x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ മാ​റി; ടോ​സ് നേ​ടി ബം​ഗ്ലാ​ദേ​ശ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്


Published: January 17, 2026 01:04 PM IST | Updated: January 17, 2026 03:23 PM IST

ബു​ല​വാ​യോ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​രം അ​ൽ​പ​സ​മ​യി​ത്തി​ന​കം ആ​രം​ഭി​ക്കും. നേ​ര​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് ടോ​സ് വൈ​കി​യി​രു​ന്നു.

സിം​ബാ​ബ്‌​വെ​യി​ലെ ബു​ല​വാ​യോ​യി​ലു​ള്ള ക്യൂ​ൻ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സാ​ണ് വേ​ദി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​നെ ഇ​ന്ത്യ നി​ല​നി​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​മേ​രി​ക്ക​യെ തോ​ൽ​പ്പി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്.

ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ​യി​ൽ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ഭി​ഗ്യാ​ൻ കു​ണ്ഡു എ​ന്നീ മി​ക​ച്ച താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശ് വി​ജ​യ​ത്തു​ട​ക്ക​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടിം ​ഇ​ന്ത്യ: ആ​യു​ഷ് മാ​ത്രെ (നാ​യ​ക​ൻ), വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, വേ​ദാ​ന്ത് ത്രി​വേ​ദി, വി​ഹാ​ൻ മ​ൽ​ഹോ​ത്ര, അ​ബി​ഗ്യാ​ൻ കു​ണ്ഡു (വി​ക്ക​റ്റ് കീ​പ്പ​ർ), ക​നി​ഷ്ക് ചൗ​ഹാ​ൻ, ഹ​ർ​വ​ൻ​ഷ് പം​ഗാ​ളി​യ, ആ​ർ. എ​സ്. അം​ബ്രി​ഷ്, ഖി​ലാ​ൻ പ​ട്ടേ​ൽ, ഹെ​നി​ൽ പ​ട്ടേ​ൽ, ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ.

Tags : under 19 world cup cricket match india bangladesh toss

Recent News

Up