x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈവദാസൻ ഫാ. തിയോഫിൻ ധന്യൻ പദവിയിൽ


Published: February 23, 2026 05:43 AM IST | Updated: February 23, 2026 05:43 AM IST

വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ സി​​​​​​​റ്റി/​​​​​​​കൊ​​​​​​​ച്ചി: കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ക​​​​​​പ്പൂ​​​​​​ച്ചി​​​​​​ൻ സ​​​​​​ന്യാ​​​​​​സ​​​​​​വൈ​​​​​​ദി​​​​​​ക​​​​​​ൻ ദൈ​​​​​​വ​​​​​​ദാ​​​​​​സ​​​​​​ൻ ഫാ. ​​​​​​​തി​​​​​​യോ​​​​​​​ഫി​​​​​​​ൻ (തി​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ൻ: 1913 - 1968) ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​ന്നു പേ​​​​​​രെ ധ​​​​​​ന്യ​​​​​​രാ​​​​​​യും ര​​​​​​ണ്ടു​​​​​​പേ​​​​​​രെ വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രാ​​​​​​യും ഉ​​​​​​യ​​​​​​ർ​​​​​​ത്തി. ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച ക​​​​​​ല്പ​​​​​​ന വി​​​​​​ശു​​​​​​ദ്ധ​​​​​​രു​​​​​​ടെ നാ​​​​​​മ​​​​​​ക​​​​​​ര​​​​​​ണ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യു​​​​​​ള്ള വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ കാ​​​​​​ര്യാ​​​​​​ല​​​​​​യം ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ത്തോ​​​​​​ടെ പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

തി​​​​​​യോ​​​​​​ഫി​​​​​​ന​​​ച്ച​​​​​​നെ കൂ​​​​​​ടാ​​​​​​തെ ല​​​​​​ബ​​​​​​ന​​​​​​നി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ബെ​​​​​​ക്കാ​​​​​​ര അ​​​​​​ബു മൊ​​​​​​റാ​​​​​​ദി​​​​​​നെ​​​​​​യും ഫ്രാ​​​​​​ൻ​​​​​​സി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ഗ​​​​​​ബ്രി​​​​​​യേ​​​​​​ലേ മ​​​​​​രി​​​​​​യെ​​​​​​യും വാ​​​​​​ഴ്ത്ത​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രാ​​​​​​യും ഇ​​​​​​റ്റ​​​​​​ലി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ള്ള ഫ്രാ​​​​​​ഞ്ചെ​​​​​​സ്‌​​​​​​കോ ലൊം​​​​​​ബാ​​​​​​ർ​​​​​​ഡി, ഫൗ​​​​​​സ്തോ ജെ​​​​​​യ് എ​​​​​​ന്നി​​​​​​വ​​​​​​രെ ധ​​​​​​ന്യ​​​​​​രു​​​​​​ടെ ഗ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്കും ഉ​​​​​​യ​​​​​​ർ​​​​​​ത്തി.

സു​​​​​​​കൃ​​​​​​​ത​​​​​​​സ​​​​​​​മ്പ​​​​​​​ന്ന​​​​​​​മാ​​​​​​​യ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​നെ 2005 ജ​​​​​​​നു​​​​​​​വ​​​​​​​രി പ​​​​​​​ത്തി​​​​​​​നാ​​​​​​​ണ് ദൈ​​​​​​​വ​​​​​​​ദാ​​​​​​​സ​​​​​​​നാ​​​​​​​യി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്. നാ​​​​​​​മ​​​​​​​ക​​​​​​​ര​​​​​​​ണ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി 2014 ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി ഒ​​​​​​​ന്നി​​​​​​​ന് പൊ​​​​​​​ന്നു​​​​​​​രു​​​​​​​ന്നി ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ലെ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​ബ​​​​​​​റി​​​​​​​ടം തു​​​​​​​റ​​​​​​​ന്നു.

വ​​​​​​​രാ​​​​​​​പ്പു​​​​​​​ഴ അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ 2016 ഒ​​​​​​​ക്‌​​​​​​ടോ​​​​​​ബ​​​​​​​ർ 24ന് ​​​​​​​പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി. തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ന്‍റെ ജീ​​​​​​​വി​​​​​​​ത​​​​​​​വി​​​​​​​ശു​​​​​​​ദ്ധി അ​​​​​​​ട​​​​​​​യാ​​​​​​​ള​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളും കാ​​​​​​​നോ​​​​​​​നി​​​​​​​ക രേ​​​​​​​ഖ​​​​​​​ക​​​​​​​ളും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ കാ​​​​​​​ര്യാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​നു സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​തു​​​​​​​സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ളും പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത്തെ പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​നം.

