x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക്കിസ്ഥാനിൽ ഭീകരാക്രമണം; 11 സൈനികർ കൊല്ലപ്പെട്ടു


Published: February 18, 2026 01:17 AM IST | Updated: February 18, 2026 01:17 AM IST

പെ​​​ഷ​​​വാ​​​ർ: ​​​പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 സൈ​​​നി​​​ക​​​രും ഒ​​​രു കു​​​ട്ടി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ബാ​​​ജോ​​​റി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച വാ​​​ഹ​​​നം ക​​​ര​​​സേ​​​നാ ചെ​​​ക്പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്കം ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പാ​​​ക് താ​​​ലി​​​ബാ​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റു. ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച 12 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി പാ​​​ക് സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

സൈ​​​നി​​​ക​​​രു​​​ടെ പാ​​​ർ​​​പ്പി​​​ടമേ​​​ഖ​​​ല​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ആ​​​ദ്യം ശ്ര​​​മി​​​ച്ച​​​ത്. സൈ​​​നി​​​ക​​​ർ ഭീ​​​ക​​​ര​​​രു​​​ടെ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു. തു​​​ട​​​ർ​​​ന്നാ​​​ണ് ചെ​​​ക് പോ​​​സ്റ്റി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്.

ശ​​​രി​​​യ​​​ത്ത് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ‌ 2007 മു​​​ത​​​ൽ പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​കയാണ്. 2022ൽ ​​​പാ​​​ക് സ​​​ർ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അ​​​വ​​​സാ​​​നി​​​ച്ച് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ രൂ​​​ക്ഷ​​​മാ​​​ക്കി​​​.

 

Tags : Terrorist attack Pakistan soldiers killed

Recent News

Up