Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

International

ടോയ്‌ലറ്റ് തകരാർ, മലിനജലം, വിഷാദം: ഇറാനെതിരേ നീങ്ങിയ യുദ്ധക്കപ്പലിൽ ആകെ പ്രശ്നം

വാഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രേ സൈ​നി​ക​ന​ട​പ​ടി​ക്ക് യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡി​ലെ സൈ​നി​ക​ർ വ​ൻ ദു​രി​ത​ത്തി​ലെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര​മാ​ധ്യ​മ​ങ്ങ​ൾ.

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തേ​ക്കാ​ൾ ക​പ്പ​ലി​ലെ അയ്യായിരത്തോ​ളം വ​രു​ന്ന സൈ​നി​ക​രെ വ​ല​യ്ക്കു​ന്ന​ത് ത​ക​രാ​റി​ലാ​യ ശൗ​ചാ​ല​യ​ങ്ങ​ളും പ്ലം​ബിം​ഗ് ത​ക​രാ​റു​ക​ളും. ക​പ്പ​ലി​ലെ സൈ​നി​ക​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട്.

നീളുന്ന ദൗത്യം

ക​ഴി​ഞ്ഞ ജൂ​ൺ മു​ത​ൽ ക​ട​ലി​ലു​ള്ള യു​എ​സ്എ​സ് ഫോ​ർ​ഡി​ന്‍റെ സേ​വ​ന​കാ​ലാ​വ​ധി ര​ണ്ടാം ത​വ​ണ​യും നീ​ട്ടി​യ​തോ​ടെ​യാ​ണ് ക​പ്പ​ലി​ലെ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​ത്. വെ​ന​സ്വേ​ല​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ക​പ്പ​ലി​നെ, ഇ​റാ​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ​ക്കാ​യി പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ ആ​റു​മാ​സം നീ​ളു​ന്ന ക​പ്പ​ലി​ലെ സൈ​നി​ക​രു​ടെ സേ​വ​നം എ​ട്ടു​മാ​സം പി​ന്നി​ട്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇ​പ്പോ​ൾ പ​തി​നൊ​ന്നു​മാ​സം വ​രെ നീ​ളാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പു​തി‍​യ റി​പ്പോ​ർ​ട്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലി​ലെ സൈ​നി​ക​രു​ടെ റി​ക്കാ​ർ​ഡ് സേ​വ​ന​കാ​ല​യ​ള​വാ​കു​മെ​ന്നും വി​ര​മി​ച്ച റി​യ​ർ അ​ഡ്മി​റ​ൽ മാ​ർ​ക്ക് മോ​ണ്ട്ഗോ​മ​റി പ​റ​ഞ്ഞു.

ടോയ്‌ലറ്റ് കുഴപ്പത്തിൽ

യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ. ഫോ​ർ​ഡ് എ​ന്ന പ​ടു​കൂ​റ്റ​ൻ യു​ദ്ധ​ക്ക​പ്പ​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്തു​റ്റ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​ണ്. 13 ബി​ല്യ​ൺ ഡോ​ള​ർ ചി​ല​വി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക ക​പ്പ​ലി​ലെ വാ​ക്വം അ​ധി​ഷ്ഠി​ത ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​താ​ണ് സൈ​നി​ക​രെ വ​ല​യ്ക്കു​ന്ന​ത്.

പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റു​ക​ൾ കാ​ര​ണം 650-ലേ​റെ ശൗ​ചാ​ല​യ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​ത്. ഒ​രു ഭാ​ഗ​ത്തെ ശു​ചി​മു​റി​ക്കു സം​ഭ​വി​ക്കു​ന്ന ത​ക​രാ​ർ ആ ​ഭാ​ഗ​ത്തെ മു​ഴു​വ​ൻ ശു​ചി​മു​റി​ക​ളെ​യും ബാ​ധി​ക്കു​ന്നു. പ്ലം​ബിം​ഗ് സം​വി​ധാ​ന​ത്തി​ൽ മ​റ്റു വ​സ്തു​ക്ക​ൾ കു​ടു​ങ്ങു​ന്ന​തും ശു​ചി​മു​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ വേ​ർ​പെ​ട്ടു​പോ​കുന്ന​തു​മാ​ണു പ്ര​ധാ​ന പ്ര​തി​സ​ന്ധി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സൈ​നി​ക​ർ​ക്കു കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​തും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

ദീ​ർ​ഘ​കാ​ലം വീ​ട്ടി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കു​ന്ന​തും ക​പ്പ​ലി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും സൈ​നി​ക​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തും യു​വ​സൈ​നി​ക​രെ നി​രാ​ശ​രാ​ക്കു​ന്നു. ദൗ​ത്യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ നാ​വി​ക​സേ​ന​യി​ൽ​നി​ന്നു വി​ര​മി​ക്കാ​നാ​ണ് പ​ല​രും ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ക​പ്പ​ലി​ലെ ചി​ല സൈ​നി​ക​ർ വെ​ളി​പ്പെ​ടു​ത്തി.

നി​ല​വി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ്എ​സ് ഏ​ബ്ര​ഹാം ലി​ങ്ക​ൺ ഉ​ൾ​പ്പെ​ടെ പ​ന്ത്ര​ണ്ടോ​ളം യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഏ​തു നി​മി​ഷ​വും ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ പൂ​ർ​ണ സ​ജ്ജ​വു​മാ​ണ് അ​മേ​രി​ക്ക​ൻ സേ​ന.

International

പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ രാ​ജി​വ​ച്ചു

പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 19 ന് ​ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി.

മോ​ഷ​ണം ത​ട​യാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും മ്യൂ​സി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി ഭാ​ര്യ​ക്ക് ന​ൽ​കി​യ വ​ജ്ര​വും മ​ര​ത​ക​വും നി​റ​ഞ്ഞ മാ​ല ഉ​ൾ​പ്പെ​ടെ എ​ട്ട് വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട സം​ഭ​വം ഫ്രാ​ൻ​സി​നെ ഞെ​ട്ടി​ച്ചി​രു​ന്നു.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ർ​ട്ട് ഗാ​ല​റി​ക​ളി​ലൊ​ന്നാ​ണ് പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യം. ഡെ​സ് കാ​ർ​സ് നേ​ര​ത്തെ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഡി​സം​ബ​ർ മു​ത​ൽ ത​ന്നെ മ്യൂ​സി​യ​ത്തി​ലെ പ​ല ക്ര​മ​ക്കേ​ടു​ക​ളേ​ക്കു​റി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ശ​മ്പ​ള​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ പ​തി​വാ​യി​രു​ന്നു. മ്യൂ​സി​യ​ത്തി​ലെ ജ​ല ചോ​ർ​ച്ച​ക​ളും ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലെ തി​രി​മ​റി​യും അ​ടു​ത്തി​ടെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

 

International

ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി; ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഒ​ഴി​പ്പി​ച്ചു

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​ന്‍റെ വ​സ​തി​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. കാ​ൻ​ബ​റ​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ദ ​ലോ​ഡ്‌​ജി​ന് നേ​രെ​യാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ന്‍റ​ണി ആ​ൽ​ബ​നീ​സി​നെ വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം ആ​റോ​ടെ ആ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തോ​ടെ ആ​ൽ​ബ​നീ​സി​ന് വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി. ആ​ൽ​ബ​നീ​സും നി​ര​വ​ധി ഫെ​ഡ​റ​ൽ എം​പി​മാ​രും സ​മീ​പ മാ​സ​ങ്ങ​ളി​ൽ ഭീ​ഷ​ണി​ക​ൾ നേ​രി​ട്ടി​രു​ന്നു. പി​ന്നാ​ലെ ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് ഉ​ൾ​പ്പെ​ടു​ന്ന പൊ​തു​പ​രി​പാ​ടി​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

International

മാ​ഫി​യാ​ത്ത​ല​വ​ൻ നെ​മെ​സി​യോ റൂ​ബ​നെ വ​ധി​ച്ച​ത് പെ​ൺ​സു​ഹൃ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ മ​ന​സി​ലാ​ക്കി

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് മാ​​​​ഫി​​​​യാ​​​​ത്ത​​​​ല​​​​വ​​​​ൻ നെ​​​​മെ​​​​സി​​​​യോ റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര​​​​യെ (എ​​​​ൽ മെ​​​​ൻ​​​​ചോ) വ​​​​ധി​​​​ച്ച​​​​ത് കാ​​​​മു​​​​കി​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കി. ഈ ​​​​കാ​​​​മു​​​​കി​​​​യു​​​​ടെ നീ​​​​ക്കം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ചോ​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ത്ത് മെ​​​​ക്സി​​​​ക്ക​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​നു കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കാ​​​​മു​​​​കി​​​​യു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ജാ​​​​ലി​​​​സ്കോ​​​​യി​​​​ലെ പ​​​​ർ​​​​വ​​​​ത​​​​ടൗ​​​​ണാ​​​​യ ത​​​​പാ​​​​ൽ​​​​പ​​​​യി​​​​ൽ വ​​​​ന​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള നെ​​​​മെ​​​​സി​​​​യോ റൂ​​​​ബ​​​​ന്‍റെ താ​​​​വ​​​​ളം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​ത്. താ​​​​വ​​​​ളം മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​തോ​​​​ടെ ആ​​​​ർ​​​​മി​​​​യും നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ് യൂ​​​​ണി​​​​റ്റ​​​​ക​​​​ളും ചേ​​​​ർ​​​​ന്നു പ്ര​​​​ദേ​​​​ശം വ​​​​ള​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, കാ​​​​മു​​​​കി​​​​ത​​​​ന്നെ വി​​​​വ​​​​രം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്.

റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ 27 സു​​​​ര​​​​ക്ഷാ​​​​സൈ​​​​നി​​​​ക​​​​രും 46 ക്രി​​​​മി​​​​ന​​​​ലു​​​​ക​​​​ളും ഒ​​​​രു സി​​​​വി​​​​ലി​​​​യ​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തെ 20 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നാ​​​​യി 10,000ത്തോ​​​​ളം സൈ​​​​നി​​​​ക​​​​രെ​​​​യാ​​​​ണ് വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

‘എ​​​​ൽ മെ​​​​ൻ​​​​ചോ’ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​മേ​​​​രി​​​​ക്ക 150 കോ​​​​ടി ഡോ​​​​ള​​​​ർ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ഫെ​​​​ന്‍റ​​​​നൈ​​​​ൽ, മെ​​​​ത്താം​​​​ഫെ​​​​റ്റാ​​​​മൈ​​​​ൻ, കൊ​​​​ക്കെ​​​​യ്ൻ എ​​​​ന്നി​​​​വ ക​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലെ പ്ര​​​​ധാ​​​​നി​​​​യാ​​​​യി​​​​രു​​​​ന്നു റൂ​​​​ബ​​​​ൻ ഒ​​​​സെ​​​​ഗു​​​​ര . പോ​​​​ലീ​​​​സി​​​​നെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലും കു​​​​പ്ര​​​​സി​​​​ദ്ധ​​​​നാ​​​​യി​​​​രു​​​​ന്നു.

International

യു​​ക്രെ​​യ്നി​​ൽ റ​​ഷ്യ​​യു​​ടെ അ​​ധി​​നി​​വേ​​ശത്തിന് നാലാണ്ട്; പോ​​​​​രാ​​​​​ട്ടം തു​​​​​ട​​​​​രും: സെ​​​​​ല​​​​​ൻ​​​​​സ്കി

കീ​​​​​​​​വ്: ​​​​​​​​യു​​​​​ക്രെ​​​​​യ്നി​​​​​ലെ റ​​​​​ഷ്യ​​​​​ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശം നാ​​​​​ലാ​​​​​ണ്ട് പി​​​​​ന്നി​​​​​ട്ടു. 2022 ഫെ​​​​​ബ്രു​​​​​വ​​​​​രി 24നാ​​​​​ണ് യു​​​​​ക്രെ​​​​​യ്നെ​​​​​തി​​​​​രേ റ​​​​​ഷ്യ ആ​​​​​ക്ര​​​​​മ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. ഇ​​​​​രുഭാ​​​​​ഗ​​​​​ത്തു​​​​​മാ​​​​​യി സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​ര​​​​​ട​​​​​ക്കം ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ര​​​​​ണ്ടു ല​​​​​ക്ഷം റ​​​​​ഷ്യ​​​​​ൻ സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ​​​​​ൻ മാ​​​​​ധ്യ​​​​​മ​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ മീ​​​​​ഡി​​​​​യ​​​​​സോ​​​​​ണ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ബി​​​​​ബി​​​​​സി​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് മീ​​​​​ഡി​​​​​യ​​​​​സോ​​​​​ണ വി​​​​​വ​​​​​ര​​​​​ശേ​​​​​ഖ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​റാ​​​​​യി​​​​​രം സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടെ​​​​​ന്നാ​​​​​ണ് റ​​​​​ഷ്യ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​രുഭാ​​​ഗ​​​ത്തു​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യോ കാ​​​ണാ​​​താ​​​കു​​​ക​​​യോ ചെ​​​യ്ത സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം 20 ല​​​ക്ഷം ആ​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ഒ​​​ട്ടേ​​​റെ സൈ​​​നി​​​ക​​​രെ അ​​​ധി​​​കൃ​​​ത​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

യു​​​​​ക്രെ​​​​​യ്നി​​​​​ലെ ജ​​​​​ന​​​​​വാ​​​​​സ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ഷ്യ​​​​​ൻ ഡ്രോ​​​​​ൺ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ട്ടേ​​​​​റെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. യു​​​ക്രെ​​​യ്ന്‍റെ 20 ശ​​​ത​​​മാ​​​നം ഭൂ​​​മി റ​​​ഷ്യ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. യു​​​ക്രെ​​​യ്നി​​​ലെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല റ​​​ഷ്യ​​​ൻ​​​ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ താ​​​റു​​​മാ​​​റാ​​​യി.

റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞ യു​​​ക്രെ​​​യ്ന്‍റെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് അ​​​ടു​​​ത്ത ഒ​​​രു ദ​​​ശ​​​ക​​​ത്തി​​​ൽ 58,800 കോ​​​ടി ഡോ​​​ള​​​ർ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ലോ​​​ക​​​ബാ​​​ങ്ക് യൂ​​​റോ​​​പ്യ​​​ൻ ക​​​മ്മീ​​​ഷ​​​ൻ, യു​​​എ​​​ൻ എ​​​ന്നി​​​വ​​​ർ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

യു​​​​​​​​ദ്ധം അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​ൻ അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​യി​​​​​​​​ലെ ട്രം​​​​​​​​പ് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല​​​​​​​​മാ​​​​​​​​യി ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ശ്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ ഫ​​​​​​​​ല​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടി​​​​​​​​ല്ല. യു​​​​​​​​ക്രെ​​​​​​​​യ്ന്‍റെ ഭൂ​​​​​​​​മി റ​​​​​​​​ഷ്യ​​​​​​​​ക്കു വി​​​​​​​​ട്ടു​​​​​​​​കൊ​​​​​​​​ടു​​​​​​​​ക്ക​​​​​ണം എ​​​​​​​​ന്ന നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​വ്യ​​​​​​​​ത്യാ​​​​​​​​സം തു​​​​​​​​ട​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ യു​​​​ക്രെ​​​​യ്ന് പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു.

യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ത്യാ​​​​​​​​ഗം വി​​​​​​​​സ്മ​​​​​​​​രി​​​​​​​​ച്ച് റ​​​​​​​​ഷ്യ​​​​​​​​യു​​​​​​​​മാ​​​​​​​​യി സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​ക്ക​​​​​​​​രാ​​​​​​​​ർ ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​ല്ലെ​​​​​​​​ന്ന് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് വോ​​​​​​​​ളോ​​​​​​​​ഡി​​​​​​​​മി​​​​​​​​ർ സെ​​​​​​​​ല​​​​​​​​ൻ​​​​​​​​സ്കി പ​​​​​റ​​​​​ഞ്ഞു. അ​​​​​​​​ധി​​​​​​​​നി​​​​​​​​വേ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ നാ​​​​​​​​ലാം വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ദി​​​​​​​​ന​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​ജ്യ​​​​​​​​ത്തെ അ​​​​​​​​ഭി​​​​​​​​സം​​​​​​​​ബോ​​​​​​​​ധ​​​​​​​​ന ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ദ്ദേ​​​​​​​​ഹം.

ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണു യു​​​​​​​​ക്രെ​​​​​​​​യ്ൻ ആ​​​​​​​​ഗ്ര​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും നാ​​​​​​​​ലു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ പോ​​​​​​​​രാ​​​​​​​​ട്ടം, ധൈ​​​​​​​​ര്യം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യെ നി​​​​​​​​രാ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തു വ​​​​​​​​ഞ്ച​​​​​​​​നയ്ക്കു തു​​​​​​​​ല്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് സ​​​​​​​​മാ​​​​​​​​ധാ​​​​​​​​നച​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ട്രം​​​​​​​​പ് യു​​​​​​​​ക്രെ​​​​​​​​യ്ൻ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ച് യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​വും ദു​​​​​​​​രി​​​​​​​​ത​​​​​​​​വും നേ​​​​​​​​രി​​​​​​​​ട്ടു കാ​​​​​​​​ണ​​​​​​​​ണം. യു​​​​​​​​ക്രെ​​​​​​​​യ്ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു​​​​ക എ​​​​​​​​ന്ന​​​​​​​​ത​​​​​​​​ട​​​​​​​​ക്കം ഒ​​​​​​​​രു ല​​​​​​​​ക്ഷ്യ​​​​​​​​വും പു​​​​​​​​ടി​​​​​​​​നു നേ​​​​​​​​ടാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്നും സെ​​​​​​​​ല​​​​​​​​ൻ​​​​​​​​സ്കി കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു.

വാ​​​​​​​​ർ​​​​​​​​ഷി​​​​​​​​ക​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി യു​​​​​​​​ക്രെ​​​​​​​​യ്നി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ ഫി​​​​​​​​ൻ​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ണ്ട​​​​​​​​ർ സ്റ്റ​​​​​​​​ബ്, ലാ​​​​​​​​ത്‌​​​​​​​​വി​​​​​​​​യ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി എ​​​​​​​​വി​​​​​​​​ക സി​​​​​​​​ലി​​​​​​​​ന, ഐ​​​​​​​​സ്‌​​​​​​​​ല​​​​​​​​ൻ​​​​​​​​ഡ് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി ക്രി​​​​​​​​സ്ട്രം, നോ​​​​​​​​ർ​​​​​​​​വേ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി യോ​​​​​​​​ന​​​​​​​​സ് ഗാ​​​​​​​​ർ സ്റ്റോ​​​​​​​​റ, ഡാ​​​​​​​​നി​​​​​​​​ഷ് പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മെ​​​​​​​​റ്റെ ഫ്രെ​​​​​​​​ഡ​​​​​​​​റി​​​​​​​​ക്സ​​​​​​​​ൺ, യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ കൗ​​​​​​​​ൺ​​​​​​​​സി​​​​​​​​ൽ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് അ​​​​​​​​ന്‍റോ​​​​​​​​ണി​​​​​​​​യോ കോ​​​​​​​​സ്റ്റ, യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഉ​​​​​​​​ർ​​​​​​​​സു​​​​​​​​ല ഫോ​​​​​​​​ൺ ദെ​​​​​​​​ർ ലെ​​​​​​​​യ്ൻ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ കീ​​​​​​​​വി​​​​​​​​ലെ സെ​​​​​​​​ന്‍റ് സോ​​​​​​​​ഫി​​​​​​​​യ ക​​​​​​​​ത്തീ​​​​​​​​ഡ്ര​​​​​​​​ലി​​​​​​​​ലെ അ​​​​​​​​നു​​​​​​​​സ്മ​​​​​​​​ര​​​​​​​​ണച​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്തു.

