x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20 ​ലോ​ക​ക​പ്പ്: ഇം​ഗ്ല​ണ്ട് ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും


Published: February 24, 2026 03:30 AM IST | Updated: February 24, 2026 03:30 AM IST

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് ഇ​ന്ന് പാ​ക്കി​സ്ഥാ​നെ നേ​രി​ടും. പ​ല്ലേ​ക്ക​ലെ​യി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ഒ​ന്നാ​മ​തു​ള്ള ഇം​ഗ്ല​ണ്ട് സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കാ​നാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ 51 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച ഇം​ഗ്ല​ണ്ട് മി​ക​ച്ച ഫോ​മി​ലാ​ണ്. സൂ​പ്പ​ർ എ​ട്ട് ഘ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ര​ണ്ട് പോ​യി​ന്‍റാ​ണു​ള്ള​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് സി​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്.

‌സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള സൂ​പ്പ​ർ എ​ട്ട് മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച​തോ​ടെ ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​നു​ള്ള​ത്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യ​ത്.

Tags : icc t20 worldcup england pakistan super eight match

Recent News

Up