Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakistan

ബ്രൂക്കിന് സെഞ്ചുറി: ആ​വേ​ശ​പ്പോ​രി​ല്‍ പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി; ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ

പ​ല്ലേ​ക്ക​ല്ലേ: സൂ​പ്പ​ർ എ​ട്ടി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ടി20 ​ലോ​ക​ക​പ്പ് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വ​സാ​ന ഓ​വ​ര്‍ വ​രെ ആ​വേ​ശം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ട് വി​ക്ക​റ്റി​നാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 164/9 ഇം​ഗ്ല​ണ്ട് 166/8 (19.1).

165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 19.1 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ ഹാ​രി ബ്രൂ​ക്കി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​മു​റ​പ്പി​ച്ച​ത്. 51 പ​ന്തു​ക​ളി​ൽ 100 റ​ൺ​സ് നേ​ടി​യാ​ണ് ബ്രൂ​ക്ക് പു​റ​ത്താ​യ​ത്. ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് തു​ട​ങ്ങി​യ​ത്.

ഇം​ഗ്ല​ണ്ടി​ന് ആ​ദ്യ പ​ന്തി​ൽ ത​ന്നെ തി​രി​ച്ച​ടി നേ​രി​ട്ടു. ഫി​ൽ സാ​ൾ​ട്ടി​നെ പു​റ​ത്താ​ക്കി ഷ​ഹീ​ൻ അ​ഫ്രീ​ദി പാ​ക്കി​സ്ഥാ​ന് ഗം​ഭീ​ര തു​ട​ക്കം സ​മ്മാ​നി​ച്ചു. പി​ന്നാ​ലെ ജോ​സ് ബ​ട്‌​ല​റെ​യും കൂ​ടാ​രം ക​യ​റ്റി ഷ​ഹീ​ൻ ഇം​ഗ്ലീ​ഷ് നി​ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. 17-2 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട്. എ​ന്നാ​ൽ വ​ൺ​ഡൗ​ണാ​യി​റ​ങ്ങി​യ ബ്രൂ​ക്ക് നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

വ​ന്ന​വ​രെ​ല്ലാം നി​ര​നി​ര​യാ​യി മ​ട​ങ്ങി​യ​പ്പോ​ഴും ബ്രൂ​ക്ക് പി​ടി​കൊ​ടു​ത്തി​ല്ല. ജേ​ക്ക​ബ് ബെ​ത്ത​ൽ (എ​ട്ട്), ടോം ​ബാ​ന്‍റ​ൺ (ര​ണ്ട്) എ​ന്നി​വ​രും നി​രാ​ശ​പ്പെ​ടു​ത്തി. ഏ​റെ​ക്കു​റെ ഒ​റ്റ​യ്ക്കാ​ണ് ബ്രൂ​ക്ക് ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ച​ത്. 58-4 എ​ന്ന നി​ല​യി​ൽ നി​ന്ന് ബ്രൂ​ക്ക് ടീ​മി​നെ ക​ര​ക​യ​റ്റി​യ​ത്.

ബ്രൂ​ക്കി​ന് പു​റ​മെ 28 റ​ണ്‍​സെ​ടു​ത്ത വി​ല്‍ ജാ​ക്സും 16 റ​ണ്‍​സെ​ടു​ത്ത സം ​ക​റ​നും മാ​ത്ര​മാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ൻ അ​ഫ്രീ​ദി നാ​ലു വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 164 റ​ൺ​സെ​ടു​ത്ത​ത്.

അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദ ഫ​ര്‍​ഹാ​ൻ (45 പ​ന്തി​ല്‍ 63) ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. തോ​ൽ​വി​യോ​ടെ പാ​ക്കി​സ്ഥാ​ന്‍റെ സെ​മി സാ​ധ്യ​ത​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് അ​വ​ർ​ക്കു​ള്ള​ത്.

International

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 16 മരണം

ക​​​റാ​​​ച്ചി: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ൽ പാ​​​ച​​​ക​​​വാത​​​ക സി​​​ലി​​​ണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് 16 പേ​​​ർ മ​​​രി​​​ച്ചു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തെ സോ​​​ൾ​​​ജി​​​യ​​​ർ ബ​​​സാ​​​റി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ബ​​​ഹു​​​നി​​​ല പാ​​​ർ​​​പ്പി​​​ടസ​​​മു​​​ച്ച​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

‌എ​ല്ലാ​വ​രും റം​സാ​നി​ലെ ആ​ദ്യ​ദി​നം നോ​ന്പാ​രം​ഭ​ത്തി​നു മു​ന്പാ​യു​ള്ള ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​യ​താ​യി സം​ശ​യി​ക്കു​ന്നു.

ക​​​ഴി​​​ഞ്ഞ മാ​​​സം ക​​​റാ​​​ച്ചി​​​യി​​​ലെ മാ​​​ളി​​​ലു​​​ണ്ടാ​​​യ വ​​​ൻ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 70 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Sports

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ഷാ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ൻ; പാ​ക്കി​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഓ​പ്പ​ണ​ർ ഷാ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ സ​ൽ​മാ​ൻ ആ​ഘ​യു​ടെ​യും ഷ​ഡ​ബ് ഖാ​ന്‍റെ​യും മി​ക​ച്ച ഇ​ന്നം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഷാ​ദ​ഹി​ബ്സാ​ദാ ഫ​ർ​ഹാ​ൻ 100 റ​ൺ​സാ​ണെ​ടു​ത്ത​ത്. 58 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും നാ​ല് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഫ​ർ​ഹാ​ന്‍റെ ഇ​ന്നിം​ഗ്സ്. സ​ൽ​മാ​ൻ ആ​ഘ 38 റ​ൺ​സും ഷ​ഡ​ബ് ഖാ​ൻ 36 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്.

ന​ബീ​യ​യ്ക്ക് വേ​ണ്ടി ജാ​ക്ക് ബ്ര​സ​ൽ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ക്യാ​പ്റ്റ​ൻ ജെ​ർ​ഹാ​ഡ് ഇ​റാ​സ്മ​സ് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ടി20 ​ലോ​ക​ക​പ്പ്: ന​മീ​ബി​യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി പാ​ക്കി​സ്ഥാ​ൻ 

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന​മീ​ബി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് മു​ത​ൽ കൊ​ളം​ബോ​യി​ലാ​ണ് മ​ത്സ​രം.

ടീം ​പാ​ക്കി​സ്ഥാ​ൻ: ഷാ​ഹി​ബ്‌സാദാ ഫ​ർ​ഹാ​ൻ, സ​യീം അ​യൂ​ബ്, സ​ൽ​മാ​ൻ ആ​ഘ ( ക്യാ​പ്റ്റ​ൻ), ബാ​ബ​ർ അ​സം, ഉ​സ്മാ​ൻ ഖാ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഖ​വാ​ജ ന​ഫാ​യ്, ഷ​ഡ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​വാ​സ്, ഫ​ഹീം അ​ഷ്റ​ഫ്, സ​ൽ​മാ​ൻ മി​സ്ര, ഉ​സ്മാ​ൻ താ​രി​ഖ്. 

ടീം ​ന​മീ​ബി​യ: ലൗ​റ​ൻ സ്റ്റീ​ൻ​കാം​പ്, ജാ​ൻ ഫ്രൈ​ലിം​ഗ്, ജാ​ൻ നി​ക്കോ​ൾ ലോ​ഫ്റ്റി-​ഈ​റ്റ​ൻ, ജെ​റാ​ർ​ഡ് ഇ​റാ​സ്മ​സ് ( ക്യാ​പ്റ്റ​ൻ), അ​ല​ക്സാ​ണ്ട​ർ വോ​ൾ​ഷെം​ഗ്, ജെ.​ജെ. സ്മി​ത്ത്, സെ​യ്ൻ ഗ്രീ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), റൂ​ബ​ൻ ട്രം​ബെ​ൽ​മാ​ൻ, വി​ല്ലെം മൈ​ബ​ർ​ഗ്, ബെ​ർ​ണാ​ർ​ഡ് സ്കോ​ൾ​സ്, ജാ​ക്ക് ബ്രാ​സ​ൽ. 

National

അണക്കെട്ട് തീരുന്നു; ര​വി ന​ദി​യി​ലെ അ​ധി​ക​ജ​ലം ഇ​നി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കി​ല്ല

ശ്രീ​ന​ഗ​ർ: സി​ന്ധു ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പാ​ക്കിസ്ഥാനിലേക്കുള്ള ജ​ല​ല​ഭ്യ​ത കു​റ​യ്ക്കാ​ൻ നിർണാ​യ​ക നീ​ക്ക​വുമായി ഇന്ത്യ. ര​വി ന​ദി​യി​ൽനി​ന്നു​ള്ള അ​ധി​ക​ജ​ലം പാക്കിസ്ഥാനി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തു പൂ​ർണ​മാ​യും അവസാനിപ്പിക്കാനാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.

പ​ഞ്ചാ​ബ്-​ജ​മ്മു കാഷ്മീ​ർ അ​തി​ർ​ത്തി​യി​ലു​ള്ള ഷാ​പു​ർ ക​ണ്ടി അ​ണ​ക്കെ​ട്ടിന്‍റെ നി​ർമാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും മാ​ർ​ച്ചോ​ടെ ഇ​തു പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും ജ​മ്മു കാഷ്മീർ മ​ന്ത്രി ജാ​വേ​ദ് അ​ഹ​മ്മ​ദ് റാ​ണ അ​റി​യി​ച്ചു.

തറക്കല്ലിട്ടത് ഇന്ദിരാഗാന്ധി

അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്, 1979ൽ ​വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. 1982ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് അണക്കെട്ടിനു തറക്കല്ലിട്ടത്. എ​ന്നാ​ൽ, പ​ഞ്ചാ​ബും ജ​മ്മു കാഷ്മീരും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നു നി​ർമാ​ണം വ​ർ​ഷ​ങ്ങ​ളോ​ളം മുടങ്ങിക്കിടക്കുകയായിരുന്നു. പി​ന്നീ​ട് 2008ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നെ ദേ​ശീ​യ പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 3,394.49 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ണ​ക്കെ​ട്ട് നി​ർമാണം പൂർത്തിയാക്കുന്നത്.

നി​ല​വി​ൽ മാ​ധോ​പു​ർ വ​ഴി പാക്കിസ്ഥാനിലേക്ക് ഒ​ഴു​കു​ന്ന ര​വി ന​ദി​യി​ലെ ജലം അ​ണ​ക്കെ​ട്ട് യാ​ഥാ​ർഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ക്കു പൂർണമായും ഉ​പ​യോ​ഗി​ക്കാ​നാ​കും.

ജ​മ്മു കാഷ്മീരിലെ ക​ഠു​വ, സാം​ബ തു​ട​ങ്ങി​യ വ​ര​ൾ​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യാ​ണ് ഈ ​വെ​ള്ളം പ്ര​ധാ​ന​മാ​യും വ​ഴി​തി​രി​ച്ചു​വി​ടു​ക. പ​ഞ്ചാ​ബി​ലെ 5,000 ഹെ​ക്ട​റി​ലും ജ​മ്മു കാഷ്മീരിലെ 32,173 ഹെ​ക്ട​റി​ലും ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യമാകും.

പാക്കിസ്ഥാൻ വിഷമിക്കും

ഭീ​ക​ര​വാ​ദ​ത്തോ​ടു​ള്ള പാ​ക്കിസ്ഥാന്‍റെ നില​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് 2025 ഏ​പ്രി​ലി​ലാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇന്ത്യ മ​ര​വി​പ്പിക്കുന്നത്. ഇ​തിനു പി​ന്നാ​ലെ സ​വാ​ൽ​കോ​ട്ട്, ര​ത്‌​ലെ തു​ട​ങ്ങി​യ വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ നി​ർമാ​ണ​വും കേന്ദ്രസർക്കാർ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ര​വി ന​ദി​ക്കു മേ​ൽ ഇ​ന്ത്യക്കു പൂ​ർണ അ​വ​കാ​ശ​മു​ള്ള​തി​നാ​ൽ പു​തി​യ അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കില്ല സർക്കാർവൃത്തങ്ങൾ ചൂ​ണ്ടി​ക്കാ​ട്ടി. വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ന്ത്യ​യു​ടെ ​നീ​ക്കം പാ​ക്കിസ്ഥാന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കും.

International

പാക്കിസ്ഥാനിൽ ഭീകരാക്രമണം; 11 സൈനികർ കൊല്ലപ്പെട്ടു

പെ​​​ഷ​​​വാ​​​ർ: ​​​പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 സൈ​​​നി​​​ക​​​രും ഒ​​​രു കു​​​ട്ടി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ബാ​​​ജോ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച വാ​​​ഹ​​​നം ക​​​ര​​​സേ​​​നാ ചെ​​​ക്പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്കം ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പാ​​​ക് താ​​​ലി​​​ബാ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റു. ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച 12 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി പാ​​​ക് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

സൈ​​​നി​​​ക​​​രു​​​ടെ പാ​​​ർ​​​പ്പി​​​ടമേ​​​ഖ​​​ല​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ആ​​​ദ്യം ശ്ര​​​മി​​​ച്ച​​​ത്. സൈ​​​നി​​​ക​​​ർ ഭീ​​​ക​​​ര​​​രു​​​ടെ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു. തു​​​ട​​​ർ​​​ന്നാ​​​ണ് ചെ​​​ക് പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്.

ശ​​​രി​​​യ​​​ത്ത് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ‌ 2007 മു​​​ത​​​ൽ പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​കയാണ്. 2022ൽ ​​​പാ​​​ക് സ​​​ർ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അ​​​വ​​​സാ​​​നി​​​ച്ച് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ രൂ​​​ക്ഷ​​​മാ​​​ക്കി​​​.

 

International

ഏ​ഴ് പാ​ക് സൈ​നി​ക​ർ ത​ട​വി​ൽ; ഒ​രാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ച് ബി​എ​ൽ​എ

ഇ​സ്‌‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍റെ ഏ​ഴ് സൈ​നി​ക​രെ ത​ട​വി​ലാ​ക്കി ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ക് സ​ർ​ക്കാ​രി​ന്‍റെ ത​ട​വി​ലു​ള്ള ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി അം​ഗ​ങ്ങ​ളെ കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ സൈ​നി​ക​രെ വ​ധി​ക്കു​മെ​ന്നും ബി​എ​ൽ​എ അ​ന്ത്യ​ശാ​സ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ബി‌​എ​ൽ‌​എ​യു​ടെ മീ​ഡി​യ വി​ഭാ​ഗ​മാ​യ 'ഹ​ക്ക​ൽ' ആ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രും സൈ​ന്യ​വും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. "ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫ്' ര​ണ്ടാം ഘ​ട്ട​ത്തി​നി​ടെ 17 പാ​ക് സൈ​നി​ക​രെ പി​ടി​കൂ​ടി​യ​താ​യി ബി‌​എ​ൽ‌​എ പ​റ​യു​ന്നു.

ഇ​തി​ൽ 10 പേ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ച​താ​യും ബി​എ​ൽ​എ അ​റി​യി​ച്ചു. വി​ട്ട​യ​ച്ച 10 പേ​ർ ബ​ലൂ​ചി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ച​താ​യി ബി​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ഏ​ഴ് പേ​ർ ഇ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് ബി​എ​ൽ​എ​യു​ടെ അ​വ​കാ​ശ​വാ​ദം. ‌

ഇ​വ​രു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി ബ​ലൂ​ച് വി​ചാ​ര​ണ കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ബ​ലൂ​ച് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ബ​ലൂ​ച് ജ​ന​ത​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും തി​രോ​ധാ​ന​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ബി​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം ബി‌​എ​ൽ‌​എ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യു​ടെ വി​ശ്വാ​സ്യ​ത സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Sports

അ​ടി​ച്ചു​ക‍​സ​റി ഇ​ഷാ​ൻ, നി​ല​യു​റ​പ്പി​ച്ച് സൂ​ര്യ​കു​മാ​ർ; ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഇ​ഷാ​ൻ കി​ഷാ​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും ശി​വം ദു​ബെ​യു​ടെ​യും തി​ല​ക് വ​ർ​മ​യു​ടെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഇ​ഷാ​ൻ കി​ഷാ​ൻ 77 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. 40 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ഷാ​ന്‍റെ ഇ​ന്നിം​ഗ്സ്. നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 32 റ​ൺ​സാ​ണെ​ടു​ത്ത​ത്. ശി​വം ദു​ബെ 27 റ​ൺ​സും തി​ല​ക് വ​ർ​മ 25 റ​ൺ​സും സ്കോ​ർ ചെ​യ്തു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി സ​യിം അ​യൂ​ബ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. നാ​യ​ക​ൻ സ​ൽ​മാ​ൻ ആ​ഘ​യും ഷ​ഹീ​ൻ അ​ഫ്രീ​ഡി​യും ഉ​സ്മാ​ൻ താ​രി​ഖും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ആ​വേ​ശ കൊ​ടു​മു​ടി​യി​ൽ കൊ​ളം​ബോ; പാ​ക്കി​സ്ഥാ​ന് ടോ​സ്, ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

കൊ​ളം​ബോ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ൻ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കൊ​ളം​ബോ​യി​ലെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴു മു​ത​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ടീ​മി​ൽ നി​ന്ന് ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​നും അ​ർ​ഷ്ദീ​പ് സിം​ഗി​നും പ​ക​രം അ​ഭി​ഷേ​ക് ശ​ർ​മ​യും കു​ൽ​ദീ​പ് യാ​ദ​വും തി​രി​ച്ചെ​ത്തി. മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, റി​ങ്കു സിം​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

ടീം ​പാ​ക്കി​സ്ഥാ​ൻ: സ​യിം അ​യൂ​ബ്, ഷാ​ഹി​ദ്സാ​ദാ ഫ​ർ​ഹാ​ൻ, സ​ൽ​മാ​ൻ ആ​ഘ (ക്യാ​പ്റ്റ​ൻ), ബാ​ബ​ർ അ​സം, മു​ഹ​മ്മ​ദ് ന​വാ​സ്, ഉ​സ്മാ​ൻ ഖാ​ൻ ( വി​ക്ക​റ്റ് കീ​പ്പ​ർ), ഷ​ഡ​ബ് ഖാ​ൻ, ഫ​ഹീം അ​ഷ്റ​ഫ്, ഷ​ഫീ​ൻ അ​ഫ്രീ​ഡി, അ​ബ്രാ​ർ അ​ഹ്മ​ദ്, ഉ​സ്മാ​ൻ താ​രി​ഖ്.

