x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​ന് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​; പതിനഞ്ചുകാ​ര​ൻ പി​ടി​യി​ൽ


Published: January 7, 2026 12:27 AM IST | Updated: January 7, 2026 12:31 AM IST

ച​​​​ണ്ഡി​​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ലെ പ​​​​ത്താ​​​​ൻ​​​​കോ​​​​ട്ട് ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ന് കൈ​​​​മാ​​​​റി​​​​യ പ​​തി​​ന​​ഞ്ചു​​കാ​​​​ര​​​​ൻ പി​​​​ടി​​​​യി​​​​ൽ. പാ​​​​ക് സൈ​​​​നി​​​​ക  ഉ​​​​ദ്യോഗ​​​​സ്ഥ​​​​രും ഐ​​​​എ​​​​സ്ഐ, ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി കു​​ട്ടി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. 

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​ണു കു​​​​ട്ടി ഇ​​​​തി​​​​ലേ​​​​ക്ക്  എ​​ത്തി​​യ​​​​തെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ​​​​ത്താ​​​​ൻ​​​​കോ​​​​ട്ട് എ​​​​സ്‌​​​​എ​​​​സ്‌​​​​പി ദ​​​​ൽ​​​​ജീ​​​​ന്ദ​​​​ർ സിം​​​​ഗ് ധി​​​​ല്ല​​​​ൻ പ​​​​റ​​​​ഞ്ഞു.       തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് കു​​​​ട്ടി​​​​യെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലു​​​​ള്ള ത​​​​ന്‍റെ പി​​​​താ

​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണ് കു​​​​ട്ടി ക​​​​രു​​​​തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ  പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ത് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. പി​​​​താ​​​​വി​​​​നെ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​ത് അ​​​​വ​​​​നെ ബാ​​​​ധി​​​​ച്ചു. ഇ​​​​താ​​​​ണ് പാ​​​​ക് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ കെ​​​​ണി​​​​യി​​​​ൽ കു​​​​ട്ടി  അ​​​​ക​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണം. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​മാ​​​​യി കു​​​​ട്ടി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു​​- ധി​​​​ല്ല​​​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Tags : Pakistan Pathankot Information handed over Social Media

Recent News

Up