International

ഇറാന് ചൈനയിൽനിന്ന് കപ്പൽവേധ മിസൈൽ

ല​​​ണ്ട​​​ൻ: ​​​ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് അ​​​ത്യാ​​​ധു​​​നി​​​ക ക​​​പ്പ​​​ൽ​​​വേ​​​ധ മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള ഇ​​​റാ​​​ന്‍റെ നീ​​​ക്കം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​നെ ​ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഈ ​​​നീ​​​ക്കം.

സി​​​എം-302 എ​​​ന്നു പേ​​​രു​​​ള്ള സൂ​​​പ്പ​​​ർ​​​സോ​​​ണി​​​ക് (ശ​​​ബ്ദ​​​ത്തേ​​​ക്കാ​​​ൾ വേ​​​ഗ​​​മു​​​ള്ള) മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് ഇ​​​റാ​​​ൻ വാ​​​ങ്ങു​​​ന്ന​​​ത്. വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ളെ വ​​​രെ മു​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​പ്പ​​​ൽ​​​വേ​​​ധ മി​​​സൈ​​​ലാ​​​ണി​​​തെ​​​ന്നു ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. താ​​​ഴ്ന്നു പ​​​റ​​​ക്കു​​​ന്ന ഈ ​​​മി​​​സൈ​​​ലി​​​നെ വെ​​​ടി​​​വ​​​ച്ചി​​​ടു​​​ക ദു​​​ഷ്ക​​​ര​​​മാ​​​ണ്. 209 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് മി​​​സൈ​​​ലി​​​ന്‍റെ ദൂ​​​ര​​​പ​​​രി​​​ധി.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ ച​​​ർ​​​ച്ച​​​യാ​​​രം​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഇ​​​റേ​​​നി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, എ​​​ത്ര മി​​​സൈ​​​ലു​​​ക​​​ളാ​​​ണു വാ​​​ങ്ങു​​​ന്ന​​​ത് എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് ഇ​​​റാ​​​നു മി​​​സൈ​​​ലു​​​ക​​​ൾ ന​​​ല്കാ​​​നു​​​ള്ള അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ചൈ​​​ന എ​​​ടു​​​ത്തി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​തി​​​ലും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്നു.

യു​​​ദ്ധ​​​മു​​​ണ്ടാ​​​കു​​​ന്ന പ​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​യ്ക്കു​​​മേ​​​ൽ ഇ​​​റാ​​​നു മേ​​​ൽ​​​ക്കൈ ന​​​ല്കാ​​​ൻ ഈ ​​​മി​​​സൈ​​​ലു​​​ക​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ ചി​​​ല നി​​​രീ​​​ക്ഷ​​​ക​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​റാ​​​നെ വ​​​രു​​​തി​​​യി​​​ൽ​​​നി​​​ർ​​​ത്താ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് മി​​​സൈ​​​ൽ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കും.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളെ​​​യും ഉ​​​പ​​​ഗ്ര​​​ഹങ്ങ​​​ളെ​​​യും വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ളും ചൈ​​​ന​​​യി​​​ൽ​​​നി​​​ന്ന് ഇ​​​റാ​​​ൻ വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഈ ​​​മാ​​​സം 19നു ​​​പ​​​റ​​​ഞ്ഞ​​​ത്. ഇ​​​റാ​​​നെ​​​തി​​​രേ ആ​​​ഴ്ച​​​ക​​​ൾ നീ​​​ളു​​​ന്ന യു​​​ദ്ധ​​​ത്തി​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ദ്ധ​​​തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

International

യുഎസ് സ്ഥാനപതിക്ക് ഫ്രാൻസിന്‍റെ വിലക്ക്

പാ​​​രീ​​​സ്: അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​ഡ​​​ർ ചാ​​​ൾ​​​സ് കു​​​ഷ്ന​​​റി​​​നു ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ല​​​ക്ക്. ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ അ​​​നു​​​മ​​​തി ഉ​​​ണ്ടാ​​​വി​​​ല്ല.

ഫ്രാ​​​ൻ​​സി​​​ലെ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ നേ​​​താ​​​വ് ക്വ​​​ന്‍റി​​​ൻ ഡെ​​​റാ​​​ൻ​​​ക്യൂ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കാ​​​ൻ ചാ​​​ൾ​​​സ് കു​​​ഷ്ന​​​ർ എ​​​ത്താ​​​തി​​​രു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച തീ​​​വ്ര ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ മ​​​ർ​​​ദ​​​ന​​​മേ​​​റ്റാ​​​ണ് ഡെ​​​റാ​​​ൻ​​​ക്യൂ മ​​​രി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ നേ​​​താ​​​വ് ചാ​​​ർ​​​ളി കി​​​ർ​​​ക്ക് കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണി​​​തെ​​​ന്ന വാ​​​ദ​​​ങ്ങ​​​ളു​​​ണ്ടാ​​​യി.

അ​​​ക്ര​​​മാ​​​സ​​​ക്ത മൗ​​​ലി​​ക ഇ​​​ട​​​തു​​​പ​​​ക്ഷ​​​ വാ​​​ദ​​​ങ്ങ​​​ൾ ഫ്രാ​​​ൻ​​​സി​​​ൽ ഉ​​​യ​​​രു​​​ന്നു​​​ണ്ടെ​​​ന്നും പൊ​​​തു​​​ജ​​​ന സു​​​ര​​​ക്ഷ​​​യെ​​​ക്ക​​​രു​​​തി ഇ​​​തി​​​നെ നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ എം​​​ബ​​​സി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന്, ഫ്രാ​​​ൻ​​​സി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കാ​​​ൻ ഫ്ര​​​ഞ്ച് വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഫ്രാ​​​ൻ​​​സി​​​ലെ യ​​​ഹൂ​​​ദ​​​വി​​​രു​​​ദ്ധ​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ‌ ന​​​ട​​​പ​​​ടി​​​എ​​​ടു​​​ക്കുന്നി​​​ല്ല എ​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​യു​​​ടെ പേ​​​രി​​​ൽ 2025 ഓ​​​ഗ​​​സ്റ്റി​​​ലും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം കു​​​ഷ്ന​​​റി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു. അ​​​ന്നും അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​കാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.

International

മണ്ടേൽസൺ ജാമ്യത്തിലിറങ്ങി

ല​​​ണ്ട​​​ൻ: ​​​അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സീ​​​റ്റു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ പീ​​​റ്റ​​​ർ മ​​​ണ്ടേ​​​ൽ​​​സ​​​ണി​​​നെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി​​​രു​​​ന്ന മ​​​ണ്ടേ​​​ൽ​​​സ​​​ണി​​​നെ ആ ​​​പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു സെ​​​പ്റ്റം​​​ബ​​​റി​​​ൽ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്തി​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ൻ കേ​​​സ് രേ​​​ഖ​​​ക​​​ളി​​​ൽ മ​​​ണ്ടേൽ​​​സ​​​ണും എ​​​പ്സ്റ്റീ​​​നും ത​​​മ്മി​​​ൽ പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​ടെ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ലെ അം​​​ഗ​​​ത്വം മ​​​ണ്ടേ​​​ൽ​​​സ​​​ൺ ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

ബ്രി​​​ട്ട​​​നി​​​ലെ രാ​​​ജാ​​​വ് ചാ​​​ൾ​​​സി​​​ന്‍റെ അ​​​നു​​​ജ​​​ൻ ആ​​​ൻ​​​ഡ്രൂ​​​വി​​​നെ​​​യും എ​​​പ്സ്റ്റീ​​​ൻ ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും പി​​​ന്നീ​​​ട് ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ട​​​യ​​യ്​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ആ​​​ൻ​​​ഡ്രൂ ബ്രി​​​ട്ടീ​​​ഷ് വാ​​​ണി​​​ജ്യ​​​കാ​​​ര്യ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രി​​​ക്കേ ര​​​ഹ​​​സ്യ സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ എ​​​പ്സ്റ്റീ​​​ന് കൈ​​​മാ​​​റി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

International

യുഎസിൽ കനത്ത മഞ്ഞുവീഴ്ച

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​അ​​​മേ​​​രി​​​ക്ക​​​യു​​​ടെ കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​ത്ത് ദു​​​രി​​​തം വി​​​ത​​​ച്ച് മ​​​ഞ്ഞു​​​കാ​​​റ്റ്. തി​​​ങ്ക​​​ളാ​​​ഴ്ച ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ 94 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ ക​​​ന​​​ത്തി​​​ൽ മ​​​ഞ്ഞു​​​പെ​​​യ്തു. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പു​​​റ​​​മേ 5,000 വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളും റ​​​ദ്ദാ​​​ക്കി.