Sports

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം വൈ​കു​ന്നേ​രം ഏ​ഴി​ന്

കൊ​ളം​ബോ: ക്രി​ക്ക​റ്റി​ലെ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ അ​യ​ല്‍​പ്പോ​രി​ന്‍റെ വീ​റും വാ​ശി​യും കൂ​ടി​യ 2026 പ​തി​പ്പ് ഇ​ന്ന്... വെ​റു​മൊ​രു അ​യ​ല്‍​വാ​ശി​ക്ക​പ്പു​റം രാ​ഷ്‌​ട്രീ​യം ശ​രി​ക്കും ക​ല​ര്‍​ന്നൊ​രു പോ​രാ​ട്ട​മാ​ണ് ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ല്‍ ഇ​ന്ന് അ​ര​ങ്ങേ​റു​ക.

ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലു​ള്ള ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് മ​ത്സ​രം. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍, ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന പാ​ക് നി​ല​പാ​ടി​നെ​ത്തു​ട​ര്‍​ന്നാ​ണ് ശ്രീ​ല​ങ്ക​യും വേ​ദി​യാ​യ​ത്. ഐ​സി​സി 2025 ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്കി​ല്ലെ​ന്ന ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നു​ള്ള മ​റു​പ​ടി. നി​ല​പാ​ടു​ക​ള്‍ ക​ടു​ത്ത​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പോ​രാ​ട്ട​ങ്ങ​ളി​ല്‍ ന്യൂ​ട്ര​ല്‍ വേ​ദി​യെ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ ഐ​സി​സി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.

ഏ​താ​യാ​ലും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി​ക്കും മ​സി​ല്‍ വീ​ര്‍​പ്പി​ക്ക​ലി​നും​ശേ​ഷ​മാ​ണ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഇ​ന്ന് അ​ര​ങ്ങേ​റു​ന്ന​ത്. കാ​ര​ണം, സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന ബം​ഗ്ലാ​ദേ​ശ് ടീ​മി​ന്‍റെ നി​പാ​ടി​നെ ത​ള്ളി, പ​ക​രം സ്‌​കോ​ട്ട്‌​ല​ന്‍​ഡി​നെ ലോ​ക​ക​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഐ​സി​സി​ക്കെ​തി​രേ പാ​ക് സ​ര്‍​ക്കാ​ര്‍​ത​ന്നെ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കി​ല്ലെ​ന്ന​താ​യി​രു​ന്നു പാ​ക് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും സ​മ​വാ​യ​ങ്ങ​ള്‍​ക്കും​ശേ​ഷം പാ​ക്കി​സ്ഥാ​ന്‍ മ​യ​പ്പെ​ട്ടു. അ​ങ്ങ​നെ ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മാ​ത്രം കാ​ണു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം ഓ​ണ്‍ ആ​യി.

സ്പി​ന്‍ പി​ച്ച്

ഗ്രൂ​പ്പ് എ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​ങ്ങ​ളു​ടെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ​താ​ണ്. മൂ​ന്നാം ജ​യ​ത്തി​ലൂ​ടെ സൂ​പ്പ​ര്‍ എ​ട്ട് സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യാ​ണ് ഇ​രു​ടീ​മി​ന്‍റെ​യും ല​ക്ഷ്യം. ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം സ്പി​ന്ന​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​വി​ടെ ന​ട​ന്ന അ​വ​സാ​ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ സ്പി​ന്ന​ര്‍​മാ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത് 20 വി​ക്ക​റ്റ്. അ​യ​ര്‍​ല​ന്‍​ഡും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ല്‍ വീ​ണ​ത് 16 വി​ക്ക​റ്റു​ക​ളാ​യി​രു​ന്നു. അ​തി​ല്‍ 10ഉം ​നേ​ടി​യ​ത് സ്പി​ന്ന​ര്‍​മാ​ര്‍.

ഇ​ന്ത്യ Vs സ്പി​ന്‍

ഈ ​ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​ക്ക് എ​തി​ര്‍ ടീം ​സ്പി​ന്ന​ര്‍​മാ​രു​ടെ മു​ന്നി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. 12.23 ആ​ണ് ശ​രാ​ശ​രി. സ്‌​ട്രൈ​ക്ക് റേ​റ്റ് 99ല്‍ ​താ​ഴെ​യും. അ​തേ​സ​മ​യം, ഫാ​സ്റ്റ് ബൗ​ള​ര്‍​മാ​ര്‍​ക്ക് എ​തി​രേ ഇ​ന്ത്യ​യു​ടെ സ്‌​ട്രൈ​ക്ക് റേ​റ്റ് 182ഉം ​ശ​രാ​ശ​രി 50ഉം ​ആ​ണ്. അ​താ​യ​ത് പാ​ക്കി​സ്ഥാ​ന്‍റെ സ്പി​ന്ന​ര്‍​മാ​ര്‍​ക്കു മു​ന്നി​ല്‍ ഇ​ന്ത്യ വി​യ​ര്‍​ക്കു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. യു​എ​ഇ​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​രു പേ​സ​റെ​യും നാ​ല് സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​ര്‍​മാ​രെ​യു​മാ​യി​രു​ന്നു പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ദൗ​ര്‍​ബ​ല്യ​വും പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചും മ​ന​സി​ലാ​ക്കി, പാ​ക്കി​സ്ഥാ​ന്‍ സ്പി​ന്‍ കെ​ണി ഒ​രു​ക്കാ​നാ​ണ് സാ​ധ്യ​ത.

പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​യം സ്വ​ന്ത​മാ​ക്കി​യ ശ്രീ​ല​ങ്ക, ഓ​സ്‌​ട്രേ​ലി​യ, സിം​ബാ​ബ്‌വെ ​ടീ​മു​ക​ള്‍ മി​ഡി​ല്‍ ഓ​വ​റു​ക​ളി​ല്‍ ഒ​രു സി​ക്‌​സ് പോ​ലും പ​റ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, വി​ക്ക​റ്റു​ക​ള്‍​ക്ക് ഇ​ട​യി​ലെ ഓ​ട്ട​ത്തി​ലൂ​ടെ റ​ണ്‍​സ് നേ​ടി. പാ​ക്കി​സ്ഥാ​ന് എ​തി​രേ ഇ​ന്ന് ഇ​ന്ത്യ​യു​ടെ മ​ധ്യ ഓ​വ​റു​ക​ളി​ലെ സ​മീ​പ​ന​മാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ വി​ധി നി​ര്‍​ണ​യി​ക്കു​ക.

അ​ഭി​ഷേ​ക് ശ​ര്‍​മ/​സ​ഞ്ജു?

ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ അ​ഭി​ഷേ​ക് ശ​ര്‍​മ തി​രി​ച്ചെ​ത്തു​മോ എ​ന്ന​താ​ണ് സു​പ്ര​ധാ​ന ചോ​ദ്യം. ഉ​ദ​ര​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ന​മീ​ബി​യ​യ്ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ അ​ഭി​ഷേ​ക് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ല്ലാ​യി​രു​ന്നു. അ​ഭി​ഷേ​കി​നു പ​ക​രം ന​മീ​ബി​യ​യ്ക്ക് എ​തി​രേ ഇ​റ​ങ്ങി​യ സ​ഞ്ജു സാം​സ​ണ്‍ പാ​ക്കി​സ്ഥാ​നെ​തി​രേ ക​ളി​ക്കു​മോ എ​ന്ന​തും ശ്ര​ദ്ധേ​യ ചോ​ദ്യം.

അ​ഭി​ഷേ​ക് ശ​ര്‍​മ ഓ​പ്പ​ണ​റു​ടെ റോ​ളി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ സ​ഞ്ജു​വി​ന് ഒ​രു​പ​ക്ഷേ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍, ന​മീ​ബി​യ​യ്ക്ക് എ​തി​രേ റി​ങ്കു സിം​ഗ് അ​ട​ക്കം ഫി​നി​ഷിം​ഗി​ല്‍ തി​ള​ങ്ങാ​തി​രു​ന്ന​ത് സ​ഞ്ജു​വി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ഫി​നി​ഷ​ര്‍ റോ​ളി​ല്‍ സ​ഞ്ജു​വി​നെ ഇ​ന്ത്യ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ഉ​പ​യോ​ഗി​ക്കു​മോ എ​ന്ന​തും ക​ണ്ട​റി​യ​ണം.

National

വ​നി​താ ചാ​വേ​റു​കളെ ഇറക്കാൻ ല​ഷ്ക​റും ജെ​യ്ഷെ​യും; ജാഗ്രതയോടെ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി‌​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദും ല​ഷ്ക​ർ ഇ ​തൊ​യ്ബ​യും വ​നി​ത​ക​ളെ ചാ​വേ​റു​ക​ളാ​യും സാ​യു​ധ ​പോ​രാ​ളി​ക​ളാ​യും ഉ​പ​യോ​ഗി​ക്കാ​ൻ വ്യാ​പ​ക​നീ​ക്കം ന​ട​ത്തു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ്, ബോ​ക്കോ ഹ​റാം, ഹ​മാ​സ്, എ​ൽ​ടി​ടി​ഇ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ മാ​തൃ​ക​യി​ൽ സ്ത്രീ​ക​ളെ മു​ൻ​നി​ർ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് പാക് ഭീകരസംഘനകളുടെ നീക്കം.

വനിതാവിഭാഗം

ഇ​തുമായി ബന്ധപ്പെട്ട് ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ "ജ​മാ​അ​ത്ത് ഉ​ൽ മു​മി​നാ​ത്ത്' എ​ന്ന വ​നി​താ വി​ഭാ​ഗ​ത്തിനു രൂ​പം ന​ൽ​കി​യി​രു​ന്നു. അടുത്തിടെ നടന്ന ഡൽഹി ചാവേർ ആക്രമണത്തിൽ ഈ വനിതാവിഭാഗത്തിനു സുപ്രധാന പങ്കുണ്ടായിരുന്നു. ഡോ. ഷഹീൻ സയിദ് എന്ന വനിത ഭീകരപ്രവർത്തകയെ കേസിൽ പിടികൂടിയിരുന്നു. ഇ​തി​നു പി​ന്നാ​ലെ ല​ഷ്ക​ർ ​ഇ ​തൊ​യ്ബ ത​ങ്ങ​ളു​ടെ സ്ത്രീ ​വി​ഭാ​ഗ​മാ​യ "ത്വ​യിബ​ത്ത്' എ​ന്ന ശൃം​ഖ​ല​യും സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇസ്‌ലാമിക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് ഭീകരർ സ്ത്രീ​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തും തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും.

റിക്രൂട്ട്മെന്‍റ്

വി​ദ്യാ​സ​മ്പ​ന്ന​രാ​യ മുസ്‌ലിം യു​വ​തി​ക​ളെ ല​ക്ഷ്യമിട്ടാണ് ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. മുസ്‌ലിം ആരാധന കേന്ദ്രങ്ങളുടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ മ​ത​വി​കാ​രം ചൂ​ഷ​ണം ചെ​യ്താ​ണ് ഇ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒന്പതിന് ​ലാ​ഹോ​റി​ൽ ത്വ​യി​ബ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​ർ​മാ​രു​ടെ ഭാ​ര്യ​മാ​ര​ട​ക്കം പ​ങ്കെ​ടു​ക്കു​ക​യും ഭീ​ക​ര​വാ​ദ​ത്തെ മ​ഹ​ത്വ​വത്ക്ക​രി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഭീകരപ്രവർത്തനങ്ങളുടെ ഭാ​ഗ​മാ​ക്കു​ന്നതു സ​മൂ​ഹ​ത്തി​ൽ ആ​ഴ​ത്തി​ൽ വി​ഷം വി​ത​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.
നേരത്തെ, പു​രു​ഷ​ന്മാ​രെ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യി​ൽ വ​ന്ന മാ​റ്റം സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യായി മാറിയ സാഹചര്യമാണു നിലവിലുള്ളതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

കടുത്ത വെല്ലുവിളി

ആ​ശ​യ​പ്ര​ചാ​ര​ണം, സാധനങ്ങളുടെ കൈമാറ്റം, പു​തി​യ അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തുവ​ഴി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത് അന്വേഷണ ഏജൻ‌സികൾക്കു ശ്രമകരമായ ജോലിയാകും. ജെ​യ്‌​ഷെ മു​ഹ​മ്മ​ദിന്‍റെ ല​ഷ്ക​റി​ന്‍റെയും ​പു​തി​യ ത​ന്ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​രീ​ക്ഷ​ണ സ​മി​തി​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 2001-ലെ ​പാ​ർ​ല​മെന്‍റ് ആ​ക്ര​മ​ണം, 26/11 മും​ബൈ ആ​ക്ര​മ​ണം, പു​ൽ​വാ​മ ചാ​വേ​ർ സ്ഫോ​ട​നം, അടുത്തിടെ ഡൽഹിയിൽ നടന്ന കാർ ബോംബ് സ്ഫോടനങ്ങൾ തു​ട​ങ്ങി​യ​വ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഈ ​സം​ഘ​ട​ന​ക​ളു​ടെ പു​തി​യ നീ​ക്കം ദ​ക്ഷി​ണേ​ഷ്യ​ൻ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെന്നും രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു.

International

ഇ​ന്ത്യ-​പാ​ക്ക് യു​ദ്ധം ആ​ണ​വ​യു​ദ്ധ​മാ​കു​മാ​യി​രു​ന്നു; ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് ട്രം​​​​​​​പ്

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ണ്‍ ഡി​​​സി: ഇ​​​​​​​ന്ത്യ​​​​​​​യും പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത് താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ആ​​​​​​​വ​​​​​​​ര്‍​ത്തി​​​​​​​ച്ച് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ​​​​​​ണ​​​​​​ൾ​​​​​​ഡ് ട്രം​​​​​​​പ്.

തീ​​​​​​​രു​​​​​​​വ ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഭീ​​​​​​​ഷ​​​​​​​ണി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​താ​​​​​​​ണ് സം​​​​​​​ഘ​​​​​​​ര്‍​ഷം നി​​​​​​​ര്‍​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ട ട്രം​​​​​​​പ് സം​​​​​​​ഘ​​​​​​​ര്‍​ഷം ആ​​​​​​​ണ​​​​​​​വ​​​​​​​യു​​​​​​​ദ്ധ​​​​​​​മാ​​​​​​​കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും പ​​​​​​​റ​​​​​​​ഞ്ഞു. ഫോ​​​​​​​ക്‌​​​​​​​സ് ബി​​​​​​​സി​​​​​​​ന​​​​​​​സി​​​​​​​ന് ന​​​​​​​ല്‍​കി​​​​​​​യ അ​​​​​​​ഭി​​​​​​​മു​​​​​​​ഖ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ട്രം​​​​​​​പി​​​​​​​ന്‍റെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദം.

ഇ​​​​​​​ന്ത്യ-​​​​​​​പാ​​​​​​​ക്ക് സം​​​​​​​ഘ​​​​​​​ര്‍​ഷ​​​​​​​ത്തി​​​​​​​ല്‍ 10 വി​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചി​​​​​​​ട്ടെ​​​​​​​ന്ന് പ​​​​​​​റ​​​​​​​ഞ്ഞ ട്രം​​​​​​​പ് ഏ​​​​​​​തു രാ​​​​​​​ജ്യ​​​​​​​ത്തെ വി​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് ത​​​​​​​ക​​​​​​​ര്‍​ന്ന​​​​​​​തെ​​​​​​​ന്നു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ല. പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന്‍റെ 10 യു​​​​​​ദ്ധ​​​​​​വി​​​​​​മാ​​​​​​ന​​​​​​ങ്ങ​​​​​​ൾ വീ​​​​​​ഴ്ത്തി​​​​​​യ​​​​​​താ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​​​​​ന്യം പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.

