Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canada

കാ​ന​ഡ​യ്ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; ന്യൂ​സി​ല​ൻ​ഡ് സൂ​പ്പ​ർ എ​ട്ടി​ൽ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന് ന്യൂ​സി​ല​ൻ​ഡ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്തൊ​ടെ​യാ​ണ് ന്യൂ​സി​ല​ൻ​ഡ് സൂ​പ്പ​ർ എ​ട്ടി​ൽ‌ ക​ട​ന്ന​ത്.

കാ​ന​ഡ ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ‌​ഡ് 15.1 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ​യും ഗ്ലെ​ൻ ഫി​ലി​പ്പ്സി​ന്‍റെ​യും ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

76 റ​ൺ​സെ​ടു​ത്ത ഗ്ലെ​ൻ ഫി​ലി​പ്പ്സാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും ഫി​ലി​പ്പ്സ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ര​ചി​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഫി​ൻ അ​ല​ൻ‌ 21 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. കാ​ന​ഡ​യ്ക്ക് വേ​ണ്ടി ഡി​ലോ​ൺ ഹെ​യ്‌​ലി​ഗ​റും സാ​ദ് ബി​ൻ സ​ഫ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ന​ഡ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 173 റ​ൺ​സെ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ യു​വ്‌​രാ​ജ് സ​മ്ര​യു​ടെ ബ​ല​ത്തി​ലാ​ണ് കാ​ന​ഡ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് യു​വ്‌​രാ​ജ് എ​ടു​ത്ത​ത്. 65 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു യു​വ്‌​രാ​ജി​ന്‍റെ ഇ​ന്നിം​ഗ്സ്.

ടി20 ​ലോ​ക​ക​പ്പി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും 19 വ​യ​സു​കാ​ര​നാ​യ യു​വ്‌​രാ​ജ് ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ൻ ദി​ൽ​പ്രീ​ത് ബ​ജ്‌​വ 36 റ​ൺ​സെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മാ​റ്റ് ഹെ​ൻ‌​റി, ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മീ​സ​ൺ, ജെ​യിം​സ് നീ​ഷാം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

കാ​ന​ഡ​യ്ക്ക് ടോ​സ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ്

അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.

കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്‌വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്‌കരൻ സിംഗ്, ദില്ലൺ ഹെയ്‌ലിഗർ, കലീം സന, അൻഷ് പട്ടേൽ.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): എയ്ഡൻ മാർക്രം, ക്വിന്‍റൺ ഡി കോക്ക്), റയാൻ റിക്കിൽടൺ, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി.

 

NRI

കാ​ന​ഡ​യി​ലെ പെ​രി​യാ​ർ​തീ​രം അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ എ​ഡ്മ​ന്‍റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ "പെ​രി​യാ​ർ​തീ​രം അ​സോ​സി​യേ​ഷ​ൻ' ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​പ​ഥ​ത്തി​ലെ പ​ത്താം വാ​ർ​ഷി​കം ആ​വേ​ശ​ക​ര​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

അ​ങ്ക​മാ​ലി, മ​ല​യാ​റ്റൂ​ർ​നീ​ലേ​ശ്വ​രം, മ​ഞ്ഞ​പ്ര, കാ​ല​ടി, കാ​ഞ്ഞൂ​ർ, നെ​ടു​മ്പാ​ശേ​രി, അ​യ്യ​മ്പു​ഴ, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, തു​റ​വൂ​ർ, പാ​റ​ക്ക​ട​വ്, ശ്രീ​മൂ​ല​ന​ഗ​രം, ചെ​ങ്ങ​മ​നാ​ട് തു​ട​ങ്ങി പെ​രി​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നും എ​ഡ്മ​ന്‍റ​ണി​ൽ കു​ടി​യേ​റി​യ കു​ടും​ബ​ങ്ങ​ളു​ടെ ഈ ​കൂ​ട്ടാ​യ്മ പ്ര​വാ​സ​ലോ​ക​ത്ത് കേ​ര​ളീ​യ ത​നി​മ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

International

കാനഡയും ഫ്രാൻസും ഗ്രീൻലൻഡിൽ കോൺസുലേറ്റുകൾ തുറന്നു

നൂ​​​ക്ക്: ​​​കാ​​​ന​​​ഡ​​​യും ഫ്രാ​​​ൻ​​​സും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​ൽ കോ​​​ൺ​​​സു​​​ലേ​​​റ്റു​​​ക​​ൾ തു​​​റ​​​ന്നു.
ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കാ​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​നീ​​​ക്കം.

ഇ​​​തു​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഐ​​​സ്‌​​​ല​​​ൻ​​​ഡി​​​നും മാ​​​ത്ര​​​മാ​​ണു ഗ്രീ​​​ൻ​​​ല​​​ൻ​​​ഡി​​​ൽ പൂ​​​ർ​​​ണ ന​​​യ​​​ത​​​ന്ത്ര പ്രാ​​തി​​നി​​​ധ്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ഗ്രീ​​​ൻ​​​ലാ​​​ന്‌​​​ഡി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നൂ​​​ക്കി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ എം​​​ബ​​​സി തു​​​റ​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​നേ​​​ഡി​​​യ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​റ​​​ൽ മേ​​​രി സൈ​​​മ​​​ൺ, വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​നി​​​ത ആ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. സ്വ​​​ന്തം ഭാ​​​വി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് ജ​​​ന​​​ത​​​യ്ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യി മേ​​​രി സൈ​​​മ​​​ൺ പ​​​റ​​​ഞ്ഞു.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ വി​​​ല​​​കൊ​​​ടു​​​ത്തു വാ​​​ങ്ങു​​​ക​​​യോ, സൈ​​​നി​​​ക ശ​​​ക്തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ട്രം​​​പി​​​ന്‍റെ ഭീ​​​ഷ​​​ണി.

നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ൾ ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ത്തെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ക​​​യും ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നും ഡെ​​​ന്മാ​​​ർ​​​ക്കി​​​നും പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

International

ചൈ​ന കാ​ന​ഡ​യെ വി​ഴു​ങ്ങും; കാർണിക്ക് മുന്നറിയിപ്പുമായി ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡിസി: ഗ്രീ​ൻ​ലാ​ൻ​ഡിൽ അ​മേ​രി​ക്ക വി​ഭാ​വ​നം ചെ​യ്ത "ഗോ​ൾ​ഡ​ൻ ഡോം' ​മി​സൈ​ൽ പ്ര​തി​രോ​ധ പ​ദ്ധ​തിക്കെതിരേ നിലപാടെടുത്ത കാ​ന​ഡയ്ക്കെതിരേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ് ന​ൽ​കു​ന്ന സു​ര​ക്ഷാ ക​വ​ച​ത്തേ​ക്കാ​ൾ ചൈ​ന​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​ന് കാ​ന​ഡ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചൈ​ന കാ​ന​ഡ​യെ "വി​ഴു​ങ്ങു​മെ​ന്നും' ട്രം​പിന്‍റെ മു​ന്ന​റി​യി​പ്പ്.
സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലിലൂടെയാ​ണ് ട്രം​പ് കാ​ന​ഡ​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. കാ​ന​ഡ​യെ​ക്കൂ​ടി സം​ര​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് "ഗോ​ൾ​ഡ​ൻ ഡോം' ​പ​ദ്ധ​തി​യെ​ന്നും എ​ന്നാ​ലതു നിരസിച്ച് ചൈ​ന​യു​മാ​യുള്ള വ്യപാരബന്ധത്തിനാണ് അ​വ​ർ​ക്കു താത്പ​ര്യ​മെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു.

ഗ്രീ​ൻ​ലാ​ൻ​ഡും മി​സൈ​ൽ പ്ര​തി​രോ​ധ​വും

ഗ്രീ​ൻ​ലാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് അ​മേ​രി​ക്ക ന​ട​പ്പാ​ക്കാ​ൻ ലക്ഷ്യമിടുന്ന ബൃ​ഹ​ത്താ​യ മി​സൈ​ൽ പ്ര​തി​രോ​ധ സംവിധാനമാണ് "ഗോ​ൾ​ഡ​ൻ ഡോം'. ​എ​ന്നാ​ൽ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി ഈ ​പ​ദ്ധ​തി​യെ എ​തി​ർ​ത്ത​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഉച്ചകോടിയിൽ യു​എ​സ് സ്വീ​ക​രി​ക്കു​ന്ന ക​ർ​ശ​ന​മാ​യ വ്യാ​പാ​ര ന​യ​ങ്ങ​ളെ കാ​ർ​ണി വി​മ​ർ​ശി​ച്ചി​രു​ന്നു.
ഇ​തിനു മ​റു​പ​ടി​യാ​യി, അ​മേ​രി​ക്ക ന​ൽ​കു​ന്ന സൗ​ജ​ന്യ സു​ര​ക്ഷാസൗ​ക​ര്യ​ങ്ങ​ൾ​ക്ക് കാ​ന​ഡ ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക കാ​ര​ണ​മാ​ണ് കാ​ന​ഡ നി​ല​നി​ൽ​ക്കു​ന്ന​തെന്ന് കാ​ർ​ണി മ​റ​ക്ക​രു​തെന്നും ട്രം​പ് ഓ​ർ​മിപ്പി​ച്ചു.

ചൈ​ന-​കാ​ന​ഡ വ്യാ​പാ​ര ക​രാ​ർ

അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ചൈ​ന​യു​മാ​യി ഏ​ഴ് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ കാ​ന​ഡ ഒ​പ്പു​വ​ച്ചു. ചൈ​നീ​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ന​ഡ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന 100 ശ​ത​മാ​നം നി​കു​തി വെ​ട്ടി​ക്കു​റ​യ്ക്കാ​നും പ​ക​രം കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഇറക്കുമതികൾക്ക് ചൈ​ന ഇ​ള​വു ന​ൽ​കാ​നും ധാ​ര​ണ​യാ​യി. അ​മേ​രി​ക്ക​യേ​ക്കാ​ൾ വി​ശ്വ​സി​ക്കാ​വു​ന്ന പ​ങ്കാ​ളി​യാ​ണ് നി​ല​വി​ൽ ചൈ​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യു​എ​സ് കാ​ന​ഡ​യ്ക്കു മേ​ൽ 35 ശ​ത​മാ​നം അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ന​ഡ ചൈ​ന​യു​മാ​യി അ​ടു​ക്കു​ന്ന​ത്. ചൈ​ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണെ​ന്നും കാ​ന​ഡ​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കു ചൈ​ന​യു​മാ​യു​ള്ള സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അറിയിച്ചു.

