Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ലോകകപ്പിൽ നിന്ന് പുറത്തായ ഇരു ടീമുകളും ആശ്വായ ജയം തേടിയാണ് കളിത്തിലിറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ഓസീസിനുള്ളത്. മൂന്ന് മത്സരങ്ങൾ കളിച്ച ഒമാന്‍ പോയിന്റൊനും നേടാൻ സാധിച്ചിട്ടില്ല.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ് , കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാറ്റ് റെൻഷോ, മാർകസ് സ്റ്റോയിനിസ്, സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ഒമാൻ: ആമിർ കലീം, ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), കരൺ സോമാവലെ, ഹമദ് മിർസ, വസീം അലി, മുഹമ്മദ് നദീം, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ജിതൻ രാമാനന്ദി, ജയ് ഒഡേഡ്ര, ഷക്കീൽ അഹ്മദ്, ഷഫീക്ക് ജൻ.
Sports
അഹമ്മദാബാദ്: ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോം തുടരുന്നു. അഹമ്മദാബാദിൽ നെതർലൻഡ്സിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിലും അഭിഷേക് റൺസെടുക്കാനാകാതെ പുറത്തായി. നേരിട്ട മൂന്നാം പന്തിൽ ബൗൾഡായാണ് അഭിഷേക് പുറത്തായത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ശർമ ഡക്ക് ആയി ഔട്ടായത്. ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ യുഎസ്എയോട് പൂജ്യത്തിന് പുറത്തായ അഭിഷേക് പാക്കിസ്ഥാനോടും റൺസെടുക്കാനാകാതെ പുറത്തായിരുന്നു.
നമീബിയയ്ക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. ലോകകപ്പിൽ ഇന്ത്യയൂടെ തുറപ്പുചീട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന താരത്തിന്റെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോകകപ്പിന് മുമ്പ് വരെ മികച്ച ഫോമിൽ കളിച്ചിരുന്ന താരത്തിന് റൺസെടുക്കാനാകാത്തത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.
പ്രാഥമിക ഘട്ടത്തിലെ മോശം ഫോം മറികടന്ന് താരം സൂപ്പർ എട്ടിൽ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയവരെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് അഭിഷേക് ഫോമിലെത്തേണ്ടത് അനിവാര്യമാണ്.
Sports
അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കുൽദീപ് യാദവിനും അക്സർ പട്ടേലിനും പകരം അർഷ്ദീപ് സിംഗും വാഷിംഗ്ടൺ സുന്ദറും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം നെതർലൻഡ്സ്: മൈക്കൽ ലെവിറ്റ്, മാക്സ് ഒ ഡോവ്ഡ്, ബാസ് ഡി ലീഡ്, കോലിൻ അക്കർമാൻ, സ്കോട്ട് എഡ്വാർഡ്സ് ( ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), സാച്ച് ലിയൻ-കാച്ചെട്ട്, നോഹ് ക്രോയെസ്, റോയെലോഫ് വാൻ ഡെർ മെർവ്, ലോഗൻ വാൻ ബീക്ക്, ആര്യൻ ദത്ത്, കൈൽ ക്ലെയ്ൻ.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ കടന്ന് പാക്കിസ്ഥാൻ. കൊളംബോയിൽ നടന്ന മത്സരത്തിൽ നമീബിയയെ 102 റൺസിന് തകർത്താണ് പാക്കിസ്ഥാൻ സൂപ്പർ എട്ടിൽ കടന്നത്.
പാക്കിസ്ഥാൻ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 97 റൺസിൽ ഓൾഔട്ടായി. 23 റൺസെടുത്ത ലൗറൻ സ്റ്റിൻകാംപിനും 20 റൺസെടുത്ത അലക്സാണ്ടർ വോൾഷെംഗിനും മാത്രമാണ് നമീബിയൻ നിരയിൽ പിടിച്ചുനിൽക്കാനായത്.
പാക്കിസ്ഥാന് വേണ്ടി ഉസ്മാൻ താരിഖ് നാല് വിക്കറ്റെടുത്തു. ഷഡബ് ഖാൻ മൂന്ന് വിക്കറ്റും സൽമാൻ മിർസയും മുഹമ്മദ് നവാസും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ഓപ്പണർ ഷാഹിബ്സാദാ ഫർഹാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ക്യാപ്റ്റൻ സൽമാൻ ആഘയുടെയും ഷഡബ് ഖാന്റെയും മികച്ച ഇന്നംഗ്സുകളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷാദഹിബ്സാദാ ഫർഹാൻ 100 റൺസാണെടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിംഗ്സ്. സൽമാൻ ആഘ 38 റൺസും ഷഡബ് ഖാൻ 36 റൺസുമാണെടുത്തത്.
നബീയയ്ക്ക് വേണ്ടി ജാക്ക് ബ്രസൽ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ജെർഹാഡ് ഇറാസ്മസ് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ പാക്കിസ്ഥാന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണെടുത്തത്.
ഓപ്പണർ ഷാഹിബ്സാദാ ഫർഹാന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ക്യാപ്റ്റൻ സൽമാൻ ആഘയുടെയും ഷഡബ് ഖാന്റെയും മികച്ച ഇന്നംഗ്സുകളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷാദഹിബ്സാദാ ഫർഹാൻ 100 റൺസാണെടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഫർഹാന്റെ ഇന്നിംഗ്സ്. സൽമാൻ ആഘ 38 റൺസും ഷഡബ് ഖാൻ 36 റൺസുമാണെടുത്തത്.
നബീയയ്ക്ക് വേണ്ടി ജാക്ക് ബ്രസൽ രണ്ട് വിക്കറ്റെടുത്തു. ക്യാപ്റ്റൻ ജെർഹാഡ് ഇറാസ്മസ് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
യുഎഇ ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 36 റൺസെടുത്ത ഡിവാൾഡ് ബ്രെവിസിന്റെയും 30 റൺസെടുത്ത റയാൻ റിക്കിൾടണിന്റെയും 28 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി ലക്ഷ്യം മറികടന്നത്.
യുഎഇയ്ക്ക് വേണ്ടി ഹൈദർ അലിയും മുഹമ്മദ് ജാവാദുള്ളയും മുഹമ്മദ് അർഫാനും മുഹമ്മദ് ഫാറൂഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി. പ്രാഥമിക ഘട്ടത്തിലെ നാല് മത്സരങ്ങളിലും ജയിച്ച ദക്ഷിണാഫ്രിക്ക എട്ട് പോയിന്റുമായി ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിൽ കടന്നത്.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കൊളംബോയിലാണ് മത്സരം.
ടീം പാക്കിസ്ഥാൻ: ഷാഹിബ്സാദാ ഫർഹാൻ, സയീം അയൂബ്, സൽമാൻ ആഘ ( ക്യാപ്റ്റൻ), ബാബർ അസം, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഖവാജ നഫായ്, ഷഡബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, സൽമാൻ മിസ്ര, ഉസ്മാൻ താരിഖ്.