യു​​​​​​​ദ്ധം നി​​​​​​​ര്‍​ത്തി​​​​​​​യ​​​​​​​തോ​​​​​​​ടെ താ​​​​​​​ന്‍ ഒ​​​​​​​രു കോ​​​​​​​ടി​​​​​​​യി​​​​​​​ലേ​​​​​​​റെ പേ​​​​​​​രു​​​​​​​ടെ ജീ​​​​​​​വ​​​​​​​ന്‍ ര​​​​​​​ക്ഷി​​​​​​​ച്ചെ​​​​​​ന്ന് പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന്‍ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യും ട്രം​​​​​​​പ് പ​​​​​​​റ​​​​​​​ഞ്ഞു.

ഇ​​​​​​​തു​​​​​​​വ​​​​​​​രെ എ​​​ൺ​​​പ​​​തി​​​​​​​ല​​​​​​​ധി​​​​​​​കം ത​​​​​​​വ​​​​​​​ണ, ഇ​​​​​​​ന്ത്യ-​​​​​​​പാ​​​​​​​ക്കിസ്ഥാ​​​​​​​ന്‍ സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​ത് താ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് ട്രം​​​​​​​പ് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ട്. ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ര്‍​ഷം മേ​​​​​​​യ് 10ന് ​​​​​​​ത​​​​​​ന്‍റെ മ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​ത​​​​​​​യി​​​​​​​ല്‍ ന​​​​​​​ട​​​​​​​ന്ന ച​​​​​​​ര്‍​ച്ച​​​​​​​യി​​​​​​​ലാ​​​​​​​ണു സം​​​​​​​ഘ​​​​​​​ര്‍​ഷം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​തെ​​​​​​​ന്നാ​​​​​​​ണു ട്രം​​​​​​​പ് പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്. ട്രം​​​​​​​പി​​​​​​ന്‍റെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദ​​​​​​​ങ്ങ​​​​​​​ള്‍ നേരത്തേ ഇ​​​​​​​ന്ത്യ നി​​​​​​​ഷേ​​​​​​​ധി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

Sports

ഇ​​ന്ത്യ x പാ​​ക്കിസ്ഥാൻ ട്വ​​ന്‍റി-20 ലോകകപ്പ് ക്രി​​ക്ക​​റ്റ് ; പ​​ണം മു​​ഖ്യം

ദു​​ബാ​​യ്: ദി​​വ​​സ​​ങ്ങ​​ള്‍ നീ​​ണ്ട അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ള്‍​ക്കൊ​​ടു​​വി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് മ​​ത്സ​​രം ന​​ട​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി. പ​​ണം മു​​ഖ്യ​​മെ​​ന്നു വീ​​ണ്ടും അ​​ടി​​വ​​ര​​യി​​ട്ടു. ഇ​​ക്കാ​​ര്യം ഐ​​സി​​സി മു​​ന്‍ സി​​എ​​ഫ്ഒ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ തു​​റ​​ന്ന​​ടി​​ക്കു​​ക​​യും ചെ​​യ്തു. ഒ​​രു ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ലൂ​​ടെ ഐ​​സി​​സി​​ക്കു വ​​ന്നു​​ചേ​​രു​​ന്ന​​ത് 2,290 മു​​ത​​ല്‍ 4,500 കോ​​ടി രൂ​​പ​​യാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ മ​​ത്സ​​രം ന​​ട​​ത്താ​​നാ​​യി ഐ​​സി​​സി​​ക്കു​​മേ​​ല്‍ പ​​ണം മു​​ട​​ക്കി​​യ​​വ​​രു​​ടെ ക​​ടു​​ത്ത സ​​മ്മ​​ര്‍​ദ​​മു​​ണ്ടാ​​യി​​രു​​ന്നു. ഓ​​രോ ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ​​യും വ​​രു​​മാ​​ന​​ത്തി​​ല്‍ ഏ​​ക​​ദേ​​ശം 80 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് എ​​ത്തു​​ന്ന​​ത്.

ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ല്‍ (ഐ​​സി​​സി), പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി), ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​തി​​നി​​ധി​​ക​​ള്‍ ക​​റാ​​ച്ചി​​യി​​ല്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യു​​ടെ ഫ​​ല​​മാ​​ണി​​ത്.
ബം​​ഗ്ലാ​​ദേ​​ശി​​നെ ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി പ​​ക​​രം സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ, ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റു​​ന്ന​​താ​​യി പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ചു. 15നു ​​കൊ​​ളം​​ബോ​​യി​​ല്‍ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ടീം ​​ക​​ളി​​ക്കു​​മെ​​ന്ന് പാ​​ക് സ​​ര്‍​ക്കാ​​രാ​​ണ് ആ​​ദ്യം അ​​റി​​യി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ഇ​​ക്കാ​​ര്യം ഐ​​സി​​സി സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

► ഐ​​സി​​സി​​യു​​ടെ വ​​രു​​മാ​​നം

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ രാ​​ഷ്‌​ട്രീ​​യ വൈ​​രം വി​​റ്റ് സ​​മ്പ​​ത്തു​​ണ്ടാ​​ക്കു​​ക​​യാ​​ണ് ഐ​​സി​​സി കു​​റ​​ച്ചു നാ​​ളാ​​യി ചെ​​യ്തു​​വ​​രു​​ന്ന​​ത്. 2012-13നു​​ശേ​​ഷം ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ല്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ അ​​ര​​ങ്ങേ​​റി​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ഐ​​സി​​സി, എ​​സി​​സി ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ളി​​ല്‍ ഇ​​രു​​ടീ​​മും ഏ​​റ്റു​​മു​​ട്ടു​​ന്നു​​ണ്ട്. 2012നു ​​മു​​ത​​ല്‍ ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ഒ​​രു ഗ്രൂ​​പ്പി​​ല്‍ വ​​രാ​​ന്‍ ഐ​​സി​​സി പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കാ​​റു​​ണ്ടെ​​ന്ന​​തും പ​​ര​​സ്യ​​മാ​​യ ര​​ഹ​​സ്യം.

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മ​​ത്സ​​രം നേ​​ര​​ത്തേ ഷെ​​ഡ്യൂ​​ള്‍ ചെ​​യ്തതു​​പോ​​ലെ 15നു ​​ന​​ട​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത വ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഐ​​സി​​സി മു​​ന്‍ സി​​എ​​ഫ്ഒ ഫൈ​​സ​​ല്‍ ഹ​​സ്‌​​നൈ​​ന്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ച​​ത് ഇ​​ങ്ങ​​നെ: “ക്രി​​ക്ക​​റ്റി​​ലെ മ​​റ്റൊ​​രു മ​​ത്സ​​രം മാ​​ത്ര​​മ​​ല്ല ഇ​​ത്; ഐ​​സി​​സി ഇ​​വ​​ന്‍റി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​രു​​മാ​​ന​​ത്തി​​ന്‍റെ മു​​ഖ്യ​​ശ്രോ​​ത​​സാ​​ണി​​ത്’’

► ജി​​യൊ​​യു​​ടെ 27,531 കോ​​ടി!

2024-2027 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന ഐ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളു​​ടെ ഇ​​ന്ത്യ​​യി​​ലെ സം​​പ്രേ​​ഷ​​ണ​​ത്തി​​നു മാ​​ത്ര​​മാ​​യി ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ മു​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് 27,531 കോ​​ടി രൂ​​പ​​യാ​​ണ് (3.04 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍). 2024-2027 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ 179 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഐ​​സി​​സി​​യി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഇ​​തി​​ല്‍ ഒ​​രു മ​​ത്സ​​ര​​ത്തി​​നാ​​യി 138.7 കോ​​ടി രൂ​​പ വീ​​തം ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ ന​​ല്‍​കു​​ന്നെ​​ന്നു ചു​​രു​​ക്കം. ഓ​​രോ വ​​ര്‍​ഷ​​വും ഒ​​രു പു​​രു​​ഷ ടൂ​​ര്‍​ണ​​മെ​​ന്‍റ് മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത് (2024ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2025ല്‍ ​​ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി, 2026ല്‍ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2027ല്‍ ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്).

ഇ​​ത്ര​​യും ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ലാ​​യി ആ​​കെ​​യു​​ള്ള 179 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​ക​​ളി​​ക്കു​​ന്ന​​ത് 26-30 മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​യി​​രി​​ക്കും. അ​​ങ്ങ​​നെ നോ​​ക്കു​​മ്പോ​​ള്‍ ഇ​​തി​​നോ​​ട​​കം ഇ​​ന്ത്യ 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലും 2025 ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യി​​ലു​​മാ​​യി 14 മ​​ത്സ​​രം ക​​ളി​​ച്ചു.

► സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി

സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യാ​​ണെ​​ന്നും ഐ​​സി​​സി​​യു​​മാ​​യു​​ള്ള ക​​രാ​​റി​​ല്‍​നി​​ന്നു ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ പി​​ന്മാ​​റു​​മെ​​ന്നും ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ല്‍ റി​​പ്പോ​​ര്‍​ട്ടു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ക​​രാ​​റി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​ല്ലെ​​ന്ന് പി​​ന്നീ​​ട് ജി​​യൊ​​ഹോ​​ട്ട്സ്റ്റാ​​ര്‍ അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​രം ന​​ട​​ക്കാ​​തെ​​വ​​ന്നാ​​ല്‍ ഐ​​സി​​സി​​ക്കു​​മേ​​ലു​​ള്ള സ​​മ്മ​​ര്‍​ദം ചി​​ന്തി​​ക്കാ​​വു​​ന്ന​​തി​​ലും അ​​പ്പു​​റം. മാ​​ത്ര​​മ​​ല്ല, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​നു​​ള്ള എ​​ല്ലാ ഒ​​രു​​ക്ക​​ങ്ങ​​ളും പ​​ര​​സ്യ​​സ്ലോ​​ട്ടും വി​​റ്റ​​ഴി​​ഞ്ഞ​​തു​​മാ​​ണ്.

Sports

സ​​മ്മ​​ര്‍​ദ​​ത്തി​​ന്‍റെ ക്രി​​ക്ക​​റ്റ് സ്പി​​രി​​റ്റ്..!

ക​​റാ​​ച്ചി/​​കൊ​​ളം​​ബോ: ക്രി​​ക്ക​​റ്റി​​ന്‍റെ സ്പി​​രി​​റ്റി​​നെ ക​​രു​​തി ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പാ​​ക്കി​​സ്ഥാ​​ന്‍ ക​​ളി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു പാ​​ക് സ​​ര്‍​ക്കാ​​ര്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യി​​ലൂ​​ടെ അ​​റി​​യി​​ച്ച​​ത്. എ​​ന്നാ​​ല്‍, സാ​​മ്പ​​ത്തി​​ക കാ​​ര്യ​​ങ്ങ​​ള്‍ മു​​ന്‍​നി​​ര്‍​ത്തി​​യു​​ള്ള ക്ലോ​​സ്ഡ് ഡോ​​ര്‍ ച​​ര്‍​ച്ച​​ക​​ളി​​ലൂ​​ടെ മ​​ത്സ​​രം ക​​ളി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലേ​​ക്ക് പാ​​ക്കി​​സ്ഥാ​​നെ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, യു​​എ​​ഇ, ശ്രീ​​ല​​ങ്ക തു​​ട​​ങ്ങി​​യ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളും പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നു​​മേ​​ല്‍ (പി​​സി​​ബി) സ​​മ്മ​​ര്‍​ദം ചെ​​ലു​​ത്തി. മ​​ത്സ​​രം ബ​​ഹി​​ഷ്‌​​ക​​രി​​ച്ചാ​​ല്‍ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്ന​​തും പി​​സി​​ബി​​യെ അ​​യ​​യാ​​ന്‍ പ്രേ​​രി​​പ്പി​​ച്ചു. 616 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ധ്യ​​ത​​ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യാ​​ല്‍ പി​​സി​​ബി​​ക്കു മേ​​ല്‍ വ​​രു​​മാ​​യി​​രു​ന്നു.

► ല​​ങ്ക​​യു​​ടെ തു​​റു​​പ്പ്

ശ്രീ​​ല​​ങ്ക ക്രി​​ക്ക​​റ്റ് (എ​​സ്എ​​ല്‍​സി) ത​​ങ്ങ​​ളു​​ടെ തു​​റു​​പ്പ് ചീ​​ട്ടെ​​ടു​​ത്ത് വീ​​ശി​​യ​​തും പി​​സി​​ബി​​യെ കു​​ഴ​​ക്കി. 2009ല്‍ ​​ലാ​​ഹോ​​റി​​ല്‍​വ​​ച്ച് ശ്രീ​​ല​​ങ്ക​​ന്‍ ടീ​​മി​​നെ​​തി​​രേ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന​​തും പി​​ന്നീ​​ട് ടീ​​മു​​ക​​ള്‍ പാ​​ക് പ​​ര്യ​​ട​​നം ന​​ട​​ത്താ​​തി​​രു​​ന്ന​​പ്പോ​​ള്‍ ല​​ങ്ക പാ​​ക്കി​​സ്ഥാ​​നി​​ലെ​​ത്തി പ്ര​​തി​​സ​​ന്ധി​​യി​​ല്‍ കൂ​​ട്ടാ​​യ​​തും എ​​സ്എ​​ല്‍​സി പി​​സി​​ബി​​ക്കു ന​​ല്‍​കി​​യ ക​​ത്തി​​ല്‍ സൂ​​ചി​​പ്പി​​ച്ചു. അ​​തു​​കൊ​​ണ്ട് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കി ഒ​​പ്പം നി​​ല്‍​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ല​​ങ്ക​​യു​​ടെ ഇ​​മോ​​ഷ​​ണ​​ല്‍ തു​​റു​​പ്പ് ചീ​​ട്ട്.

► പി​​സി​​ബി & ബി​​സി​​ബി

ക​​റാ​​ച്ചി​​യി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ഐ​​സി​​സി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഇ​​മ്രാ​​ന്‍ ഖ്വാ​​ജ പി​​സി​​ബി ചെ​​യ​​ര്‍​മാ​​ന്‍ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌വി, ​​ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​സി​​ഡ​​ന്‍റ് അ​​മി​​നു​​ള്‍ ഇ​​സ്‌ലാം ​​ബു​​ള്‍​ബു​​ള്‍ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു പ​​ങ്കെ​​ടു​​ത്ത​​ത്. പി​​സി​​ബി ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​ര​​ത്തി​​യ​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ഐ​​സി​​സി ഫു​​ള്‍ മെം​​ബ​​ര്‍ രാ​​ജ്യ​​ങ്ങ​​ള്‍​ക്ക് ഇ​​പ്പോ​​ള്‍ ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത രീ​​തി​​യി​​ല്‍ മാ​​റ്റം​​വ​​രു​​ത്തി പു​​തി​​യ രീ​​തി കൊ​​ണ്ടു​​വ​​രു​​ക, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ പു​​നഃസ്ഥാ​​പി​​ക്കു​​ക, ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​ല്‍ ടീം ​​അം​​ഗ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്യ​​ണം എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളാ​​ണ് പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്. ഇ​​തി​​ല്‍ ഇ​​ന്ത്യ x പാ​​ക് പ​​ര​​മ്പ​​ര ന​​ട​​ക്കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​യാ​​ണ് വി​​വ​​രം. പി​​സി​​ബി​​യു​​ടെ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ളി​​ല്‍ ഐ​​സി​​സി​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഔ​​ദ്യോ​​ഗി​​ക റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ ല​​ഭ്യ​​മ​​ല്ല.

ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റേ​​ണ്ടി​​വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ത​​ങ്ങ​​ള്‍​ക്കു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​നു പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ ആ​​വ​​ശ്യം. എ​​ന്നാ​​ല്‍, ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ​​തി​​നാ​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നു​​മേ​​ല്‍ സാ​​മ്പ​​ത്തി​​ക അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഐ​​സി​​സി അ​​റി​​യി​​ച്ചു.

