x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന​ഡ​യി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; 10 മ​ര​ണം

പി.​പി. ചെ​റി​യാ​ൻ
Published: February 11, 2026 04:47 PM IST | Updated: February 11, 2026 04:47 PM IST

കൊ​ളം​ബി​യ: കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള ടം​ബ്ല​ർ റി​ഡ്ജ് സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ 10 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തെ ന​ടു​ക്കി​യ ഈ ​ദു​ര​ന്തം ന​ട​ന്ന​ത്.

സ്കൂ​ളി​നു​ള്ളി​ൽ ആ​റു​പേ​രും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ഒ​രാ​ളും മ​രി​ച്ചു. അ​ക്ര​മി​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രി​ട​ത്ത് നി​ന്ന് മ​റ്റ് ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. സ്വ​യം വെ​ടി​യു​തി​ർ​ത്ത് മ​രി​ച്ച​നി​ല​യി​ലാ​ണ് സം​ശ​യി​ക്ക​പ്പെ​ടു​ന്ന​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്തു. മ​റ്റ് 25 ഓ​ളം പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ഇ​തൊ​രു ചി​ന്തി​ക്കാ​നാ​വാ​ത്ത ദു​ര​ന്തം ആ​ണെ​ന്ന് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ പ്രീ​മി​യ​ർ ഡേ​വി​ഡ് എ​ബി വി​ശേ​ഷി​പ്പി​ച്ചു.

ബാ​ക്കി​യു​ള്ള വി​ദ്യാ​ർ​ഥിക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. കാ​ന​ഡ​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി വ​ർ​ധി​ച്ചു​വ​രു​ന്ന തോ​ക്ക് ആ​ക്ര​മ​ണ​ങ്ങ​ൾ ആ​യു​ധ നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്.

Tags : Canada School Shooting 10 Dead

Recent News

Up