ടീം നമീബിയ: ലൗറൻ സ്റ്റീൻകാംപ്, ജാൻ ഫ്രൈലിംഗ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൻ, ജെറാർഡ് ഇറാസ്മസ് ( ക്യാപ്റ്റൻ), അലക്സാണ്ടർ വോൾഷെംഗ്, ജെ.ജെ. സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രംബെൽമാൻ, വില്ലെം മൈബർഗ്, ബെർണാർഡ് സ്കോൾസ്, ജാക്ക് ബ്രാസൽ.
Sports
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ലോകകപ്പിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 123 റൺസ് വിജയലക്ഷ്യം. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 122 റൺസെടുത്തത്.
അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെ മികവിലാണ് യുഎഇ ഭേദപ്പെട്ട സ്കോറിലെത്തിയത്. 45 റൺസാണ് ഷറഫു എടുത്തത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 റൺസെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോർബിൻ ബോഷ് മൂന്ന് വിക്കറ്റെടുത്തു. ആന്റിച്ച് നോർക്യെ രണ്ട് വിക്കറ്റും ജോർജ് ലിൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: ഐസിസി ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ മുംബൈയിലാണ് മത്സരം.
ടീം നേപ്പാൾ: കുശാൽ ഭർട്ടൽ, ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പർ), രോഹിത് പൗഡൽ ( ക്യാപ്റ്റൻ), ദീപേന്ദ്ര സിംഗ് ഐറി, ആരിഫ് ഷെയ്ഖ്, ലോകേഷ് ബാം, സുന്ദീപ് ജോറ, ഗുൽശൻ ജാ, സോംപാൽ കാമി, നന്ദൻ യാദവ്, സന്ദീപ് ലാമിച്ചാനെ.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മല്ലൻ, റിച്ച് ബെറിംഗ്ടൺ(ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് വിയേൽ, ബ്രാഡ് കറി.
Kerala
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്ത്. സൂപ്പർ എട്ട് കാണാതെയാണ് ഓസീസ് പുറത്തായത്. ഗ്രൂപ്പ് ബിയിലെ അയർലൻഡ്-സിംബാബ്വെ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായത്.
സിംബാബ്വെയും അയര്‍ലന്‍ഡും ഓരോ പോയിന്റ് വീതം പങ്കിട്ടതോടെ സിംബാബ്വെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏഴാമത്തെ ടീമായി. ഇതാദ്യമായാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.
പല്ലേക്കലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാവിലെ മുതൽ പെയ്ത കനത്ത മഴ ഒടുവിൽ ഓസ്ട്രേലിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ സിംബാബ്വെ അഞ്ച് പോയിന്റോടെ ശ്രീലങ്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ ഇടംപിടിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയെ അട്ടിമറിച്ചതാണ് സിംബാബ്വെയ്ക്ക് തുണയായത്. അവസാന മത്സരത്തില്‍ വെളളിയാഴ്ച ഒമാനെ നേരിടുന്ന ഓസ്ട്രേലിയക്ക് ജയിച്ചാലും പരമാവധി നാലു പോയിന്റ് മാത്രമെ നേടാനാവു.
ഓസ്ട്രേലിയയ്ക്കൊപ്പം അയര്‍ലന്‍ഡും സൂപ്പര്‍ എട്ടിൽ എത്താതെ പുറത്തായി. സിംബാബ്വെയ്ക്കൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. ഇതോടെ വ്യഴാഴ്ച നടക്കുന്ന സിംബാബ്വെ-ശ്രീലങ്ക മത്സരഫലം അപ്രസക്തമായി.
Sports
പല്ലെകലെ: ട്വന്റി 20 ലോകകപ്പിലെ അയർലൻഡ്-സിംബാബ്വെ മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
കളിച്ച രണ്ടും ജയിച്ച സിംബാബ്വെയ്ക്ക് ഈ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചാൽ സൂപ്പർ എട്ട് ഉറപ്പിക്കാം. അതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷയ്ക്ക് അറുതിയാകും. ഇന്ന് സിംബാബ്വെ ജയിച്ചാൽ, 2009-ന് ശേഷം ആദ്യമായി ഓസ്ട്രേലിയ ഒരു ലോകകപ്പിൽ ആദ്യഘട്ടത്തിൽത്തന്നെ പുറത്താകും.
മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച ഓസീസിന്, സിംബാബ്വെ അടുത്ത രണ്ട് കളിയിലും തോൽക്കുന്നതിനൊപ്പം, അടുത്ത മത്സരത്തിൽ വിജയിക്കുകയും വേണം. എങ്കിലും റൺറേറ്റ് അടിസ്ഥാനത്തിലായിരിക്കും സൂപ്പർ എട്ടിലേക്കുള്ള തിരഞ്ഞെടുപ്പ്.
സൂപ്പർ എട്ടിലേക്കുള്ള യാത്രയിൽ ഓസ്ട്രേലിയയുടെ വിധി ഇനി മറ്റു ടീമുകളെ ആശ്രയിച്ചിരിക്കും. ഇന്ന് നടക്കാനിരിക്കുന്ന അയർലൻഡ് - സിംബാബ്വെ മത്സരത്തിൽ അയർലൻഡ് വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സൂപ്പർ എട്ടിൽ കടക്കാനാവൂ.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.
കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്.
വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്.
ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 178 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 60 റൺസെടുത്ത ബെൻ മാനെന്റിയും 45 റൺസെടുത്ത ഗ്രാന്റ് സ്റ്റിവാർട്ടും 43 റൺസെടുത്ത ജസ്റ്റിൻ മോസ്കയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർടണും സാം കറണും മൂന്ന് വിക്കറ്റ് വീതമെടുത്തു. ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റും വിൽ ജാക്ക്സും ആദിൽ റഷീദും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
പല്ലെകെലെ: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ പല്ലെകെലെയിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്വെൽ, കൂപ്പർ കോണോലി. സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ശ്രീലങ്ക: പതും നിസംഗ, കുശാൽ പെരേര, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), പവൻ രത്നായകെ, ദസുൻ ശനക (ക്യാപ്റ്റൻ), കമിന്ദു മെൻഡിസ്, ദുശാൻ ഹെമാന്ത, ദുനിത് വെല്ലാലഗെ, ദുഷ്മാന്ത ചമീര, മഹീഷ് തീക്ഷണ, മതീഷ പതിരണ.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്.
അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്.
ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ കോൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം ഇറ്റലി: ജസ്റ്റിൻ മോസ്ക, ആന്റണി മോസ്ക, ജെ.ജെ. സ്മട്ട്സ്, ഹാരി മാനെന്റി (ക്യാപ്റ്റൻ), ബെൻ മാനെന്റി, മാർകസ് കംപോപിയാനോ, ഗ്രാന്റ് സ്റ്റിവാർട്ട്, ജിയാൻ മിയാഡെ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് സിംഗ്, ക്രിഷൻ കലുഗമാഗെ, അലി ഹസൻ.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ യുഎഇയ്ക്കെതിരെ അഫ്ഗാനിസ്ഥാന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
യുഎഇ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെ അഫ്ഗാൻ മറികടന്നു. ഇബ്രാഹിം സദ്രാന്റെ അർധ സെഞ്ചുറിയുടെയും അസമത്തുള്ള ഒമർസായിയുടെയും ദർവിഷ് റസൂലിയുടെയും ഇന്നിംഗ്സുകളുടെയും ബലത്തിലാണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യം മറികടന്നത്.