Sports

ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: അ​മേ​രി​ക്ക​യ്ക്ക് ടോ​സ്; പാ​ക്കി​സ്ഥാ​ന് ബാ​റ്റിം​ഗ്

കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ടോ​സ് നേ​ടി​യ അ​മേ​രി​ക്ക ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ തോ​ൽ​പ്പി​ച്ച പാ​ക്കി​സ്ഥാ​ൻ ര​ണ്ടാം ജ​യം തേ​ടി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് തോ​റ്റ അ​മേ​രി​ക്ക​യ്ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

പേ​സ​ർ സ​ൽ​മാ​ൻ മി​ർ​സ​യെ ഒ​ഴി​വാ​ക്കി സ്പി​ന്ന​ർ ഉ​സ്മാ​ൻ താ​രി​ഖി​നെ പാ​ക്കി​സ്ഥാ​ൻ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യ്ക്കെ​തി​രേ ക​ളി​ച്ച ടീ​മി​ൽ നി​ന്നും ര​ണ്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് അ​മേ​രി​ക്ക ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

Sports

ഇ​​ന്ത്യ x പാ​​ക് ട്വന്‍റി-20 ലോ​​ക​​ക​​പ്പ്: ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​ര​​ത്തി പി​​സി​​ബി

ക​​റാ​​ച്ചി/​​ദു​​ബാ​​യ്: ഏ​​ഴി​​ന് ആ​​രം​​ഭി​​ച്ച ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ലെ ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ സൂ​​പ്പ​​ര്‍​ഹോ​​ട്ട് പോ​​രാ​​ട്ടം മു​​ട​​ങ്ങാ​​തി​​രി​​ക്കാ​​നു​​ള്ള തീ​​വ്ര​​ശ്ര​​മം പി​​ന്നാ​​മ്പു​​റ​​ത്തു സ​​ജീ​​വം.

ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റാ​​തി​​രി​​ക്കാ​​ന്‍ മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍ പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (പി​​സി​​ബി) ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ലി​​നു (ഐ​​സി​​സി) മു​​ന്നി​​ല്‍​വ​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്. ചി​​ര​​വൈ​​രി​​ക​​ളാ​​യ ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം 15നു ​​കൊ​​ളം​​ബോ​​യി​​ലാ​​ണ് ന​​ട​​ക്കേ​​ണ്ട​​ത്.

ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്കു ത​​ങ്ങ​​ളു​​ടെ മ​​ത്സ​​രം മാ​​റ്റ​​ണ​​മെ​​ന്ന ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യം ത​​ള്ളി, പ​​ക​​രം സ്‌​​കോ​​ട്ട്‌​​ല​​ന്‍​ഡി​​നെ ലോ​​ക​​ക​​പ്പി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റു​​ന്ന​​താ​​യി പാ​​ക്കി​​സ്ഥാ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​രാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രേ ക​​ളി​​ക്കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. എ​​ന്നാ​​ല്‍, മ​​ത്സ​​രം ന​​ട​​ത്താ​​നു​​ള്ള നീ​​ക്ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഐ​​സി​​സി ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഇ​​മ്രാ​​ന്‍ ഖ്വാ​​ജ ക​​റാ​​ച്ചി​​യി​​ലെ​​ത്തി പി​​സി​​ബി ചെ​​യ​​ര്‍​മാ​​ന്‍ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌​വി​​യു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി. ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് (ബി​​സി​​ബി) പ്ര​​സി​​ഡ​​ന്‍റ് അ​​മി​​നു​​ള്‍ ഇ​​സ്‌​ലാം ​ബു​​ള്‍​ബു​​ള്ളും ക​​റാ​​ച്ചി​​യി​​ലെ യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റാ​​തി​​രി​​ക്കാ​​ന്‍ പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച​​താ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യ​​പ്പെ​​ട്ട മൂ​​ന്ന് ആ​​വ​​ശ്യ​​ങ്ങ​​ള്‍:

►► ആ​​വ​​ശ്യം ഒ​​ന്ന്

പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡ് ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍​വ​​ച്ച ആ​​ദ്യ ആ​​വ​​ശ്യം ത​​ങ്ങ​​ള്‍​ക്കു​​ള്ള വ​​രു​​മാ​​ന പ​​ങ്കാ​​ളി​​ത്തം വ​​ര്‍​ധി​​പ്പി​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു. അ​​താ​​യ​​ത് ഐ​​സി​​സി പി​​സി​​ബി​​ക്കു ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​വ് വ​​രു​​ത്ത​​ണം. കാ​​ല​​ങ്ങ​​ളാ​​യി പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ സു​​പ്ര​​ധാ​​ന ആ​​വ​​ശ്യ​​മാ​​ണി​​ത്. ഐ​​സി​​സി ഫു​​ള്‍ മെം​​ബ​​ര്‍ രാ​​ജ്യ​​ങ്ങ​​ള്‍​ക്ക് ഇ​​പ്പോ​​ൾ ന​​ല്‍​കു​​ന്ന സാ​​മ്പ​​ത്തി​​ക വി​​ഹി​​ത രീ​​തി​​യി​​ല്‍ മാ​​റ്റം​​വ​​രു​​ത്തി പു​​തി​​യ രീ​​തി കൊ​​ണ്ടു​​വ​​രു​​ക എ​​ന്ന​​താ​​ണ് പി​​സി​​ബി​​യു​​ടെ ആ​​വ​​ശ്യം.

►► ആ​​വ​​ശ്യം ര​​ണ്ട്

ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​ക​​ള്‍ പു​​ന​​ഃസ്ഥാ​​പി​​ക്കു​​ക എ​​ന്ന​​താ​​ണ് പി​​സി​​ബി​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ആ​​വ​​ശ്യം. 2012-13ലാ​​ണ് ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ല്‍ അ​​വ​​സാ​​ന​​മാ​​യി ഒ​​രു പ​​ര​​മ്പ​​ര ന​​ട​​ന്ന​​ത്. അ​​ന്ന് മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​യി പാ​​ക് ടീം ​​ഇ​​ന്ത്യ​​യി​​ലെ​​ത്തി. പ​​ര​​മ്പ​​ര ഇ​​ന്ത്യ 2-1നു ​​സ്വ​​ന്ത​​മാ​​ക്കി. അ​​തി​​നു​​ശേ​​ഷം ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ല്‍ ഐ​​സി​​സി, എ​​സി​​സി ടൂ​​ര്‍​ണ​​മെ​​ന്‍റു​​ക​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

►► ആ​​വ​​ശ്യം മൂ​​ന്ന്

ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ പി​​സി​​ബി മു​​ന്നോ​​ട്ടു​​വ​​ച്ച മൂ​​ന്നാ​​മ​​ത്തെ ആ​​വ​​ശ്യം ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ മ​​ത്സ​​ര​​ത്തി​​ല്‍ ടീം ​​അം​​ഗ​​ങ്ങ​​ള്‍ പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്യ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു. 2025 ഏ​​ഷ്യ ക​​പ്പി​​നി​​ടെ ഇ​​രു ടീം ​​അം​​ഗ​​ങ്ങ​​ളും പ​​ര​​സ്പ​​രം ഹ​​സ്ത​​ദാ​​നം ചെ​​യ്തി​​ല്ല. പ​​ഹ​​ല്‍​ഗാം ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീം ​​ഹ​​സ്ത​​ദാ​​നം ചെ​​യ്യാ​​തി​​രു​​ന്ന​​ത്.

►► ബി​​സി​​ബി​​യു​​ടെ ആ​​വ​​ശ്യം

ഐ​​സി​​സി​​ക്കു മു​​ന്നി​​ല്‍ ബി​​സി​​ബി​​യും ത​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യം നി​​ര​​ത്തി. ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്നു പി​​ന്മാ​​റേ​​ണ്ടി​​വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ത​​ങ്ങ​​ള്‍​ക്കു​​ണ്ടാ​​യ സാ​​മ്പ​​ത്തി​​ക ന​​ഷ്ട​​ത്തി​​നു പ​​രി​​ഹാ​​രം വേ​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ ആ​​വ​​ശ്യം.

Sports

ഇന്ത്യയ്ക്കെതിരെ ലോകകപ്പ് കളിക്കാൻ നിബന്ധനകൾവച്ച് പാക്കിസ്ഥാൻ

ലാഹോർ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഫെബ്രുവരി 15ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനം പിൻവലിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാണെന്ന് റിപ്പോർട്ട്.

ഇന്ത്യയ്ക്കെതിരെ കളിക്കാനായി ഒന്നിലധികം നിബന്ധനകളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്കു മുന്നിൽ വച്ചിരിക്കുന്നതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനായി രണ്ട് ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി പിസിബി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ഐസിസി വരുമാനത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതിൽ കൂടുതൽ വിഹിതം ലഭിക്കണം. ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകൾ പുനഃസ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് വിവരം.

Sports

പാക്കിസ്ഥാന് വിജയത്തുടക്കം

കൊളംബോ: ഐസിസി ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാന് വിജയത്തുടക്കം. ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ നെതർലൻഡിനെ മൂന്ന് വിക്കറ്റിനാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്.

നെതർലൻഡ് ഉയർത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനായി മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഹിബ്സാദ ഫർഹാനും സയിം അയൂബും ചേർന്ന് ഒരുക്കിയത്. സഹിബ്സാദ ഫർഹാൻ 31 പന്തിൽ 47 റണ്‍സ് നേടി. അയൂബ് 24 റണ്‍സെടുത്താണ് മടങ്ങിയത്. ഇരുവരും ചേർന്ന് 27 റണ്‍സ് നേടി.

ക്യാപ്റ്റൻ സൽമാൻ ആഗാ 12 റണ്‍സും ബാബർ ആസം 15 റണ്‍സും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ഫഹീം അഷ്റഫാണ് പാക്കിസ്ഥാന്‍റെ വിജയശിൽപി. 11 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 29 റണ്‍സാണ് അഷ്റഫ് അടിച്ചെടുത്തത്. ഷഹീൻ അഫ്രീദി പുറത്താകാതെ അഞ്ച് റണ്‍സ് നേടി. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.

നെതൽലൻഡിനായി ആര്യൻ ദത്തും പോൾ വാൻ മീകെരെനും രണ്ട് വിക്കറ്റ് വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ നെതർലൻഡ് 19.5 ഓവറിൽ 147ന് ഓൾഔട്ടായി. നെതർലൻഡിനായി ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് 29 പന്തിൽ 37 റണ്‍സെടുത്തു. സ്കോട്ടാണ് നെതർലൻഡ് നിരയിൽ ടോപ് സ്കോറർ.

ഓപ്പണർ മൈക്കൽ ലെവിറ്റ് 24 റണ്‍സും ബാസ് ഡി ലീഡ് 30 റണ്‍സും നേടി. കോളിൻ അക്കർമാൻ 20 റണ്‍സും ആര്യൻ ദത്ത് 13 റണ്‍സും നേടി.

പാക്കിസ്ഥാനായി സൽമാൻ മിർസ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവാസും അബ്രാർ അഹമ്മദും സയിം അയൂബും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Sports

പാ​ക്കി​സ്ഥാ​നെ​തി​രെ നെ​ത​ര്‍​ലാ​ന്‍​ഡ്‌​സി​ന് ബാ​റ്റിം​ഗ്

കൊ​ളം​ബോ: ഐ​സി​സി ടി20 ​ലോ​കക​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ല്‍​സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന് ബാ​റ്റിം​ഗ്.

ടോ​സ് ല​ഭി​ച്ച പാ​ക് നാ​യ​ക​ന്‍ സ​ല്‍​മാ​ന്‍ അ​ലി ആ​ഗ ബൗ​ളിം​ഗ് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

സ​യിം അ​യൂ​ബ്, സ​ഹി​ബ്‌​സാ​ദ ഫ​ര്‍​ഹാ​ന്‍, സ​ല്‍​മാ​ന്‍ ആ​ഗ (ക്യാ​പ്റ്റ​ന്‍), ബാ​ബ​ര്‍ ആ​സം, ഉ​സ്മാ​ന്‍ ഖാ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഷ​ദാ​ബ് ഖാ​ന്‍, മു​ഹ​മ്മ​ദ് ന​വാ​സ്, ഫ​ഹീം അ​ഷ്‌​റ​ഫ്, ഷ​ഹീ​ന്‍ അ​ഫ്രീ​ദി, സ​ല്‍​മാ​ന്‍ മി​ര്‍​സ, അ​ബ്രാ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് പാ​ക് ടീം ​അം​ഗ​ങ്ങ​ൾ.

മൈ​ക്ക​ല്‍ ലെ​വി​റ്റ്, മാ​ക്‌​സ് ഒ​ഡൗ​ഡ്, ബാ​സ് ഡി ​ലീ​ഡ്, കോ​ളി​ന്‍ അ​ക്ക​ര്‍​മാ​ന്‍, സ്‌​കോ​ട്ട് എ​ഡ്വേ​ര്‍​ഡ്‌​സ് (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), സാ​ച്ച് ല​യ​ണ്‍ കാ​ഷെ, ലോ​ഗ​ന്‍ വാ​ന്‍ ബീ​ക്ക്, റോ​ലോ​ഫ് വാ​ന്‍ ഡെ​ര്‍​മെ​ര്‍​വെ, ആ​ര്യ​ന്‍ ദ​ത്ത്, കെ​യ്ല്‍ ക്ലീ​ന്‍, പോ​ള്‍ വാ​ന്‍ മീ​കെ​രെ​ന്‍ എ​ന്നി​വ​രാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് താ​ര​ങ്ങ​ൾ.

Sports

'ബ​​ഹി​​ഷ്‌​​ക​​രണം ബം​​ഗ്ലാ​​ദേ​​ശി​​നു​​ള്ള പി​​ന്തു​​ണ'

ക​​റാ​​ച്ചി: ഒ​​ടു​​വി​​ല്‍ ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റാ​​നു​​ള്ള കാ​​ര​​ണം പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ വെ​​ളി​​പ്പെ​​ടു​​ത്തി.

2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് ബം​​ഗ്ലാ​​ദേ​​ശി​​നെ പു​​റ​​ത്താ​​ക്കി​​യ​​തി​​ന്‍റെ പ്ര​​തി​​ഷേ​​ധ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​തെ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഷെ​​ഹ്ബാ​​സ് ഷ​​രീ​​ഫ് വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​നു നാ​​ളെ തു​​ട​​ക്കം കു​​റി​​ക്കും. 

“പാ​​ക് സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​മാ​​ണ് ഇ​​ന്ത്യ​​ക്തെ​​തി​​രേ ക​​ളി​​ക്കേ​​ണ്ട എ​​ന്ന​​ത്. അ​​ക്കാ​​ര്യം ഞ​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള​​ത​​ല്ല. സ​​ര്‍​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം ഞ​​ങ്ങ​​ള്‍ ബ​​ഹു​​മാ​​നി​​ക്കു​​ന്നു’’ സ​​ല്‍​മാ​​ന്‍ ആ​​ഘ (പാ​​ക് ടീം ​​ക്യാ​​പ്റ്റ​​ന്‍) 

National

ഒ​​​രേ​​​യൊ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ പൊ​​​ള്ളി പാ​​​ക്കി​​​സ്ഥാ​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ്യ​​​ത്യാ​​​സം അ​​​ത്ര വ​​​ലു​​​താ​​​ണോ​​​യെ​​​ന്നു സം​​​ശ​​​യി​​​ച്ചേ​​​ക്കാം. എ​​​ന്നാ​​​ൽ ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​മ്മി​​​ലു​​​ള്ള ഒ​​​ന്നി​​​ന്‍റെ വ്യ​​​ത്യാ​​​സ​​​ത്തി​​​നു​​​പോ​​​ലും നൂ​​​റി​​​ന്‍റെ വ​​​ലി​​​പ്പ​​​മു​​​ണ്ട്. പാ​​​ക്കി​​​സ്ഥാ​​​നേ​​​ക്കാ​​​ൾ ഒ​​​രു ശ​​​ത​​​മാ​​​നം തീ​​​രു​​​വ ഇ​​​ന്ത്യ​​​ക്കു കു​​​റ​​​ച്ച അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ന​​​ട​​​പ​​​ടി പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ച​​​ർ​​​ച്ച​​​യും വി​​​വാ​​​ദ​​​വു​​​മാ​​​യി.

പു​​​റ​​​മേ​​​യു​​​ള്ള നാ​​​ട്യ​​​ങ്ങ​​​ളി​​​ലോ വ്യ​​​ക്തി​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ലോ അ​​​ല്ല 21-ാം നൂ​​​റ്റാ​​​ണ്ടി​​​ലെ വി​​​ദേ​​​ശ​​​ന​​​യ​​​മെ​​​ന്നും സാ​​​ന്പ​​​ത്തി​​​ക​​​ശ​​​ക്തി, തീ​​​രു​​​വ​​​ക​​​ൾ, വി​​​പ​​​ണി പ്ര​​​വേ​​​ശ​​​നം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചാ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യു​​​ടെ സ​​​മീ​​​പ​​​കാ​​​ല വ്യാ​​​പാ​​​ര ക​​​രാ​​​റു​​​ക​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്നു​​​വെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ മ​​​ന്ത്രി​​​യും തെ​​​ഹ്‌രീക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് (പി​​​ടി​​​ഐ) പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ ഹ​​​മ​​​ദ് അ​​​സ്ഹ​​​ർ എ​​​ക്സി​​​ൽ കു​​​റി​​​ച്ചു.

സ്തു​​​തി​​​ഗീ​​​ത​​​ങ്ങ​​​ളും ഫോ​​​ട്ടോ ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളും ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​ണെ​​​ന്നും പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷ​​​ഹ​​​ബാ​​​സ് ഷെ​​​രീ​​​ഫി​​​നെ​​​യും സൈ​​​നി​​​ക മേ​​​ധാ​​​വി അ​​​സീം മു​​​നീ​​​റി​​​നെ​​​യും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു.