International

കാ​ന​ഡ​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്നു: സ​മാ​ധാ​ന ബോ​ര്‍​ഡി​ല്‍ നി​ന്ന് മാ​ര്‍​ക്ക് കാ​ര്‍​ണി​യെ ഒ​ഴി​വാ​ക്കി ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഗാ​സ​യി​ലെ സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച 'ഗാ​സ ബോ​ര്‍​ഡ് ഓ​ഫ് പീ​സ്' സ​മി​തി​യി​ലേ​ക്ക് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മാ​ര്‍​ക്ക് കാ​ര്‍​ണി​യെ ക്ഷ​ണി​ച്ച തീ​രു​മാ​നം അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പി​ന്‍​വ​ലി​ച്ചു. ട്രം​പ് ഭ​ര​ണ​കൂ​ട​വും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഗാ​സ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച അ​ന്താ​രാ​ഷ്ട്ര സ​മി​തി​യി​ലേ​ക്ക് കാ​ന​ഡ​യെ ആ​ദ്യം ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മാ​ര്‍​ക്ക് കാ​ര്‍​ണി​യു​ടെ ചി​ല നി​ല​പാ​ടു​ക​ളോ​ടു​ള്ള വി​യോ​ജി​പ്പി​നെ​ത്തു​ട​ര്‍​ന്ന് ട്രം​പ് ഈ ​ക്ഷ​ണം ഔ​ദ്യോ​ഗി​ക​മാ​യി പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ന്‍ വി​ഷ​യ​ത്തി​ല്‍ കാ​ന​ഡ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ള്‍ അ​മേ​രി​ക്ക​യു​ടെ ന​യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് ന​ല്‍​കു​ന്ന സൂ​ച​ന. ഗാ​സ പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​ലും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ലും ട്രം​പ് ഭ​ര​ണ​കൂ​ടം കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​യ നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ൾ, കാ​ന​ഡ വ്യ​ത്യ​സ്ത​മാ​യ പാ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്കും നേ​താ​ക്ക​ള്‍​ക്കും മാ​ത്ര​മേ ഈ ​നി​ര്‍​ണാ​യ​ക സ​മി​തി​യി​ല്‍ സ്ഥാ​ന​മു​ണ്ടാ​കൂ എ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. കാ​ന​ഡ​യു​ടെ പ​ങ്കാ​ളി​ത്തം സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NRI

സെ​ന്‍റ് ജേ​ക്ക​ബ്സ് ദേ​വാ​ല​യ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് എംപി ഗാ​ർ​നെ​റ്റ് ജെ​ന്യൂ​സ്

എ​ഡ്മ​ന്‍റ​ൺ: ഷെ​ർ​വു​ഡ് പാ​ർ​ക്ക് -​ ഫോ​ർ​ട്ട് സാ​സ്കാ​ച്ച​വ​ൻ മ​ണ്ഡ​ലം എംപി ഗാ​ർ​നെ​റ്റ് ജെ​ന്യൂ​സ് എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ്സ് സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ച് യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വാ​ദം ന​ട​ത്തി.

"ബിൽഡിംഗ് യുവർ ഫ്യൂച്ചർ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കാ​ന​ഡ​യി​ലെ സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളും തൊ​ഴി​ൽ - ​ഭാ​വി സാ​ധ്യ​ത​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് എംപി മ​റു​പ​ടി​ക​ൾ ന​ൽ​കി.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച എംപി, രാ​ജ്യ​ത്തിന്‍റെ ഭാ​വി നി​ർ​ണ​യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. യു​വാ​ക്ക​ൾ​ക്ക് നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​നും സ​മൂ​ഹ​മാ​റ്റ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും ക​ഴി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

NRI

ലോക കേരള സഭ: കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കാ​ല്‍​ഗ​റി: ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് കാ​ന​ഡ​യി​ല്‍ നി​ന്നും ജോ​സ​ഫ് ജോ​ണ്‍ കാ​ല്‍​ഗ​റി അ​ഞ്ചാം പ്രാ​വ​ശ്യ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക കേ​ര​ള സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക മ​ഹാ സ​മ്മേ​ള​നം 2023ല്‍ ​ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന​പ്പോ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്ന വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ജോ​സ​ഫ് ജോ​ണ്‍. സാ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

1980 മു​ത​ല്‍ പോ​ത്ത​നാ​ട് ജ​യ് ഹി​ന്ദ് ആ​ര്‍​ട്‌​സ് & സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലൂ​ടെ തു​ട​ങ്ങി​യ ആ ​പ്ര​വ​ര്‍​ത്ത​നം പ​ന്നി​വി​ഴ സ​ന്തോ​ഷ് വാ​യ​ന​ശാ​ല, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ നാ​ടി​ന്‍റെ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ടി.

നി​ല​വി​ല്‍ കാ​ന​ഡ​യു​ടെ മ​ല​യാ​ളം മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, വി​ദേ​ശ​മ​ണ്ണി​ലും മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. 2009 - 2010 കാ​ല​ഘ​ട്ട​ത്തി​ല്‍ കാ​ല്‍​ഗ​റി മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി മി​ക​ച്ച സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

 

International

തീരുവ വെട്ടി ചൈനയും കാനഡയും

ബെ​​​യ്ജിം​​​ഗ്: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വ്യാ​​​പാ​​​ര​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ന​​​ഡ​​​യും ക​​​നേ​​​ഡി​​​യ​​​ൻ ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന​​​യും ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കും. കാ​​​ന​​​ഡ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് പ​​​ര​​​സ്പ​​​രം ചു​​​മ​​​ത്തി​​​യ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചുങ്ക​​​ങ്ങ​​​ളാ​​​ണു കു​​​റ​​​യ്ക്കു​​​ക.

49,000 ചൈ​​​നീ​​​സ് ഇ​​​ല‌​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ 6.1% തീ​​​രു​​​വ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​യു​​​ണ്ടാ​​​യ​​​ത്. ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് ചു​​​മ​​​ത്തി​​​യ 100 ശ​​​ത​​​മാ​​​നം ചു​​​ങ്ക​​​മാ​​​ണ് നാ​​​മ​​​മാ​​​ത്ര​​​മാ​​​യി കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പ‌​​​ക​​​ര​​​മാ​​​യി കാ​​​ന​​​ഡ​​​യി​​​ലെ ക​​​ടു​​​ക് ചു​​​ങ്കം 15% ആ​​​യി കു​​​റ​​​യ്ക്കാ​​​മെ​​​ന്നു ചൈ​​​ന​​​യും സ​​​മ്മ​​​തി​​​ച്ചു. ട്രൂ​​​ഡോ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ചൈ​​​ന ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചു​​​ങ്കം 84 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ്യാ​​​പാര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​ത​​​ിനു മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് 2017ലാ​​​ണ്.

NRI

ഫു​ട്ബോ​ൾ ലോ​കം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലേ​ക്ക്; ടി​ക്ക​റ്റി​നാ​യി 50 കോ​ടി അ​പേ​ക്ഷ​ക​ൾ

ന്യൂ​യോ​ർ​ക്ക്: 2026ൽ ​വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വ​ൻ തി​ര​ക്ക്. ബു​ക്കിം​ഗി​ന്‍റെ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ത​ന്നെ 50 കോ​ടി​യി​ല​ധി​കം​അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി ഫി​ഫ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

കാ​യി​ക ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​ക്ക​റ്റ് അ​പേ​ക്ഷ​ക​ളാ​ണി​ത്. ശ​രാ​ശ​രി ഒ​രു ദി​വ​സം 1.5 കോ​ടി അ​പേ​ക്ഷ​ക​ളാ​ണ് ഫി​ഫ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളെ കൂ​ടാ​തെ ജ​ർ​മ​നി, ഇം​ഗ്ല​ണ്ട്, ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം സീ​റ്റു​ക​ളേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ഭാ​ഗ്യ​ശാ​ലി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ടി​ക്ക​റ്റ് ല​ഭി​ച്ചോ എ​ന്ന് ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷ​ക​രെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് ന​ട​ക്കു​ന്ന ലാ​സ്റ്റ് മി​നി​റ്റ് സെ​യി​ൽ ഘ​ട്ട​ത്തി​ൽ വീ​ണ്ടും ശ്ര​മി​ക്കാ​വു​ന്ന​താ​ണ്.

60 ഡോ​ള​ർ മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഉ​യ​ർ​ന്ന കാ​റ്റ​ഗ​റി​യി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ വി​ല​വ​രും. 48 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ 11 മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. ​ജൂ​ലെെ 19ന് ​ന്യൂ​ജ​ഴ്‌​സി സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഫെെ​ന​ൽ ന​ട​ക്കു​ന്ന​ത്.

International

കാനഡയിലെ സീറോ മലബാർപള്ളിയിൽ വൻ മോഷണം, ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് കവർന്നു

സ്കാർബറോ: കാനഡയിലെ തീർഥാടനകേന്ദ്രം കൂടിയായ സ്കാർബറോ സീറോ മലബാർ ഫൊറോന പള്ളിയിൽ വൻ മോഷണം. ഇറ്റലിയിൽനിന്നു കൊണ്ടുവന്നു പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന തോമാ ശ്ലീഹയുടെ തിരുശേഷിപ്പാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണമെന്നു കരുതുന്നു. ഇറ്റലി ഒാർട്ടോണ സെന്‍റ് തോമസ് ബസിലിക്കയിൽനിന്ന് അടുത്ത കാലത്ത് ഇവിടേക്കു കൊണ്ടുവന്നു പ്രതിഷ്ഠിച്ച ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് ആണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതോടെയാണ് ഇതു തീർഥാടനകേന്ദ്രമായി ഉയർത്തിയത്.