സദ്രാൻ 53 റൺസാണെടുത്തത്. 41 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്സ്. ഒമർസായ് 40 റൺസും റസൂലി 33 റൺസുമാണെടുത്തത്.
യുഎഇയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖിയും മുഹമ്മദ് അർഫാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ജാവാദുള്ള ഒരു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ന്യൂഡൽഹി: ട്വന്റി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ യുഎഇയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണെടുത്തത്.
സൊഹയ്ബ് ഖാന്റെ അർധ സെഞ്ചുറിയുടെയും അലിഷൻ ഷറഫുവിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് യുഎഇ മികച്ച സ്കോറിലെത്തിയത്. സെഹയ്ബ് 68 റൺസാണെടുത്തത്. 48 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സൊഹയ്ബിന്റെ ഇന്നിംഗ്സ്.
അലിഷൻ ഷറഫു 40 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്.
ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റെടുത്തു. നായകൻ സൽമാൻ ആഘയും ഷഹീൻ അഫ്രീഡിയും ഉസ്മാൻ താരിഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഏഴു മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണിനും അർഷ്ദീപ് സിംഗിനും പകരം അഭിഷേക് ശർമയും കുൽദീപ് യാദവും തിരിച്ചെത്തി. മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം പാക്കിസ്ഥാൻ: സയിം അയൂബ്, ഷാഹിദ്സാദാ ഫർഹാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ ( വിക്കറ്റ് കീപ്പർ), ഷഡബ് ഖാൻ, ഫഹീം അഷ്റഫ്, ഷഫീൻ അഫ്രീഡി, അബ്രാർ അഹ്മദ്, ഉസ്മാൻ താരിഖ്.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ 31 റൺസിനാണ് യുഎസ്എ വിജയിച്ചത്.
യുഎസ്എ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുക്കാൻ സാധിച്ചുള്ളു. 58 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപും 31 റൺസെടുത്ത ജെ.ജെ. സ്മിത്തും 28 റൺസെടുത്ത ജാൻ നിക്കോളും പോരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാൻ ഷാൽക്ക്വൈക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. അലി ഖാനും സൗരഭ് നേത്രാവൽക്കറും ശുഭം രഞ്ജാനെയും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മുതൽ ചെന്നൈയിലാണ് മത്സരം.
രണ്ടാം ജയം ലക്ഷ്യമിട്ടാണ് യുഎസ്എ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്സിനെ 93 റൺസിന് പരാജയപ്പെടുത്തിയാണ് യുഎസ്എ ഇന്നത്തെ മത്സരത്തിനെത്തുന്നത്. ആദ്യ ജയമാണ് നമീബിയയുടെ ലക്ഷ്യം.
ടീം നമീബിയ: ജാൻ ഫ്രൈലിൻക്ക്, ലൗറൻ സ്റ്റീൻകാംപ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ജെറാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), ജെ.ജെ. സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), ഡൈലൻ ലെയ്ച്ചർ, റൂബൻ ട്രംപെൽമാൻ, വില്ലെം മൈബർഗ്, ബെർനാർഡ് സ്കോൾസ്, മാക്സ് ഹെയ്ൻഗോ.
ടീം യുഎസ്എ: മൊനാൻക് പട്ടേൽ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ശയൻ ജഹാംഗിർ, സായ്തേജ മുക്കാമല്ല, സഞ്ജയ് കൃഷ്ണമൂർത്തി, ശുഭം രഞ്ജനെ, മിലിന്ദ് കുമാർ, ഹർമീത് സിംഗ്, മുഹമ്മദ് മൊഹ്സിൻ, ഷാഡ്ലി വാൻ ഷാൽക്ക്വൈയ്ക്ക്, അലി ഖാൻ, സൗരഭ് നേത്രാവൽക്കർ.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. മുംബൈയിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
നേപ്പാൾ ഉയർത്തിയ 134 റൺസ് പിന്തുടർന്ന വിൻഡീസ് 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ഷായ് ഹൊപ്പിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയത്തിലെത്തിയത്.
ഷായ് ഹോപ്പ് 61 റൺസാണെടുത്തത്. 44 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. ഹെറ്റ്മയർ 46 റൺസാണെടുത്തത്. 22 റൺസെടുത്ത ബ്രാണ്ടൻ കിംഗിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്. നന്ദൻ യാദവാണ് നേപ്പാളിന് വേണ്ടി വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പാളിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
സ്കോട്ലൻഡ് ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പത്ത് പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ടോം ബാന്റണിന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്.
ടോം ബാന്റൺ 63 റൺസാണ് എടുത്തത്. ജേക്കബ് ബേതൽ 32 റൺസും സാം കരൺ 28 റൺസും സ്കോർ ചെയ്തു. സ്കോട്ലൻഡിന് വേണ്ടി ബ്രാണ്ടൻ മക്മല്ലൻ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ, മൈക്കൽ ലീസ്ക്ക്, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ സ്കോട്ലൻഡിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി.
ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണിന്റെയും മൈക്കൽ ജോൺസിന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 32 പന്തിൽ 49 റൺസാണ് ബെറിംഗ്ടൺ എടുത്തത്.
മൈക്കൽ ജോൺസ് 33 റൺസാണ് സ്കോർ ചെയ്തത്. ടോം ബ്രൂസ് 24 റൺസും ഒലിവർ ഡേവിഡ്ൺ 20 റൺസും എടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും ലിയാം ഡോവ്സണും രണ്ട് വിക്കറ്റ് വീതവും ജാമി ഓവർടണും സാം കറണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ സ്കോട്ലൻഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്ന് മുതലാണ് മത്സരം.
