x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​ന കാ​ന​ഡ​യെ വി​ഴു​ങ്ങും; കാർണിക്ക് മുന്നറിയിപ്പുമായി ട്രം​പ്

വെബ് ഡെസ്ക്
Published: January 24, 2026 11:24 AM IST | Updated: January 24, 2026 11:26 AM IST

വാ​ഷിം​ഗ്ട​ൺ ഡിസി: ഗ്രീ​ൻ​ലാ​ൻ​ഡിൽ അ​മേ​രി​ക്ക വി​ഭാ​വ​നം ചെ​യ്ത "ഗോ​ൾ​ഡ​ൻ ഡോം' ​മി​സൈ​ൽ പ്ര​തി​രോ​ധ പ​ദ്ധ​തിക്കെതിരേ നിലപാടെടുത്ത കാ​ന​ഡയ്ക്കെതിരേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ് ന​ൽ​കു​ന്ന സു​ര​ക്ഷാ ക​വ​ച​ത്തേ​ക്കാ​ൾ ചൈ​ന​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ബ​ന്ധ​ത്തി​ന് കാ​ന​ഡ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചൈ​ന കാ​ന​ഡ​യെ "വി​ഴു​ങ്ങു​മെ​ന്നും' ട്രം​പിന്‍റെ മു​ന്ന​റി​യി​പ്പ്.
സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലിലൂടെയാ​ണ് ട്രം​പ് കാ​ന​ഡ​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്. കാ​ന​ഡ​യെ​ക്കൂ​ടി സം​ര​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് "ഗോ​ൾ​ഡ​ൻ ഡോം' ​പ​ദ്ധ​തി​യെ​ന്നും എ​ന്നാ​ലതു നിരസിച്ച് ചൈ​ന​യു​മാ​യുള്ള വ്യപാരബന്ധത്തിനാണ് അ​വ​ർ​ക്കു താത്പ​ര്യ​മെ​ന്നും ട്രം​പ് പ​രി​ഹ​സി​ച്ചു.

ഗ്രീ​ൻ​ലാ​ൻ​ഡും മി​സൈ​ൽ പ്ര​തി​രോ​ധ​വും

ഗ്രീ​ൻ​ലാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് അ​മേ​രി​ക്ക ന​ട​പ്പാ​ക്കാ​ൻ ലക്ഷ്യമിടുന്ന ബൃ​ഹ​ത്താ​യ മി​സൈ​ൽ പ്ര​തി​രോ​ധ സംവിധാനമാണ് "ഗോ​ൾ​ഡ​ൻ ഡോം'. ​എ​ന്നാ​ൽ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി ഈ ​പ​ദ്ധ​തി​യെ എ​തി​ർ​ത്ത​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഉച്ചകോടിയിൽ യു​എ​സ് സ്വീ​ക​രി​ക്കു​ന്ന ക​ർ​ശ​ന​മാ​യ വ്യാ​പാ​ര ന​യ​ങ്ങ​ളെ കാ​ർ​ണി വി​മ​ർ​ശി​ച്ചി​രു​ന്നു.
ഇ​തിനു മ​റു​പ​ടി​യാ​യി, അ​മേ​രി​ക്ക ന​ൽ​കു​ന്ന സൗ​ജ​ന്യ സു​ര​ക്ഷാസൗ​ക​ര്യ​ങ്ങ​ൾ​ക്ക് കാ​ന​ഡ ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക കാ​ര​ണ​മാ​ണ് കാ​ന​ഡ നി​ല​നി​ൽ​ക്കു​ന്ന​തെന്ന് കാ​ർ​ണി മ​റ​ക്ക​രു​തെന്നും ട്രം​പ് ഓ​ർ​മിപ്പി​ച്ചു.

ചൈ​ന-​കാ​ന​ഡ വ്യാ​പാ​ര ക​രാ​ർ

അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ചൈ​ന​യു​മാ​യി ഏ​ഴ് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ കാ​ന​ഡ ഒ​പ്പു​വ​ച്ചു. ചൈ​നീ​സ് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ന​ഡ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന 100 ശ​ത​മാ​നം നി​കു​തി വെ​ട്ടി​ക്കു​റ​യ്ക്കാ​നും പ​ക​രം കാ​ന​ഡ​യി​ൽ നി​ന്നു​ള്ള ഇറക്കുമതികൾക്ക് ചൈ​ന ഇ​ള​വു ന​ൽ​കാ​നും ധാ​ര​ണ​യാ​യി. അ​മേ​രി​ക്ക​യേ​ക്കാ​ൾ വി​ശ്വ​സി​ക്കാ​വു​ന്ന പ​ങ്കാ​ളി​യാ​ണ് നി​ല​വി​ൽ ചൈ​ന​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യു​എ​സ് കാ​ന​ഡ​യ്ക്കു മേ​ൽ 35 ശ​ത​മാ​നം അ​ധി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ന​ഡ ചൈ​ന​യു​മാ​യി അ​ടു​ക്കു​ന്ന​ത്. ചൈ​ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണെ​ന്നും കാ​ന​ഡ​യു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കു ചൈ​ന​യു​മാ​യു​ള്ള സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അറിയിച്ചു.

Tags : China Canada Trump Mark Carney Canadian Prime Minister Golden Dome Missile Defence Project Greenland

Recent News

Up