റോ​​​ഡ് ഐ​​​ല​​​ൻഡ്, മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. റോ​​​ഡ് ഐ​​​ല​​ൻ​​ഡി​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്രൊ​​​വി​​​ഡ​​​ൻ​​​സി​​​ലാ​​​ണ് 91 സെ​​​ന്‍റിമീ​​​റ്റ​​​ർ മ​​​ഞ്ഞു​​​ പെ​​​യ്ത​​​ത്. 1978ലെ 72.6 ​​​സെ​​​ന്‍റി​​​മീ​​​റ്റ​​​റി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​യി. ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ പാ​​​ർ​​​ക്കി​​​ൽ 48 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഞ്ഞു​​​വീ​​​ഴ്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന മു​​​ത​​​ൽ മെ​​​യി​​​ൻ വ​​​രെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ യാ​​​ത്രാ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്. ആ​​​റു ല​​​ക്ഷം കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

പ്ര​​​മു​​​ഖ ദി​​​ന​​​പ​​​ത്ര​​​മാ​​​യ ബോ​​​സ്റ്റ​​​ൺ ഗ്ലോ​​​ബി​​​ന്‍റെ 153 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി അ​​​ച്ചടി മു​​​ട​​​ങ്ങി. അ​​​ച്ചടി​​​പ്ര​​​സ് സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന വ​​​ള​​​പ്പി​​​ൽ 60 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ ക​​​ന​​​ത്തി​​​ൽ മ​​​ഞ്ഞു പെ​​​യ്ത​​​തു മൂ​​​ലം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം. മ​​​ഞ്ഞു​​​കാ​​​റ്റ് കാ​​​ന​​​ഡ​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

International

പാക്കിസ്ഥാനിൽ അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു

ഇ​​​സ്‌​​​ലാ​​​മ​​​ബാ​​​ദ്: ​​​പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ അ​​​ഞ്ചു പോ​​​ലീ​​​സു​​​കാ​​​രെ വ​​​ധി​​​ച്ചു. അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന കൊ​​​ച്ച​​​ത് ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ വാ​​​ഹ​​​നം അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി. ഇ​​​തി​​​ന​​​ടു​​​ത്തു​​​ള്ള ക​​​രാ​​​ക് ന​​​ഗ​​​ര​​​ത്തി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്ന് അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഭീ​​​ക​​​ര​​​ർ​​​ക്ക് പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന​​​താ​​​യി താ​​​ലി​​​ബാ​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ അ​​​തി​​​ർ​​​ത്തി പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ൽ പാ​​​ക് വ്യോ​​​മ​​​സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

International

മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം: റാ​ണ​യു​ടെ കനേഡിയൻ പൗരത്വം റദ്ദാക്കുന്നു

ടൊ​റേ​ന്‍റോ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് മു​ഖ്യ​പ്ര​തി ത​ഹാ​വൂ​ർ റാ​ണ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി കാ​ന​ഡ. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക് കാ​ർ​ണി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ്‌​ലി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് പാ​ക് വം​ശ​ജ​നാ​യ റാ​ണ (64). പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​താ​യി ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ റാ​ണ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർട്ട്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല, മ​റി​ച്ച് പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നാ​ലാ​ണ് പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

2001ലാ​ണ് റാ​ണ ക​നേ​ഡി​യ​ൻ പൗ​ര​ത്വം നേ​ടു​ന്ന​ത്. നാ​ല് വ​ർ​ഷ​മാ​യി ഒ​ട്ടാ​വ​യി​ലും ടൊ​റ​ന്‍റോ​യി​ലും താ​മ​സി​ച്ചി​രു​ന്ന​താ​യും ആ​റു ദി​വ​സം മാ​ത്ര​മേ രാ​ജ്യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂവെ​ന്നും 2000ൽ ​ന​ല്കി​യ പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ റാ​ണ അ​റി​യി​ച്ചി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, അ​ദ്ദേ​ഹം അ​ക്കാ​ലം അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ലാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.

ഗു​രു​ത​ര​വും മ​നഃ​പൂ​ർ​വു​മാ​യ വ​ഞ്ച​ന ആ​രോ​പി​ച്ചാ​ണ് റാ​ണ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​യെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പൗ​ര​ത്വ നി​യ​മ​ങ്ങ​ളു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു. 2025 ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ട്ട റാ​ണ ഇ​പ്പോ​ൾ എ​ൻ​ഐ​എ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ്.

International

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി‍​യു​ടെ ദ്വി​ദി​ന ഇ​സ്രേ​ൽ സ​ന്ദ​ർ​ശ​നം നാ​ളെ മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ മു​ത​ൽ ര​ണ്ട് ദി​വ​സ​ത്തെ ച​രി​ത്ര​പ​ര​മാ​യ ഇ​സ്രേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് സ​ന്ദ​ർ​ശ​നം.

ഇ​ന്ത്യ​യും ഇ​സ്രേ​ലും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഭീ​ക​ര​ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കും. ഇ​സ്രേ​ലി​ന്‍റെ നൂ​ത​ന​മാ​യ കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ജ​ല ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും.‌

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കും. ഇ​സ്രേ​ലി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​വ​ദി​ക്കും. ഏ​ക​ദേ​ശം 80,000-ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഇ​സ്രേ​ലി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

ജെ​റു​സ​ലേ​മി​ലെ ഹോ​ളോ​കോ​സ്റ്റ് സ്മാ​ര​ക​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ഇ​സ്രേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ത്തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​ട്ടാ​ണ് ഈ ​സ​ന്ദ​ർ​ശ​ന​ത്തെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 

International

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി​ക​ളാ​യ ബ​ന്ധു​ക്ക​ൾ മ​രി​ച്ചു

മ​സ്ക​റ്റ്: ഒ​മാ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ൽ വു​സ്ത മ​ഹൂ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ർ(55), ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഷ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പു​ത്ര​നാ​ണ് ആ​കാ​ശ്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ ഇ​വ​രെ നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പി​ക്ക​പ്പ് വാ​നി​ന് നി​യ​ന്ത്ര​ണം വി​ട്ട് ഷ​ജി​ത്തി​നെ​യും ആ​കാ​ശി​നെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

International

മനുഷ്യത്വം മറക്കാതെ പോളണ്ടിലെ ആ പാർക്ക് ഇന്ത്യൻ രാജാവിന്‍റെ പേരിൽ!

യുദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ, ഏ​റ്റ​വും തീ​വ്ര​മാ​യി അ​നു​ഭ​വി​ക്കു​ന്ന​തു കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ്. അ​നാ​ഥ​ത്വ​ത്തി​ന്‍റെ മ​ഹാ​യാ​ന​ങ്ങ​ളി​ൽ എ​രി​ഞ്ഞു​നീ​റി​യ​ത് എ​ത്ര​യോ നരജ​ന്മ​ങ്ങ​ൾ. ത​ങ്ങ​ൾ ചെ​യ്ത കു​റ്റം എ​ന്തെ​ന്നു പോ​ലും അ​റി​യാ​ത്ത ജീ​വി​ത​ങ്ങ​ൾ. ച​രി​ത്രം ജ​യി​ച്ച രാ​ജാ​വി​ന്‍റെ മാ​ത്ര​മ​ല്ല, തോ​റ്റ പ്ര​ജ​ക​ളു​ടെ​യും കൂ​ടി​യാ​ണെ​ന്ന് കാ​ലം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

ആ കൊച്ചു നാട്ടുരാജ്യം

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന്‍റെ കൊ​ടും​ഭീ​ക​ര​ത​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന കാ​ലം. നാ​സി​പ്പ​ട​യു​ടെ അ​ധി​നി​വേ​ശ​വും സോ​വി​യ​റ്റ് യൂ​ണി​യ​നി​ലെ ഗു​ലാ​ഗ് എ​ന്ന കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളും ത​ക​ർ​ത്തു​ക​ള​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ളി​ഷ് ജീ​വി​ത​ങ്ങ​ൾ.

അ​വ​രി​ൽ ചി​ല​ർ ഇ​ന്ത്യ​യു​ടെ മ​ക്ക​ളാ​യി, ഇ​ന്ത്യ​യി​ലെ കൊ​ച്ചു നാ​ട്ടു​രാ​ജ്യ​മാ​യി​രു​ന്നു. ന​വാ​ന​ഗ​റി​ലെ (ഇപ്പോൾ ജാംനഗർ) മ​ഹാ​രാ​ജാ​വ് ജാം ​സാ​ഹി​ബ് ദി​ഗ്‌​വി​ജ​യ്‌​സിം​ഗ്ജി അ​വ​രെ ഏ​റ്റെ​ടു​ത്തു. അ​വ​രെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ സം​ര​ക്ഷി​ച്ചു. ച​രി​ത്രം, അദ്ദേഹത്തെ ന​ന്മ​യു​ടെ മ​ഹാ​രാ​ജാ​വ്- എ​ന്നു രേ​ഖ​പ്പെ​ടു​ത്തി. മാ​ന​വി​ക​ത​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ചരിത്രമാണ് നവാനഗറിന്‍റെ സ്വന്തം ​മ​ഹാ​രാ​ജാ​വി​ന്‍റേ​ത്.