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബേതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ലിയാം ഡോവ്സൺ, ജാമി ഓവർടൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
ടീം സ്കോട്ലൻഡ്: ജോർജ് മുൻസെ, മൈക്കൽ ജോൺസ്, ബ്രാണ്ടൻ മക്മുല്ലൻ, റിച്ചി ബെറിംഗ്ടൺ (ക്യാപ്റ്റൻ), ടോം ബ്രൂസ്, മൈക്കൽ ലീസ്ക്ക്, മാത്യൂ ക്രോസ് (വിക്കറ്റ് കീപ്പർ), മാർക്ക് വാട്ട്, ഒലിവർ ഡേവിഡ്സൺ, ബ്രാഡ് ക്യൂറി, ബ്രാഡ് വീൽ.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഷെർഫെയ്ൻ റൂതർഫോഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും റോസ്റ്റൺ ചെയ്സിന്റെയും ജേസൺ ഹോൽഡറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. റൂതർഫോഡ് 76 റൺസാണ് എടുത്തത്. രണ്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
ചെയ്സ് 34 റൺസും ഹോൽഡർ 33 റൺസുമാണ് എടുത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോഫ്ര ആർച്ചറും സാം കരണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കറാച്ചി/കൊളംബോ: ക്രിക്കറ്റിന്റെ സ്പിരിറ്റിനെ കരുതി ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് കളിക്കുമെന്നായിരുന്നു പാക് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്. എന്നാല്‍, സാമ്പത്തിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ക്ലോസ്ഡ് ഡോര്‍ ചര്‍ച്ചകളിലൂടെ മത്സരം കളിക്കാനുള്ള തീരുമാനത്തിലേക്ക് പാക്കിസ്ഥാനെ എത്തിക്കുകയായിരുന്നു. മാത്രമല്ല, യുഎഇ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് അസോസിയേഷനുകളും പാക് ക്രിക്കറ്റ് ബോര്‍ഡിനുമേല്‍ (പിസിബി) സമ്മര്‍ദം ചെലുത്തി. മത്സരം ബഹിഷ്കരിച്ചാല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നതും പിസിബിയെ അയയാന്‍ പ്രേരിപ്പിച്ചു. 616 കോടി രൂപയുടെ ബാധ്യത ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പിന്മാറിയാല് പിസിബിക്കു മേല്‍ വരുമായിരുന്നു.
► ലങ്കയുടെ തുറുപ്പ്
ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) തങ്ങളുടെ തുറുപ്പ് ചീട്ടെടുത്ത് വീശിയതും പിസിബിയെ കുഴക്കി. 2009ല്‍ ലാഹോറില്‍വച്ച് ശ്രീലങ്കന്‍ ടീമിനെതിരേ ഭീകരാക്രമണം നടന്നതും പിന്നീട് ടീമുകള്‍ പാക് പര്യടനം നടത്താതിരുന്നപ്പോള്‍ ലങ്ക പാക്കിസ്ഥാനിലെത്തി പ്രതിസന്ധിയില്‍ കൂട്ടായതും എസ്എല്‍സി പിസിബിക്കു നല്കിയ കത്തില്‍ സൂചിപ്പിച്ചു. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കി ഒപ്പം നില്ക്കണമെന്നതായിരുന്നു ലങ്കയുടെ ഇമോഷണല്‍ തുറുപ്പ് ചീട്ട്.
► പിസിബി & ബിസിബി
കറാച്ചിയില്‍ നടന്ന യോഗത്തില്‍ ഐസിസി ഡെപ്യൂട്ടി ചെയര്മാന് ഇമ്രാന് ഖ്വാജ പിസിബി ചെയര്മാന് മൊഹ്സിന്‍ നഖ്വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ എന്നിവരായിരുന്നു പങ്കെടുത്തത്. പിസിബി ഐസിസിക്കു മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ നിരത്തിയതായാണ് റിപ്പോര്‍ട്ട്.
ഐസിസി ഫുള്‍ മെംബര്‍ രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന സാമ്പത്തിക വിഹിത രീതിയില്‍ മാറ്റംവരുത്തി പുതിയ രീതി കൊണ്ടുവരുക, ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരകള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തില്‍ ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യണം എന്നീ ആവശ്യങ്ങളാണ് പിസിബി മുന്നോട്ടുവച്ചത്. ഇതില്‍ ഇന്ത്യ x പാക് പരമ്പര നടക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായാണ് വിവരം. പിസിബിയുടെ മറ്റ് ആവശ്യങ്ങളില്‍ ഐസിസിയുടെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
ലോകകപ്പില്‍നിന്നു പിന്മാറേണ്ടിവന്ന സാഹചര്യത്തില്‍ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം വേണമെന്നതായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, ലോകകപ്പില്‍നിന്നു പിന്മാറിയതിനാല് ബംഗ്ലാദേശിനുമേല്‍ സാമ്പത്തിക അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് ഐസിസി അറിയിച്ചു.
Sports
കൊളംബോ: ട്വന്റി-20 ലോകപ്പിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ അമേരിക്ക ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
പേസർ സൽമാൻ മിർസയെ ഒഴിവാക്കി സ്പിന്നർ ഉസ്മാൻ താരിഖിനെ പാക്കിസ്ഥാൻ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഇന്ത്യയ്ക്കെതിരേ കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് അമേരിക്ക കളത്തിലിറങ്ങുന്നത്.
Sports
ദുബായി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുമെന്ന് ഐസിസി. ഫെബ്രുവരി 15ന് കൊളംബോയിലാണ് മത്സരം. ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ ഗ്രൗണ്ടിലിറങ്ങുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഇന്ത്യക്കെതിരെ കളിക്കാന്‍ പാക്കിസ്ഥാൻ തീരുമാനിച്ചത്.
തങ്ങൾ മുന്നോട്ടുവച്ച ചില ആവശ്യങ്ങളിൽ ഐസിസി ഉറപ്പ് നൽകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ലോകകപ്പിലെ പങ്കാളിത്തം നഷ്ടമായതിലൂടെ ബംഗ്ലാദേശിനുണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ അവർക്കായി ഒരു ത്രിരാഷ്ട്ര പരമ്പര വേണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. ഇത് തള്ളിയെങ്കിലും അടുത്ത അണ്ടർ-19 ലോകകപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് നൽകുന്ന കാര്യം ഐസിസി പരിഗണിക്കും.
2028നും 2031നും ഇടയിൽ ഒരു ഐസിസി ടൂർണമെന്റ് ബംഗ്ലാദേശിൽ നടത്തും. ഐസിസിയുടെ വരുമാന വിഹിതത്തിൽ കുറവ് വരുത്തില്ല എന്നിവയാണ് അംഗീകരിച്ച ആവശ്യങ്ങള്‍. ലോകകപ്പിൽ ബംഗ്ലാദേശ് ഇല്ലാത്തത് ഖേദകരമാണെന്ന് സിഇഒ സൻജോഗ് ഗുപ്ത പറഞ്ഞു.
Sports
ദുബായ്: ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ആകെ സാമ്പത്തിക കണക്കില്‍ 65 ശതമാനവും ഇന്ത്യ x പാക്കിസ്ഥാന് മത്സരത്തെ ആശ്രയിച്ചാണെന്നു പറഞ്ഞാല്‍ ഞെട്ടേണ്ട. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം ഇല്ലാതായതോടെ ഐസിസിയുടെ മാത്രം നഷ്ടം 2,290 മുതല്‍ 4,500 കോടി രൂപയാണ്.
ടിവി, ഡിജിറ്റല്‍ അവകാശവും സ്പോണ്‍സര്‍ഷിപ്പും മാത്രമുള്ള കണക്കാണിത്. ലോകകപ്പിന്റെ ഡിജിറ്റല്‍ പാര്‍ട്ണര്‍മാരായ ജിയൊഹോട്ട്സ്റ്റാറിന്റെ നഷ്ടം 200 മുതല്‍ 250 കോടി രൂപയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ x പാക് മത്സരത്തിലെ പരസ്യവരുമാനമുള്പ്പെടെയുള്ള കണക്കാണിത്.
