x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരു തെന്നലിൽ തീരാവുന്ന ജീവിതം; കുഞ്ഞിനെ സ്കൂട്ടറിന് പിന്നിൽ നിർത്തി മഴയത്ത് അഭ്യാസപ്രകടനം


Published: February 20, 2026 08:32 PM IST | Updated: February 20, 2026 08:32 PM IST

മും​ബൈ​യി​ലെ തി​ര​ക്കേ​റി​യ ബാ​ന്ദ്ര-​വോ​ർ​ളി ക​ട​ൽ​പ്പാ​ല​ത്തി​ലൂ​ടെ മ​ഴ​യെ​പ്പോ​ലും അ​വ​ഗ​ണി​ച്ച് ഒ​രു പി​താ​വ് ത​ന്‍റെ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​പ​ക​ട​യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

വെ​റും ഏ​ഴ് സെ​ക്ക​ൻ​ഡ് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ഈ ​വീ​ഡി​യോ​യി​ൽ, ന​ന​ഞ്ഞു​കി​ട​ക്കു​ന്ന വ​ഴു​ക്ക​ലു​ള്ള റോ​ഡി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ന്ന സ്കൂ​ട്ട​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ന്ന നാ​ലോ അ​ഞ്ചോ വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രു കു​ട്ടി​യെ കാ​ണാം.

ഹെ​ൽ​മെ​റ്റോ മ​റ്റ് സു​ര​ക്ഷാ ക​വ​ച​ങ്ങ​ളോ ഇ​ല്ലാ​തെ പി​താ​വി​ന്‍റെ തോ​ളി​ൽ മാ​ത്രം മു​റു​കെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന ആ ​കു​ഞ്ഞി​ന്‍റെ നി​ൽ​പ്പ് ഏ​തൊ​രു കാ​ഴ്ച​ക്കാ​ര​ന്‍റെ​യും ഉ​ള്ളി​ൽ ഭീ​തി നി​റ​യ്ക്കു​ന്ന​താ​ണ്.

കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ഇ​രു​ത്തു​ന്ന​തി​ന് പ​ക​രം ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച പി​താ​വി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

ന​ന​ഞ്ഞ റോ​ഡി​ൽ വാ​ഹ​നം ഒ​ന്ന് തെ​ന്നു​ക​യോ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ടേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ൽ ആ ​കു​ഞ്ഞി​ന് ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു​വെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ സ്നേ​ഹ​മ​ല്ല മ​റി​ച്ച് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണെ​ന്നും സ്വ​ന്തം മ​ക്ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ആ​ളു​ക​ൾ പ്ര​തി​ക​രി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ 40 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നി​രി​ക്കെ, ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ​യു​ള്ള ഇ​ത്ത​രം യാ​ത്ര​ക​ൾ നി​യ​മ​ലം​ഘ​നം മാ​ത്ര​മ​ല്ല വ​ലി​യൊ​രു ദു​ര​ന്ത​ത്തി​നു​ള്ള ക്ഷ​ണ​വു​മാ​ണ്.

Tags : Mumbai RoadSafety ViralVideo Awareness India

Recent News

Up