സാധാരണ മോഷണം എന്നതിനേക്കാൾ പള്ളിയും വിശുദ്ധ വസ്തുക്കളും ലക്ഷ്യമിട്ടു നടത്തിയ ആസൂത്രിത കവർച്ചയാണ് ഇതെന്നു സംശയിക്കുന്നു. ഇതു കൂടാതെ പള്ളി ഒാഫീസുകളിലും അതിക്രമം നടന്നിട്ടുണ്ട്. വികാരിയുടെ മുറി, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ ഒാഫീസ്, സംഘടനകളുടെ ഒാഫീസ് എന്നിവയിലേക്കും അതിക്രമിച്ചു കയറി. വാതിലുകളും ജനലുകളും തകർത്തു. ഒാഫീസ് രേഖകൾ, കംപ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ വരുത്തി.

തിരുശേഷിപ്പും സക്രാരിയുടെ താക്കോലും കവർന്നുകൊണ്ടുപോയത് വിശ്വാസികളിൽ കടുത്ത ആശങ്കയും നടുക്കവും ഉളവാക്കിയിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് ആണ് നഷ്ടമായിരിക്കുന്നത്. ഇതു കണക്കിലെടുത്ത് പോലീസ് അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മിസിസാഗ സീറോ മലബാർ രൂപത അധികൃതർ കടുത്ത ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളോ വിവരങ്ങളോ ലഭിക്കുന്നവർ അന്വേഷണത്തെ സഹായിക്കാൻ മുന്നോട്ടുവരണമെന്നു മിസിസാഗ രൂപത പിആർഒ ഫാ. ജോർജ് ജോസഫ് അറിയിച്ചു.

International

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘം ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് കാ​ന​ഡ

ഒ​ട്ടാ​വ: ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘം ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്. മൂ​ന്നു​പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ ബി​ഷ്ണോ​യ് സം​ഘ​ത്തി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ആ​റു ത​വ​ണ​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. 

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​ത്തി​ന്‍റെ കാ​ന​ഡ​യി​ലെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്താ​യ​ത്. ഇ​ന്ത്യ​യി​ലെ ജ​യി​ലി​ലി​രു​ന്ന് ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യ് നി​യ​ന്ത്രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ഷ്ണോ​യ് ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘം കാ​ന​ഡ​യി​ൽ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്.

National

തീവ്രവാദം നിയന്ത്രിക്കുന്നതിൽ പരാജയം; കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ


ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ന​​​ഡ 40 വ​​​ർ​​​ഷ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നേ​​​ശ് പ​​​ട്നാ​​​യി​​​ക്.

സ്വ​​​ന്തം മ​​​ണ്ണി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഇ​​​ന്ത്യ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടും കാ​​​ന​​​ഡ എ​​​ന്താ​​​ണു ചെ​​​യ്ത​​​തെ​​​ന്ന് കാ​​​ന​​​ഡ​​​യു​​​ടെ പൊ​​​തു​​​ടെ​​​ലി​​​വി​​​ഷ​​​നാ​​​യ സി​​​ബി​​​സി​​​ക്കു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി ചോ​​​ദി​​​ച്ചു.

ഇ​​​ന്ത്യ​​​യെ ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നും അ​​​ക്ര​​​മ​​​ത്തി​​​നും കാ​​​ന​​​ഡ​​​യു​​​ടെ നി​​​ഷ്ക്രി​​​യ​​​ത്വം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്‌​​​ടി​​​ച്ചു​​​വെ​​​ന്ന് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കാ​​​ന​​​ഡ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ 40 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

കാ​​​ന​​​ഡ​​​യി​​​ൽ ഒ​​​രാ​​​ൾ​​​പോ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ഒ​​​ത്തു​​​ചേ​​​രു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ഏ​​​തൊ​​​രു ദീ​​​ർ​​​ഘ​​​കാ​​​ല പു​​​നഃ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ക​​​നേ​​​ഡി​​​യ​​​ൻ സ​​​മീ​​​പ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണ്.

ഇ​​​ന്ത്യ- കാ​​​ന​​​ഡ ബ​​​ന്ധം പു​​​നസ്ഥാ​​​പി​​​ക്കാ​​​നും കാ​​​ന​​​ഡ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം. ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക്ഷ​​​ണം കാ​​​ന​​​ഡ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ​​​മ​​​ഗ്ര സാ​​​ന്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കാ​​​നും ഊ​​​ർ​​​ജി​​​ത ശ്ര​​​മം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഖ​​​ലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​ൻ ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി നി​​​ഷേ​​​ധി​​​ച്ചു. ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​​രി​​​ക്ക​​​ലും അ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ ചെ​​​യ്യി​​​ല്ല. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ തെ​​​ളി​​​വു​​​ക​​​ളെ​​​വി​​​ടെ​​​യാ​​​ണ്? സ​​​റേ​​​യി​​​ലെ കോ​​​ട​​​തി​​​യി​​​ലു​​​ള്ള കേ​​​സ് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യ​​​ല്ല. നാ​​​ലു വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ​​​യാ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ തെ​​​ളി​​​വു​​​ക​​​ൾ കാ​​​ണി​​​ച്ചാ​​​ൽ ഇ​​​ന്ത്യ സ്വ​​​യം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് പ​​​ട്നാ​​​യി​​​ക് പ​​​റ​​​ഞ്ഞു.

കാ​​​ന​​​ഡ​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ൽ​​​കു​​​ന്പോ​​​ൾ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലെ​​​ന്നാ​​​ണു കാ​​​ന​​​ഡ പ​​​റ​​​യു​​​ന്ന​​​ത്. 40 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​തേ പ​​​ല്ല​​​വി​​​യാ​​​ണ്. കാ​​​ന​​​ഡ​​​യു​​​ടെ റിക്കാർ​​​ഡ് തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രാ​​​യ ജാ​​​ഗ്ര​​​ത​​​യ​​​ല്ല, മ​​​റി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

1985ലെ 329 ​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഇ​​​പ്പോ​​​ഴും ഒ​​​ന്നു​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ​​​ട്നാ​​​യി​​​ക് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ​​​യി​​​ൽ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്ന സി​​​ക്ക് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് ഒ​​​രു കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ലും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​ട്നാ​​​യി​​​ക് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ അ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ൾ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ തെര​​​യു​​​ന്ന​​​വ​​​രോ വി​​​ദേ​​​ശ​​​ത്തു തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​രോ ആ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

NRI

കാ​ന​ഡ​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെത്തു​ട​ര്‍​ന്ന് മരിച്ച മലയാളി യുവാവിന് വിട ചൊല്ലി നാട്

തൊ​ടു​പു​ഴ: കാ​ന​ഡ​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെത്തു​ട​ര്‍​ന്ന് മ​രി​ച്ച തൊ​ടു​പു​ഴ ഒ​ള​മ​റ്റം സ്വ​ദേ​ശി വ​ര്‍​ക്കിയു​ടെ (23)​ സം​സ്‌​കാ​രം നടത്തി. പു​ത്ത​ന്‍​കു​രി​ശ് ഗു​ഡ് ന്യൂ​സ് ഫോ​ര്‍ ഏ​ഷ്യ സെ​മി​ത്തേ​രി​യി​ലാണ് സംസ്കാരം ന‌ടന്നത്.

കാ​ന​ഡ​യി​ലെ പ്രി​ന്‍​സ് എ​ഡ്വേ​ര്‍​ഡ് ഐ​ല​ന്‍​ഡി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന യു​വാ​വ് ഡി​സം​ബ​ര്‍ 27നാ​ണ് മോംഗ്ട്ടണിൽ ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ച​ത്.

തൊ​ടു​പു​ഴ ഒ​ള​മ​റ്റം അ​ഞ്ജ​ന​വേ​ലി​ല്‍ പീ​റ്റ​റി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നു, ആ​ന്‍റോ.

NRI

ക്രി​സ്​മ​സ് - പുതുവത്സര ആഘോഷം സംഘ‌ടിപ്പിച്ച് സെ​ന്‍റ് ആ​ൽ​ബെ​ർ​ട്ട മലയാളി അ​സോ​സി​യേ​ഷ​ൻ

ആ​ൽ​ബെ​ർ​ട്ട: സെ​ന്‍റ് ആ​ൽ​ബെ​ർ​ട്ട മലയാളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സം​ഗീ​ത പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു. സൗ​ഹൃ​ദ​വും ഐ​ക്യ​വും പ​ങ്കു​വച്ച ഈ ​സം​ഗ​മം പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഓ​ർ​മി​ക്കാ​വു​ന്ന അ​നു​ഭ​വ​മാ​യി.

NRI

മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

മോം​ഗ്ട​ൺ: കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ഐ​ല​ൻ​ഡി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി വ​ർ​ക്കി പീ​റ്റ​റി​നെ(23) ആ​ണ് മോം​ഗ്ട​ണി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​നാ​യി മോം​ഗ്ട​ണി​ൽ പോ​യ​താ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തൊ​ടു​പു​ഴ ഒ​ള​മ​റ്റം അ​ഞ്ജ​ന​വേ​ലി​ൽ പീ​റ്റ​റി​ന്‍റെ​യും ഒ​ള​മ​റ്റം നെ​റ്റ​ടി​യി​ൽ ബി​ന്ദു​വി​ന്‍റെ​യും മ​ക​നാ​ണ്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്

International

കാനഡയിൽ വൺ സ്റ്റോപ്പ് സെന്‍റർ ഫോർ വിമൻ

ടൊ​​​​​​റ​​​​​​ന്‍റോ: വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ ടൊ​​​​​​റ​​​​​​ന്‍റോ​​​​​​യി​​​​​​ൽ വ​​​​​​ൺ സ്റ്റോ​​​​​​പ്പ് സെ​​​​​​ന്‍റ​​​​​​ർ ഫോ​​​​​​ർ വി​​​​​​മ​​​​​​ൻ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു.