പാക് ക്രിക്കറ്റ് ബോര്‍ഡിനും നഷ്ടമുണ്ട്. ഐസിസിയുമായുള്ള വാര്‍ഷിക വരുമാന ഷെയറില്‍ 316 കോടി രൂപയുടെ നഷ്ടം പിസിബിക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഐസിസി പിസിബിക്ക് എതിരേ നിയമപരമായുള്ള പ്രത്യാക്രമണം കരുതിവച്ചിട്ടുണ്ട്. പരസ്യദാതാക്കളുടെ സാമ്പത്തിക നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 300 കോടി രൂപയുടെ സാമ്പത്തിക ബാധ്യതാ കേസ് ഐസിസി ഫയല്‍ ചെയ്യും. ചുരുക്കത്തില്‍ പാക് കിക്കറ്റ് ബോര്‍ഡിന് 616 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോയില്‍ ഈ മാസം 15നായിരുന്നു ഇന്ത്യ x പാക്കിസ്ഥാന് മത്സരം നടക്കേണ്ടിയിരുന്നത്. ടിക്കറ്റ് ഇനത്തിലും ഹോസ്പിറ്റാലിറ്റി വിഭാഗത്തിലുമായി കൊളംബോ സ്റ്റേഡിയത്തിന് 18.3 മുതല്‍ 27.5 കോടി രൂപവരെ നഷ്ടമുണ്ട്. ഇന്ത്യന്‍, പാക്കിസ്ഥാന് താരങ്ങളുടെ ഫീസിനത്തിലും നഷ്ടം. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഒരു മാച്ചിനു നല്‍കുന്നത് 7.5 ലക്ഷം രൂപ വീതമാണ്. പാക് താരങ്ങള്‍ക്ക് പിസിബി നല്‍കുന്നത് 1.38 ലക്ഷം വീതവും.
ഇതിനെല്ലാം പുറമെ, കൊളംബോയിലെ പ്രാദേശിക ടൂറിസത്തിനുള്ള (വ്യോമയാനം, ഹോട്ടല്‍, യാത്ര, മറ്റ് സൗകര്യങ്ങള്‍) നഷ്ടം 95 കോടിയില്‍ അധികമാണ്.
Sports
ലണ്ടന്‍: എംസിസി (മാരിലേബോണ്‍ ക്രിക്കറ്റ് ക്ലബ്) ചില ക്രിക്കറ്റ് നിയമങ്ങളില്‍ പരിഷ്കാരംവരുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍, ടീമിനു വിക്കറ്റുകള്‍ കൈയിലുണ്ടെങ്കില്‍ അന്നത്തെ മത്സരം അവസാനിക്കില്ല എന്നതാണ് പുതിയ നിയമത്തില്‍ ശ്രദ്ധേയം. നിലവില്‍ ടെസ്റ്റിലെ ഒരുദിവസത്തെ അവസാന ഓവറില്‍ വിക്കറ്റ് വീണാല്‍ മത്സരം അവിടെ നിര്‍ത്തുന്നതാണ് പതിവ്.
എന്നാല്‍, എംസിസിയുടെ പുതിയ നിയമപ്രകാരം, ടീമിന്റെ അവസാന വിക്കറ്റ് അല്ല വീണതെങ്കില്‍ ഓവര്‍ പൂര്‍ത്തിയാക്കി മാത്രമേ ഓരോദിവസവും മത്സരം അവസാനിപ്പിക്കാന്‍ പാടുള്ളൂ.
ലാമിനേറ്റഡ് ബാറ്റുകള്‍ ഉപയോഗിക്കാനും എംസിസി അനുമതി നല്കി. പൂര്‍ണമായി വില്ലോ ട്രീ ഉപയോഗിച്ചല്ലാത്ത ബാറ്റുകളാണ് ലാമിനേറ്റഡ് ബാറ്റ്. ഹിറ്റ് വിക്കറ്റ് നിയമത്തിലാണ് മറ്റൊരു ശ്രദ്ധേയം പരിഷ്കരണം. ബാറ്ററിന്റെ ബാറ്റ് എതിര് ടീം അംഗവുമായി (വിക്കറ്റ് കീപ്പര്‍, ക്ലോസ് ഫീല്‍ഡേഴ്സ്) കോണ്ടാക്റ്റ് വന്നശേഷമാണ് ഹിറ്റ് വിക്കറ്റ് ആകുന്നതെങ്കില്‍ അത് ഔട്ടായി പരിഗണിക്കില്ലെന്നതാണ് പുതിയ നിയമം.
Sports
ഒരൊറ്റ ചോദ്യം മാത്രം; സഞ്ജു സാംസണ് 2026 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് കളിക്കുമോ..? സഞ്ജുവിന്റെ കടുത്ത ആരാധകര്‍ക്കുപോലും ഉറച്ചൊരുവാക്ക് പറയാന്‍ സാധിക്കാത്ത, അല്ലെങ്കില്‍ ഉത്തരംമുട്ടിപ്പോകുന്ന അവസ്ഥ. അതിന്റെ കാരണം ഒന്നു മാത്രം, ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പരയില്‍ ഓപ്പണറായെത്തിയ സഞ്ജു ആകെ നേരിട്ടത് 34 പന്ത്, നേടിയത് 46 റണ്‍സും. 10 (7), 6 (5), 0 (1), 24 (15), 6 (6) എന്നതായിരുന്നു ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.
തുടര്‍ച്ചയായ 23 ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയില്ലാതെ വിഷമിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്ന് അര്‍ധസെഞ്ചുറിയടക്കം 242 റണ്‍സുമായി ന്യൂസിലന്‍ഡിന് എതിരായ പരമ്പരയുടെ താരമായി. സൂര്യകുമാറിനെപ്പോലെ ബാറ്റുകൊണ്ട് ആരാധകര്‍ക്ക് മാനസിക ഉറപ്പു നല്കാന് ലോകകപ്പിനു മുമ്പ് സഞ്ജുവിനു മുന്നില്‍ ഇനി മത്സരങ്ങളില്ല. ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനു മുമ്പായി, ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യക്കു ബാക്കിയുള്ളത്.
കീപ്പിംഗിലും ഇഷാന്
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു മുമ്പുവരെ ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവിലൂടെ ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു സഞ്ജു സാംസണ്. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബിസിസിഐ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കുകയും സഞ്ജുവിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കുകയും ചെയ്തു. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന് കിഷനെയും 15 അംഗ ടീമിലുള്‍പ്പെടുത്തി.
ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര പരമ്പര തിരുവനന്തപുരം കാര്യവട്ടത്ത് അവസാനിച്ചപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായി സഞ്ജുവിന്റെ കൈയില്‍നിന്നു വഴുതിയ അവസ്ഥയാണ്. പരമ്പരയില്‍ നാലു മത്സരങ്ങള്‍ കളിച്ച ഇഷാന് കിഷന് ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 215 റണ്‍സ് നേടി. സഞ്ജുവിന്റെ ഹോം ഗ്രൗണ്ടായ കാര്യവട്ടത്തായിരുന്നു ഇഷാന്റെ സെഞ്ചുറി (43 പന്തില്‍ 103).