1941ലെ ​സി​ക്കോ​ർ​സ്കി-​മെ​യ്സ്കി ക​രാ​റി​നെ​ത്തു​ട​ർ​ന്ന് സോ​വി​യ​റ്റ് യൂ​ണി​യ​നി​ലെ ഗു​ലാ​ഗു​ക​ളി​ൽനി​ന്നും മറ്റു ത​ട​ങ്ക​ൽപ്പാ​ള​യ​ങ്ങ​ളി​ൽനി​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കിനു പോ​ളി​ഷ് യു​ദ്ധ​ത്ത​ട​വു​കാ​ർ മോ​ചിതരായി. അ​ക്കൂട്ടത്തിൽ ഉറ്റവരും ഉടയവരുമില്ലാത്ത, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​കളുമുണ്ടായിരുന്നു.

അവർക്കു പോകാൻ മണ്ണിലൊരിടം പോലുമില്ലായിരുന്നു. സ്വ​ന്തം നാ​ട് നാ​സി​ക​ളു​ടെ കൈയിലും. കാരാഗൃഗങ്ങളിൽനിന്നു മോചിപ്പിച്ചെങ്കിലും സോ​വി​യ​റ്റ് യൂ​ണി​യൻ അ​വ​രെ ഏ​റ്റെ​ടു​ക്കാ​ൻ തയാറല്ലായിരുന്നു. പ​ട്ടി​ണി​യും രോ​ഗ​ങ്ങ​ളും വേ​ട്ട​യാ​ടി​യ ആ ​കു​രു​ന്നു​ക​ൾ​ക്കു മു​ന്നി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ പ​ല​തും വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​ച്ചു. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് വാ​ർ ക്യാ​ബി​ന​റ്റി​ൽ അം​ഗ​മാ​യി​രു​ന്ന ദി​ഗ്‌​വി​ജ​യ്‌​സിംഗ്​ജി ര​ക്ഷ​ക​നാ​യി അ​വ​ത​രി​ക്കു​ന്ന​ത്.

 ഗുലാഗിലെ സ്റ്റാലിൻ‌ ക്രൂരത

ലോകത്തിലെ നരകം ആയിരുന്നു ഗുലാഗ് എന്ന് ഒറ്റവാക്കിൽ പറയാം. സോവിയറ്റ് റഷ്യയിലെ കമ്യൂണി‌‌‌സ്റ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ തന്‍റെ എതിരാളികളെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്ന തടങ്കൽപ്പാളയങ്ങൾ. സ്റ്റാലിന്‍റെയും കൂട്ടാളികളുടെയും കൊടിയ പീഡനത്തിനിരയായി ഏകദേശം 1.5 ദശലക്ഷത്തിനും 1.7 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ഗുലാഗുകളിൽ കൊല്ലപ്പെട്ടന്നാണ് ഔദ്യോഗിക കണക്ക്.

എന്നാൽ, കമ്യൂണിസ്റ്റ് ചക്രവർത്തി നടത്തിയ നരവേട്ടയിൽ കൊല്ലപ്പെട്ടവരുടെ യഥാർഥ സംഖ്യ ഇതിലും എത്രയോ മടങ്ങ് കൂടുതലാണെന്നു ചരിത്രകാരന്മാർ പറയുന്നു. പീഡനം, പട്ടിണി, കഠിനമായ തണുപ്പ്, അമിതമായ ജോലിഭാരം, രോഗങ്ങൾ എന്നിവയായിരുന്നു ഗുലാഗിലെ മരണകാരണങ്ങൾ. രാഷ്‌ട്രീയ എതിരാളികൾ, കർഷകർ, ബുദ്ധിജീവികൾ എന്നിവർക്കു പുറമെ, നിസാരകുറ്റങ്ങൾ ചെയ്ത സാധാരണക്കാരെയും സംശയത്തിന്‍റെ പേരിൽ മാത്രം പിടികൂടിയവരെയും ഇവിടെ പാർപ്പിച്ചു.

 

International

നോമ്പാണ്, മൊബൈൽ വേണ്ട

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: കൃ​​​​പ​​​​യു​​​​ടെ ഈ ​​​​നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടും കാ​​​​രു​​​​ണ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ​​​​ടും ചേ​​​​ർ​​​​ന്ന് ന​​​​മു​​​​ക്ക് ഉ​​​​ദാ​​​​ര​​​​മാ​​​​യി പ്രാ​​​​യ​​​​ശ്ചി​​​​ത്തം ചെ​​​​യ്യാ​​​​മെ​​​​ന്നും ടെ​​​​ലി​​​​വി​​​​ഷ​​​​നു​​​​ക​​​​ളും സെ​​​​ൽ​​​​ഫോ​​​​ണു​​​​ക​​​​ളും കു​​​​റ​​​​ച്ചു​​​​നേ​​​​രം ഓ​​​​ഫ് ചെ​​​​യ്ത് ന​​​​മു​​​​ക്ക് നി​​​​ശ​​​​ബ്‌​​​​ദ​​​​ത​​​​യ്ക്ക് ഇ​​​​ടം സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​മെ​​​​ന്നും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ.

ഞാ​​​​യ​​​​റാ​​​​ഴ്ച ത്രി​​​​കാ​​​​ല പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ​​​​പാ​​​​പ്പ. ഈ ​​​​നോ​​​​ന്പു​​​​കാ​​​​ല​​​​ത്ത് ന​​​​മു​​​​ക്ക് ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ധ്യാ​​​​നി​​​​ക്കാം. ന​​​​മ്മു​​​​ടെ ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ന​​​​മ്മോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ന്ന പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മാ​​​​വി​​​​ന്‍റെ ശ​​​​ബ്‌​​​​ദം കേ​​​​ൾ​​​​ക്കാം.

ന​​​​മ്മു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ലും ന​​​​മു​​​​ക്ക് പ​​​​ര​​​​സ്പ​​​​രം ശ്ര​​​​വി​​​​ക്കാം. ഒ​​​​റ്റ​​​​യ്ക്കു​​​​ള്ള​​​​വ​​​​ർ​​​​ക്ക്, പ്ര​​​​ത്യേ​​​​കി​​​​ച്ച് പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​ർ, ദ​​​​രി​​​​ദ്ര​​​​ർ, രോ​​​​ഗി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി ന​​​​മു​​​​ക്ക് സ​​​​മ​​​​യം നീ​​​​ക്കി​​​​വ​​​​യ്ക്കാം. അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​ത് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ നാം ​​​​ലാ​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​യ്​​​​ക്കാ​​​​ൻ ന​​​​മു​​​​ക്കു ക​​​​ഴി​​​​യും.

പ​​​​രീ​​​​ക്ഷ​​​​ണ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും മ​​​​ക്ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ന​​​​മ്മു​​​​ടെ അ​​​​മ്മ​​​​യാ​​​​യ ക​​​​ന്യ​​​​ക​​​​മ​​​​റി​​​​യ​​​​ത്തി​​​​നു ന​​​​മ്മു​​​​ടെ ഈ ​​​​നോ​​​​മ്പു​​​​കാ​​​​ല​​​യാ​​​​ത്ര​​​​യെ ഭ​​​​ര​​​​മേ​​​​ല്പി​​​​ക്കാ​​​​മെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ പ​​​​റ​​​​ഞ്ഞു.

International

പാം ​​​​​ബീ​​​​​ച്ച് ആക്രമണം; ഓ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ ട്രം​പ് പ​ക്ഷ​പാ​തി!

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് നോ​​​​​ർ​​​​​ത്ത് ക​​​​​രോ​​​​​ളി​​​​​ന സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ യു​​​​​വാ​​​​​വ്. ഇ​​​​​യാ​​​​​ളെ സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്നു.

നോ​​​​​ർ​​​​​ത്ത് ക​​​​​രോ​​​​​ളി​​​​​ന​​​​​യി​​​​​ലെ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ കാ​​​​​മ​​​​​റൂ​​​​​ണി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള ഓ​​​​​സ്റ്റി​​​​​ൻ ടി. ​​​​​മാ​​​​​ർ​​​​​ട്ടി​​​​​നാ​​​​​ണ് (21) അ​​​​​ക്ര​​​​​മി.

ഞാ​​​​​യാ​​​​​റാ​​​​​ഴ്ച ഇ​​​​​യാ​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യ​​​​​താ​​​​​യി കു​​​​​ടും​​​​​ബം പ​​​​​റ​​​​​യു​​​​​ന്നു. ഓ​​​​​സ്റ്റി​​​​​ൻ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​തി​​​​​രാ​​​​​യി മു​​​​​ൻ​​​​​പ് കേ​​​​​സു​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു. നോ​​​​​ർ​​​​​ത്ത് ക​​​​​രോ​​​​​ളി​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ഫ്ളോ​​​​​റി​​​​​ഡ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യി​​​​​ലാ​​​​​ണോ തോ​​​​​ക്ക് വാ​​​​​ങ്ങി​​​​​യ​​​​​തെ​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

അ​​​​​ക്ര​​​​​മി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ഏ​​​​​ജ​​​​​ന്‍റുമാ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​ർ​​​​​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് പാം ​​​​​ബീ​​​​​ച്ച് കൗ​​​​​ണ്ടി ഷെ​​​​​രീ​​​​​ഫ് റി​​​​​ക്ക് ബ്രാ​​​​​ഡ്ഷാ വാ​​​​​ർ​​​​​ത്താ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​കാ​​​​​ര​​​​​ണം എ​​​​​ന്താ​​​​​ണെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല. എ​​​​​ഫ്ബി​​​​​ഐ അ​​​​​ന്വേ​​​​​ഷ​​​​​ണം ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​ട്ടു​​​​​ണ്ട്.

