x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യക്കു വീ​ണ്ടും ട്രം​പി​ന്‍റെ പൂ​ട്ട്; റ​ഷ്യ​ന്‍ എ​ണ്ണവാ​ങ്ങ​ല്‍ നി​രീ​ക്ഷിക്കും, വാ​ങ്ങി​യാ​ല്‍ പി​ഴ​ത്തീ​രു​വ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന ഭീ​ഷ​ണിയും

ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍
Published: February 8, 2026 03:17 AM IST | Updated: February 8, 2026 02:20 PM IST

ന്യൂ​​ഡ​​ല്‍​ഹി: റ​​ഷ്യ​​ന്‍ എ​​ണ്ണവാ​​ങ്ങു​​ന്ന​​ത് ഇ​​ന്ത്യ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന് ആ​​വ​​ര്‍​ത്തി​​ച്ച് അ​മേ​രി​ക്ക. റ​​ഷ്യ​​യി​​ല്‍നി​​ന്ന് ഇ​​ന്ത്യ ക്രൂ​​ഡ് ഓ​​യി​​ല്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ടോ​​യെ​​ന്ന് ഉ​​ന്ന​​തസ​​മി​​തി നി​​ര​​ന്ത​​രം നി​​രീ​​ക്ഷി​​ക്കു​​മെ​​ന്നും റ​​ഷ്യ​​ന്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ എ​​ണ്ണ നേ​​രി​​ട്ടോ അ​​ല്ലാ​​തെ​​യോ ഇ​​ന്ത്യ ഇ​​റ​​ക്കു​​മ​​തി ചെ​​യ്താ​​ല്‍ 25 ശ​​ത​​മാ​​നം പി​​ഴ​​ത്തീ​​രു​​വ പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്നും അ​​മേ​​രി​​ക്ക വ്യ​​ക്ത​​മാ​​ക്കി.

ഇ​​ന്ത്യ-അ​​മേ​​രി​​ക്ക വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി​​യ സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ ഇ​​ക്കാ​​ര്യം ഒ​​ഴി​​വാ​​ക്കു​​ക​​യും ചെ​​യ്തു. റ​​ഷ്യ​​ന്‍ എ​​ണ്ണ തു​​ട​​ര്‍​ന്നും വാ​​ങ്ങു​​മോ​​യെ​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​ന്‍ കേ​​ന്ദ്ര വാ​​ണി​​ജ്യമ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ലും വി​​സ​​മ്മ​​തി​​ച്ചു. വി​​ഷ​​യം വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വി​​ശ​​ദീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണു മ​​ന്ത്രി ഗോ​​യ​​ല്‍ അ​​റി​​യി​​ച്ച​​ത്.

റ​​ഷ്യ​​ന്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ എ​​ണ്ണ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി നേ​​രി​​ട്ടും അ​​ല്ലാ​​തെ​​യും അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഇ​​ന്ത്യ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്ന് അ​​മേ​​രി​​ക്ക അ​​റി​​യി​​ച്ചു. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഇ​​ന്ത്യ​ക്ക് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന 25 ശ​​ത​​മാ​​നം പി​​ഴ​​ത്തീ​​രു​​വ പി​​ന്‍​വ​​ലി​​ച്ചു​​കൊ​​ണ്ട് അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ള്‍​ഡ് ട്രം​​പ് ഒ​​പ്പി​​ട്ട എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഉ​​ത്ത​​ര​​വി​​ലാ​​ണി​​ത്.

റ​​ഷ്യ​​യി​​ല്‍നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക്രൂ​​ഡ് ഓ​​യി​​ല്‍ ഇ​​റ​​ക്കു​​മ​​തി നി​​രീ​​ക്ഷി​​ക്കാ​​ന്‍ ഉ​​ന്ന​​ത​​ത​​ല​​ സ​​മി​​തി​​യെ​​യും ട്രം​​പ് നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണവാ​​ങ്ങ​​ല്‍ മ​​റ്റൊ​​രു രാ​​ജ്യം നി​​രീ​​ക്ഷി​​ക്കു​​ന്ന​​തും പി​​ഴ​​ത്തീ​​രു​​വ ഭീ​​ഷ​​ണി​​യും ഇ​​ന്ത്യ​​യു​​ടെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​ലു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റ​​മാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷം കു​​റ്റ​​പ്പെ​​ടു​​ത്തി.

അ​​മേ​​രി​​ക്ക​​യു​​ടെ വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി ഹൊ​​വാ​​ര്‍​ഡ് ലു​​ട്‌​​നി​​ക്കി​​നെ​​യാ​​ണ് ഇ​​ന്ത്യ​​ക്കു​​മേ​​ല്‍ നി​​രീ​​ക്ഷ​​ണം ന​​ട​​ത്താ​​ന്‍ ട്രം​​പ് നി​​യോ​​ഗി​​ച്ച​​ത്. യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി, ട്ര​​ഷ​​റി സെ​​ക്ര​​ട്ട​​റി, വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി​​ക്ക് ഉ​​ചി​​ത​​മെ​​ന്നു ക​​രു​​തു​​ന്ന ഒ​​രു മു​​തി​​ര്‍​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ എ​​ന്നി​​വ​​ര്‍ നി​​രീ​​ക്ഷ​​ണ സ​​മി​​തി​​യി​​ലു​​ണ്ടാ​​കും. അ​​മേ​​രി​​ക്ക​​ന്‍ ഊ​​ര്‍​ജ ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ ഇ​​ന്ത്യ വാ​​ങ്ങു​​മെ​​ന്നും അ​​ടു​​ത്ത പ​​ത്തു വ​​ര്‍​ഷ​​ത്തേ​​ക്കു പ്ര​​തി​​രോ​​ധ സ​​ഹ​​ക​​ര​​ണം വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള ച​​ട്ട​​ക്കൂ​​ടി​​ന് ഇ​​ന്ത്യ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കു​​ന്നു​​ണ്ട്. അ​​ധി​​കതീ​​രു​​വ പി​​ന്‍​വ​​ലി​​ക്കു​​ന്ന​​ത് ഇ​​തു​​കൊ​​ണ്ടാ​​ണെ​​ന്ന വി​​ശ​​ദീ​​ക​​ര​​ണ​​വു​​മു​​ണ്ട്.

ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണവാ​​ങ്ങ​​ല്‍ നി​​രീ​​ക്ഷി​​ക്കാ​​നു​​ള്ള അ​​മേ​​രി​​ക്ക​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ക്കു​​റി​​ച്ച് ഔ​​ദ്യോ​​ഗി​​ക​​മാ​​യി ഇ​​ന്ത്യ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ല്‍, ഇ​​ന്ത്യ​​ക്കു​​മേ​​ല്‍ നി​​രീ​​ക്ഷ​​ണം ന​​ട​​ത്താ​​നു​​ള്ള അ​​മേ​​രി​​ക്ക​​യു​​ടെ ന​​ട​​പ​​ടി അ​​സാ​​ധാ​​ര​​ണ​​വും അ​​സ്വീ​​കാ​​ര്യ​​വു​​മാ​​ണെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജ​​യ്‌​​റാം ര​​മേ​​ശ് പ​​റ​​ഞ്ഞു.

റ​​ഷ്യ​​ന്‍ എ​​ണ്ണ കു​​റ​​ച്ചു  

റ​​ഷ്യ​​യി​​ല്‍നി​​ന്നു​​ള്ള ഇ​​ന്ത്യ​​യു​​ടെ എ​​ണ്ണ ഇ​​റ​​ക്കു​​മ​​തി​​യി​​ല്‍ ഗ​​ണ്യ​​മാ​​യ കു​​റ​​വ്. 38 മാ​​സ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ ഏ​​റ്റ​​വും വ​​ലി​​യ കു​​റ​​വാ​​ണി​​തെ​​ന്ന് ഔ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ല്‍ റ​​ഷ്യ​​യി​​ല്‍നി​​ന്ന് ഇ​​ന്ത്യ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത അ​​സം​​സ്‌​​കൃ​​ത എ​​ണ്ണ​​യു​​ടെ ആ​​കെ മൂ​​ല്യം 270 കോ​​ടി ഡോ​​ള​​റാ​​യി കു​​റ​​ഞ്ഞു.

ഇ​​ന്ത്യ​​യു​​ടെ റ​​ഷ്യ​​ന്‍ എ​​ണ്ണവാ​​ങ്ങ​​ലു​​ക​​ള്‍ ന​​വം​​ബ​​റി​​ലെ 34 ശ​​ത​​മാ​​ന​​ത്തി​​ല്‍നി​​ന്ന് ജ​​നു​​വ​​രി​​യി​​ല്‍ 20 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു​​വെ​​ന്ന് ജെ.​​പി. മോ​​ര്‍​ഗ​ന്‍റെ റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​റ​​യു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ ക്രൂ​​ഡ് ഓ​​യി​​ല്‍ ഇ​​റ​​ക്കു​​മ​​തി​​യി​​ല്‍ 2023-24 സാ​​മ്പ​​ത്തി​​ക​വ​​ര്‍​ഷം മു​​ത​​ല്‍ റ​​ഷ്യ​​യാ​​യി​​രു​​ന്നു മു​​ന്നി​​ല്‍. മൊ​​ത്തം ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 40 ശ​​ത​​മാ​​ന​​ത്തോ​​ള​​മാ​​ണി​​ത്. സൗ​​ദി അ​​റേ​​ബ്യ​​യി​​ല്‍നി​​ന്നു​​ള്ള ഇ​​റ​​ക്കു​​മ​​തി 1.6 ശ​​ത​​മാ​​ന​​മാ​​ണ്.മ​​റ്റേ​​തു രാ​​ജ്യ​​ത്തേ​​ക്കാ​​ളും കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് 20 ശ​​ത​​മാ​​നം കി​​ഴി​​വോ​​ടെ​​യാ​​ണു റ​​ഷ്യ എ​​ണ്ണ ന​​ല്‍​കു​​ന്ന​​ത്.

റ​​ഷ്യ​​യി​​ല്‍നി​​ന്നു​​ള്ള ക്രൂ​​ഡ് ഓ​​യി​​ല്‍ ഉ​​പേ​​ക്ഷി​​ച്ചാ​​ല്‍, ഭാ​​വി​​യി​​ല്‍ ആ​​ഗോ​​ള വി​​പ​​ണി​​യി​​ല്‍ വ​​ലി​​യ വി​​ലവ്യ​​തി​​യാ​​ന​​മു​​ണ്ടാ​​കു​​മ്പോ​​ള്‍ അ​​ത് ഇ​​ന്ത്യ​​ക്ക് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്നാ​​ണ് ആ​​ശ​​ങ്ക. ആ​​ഗോ​​ളവി​​പ​​ണി​​യി​​ല്‍ എ​​ണ്ണ വി​​ല വീ​​ണ്ടും കു​​തി​​ച്ചു​​യ​​ര്‍​ന്നാ​​ല്‍ റ​​ഷ്യ​​യു​​ടെ സ​​ഹാ​​യം ഇ​​ന്ത്യ​​ക്ക് ആ​​വ​​ശ്യ​​മാ​​കും.

Tags : India Trump's lockdown Russian oil restore sanction purchased

Recent News

Up