International

ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പാ​ക്കി​സ്ഥാ​നും ക്ഷ​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​നും ക്ഷ​ണം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി ആ​റി​ന് തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ഷ​ണം. പാ​ക്കി​സ്ഥാ​നെ കൂ​ടാ​തെ ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

പാ​ക്കി​സ്ഥാ​ന് ക്ഷ​ണം ല​ഭി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് താ​ഹി​ർ അ​ന്ദ്രാ​ബി ഇ​തോ​ട​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്‌​ചി അ​റി​യി​ച്ചു. എ​ന്നാ​ൽ പ​ക​ര​മാ​യി ഇ​റാ​നെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ യു​എ​സ് നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച 400 കി​ലോ യു​റേ​നി​യം മാ​റ്റ​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം.

National

സി​ന്ധു ന​ദീ​ജ​ല ത​ർ​ക്കം: ഹേ​ഗി​ലെ കോ​ട​തി ന​ട​പ​ടി​ ത​ള്ളി ഇ​ന്ത്യ, വെട്ടിലായി പാക്കിസ്ഥാൻ

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ​ജ​ല ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹേ​ഗി​ലെ സ്ഥി​രം മാ​ധ്യ​സ്ഥ കോ​ട​തി ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി ത​ള്ളി. കോ​ട​തി​യു​ടെ നി​യ​മ​സാ​ധു​ത അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കി​ല്ലെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ ഈ ​നി​ല​പാ​ട് നി​ല​നി​ൽ​ക്കെ​ത്ത​ന്നെ കോ​ട​തി വാ​ദം കേ​ൾ​ക്ക​ലു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.
ഇ​ന്ത്യ​യു​ടെ കി​ഷ​ൻ​ഗം​ഗ, ബ​ഗ്ലി​ഹാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞ ആ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ന്ത്യ ജ​ല​സം​ഭ​ര​ണ ക​ണ​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കാ​നാ​യി പാ​ക്കി​സ്ഥ​ൻ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​പ്ര​കാ​ര​മാ​ണി​ത്. എ​ന്നാ​ൽ, കോ​ട​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം.
2025 ഏ​പ്രി​ലി​ൽ പ​ഹ​ൽ​ഗാ​മി​ൽ പാ​ക് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇ​ന്ത്യ മ​ര​വി​പ്പി​ച്ച​ത്. ഭീ​ക​ര​വാ​ദ​വും ച​ർ​ച്ച​ക​ളും ഒ​രു​മി​ച്ചു പോ​കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 1960ന് ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ത്യ ക​രാ​ർ നി​ർ​ത്തിവച്ച​ത്.

ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന വാ​ദ​ങ്ങ​ൾ

ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം സാ​ങ്കേ​തി​ക ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കേ​ണ്ട​ത് ന്യൂ​ട്ര​ൽ എ​ക്സ്പെ​ർ​ട്ട് ആ​ണ്. ഇ​തു നി​ല​നി​ൽ​ക്കെ കോ​ട​തി സ​മാ​ന്ത​ര​മാ​യി കേ​സ് കേ​ൾ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.
അ​ന്താ​രാഷ്‌ട്ര ത​ല​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന ത​ന്ത്ര​മാ​ണിത്. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദം നി​ർ​ത്താ​തെ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ഇ​ന്ത്യ ബാ​ധ്യ​സ്ഥ​ര​ല്ല തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന വാദങ്ങൾ.

പ്ര​തി​സ​ന്ധി​യി​ലാ​യി പാ​കി​സ്ഥാ​ൻ

പാ​കി​സ്ഥാ​നി​ലെ കൃ​ഷി​യു​ടെ 80-90 ശ​ത​മാ​ന​വും സി​ന്ധു ന​ദി​യി​ലെ ജലത്തെ ആ​ശ്ര​യിച്ചാണു നടക്കുന്നത്. നി​ല​വി​ൽ പാ​കി​സ്ഥാ​നി​ലെ പ്ര​ധാ​ന ഡാ​മു​ക​ളാ​യ മം​ഗ്ല, ത​ർ​ബേ​ല എ​ന്നി​വ​യി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ ക​രാ​ർ മ​ര​വി​പ്പി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് പാ​കി​സ്ഥാ​ൻ അ​ന്താ​രാഷ്‌ട്ര കോ​ട​തി​ക​ളെ​യും ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യെ​യും സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ന്ത്യ വി​ട്ടു​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് ഹേ​ഗി​ലെ കോ​ട​തി​യു​ടെ തീ​രു​മാ​നം. ഇ​ന്ത്യ​യു​ടെ അ​ഭാ​വ​ത്തി​ൽ പാ​ക്കിസ്ഥാന്‍റെ വാ​ദ​ങ്ങ​ൾ മാ​ത്രം കേ​ട്ട് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചേ​ക്കാം. എ​ന്നാ​ൽ, ഇ​ന്ത്യ ഇ​തി​നെ അം​ഗീ​ക​രി​ക്കാ​തെ തള്ളിക്കളയും.

National

ബ​ലൂ​ചി​സ്ഥാ​ൻ ആ​ക്ര​മ​ണം: പാ​ക് ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ബ​ലൂ​ചി​സ്ഥാ​നി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഇ​ന്ത്യ​യാ​ണെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണം ത​ള്ളി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പാക്കി​സ്ഥാ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ്വ​ന്തം ആ​ഭ്യ​ന്ത​ര പ​രാ​ജ​യ​ങ്ങ​ളി​ൽനിന്നു ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇസ്‌ലാ​മാ​ബാ​ദ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ ചൂണ്ടിക്കാട്ടി.
പാ​ക് സൈ​ന്യ​വും ആ​ഭ്യ​ന്ത​രമ​ന്ത്രി മു​ഹ്സി​ൻ ന​ഖ്‌​വി​യും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ ആ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.
അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓ​രോ ത​വ​ണ അ​ക്ര​മസം​ഭ​വ​ങ്ങ​ൾ അരങ്ങേറുമ്പോഴും ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് പാക്കി​സ്ഥാ​ന്‍റെ സ്ഥി​രം ത​ന്ത്ര​മാ​ണെ​ന്ന് അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി.
ബ​ലൂ​ചി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നു പ​ക​രം, അ​വി​ടെ ന​ട​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും മ​റ​ച്ചുവയ്ക്കാനാണ് പാ​ക്കി​സ്ഥാ​ൻ ശ്ര​മി​ക്കു​ന്ന​ത്. സ്വ​ന്തം രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല പാ​ലി​ക്കു​ന്ന​തി​ലു​ണ്ടാ​യ പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണ് ഇ​ത്ത​രം അടിസ്ഥാനമില്ലാത്ത ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ജ​യ്‌​സ്വാ​ൾ പ​റ​ഞ്ഞു.

സം​ഘ​ർ​ഷം രൂ​ക്ഷം

സാ​ധാ​ര​ണ​ക്കാ​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ച​ന്ത​ക​ളി​ലും ക​യ​റി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളെ അ​വ​ർ മ​നു​ഷ്യ​ക​വ​ച​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചെന്ന് പാക് മന്ത്രി ത​ലാ​ൽ ചൗ​ധ​രി പറഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബ​ലൂ​ചി​സ്ഥാ​നി​ൽ ഉ​ണ്ടാ​യ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ൾ​പ്പെ​ടെ 48 പേ​ർ കൊ​ല്ല​പ്പെ​ട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.

സേനയെ ലക്ഷ്യമിട്ട് ആക്രമണം

ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി ആ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹെ​റോ​ഫ് എന്നു പേ​രി​ട്ടി​രി​ക്കു​ന്ന ​ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ഗ്വാ​ദ​ർ, ക്വ​റ്റ തു​ട​ങ്ങി പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷാ സേ​ന​യെ ല​ക്ഷ്യം വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​തേ​സ​മ​യം, തി​രി​ച്ച​ടി​യി​ൽ നൂ​റി​ല​ധി​കം വി​ഘ​ട​ന​വാ​ദി​ക​ളെ വ​ധി​ച്ച​താ​യി പാ​ക് സൈ​ന്യ​വും അ​വ​കാ​ശ​പ്പെ​ടു​ന്നു.
സ്വാ​ഭാ​വി​ക വി​ഭ​വ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണെ​ങ്കി​ലും പാ​കി​സ്ഥാ​നി​ലെ ഏ​റ്റ​വും ദ​രി​ദ്ര​മാ​യ പ്ര​വി​ശ്യ​യാ​ണ് ബ​ലൂ​ചി​സ്ഥാ​ൻ. ദ​ശ​ക​ങ്ങ​ളാ​യി ഇ​വി​ടെ സ്വ​യം​ഭ​ര​ണ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ ന​ട​ന്നുവ​രി​ക​യാ​ണ്.

Sports

ട്വന്‍റി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കേണ്ടിയിരുന്നത്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

അതേസമയം ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്‍റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.

ബംഗ്ലാദേശിനെ ഒഴിവാക്കിയതിലാണ് പാക് പ്രതിഷേധം. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്‍മാറുകയും പകരമായി സ്‌കോട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Sports

അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ്; ഇ​ന്ത്യ Vs പാ​ക്

ബു​ല​വാ​യൊ (സിം​ബാ​ബ്‌​വെ): 2026 ഐ​സി​സി അ​ണ്ട​ര്‍ 19 പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ സൂ​പ്പ​ര്‍ സി​ക്‌​സി​ല്‍ ഇ​ന്നു ചി​ര​വൈ​രി​പ്പോ​രാ​ട്ടം. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്ക് ബു​ല​വാ​യൊ​യി​ല്‍ ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടും.

ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ലെ തോ​ല്‍വി​ക്കു​ള്ള ക​ണ​ക്കു തീ​ര്‍ക്കു​ക​യാ​ണ് ഇ​ന്ത്യ അ​ണ്ട​ര്‍ 19ന്‍റെ ​ആ​ദ്യല​ക്ഷ്യം. ഡി​സം​ബ​റി​ല്‍ ന​ട​ന്ന ഏ​ഷ്യ ക​പ്പ് അ​ണ്ട​ര്‍ 19 ഫൈ​ന​ലി​ല്‍ ഇ​ന്ത്യ 191 റ​ണ്‍സി​ന് പാ​ക്കി​സ്ഥാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ആ​യു​ഷ് മാ​ത്രെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ സൂ​പ്പ​ര്‍ സി​ക്‌​സ് ഗ്രൂ​പ്പ് ര​ണ്ടി​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് എ​ട്ട് പോ​യി​ന്‍റ് നേ​ടി​യ ഇം​ഗ്ല​ണ്ടാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. പാ​ക്കി​സ്ഥാ​ന്‍ (4) മൂ​ന്നാ​മ​താ​ണ്.

Sports

ഓ​സീ​സി​നു ര​ണ്ടാം തോ​ല്‍വി

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന് എ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഓ​സ്‌​ട്രേ​ലി​യ​യ്ക്കു 90 റ​ണ്‍സ് തോ​ല്‍വി. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​മ്പ​ര പാ​ക്കി​സ്ഥാ​ന്‍ 2-0ന് ​ഉ​റ​പ്പാ​ക്കി. സ്‌​കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 20 ഓ​വ​റി​ല്‍ 198/5. ഓ​സ്‌​ട്രേ​ലി​യ 15.4 ഓ​വ​റി​ല്‍ 108.


40 പ​ന്തി​ല്‍ 76 റ​ണ്‍സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ സ​ല്‍മാ​ന്‍ ആ​ഘ​യും 36 പ​ന്തി​ല്‍ 53 നേ​ടി​യ ഉ​സ്മാ​ന്‍ ഖാ​നു​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍മാ​ര്‍. കാ​മ​റൂ​ണ്‍ ഗ്രീ​നാ​ണ് (35) ഓ​സീ​സി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി അ​ബ്‌​റ​ര്‍ അ​ഹ​മ്മ​ദും ഷ​ദാ​ബ് ഖാ​നും മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

International

തിറാ താഴ്‌വരയിൽ ഭീകരവിരുദ്ധ ഓപ്പറേഷനു തയാറെടുത്ത് പാക്കിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ​​​തെ​​​ഹ്‌​​​രി​​​ക് ഇ-​​​താ​​​ലി​​​ബാ​​​ൻ എ​​​ന്ന പാ​​​ക് താ​​​ലി​​​ബാ​​​നെ​​​തി​​​രേ പാ​​​ക് സൈ​​​ന്യം വ​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​ന് പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഫ്ഗാ​​​നി​​​ൽ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന തി​​​റാ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ​​​നി​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രെ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റു​​​ക​​​യാ​​​ണ്.

എ​​​ന്നാ​​​ൽ പാ​​​ക് ഭ​​​ര​​​ണ​​​കൂ​​​ടം ഓ​​​പ്പ​​​റേ​​​ഷ​​​ന്‍റെ കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് മോ​​​സ്കുക​​​ൾ വ​​​ഴി​​​യാ​​​ണു ന​​​ല്കു​​​ന്ന​​​ത്.

പാ​​​ക് സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ നി​​​ര​​​ന്ത​​​രം ആ​​​ക്ര​​​മി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണ് ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യാ​​​യ തി​​​റാ പ്ര​​​ദേ​​​ശം. ഇ​​​വി​​​ട​​​ത്തെ നി​​​വാ​​​സി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​ക​​​ളി​​​ൽ സ​​​മീ​​​പ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം താ​​​മ​​​സം മാ​​​റ്റി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ടു​​​ത്ത ശൈ​​​ത്യ​​​വും മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക്ക്. മോ​​​സ്കി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​റി​​​യി​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് സ്ഥ​​​ലം വി​​​ടു​​​ന്ന​​​തെ​​​ന്ന് ഇ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, ശൈ​​​ത്യം താ​​​ങ്ങാ​​​ൻ പ​​​റ്റാ​​​ത്ത​​​തു മൂ​​​ല​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് പാ​​​ക് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി ഖ്വാ​​​ജ മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫ് പ​​​റ​​​ഞ്ഞ​​​ത്. എ​​​ന്നാ​​​ൽ, ജ​​​ന​​​ങ്ങ​​​ളെ മ​​​റ​​​യാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭീ​​​ക​​​ര​​​രെ നേ​​​രി​​​ടാ​​​ൻ മാ​​​സ​​​ങ്ങ​​​ളു​​​ടെ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റ​​​ലെ​​​ന്ന് പാ​​​ക് സൈ​​​നി​​​കവൃ​​​ത്ത​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ബലൂചിസ്ഥാനിൽ 70 തീവ്രവാദികളെ വധിച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 70 തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ഇ​ന്ന​ലെ​യും തു​ട​രു​ക​യാ​യി​രു​ന്നു. പ​ത്ത് സു​ര​ക്ഷാ​ഭ​ട​ന്മാ​രും കൊ​ല്ല​പ്പെ​ട്ടിട്ടുണ്ട്.

108 തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു​വെ​ന്നാ​ണ് സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​ത്. എ​ന്നാ​ൽ 70 തീ​വ്ര​വാ​ദി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ബ​ലൂ​ചിസ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി സ​ർ​ഫ​റാ​സ് ബു​ഗ്തി അ​റി​യി​ച്ചു. ബ​ലൂ​ചി​സ്ഥാ​ൻ വി​മോ​ച​ന സേ​ന (ബി​എ​ൽ​എ) എ​ന്ന വി​ഘ​ട​ന​വാ​ദ സം​ഘ​ട​നാം​ഗ​ങ്ങ​ളും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​വി​ശ്യ​യി​ലെ 12 സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ സ്ഥാ​പ​ന​ങ്ങ​ളെ​യും സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​ത്. തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ലി​യ​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ പാ​ക് ഡ്രോ​ൺ; സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി

ശ്രീ​ന​ഗ​ർ: അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​ക് ഡ്രോ​ൺ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ൽ തു​ട​ങ്ങി. സാം​ബ ജി​ല്ല​യി​ലെ ചി​ല്ല്യാ​രി ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ത്തി​ന് മു​ക​ളി​ലാ​യാ​ണ് ഡ്രോ​ൺ ക​ണ്ട​ത്.

