x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പാ​ക് ഡ്രോ​ണു​ക​ൾ; പ്ര​ദേ​ശം ക​ന​ത്ത ജാ​ഗ്ര​ത​യി​ൽ


Published: January 14, 2026 12:07 AM IST | Updated: January 14, 2026 12:07 AM IST

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് ഡ്രോ​ണു​ക​ൾ വീ​ണ്ടും ക​ണ്ടെ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ര​ജൗ​രി ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പ​മാ​ണ് ര​ണ്ട് പാ​ക് ഡ്രോ​ണു​ക​ളെ ഇ​ന്ത്യ​ൻ സൈ​ന്യം ക​ണ്ടെ​ത്തി​യ​ത്.

ര​ജൗ​രി സെ​ക്ട​റി​ലെ ദും​ഗാ​ല-​ന​ബ്ല മേ​ഖ​ല​യി​ൽ ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ സൈ​ന്യം അ​വ​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്ന് ഡ്രോ​ണു​ക​ൾ തി​രി​കെ പോ​യി. നി​ല​വി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി പാ​ക്കി​സ്ഥാ​ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ഴാ​ണ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡ്രോ​ണു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ക​ത്വ ജി​ല്ല​യി​ലെ ബി​ല്ല​വാ​ർ വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്.

ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ക​മാ​ൻ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​ർ ഈ ​വ​ന​മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശം വ​ള​ഞ്ഞ സൈ​ന്യം തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : jammu kashmir srinagar drone pakistan

Recent News

Up