ധ​​​​​​​ന്യ​​​​​​​പ​​​​​​​ദ​​​​​​​വി പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ സ​​​​​​​ഭാ​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ‌ പൊ​​​​​​​ന്നു​​​​​​​രു​​​​​​​ന്നി ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ൻ ആ​​​​​​​ശ്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കും. റോ​​​​​​​മി​​​​​​​ലെ ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ൻ ജ​​​​​​​ന​​​​​​​റ​​​​​​​ലേ​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ​​​​​​​യും നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചാ​​​​​​​കും തീ​​​​​​​യ​​​​​​​തി തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കു​​​​​​​ക​​​​​​​യെ​​​​​​​ന്ന് പോ​​​​​​​സ്റ്റു​​​​​​​ലേ​​​​​​​റ്റ​​​​​​​ർ ഫാ. ​​​​​​​റോ​​​​​​​ബി​​​​​​​ൻ ദാ​​​​​​​നി​​​​​​​യേ​​​​​​​ൽ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

1913 ജൂ​​​​​​​ലൈ 20ന് ​​​​​​​കോ​​​​​​​ട്ട​​​​​​​പ്പു​​​​​​​റം കൂ​​​​​​​ട​​​​​​​ല്ലൂ​​​​​​​ർ കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ന്‍റെ ജ​​​​​​​ന​​​​​​​നം. മാ​​​​​​​താ​​​​​​​പി​​​​​​​താ​​​​​​​ക്ക​​​​​​​ൾ അ​​​​​​​ന്ന​​​​​​​യും ജോ​​​​​​​ര്‍ജും. ജ്ഞാ​​​​​​​ന​​​​​​​സ്‌​​​​​​​നാ​​​​​​​ന പേ​​​​​​​ര് മൈ​​​​​​​ക്കി​​​​​​​ള്‍. വ​​​​​​​രാ​​​​​​​പ്പു​​​​​​​ഴ അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ സെ​​​​​​​മി​​​​​​​നാ​​​​​​​രി​​​​​​​യി​​​​​​​ൽ ചേ​​​​​​​ർ​​​​​​​ന്ന ബ്ര​​​​​​​ദ​​​​​​​ര്‍ മൈ​​​​​​​ക്കി​​​​​​​ൾ പ​​​​​​​ഠ​​​​​​​ന​​​​​​​ശേ​​​​​​​ഷം ക​​​​​​​പ്പൂ​​​​​​​ച്ചി​​​​​​​ന്‍ സ​​​​​​​ന്യാ​​​​​​​സ​​​​​​സ​​​​​​​ഭാം​​​​​​​ഗ​​​​​​​മാ​​​​​​​യി. 1933ല്‍ ​​​​​​​തി​​​​​​​യോ​​​​​​​ഫി​​​​​​​ന്‍ എ​​​​​​​ന്ന പേ​​​​​​​രോ​​​​​​​ടെ സ​​​​​​​ന്യാ​​​​​​​സ​​​​​​​വ്ര​​​​​​​തം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. 1941ല്‍ ​​​​​​​പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​​സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം. ക്രി​​​​​​​സ്തു​​​​​​​സ്നേ​​​​​​​ഹ​​​​​​​വും കാ​​​​​​​രു​​​​​​​ണ്യ​​​​​​​വും സേ​​​​​​​വ​​​​​​​ന​​​​​​​തീ​​​​​​​ക്ഷ്ണ​​​​​​​ത​​​​​​​യും ത​​​​​​​ന്‍റെ സ​​​​​​​ന്യാ​​​​​​​സ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ൽ സ​​​​​​​മ​​​​​​​ന്വ​​​​​​​യി​​​​​​​പ്പി​​​​​​​ച്ച തി​​​​​​​യോ​​​​​​​ഫി​​​​​​​ന​​​​​​​ച്ച​​​​​​​ൻ 1968 ഏ​​​​​​​പ്രി​​​​​​​ല്‍ നാ​​​​​​​ലി​​​​​​​ന് അ​​​​​​​ന്ത​​​​​​​രി​​​​​​​ച്ചു.

Tags : Servant of God Fr. Theophanes Beatified

Recent News

Up