അ​തി​ർ​ത്തി​ക്കു മു​ക​ളി​ലൂ​ടെ കു​റ​ച്ചു​സ​മ​യം പ​റ​ന്ന ഡ്രോ​ൺ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഡ്രോ​ൺ വ​ഴി ആ​യു​ധ​ങ്ങ​ളോ മ​യ​ക്കു​മ​രു​ന്നോ ക​ട​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

സാം​ബ​യി​ലെ രാം​ഗ​ഡ് സെ​ക്‌​ട​റി​ലെ ര​ത്ത​ൻ​പു​ർ ഗ്രാ​മ​ത്തി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്‌​ച ഡ്രോ​ണെ​ത്തി​യി​രു​ന്നു. ഇ​വി​ടെ കു​റ​ച്ചു​നേ​രം പ​റ​ന്ന​ശേ​ഷം ഡ്രോ​ൺ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

 

 

 

 

International

ധാക്കയിൽനിന്നു പാകിസ്ഥാനിലേക്കു വിമാനം പറന്നു, 14 വർഷങ്ങൾക്കു ശേഷം

ധാക്ക: 14 വർഷങ്ങൾക്കു ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് വീണ്ടും ആരംഭിച്ചു. ബംഗ്ലാദേശ് വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്‍റെ
ജി-341 വിമാനം ധാക്കയിൽനിന്നു പുറപ്പെട്ട് രാത്രി പതിനൊന്നോടെ കറാച്ചിയിലെ ജിന്ന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. 2012നു ശേഷം ധാക്കയും കറാച്ചിയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാന സർവീസാണിത്.
കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ബിമൻ എയർലൈൻസ് വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലാദേശും പാകിസ്താനും തമ്മിൽ വളർന്നുവരുന്ന സൗഹൃദത്തെ ശക്തിപ്പെടുത്തുന്നാണ് പുതിയ തീരുമാനം.
ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴം, ശനി ദിവസങ്ങളിൽ
ഈ റൂട്ടിൽ സർവീസ് നടത്തും. നിലവിൽ മാർച്ച് 30 വരെയാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. പ്രാദേശിക സമയം രാത്രി എട്ടിന് ധാക്കയിൽനിന്നു പുറപ്പെടുന്ന വിമാനം 11ന് കറാച്ചിയിലെത്തിച്ചേരും.
മടക്ക വിമാനം അർധരാത്രി 12ന് കറാച്ചിയിൽനിന്നു പുറപ്പെട്ട് പുലർച്ചെ 4:20ന് ധാക്കയിൽ എത്തും. നിലവിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ ദുബായ് അല്ലെങ്കിൽ ദോഹ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ വർഷം മുതലാണ് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തിയത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധാക്ക സന്ദർശിച്ച അവസരത്തിലാണ് ഇതിനുള്ള പദ്ധതികൾ ആദ്യം പ്രഖ്യാപിച്ചത്. പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ ഈ സർവീസുകൾ യാഥാർഥ്യമായത്.

International

പാ​ക്കി​സ്ഥാ​ൻ 'ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ; പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ്  

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​നെ 'ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ‌ ഉ​ൾ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​യ രാ​ജ്യ​മെ​ന്ന നി​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​നെ "ലെ​വ​ൽ ത്രീ' ​വി​ഭാ​ഗ​ത്തി​ൽ യു​എ​സ് ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ‌ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണം, ആ​ഭ്യ​ന്ത​ര ക​ലാ​പം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​സ് സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തി​റ​ക്കി​യ ട്രാ​വ​ൽ അ​ഡ്വൈ​സ​റി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം. യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും യു​എ​സ് സ്റ്റേ​റ്റ് ഡി​പാ​ർ​ട്ട്മെ​ന്‍റ് സൂ​ചി​പ്പി​ക്കു​ന്നു.

ഹോ​ട്ട​ലു​ക​ൾ, ച​ന്ത​ക​ൾ, ഷോ​പിം​ഗ് മാ​ളു​ക​ൾ, സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഭീ​ക​ര​വാ​ദി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളാ​യേ​ക്കാ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ, ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ പ്ര​വി​ശ്യ​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളെ "ലെ​വ​ൽ ഫോ​ർ' വി​ഭാ​ഗ​ത്തി​ലാ​ണ് യു​എ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തും ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തു​മാ​യ മേ​ഖ​ല​ക​ളെ​യാ​ണ് ലെ​വ​ൽ ഫോ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

 

 

 

 

International

പാക്കിസ്ഥാനിൽനിന്നു നാടുവിടുന്നവരുടെ എണ്ണം കുതിക്കുന്നു; 2025ൽ ഏഴര ലക്ഷം

ഇസ്‌ലമാബാദ്: പാക്കിസ്ഥാനിൽനിന്നു നാടുവിട്ട് മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 7,62,000 അധികം ആളുകൾ തൊഴിൽ തേടി വിദേശത്തേക്കു പോയതായി റിപ്പോർട്ടുകൾ പറയുന്നു.
ധനകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം, 2025ൽ മാത്രം 762,499 പേരാണ് വിദേശത്തേക്കു പോകാനായി ബ്യൂറോ ഓഫ് എമിഗ്രേഷൻ ആൻഡ് ഓവർസീസ് എംപ്ലോയ്‌മെന്‍റിൽ രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം കൂടുതൽ. 2025 ഡിസംബറിൽ മാത്രം 76,207 പേർ രാജ്യം വിട്ടു. മുൻ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 18.7 ശതമാനം കൂടുതൽ.

5,30,000 പേരും സൗദി അറേബ്യയിലേക്കാണ് കുടിയേറിയത്. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തൊഴിലാളികൾ മുതൽ പ്രഫഷണലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പാകിസ്ഥാനിലെ മോശം സാമ്പത്തിക വളർച്ചയും രാഷ്‌ട്രീയ അസ്ഥിരതയുമാണ് ഈ പലായനത്തിനു പ്രധാന കാരണം. നിലവിൽ പാകിസ്ഥാനിലേക്ക് എത്തുന്ന വിദേശനാണ്യത്തിന്‍റെ ഏറ്റവും വലിയ സ്രോതസ് ഈ പ്രവാസികൾ
അയയ്ക്കുന്ന പണമാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം വലിയ സഹായമാണ്.

ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 19.7 ബില്യൺ ഡോളറാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. ഇത് മുൻ വർഷത്തെക്കാൾ 11 ശതമാനം കൂടുതലാണ്. പ്രവാസികളിൽനിന്നു വർഷം തോറും ഏകദേശം 40 ബില്യൺ ഡോളർ രാജ്യത്തിന് ലഭിക്കുന്നുണ്ടെങ്കിലും അവർക്കു കാര്യമായ പിന്തുണ നൽകാൻ ഭരണകൂടത്തിനു കഴിയുന്നില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. വിദേശ നിക്ഷേപത്തിലും കയറ്റുമതിയിലും വൻ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ് പാക്കിസ്ഥാൻ.
വിദേശ നിക്ഷേപവും കയറ്റുമതിയും വർധിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമം ഫലം കാണുന്നില്ല. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ലഭിച്ച നേരിട്ടുള്ള വിദേശനിക്ഷേപം 808 മില്യൺ ഡോളർ മാത്രമാണ്. പ്രവാസിപ്പണം ഇതിന്‍റെ 23 മടങ്ങിലധികം വരും. മോശം സാമ്പത്തിക നയങ്ങൾ, ഉയർന്ന നികുതി, വർധിച്ച വൈദ്യുതി നിരക്ക്, ഉയർന്ന പലിശ നിരക്ക് തുടങ്ങിയവയാണ് നിക്ഷേപകരെ രാജ്യത്തുനിന്ന് അകറ്റുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Sports

ടി20 ​ലോ​ക​ക​പ്പ്: പാ​ക്കി​സ്ഥാ​ൻ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച

ഇ​സ്ലാ​മാ​ബാ​ദ്: അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ പാ​കി​സ്ഥാ​ന്‍ പ​ങ്കെ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കും. പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി) ചെ​യ​ർ​മാ​ൻ മൊ​ഹ്സി​ൻ ന​ഖ്‌​വി പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫു​മാ​യി ന​ട​ത്തി​യ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി കൂ​ടി​യാ​യ മൊ​ഹ്സി​ന്‍ ന​ഖ്‌​വി പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. വ​രു​ന്ന വെ​ള്ളി​യാ​ഴ്ച​യോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ പാ​കി​സ്ഥാ​ൻ ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്തി​മ ഉ​ത്ത​ര​വി​റ​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും ഇ​ന്ത്യ​യു​മാ​യു​ള്ള മ​ത്സ​രം ക​ളി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് ന​ഖ്‌​വി വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 15-ന് ​കൊ​ളം​ബോ​യി​ലാ​ണ് ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ മ​ത്സ​രം ന​ട​ക്കേ​ണ്ട​ത്.

International

പാക്കിസ്ഥാനിൽ വിവാഹത്തിനിടെ ചാവേർ; എഴ് മരണം

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ വി​​​വാ​​​ഹാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​യു​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ദേ​​​ര ഇ​​​സ്മ​​​യി​​​ൽ ഖാ​​​നി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​യി​​​രു​​​ന്നു സം​​​ഭ​​​വം. 25 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.ഇ​​​തി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​വാ​​​ദം നേ​​​രി​​​ടാ​​​ൻ പാ​​​ക് സ​​​ർ​​​ക്കാ​​​ർ രൂ​​​പംകൊടുത്ത സ​​​മാ​​​ധാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​താ​​​വ് നൂ​​​ർ ആ​​​ലം മെ​​​ഹ്സൂ​​​ദി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. അ​​​തി​​​ഥി​​​ക​​​ൾ നൃ​​​ത്തം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ചാ​​​വേ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മാ​​​ധാ​​​ന സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മേ​​​ഖ​​​ല​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യ പാ​​​ക് താ​​​ലി​​​ബാ​​​ൻ എ​​​ന്നു​ വി​​​ളി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ആ​​​യി​​​രി​​​ക്കും പി​​​ന്നി​​​ല്ലെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. സ​​​മാ​​​ധാ​​​ന​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളെ പാ​​​ക് താ​​​ലി​​​ബാ​​​ൻ ശ​​​ത്രു​​​ക്ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്.

Sports

ഇ​​ന്ത്യ Vs പാ​​ക് പോരാട്ടം

ദു​​ബാ​​യ്: വ​​നി​​താ ഏ​​ഷ്യ ക​​പ്പ് റൈ​​സിം​​ഗ് സ്റ്റാ​​ര്‍ 2026ല്‍ ​​ഇ​​ന്ത്യ​​യും പാ​​ക്കി​​സ്ഥാ​​നും കൊ​​മ്പു​​കോ​​ര്‍​ക്കും. ചി​​ര​​വൈ​​രി​​ക​​ളു​​ടെ പോ​​രാ​​ട്ടം ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ബാ​​ങ്കോ​​ക്കി​​ല്‍​വ​​ച്ചു ന​​ട​​ക്കും.

ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ര​​ണ്ടു ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി എ​​ട്ടു ടീ​​മു​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ക. ഇ​​ന്ത്യ എ, ​​പാ​​ക്കി​​സ്ഥാ​​ന്‍ എ, ​​ബം​​ഗ്ലാ​​ദേ​​ശ് എ, ​​ശ്രീ​​ല​​ങ്ക എ, ​​യു​​എ​​ഇ, നേ​​പ്പാ​​ള്‍, മ​​ലേ​​ഷ്യ, താ​​യ്‌​ല​​ന്‍​ഡ് ടീ​​മു​​ക​​ളാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്.

ട്വ​​ന്‍റി-20 ഫോ​​ര്‍​മാ​​റ്റി​​ലാ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റ്. ഗ്രൂ​​പ്പ് എ​​യി​​ല്‍ ഇ​​ന്ത്യ എ​​യ്ക്ക് ഒ​​പ്പം പാ​​ക്കി​​സ്ഥാ​​ന്‍ എ, ​​യു​​എ​​ഇ, നേ​​പ്പാ​​ള്‍ ടീ​​മു​​ക​​ളാ​​ണു​​ള്ള​​ത്. ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​ന് യു​​എ​​ഇ​​ക്ക് എ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യയു​​ടെ ആ​​ദ്യ മ​​ത്സ​​രം.

International

കറാച്ചി തീപിടിത്തം: മരണം 26 ആയി

ക​​​​​റാ​​​​​ച്ചി: പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ക​​​​​റാ​​​​​ച്ചി ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ഷോ​​​​​പ്പിം​​​​​ഗ് മാ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ വ​​​​​ൻ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 26 ആ​​യി. അ​​റു​​പ​​തി​​ലേ​​റെ പേ​​രെ കാ​​ണാ​​താ​​യി. മ​​ര​​ണം 50 ക​​വി​​ഞ്ഞേ​​ക്കു​​മെ​​ന്ന് ക​​റാ​​ച്ചി ക​​മ്മീ​​ഷ​​ണ​​ർ ഹ​​സ​​ൻ ന​​ഖ്‌​​വി പ​​റ​​ഞ്ഞു.

1,200ല​ധി​കം ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലെ ഗു​​​ൽ പ്ലാ​​​സ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ത്തി​​​നാ​​​ണു ദു​​​ര​​​ന്തം ആ​​​രം​​​ഭി​​​ച്ച​​​ത്. താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​ണ്ടാ​​​യ തീ ​​​അ​​​തി​​​വേ​​​ഗം മു​​​ക​​​ൾ​​​നി​​​ല​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കുകയായിരുന്നു.

വാ​യു​സ​ഞ്ചാ​രം കു​റ​ഞ്ഞ​തും കെ​ട്ടി​ട​ങ്ങ​ളു​ടെ അശാ​സ്ത്രീ​യ നി​ർ​മാ​ണ​വു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യ​ത്. 24 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് സി​ന്ധ് പോലീ​സ് മേ​ധാ​വി ജാ​വേ​ദ് ആ​ലം ഓ​ധോ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പാ​ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു.

Sports

ടി20 ​ലോ​ക​ക​പ്പ്; ബം​ഗ്ലാ​ദേ​ശി​ന് അ​ന്ത്യ​ശാ​സ​ന​യു​മാ​യി ഐ​സി​സി

ധാ​ക്ക: ഐ​സി​സി ടി20 ​ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശ് പ​ങ്കെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം 21 ന് ​ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ധാ​ക്ക​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു. ലോ​ക​ക​പ്പി​ൽ ടീ​മി​നെ അ​യ​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​നം പ​റ​യ​ണ​മെ​ന്ന് ഐ​സി​സി അ​ന്ത്യ​ശാ​സ​നം ന​ൽ​കി.

ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തെ വേ​ദി​യി​ൽ ന‌​ട​ത്ത​ണ​മെ​ന്നും ഗ്രൂ​പ്പ് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​തി​നോ​ട് ഐ​സി​സി ഇ​തു​വ​രെ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം ബം​ഗ്ലാ​ദേ​ശ് വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ സ്കോ​ട്ട്ല​ൻ​ഡ് എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​ഷ​യ​ത്തി​ൽ പി​ന്തു​ണ തേ​ടി ബം​ഗ്ല​ദേ​ശ് സ​ർ​ക്കാ​ർ പാ​ക്കി​സ്ഥാ​നെ സ​മീ​പി​ച്ചു. ബം​ഗ്ല​ദേ​ശി​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക​ക​പ്പി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നും പി​ന്മാ​റു​മെ​ന്ന് ബി​സി​ബി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ബം​ഗ്ല​ദേ​ശ് പ​റ​യു​ന്ന​തു​പോ​ലെ​യൊ​രു സു​ര​ക്ഷാ ഭീ​ഷ​ണി ഇ​ന്ത്യ​യി​ൽ ഇ​ല്ലെ​ന്ന് ഐ​സി​സി വ്യ​ക്ത‌​മാ​ക്കി.

ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് ഇ​നി വെ​റും മൂ​ന്നാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്ന് ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 

 

National

പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഡ്രോ​ണു​ക​ൾ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ പ്ര​കോ​പ​നം തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ. നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി. അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക്ക് സ​മീ​പം സാം​ബ​യി​ലാ​ണ് പാ​ക് ഡ്രോ​ൺ ക​ണ്ട​ത്.

അ​ഞ്ച് മി​നു​ട്ടോ​ളം അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് ഡ്രോ​ൺ ഉ​ണ്ടാ​യി​രു​ന്ന​താ​യി സു​ര​ക്ഷാ​സേ സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് പാ​ക് ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. സു​ര​ക്ഷ സേ​ന വെ​ടി​യു​തി​ർ​ക്കു​ന്ന​തോ​ടെ പാ​ക് ഡ്രോ​ണു​ക​ൾ പി​ന്തി​രി​യു​ന്ന​താ​ണ് പ​തി​വ്. ഇ​ത്ത​രം പാ​ക് നീ​ക്ക​ങ്ങ​ൾ​ക്ക് സൈ​ന്യം കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി വാ​ർ​ഷി​ക ക​ര​സേ​നാ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. നി​ല​വി​ൽ കാഷ്മീരി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

 

 

National

യുഎസ്- പാക് സൈനികപരിശീലനം; വി​​​ശ്വ​​​ഗു​​​രു​​​വി​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നേ​​​റ്റ തി​​​രി​​​ച്ച​​​ടി​​​യെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ക് പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും പാ​​​ക്കി​​​സ്ഥാ​​​നും തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ സം​​​യു​​​ക്ത സൈ​​​നി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ്.