കാര്യവട്ടത്തെ അഞ്ചാം ട്വന്റി-20യില്‍ സഞ്ജുവിനു പകരം ഇഷാന് കിഷനായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്. ലോകകപ്പിനു മുമ്പായുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവന് സൂചനയാണ് ഇതെങ്കില്‍ സഞ്ജുവിന്റെ സ്ഥാനം ബാക്കപ്പ് കീപ്പറിലേക്കു മാറും. 2024 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായപ്പോള് ഋഷഭ് പന്തിന്റെ ബാക്കപ്പായി സഞ്ജു ടീമിലുണ്ടായിരുന്നു.
കീപ്പിംഗ് നേരത്തേ തീരുമാനിച്ചത്
ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനു സ്ഥാനമില്ലെന്നതിന്റെ സൂചനയാണോ കാര്യവട്ടത്ത് ഇഷാന് കിഷന് വിക്കറ്റ് കീപ്പറായത് എന്ന ചോദ്യമുയര്‍ന്നിരുന്നു. മത്സരത്തിന്റെ ചൂടുമാറുന്നതിനു മുമ്പുതന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അതിന്റെ ഉത്തരവും നല്കി. “ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു മുമ്പുതന്നെ വിക്കറ്റ് കീപ്പിംഗിനെ കുറിച്ച് ടീമിനുള്ളില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജുവും അവസാന രണ്ടു മത്സരങ്ങളില്‍ ഇഷാനും കീപ്പിംഗ് ചെയ്യാനായിരുന്നു തീരുമാനം. നാലാം ട്വന്റി-20യില്‍ ഇഷാന് കിഷന് കളിച്ചില്ല. അതുകൊണ്ടുതന്നെ അഞ്ചാം മത്സരത്തില്‍ ഇഷാന് വിക്കറ്റ് കീപ്പറായി’’- സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ബാക്ക് ഫുട്ട് പൊളിഞ്ഞു
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് തന്ത്രം തികഞ്ഞ പരാജയമായിരുന്നു. ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ ബാക്ക് ഫുട്ടിലേക്ക് വലിയുകയായിരുന്നു സഞ്ജു. വിക്കറ്റ് തുറന്നു കാണിച്ചുള്ള സ്റ്റാന്ഡിനുശേഷം ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ് ലെംഗ്ത് പന്തിനായി ബാറ്റ് വീശുന്ന സഞ്ജു മിഡ് ഓണിലും ഡീപ്പിലും മിഡ് വിക്കറ്റിലുമായി ക്യാച്ച് നല്കി മടങ്ങിയത് മൂന്നു പ്രാവശ്യം. ലെംഗ്ത് ബോള്‍ ഫ്ളിക്ക് ചെയ്യാന്‍ ശ്രമിച്ചും ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ് ഫുട്ട് വര്ക്കില്ലാതെയും ബൗള്‍ഡായത് രണ്ടു തവണ.
തിരുവനന്തപുരത്ത് എഡ്ജിലൂടെ ലഭിച്ച ഒരു ബൗണ്ടറി മാത്രമായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്. ഷോര്‍ട്ട് ബോളില്‍ ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ്, ഫ്രണ്ട് ഫൂട്ടിന്റെ പിന്തണയില്ലാതെ ടൈമിംഗ് തെറ്റി ഡീപ്പില്‍ ക്യാച്ച് നല്കി പുറത്താകുക എന്ന ദുരവസ്ഥയാണ് സഞ്ജുവിന്റെ നിലവിലെ ഏറ്റവും വലിയ സാങ്കേതിക പ്രശ്നം.
തിലക് വര്‍മ തിരിച്ചെത്തുന്നു
ഇഷാന്റെ മിന്നും ഫോമിനും സഞ്ജുവിന്റെ മോശം ഫോമിനും ഇടയില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനു കരുത്താകുന്ന മറ്റൊരു വാര്‍ത്തയുണ്ട്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഒരുമാസത്തോളമായി പുറത്തിരിക്കുകയായിരുന്ന തിലക് വര്‍മ തിരിച്ചെത്തുന്നു. ഇന്ത്യയുടെ 15 അംഗ ട്വന്റി-20 ലോകകപ്പ് ടീമില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പുള്ള കളിക്കാരനാണ് തിലക്.
നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തില്‍ തിലക് വര്‍മ ഇന്ത്യക്കായി കളിക്കുമെന്നാണ് ടീം വൃത്തങ്ങളുടെ സൂചന. അങ്ങനെയെങ്കില്‍ പ്ലേയിംഗ് ഇലവനില്‍ ഇഷാന് കിഷന്, സഞ്ജു സാംസണ് എന്നിവരില്‍ ഒരാള്‍ ഉണ്ടായേക്കില്ല. തിലകിന്റെ അഭാവത്തിലായിരുന്നു ഇഷാന് കിഷന് ഇന്ത്യയുടെ മൂന്നാം നമ്പറായി ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ കളിച്ചത്. ലോകകപ്പില്‍ ആര് കളിക്കും ആര് കളിക്കില്ല; എല്ലാം കണ്ടറിയുകതന്നെ...
Sports
ദുബായ്: 2026 ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍നിന്നു പിന്മാറിയ പാക്കിസ്ഥാന് സര്‍ക്കാര്‍ നടപടിക്കെതിരേ ഐസിസി. സര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണമെന്നും ഭാവിയില്‍ വരുംവരായ്കകള്‍ ഉണ്ടാകുമെന്നും ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) ഓര്‍മിപ്പിച്ചു. ലോക ക്രിക്കറ്റ് എക്കോ സിസ്റ്റത്തിന്റെ ഭാഗമാണ് പാക്കിസ്ഥാന് എന്നും സ്വന്തം ടീമിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നും പിസിബിയെ ഓര്‍മിപ്പിക്കാനും ഐസിസി മറന്നില്ല.
ഇന്ത്യ, പാക്കിസ്ഥാന്, നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. 15ന് കൊളംബോയിലാണ് ഇന്ത്യ x പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ട പോരാട്ടം. ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ തങ്ങളുടെ ക്രിക്കറ്റ് ടീം ഫീല്‍ഡില്‍ ഇറങ്ങില്ലെന്ന് പാക് സര്‍ക്കാരാണ് അറിയിച്ചത്. എന്തു കാരണത്താലാണ് ഈ പിന്മാറ്റം എന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്ന് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട ബംഗ്ലാദേശിനെ 2026 ലോകകപ്പില്‍നിന്ന് ഐസിസി ഒഴിവാക്കിയിരുന്നു. ബംഗ്ലാദേശിനു പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. ഐസിസി അടിയന്തരയോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചത് പിസിബി മാത്രമായിരുന്നു.