കോ​​​​​​ൺ​​​​​​സു​​​​​​ലേ​​​​​​റ്റ് ജ​​​​​​ന​​​​​​റ​​​​​​ൽ ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ച്ച കേ​​​​​​ന്ദ്ര​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും 24 മ​​​​​​ണി​​​​​​ക്കൂ​​​​​​ർ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ഹെ​​​​​​ൽ​​​​​​പ്‌​​​​​​ലൈ​​​​​​നും സ്ഥാ​​​​​​പി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

ഗാ​​​​​​ർ​​​​​​ഹി​​​​​​ക പീ​​​​​​ഡ​​​​​​നം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​വി​​​​​​ധ ത​​​​​​രം ചൂ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളോ​​​​​​ടൊ​​​​​​പ്പം നി​​​​​​യ​​​​​​മ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളും നേ​​​​​​രി​​​​​​ടു​​​​​​ന്ന ഇ​​​​​​ന്ത്യ​​​​​​ൻ പാ​​​​​​സ്പോ​​​​​​ർ​​​​​​ട്ടു​​​​​​ള്ള വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്ക് കൗ​​​​​​ൺ​​​​​​സി​​​​​​ലിം​​​​​​ഗും നി​​​​​​യ​​​​​​മ സ​​​​​​ഹാ​​​​​​യ​​​​​​വും ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്ന് ഇ​​​​​​ന്ത്യ​​​​​​ൻ മി​​​​​​ഷ​​​​​​ൻ എ​​​​​​ക്സി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.

എ​​​​​​ല്ലാ ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ളും കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ കീ​​​​​​ഴി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും. വ​​​​​​നി​​​​​​താ അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റ​​​​​​റു​​​​​​ടെ കീ​​​​​​ഴി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ അം​​​​​​ഗീ​​​​​​കൃ​​​​​​ത എ​​​​​​ൻ​​​​​​ജി​​​​​​ഒ​​​​​​ക​​​​​​ളു​​​​​​ടെ സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ളും ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കും.

ഫോ​​​​​​ൺ: +1 (437) 5523309, വെ​​​​​​ബ്സൈ​​​​​​റ്റ്: osc. [email protected].

NRI

ഡോ​ക്‌​ട​റെ കാ​ണാ​ൻ കാ​ത്തി​രു​ന്ന​ത് എ​ട്ടു​മ​ണി​ക്കൂ​ർ; കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ട്ടു​മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം കാ​ത്തി​രു​ന്ന ശേ​ഷം ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പ്ര​ശാ​ന്ത് ശ്രീ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം 22ന് ​ജോ​ലി​സ്ഥ​ല​ത്ത് വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പ്ര​ശാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ എ​ഡ്മ​ണ്ട​ണി​ലെ ഗ്രേ ​ന​ൺ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​ശാ​ന്തി​നെ കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ൽ, എ​ട്ടു​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പ്ര​ശാ​ന്തി​നെ ഡോ​ക്‌​ട​റു​ടെ മു​റി​യി​ലേ​ക്ക് വി​ളി​ച്ച​ത്. അ​വി​ടെ ഇ​രു​ന്ന് 10 സെ​ക്ക​ൻ​ഡി​ന​കം പ്ര​ശാ​ന്ത് ക​ടു​ത്ത വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ശാ​ന്തി​ന് ഭാ​ര്യ​യും 14, 10, മൂ​ന്ന് വ​യ​സ് പ്രാ​യ​മു​ള്ള മൂ​ന്നു​മ​ക്ക​ളു​മു​ണ്ട്.

NRI

വ​ട​ക്കേ ഇ​ന്ത്യ​യി​ലെ പു​ക​മ​ഞ്ഞ്: കാ​ന​ഡ, യു​കെ, സിം​ഗ​പ്പൂ​ർ യാ​ത്രാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി


കാ​ന​ഡ: വ​ട​ക്കേ ഇ​ന്ത്യ​യി​ലെ അ​പ​ക​ട​ക​ര​മാ​യ വാ​യു മ​ലി​നീ​ക​ര​ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ന​ഡ, യു​ണൈ​റ്റ​ഡ് കിംഗ്ഡം, സിം​ഗ​പ്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് യാ​ത്രാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി. വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മോ​ശ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഡി​സം​ബ​ർ 15നാ​ണ് ഈ ​രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഡ​ൽ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ട​ക്കേ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ക​ന​ത്ത പു​ക​മ​ഞ്ഞ് തു​ട​രു​ന്ന​തി​നാ​ൽ വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക ’അ​പ​ക​ട​ക​ര​മാ​യ’ നി​ല​യി​ൽ എ​ത്തി. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽAQI 493 വ​രെ ഉ​യ​ർ​ന്നു.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രും വാ​യു​വി​ന്‍റെ നി​ല​വാ​രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും, ശൈ​ത്യ​കാ​ല​ത്ത് മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​കാ​മെ​ന്നും കാ​ന​ഡ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
ക​ന​ത്ത പു​ക​മ​ഞ്ഞ് കാ​ര​ണം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സിം​ഗ​പ്പൂ​ർ ഹൈ​ക്ക​മ്മി​ഷ​ൻ പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ശൈ​ത്യ​കാ​ല​ത്ത് വാ​യു മ​ലി​നീ​ക​ര​ണം ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്നും, ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും യു​കെ അ​റി​യി​ച്ചു.

NRI

കാനഡയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു കൊല്ലപ്പെട്ടു

എ​​​ഡ്മൗ​​​ണ്ട​​​ൻ: കാ​​​ന​​​ഡ​​​യി​​​ൽ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള ഗു​​​ർ​​​ദീ​​​പ് സിം​​​ഗ് (27), ര​​​ൺ​​​വീ​​​ർ സിം​​​ഗ് (19) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വ​​​മെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​രു​​​വ​​​രും ജ​​ന്മ​​ദി​​ന പാ​​​ർ​​​ട്ടി​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നാ​​​യി കാ​​​റി​​​ൽ ഇ​​​രി​​​ക്കുമ്പോ​​​ഴാ​​​ണ് വെ​​​ടി​​​യേ​​​റ്റ​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം​​​ മു​​​ന്പാ​​​ണ് ഗു​​​ർ​​​ദീ​​​പ് കാ​​​ന​​​ഡ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​ന്ന​​​ര വ​​​ർ​​​ഷം മുമ്പ് ര​​​ൺ​​​വീ​​​ർ കാ​​​ന​​​ഡ​​​യി​​​ൽ വ​​​ന്ന​​​ത്.

ഇ​​​രു​​​വ​​​ർ​​​ക്കും ശ​​​ത്രു​​​ക്ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ആ​​​ളു​​​മാ​​​റി വെ​​​ടി​​​യേ​​​റ്റ​​​താ​​​യാ​​​ണ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

International

കാനഡയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു കൊല്ലപ്പെട്ടു

എ​​​ഡ്മൗ​​​ണ്ട​​​ൻ: കാ​​​ന​​​ഡ​​​യി​​​ൽ അ​​​ജ്ഞാ​​​ത​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റ് ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ഞ്ചാ​​​ബി​​​ൽ​​​നി​​​ന്നു​​​ള്ള ഗു​​​ർ​​​ദീ​​​പ് സിം​​​ഗ് (27), ര​​​ൺ​​​വീ​​​ർ സിം​​​ഗ് (19) എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വ​​​മെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​രു​​​വ​​​രും ജ​​ന്മ​​ദി​​ന പാ​​​ർ​​​ട്ടി​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നാ​​​യി കാ​​​റി​​​ൽ ഇ​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് വെ​​​ടി​​​യേ​​​റ്റ​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം​​​ മു​​​ന്പാ​​​ണ് ഗു​​​ർ​​​ദീ​​​പ് കാ​​​ന​​​ഡ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​ന്ന​​​ര വ​​​ർ​​​ഷം മു​​​ന്പ് ര​​​ൺ​​​വീ​​​ർ കാ​​​ന​​​ഡ​​​യി​​​ൽ വ​​​ന്ന​​​ത്.

ഇ​​​രു​​​വ​​​ർ​​​ക്കും ശ​​​ത്രു​​​ക്ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും ആ​​​ളു​​​മാ​​​റി വെ​​​ടി​​​യേ​​​റ്റ​​​താ​​​യാ​​​ണ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

NRI

എ​ൻ​എ​ഫ്എം​എ റീ​ജി​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ജ​നു​വ​രി 24ന്

ഒ​ന്‍റാ​രി​യോ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ എ​ൻ​എ​ഫ്എം​എ കാ​ന​ഡ പു​തുച​രി​ത്ര​ത്തി​ലേ​ക്ക്. കാ​ന​ഡ​യി​ലെ വ​ലു​തും ചെ​റു​തു​മാ​യ സം​ഘ​ട​ന​ക​ളെ എ​ല്ലാം ഒ​രു കു​ട​കീ​ഴി​ൽ കോ​ര്‍​ത്തി​ണ​ക്കി രൂ​പീ​കൃ​ത​മാ​യ എ​ൻ​എ​ഫ്എം​എ കാ​ന​ഡ എ​ന്ന സം​ഘ​ട​ന അ​തി​ന്‍റെ ച​രി​ത്രപ​ര​മാ​യ ചു​വ​ടു​വ​യ്പ്പി​ലേ​ക്ക് നീ​ങ്ങു​ന്നു.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്‍റാ​രി​യോ പ്രൊ​വി​ന്‍​സി​ല്‍ എ​ന്‍‌​എ​ഫ്‌​എം‌​എ റീ​ജി​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. കി​ച്ച​ന​റി​ലെ ക്രൌ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് 2026 ജ​നു​വ​രി 24നു സം​ഘ​ട​ന​യു​ടെ ആ​ദ്യ റീ​ജിണ​ല്‍ ക​ണ്‍​വന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്.

ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ഡോ. ​എം.എ. ​യൂ​സ​ഫ​ലി ഓ​ണ്‍​ലൈ​നാ​യി സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് സം​ഘ​ട​ന​ക​ള്‍ ഒ​ത്തോരു​മി​ച്ച് ഒ​രു ക​ണ്‍​വ​ന്‍​ഷ​ന് ത​യാ​റാ​കു​ന്ന​ത്.

ജാ​തി​മ​ത​രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ​ക്ക് അ​തീ​ത​മാ​യി കാ​ന​ഡ​യി​ൽ പ്ര​വ​ര​ത്തി​ക്കു​ന്ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ച് ​കു​ര്യ​ൻ പ്ര​ക്കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ കാ​ന​ഡ​യി​ലെ സം​ഘ​ട​നാ​രം​ഗ​ത്ത് ഒ​രു പു​തുശ​ക്തി​യാ​യി മ​റി​യി​രി​ക്കു​ന്നു.

 

NRI

കാ​ന​ഡ​യി​ല്‍ നി​ന്ന് ഫൊ​ക്കാ​ന യു​വ ക​മ്മി​റ്റി​യി​ലേ​ക്ക് ടീം ​എം​പ​വ​ര്‍ പാ​ന​ലി​ല്‍ അ​നി​ത ജോ​ര്‍​ജ് മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ യു​വ ക​മ്മി​റ്റി​യി​ലേ​ക്ക് കാ​ന​ഡ ചാ​പ്റ്റ​റി​ന്‍റെ പ്ര​തി​നി​ധി​യാ​യി അ​നി​ത ജോ​ർ​ജ് മ​ത്സ​രി​ക്കു​ന്നു.

ലീ​ല മ​രേ​ട്ടി​ന്‍റെ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന അ​നി​ത, പ്ര​വാ​സ മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​യി സം​ഘ​ട​ന​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ടൊ​റ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സൈ​ക്കോ​ള​ജി ബി​രു​ദം നേ​ടി​യ അ​നി​ത ജോ​ർ​ജ്, കാ​ന​ഡ​യി​ലെ പ്രൊ​വി​ൻ​ഷ്യ​ൽ ഗ​വ​ൺ​മെ​ന്റി​ൽ കേ​സ് മാ​നേ​ജ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ക​രു​ത്ത് പ​ക​രാ​നും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത് അ​വ​രു​ടെ നേ​തൃ​പ​ര​മാ​യ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​യി മ​ല​യാ​ളി സ​മൂ​ഹം വി​ല​യി​രു​ത്തു​ന്നു.

സാ​മൂ​ഹ്യ സേ​വ​ന മ​നോ​ഭാ​വ​വും യു​വ​ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള വ്യ​ക്ത​മാ​യ ദൗ​ത്യ​ബോ​ധ​വും ചേ​രു​മ്പോ​ൾ, അ​നി​ത​യെ ഫൊ​ക്കാ​ന യു​വ ക​മ്മി​റ്റി​യി​ൽ ഒ​രു സ്വാ​ധീ​ന​മു​ള്ള ശ​ബ്ദ​മാ​യി മ​ല​യാ​ളി​ക​ൾ ക​ണ​ക്കാ​ക്കു​ന്നു.

കേ​ര​ള​വും പ്ര​വാ​സ​വും ത​മ്മി​ൽ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും, യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​മു​ള്ള ആ​ലോ​ച​ന​ക​ളു​മാ​യി അ​വ​ർ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ, സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് അ​വ​രെ തേ​ടി​യെ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​കു​ന്നു.

ലീ​ല മാ​രേ​ട്ട് പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള അ​നി​ത​യു​ടെ മ​ത്സ​ര​പ്ര​വേ​ശ​നം, യു​വ​ജ​ന നേ​തൃ​ത്വം സ്ത്രീ​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന ഒ​രു പു​തി​യ പ്ര​വ​ണ​ത​യ്ക്കും ഉ​ദാ​ഹ​ര​ണ​മാ​യി​ത്തീ​രു​ക​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

NRI

പു​തി​യ നേ​തൃ​ത്വ​വു​മാ​യി ന​യാ​ഗ്ര പാ​ന്തേ​ഴ്സ്

ന​യാ​ഗ്ര: ന​യാ​ഗ്ര​യി​ലെ മ​ല​യാ​ളി കാ​യി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ 2025-2026 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഹോ​ട്ട​ൽ റ​മ​ദ​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് (എ​ജി​എം) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​രു സ്പോ​ർ​ട്സ് ക്ല​ബ് എ​ന്ന നി​ല​യി​ൽ നി​ന്ന്, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​നാ​യി ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്ട്രേ​ഷ​ൻ മാ​റി​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​യോ​ഗ​മാ​യി​രു​ന്നു ഇ​ത്.

മു​ൻ ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഷെ​ജി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌ടേഴ്സ് പു​തി​യ 2025-2026 ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ്: ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്: ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി: ഡീ​ന ജോ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: പ്ര​ദീ​പ് ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ: തോ​മ​സ് ഫി​ലി​പ്പ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ: ഹ​രി​ദാ​സ് ക​രു​മാ​ലി​ൽ, പി​ആ​ർ​ഒ: നി​ഖി​ൽ ജേ​ക്ക​ബ്,

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ഷി​ന്‍റോ ഡേ​വി​സ്, വി​ഷ്ണു ക​ണ്ണി​ട്ടാ​യി​ൽ, ടി​ന്‍റു തോ​മ​സ്, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, വ​ർ​ഷ രാ​ജ​ൻ, ജോ​യ്സ് കു​ര്യാ​ക്കോ​സ്, സ​ജി​ത്ത് എ​സ്. പി​ള്ള, ജി​ജി​ൻ ഷി​ന്‍റോ, ജെ​ന്‍റോ തോ​മ​സ്, ജോ​യ്മോ​ൻ ജോ​സ​ഫ്, ഓ​ഡി​റ്റ​ർ: ജ​സ്റ്റി​ൻ ആ​ന്‍റ​ണി, എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: ലി​ജോ ടോം, ​മ​ഞ്ജു പ്രി​ൻ​സ്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: ടെ​ൽ​ബി​ൻ തോ​മ​സ്, അ​നീ​ഷ് വി​ജ​യ​ൻ, വോ​ളി​ബോ​ൾ ക്യാ​പ്റ്റ​ൻ: അ​ജോ​ഷ് പാ​റ​ക്ക​ൽ, ന​ന്മ മ​ല​യാ​ളം കോ​ർ​ഡി​നേ​റ്റ​ർ: ബെ​ന്നി ജോ​സ​ഫ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ​മാ​ർ: സ്റ്റാ​നി ജെ. ​തോ​ട്ടം, മ​നു എ​ബ്ര​ഹാം, ആ​സാ​ദ് ജ​യ​ൻ, സി​ബി തേ​ക്കും​ങ്ക​ൽ, അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ആ​ഷ്ലി ജോ​സ​ഫും ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രാ​യി ഷെ​ജി ജോ​സ​ഫ്, അ​നി​ൽ ച​ന്ദ്ര​പ്പ​ള്ളി​ൽ, ബി​ജു ജെ​യിം​സ്, എ​ൽ​ഡ്രി​ഡ് ജോ​ൺ, മാ​ത്യു ഫി​ലി​പ്പ് എ​ബി​ൻ, ലി​ജോ വാ​ത​പ്പ​ള്ളി​സ്, അ​നീ​ഷ് കു​ര്യ​ൻ എ​ന്നി​വ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. 150 ഓ​ളം പേ​ർ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

International

ഓസ്ട്രേലിയ-കാനഡ-ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ജോഹന്നാസ്ബ‍ർഗ്: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേർന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്.

ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സംയുക്ത സംവിധാനം വേണമെന്നും മോദി ആവശ്യപ്പെട്ടു. ഉച്ചകോടിയിലെ പ്രസംഗത്തിലാണ് മോദിയുടെ നിർദ്ദേശം.

NRI

കാ​ന​ഡ​യി​ൽ നി​ന്ന് ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് ല​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: ഫൊ​ക്കാ​ന​യു​ടെ 2026 - 2028 ഭ​ര​ണ​സ​മി​തി​യി​ൽ കാ​ന​ഡ​യി​ൽ നി​ന്ന് ആ​ർ​വി​പി​യാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ പാ​ന​ലി​ൽ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്നു.

കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ല​ത മേ​നോ​ൻ ബ്രാം​റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കാ​ന​ഡ മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മു​മ്പി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ത മേ​നോ​ന് സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്‌.

കേ​ര​ള ലോ​ക​കേ​ര​ള സ​ഭ​യി​ൽ അം​ഗ​മാ​യ ല​ത മേ​നോ​ൻ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു.

ലത ലോ ​പ്ര​ഫ​ഷ​ണ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ സ്ഥാ​പ​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ​യും അ​മേ​രി​ക്ക​ൻ നാ​ടു​ക​ളി​ലെ​യും സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ത ഐ​സി​ഡ​ബ്ല്യു എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക കൂ​ടി​യാ​ണ്.

പ്ര​ഫ​ഷ​ണ​ലാ​യ ആ​യി​ര​ത്തി​ൽ അ​ധി​കം സ്ത്രീ​ക​ൾ അം​ഗ​ങ്ങ​ളാ​യ സം​ഘ​ട​ന​യാ​ണി​ത്. എം​പ​വ​ർ, എ​ൻ​ഗേ​ജ്, എ​ൻ​ക​റേ​ജ്, എ​ന്‍റർ​പ്രൈ​സ്‌ എ​ന്ന​താ​ണ് ഈ സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യം. ക​ർ​ണാ​ട​ക​യി​ൽ വി​മ​ൻ​സ് ഡേ​യ്ക്ക് 125 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത് ആ​ദ​രി​ച്ച​പ്പോ​ൾ അ​തി​ൽ ഒ​രാ​ളാ​യി​രു​ന്നു ല​ത ​മേ​നോ​ൻ.

