x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക കേരള സഭ: കാനഡയില്‍ നിന്നും ജോസഫ് ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു


Published: January 19, 2026 03:17 PM IST | Updated: January 19, 2026 03:18 PM IST

കാ​ല്‍​ഗ​റി: ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് കാ​ന​ഡ​യി​ല്‍ നി​ന്നും ജോ​സ​ഫ് ജോ​ണ്‍ കാ​ല്‍​ഗ​റി അ​ഞ്ചാം പ്രാ​വ​ശ്യ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ലോ​ക കേ​ര​ള സ​ഭ​യു​ടെ നോ​ര്‍​ത്ത് അ​മേ​രി​ക്ക മ​ഹാ സ​മ്മേ​ള​നം 2023ല്‍ ​ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ന്ന​പ്പോ​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്ന വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ജോ​സ​ഫ് ജോ​ണ്‍. സാ​മു​ദാ​യി​ക സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

1980 മു​ത​ല്‍ പോ​ത്ത​നാ​ട് ജ​യ് ഹി​ന്ദ് ആ​ര്‍​ട്‌​സ് & സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ലൂ​ടെ തു​ട​ങ്ങി​യ ആ ​പ്ര​വ​ര്‍​ത്ത​നം പ​ന്നി​വി​ഴ സ​ന്തോ​ഷ് വാ​യ​ന​ശാ​ല, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ നാ​ടി​ന്‍റെ സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ടി.

നി​ല​വി​ല്‍ കാ​ന​ഡ​യു​ടെ മ​ല​യാ​ളം മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം, വി​ദേ​ശ​മ​ണ്ണി​ലും മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. 2009 - 2010 കാ​ല​ഘ​ട്ട​ത്തി​ല്‍ കാ​ല്‍​ഗ​റി മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യി മി​ക​ച്ച സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

 

K-Rail Survey

2010ല്‍ ​അ​ദ്ദേ​ഹം കൂ​ടി മു​ന്‍​കൈ എ​ടു​ത്ത് രൂ​പീ​ക​രി​ച്ച കാ​ല്‍​ഗ​റി "കാ​വ്യ​സ​ന്ധ്യ' സാം​സ്‌​കാ​രി​ക ലോ​ക​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. ജെ.​ജെ. അ​ടൂ​ര്‍ എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ ഒ​രു എ​ഴു​ത്തു​കാ​ര​ന്‍ കൂ​ടി​യാ​ണ്.

"തു​റ', "പ​ദ്മ​ശ്രീ​യും സ്വാ​ത​ന്ത്ര്യ​വും' എ​ന്നീ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സാ​ഹി​ത്യ​ലോ​ക​ത്ത് ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചു. സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ദ്ദേ​ഹം ഇ​ന്ത്യ - അ​മേ​രി​ക്ക​ന്‍ പ്ര​സ് ക്ല​ബി​ന്‍റെ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​ണ്.

പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​കൃ​ത​മാ​യ ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​നം ഈ ​മാ​സം 29, 30, 31 തീ​യ​തി​ക​ളി​ലാ​യി കേ​ര​ള നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ആ​ര്‍. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ത​മ്പി ഹാ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ ആ​രം​ഭി​ക്കും.

Tags : Joseph John Calgary Canada Loka Kerala Sabha

Recent News

Up