x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മൃ​തി​ക്കും ജെ​മീ​മ​യ്ക്കും അ​ർ‌​ധ സെ​ഞ്ചു​റി; ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് മി​ക​ച്ച സ്കോ​ർ


Published: February 21, 2026 03:25 PM IST | Updated: February 21, 2026 05:45 PM IST

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് മി​ക​ച്ച സ്കോ​ർ. അ​ഡ്‌​ലെ​യ്ഡി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 റ​ൺ​സാ​ണ് ഇ​ന്ത്യ എ​ടു​ത്ത​ത്.

സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. സ്മൃ​തി 82 റ​ൺ​സാ​ണെ​ടു​ത്ത​ത്. 55 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്മൃ​തി​യു​ടെ ഇ​ന്നിം​ഗ്സ്.

ജെ​മീ​മ 59 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. നാ​ല് ബൗ​ണ്ട​റി​ക​ൾ താ​രം അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. റി​ച്ചാ ഘോ​ഷ് 18 റ​ൺ​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി അ​ന്നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. കിം ​ഗാ​ർ​ത്തും ക്യാ​പ്റ്റ​ൻ സോ​ഫി മോ​ളി​നെ​ക്സും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : india australia score womens's t20

Recent News

Up