ബാ​രി​സ്റ്റ​റും സോ​ളി​സി​റ്റ​റും സ​ജീ​വ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​യു​മാ​യ ല​ത ഒ​ന്‍റാ​റി​യോ​യി​ലെ​യും കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നു മു​മ്പ് മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ളെ​യും അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്തി​ട്ടു​ണ്ട്.

ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ലോയി​ൽ ഉ​പ​രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. ബം​ഗ​ളൂ​രുവി​ൽ വ​ള​ർ​ന്ന ല​ത മേ​നോ​ന്‍റെ ഭ​ർ​ത്താ​വ് ജ​യ്മോ​ഹ​ൻ മേ​നോ​ൻ. മ​ക്ക​ൾ: ഡോ. ​ത്രി​ശാ​ല മേ​നോ​ൻ, അ​ർ​ജു​ൻ മേ​നോ​ൻ.

ല​ത​യുടെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യ്ക്കും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വ​ലി​യ നേ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ന്തോ​ഷ് നാ​യ​ർ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

NRI

ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു

ടൊ​റ​ന്‍റോ: കാ​ന​ഡ മ​ല​യാ​ളി ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന​യു​ടെ 2026 - 2028 ഭ​ര​ണ​സ​മി​തി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ ആ​ർ​വി​പി​യാ​യ ജോ​സി കാ​ന​ഡ​യി​ൽ ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സം​ഘ​ട​ന​ക​ളെ സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ലും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

കാ​ന​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സാ​മു​ദാ​യി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​രു​ത്തു​റ്റ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന ജോ​സി കാ​ര​ക്കാ​ട്ട് ഫൊ​ക്കാ​ന​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യി ര​ണ്ട്‌ ടെം ​പ്ര​വ​ർ​ത്തി​ച്ചു. 2016ൽ ​കാ​ന​ഡ​യി​ൽ ന​ട​ന്ന ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ന്‍റെ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റു​മാ​യി​രു​ന്നു.

ടൊ​റ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ (ടി​എം​എ​സ്) ട്ര​സ്റ്റി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച ജോ​സി കാ​ര​ക്കാ​ട്ട്, അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സ്കൂ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ങ്ങി​യ ജോ​സി കോ​ള​ജ് ത​ല​ങ്ങ​ളി​ൽ എ​ൻ​സി​സി നേ​താ​വാ​യും തി​ള​ങ്ങി.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ടൊ​റ​ണ്ടോ​യു​ടെ യു​വ​ജ​ന സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ചി​ന്‍റെ പാ​രീ​ഷ് ക​മ്മി​റ്റി അം​ഗം, ട്ര​ഷ​റ​ർ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ച ജോ​സി അ​റി​യ​പ്പെ​ടു​ന്ന ഒ​രു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്.

പ്ര​മു​ഖ റി​യ​ൽ​ട്ട​ർ കൂ​ടി​യാ​യ ജോ​സി ലൈ​സ​ൻ​സി​ഡ് ഇ​ൻ​കം ടാ​ക്സ് ഈ ​ഫൈ​ല​ർ കൂ​ടി​യാ​ണ്. ഭാ​ര്യ ലി​സി കാ​ര​ക്കാ​ട്ട്. മ​ക്ക​ൾ: ജി​സ്മി കാ​ര​ക്കാ​ട്ട്, ജോ​മി കാ​ര​ക്കാ​ട്ട്, ജൂ​ലി കാ​ര​ക്കാ​ട്ട്.

വി​വി​ധ ക​ർ​മ​രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ജോ​സി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ഘ​ട​ന​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്നു ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ചൂ​ണ്ടി​ക്കാ​ട്ടി.

NRI

കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്തു; കാ​ന​ഡ​യി​ൽ മ​ർ​ദ​ന​മേ​റ്റ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മ​രി​ച്ചു

ഒ​ട്ടാ​വ: കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കൊ​ല്ല​പ്പെ​ട്ടു. ബി​സി​ന​സു​കാ​ര​ന്‍ അ​ര്‍​വി സിം​ഗ് സാ​ഗൂ (55) ആ​ണ് മ​രി​ച്ച​ത്. ഈ മാസം 19ന്​എ​ഡ്‌​മോ​ണ്ട​ണി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​യാ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ല്‍ പാ​പ്പി​ന്‍ (40) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​മു​കി​യു​മൊ​ത്ത് ഡി​ന്ന​റി​നു ശേ​ഷം കാ​റി​ന​ടു​ത്തെ​ത്തി​യ സാ​ഗൂ ഒ​രാ​ള്‍ ത​ന്‍റെ കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തു ക​ണ്ടു. ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.

എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ചെ​യ്യാം എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്ന് സാ​ഗൂ​വി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്ന അ​പ​രി​ചി​ത​ന്‍ മ​റ്റൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ത​ല​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സാ​ഗൂ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് കാ​മു​കി 911ല്‍ ​അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു. പാ​രാ​മെ​ഡി​ക്ക​ലു​ക​ള്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ര്‍​വി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം മ​രി​ക്കു​ക​യാ​യി​രു​ന്നു.

കൈ​ല്‍ പാ​പ്പി​ന്‍ എ​ന്ന​യാ​ളാ​ണ് സാ​ഗൂ​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​ഡ്‌​മോ​ണ്ട​ണ്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സാ​ഗൂ​വും പ്ര​തി​യും പ​രി​ച​യ​മു​ള്ള​വ​ര​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

International

കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്തു; കാനഡയിൽ മ​ർ​ദ​ന​മേ​റ്റ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മരിച്ചു

ഒ​ട്ടാ​വ: കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കൊ​ല്ല​പ്പെ​ട്ടു.

ബി​സി​ന​സു​കാ​ര​ന്‍ അ​ര്‍​വി സിം​ഗ് സാ​ഗൂ (55) ആ​ണ് മ​രി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 19ന് ​എ​ഡ്‌​മോ​ണ്ട​ണി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​ല്‍ പാ​പ്പി​ന്‍ (40) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​ക്ടോ​ബ​ര്‍ 19ന് ​കാ​മു​കി​യു​മൊ​ത്ത് ഡി​ന്ന​റി​നു ശേ​ഷം കാ​റി​ന​ടു​ത്തെ​ത്തി​യ സാ​ഗൂ ഒ​രാ​ള്‍ ത​ന്‍റെ കാ​റി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തു ക​ണ്ടു. ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ ഇ​യാ​ള്‍ പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.

എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ചെ​യ്യാം എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ മ​റു​പ​ടി. തു​ട​ര്‍​ന്ന് സാ​ഗൂ​വി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ന്ന അ​പ​രി​ചി​ത​ന്‍ മ​റ്റൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ത​ല​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സാ​ഗൂ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് കാ​മു​കി 911ല്‍ ​അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ചു. പാ​രാ​മെ​ഡി​ക്കു​ക​ള്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ര്‍​വി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം മ​രി​ക്കു​ക​യാ​യി​രു​ന്നു.

കൈ​ല്‍ പാ​പ്പി​ന്‍ എ​ന്ന​യാ​ളാ​ണ് സാ​ഗൂ​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​ഡ്‌​മോ​ണ്ട​ണ്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല്ല​പ്പെ​ട്ട സാ​ഗൂ​വും പ്ര​തി​യും പ​രി​ച​യ​മു​ള്ള​വ​ര​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

 

NRI

പെ​രി​യാ​ർ​തീ​രം അ​സോ​സി​യേ​ഷ​ൻ മ​ല​യാ​റ്റൂ​രി​ൽ നി​ർ​മി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം ഇ​ന്ന്

എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ എ​ഡ്മ​ന്‍റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ പെ​രി​യാ​ർ തീ​രം അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​ക നി​റ​വി​ൽ.

എ​ഡ്മ​ന്‍റ​ണി​ൽ താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി, മ​ല​യാ​റ്റൂ​ർ - നീ​ലേ​ശ്വ​രം, മ​ഞ്ഞ​പ്ര, കാ​ല​ടി, കാ​ഞ്ഞൂ​ർ, നെ​ടു​മ്പാ​ശേ​രി, അ​യ്യ​മ്പു​ഴ, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, തു​റ​വൂ​ർ, പാ​റ​ക്ക​ട​വ്, ശ്രീ​മൂ​ല​ന​ഗ​രം, ചെ​ങ്ങ​മ​നാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പെ​രി​യാ​ർ​തീ​രം.

സാം​സ്കാ​രി​കം, വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം, കാ​യി​കം, സാ​മൂ​ഹി​കം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രി​യാ​ർ തീ​രം, അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും പു​റ​ത്തും സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും കേ​ര​ളീ​യ പൈ​തൃ​കം അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നും ല​ക്ഷ്യ​മി​ടു​ന്നു.

അം​ഗ​ങ്ങ​ളു​ടെ മാ​തൃ​സ്ഥ​ല​ങ്ങ​ളി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വ​ർ​ഷാ​വ​ർ​ഷം ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും അ​സോ​സി​യേ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​യാ​ർ തീ​രം അ​സോ​സി​യേ​ഷ​ൻ മ​ല​യാ​റ്റൂ​ർ - നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പു​തി​യ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി.

ഈ ​സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് ന​ട​ക്കും. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ ത​ങ്ക​ച്ച​ൻ, മ​ല​യാ​റ്റൂ​ർ-​നീ​ലേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി ആ​വോ​ക്കാ​ര​ൻ, പെ​രി​യാ​ർ തീ​രം മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ൺ കൊ​നു​കു​ടി, മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പെ​രി​യാ​ർ തീ​രം അ​സോ​സി​യേ​ഷ​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ 2026 ജ​നു​വ​രി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ എ​ഡ്മ​ന്‍റ​ണി​ലെ ബാ​ൽ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

പെ​രി​യാ​ർ തീ​രം പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, പ​ത്താം വാ​ർ​ഷി​ക ക​ൺ​വീ​ന​ർ സു​നി​ൽ തെ​ക്കേ​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ദ​ശ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

 

NRI

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ന​ഡ വ്യ​വ​സാ​യി​യെ വ​ധി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ബി​ഷ്‌​ണോ​യി സം​ഘം

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘം. ബി​ഷ്‌​ണോ​യി സം​ഘാം​ഗ​മാ​യ ഗോ​ൾ​ഡി ദി​ല്ല​ൺ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ വ്യ​വ​സാ​യി​യു​ടെ കൊ​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്.

