സി​​സി​​ക്കു​​മേ​​ല്‍ പ​​ണം മു​​ട​​ക്കി​​യ​​വ​​രു​​ടെ ക​​ടു​​ത്ത സ​​മ്മ​​ര്‍​ദ​​മു​​ണ്ടാ​​യി​​രു​​ന്നു. ഓ​​രോ ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ​​യും വ​​രു​​മാ​​ന​​ത്തി​​ല്‍ ഏ​​ക​​ദേ​​ശം 80 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് എ​​ത്തു​​ന്ന​​ത്.

ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ല്‍ (ഐ​​സി​​സി), പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി), ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​തി​​നി​​ധി​​ക​​ള്‍ ക​​റാ​​ച്ചി​​യി​​ല്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യു​​ടെ ഫ​​ല​​മാ​​ണി​​ത്.
ബം​​ഗ്ലാ​​ദേ​​ശി​​നെ ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി പ​​ക​​രം സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ, ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റു​​ന്ന​​താ​​യി പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ചു. 15നു ​​കൊ​​ളം​​ബോ​​യി​​ല്‍ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ടീം ​​ക​​ളി​​ക്കു​​മെ​​ന്ന് പാ​​ക് സ​​ര്‍​ക്കാ​​രാ​​ണ് ആ​​ദ്യം അ​​റി​​യി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ഇ​​ക്കാ​​ര്യം ഐ​​സി​​സി സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

► ഐ​​സി​​സി​​യു​​ടെ വ​​രു​​മാ​​നം

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ രാ​​ഷ്‌​ട്രീ​​യ വൈ​​രം വി​​റ്റ് സ​​മ്പ​​ത്തു​​ണ്ടാ​​ക്കു​​ക​​യാ​​ണ് ഐ​​സി​​സി കു​​റ​​ച്ചു നാ​​ളാ​​യി ചെ​​യ്തു​​വ​​രു​​ന്ന​​ത്. 2012-13നു​​ശേ​​ഷം ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ല്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ അ​​ര​​ങ്ങേ​​റി​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ഐ​​സി​​സി, എ​​സി​​സി ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളി​​ല്‍ ഇ​​രു​​ടീ​​മും ഏ​​റ്റു​​മു​​ട്ടു​​ന്നു​​ണ്ട്. 2012നു ​​മു​​ത​​ല്‍ ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ഒ​​രു ഗ്രൂ​​പ്പി​​ല്‍ വ​​രാ​​ന്‍ ഐ​​സി​​സി പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കാ​​റു​​ണ്ടെ​​ന്ന​​തും പ​​ര​​സ്യ​​മാ​​യ ര​​ഹ​​സ്യം.

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മ​​ത്സ​​രം നേ​​ര​​ത്തേ ഷെ​​ഡ്യൂ​​ള്‍ ചെ​​യ്തതു​​പോ​​ലെ 15നു ​​ന​​ട​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഐ​​സി​​സി മു​​ന്‍ സി​​എ​​ഫ്ഒ ഫൈ​​സ​​ല്‍ ഹ​​സ്‌​​നൈ​​ന്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ച​​ത് ഇ​​ങ്ങ​​നെ: “ക്രി​​ക്ക​​റ്റി​​ലെ മ​​റ്റൊ​​രു മ​​ത്സ​​രം മാ​​ത്ര​​മ​​ല്ല ഇ​​ത്; ഐ​​സി​​സി ഇ​​വ​​ന്‍റി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​രു​​മാ​​ന​​ത്തി​​ന്‍റെ മു​​ഖ്യ​​ശ്രോ​​ത​​സാ​​ണി​​ത്’’

► ജി​​യൊ​​യു​​ടെ 27,531 കോ​​ടി!

2024-2027 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളു​​ടെ ഇ​​ന്ത്യ​​യി​​ലെ സം​​പ്രേ​​ഷ​​ണ​​ത്തി​​നു മാ​​ത്ര​​മാ​​യി ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ മു​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് 27,531 കോ​​ടി രൂ​​പ​​യാ​​ണ് (3.04 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍). 2024-2027 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ 179 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഐ​​സി​​സി​​യി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഇ​​തി​​ല്‍ ഒ​​രു മ​​ത്സ​​ര​​ത്തി​​നാ​​യി 138.7 കോ​​ടി രൂ​​പ വീ​​തം ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ ന​​ല്‍​കു​​ന്നെ​​ന്നു ചു​​രു​​ക്കം. ഓ​​രോ വ​​ര്‍​ഷ​​വും ഒ​​രു പു​​രു​​ഷ ടൂ​​ര്‍​ണ​​മെ​​ന്‍റ് മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത് (2024ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2025ല്‍ ​​ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി, 2026ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2027ല്‍ ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്).

