x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധിക തീരുവ വിധി: പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്ന് ഇന്ത്യ


Published: February 21, 2026 10:13 PM IST | Updated: February 21, 2026 10:14 PM IST

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. യുഎസ് സുപ്രീം കോടതി വിധിയും ഇതിനുശേഷം അമേരിക്കൻ ഭരണകൂടം സ്വീകരിച്ച നടപടികളും നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പറഞ്ഞു.

കോടതി വിധിക്കു പിന്നാലെ യുഎസ് ഭരണകൂടം ചില നടപടികളും പ്രഖ്യാപിച്ചു. ഈ സംഭവവികാസങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചത്. രാജ്യങ്ങൾക്ക് ഏകപക്ഷീയമായി തീരുവ ചുമത്തുന്നതിലൂടെ പ്രസിഡന്‍റ് ഫെഡറൽ നിയമങ്ങൾ ലംഘിക്കുകയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Tags : us tariff India implications

Recent News

Up