"ഇ​​​ൻ​​​സ്പ​​​യേ​​​ർ​​​ഡ് ഗാം​​​ബി​​​ൾ’ എ​​​ന്ന കോ​​​ഡ് പേ​​​രി​​​ലു​​​ള്ള സം​​​യു​​​ക്ത സൈ​​​നി​​​ക​​​പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്ന് യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത വി​​​ശ്വ​​​ഗു​​​രു​​​വി​​​ന്‍റെ ആ​​​ത്മ​​​പ്ര​​​ശം​​​സാ ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​നേ​​​റ്റ മ​​​റ്റൊ​​​രു തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2025 ജൂ​​​ണി​​​ൽ അ​​​ന്ന​​​ത്തെ യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യി​​​രു​​​ന്ന മൈ​​​ക്കി​​​ൾ കു​​​നി​​​ല്ല തീ​​​വ്ര​​​വാ​​​ദ വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ അ​​​സാ​​​മാ​​​ന്യ​​​മാ​​​യ പ​​​ങ്കാ​​​ളി എ​​​ന്നു പ്ര​​​ശം​​​സി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പാ​​​ക്കി​​​സ്ഥാ​​​ൻ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് തീ​​​വ്ര​​​വി​​​കാ​​​ര​​​മു​​​ണ​​​ർ​​​ത്തു​​​ക​​​യും വ​​​ർ​​​ഗീ​​​യ പ്ര​​​കോ​​​പ​​​നം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്ത പാ​​​ക് ഫീ​​​ൽ​​​ഡ് മാ​​​ർ​​​ഷ​​​ൽ അ​​​സിം മു​​​നീ​​​റി​​​നോ​​​ടു​​​ള്ള ആ​​​ഴ​​​ത്തി​​​ലു​​​ള്ള ആ​​​രാ​​​ധ​​​ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ര​​​ന്ത​​​ര​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​യ്റാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി താ​​​ൻ ഇ​​​ട​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ച്ചെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

National

നിയന്ത്രണരേഖ മറികടന്ന് വീണ്ടും പാക് ഡ്രോൺ; ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ

ശ്രീനഗർ: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖ മറികടന്ന് വീണ്ടും പാക്കിസ്ഥാൻ ഡ്രോണുകൾ. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അതിർത്തിയിൽ പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത്.

സാംബ, പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പുതിയതായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ മേഖലകളിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന.

സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളിൽ രാത്രി 7:30-ഓടെ പത്ത് മിനിറ്റോളം ഡ്രോൺ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇതിന് തൊട്ടുപിന്നാലെ രജൗരി സെക്ടറിലും ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി പാക്കിസ്ഥാൻ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തെരച്ചിലും നടക്കുന്നുണ്ട്.

International

"ഇസ്‌ലാമിക് നാറ്റോ' സുരക്ഷാ സഖ്യത്തിലേക്കു തുർക്കിയും; സൗദിപ്പണവും പാക് ആണ്വായുധവും കരുത്ത്

അങ്കാറ: സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള നാറ്റോയുടെ കൂട്ടായ പ്രതിരോധ സുരക്ഷാ കരാറിൽ പങ്കാളിയാകാൻ തുർക്കി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. നാറ്റോ ആർട്ടിക്കിൾ 5 കരാർ പ്രകാരം, സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ആദ്യഘട്ടത്തിൽ റിയാദും ഇസ്‌ലാമാബാദും തമ്മിലുണ്ടാക്കിയ ഈ കരാറിൽ ഇപ്പോൾ അങ്കാറയും ചേർന്നു.
ഈ പുതിയ കരാറിൽ ഓരോ രാജ്യങ്ങൾക്കുമായി പ്രത്യേക ചുമതലകളുണ്ടാകുമെന്ന് അങ്കാറ ആസ്ഥാനമായുള്ള TEPAVലെ സ്ട്രാറ്റജിസ്റ്റ് നിഹാത് അലി ഓസ്കാൻ പറഞ്ഞു.

സാമ്പത്തിക സഹായം

സൗദി അറേബ്യ സാമ്പത്തിക സഹായം നൽകും. പാകിസ്ഥാൻ അവരുടെ അണ്വായുധശേഷിയും ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും നൽകും. തുർക്കി അവരുടെ സൈനിക വൈദഗ്ധ്യവും ആഭ്യന്തര പ്രതിരോധ വ്യവസായവും സഖ്യത്തിനു ലഭ്യമാക്കും.
മൂന്നു രാജ്യങ്ങളും ഇതിനകംതന്നെ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം അങ്കാറയിൽ വച്ച് ഈ മൂന്നു രാജ്യങ്ങളും തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത നാവിക യോഗം ചേർന്നിരുന്നുവെന്നു തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പാകിസ്ഥാനുമായുള്ള തുർക്കിയുടെ പ്രതിരോധ ബന്ധം വളരെ ശക്തമാണ്. അങ്കാറ പാകിസ്ഥാൻ നാവികസേനയ്ക്കായി കോർവെറ്റ് യുദ്ധക്കപ്പലുകൾ നിർമിക്കുന്നുണ്ട്. കൂടാതെ പാകിസ്ഥാന്‍റെ ഡസൻ കണക്കിന് എഫ്-16 പോർവിമാനങ്ങൾ ആധുനികവത്കരിക്കുകയും ചെയ്തിട്ടുണ്ട്. റിയാദിനും ഇസ്‌ലാമാബാദിനും തുർക്കി തങ്ങളുടെ ഡ്രോൺ സാങ്കേതികവിദ്യ കൈമാറുന്നുണ്ട്.

തുർക്കി പിന്തുണ

അഞ്ചാം തലമുറ വിമാനയുദ്ധ, കാൻ പദ്ധതിയിൽ പങ്കാളികളാകാൻ തുർക്കി പാകിസ്ഥാനെ ക്ഷണിച്ചതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാലു ദിവസത്തെ സൈനിക സംഘർഷം അവസാനിച്ചതിനു പിന്നാലെയാണ് മൂന്നു രാജ്യങ്ങളും തമ്മിൽ പ്രതിരോധ ചർച്ചകൾ നടക്കുന്നത്. 2025 മേയ് മാസത്തിൽ ഇന്ത്യയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ യുദ്ധസമയത്ത്, പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ തുർക്കി സജീവമായ പങ്ക് വഹിച്ചിരുന്നു. എന്തായാലും പുതിയ നീക്കങ്ങൾ ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

National

പാ​​​ക്കി​​​സ്ഥാ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പുമായി ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി

ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി ഇ​​​ന്ത്യ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​ർ​​​ത്തി​​​ക്കി​​​പ്പു​​​റം ഭാ​​​വി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന ഏ​​​തൊ​​​രു ഭീ​​​ക​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഉ​​​പേ​​​ന്ദ്ര ദ്വി​​​വേ​​​ദി.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’​​​നു​​​ശേ​​​ഷം നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യ്ക്കു കു​​​റു​​​കേ കു​​​റ​​​ഞ്ഞ​​​ത് ആ​​​റു ഭീ​​​ക​​​ര​​​ക്യാ​​​ന്പു​​​ക​​​ളും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റ​​​ത്ത് ര​​​ണ്ട് ഭീ​​​ക​​​ര​​​ക്യാ​​​ന്പു​​​ക​​​ളും ഇ​​​പ്പോ​​​ഴും സ​​​ജീ​​​വ​​​മാ​​​ണെ​​​ന്നും ക​​​ര​​​സേ​​​നാ മേ​​​ധാ​​​വി സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​നി​​​ഷ്‌​​​ട​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള വ്യ​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​നം ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ എ​​​ടു​​​ത്ത​​​താ​​​യും ജ​​​ന​​​റ​​​ൽ ദ്വി​​​വേ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ര​​​സേ​​​നാ ​​​ദി​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

National

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ; പ്ര​ദേ​ശം ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് ഡ്രോ​ണു​ക​ൾ വീ​ണ്ടും ക​ണ്ടെ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ര​ജൗ​രി ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ളെ ഇ​ന്ത്യ​ൻ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.

ര​ജൗ​രി സെ​ക്ട​റി​ലെ ദും​ഗാ​ല-​ന​ബ്ല മേ​ഖ​ല​യി​ൽ ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ സൈ​ന്യം അ​വ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്ന് ഡ്രോ​ണു​ക​ൾ തി​രി​കെ പോ​യി. നി​ല​വി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി പാ​ക്കി​സ്ഥാ​ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ക​ത്വ ജി​ല്ല​യി​ലെ ബി​ല്ല​വാ​ർ വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്.

ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​ർ ഈ ​വ​ന​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശം വ​ള​ഞ്ഞ സൈ​ന്യം തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Sports

ബം​ഗ്ലാ​ദേ​ശി​ന് വേ​ദി​യൊ​രു​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍

കോ​ല്‍​ക്ക​ത്ത: ഐ​സി​സി 2026 ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ത്സ​ര വേ​ദി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് (പി​സി​ബി).

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ന്‍ വി​സ​മ്മ​തി​ച്ച ബം​ഗ്ലാ​ദേ​ശി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചാ​ണ് പി​സി​ബി​യു​ടെ രം​ഗ​പ്ര​വേ​ശ​നം. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ല്‍ (ഐ​സി​സി)​യി​ല്‍ നി​ന്നോ പി​സി​ബി​യി​ല്‍​നി​ന്നോ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് വ​ന്നി​ട്ടി​ല്ല.

ബം​ഗ്ലാ​ദേ​ശ് താ​രം മു​സ്താ​ഫി​സു​ര്‍ റ​ഹ്‌​മാ​നെ ബി​സി​സി​ഐ നി​ര്‍​ദേ​ശ പ്ര​കാ​രം കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ഐ​പി​എ​ല്‍ 2026 സീ​സ​ണി​ല്‍ ടീ​മി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ​തു​ട​ര്‍​ന്നു​ള്ള സം​ഭ​വ​വി​കാ​സ​മാ​ണ് പു​തി​യ ത​ല​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഐ​പി​എ​ല്‍ സം​പ്രേ​ഷ​ണം ബം​ഗ്ലാ​ദേ​ശി​ല്‍ നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഐ​പി​എ​ല്‍ സം​പ്രേ​ഷ​ണം ബം​ഗ്ലാ​ദേ​ശി​ല്‍ നി​രോ​ധി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി ഏ​ഴി​ന് ലോ​ക​ക​പ്പ് ആ​രം​ഭി​ക്കാ​നി​രി​ക്കേ വേ​ദി മാ​റ്റ​ത്തി​ന് ഐ​സി​സി താ​ല്‍​പ്പ​ര്യ​പ്പെ​ടു​ന്നി​ല്ല. കോ​ല്‍​ക്ക​ത്ത, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ല​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

International

പാക്കിസ്ഥാനിൽ വിവാഹവീട്ടിൽ സ്ഫോടനം; നവവരനും വധുവും ഉൾപ്പെടെ എട്ടു മരണം

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ന​​​ടു​​​ത്ത് വി​​​വാ​​​ഹ​​​വീ​​​ട്ടി​​​ലു​​​ണ്ടാ​​​യ ഗ്യാ​​​സ് സി​​​ലി​​​ണ്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ന​​​വ​​​വ​​​ര​​​നും വ​​​ധു​​​വും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​നി​​​യി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഹാ​​​നി​​​ഫ് മ​​​സി​​​ഹ് എ​​​ന്ന​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ഹാ​​​നി​​​ഫി​​​ന്‍റെ മ​​​ക​​​ന്‍റെ വി​​​വാ​​​ഹം ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ന്ന വി​​​വാ​​​ഹ​​​സ​​​ൽ​​​ക്കാ​​​ര​​​ത്തി​​​നും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും​​​ശേ​​​ഷം പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഉ​​​റ​​​ങ്ങാ​​​ൻ കി​​​ട​​​ന്ന​​​ത്. സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ വീ​​​ടി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര ഇ​​​ടി​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യും ഭി​​​ത്തി​​​ക​​​ൾ ചി​​​ത​​​റി​​​ത്തെ​​​റി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പാ​​​ച​​​ക​​​വാ​​​ത​​​കം ചോ​​​ർ​​​ന്ന് മു​​​റി​​​ക​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ക്കു​​​ക​​​യും വ​​​ൻ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള മൂ​​​ന്ന് വീ​​​ടു​​​ക​​​ൾ​​​ക്കും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചു. സ്ഫോ​​​ട​​​ന​​​ത്തി​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

International

വീണ്ടും പാക്കിസ്ഥാനിലേക്കു നേരിട്ടു വിമാനം പറത്താൻ ബംഗ്ലാദേശ്

ധാക്ക: 14 വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം കുറിച്ച്, പരസ്പരം നേരിട്ടു വിമാന സർവീസിന് ഒരുങ്ങി ബംഗ്ലാദേശും പാകിസ്ഥാനും. ബംഗ്ലാദേശിൽനിന്നു പാകിസ്ഥാനിലേക്കു നേരിട്ടുള്ള വിമാനങ്ങൾ പറത്താൻ തീരുമാനിച്ചതായി ധാക്ക നാഷണൽ എയർലൈൻ വ്യാഴാഴ്ച അറിയിച്ചു.
2026 ജനുവരി 29ന് ധാക്കയിൽനിന്നു കറാച്ചിയിലേക്കു ബിമാൻ ബംഗ്ലാദേശ് എയർലൈൻ ആദ്യത്തെ വിമാനം പറത്തും. ആഴ്ചയിൽ രണ്ട് പ്രാവശ്യമായിരിക്കും ഈ സർവീസ്.
2012ൽ ആരംഭിച്ചതും പിന്നീട് നിലച്ചതുമായ സർവീസാണ് പുനരാരംഭിക്കുന്നത്. ഇന്ത്യയിൽനിന്നു 1500 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ രാജ്യമായിരുന്നു. 1971ലെ ആഭ്യന്തര യുദ്ധത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും പിരിഞ്ഞത്. അതിനു ശേഷം പരസ്പര സഹകരണമില്ലാതെയാണ് മുന്നോട്ടുപോയിരുന്നത്. ഇടയ്ക്കു ചില മേഖലകളിൽ സഹകരിച്ചെങ്കിലും ബന്ധം വഷളാകുമ്പോൾ അത് അവസാനിക്കുന്നതായിരുന്നു രീതി. എന്നാൽ, പുതിയ ഭരണകൂടം വന്നതോടെ പാക്കിസ്ഥാനുമായി അടുക്കുകയും ഇന്ത്യയുമായി അകലുകയുമാണ് ബംഗ്ലാദേശ്.

കണക്‌ടിംഗ് ഫ്ലൈറ്റുകൾ

നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ബിസിനസ് യാത്രകൾ, ടൂറിസം, കുടുംബസംഗമങ്ങൾ എന്നിവയ്ക്കു സഹായകമാവുകയും ചെയ്യുമെന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് പറഞ്ഞു. നിലവിൽ ബംഗ്ലാദേശിൽനിന്നു പാകിസ്ഥാനും ഇടയിൽ യാത്ര ചെയ്യുന്നവർ ദുബായ്, ദോഹ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വഴിയുള്ള കണക്‌ടിംഗ് ഫ്ലൈറ്റുകളെയാണ് ആശ്രയിച്ചിരുന്നത്. 15 വർഷം തുടർച്ചയായി രാജ്യം ഭരിച്ച ഷെയ്ഖ് ഹസീന വിദ്യാർഥികൾ നേതൃത്വം നൽകിയ പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്നു പുറത്തായതോടെ, ബംഗ്ലാദേശ് രാഷ്‌ട്രീയ അസ്ഥിരതയിലാണ്.

പിടിമുറുക്കി പാക് ബന്ധം

ഹസീന പുറത്തായ ശേഷം ഇന്ത്യയിൽ അഭയം തേടിയതോടെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. തീവ്രഇസ്‌ലാമിക ആശയങ്ങൾ പിന്തുടരുന്ന സംഘടനകൾ ബംഗ്ലാദേശിൽ സജീവമാവുകയും ചെയ്തു. ഇതോടെയാണ് പാക്കിസ്ഥാനുമായി അടുക്കാനും തുടങ്ങിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം ശക്തമായതിൽ ഇന്ത്യ അമർഷം പ്രകടിച്ചിരുന്നു.
2024 നവംബറിൽ കറാച്ചിയിൽനിന്ന് ബംഗ്ലാദേശിലെ പ്രധാന തുറമുഖമായ ചിറ്റഗോംഗിലേക്കു ചരക്ക് കപ്പലുകൾ സർവീസ് പുനരാരംഭിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം വർധിക്കുകയും സാംസ്കാരിക ബന്ധങ്ങൾ വളരുകയും ചെയ്തു. പ്രശസ്തരായ പാക് ഗായകർ ധാക്കയിൽ പരിപാടികൾ അവതരിപ്പിക്കുകയും ചികിത്സയ്ക്കായി ബംഗ്ലാദേശിലെ രോഗികൾ പാകിസ്ഥാനിലേക്കു യാത്ര നടത്തുകയും ചെയ്യുന്നുണ്ട്.

International

പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ജെ​എഫ്-17 യു​ദ്ധ​വി​മാ​നം വാ​ങ്ങാ​ൻ താ​ത്പ​ര്യ​മ​റി​ച്ച് ബം​ഗ്ലാ​ദേ​ശ്

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ജെ​എ​ഫ്-​ത​ണ്ട​ർ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ താ​ത്പ​ര്യ​മ​റി​ച്ച് ബം​ഗ്ലാ​ദേ​ശ്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യോ​മ​സേ​നാ മേ​ധാ​വി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.