പ​ഞ്ചാ​ബി ഗാ​യ​ക​ൻ ച​ന്നി ന​ട്ട​ന്‍റെ വീ​ട്ടി​ലേ​ക്കു വെ​ടി​യു​തി​ർ​ത്ത​തി​ന്‍റെ പി​ന്നി​ലും ത​ങ്ങ​ളാ​ണെ​ന്ന് ദി​ല്ല​ൺ അ​വ​കാ​ശ​പ്പെ​ട്ടു. അ​ബോ​ട്ട്‌​സ്‌​ഫോ​ർ​ഡ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ശ​ൻ സിം​ഗ് സ​ഹ​സിയെ​യാ​ണ് (68) ബി​ഷ്ണോ​യി സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ അ​ബോ​ട്ട്സ്ഫോ​ർ​ഡി​ലു​ള്ള വീ​ടി​നു പു​റ​ത്തു​വ​ച്ച് സ​ഹ​സി​ക്കു വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ സ​ജീ​വ അം​ഗ​മാ​യ ജ​ഗ്ദീ​പ് സിം​ഗ് എ​ന്ന ജ​ഗ്ഗ യു​എ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​ര​ണ്ട് സം​ഭ​വ​ങ്ങ​ളും.

സ​ഹ​സി മ​യ​ക്കു​മ​രു​ന്ന് ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും സം​ഘം അ​വ​കാ​ശ​പ്പെ​ട്ടു. പ​ണം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും സം​ഘം പ​റ​ഞ്ഞു.

വീ​ടി​നു​പു​റ​ത്തു റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന​ടു​ത്തേ​ക്ക് സ​ഹ​സി ന​ട​ന്നു​വ​രു​ന്പോ​ൾ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സ​ഹ​സി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

പ്ര​ശ​സ്ത തു​ണി​ത്ത​ര പു​ന​രു​പ​യോ​ഗ ക​മ്പ​നി​യാ​യ കാ​നം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സ​ഹ​സി. 1991ൽ ​ആ​ണ് സ​ഹ​സി കാ​ന​ഡ​യി​ലേ​ക്കു കു​ടി​യേ​റു​ന്ന​ത്. സ​ഹ​സി വ്യ​വ​സാ​യി മാ​ത്ര​മ​ല്ല, മ​നു​ഷ്യ​സ്‌​നേ​ഹി കൂ​ടി​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം അ​ബോ​ട്ട്‌​സ്‌​ഫോ​ർ​ഡി​ലെ​യും കാ​ന​ഡ​യി​ലെ​യും പ​ഞ്ചാ​ബി സ​മൂ​ഹ​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​ർ ഗു​രു​ത​ര ഭീ​ഷ​ണി‌‌ നേ​രി​ടു​ന്നു​വെ​ന്ന് നി​ര​വ​ധി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പോ​ലീ​സി​ൽ​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് ഗ്യാം​ഗ്

കാ​ന​ഡ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​നു ലോ​ക​മെ​മ്പാ​ടും വേ​രു​ക​ളു​ണ്ട്. സം​ഘ​ത്തി​ൽ എ​ഴു​ന്നൂ​റി​ല​ധി​കം ഷൂ​ട്ട​ർ​മാ​രു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

റാ​പ്പ​റും രാ​ഷ്ട്രീ​യ​ക്കാ​ര​നു​മാ​യ സി​ദ്ധു മൂ​സ്വാ​ല​യു​ടെ കൊ​ല​പാ​ത​കം, ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ​തി​രേ ഭീ​ഷ​ണി, ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല പ്ര​സ്ഥാ​ന​വു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ ഈ ​സം​ഘം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

NRI

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു; സി​ഖ് യു​വാ​വി​നെ തി​ര​ഞ്ഞ് പോ​ലീ​സ്

ഒ​ട്ടാ​വോ: കാ​ന​ഡ​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വാ​വി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് കാ​ന​ഡ. ഇ​ന്ത്യ​ക്കാ​രി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

21ന് ​ലി​ങ്ക​ണി​ലെ പാ​ർ​ക്കി​ലാ​ണ് ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ അ​മ​ൻ​പ്രീ​തി​ന്‍റ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബ്രാം​പ്ട​ൺ നി​വാ​സി​യാ​യ മ​ൻ​പ്രീ​ത് സിം​ഗ്(27) ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​മ​ൻ​പ്രീ​തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​ൻ​പ്രീ​ത് സിം​ഗ് രാ​ജ്യം വി​ട്ട​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സൂ​ച​ന ല​ഭി​ച്ച​താ​യി ന​യാ​ഗ്ര റീ​ജി​യ​ണ​ൽ പോ​ലീ​സ് സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

മ​ൻ​പ്രീ​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട പോ​ലീ​സ്, ഇ​യാ​ളെ ക​ണ്ടാ​ൽ സ​മീ​പി​ക്ക​രു​തെ​ന്നും ഉ​ട​ൻ​ത​ന്നെ 911ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ടൊ​റ​ന്‍റോ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

International

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ക്കാ​രി കൊ​ല്ല​പ്പെ​ട്ടു; സി​ഖ് യു​വാ​വി​നെ തി​ര​ഞ്ഞ് പോ​ലീ​സ്

ഒ​ട്ടാ​വോ: കാ​ന​ഡ​യി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ​പോ​യ ഇ​ന്ത്യ​ൻ പൗ​ര​നാ​യ യു​വാ​വി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച് കാ​ന​ഡ.

ഇ​ന്ത്യ​ക്കാ​രി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ക്ടോ​ബ​ർ 21 ന് ​ലി​ങ്ക​ണി​ലെ പാ​ർ​ക്കി​ലാ​ണ് ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളോ​ടെ അ​മ​ൻ​പ്രീ​തി​ന്‍റ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ബ്രാം​പ്ട​ൺ നി​വാ​സി​യാ​യ മ​ൻ​പ്രീ​ത് സിം​ഗ്(27) ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. അ​മ​ൻ​പ്രീ​തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​ൻ​പ്രീ​ത് സിം​ഗ് രാ​ജ്യം വി​ട്ട​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സൂ​ച​ന ല​ഭി​ച്ച​താ​യി ന​യാ​ഗ്ര റീ​ജി​യ​ണ​ൽ പോ​ലീ​സ് സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

മ​ൻ​പ്രീ​തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ട്ട പോ​ലീ​സ്, ഇ​യാ​ളെ ക​ണ്ടാ​ൽ സ​മീ​പി​ക്ക​രു​തെ​ന്നും ഉ​ട​ൻ​ത​ന്നെ 911ലേ​ക്ക് വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​മ​ൻ​പ്രീ​ത് സൈ​നി ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ടൊ​റ​ന്‍റോ​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

International

കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി യു​എ​സ്. ശ​നി​യാ​ഴ്ച​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ ചു​മ​ത്തി​യ തീ​രു​വ​ക്ക് പു​റ​മേ​യാ​ണി​തെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ളെ ഗു​രു​ത​ര തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി ചെ​യ്യു​ക​യും ചെ​യ്ത​തി​നാ​ൽ കാ​ന​ഡ​ക്കു​മേ​ൽ 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തു​ക​യാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ​യാ​ണ് കാ​ന​ഡ ടി​വി പ​ര​സ്യം ന​ൽ​കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

1987ലെ ​പ്ര​സം​ഗ​ത്തി​ൽ, തീ​രു​വ​ക​ൾ ഓ​രോ അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​യെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ടു​ത്ത വ്യാ​പാ​ര യു​ദ്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും റീ​ഗ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​സം​ഗ​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ക്ലി​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​ന്‍റാ​റി​യോ സ​ർ​ക്കാ​ർ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും റൊ​ണാ​ൾ​ഡ് റീ​ഗ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​പ​ര​സ്യം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ന​ഡ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ട്രം​പ് ശ​ക്ത​മാ​ക്കി​യ​ത്.

NRI

സി​കെ ത​റ​വാ​ട് ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ർ​ണ​ശ​ബ​ള​മാ​യി

ചാ​ത്തം​കെ​ന്‍റ്: ഈ ​മാ​സം 20ന് ​മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പം​കൊ​ണ്ട സി​കെ ത​റ​വാ​ട് ക്ല​ബ് ചാ​ത്തം​കെ​ന്‍റ് മേ​യ​ർ ഡാ​രി​ൻ കാ​നി​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​വ​ർ​ണ​ശ​ബ​ള​മാ​യ ച​ട​ങ്ങ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രേ സ​മ​യം അ​ഭി​മാ​ന​ക​ര​വും ഉ​ത്സാ​ഹ​ജ​ന​ക​വു​മാ​യി​രു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് നി​ര​വ​ധി വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ത്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ൻ ജോ​ർ​ജ് സ്വാ​ഗ​തം അ​ർ​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സെ​ന്‍റ​ർ ഫോ​ർ ക​നേ​ഡി​യ​ൻ മ​ല​യാ​ളി അ​ഫേ​ഴ്സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ വ​ർ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക്ല​ബി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

സികെ ഏ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റാ​ഫി വീ​ട്ടി​ൽ, ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ജി തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ജീ​ഷ് മാ​ത്യു ന​ന്ദി അ​റി​യി​ച്ചു.