ക​​​​​ടു​​​​​ത്ത ട്രം​​​​​പ് പ​​​​​ക്ഷ​​​​​പാ​​​​​തി​​​​​ക​​​​​ളാ​​​​​യ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള​​​​​യാ​​​​​ളാ​​​​​ണ് മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​ന്ന് ബ​​​​​ന്ധു​​​​​വാ​​​​​യ ബ്രേ​​​​​ഡ​​​​​ൻ ഫീ​​​​​ൽ​​​​​ഡ്സ് പ​​​​​റ​​​​​യു​​​​​ന്നു. മാ​​​​​ർ​​​​​ട്ടി​​​​​ൻ പൊ​​​​​തു​​​​​വെ ശാ​​​​​ന്ത സ്വ​​​​​ഭാ​​​​​വിയാ​​​​​ണ്. തോ​​​​​ക്കി​​​​​നോ​​​​​ട് ഭ​​​​​യ​​​​​മു​​​​​ള്ള​​​​​യാ​​​​​ളു​​​​​മാ​​​​​ണ്. ഇ​​​​​ക്കാ​​​​​ര്യം ത​​​​​നി​​​​​ക്ക് വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​നാ​​​​​വു​​​​​ന്നി​​​​​ല്ലെ​​​​​ന്ന് ഫീ​​​​​ൽ​​​​​ഡ്സ് പ​​​​​റ​​​​​ഞ്ഞു.

മാ​​​​​ർ​​​​​ട്ടി​​​​​ൻ പ്രാ​​​​​ദേ​​​​​ശി​​​​​ക ഗോ​​​​​ൾ​​​​​ഫ് കോ​​​​​ഴ്‌​​​​​സി​​​​​ലാണ് ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​രു ഉ​​​​​റു​​​​​മ്പി​​​​​നെ പോ​​​​​ലും അ​​​​​യാ​​​​​ൾ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ക്കി​​​​​ല്ല. തോ​​​​​ക്ക് എ​​​​​ങ്ങ​​​​​നെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നുപോ​​​​​ലും അ​​​​​യാ​​​​​ൾ​​​​​ക്ക് അ​​​​​റി​​​​​യി​​​​​ല്ല. ഇ​​​​​തു​​​​​പോ​​​​​ലു​​​​​ള്ള എ​​​​​ന്തെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​ൻ ചെ​​​​​യ്യു​​​​​മെ​​​​​ന്ന് വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും ഫീ​​​​​ൽ​​​​​ഡ്സ് പ​​​​​റ​​​​​ഞ്ഞു.

ഫ്ലോ​​​​​റി​​​​​ഡ പാം ​​​​​ബീ​​​​​ച്ചി​​​​​ലെ മാ​​​​​ർ- അ-​​​​​ലാ​​​​​ഗോ റി​​​​​സോ​​​​​ർ​​​​​ട്ടി​​​​​ൽ പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​സ​​​​​മ​​​​​യം ഞാ​​​​​യ​​​​​റാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്ന​​​​​ര​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ഈ​​​​​സ​​​​​മ​​​​​യം ട്രം​​​​​പും ഭാ​​​​​ര്യ മെ​​​​​ലാ​​​​​നി​​​​​യ​​​​​യും വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ട്രം​​​​​പി​​​​​നു നേ​​​​​രേ നേ​​​​​രത്തേ​​​​​യും ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടു​​​​​ണ്ട്.

2024ൽ ​​​​​പെ​​​​​ൻ​​​​​സി​​​​​ൽ​​​​​വേ​​​​​നി​​​​​യ​​​​​യി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് റാ​​​​​ലി​​​​​ക്കി​​​​​ടെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​യി​​​​​രു​​​​​ന്നു ശ്ര​​​​​മം. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ വ​​​​​ല​​​​​തു​​​​​ചെ​​​​​വി​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​രു​​​​​ന്നു. 2024 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ഫ്ലോ​​​​​റി​​​​​ഡ​​​​​യി​​​​​ലെ വെ​​​​​സ്റ്റ് പാം ​​​​​ബീ​​​​​ച്ചി​​​​​ലു​​​​​ള്ള ട്രം​​​​​പി​​​​​ന്‍റെ ഗോ​​​​​ൾ​​​​​ഫ് കോ​​​​​ഴ്സി​​​​​ൽ​​​​​വ​​​​​ച്ചും വ​​​​​ധ​​​​​ശ്ര​​​​​മ​​​​​മു​​​​​ണ്ടാ​​​​​യി.

International

കിം ​വീ​ണ്ടും പാ​ർ​ട്ടി ത​ല​പ്പ​ത്ത്

സീ​​​​​​യൂ​​​​​​ൾ: ഉ​​​​​​ത്ത​​​​​​ര​​​​​​കൊ​​​​​​റി​​​​​​യ​​​​​​യി​​​​​​ലെ ഭ​​​​​​ര​​​​​​ണ​​​​​​ക​​​​​​ക്ഷി പാ​​​​​​ർ​​​​​​ട്ടി​​​​​​യാ​​​​​​യ വ​​​​​​ർ​​​​​​ക്കേ​​​​​​ഴ്സ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്ക് വീ​​​​​​ണ്ടും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് കിം ​​​​​​ജോം​​​​​​ഗ് ഉ​​​​​​ൻ.

വ്യാ​​​​​​ഴാ​​​​​​ഴ്ച ആ​​​​​​രം​​​​​​ഭി​​​​​​ച്ച പാ​​​​​​ർ​​​​​​ട്ടി കോ​​​​​​ൺ​​​​​​ഗ്ര​​​​​​സാ​​​​​​ണ് 42കാ​​​​​​ര​​​​​​നാ​​​​​​യ കി​​​​​​മ്മി​​​​​​നെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത്. രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ണ​​​​​​വാ​​​​​​യു​​​​​​ധ ശേ​​​​​​ഖ​​​​​​രം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ച്ച​​​​​​തി​​​​​​ൽ പാ​​​​​​ർ​​​​​​ട്ടി കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ൽ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റി​​​​​​നെ പ്ര​​​​​​ശം​​​​​​സി​​​​​​ച്ച​​​​​​താ​​​​​​യി ഉ​​​​​​ത്ത​​​​​​ര​​​​​​കൊ​​​​​​റി​​​​​​യ​​​​​​ൻ മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തു.

അ​​​​​​ഞ്ച് വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്കു​​​​​​ള്ള സൈ​​​​​​നി​​​​​​ക ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ പാ​​​​​​ർ​​​​​​ട്ടി കോ​​​​​​ൺ‌​​​​​​ഗ്ര​​​​​​സി​​​​​​ൽ കിം ​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്യു​​​​​​മെ​​​​​​ന്നാ​​​​​​ണ് ക​​​​​​രു​​​​​​തു​​​​​​ന്ന​​​​​​ത്. 2016ൽ ​​​​​​പാ​​​​​​ർ‌‌​​​​​​ട്ടി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നാ​​​​​​യ കിം 2021​​​​​​ലെ പാ​​​​​​ർ​​​​​​ട്ടി കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​ലൂ​​​​ടെ​​​​യാ​​​​ണു ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യ​​​​ത്.

International

റോബ് ജെറ്റൻ നെതർലാൻഡ്സ് പ്രധാനമന്ത്രി

ആം​​​സ്റ്റ​​​ർ​​​ഡാം: നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി റോ​​​ബ് ജെ​​​റ്റ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് 38കാ​​​ര​​​നാ​​​യ റോ​​​ബ് ജെ​​​റ്റ​​​ൻ.

സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റ്സ് 66 പാ​​​ർ​​​ട്ടി (ഡി66), ​​​പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി ഫോ​​​ർ ഫ്രീ​​​ഡം ആ​​​ൻ​​​ഡ് ഡെ​​​മോ​​​ക്ര​​​സി (വി​​​വി​​​ഡി), ക്രി​​​സ്ത്യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് അ​​​ല​​​യ​​​ൻ​​​സ് (സി​​​ഡി​​​എ) എ​​​ന്നീ പാ​​​ർ​​​ട്ടി​​​ക​​​ൾ ചേ​​​ർ​​​ന്നു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റോ​​​ബ് ഇ​​​ന്ന​​​ലെ സ്ഥാ​​​ന​​​മേ​​​റ്റു.

2017ൽ ​​​കേ​​​വ​​​ലം ഒ​​​രു സീ​​​റ്റ് നേ​​​ടി​​​യ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നാ​​​ണ് ത​​​ന്‍റെ ഡെ​​​മോ​​​ക്രാ​​​റ്റ്സ് 66 പാ​​​ർ​​​ട്ടി (ഡി66) ​​​യെ ക​​​ഴി​​​ഞ്ഞ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 26 സീ​​​റ്റ് നേ​​​ടി നി​​​ർ​​​ണാ​​​യ​​​ക​​​ശ​​​ക്തി​​​യാ​​​ക്കി റോ​​​ബ് ജെ​​​റ്റ​​​ൻ മാ​​​റ്റി​​​യ​​​ത്. യൂ​​​റോ​​​പ്യ​​​ൻ അ​​​നു​​​കൂ​​​ലി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം സ്വ​​​വ​​​ർ​​​ഗാ​​​നു​​​രാ​​​ഗി​​​യാ​​​ണ്. ഒ​​​ളി​​​ന്പി​​​ക് മെ​​​ഡ​​​ൽ ജേ​​​താ​​​വും അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഹോ​​​ക്കി താ​​​രു​​​മാ​​​യ നി​​​ക്കോ​​​ളാ​​​സ് കീ​​​നാ​​​നാ​​​ണു പ​​​ങ്കാ​​​ളി.

International

യൂനുസിനെതിരേ ആരോപണവുമായി ബംഗ്ലാദേശ് പ്രസിഡന്‍റ്

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ലെ മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വാ​​​യി​​​രു​​​ന്ന മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ.

