x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ഞ്ചു​റി​യു​മാ​യി യു​വ്‌​രാ​ജ് സ​മ്ര; ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ കാ​ന​ഡ​യ്ക്ക് മി​ക​ച്ച സ്കോ​ർ


Published: February 17, 2026 12:40 PM IST | Updated: February 17, 2026 12:42 PM IST

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ കാ​ന​ഡ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ന​ഡ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 173 റ​ൺ​സാ​ണെ​ടു​ത്ത​ത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ യു​വ്‌​രാ​ജ് സ​മ്ര​യു​ടെ ബ​ല​ത്തി​ലാ​ണ് കാ​ന​ഡ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് യു​വ്‌​രാ​ജ് എ​ടു​ത്ത​ത്. 65 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു യു​വ്‌​രാ​ജി​ന്‍റെ ഇ​ന്നിം​ഗ്സ്.

ടി20 ​ലോ​ക​ക​പ്പി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും 19 വ​യ​സു​കാ​ര​നാ​യ യു​വ്‌​രാ​ജ് ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ൻ ദി​ൽ​പ്രീ​ത് ബ​ജ്‌​വ 36 റ​ൺ​സെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മാ​റ്റ് ഹെ​ൻ‌​റി, ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മീ​സ​ൺ, ജെ​യിം​സ് നീ​ഷാം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : icc t20 worldcup canada new zealand score yuvraj samra

Recent News

Up