ക്ല​ബ് അം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​പ​രി​പാ​ടി​ക​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് ഇ​ന്ദ്രി​യാ​നു​ഭ​വം ന​ൽ​കി. പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് ഫെ​ബി​ൻ ഹ​രി​പ്പാ​ടി​ന്‍റെ മാ​ജി​ക് ഷോ ​ച​ട​ങ്ങി​ന്‍റെ മാറ്റുകൂ‌ട്ടി. ല​ണ്ട​ൻ ശി​വാ​സ് ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മ​ഹ​ത്താ​യ അ​നു​ഭ​വ​മാ​യി.

200ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി ലി​ജി​ൻ ജോ​യ്, ട്ര​ഷ​റ​ർ മ​ജു പീ​റ്റ​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​ർ​മാ​ർ ജൂ​ബി സി ​ബേ​ബി, സെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​മി​ൽ ജോ​ളി, ക്രി​സ്റ്റി പോ​ൾ, ആ​ഷ്‌​ലി അ​ഴ​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തി​നും ഐ​ക്യ​ത്തി​നും പ്ര​തീ​ക​മാ​യി മാ​റി​യി​രു​ന്നു.

NRI

എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​ഡ്മ​ന്‍റ​ൺ: എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(നേർമ) നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച മ​ല​യാ​ള​ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ക​നേ​ഡി​യ​ൻ എംപി സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ളം പ​ഠി​ക്കു​ന്ന​തി​നു​ള്ള ഒ​രു പു​തി​യ വ​ഴി​കാ​ട്ടി​യാ​കും ഈ ​പ​ഠ​ന​കേ​ന്ദ്രം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ എ​ഡ്മ​ന്‍റ​ൺ സി​റ്റി കൗ​ൺ​സി​ല​ർ ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ശ സ​ന്ധു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കൂ​ടാ​തെ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്‌ട​ർ ​മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ കോ​ഓർ​ഡി​നേ​റ്റ​ർ ​ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി എ​ന്നി​വ​ർ വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഈ ​പ​ഠ​ന​കേ​ന്ദ്രം എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളം സ​മൂ​ഹ​ത്തി​ന് ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്നും ഭാ​ഷ​യും സം​സ്കാ​ര​വും അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും നേർമ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മ​ല​യാ​ളം പ​ഠി​ക്കാ​നും കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​കം മ​ന​സി​ലാ​ക്കാ​നും കു​ട്ടി​ക​ൾ​ക്ക് ഇ​ത് ഒ​രു മി​ക​ച്ച അ​വ​സ​രം ന​ൽ​കുമെന്ന് ഭാ​ര​വാ​ഹി​ക​ൾ കൂട്ടിച്ചേർത്തു.

 

NRI

എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാഘോഷം സംഘടിപ്പിച്ചു

എ​ഡ്മ​ന്‍റ​ൺ: എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(നേ​ർ​മ) ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. ബാ​ൾ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​ന​ഡ എംപി സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ്, എ​ഡ്മ​ന്‍റ​ൺ സി​റ്റി കൗ​ൺ​സി​ല​ർ ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ഷ സ​ന്ധു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ് എം​പി കേ​ര​ളീ​യ സം​സ്കാ​ര​ത്തെ​യും ഓ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും പ്ര​ശം​സി​ച്ചു. തു​ട​ർ​ന്ന് ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ശ സ​ന്ധു എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ണക്ക​ളി​ക​ൾ, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര​ക്ക​ളി, വ​ടം​വ​ലി, നാ​ദം ക​ലാ​സ​മി​തി​യു​ടെ ചെ​ണ്ട​മേ​ളം, തു​ട​ങ്ങി​യ വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഏ​വ​ർ​ക്കും ആ​വേ​ശ​മാ​യി മാ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് കാ​ണി​ക​ളു​ടെ വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചു.

വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു​മി​ച്ചു കൂ​ടാ​നും കേ​ര​ളീ​യ പാ​ര​മ്പ​ര്യം ആ​ഘോ​ഷി​ക്കാ​നും ഈ ​ഓ​ണാ​ഘോ​ഷം ഒ​രു വ​ലി​യ അ​വ​സ​രം ഒ​രു​ക്കി.

നേ​ർ​മ പ്ര​സി​ഡന്‍റ് ​ബി​ജു മാ​ധ​വ​ൻ എ​ല്ലാ​വ​ർക്കും ന​ന്ദി പ​റ​ഞ്ഞു.

 

NRI

ബോ​ളി​വു​ഡ് താ​രം ക​പി​ൽ ശ​ർ​മ​യു​ടെ കാ​ന​ഡ​യി​ലെ ക​ഫേ​യ്ക്കു​നേ​രെ വെ​ടി​വ​യ്പ്

ഒട്ടാ​വ: ബോ​ളി​വു​ഡ് ഹാ​സ്യ​താ​രം ക​പി​ൽ ശ​ർ​മ​യു​ടെ കാ​ന​ഡ​യി​ലെ ക​ഫേ​യ്ക്കു​നേ​രെ വെ​ടി​വ​യ്പ്. കാ​ന​ഡ​യി​ലെ ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള സ​റി​യി​ലെ ക​ഫേ​യ്ക്ക് നേ​രെ ഈ ​മാ​സം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​വും ഗു​ർ​പ്രീ​ത് സിം​ഗ് സം​ഘ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. ക​ഫേ​യ്ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 20ലേ​റെ ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ന്ന​തി​ന്‍റെ ശ​ബ്‌​ദം കേ​ൾ​ക്കാം.

ക​പി​ൽ ശ​ർ​മ​യു​ടെ​യും ഭാ​ര്യ ഗി​ന്നി ച​ത്രാ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ഫേ. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ ക​ഫേ​യ്ക്ക് നേ​രെ ഖ​ലി​സ്ഥാ​ൻ ഭീ​ക​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. കാ​റി​ലി​രു​ന്നാ​ണ് അ​ക്ര​മി ക​ഫേ​യു​ടെ ജ​നാ​ല​യി​ലേ​ക്ക് ഒ​ൻ​പ​തു ത​വ​ണ വെ​ടി​വ​ച്ച​ത്.

NRI

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

ഒ​ട്ടാ​വ: ബോ​ളി​വു​ഡ് ഹാ​സ്യ​താ​രം ക​പി​ൽ ശ​ർ​മ​യു​ടെ കാ​ന​ഡ​യി​ലെ ക​ഫേ​യ്ക്കു​നേ​രെ വെ​ടി​വ​യ്പ്. കാ​ന​ഡ​യി​ലെ ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള സ​റി​യി​ലെ ക​ഫേ​യ്ക്ക് നേ​രെ ഈ ​മാ​സം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​വും ഗു​ർ​പ്രീ​ത് സിം​ഗ് സം​ഘ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. ക​ഫേ​യ്ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 20ലേ​റെ ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ന്ന​തി​ന്‍റെ ശ​ബ്‌​ദം കേ​ൾ​ക്കാം.

ക​പി​ൽ ശ​ർ​മ​യു​ടെ​യും ഭാ​ര്യ ഗി​ന്നി ച​ത്രാ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ഫേ. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ ക​ഫേ​യ്ക്ക് നേ​രെ ഖ​ലി​സ്ഥാ​ൻ ഭീ​ക​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. കാ​റി​ലി​രു​ന്നാ​ണ് അ​ക്ര​മി ക​ഫേ​യു​ടെ ജ​നാ​ല​യി​ലേ​ക്ക് ഒ​ൻ​പ​തു ത​വ​ണ വെ​ടി​വ​ച്ച​ത്.

International

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

NRI

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചനി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​ അ​നീ​റ്റ ബെ​നാ​ന്‍​സ്(25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റില്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​നീ​റ്റ, കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാണ്.

Kerala

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ച നി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യും പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളു​മാ​യ അ​നീ​റ്റ ബെ​നാ​ന്‍​സ് (25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ഇ​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​നീ​റ്റ.

International

ജി-7 ​ഉ​ച്ച​കോ​ടി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി കാ​ന​ഡ​യി​ൽ

കാ​ൽ​ഗ​റി: കാ​ന​ഡ​യി​ൽ ന​ട​ക്കു​ന്ന 51-ാമ​ത് ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കാ​ന​ഡ​യി​ലെ കാ​ൽ​ഗ​റി​യി​ലെ​ത്തി. സൈ​പ്ര​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി, സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് ക്രി​സ്റ്റോ​ഡൗ​ലി​ഡ​സു​മാ​യി വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണു കാ​ന​ഡ​യി​ലെ​ത്തി​യ​ത്.

സൈ​പ്ര​സ്, കാ​ന​ഡ, ക്രൊ​യേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ലാ​ണു മോ​ദി. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​നു​ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ ബ​ഹു​മു​ഖ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യു​മാ​യും ജി 7 ​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​തി​ഥി രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന ജി7 ​ഔ​ട്ട്റീ​ച്ച് ഉ​ച്ച​കോ​ടി​യി​ൽ മൂ​ന്ന് കേ​ന്ദ്ര വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​മ്മു​ടെ സ​മൂ​ഹ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, ഊ​ർ​ജ സു​ര​ക്ഷ കെ​ട്ടി​പ്പ​ടു​ക്കു​ക​യും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക, ഭാ​വി​യി​ലെ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണു വി​ഷ​യ​ങ്ങ​ൾ.

CAREER DEEPIKA

കാനഡയിലേക്ക് ആരോഗ്യ പ്രവർത്തകർക്ക് വൻ ഡിമാൻഡ്; എളുപ്പത്തിൽ കുടിയേറാം

കാനഡയിൽ ആരോഗ്യ മേഖലയിൽ വൻ തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അവിടേക്ക് ക്ഷണിക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് കാനഡയിൽ വലിയ ഡിമാൻഡാണ്. മികച്ച വേതനവും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും കാനഡ വാഗ്ദാനം ചെയ്യുന്നു.

കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയെ ആശ്രയിച്ചാണ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും.

കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഒരു വലിയ സ്വപ്നമാണ്. ആവശ്യമായ ലൈസൻസിംഗ് പരീക്ഷകൾ പാസാകുകയും അപേക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.

Latest News

Up