യൂ​​​നു​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ത​​​ന്നെ പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​രോ​​​പി​​​ച്ചു. മു​​​ഖ്യ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ യൂ​​​നു​​​സ് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചി​​​ല്ല. ഏ​​​ക​​​ദേ​​​ശം 14 മു​​​ത​​​ൽ 15 ത​​​വ​​​ണ വ​​​രെ യൂ​​​നു​​​സ് വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​ന്നി​​​നെ​​​ക്കു​​​റി​​​ച്ചും പ്ര​​​സി​​​ഡ​​​ന്‍റി​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചി​​​ല്ല. ഇ​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഒ​​​പ്പി​​​ട്ട സു​​​പ്ര​​​ധാ​​​ന​​​മാ​​​യ വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് ത​​​ന്നെ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി​​​യെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഇ​​​ത്ത​​​രം സു​​​പ്ര​​​ധാ​​​ന ക​​​രാ​​​റു​​​ക​​​ൾ രാ​​​ജ്യ​​​ത്ത​​​ല​​​വ​​​നെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന കീ​​​ഴ്‌​​​വ​​​ഴ​​​ക്കം യൂ​​​നു​​​സ് ലം​​​ഘി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ ത​​​ന്‍റെ വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ യൂ​​​നു​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ട​​​ഞ്ഞു. കൊ​​​സോ​​​വോ, ഖ​​​ത്ത​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ളാ​​​ണു പ്ര​​​ധാ​​​ന​​​മാ​​​യും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ജ​​​ന​​​ങ്ങ​​​ൾ ത​​​ന്നെ തി​​​രി​​​ച്ച​​​റി​​​യാ​​​തി​​​രി​​​ക്കാ​​​നും ത​​​ന്‍റെ പേ​​​ര് എ​​​വി​​​ടെ​​​യും വ​​​രാ​​​തി​​​രി​​​ക്കാ​​​നു​​​മാ​​​ണ് യൂ​​​നു​​​സ് ഭ​​​ര​​​ണ​​​കൂ​​​ടം ശ്ര​​​മി​​​ച്ച​​​ത്.

2024 ഒ​​​ക്‌​​​ടോ​​​ബ​​​ർ 22ന് ​​​ത​​​ന്‍റെ വ​​​സ​​​തി​​​യാ​​​യ ‘ബം​​​ഗാ​​​ഭ​​​വ​​​ൻ’പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ വ​​​ള​​​ഞ്ഞ രാ​​​ത്രി അ​​​തി​​​ഭീ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ പ​​​റ​​​ഞ്ഞു. ത​​​ന്നെ പു​​​റ​​​ത്താ​​​ക്കാ​​​ൻ യൂ​​​നു​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ശ​​​ക്തി​​​ക​​​ൾ ശ്ര​​​മി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​നി​​​ക്ക് സൈ​​​നി​​​ക​​​മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും ബം​​​ഗ്ലാ​​​ദേ​​​ശ് നാ​​​ഷ​​​ണ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി (ബി​​​എ​​​ൻ​​​പി) യു​​​ടെ​​​യും പി​​​ന്തു​​​ണ ല​​​ഭി​​​ച്ച​​​താ​​​യി ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ തു​​​ട​​​ർ​​​ച്ച നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​ണു ബി​​​എ​​​ൻ​​​പി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​തി​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഷെ​​​യ്ഖ് ഹ​​​സീ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ത​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന അ​​​വ​​​സാ​​​ന​​​ത്തെ വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ.

നി​​​ല​​​വി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി താ​​​രി​​​ഖ് റ​​​ഹ്‌​​​മാ​​​ന്‍റെ​​​യും സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും പി​​​ന്തു​​​ണ​​​യു​​​ള്ള​​​തി​​​നാ​​​ൽ 2028 ഏ​​​പ്രി​​​ൽ വ​​​രെ ഷ​​​ഹാ​​​ബു​​​ദ്ദീ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​നാ​​​ണ് സാ​​​ധ്യ​​​ത. ഷെ​​​യ്ഖ് ഹ​​​സീ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്താ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 2024 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നാ​​​ണ് യൂ​​​നു​​​സ് ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.

International

നെ​​​​​മെ​​​​​സി​​​​​യോ റൂ​​​​​ബ​​​​​ന്‍റെ മരണം; പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഇ​ന്ത്യ

മെ​​​​​ക്സി​​​​​ക്കോ സി​​​​​റ്റി: മെ​​​​​ക്സി​​​​​ക്കോ​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്ക് ജാ​​​​​ഗ്ര​​​​​താ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി ഇ​​​​​ന്ത്യ.

അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും റോ​​​​​ഡ് ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ളും വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ദ്ദാ​​​​​ക്ക​​​​​ലും തു​​​​​ട​​​​​രു​​​​​ന്ന സ​​​​​ഹാ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ആ​​​​​ളു​​​​​ക​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​ൻ എം​​​​​ബ​​​​​സി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​റി​​​​​യി​​​​​പ്പ് ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങ​​​​​രു​​​​​ത്. യാ​​​​​ത്ര​​​​​ക​​​​​ൾ പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​ണം. പ്രാ​​​​​ദേ​​​​​ശി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യും പ്രാ​​​​​ദേ​​​​​ശി​​​​​ക ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്കു​​​​​ക​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് എം​​​​​ബ​​​​​സി അ​​​​​റി​​​​​യി​​​​​ച്ചു.

International

അഫ്ഗാൻ അതിർ‌ത്തിയിൽ പാക് വ്യോമാക്രമണം

കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​ൻ അ​​​​തി​​​​ർ‌​​​​ത്തി​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 70 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കി​​​​ഴ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ലെ നം​​​​ഗ​​​​ർ​​​​ഹാ​​​​ർ, പ​​​​ക്തി​​​​ക പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലെ ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് അ​​​​ഫ്ഗാ​​​​ൻ പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.

ഒ​​​​രു മ​​​​ദ്ര​​​​സ​​​​യും നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളും ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്നു. അ​​​​ഫ്ഗാ​​​​ൻ വ്യോ​​​​മാ​​​​തി​​​​ർ​​​​ത്തി​​​​യു​​​​ടെ​​​​യും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ലം​​​​ഘ​​​​ന​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ക്താ​​​​വ് സ​​​​ബി​​​​ഹു​​​​ള്ള മു​​​​ജാ​​​​ഹി​​​​ദ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ണ്ട്. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. 70 തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളെ കൊ​​​​ന്നു​​​​വെ​​​​ന്ന പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം കൃ​​​​ത്യ​​​​മ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പ്ര​​​​ദേ​​​​ശ​​​​ത്ത് 18 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി നം​​​​ഗ​​​​ർ​​​​ഹാ​​​​ർ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ അ​​​​ഫ്ഗാ​​​​ൻ റെ​​​​ഡ് ക്ര​​​​സ​​​​ന്‍റ് സൊ​​​​സൈ​​​​റ്റി പ്ര​​​​വി​​​​ശ്യാ ഡ​​​​യ​​​​റ​​​​ക്ട​​​​ർ മൗ​​​​ല​​​​വി ഫ​​​​സ​​​​ൽ റ​​​​ഹ്മാ​​​​ൻ ഫ​​​​യാ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​ര​​​​രെ​​​​യാ​​​​ണു വ​​​​ധി​​​​ച്ച​​​​തെ​​​​ന്ന് ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. 70 ഭീ​​​​ക​​​​ര​​​​രെ വ​​​​ധി​​​​ച്ച​​​​താ​​​​യി ജി​​​​യോ ന്യൂ​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പാ​​​​ക് ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി ത​​​​ലാ​​​​ൽ ചൗ​​​​ധ​​​​രി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം ഒ​​​​രു തെ​​​​ളി​​​​വും അ​​​​ദ്ദേ​​​​ഹം ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കെ​​​​തി​​​​രേ സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് പാ​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​സിഫ് അ​​​​ലി സ​​​​ർ​​​​ദാ​​​​രി ഞാ​​​​യ​​​​റാ​​​​ഴ്ച പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

International

മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് 'എ​ൽ മെ​ഞ്ചോ' കൊ​ല്ല​പ്പെ​ട്ടു; മെ​ക്സി​ക്കോ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​യ 'ജാ​ലി​സ്കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലി​ന്‍റെ' ത​ല​വ​ൻ നെ​മെ​സി​യോ ഒ​സെ​ഗ്വേ​ര സെ​ർ​വാ​ന്‍റ​സ് (എ​ൽ മെ​ഞ്ചോ) കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ.

എ​ൽ മെ​ഞ്ചോ കൊ​ല്ല​പ്പെ​ട്ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മെ​ക്സി​ക്കോ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ സാ​യു​ധ​രാ​യ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. വാ​ഹ​ന​ങ്ങ​ൾ തീ​യി​ടു​ക​യും റോ​ഡു​ക​ൾ ത​ട​യു​ക​യും ചെ​യ്തു. പ്ര​ധാ​ന പാ​ത​ക​ളി​ൽ ട്ര​ക്കു​ക​ളും ബ​സ്സു​ക​ളും ത​ട​ഞ്ഞു​നി​ർ​ത്തി കാ​ർ​ട്ട​ൽ അം​ഗ​ങ്ങ​ൾ തീ​യി​ട്ടു. ഇ​ത് ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു.

