കൊളംബോ: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കുവച്ചു. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മഴ വില്ലനായി എത്തിയത്.
Tags : abandoned ball Pakistan ICC Men's T20 World Cup