x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി‍​യു​ടെ ദ്വി​ദി​ന ഇ​സ്രേ​ൽ സ​ന്ദ​ർ​ശ​നം നാ​ളെ മു​ത​ൽ


Published: February 24, 2026 06:43 PM IST | Updated: February 24, 2026 11:02 PM IST

ന്യൂ​ഡ​ൽ​ഹി: നാ​ളെ മു​ത​ൽ ര​ണ്ട് ദി​വ​സ​ത്തെ ച​രി​ത്ര​പ​ര​മാ​യ ഇ​സ്രേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് സ​ന്ദ​ർ​ശ​നം.

ഇ​ന്ത്യ​യും ഇ​സ്രേ​ലും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഭീ​ക​ര​ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കും. ഇ​സ്രേ​ലി​ന്‍റെ നൂ​ത​ന​മാ​യ കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ജ​ല ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും.‌

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ക​രാ​റു​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കും. ഇ​സ്രേ​ലി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി സം​വ​ദി​ക്കും. ഏ​ക​ദേ​ശം 80,000-ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​ർ ഇ​സ്രേ​ലി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

ജെ​റു​സ​ലേ​മി​ലെ ഹോ​ളോ​കോ​സ്റ്റ് സ്മാ​ര​ക​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് ഇ​സ്രേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യ​ത്തി​ലെ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​ട്ടാ​ണ് ഈ ​സ​ന്ദ​ർ​ശ​ന​ത്തെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. 

Tags : Modi Israel

Recent News

Up