സര്‍ക്കാര്‍ തീരുമാനം: ആഘ
കറാച്ചി: ഇന്ത്യക്കെതിരേ 15നു നടക്കേണ്ട ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ മത്സരം ബഹിഷ്കരിച്ചത് സര്‍ക്കാരാണെന്നും ടീമിന്റെ നിലപാടല്ല അതെന്നും പാക്കിസ്ഥാന് ക്യാപ്റ്റന്‍ സല്മാന് ആഘ. “ഞങ്ങള്‍ ലോകകപ്പില്‍ കളിക്കും. അത് (ഇന്ത്യക്കെതിരേ കളിക്കാതിരിക്കുക) ടീമിന്റെ തീരുമാനമല്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞങ്ങളുടെ സര്‍ക്കാരും പിസിബി ചെയര്‍മാനും പറയുന്നത് അനുസരിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവര്‍ എന്തു പറയുന്നോ അതു ഞങ്ങള്‍ ചെയ്യും’’ - സല്മാന് ആഘ വ്യക്തമാക്കി.
പിഴ ഈടാക്കും?
ശനിയാഴ്ചയാണ് 2026 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കും. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍നിന്നു പാക്കിസ്ഥാന് പിന്മാറിയാല് ഏകദേശം 349 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഐസിസി പിസിബിക്കെതിരേ പിഴ ചുമത്താനുള്ള സാധ്യതയുമുണ്ട്. എന്നാല്‍, ബോര്‍ഡ് യോഗത്തില്‍ തീരുമാനമായാല്‍ മാത്രമേ പിഴ ചുമത്താനാകൂ. അതേസമയം, ലോകകപ്പിനായുള്ള പാക് ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി.
Sports
ദുബായി: ട്വന്റി20 ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ബംഗ്ലാദേശിൽ നിന്നുള്ള മാധ്യമ പ്രവർത്തകർക്കായി അക്രഡിറ്റേഷൻ പ്രക്രിയ പുനഃക്രമീകരിക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി).
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽനിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു.ഏകദേശം 90 മാധ്യമപ്രവർത്തകരാണ് അക്രഡിറ്റേഷനായി അപേക്ഷിച്ചിരിക്കുന്നത്.
Sports
ദുബായി: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് കളിക്കുമെന്ന് ഐസിസി. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരീച്ചു.
ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇന്നലെ ദുബായിയില്‍ ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ലൻഡിനെ ഉള്‍പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
ലോകകപ്പിലെ ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ: ഇന്ത്യ, യു.എസ്.എ, നെതർലൻഡ്സ്, നമീബിയ, പാക്കിസ്ഥാൻ.
ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, ഒമാൻ, അയർലൻഡ്.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ്, ഇറ്റലി, നേപ്പാൾ.
ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, കാനഡ, യു.എ.ഇ
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ബഹിഷ്കരിച്ച് ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്റെ നീക്കം.
ഇതോടെ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് നീക്കം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.
റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
Sports
ദുബായി: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായി വിരാട് കോഹ്ലി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ വന്ന റാങ്കിംഗിലാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി രണ്ടാമതായത്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനം നിലനിർത്താനായില്ല.
ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി മിന്നും പ്രകടനമാണ് താരം പുറത്തെടുത്തത്. ഏകദിന പരമ്പരയിലെ മൂന്ന് കളികളില്‍ 84, 131, 137 എന്നിങ്ങനെയായിരുന്നു മിച്ചലിന്റെ സ്കോറുകള്‍. 845 റേറ്റിംഗ് പോയിന്റുമായാണ് മിച്ചല്‍ ഒന്നാം സ്ഥാനത്തെത്തിയത്.
795 റേറ്റിംഗ് പോയിന്റാണ് വിരാട് കോഹ്ലിക്കുള്ളത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഡാരല്‍ മിച്ചലിനെക്കാള് 50 റേറ്റിംഗ് പോയിന്റ് മുന്നിലായിരുന്നു കോഹ്ലി.
അഫ്ഗാനിസ്ഥാന് താരം ഇബ്രാഹിം സര്ദ്രാൻ ആണ് മൂന്നാം സ്ഥാനത്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പിന്തള്ളിയാണ് സർദ്രാനൻ മൂന്നാമതെത്തിയത്. രോഹിത് നാലാം സ്ഥാനത്താണുള്ളത്.
Sports
ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം ഐസിസി ഇതു സംബന്ധിച്ച് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി അനുസരിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേശകന് ആസിഫ് നസ്റുള്‍ പറഞ്ഞു.
21ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കളിക്കാത്തതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഐസിസി ഈ നിലപാട് തള്ളി.
കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബിസിബിയുടെ ആവശ്യം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി.
Sports
ദുബായി: ഒരിടവേളയ്ക്ക് ശേഷം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ കോഹ്ലിയുടെ വരവോടെ മൂന്നാം സ്ഥാനത്തേയ്ക്ക് വീണു.
2021 ജൂലൈയ്ക്ക് ശേഷം ആദ്യമായിട്ടാണ് കോഹ്ലി ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഹ്ലി ഒന്നാമതെത്തിയത്. വഡോദരയിൽ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയിരുന്നു കോഹ്ലി.
ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത് 11-ാം തവണയാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയില്‍ 135, 102, പുറത്താകാതെ 65 എന്നിങ്ങനെ സ്കോറുകള്‍ നേടാന്‍ കോഹ്ലിക്ക് സാധിച്ചിരുന്നു.
Sports
ദുബായ്: ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് ടീം ഉണ്ടാകില്ലെന്ന് ഉറപ്പായി. ബംഗ്ലാദേശ് ടീമിന് ഇന്ത്യയിൽ പറയത്തക്കതായ സുരക്ഷാ ഭീഷണി ഇല്ലെന്ന് ഐസിസി സ്ഥിരീകരിച്ചതിന്റെ പിന്നാലെ, ടീം ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്, ബംഗ്ലാദേശിന്റെ ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യക്കു പുറത്തേക്കു മാറ്റണമെന്ന് ഐസിസിയോട് ബിസിബി ഒൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026 ട്വന്റി-20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്നു മത്സരങ്ങൾ കോൽക്കത്തയിലും അവസാന മത്സരം മുംബൈയിലുമാണ്.
2026 ഐപിഎല്ലിൽനിന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദേശിച്ചതാണ് പ്രശ്നകാരണം. പ്രത്യേക കാരണങ്ങൾ വ്യക്തമാക്കാതെയായിരുന്നു ബിസിസിഐയുടെ ഈ നടപടി.
Sports
കോല്‍ക്കത്ത: ഐസിസി 2026 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ മത്സര വേദി വിഷയത്തില്‍ ഇടപെട്ട് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി).
സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കു വരാന്‍ വിസമ്മതിച്ച ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്കായി ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് അറിയിച്ചാണ് പിസിബിയുടെ രംഗപ്രവേശനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി)യില്‍ നിന്നോ പിസിബിയില്നിന്നോ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനെ ബിസിസിഐ നിര്‍ദേശ പ്രകാരം കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ 2026 സീസണില്‍ ടീമില്‍നിന്ന് പുറത്താക്കിയതിനെതുടര്ന്നുള്ള സംഭവവികാസമാണ് പുതിയ തലത്തിലേക്കെത്തിയത്. ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിരോധിച്ചിട്ടുമുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഐപിഎല്‍ സംപ്രേഷണം ബംഗ്ലാദേശില്‍ നിരോധിക്കുന്നത്.
ഫെബ്രുവരി ഏഴിന് ലോകകപ്പ് ആരംഭിക്കാനിരിക്കേ വേദി മാറ്റത്തിന് ഐസിസി താല്‍പ്പര്യപ്പെടുന്നില്ല. കോല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലണ് ബംഗ്ലാദേശിന്റെ ലീഗ് റൗണ്ട് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Sports
ദുബായി: 2026-ലെ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ്.
ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് പ്രത്യേക സുരക്ഷാ ഭീഷണികളില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സുരക്ഷാ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് അംഗീകരിക്കാൻ ബംഗ്ലാദേശ് ഭരണകൂടം തയ്യാറായിട്ടില്ല.
ചില വേദികളിലെ സ്വാഭാവികമായ മുൻകരുതലുകളെ കടുത്ത സുരക്ഷാ ഭീഷണിയായി ബംഗ്ലാദേശ് കായിക മന്ത്രാലയം വ്യാഖ്യാനിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ബംഗ്ലാദേശിലെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും പ്രമുഖ താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
തങ്ങളുടെ ആരാധകർക്ക് ഇന്ത്യയിൽ ജേഴ്സി ധരിച്ച് എത്താൻ പ്രയാസമായിരിക്കുമെന്നും താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ബംഗ്ലാദേശ് വാദിക്കുമ്പോൾ, ഐസിസി ഇത് തള്ളിക്കളയുകയാണ്.
നിശ്ചയിച്ച മത്സരക്രമത്തിൽ മാറ്റമില്ലെന്നും എല്ലാ ടീമുകളും ടൂർണമെന്റിൽ സഹകരിക്കണമെന്നുമാണ് ഐസിസിയുടെ നിലപാട്.
Sports
ദുബായി: ട്വന്റി-20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാവാത്തതിനാല്‍ വേദി മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി തളളി. ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേയ്ക്ക് മാറ്റണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും നിലവില്‍ പുറത്തിറക്കിയ മത്സരക്രമം അനുസരിച്ച് ടൂര്‍ണമെന്റില്‍ കളിക്കാന്‍ ബംഗ്ലാദേശ് തയാറാവണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചുവെന്നാണ് വിവരം.
അതേസമയം ഐസിസിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
അടുത്ത മാസം തുടങ്ങുന്ന ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. ഫെബ്രുവരി ഏഴിന് വെസ്റ്റ് ഇന്‍ഡീസിനെയും ഒമ്പതിന് ഇറ്റലിയെയും 14ന് ഇംഗ്ലണ്ടിനെയും ആണ് ബംഗ്ലാദേശ് നേരിടേണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഫെബ്രുവരി 17ന് മുംബൈയില്‍ നേപ്പാളിനെയും ബംഗ്ലാദേശ് നേരിടും.
Sports
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ശുഭ്മാൻ ഗില്ലിനെ മറികടന്ന് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലി ഗില്ലിനെ മറികടന്ന് നാലാം സ്ഥാനത്തെത്തിയത്. രോഹിത് ശർമ തന്നെയാണ് പുതിയ റാങ്കിംഗിലും ഒന്നാം സ്ഥാനത്ത്.
ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്. പരിക്കുമൂലം ഏകദിന പരന്പരയിൽ കളിക്കാത്ത ശ്രേയസ് അയ്യർ ഒന്‍പതാം സ്ഥാനം നിലനിർത്തി. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലാണ് രണ്ടാം സ്ഥാനത്തുള്ളത്.
അഫ്ഗാനിസ്ഥന്റെ ഇബ്രാഹിം സർദ്രാനാണ് മൂന്നാമത്. റാഞ്ചി ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ കെ.എൽ. രാഹുൽ രണ്ട് സ്ഥാനം ഉയർന്ന് പതിനാലാം സ്ഥാനത്തെത്തി.
Sports
ന്യൂഡൽഹി: 2029 ൽ നടക്കുന്ന വനിതാ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയർത്തിയെന്ന് ഐസിസി അറിയിച്ചു. ഇതുവരെ എട്ട് ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടിയിരുന്നത്.
കാഴ്ചക്കാരുടെ എണ്ണത്തില്‍ റിക്കാർഡ് കുറിച്ച ടൂര്ണമെന്റ്കൂടിയായിരുന്നു ഇത്തവണത്തേത്. 185 മില്ല്യൺ കാഴ്ചക്കാരാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ജിയോ ഹോട്ട്സ്റ്റാറിലൂടെ കണ്ടത്. ടൂർണമെന്റിലാകെ 446 മില്ല്യൺ കാഴ്ചക്കാരുമുണ്ടായി.
വനിതാ ക്രിക്കറ്റിൽ ഇത് റിക്കാർഡാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലുള്ളതിനേക്കാൾ കൂടുതലാണിത്. ഇതിനു പുറമേ അസോസിയേറ്റ് രാജ്യങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനും ഐസിസി തീരുമാനിച്ചു.
Sports
ദുബായി: ഏഷ്യാകപ്പ് മത്സരങ്ങൾക്കിടെയുണ്ടായ സംഭവങ്ങളെ തുടർന്ന് ഇന്ത്യ - പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ശിക്ഷ വിധിച്ച് ഐസിസി. സെപ്റ്റംബര്‍ 14, 21, 28 തീയതികളില്‍ നടന്ന മത്സരങ്ങള്‍ക്കിടെയുണ്ടായ സംഭവങ്ങളിലാണ് ഐസിസി നടപടിയെടുത്തത്.
നടപടിയുടെ ഭാഗമായി പാക്കിസ്ഥാന് താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളില്‍ വിലക്കേർപ്പെടുത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി നല്‍കണം. കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
ദുബായില്‍ നടന്ന സൂപ്പര്‍ ഫോർ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ ശതകം നേടിയതിന് ശേഷം വെടിയുതിര്‍ത്തത് പോലെ ആക്ഷന്‍ കാണിച്ചതിന് സാഹിബ്സാദ ഫര്ഹാന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റ് സഹിതം ഔദ്യോഗിക മുന്നറിയിപ്പും താരത്തിന് ലഭിച്ചു.
ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന് വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു ഹാരിസ് റൗഫ്. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്.
ഫൈനലില്‍ റൗഫിനെ ബൗള്‍ഡാക്കിയത് ബുംറയായിരുന്നു. പിന്നീട് ബുംറ നല്കിയ ഫ്ലൈറ്റ് സെന്‍ഡ് ഓഫ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ഇതിനാണ് ബുംറയ്ക്കെതിരെ നടപടിയെടുത്തത്.