മെ​ക്സി​ക്ക​ൻ സു​ര​ക്ഷാ സേ​ന​യും മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളും ത​മ്മി​ൽ പ​ല​യി​ട​ത്തും ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. സാ​യു​ധ​രാ​യ തോ​ക്കു​ധാ​രി​ക​ൾ പ​ര​സ്യ​മാ​യി തെ​രു​വു​ക​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യും മെ​ക്സി​ക്കോ​യും ഒ​രു​പോ​ലെ തി​ര​യു​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യാ​യി​രു​ന്നു എ​ൽ മെ​ഞ്ചോ. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

സം​ഘ​ർ​ഷം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളോ​ട് വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ മെ​ഞ്ചോ​യു​ടെ മ​ര​ണം കാ​ർ​ട്ട​ലു​ക​ൾ ത​മ്മി​ലു​ള്ള ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന് വ​ഴി​മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മെ​ക്സി​ക്ക​ൻ സ​ർ​ക്കാ​ർ. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ ത​ല​വ​നാ​യി​രു​ന്നു ഇ​യാ​ൾ.

International

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി: യുഎസ് ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശം. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർഥികൾ, തീർഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കാനും എംബസി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, പ്രാദേശിക മാധ്യമങ്ങൾ വഴിയുള്ള വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്യുക, പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കാനും എംബസി നിർദേശം നൽകിയിട്ടുണ്ട്.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്.

International

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 18 മരണം

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ ബസ് നദിയിൽ മറിഞ്ഞ് 18 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. പുലർച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്ന ബസാണ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്.

അപകടത്തിൽ മരിച്ചവരിൽ ഒരാൾ ന്യൂസിലൻഡിൽ നിന്നുള്ളയാളാണ്. പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് പൗരനും ഒരു ഡച്ച് പൗരനും ഉണ്ടായിരുന്നു. അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, അമിത വേഗതയാകാം അപകടത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

International

ദൈവദാസൻ ഫാ. തിയോഫിൻ ധന്യൻ പദവിയിൽ

വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​റ്റി/​​​​​​​കൊ​​​​​​​ച്ചി: കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ക​​​​​​പ്പൂ​​​​​​ച്ചി​​​​​​ൻ സ​​​​​​ന്യാ​​​​​​സ​​​​​​വൈ​​​​​​ദി​​​​​​ക​​​​​​ൻ ദൈ​​​​​​വ​​​​​​ദാ​​​​​​സ​​​​​​ൻ ഫാ. ​​​​​​​തി​​​​​​യോ​​​​​​​ഫി​​​​​​​ൻ (തി​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ൻ: 1913 - 1968) ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​ന്നു പേ​​​​​​രെ ധ​​​​​​ന്യ​​​​​​രാ​​​​​​യും ര​​​​​​ണ്ടു​​​​​​പേ​​​​​​രെ വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രാ​​​​​​യും ഉ​​​​​​യ​​​​​​ർ​​​​​​ത്തി. ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ക​​​​​​ല്പ​​​​​​ന വി​​​​​​ശു​​​​​​ദ്ധ​​​​​​രു​​​​​​ടെ നാ​​​​​​മ​​​​​​ക​​​​​​ര​​​​​​ണ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യു​​​​​​ള്ള വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ കാ​​​​​​ര്യാ​​​​​​ല​​​​​​യം ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ത്തോ​​​​​​ടെ പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

തി​​​​​​യോ​​​​​​ഫി​​​​​​ന​​​ച്ച​​​​​​നെ കൂ​​​​​​ടാ​​​​​​തെ ല​​​​​​ബ​​​​​​ന​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ബെ​​​​​​ക്കാ​​​​​​ര അ​​​​​​ബു മൊ​​​​​​റാ​​​​​​ദി​​​​​​നെ​​​​​​യും ഫ്രാ​​​​​​ൻ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ഗ​​​​​​ബ്രി​​​​​​യേ​​​​​​ലേ മ​​​​​​രി​​​​​​യെ​​​​​​യും വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രാ​​​​​​യും ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ഫ്രാ​​​​​​ഞ്ചെ​​​​​​സ്‌​​​​​​കോ ലൊം​​​​​​ബാ​​​​​​ർ​​​​​​ഡി, ഫൗ​​​​​​സ്തോ ജെ​​​​​​യ് എ​​​​​​ന്നി​​​​​​വ​​​​​​രെ ധ​​​​​​ന്യ​​​​​​രു​​​​​​ടെ ഗ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്കും ഉ​​​​​​യ​​​​​​ർ​​​​​​ത്തി.

സു​​​​​​​കൃ​​​​​​​ത​​​​​​​സ​​​​​​​മ്പ​​​​​​​ന്ന​​​​​​​മാ​​​​​​​യ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​നെ 2005 ജ​​​​​​​നു​​​​​​​വ​​​​​​​രി പ​​​​​​​ത്തി​​​​​​​നാ​​​​​​​ണ് ദൈ​​​​​​​വ​​​​​​​ദാ​​​​​​​സ​​​​​​​നാ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്. നാ​​​​​​​മ​​​​​​​ക​​​​​​​ര​​​​​​​ണ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി 2014 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി ഒ​​​​​​​ന്നി​​​​​​​ന് പൊ​​​​​​​ന്നു​​​​​​​രു​​​​​​​ന്നി ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ലെ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ബ​​​​​​​റി​​​​​​​ടം തു​​​​​​​റ​​​​​​​ന്നു.

വ​​​​​​​രാ​​​​​​​പ്പു​​​​​​​ഴ അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ 2016 ഒ​​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​​ർ 24ന് ​​​​​​​പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി. തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​ത​​​​​​​വി​​​​​​​ശു​​​​​​​ദ്ധി അ​​​​​​​ട​​​​​​​യാ​​​​​​​ള​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളും കാ​​​​​​​നോ​​​​​​​നി​​​​​​​ക രേ​​​​​​​ഖ​​​​​​​ക​​​​​​​ളും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ കാ​​​​​​​ര്യാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​നു സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​തു​​​​​​​സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളും പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത്തെ പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​നം.

ധ​​​​​​​ന്യ​​​​​​​പ​​​​​​​ദ​​​​​​​വി പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​ഭാ​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ‌ പൊ​​​​​​​ന്നു​​​​​​​രു​​​​​​​ന്നി ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കും. റോ​​​​​​​മി​​​​​​​ലെ ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ൻ ജ​​​​​​​ന​​​​​​​റ​​​​​​​ലേ​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ​​​​​​​യും നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചാ​​​​​​​കും തീ​​​​​​​യ​​​​​​​തി തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കു​​​​​​​ക​​​​​​​യെ​​​​​​​ന്ന് പോ​​​​​​​സ്റ്റു​​​​​​​ലേ​​​​​​​റ്റ​​​​​​​ർ ഫാ. ​​​​​​​റോ​​​​​​​ബി​​​​​​​ൻ ദാ​​​​​​​നി​​​​​​​യേ​​​​​​​ൽ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

1913 ജൂ​​​​​​​ലൈ 20ന് ​​​​​​​കോ​​​​​​​ട്ട​​​​​​​പ്പു​​​​​​​റം കൂ​​​​​​​ട​​​​​​​ല്ലൂ​​​​​​​ർ കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ന്‍റെ ജ​​​​​​​ന​​​​​​​നം. മാ​​​​​​​താ​​​​​​​പി​​​​​​​താ​​​​​​​ക്ക​​​​​​​ൾ അ​​​​​​​ന്ന​​​​​​​യും ജോ​​​​​​​ര്‍ജും. ജ്ഞാ​​​​​​​ന​​​​​​​സ്‌​​​​​​​നാ​​​​​​​ന പേ​​​​​​​ര് മൈ​​​​​​​ക്കി​​​​​​​ള്‍. വ​​​​​​​രാ​​​​​​​പ്പു​​​​​​​ഴ അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ സെ​​​​​​​മി​​​​​​​നാ​​​​​​​രി​​​​​​​യി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്ന ബ്ര​​​​​​​ദ​​​​​​​ര്‍ മൈ​​​​​​​ക്കി​​​​​​​ൾ പ​​​​​​​ഠ​​​​​​​ന​​​​​​​ശേ​​​​​​​ഷം ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ന്‍ സ​​​​​​​ന്യാ​​​​​​​സ​​​​​​സ​​​​​​​ഭാം​​​​​​​ഗ​​​​​​​മാ​​​​​​​യി. 1933ല്‍ ​​​​​​​തി​​​​​​​യോ​​​​​​​ഫി​​​​​​​ന്‍ എ​​​​​​​ന്ന പേ​​​​​​​രോ​​​​​​​ടെ സ​​​​​​​ന്യാ​​​​​​​സ​​​​​​​വ്ര​​​​​​​തം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. 1941ല്‍ ​​​​​​​പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​​സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം. ക്രി​​​​​​​സ്തു​​​​​​​സ്നേ​​​​​​​ഹ​​​​​​​വും കാ​​​​​​​രു​​​​​​​ണ്യ​​​​​​​വും സേ​​​​​​​വ​​​​​​​ന​​​​​​​തീ​​​​​​​ക്ഷ്ണ​​​​​​​ത​​​​​​​യും ത​​​​​​​ന്‍റെ സ​​​​​​​ന്യാ​​​​​​​സ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ സ​​​​​​​മ​​​​​​​ന്വ​​​​​​​യി​​​​​​​പ്പി​​​​​​​ച്ച തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ൻ 1968 ഏ​​​​​​​പ്രി​​​​​​​ല്‍ നാ​​​​​​​ലി​​​​​​​ന് അ​​​​​​​ന്ത​​​​​​​രി​​​​​​​ച്ചു.

Latest News

Up