ചൈ​ന​യി​ലെ ചെം​ഗ്ഡു എ​യ​ർ​ക്രാ​ഫ്റ്റ് കോ​ർ​പ​റേ​ഷ​ൻ​നും (സി​എ​സി) പാ​ക്കി​സ്ഥാ​ൻ ഏ​യ്റോ​നോ​ട്ടി​ക്ക​ൽ കോം​പ്ല​ക്സും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ച സിം​ഗി​ൾ എ​ൻ​ജി​ൻ ലൈ​റ്റ്‌​വെ​യ്റ്റ് യു​ദ്ധ​വി​മാ​ന​മാ​ണ് ജെ​എ​ഫ് -17 ത​ണ്ട​ർ. ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​നി​ടെ ജെ​എ​ഫ് 17 ത​ണ്ട​ർ ക​രു​ത്തു​കാ​ട്ടി​യെ​ന്നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ, വി​മാ​ന​ത്തി​ന്‍റെ ശേ​ഷി സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. ഇ​സ്ലാ​മാ​ബാ​ദി​ലെ പാ​ക് വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു ബം​ഗ്ലാ​ദേ​ശ് വ്യോ​മ​സേ​നാ ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ ഹ​സ​ൻ മ​ഹ്‌​മൂ​ദ് ഖാ​നും പാ​ക് വ്യോ​മ​സേ​നാ ത​ല​വ​ൻ എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ സ​ഹ​ർ അ​ഹ​മ്മ​ദ് ബാ​ബ​ർ സി​ദ്ദു​വും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

National

പാ​ക്കി​സ്ഥാ​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​; പതിനഞ്ചുകാ​ര​ൻ പി​ടി​യി​ൽ

ച​​​​ണ്ഡി​​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ലെ പ​​​​ത്താ​​​​ൻ​​​​കോ​​​​ട്ട് ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ന് കൈ​​​​മാ​​​​റി​​​​യ പ​​തി​​ന​​ഞ്ചു​​കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ൽ. പാ​​​​ക് സൈ​​​​നി​​​​ക  ഉ​​​​ദ്യോഗ​​​​സ്ഥ​​​​രും ഐ​​​​എ​​​​സ്ഐ, ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി കു​​ട്ടി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. 

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​ണു കു​​​​ട്ടി ഇ​​​​തി​​​​ലേ​​​​ക്ക്  എ​​ത്തി​​യ​​​​തെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ​​​​ത്താ​​​​ൻ​​​​കോ​​​​ട്ട് എ​​​​സ്‌​​​​എ​​​​സ്‌​​​​പി ദ​​​​ൽ​​​​ജീ​​​​ന്ദ​​​​ർ സിം​​​​ഗ് ധി​​​​ല്ല​​​​ൻ പ​​​​റ​​​​ഞ്ഞു.       തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് കു​​​​ട്ടി​​​​യെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലു​​​​ള്ള ത​​​​ന്‍റെ പി​​​​താ

​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് കു​​​​ട്ടി ക​​​​രു​​​​തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ  പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ത് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. പി​​​​താ​​​​വി​​​​നെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത് അ​​​​വ​​​​നെ ബാ​​​​ധി​​​​ച്ചു. ഇ​​​​താ​​​​ണ് പാ​​​​ക് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ കെ​​​​ണി​​​​യി​​​​ൽ കു​​​​ട്ടി  അ​​​​ക​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണം. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​മാ​​​​യി കു​​​​ട്ടി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​- ധി​​​​ല്ല​​​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

International

പാക്കിസ്ഥാനിൽ നാലു പോലീസുകാർ വെടിയേറ്റുമരിച്ചു

പെ​​​ഷ​​​വാ​​​ർ: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ഖ്തൂ​​​ണ്‍ഖ്വ പ്ര​​​വ​​​ശ്യ​​​യി​​​ലെ ല​​​ക്കി മ​​​ർ​​​വാ​​​ട്ട്, ബ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ജ്ഞാ​​​ത​​​സം​​​ഘ​​​ത്തി​​​ന്‍റെ വെ​​​ടി​​​യേ​​റ്റ് നാ​​​ലു​​​ പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ല​​​ക്കി മ​​​ർ​​​വാ​​​ട്ടി​​​ലെ സ​​​രാ​​​യി നൗ​​​രം​​​ഗി​​​ൽ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ മൂ​​​ന്നം​​​ഗ​​​സം​​​ഘം മൂ​​​ന്നു​​​പോ​​ലീ​​സു​​കാ​​രെ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. ബ​​​ന്നു​​​വി​​​ലെ മ​​​ൻ​​​ദ​​​ൻ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്

International

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ചൈ​ന മ​ധ്യ​സ്ഥ​രാ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ​ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നും ഇ​ട​യി​ൽ ചൈ​ന മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. 2025 മേ​യി​ൽ പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് താ​ഹി​ർ ആ​ൻ​ഡ്രാ​ബി​യാ​ണ് മ​ധ്യ​സ്ഥ​രാ​യി ചൈ​ന ഇ​ട​പെ​ട്ടു​വെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ചൈ​നീ​സ് നേ​താ​ക്ക​ൾ പാ​ക്കി​സ്ഥാ​ൻ നേ​തൃ​ത്വ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​തേ നേ​താ​ക്ക​ൾ ഇ​ന്ത്യ​യു​മാ​യും ചി​ല ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് താ​ഹി​ർ പ​റ​യു​ന്ന​ത്.

വ​ള​രെ ന​ല്ല ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ട​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നും ചൈ​നീ​സ് നേ​താ​ക്ക​ൾ പ​ങ്കു​വ​ഹി​ച്ചു എ​ന്ന് ഞാ​ൻ ക​രു​തു​ന്നു. മ​ധ്യ​സ്ഥ ശ്ര​മ​ത്തി​ൽ ചൈ​നീ​സ് വി​ശ​ദീ​ക​ര​ണം ശ​രി​യാ​ണെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്ന് താ​ഹി​ർ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ‍​ഡ് ട്രം​പ് ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി​യാ​ണ് ചൈ​ന​യാ​ണ് മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ൻ ഡി​ജി ഓ​ഫ് മി​ലി​ട്ട​റി, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സൈ​നി​ക ന​ട​പ​ടി നി​ർ​ത്തി​വ​ച്ച​തെ​ന്നും വി​ഷ​യ​ത്തി​ൽ ഒ​രു മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം.

International

ഇമ്രാനെ പിന്തുണച്ചു; പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകർക്ക് ജീവപര്യന്തം

ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്രാ​​​ൻ ഖാ​​​നെ പി​​​ന്തു​​​ണ​​​ച്ച​​​തിന്‍റെ പേ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ആ​​​ക്ടി​​​വി​​​സ്റ്റു​​​ക​​​ളും അ​​​ട​​​ക്കം ഏ​​​ഴു പേ​​​ർ​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ. ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദി​​​ലെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ കോ​​​ട​​​തി​​​യാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ഴു പേ​​​രും പാ​​​ക്കി​​​സ്ഥാ​​​നു പു​​​റ​​​ത്താ​​​ണു​​​ള്ള​​​ത്. അ​​​തി​​​നാ​​​ൽ ഇ​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണു വി​​​ചാ​​​ര​​​ണ ന​​​ട​​​ന്ന​​​ത്.

2023 മേ​​​യി​​​ൽ ഇ​​​മ്രാ​​​ൻ ഖാ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണി​​​ത്.

പ്ര​​​തി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഭ​​​യ​​​വും അ​​​സ്ഥി​​​ര​​​ത​​​യും വി​​​ത​​​ച്ചു​​​വെ​​​ന്നും ഇ​​​തു ഭീ​​​ക​​​ര​​​വാ​​​ദ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

National

ഇന്ത്യയും പാക്കിസ്ഥാനും ആണവനിലയങ്ങളുടെ വിവരങ്ങൾ കൈമാറി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വനി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റി​​​യെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

മൂ​​​ന്നു ദ​​​ശ​​​ക​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പ് ഉ​​​ണ്ടാ​​​ക്കി​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി ക​​​രാ​​​ർ പ്ര​​​കാ​​​രം എ​​​ല്ലാ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു ന​​​ട​​​ക്കാ​​​റു​​​ള്ള പ്ര​​​ക്രി​​​യ​​​യാ​​​ണി​​​ത്. ക​​​രാ​​​ർ പ്ര​​​കാ​​​രം ഇ​​​രു​​​പ​​​ക്ഷ​​​വും പ​​​ര​​​സ്പ​​​രം ആ​​​ണ​​​വനി​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പാ​​​ടു​​​ള്ള​​​ത​​​ല്ല.

1988 ഡി​​​സം​​​ബ​​​ർ ഒ​​​പ്പു​​​വ​​​ച്ച ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത് 1991 ജ​​​നു​​​വ​​​രി 27നാ​​​ണ്. ഇ​​​തു പ്ര​​​കാ​​​രം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വനി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം അ​​​റി​​​യി​​​ക്ക​​​ണം.

ഇ​​​ന്ത്യ ആ​​​ദ്യ​​​മാ​​​യി ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​ന് കൈ​​​മാ​​​റി​​​യ​​​ത് 1992ലെ ​​​പു​​​തു​​​വ​​​ർ​​​ഷദി​​​ന​​​ത്തി​​​ലാ​​​ണ്.

International

പാക്കിസ്ഥാനിൽ അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു

പെ​​​ഷ​​​വാ​​​ർ: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ഞ്ച് പോ​​​ലീ​​​സു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ക​​​രാ​​​ക് ജി​​​ല്ല​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പോ​​​ലീ​​​സു​​​കാ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് സ്ഫോ​​​ട​​​ന​​​വും തു​​​ട​​​ർ​​​ന്ന് വെ​​​ടി​​​വ​​​യ്പും ഉ​​​ണ്ടാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.

National

പാ​ക്കി​സ്ഥാ​നു വേ​ണ്ടി ചാ​ര​പ്പ​ണി; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ചെ​യ്ത ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ഐ​ജാ​സ് അ​ഹ​മ്മ​ദ് ഭ​ട്ട്, ബ​ഷീ​ർ അ​ഹ​മ്മ​ദ് ഗ​നാ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ നി​ന്നും അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഇ​റ്റാ​ന​ഗ​ർ പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ, ചാ​ര​വൃ​ത്തി കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ഡി​സം​ബ​ർ 18 നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ക്ര​മ​സ​മാ​ധാ​ന​പാ​ല​നം) ചു​ഖു അ​പ്പ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​വ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​ത് പാ​ക് ചാ​ര​ന്മാ​ർ​ക്ക് കൈ​മാ​റി​യെ​ന്നും ചു​ഖു അ​പ്പ വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ർ 21 ന്, ​ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​പ്‌​വാ​ര ജി​ല്ല​യി​ൽ നി​ന്നു​ള്ള ന​സീ​ർ അ​ഹ​മ്മ​ദ് മാ​ലി​ക്, സാ​ബി​ർ അ​ഹ​മ്മ​ദ് മി​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് കു​പ്‌​വാ​ര സ്വ​ദേ​ശി​യാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ എ​ന്ന​യാ​ളെ ഇ​റ്റാ​ന​ഗ​റി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Sports

ഫൈനലിൽ സമീർ ഷോ! പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് ജയിക്കാൻ 348 റൺസ്

ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 348 റൺസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക് പട നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.

വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്‍റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.

അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.

International

ഇമ്രാനും ബുഷ്റ ബീബിക്കും 17 വർഷംകൂടി തടവ്

റാ​​​വ​​​ൽ​​​പി​​​ണ്ടി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നും പ​​​ത്നി ബു​​​ഷ്റ ബീ​​​ബി​​​ക്കും 17 വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വു​​​ശി​​​ക്ഷ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ തു​​​ച്ഛ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി എ​​​ന്ന കേ​​​സി​​​ലാ​​​ണി​​​ത്.

ഇ​​​മ്രാ​​​നും ബു​​​ഷ്റ​​​യും നി​​​ല​​​വി​​​ൽ ഇ​​​ത​​​ര കേ​​​സു​​​ക​​​ളി​​​ൽ റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

2022ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ന​​​ഷ്ട​​​മാ​​​യ ഇ​​​മ്രാ​​​നെ​​​തി​​​രേ, തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ നിരവ​​​ധി കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നി​​​ലാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ.

ഇ​​​മ്രാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ സൗ​​​ദി രാ​​​ജ​​​കു​​​മാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ സ​​​മ്മാ​​​നി​​​ച്ച ആ​​​ഡം​​​ബ​​​ര വാ​​​ച്ച് ഖ​​​ജ​​​നാ​​​വി​​​ൽ​​​നി​​​ന്ന് തുച്ഛവി​​​ല​​​യ്ക്കു വാ​​​ങ്ങി സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​ണ് തെ​​​ളി​​​ഞ്ഞ​​​ത്. സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം സ​​​മ്മാ​​​നി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റം ബു​​​ഷ്റ​​​യ്ക്കെ​​​തി​​​രേ​​​യും തെ​​​ളി​​​ഞ്ഞു. ഇ​​​രു​​​വ​​​രും പാ​​​ർ​​​ക്കു​​​ന്ന അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച കോ​​​ട​​​തി​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഇ​​​മ്രാ​​​ൻ ഇ​​​പ്പോ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന 14 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി അ​​​ത്തു​​​ള്ള ത​​​രാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ഡം​​​ബ​​​ര വാ​​​ച്ച് നിസാര വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തു മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ൻ തു​​​ക​​​യാ​​​ണു ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ന് ഇ​​​മ്രാ​​​നുമേ​​​ൽ വേ​​​റെ​​​യും കേ​​​സു​​​ക​​​ളു​​​ണ്ട്. ‘തോ​​​ഷാ​​​ഖാ​​​ന കേ​​​സു​​​ക​​​ളെ​​​’ന്നാ​​​ണ് ഇ​​​വ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. മുന്പ് മ​​​റ്റൊ​​​രു തോ​​​ഷാ​​​ഖാ​​​ന കേ​​​സി​​​ൽ ഇ​​​മ്രാ​​​ന് 14ഉം ​​​ബു​​​ഷ്റ​​​യ്ക്ക് ഏ​​​ഴും വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് വി​​​ധി​​​ച്ച​​​താ​​​ണെ​​​ങ്കി​​​ലും അ​​​പ്പീ​​​ൽ കോ​​​ട​​​തി ഈ ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്കിയിരുന്നു.

ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി അ​​​റി​​​യി​​​ച്ചു.

NRI

ക്രി​മി​ന​ൽ മാ​ഫി​യ‌: പാ​ക്കി​സ്ഥാ​നി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ടു​ക​ടത്തി സൗ​ദിയും ​യു​എ​ഇയും

ദു​ബാ​യി: വി​ദേ​ശ​ത്ത് സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രേ സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി.

ഈ ​വ​ർ​ഷം യാ​ച​ക​വൃ​ത്തി ആ​രോ​പി​ച്ച് സൗ​ദി അ​റേ​ബ്യ മാ​ത്രം 24,000 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തു പ്ര​വേ​ശി​ച്ച​ശേ​ഷം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന കേ​സു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ക് പൗ​ര​ന്മാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ചെ​യ്തു.

അ​തേ​സ​മ​യം, സൗ​ദി​യു​ടെ​യും യു​എ​ഇ​യു​ടെ​യും ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ 66,154 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പി​ടി​കൂ​ടു​ക​യും തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഭി​ക്ഷാ​ട​ന​ക്കു​റ്റം ചു​മ​ത്തി സൗ​ദി ഈ ​വ​ർ​ഷം 24000, ദു​ബാ​യി 6000, അ​സ​ർ​ബൈ​ജാ​ൻ 2,500 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. സൗ​ദി​യി​ലേ​ക്കു ക​ട​ക്കാ​ൻ ഭി​ക്ഷാ​ട​ക​ർ ഉം​റ വീ​സ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ റി​യാ​ദ് പാ​ക്കി​സ്ഥാ​നോ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൗ​ദി മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഭി​ക്ഷാ​ട​ന​വ്യ​വ​സാ​യം പാ​ക് മാ​ഫി​യ സം​ഘ​ടി​ത​മാ​യി ചെ​യ്യു​ന്നു​വെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ക​യാ​ണെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

International

വ്യോമപാതാ നിരോധനം നീട്ടി പാക്കിസ്ഥാൻ

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം അ​​​ടു​​​ത്ത​​​ മാ​​​സം 23 വ​​​രെ നീ​​​ട്ടി​​യ​​താ​​യി പാ​​​ക്കി​​​സ്ഥാ​​​ൻ.

പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​പ്രി​​​ലി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ളെ പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ല​​​ക്കി​​​യ​​​ത്. അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​നം നീ​​​ട്ടാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റിറ്റി​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

പാ​​​ക് വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​ന​​​മാ​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ത്യ​​​യും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Up