മോംഗ്ടൺ: കാനഡയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലിചെയ്തിരുന്ന തൊടുപുഴ സ്വദേശി വർക്കി പീറ്ററിനെ(23) ആണ് മോംഗ്ടണിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനായി മോംഗ്ടണിൽ പോയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെയും ഒളമറ്റം നെറ്റടിയിൽ ബിന്ദുവിന്റെയും മകനാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്
Tags : Canada Malayali Varkey Peter Death