x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട്: ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്


Published: February 14, 2026 10:19 PM IST | Updated: February 14, 2026 10:19 PM IST

മും​​ബൈ: ഹെ​​ൻ​​ലി ആ​​ൻ​​ഡ് പാ​​ർ​​ട്ണേ​​ഴ്സ് പു​​റ​​ത്തു​​വി​​ട്ട ഏ​​റ്റ​​വും പു​​തി​​യ ഗ്ലോ​​ബ​​ൽ പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡെ​​ക്സ് റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം ലോ​​ക​​ത്തെ ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ടു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ 75-ാം സ്ഥാ​​ന​​ത്ത്. ഇ​​തു​​വ​​ഴി 56 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് വീസ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് ഉ​​ട​​മ​​ക​​ൾ​​ക്കു സാ​​ധി​​ക്കും.

2025ൽ 85-ാം ​​സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ഇ​​ന്ത്യ ഈ ​​വ​​ർ​​ഷം 10 സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി. റാ​​ങ്കിം​​ഗി​​ൽ മു​​ന്നേറി​​യെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വീ​​സ​​യി​​ല്ലാ​​തെ യാ​​ത്ര ചെ​​യ്യാ​​വു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഒ​​ന്നി​​ന്‍റെ കു​​റ​​വു​​ണ്ടാ​​കും.

ഐ​​വ​​റി കോ​​സ്റ്റ്, ഗാ​​ബ​​ണ്‍, മ​​ഡ്ഗാ​​സ്ക​​ർ, മൗ​​റി​​ടാ​​നി​​യ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ റാ​​ങ്ക് പ​​ങ്കി​​ടു​​ന്ന​​ത്.

ഒ​​രു രാ​​ജ്യ​​ത്തി​​ന്‍റെ വി​​ദേ​​ശ​​ന​​യ​​ത്തി​​ന്‍റെ ക​​രു​​ത്തും ആ​​ഗോ​​ള രാ​​ഷ്‌ട്രീ​​യ​​ത്തി​​ൽ അ​​തി​​ന്‍റെ സ്ഥാ​​ന​​വു​​മാ​​ണ് പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡ​​ക്സ് പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത്. 2000ത്തിന്‍റെ മ​​ധ്യം മു​​ത​​ലാ​​ണ് ഹെ​​ൻ​​ലി പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡെ​​ക്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ന്ന് മു​​ത​​ൽ സിം​​ഗ​​പ്പൂ​​ർ, ജ​​പ്പാ​​ൻ, ജ​​ർ​​മ​​നി, ഫ്രാ​​ൻ​​സ്, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ രാ​​ജ്യ​​ങ്ങ​​ളാ​​ണ് പ​​ട്ടി​​ക​​യി​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്ന​​ത്. സിം​​ഗ​​പ്പൂരാ​​ണ് ഒ​​ന്നാ​​മ​​ത് വി​​സ​​യി​​ല്ലാ​​തെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 192 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാം.

ജ​​പ്പാ​​നും ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​മാ​​ണ് ര​​ണ്ടാം സ്ഥാ​​നം പ​​ങ്കി​​ടു​​ന്ന​​ത്. ഇ​​വ​​യു​​ടെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 187 രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാം. മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള സ്വീ​​ഡ​​ൻ, യു​​എ​​ഇ രാ​​ജ്യ​​ങ്ങ​​ളു​​ടെ പാ​​സ്പോ​​ർ​​ട്ടി​​ൽ 186 രാ​​ജ്യ​​ങ്ങ​​ളി​​ലെ​​ത്താം.

ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, സ്പെ​​യി​​ൻ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്, ഡെ​​ന്മാർ​​ക്ക് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. വീ​​സ​​യി​​ല്ലാ​​തെ 185 രാ​​ജ്യ​​ങ്ങ​​ളി​​ൽ രാ​​ത്ര ചെ​​യ്യാം. ഓ​​സ്ട്രി​​യ, ഗ്രീ​​സ്, മാ​​ൾ​​ട്ട, പോ​​ർ​​ച്ചു​​ഗ​​ൽ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​ണ്. ഇ​​വ​​രു​​ടെ പാ​​സ്പോ​​ർ​​ട്ടു​​മാ​​യി 184 രാ​​ജ്യ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്കാം.

ഇ​​ത്ത​​വ​​ണ​​ത്തെ പ്ര​​ധാ​​ന ​​മാ​​റ്റം, യു​​എ​​സും (ഏഴാമ​​ത്) യു​​കെ​​യും (10-ാമ​​ത്) ഹെ​​ൻ​​ലി പാ​​സ്പോ​​ർ​​ട്ട് ഇ​​ൻ​​ഡ​​ക്സി​​ലെ ആ​​ദ്യ അ​​ഞ്ചു സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഇ​​ല്ല എ​​ന്ന​​താ​​ണ്. ആ​​ദ്യ പ​​ത്തു​​ സ്ഥാ​​ന​​ങ്ങ​​ളി​​ൽ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളു​​ടെ ആ​​ധി​​പ​​ത്യ​​മാ​​ണ്. നോ​​ർ​​ഡി​​ക് രാ​​ജ്യ​​ങ്ങ​​ളി​​ൽ ഡെന്മാ​​ർ​​ക്ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, സ്വീ​​ഡ​​ൻ, നോ​​ർ​​വെ രാ​​ജ്യ​​ങ്ങ​​ൾ ആ​​ദ്യ അ​​ഞ്ചി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ഇ​​ന്ത്യ​​യു​​ടെ അ​​യ​​ൽരാ​​ജ്യ​​ങ്ങ​​ളി​​ൽ മാ​​ല​​ദ്വീ​​പ് 49-ാം സ്ഥാ​​ന​​ത്തും ചൈ​​ന 56-ാമ​​തു​​മാ​​ണ്. പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും താ​​ഴെ​​യു​​ള്ള​​വ​​രി​​ൽ പാ​​ക്കി​​സ്ഥാ​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​മാ​​ണ്. പാ​​ക്കി​​സ്ഥാ​​ൻ 97-ാമ​​തും പ​​ട്ടി​​ക​​യി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​ന സ്ഥാ​​ന​​ത്തു​​ള്ള അ​​ഫ്ഗാ​​ന് 101-ാം സ്ഥാ​​ന​​വു​​മാ​​ണ്. പാ​​ക് പാ​​സ്പോ​​ർ​​ട്ടി​​ൽ വീ​​സ​​യി​​ല്ലാ​​തെ 32 കേ​​ന്ദ്ര​​ങ്ങ​​ളും അ​​ഫ്ഗാ​​ൻ പാ​​സ്പോ​​ർ​​ട്ടി​​ൽ 24 കേ​​ന്ദ്ര​​ങ്ങ​​ളും സ​​ന്ദ​​ർ​​ശി​​ക്കാം.

Tags : passport India Strongest ranks Henley & Partners

Recent News

Up