ഇ​​ത്ര​​യും ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ലാ​​യി ആ​​കെ​​യു​​ള്ള 179 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​ക​​ളി​​ക്കു​​ന്ന​​ത് 26-30 മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​യി​​രി​​ക്കും. അ​​ങ്ങ​​നെ നോ​​ക്കു​​മ്പോ​​ള്‍ ഇ​​തി​​നോ​​ട​​കം ഇ​​ന്ത്യ 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും 2025 ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യി​​ലു​​മാ​​യി 14 മ​​ത്സ​​രം ക​​ളി​​ച്ചു.

► സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി

സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യാ​​ണെ​​ന്നും ഐ​​സി​​സി​​യു​​മാ​​യു​​ള്ള ക​​രാ​​റി​​ല്‍​നി​​ന്നു ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ പി​​ന്മാ​​റു​​മെ​​ന്നും ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ല്‍ റി​​പ്പോ​​ര്‍​ട്ടു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ക​​രാ​​റി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​ല്ലെ​​ന്ന് പി​​ന്നീ​​ട് ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കാ​​തെ​​വ​​ന്നാ​​ല്‍ ഐ​​സി​​സി​​ക്കു​​മേ​​ലു​​ള്ള സ​​മ്മ​​ര്‍​ദം ചി​​ന്തി​​ക്കാ​​വു​​ന്ന​​തി​​ലും അ​​പ്പു​​റം. മാ​​ത്ര​​മ​​ല്ല, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​നു​​ള്ള എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും പ​​ര​​സ്യ​​സ്ലോ​​ട്ടും വി​​റ്റ​​ഴി​​ഞ്ഞ​​തു​​മാ​​ണ്.

ഒ​​രു മി​​നി​​റ്റി​​ന് 2.26 കോടി രൂ​​പ​​

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലു​​ള്ള പ​​ര​​സ്യ​​ത്തി​​ന്‍റെ തു​​ക അ​​ദ്ഭു​​താ​​വ​​ഹ​​മാ​​ണ്. 10 സെ​​ക്ക​​ന്‍​ഡ് പ​​ര​​സ്യ​​ത്തി​​നാ​​യി 40 ല​​ക്ഷം രൂ​​പ​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. പ്രൈം​​ടൈ​​മി​​ല്‍ 50 ല​​ക്ഷം രൂ​​പ​​യി​​ലേ​​ക്ക് ഇ​​തു​​യ​​രും. ചു​​രു​​ക്ക​​ത്തി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ല്‍ ഒ​​രു മി​​നി​​റ്റ് പ​​ര​​സ്യ​​ത്തി​​നാ​​യു​​ള്ള വി​​ല ഏകദേശം 2.26 കോ​​ടി രൂ​​പ..!

ടി​​വി പ​​ര​​സ്യ​​ങ്ങ​​ളി​​ലൂ​​ടെ മാ​​ത്രം ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​ല്‍ 60 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (543 കോ​​ടി രൂ​​പ) വ​​രു​​മാ​​ന​​മു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്ക്. മ​​ത്സ​​ര​​ത്തി​​നു പു​​റ​​മേ, സ്റ്റേ​​ഡി​​യ​​ത്തി​​ലെ ടി​​ക്ക​​റ്റ്, ഹോ​​സ്പി​​റ്റാ​​ലി​​റ്റി, ഇ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 18.3 മു​​ത​​ല്‍ 27.5 കോ​​ടി രൂ​​പ​​വ​​രെ​​യും പ​​ണ​​മൊ​​ഴു​​കും. ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​ര​​ത്തി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന കൊ​​ളം​​ബോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ടൂ​​റി​​സ​​ത്തി​​നു​​ള്ള (വ്യോ​​മ​​യാ​​നം, ഹോ​​ട്ട​​ല്‍, യാ​​ത്ര, മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ള്‍) വ​​രു​​മാ​​നം 95 കോ​​ടി​​യി​​ല്‍ അ​​ധി​​ക​​മാ​​ണെ​​ന്നും വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു.

Tags : India Pakistan Twenty20 World Cup Cricket

Recent News

Up